/sathyam/media/media_files/2025/06/08/hZ7vBjxtDU8AdDj5YQI6.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 25
ചോതി / ദ്വാദശി
2025 ജൂൺ 8,
ഞായർ
പ്രദോഷം
മകയിരം ഞാറ്റുവേലാരംഭം
ഇന്ന്;
* ലോക സമുദ്ര ദിനം ! [ World Oceans Day ; ഭൂമിയുടെ 66% ത്തോളം ചുറ്റപ്പെട്ട സമുദ്രത്തിൽ, നിരവധി ജീവിവർഗ്ഗങ്ങൾക്കുള്ള ആവാസ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ, അവ നശിച്ചു പോകാതിരിയ്ക്കാനും അവ അഭിമുഖീകരിക്കുന്ന മറ്റ് ചില ഭീഷണികളെക്കുറിച്ചുള്ള പൊതുവബോധം വളർത്തുവാനും വേണ്ടി ഒരു ദിനാചരണം.]
/sathyam/media/media_files/2025/06/08/1eaae804-bc7a-4710-91de-e4d454315264-681828.jpg)
* ലോക ബ്രെയിൻ ട്യൂമർ ദിനം ! [ World Brain Tumor Day ; അസാധാരണമായി ശരീരത്തിനാവശ്യമില്ലാത്ത ഒരു കൂട്ടം കോശങ്ങൾ കൂടിച്ചേർന്ന് തലച്ചോറിൽ തനിയെ വളർന്നു വരുമ്പോൾ അതിനെ ബ്രെയിൻ ട്യൂമർ എന്ന് വിളിക്കുന്നു. ഈ ട്യൂമറുകളെ കുറിച്ചുള്ള പൊതുവായ അറിവ് ഉണ്ടാക്കുവാനും ഈ അസുഖം ഉള്ളവർക്ക് പൊതുജന പിന്തുണ നൽകാനും ഒരു ദിനം. ]
* USA ;
* USS ലിബർട്ടി അനുസ്മരണ ദിനം ! [ USS Liberty Remembrance Day ; അന്താരാഷ്‌ട്ര സമുദ്രത്തിൽ യുഎസ് പതാക പറക്കുന്നതിനിടെ, ഇസ്രായേൽ യുദ്ധവിമാനങ്ങളും ടോർപ്പിഡോ ബോട്ടുകളും യുഎസ്എസ് ലിബർട്ടിയിൽ രണ്ട് മണിക്കൂർ മൾട്ടി-വേവ് ആക്രമണം നടത്തി. കപ്പലിലുണ്ടായിരുന്ന 294 പേരിൽ 34 പേർ കൊല്ലപ്പെടുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ആളുകളുടെ ബഹുമാനാർത്ഥം USS ലിബർട്ടി അനുസ്മരണ ദിനം സ്ഥാപിച്ചു.]/sathyam/media/media_files/2025/06/08/5b6227cd-9da2-4ab0-9765-73fc1dd46e06-527958.jpg)
* ദേശീയ ബെസ്റ്റ് ഫ്രണ്ട്സ് ഡേ! [ National Best Friends Day ; സൗഹൃദത്തിൽ തന്നെ ഒരു പ്രത്യേക ബന്ധം സൂക്ഷിയ്ക്കുന്നവർ ഉണ്ടെങ്കിൽ അവർക്കു വേണ്ടി ഒരു ദിനം.]
* ദേശീയ അപ്‌സി ഡെയ്‌സി ദിനം! [ National Upsy Daisy Day ; ഒരു ദിവസത്തെ പോസിറ്റീവായി അഭിമുഖീകരിക്കാനും എല്ലാ ദിവസവും രാവിലെ 'മഹത്വത്തോടെയും നന്ദിയോടെയും സന്തോഷത്തോടെയും' എഴുന്നേൽക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിനം.]/sathyam/media/media_files/2025/06/08/1bce28b4-54c4-40c2-9cde-11e7f5826320-100283.jpg)
*ഇല്ലിനോയ്സ്:പ്രണവ് ശിവകുമാർ ഡേ ![2013 ൽ ഇന്റർനാഷണൽ സ്പെൽ ബീയിൽ രണ്ടാമതും, ഇല്ലിനോയ്സ് സ്റ്റേറ്റ് ജ്യോഗ്രഫി ബീ യിൽ രണ്ടാമതും, സീമൻസ് കോംപറ്റീഷൻ നാഷണൽ സെമി ഫൈനലിലും, ഗൂഗിളിന്റെ ശാസ്ത്രമേളയിൽ രണ്ടു തവണ ഫൈനലിലുമെത്തിയ ഒരേയൊരു കുട്ടിയും ആയ പ്രണവ് ശിവകുമാറിനെ ആദരിച്ചുകൊണ്ട് ഗവർണർ പാറ്റ് ക്വിൻ 2014 മുതൽ ഈ ദിനം ആചരിക്കാൻ തീരുമാനിച്ചു. ]
* National Rosé Day !
* ദേശീയ കാർഷിക തൊഴിലാളി ദിനം !
* നോർഫോക് ഐലൻഡ്: ബൗണ്ടി ഡേ !
* പെറു: എഞ്ചിനീയേഴ്സ് ഡേ !
/sathyam/media/media_files/2025/06/08/4c6640fa-dbb7-4dbf-b40b-a2458c32ea04-584381.jpg)
ഇന്നത്തെ മൊഴിമുത്ത്
***********
''ആനയെ തിരിയുമ്പോഴും അടുത്ത ആൾ അറിയരുത്, അതാണ് കഴിവ്."
[ -ഉറൂബ്, ]
*********
ഇന്നത്തെ പിറന്നാളുകാർ
**********
കവിയും, ഗാനരചയിതാവും, സാംസ്കാരിക പ്രവർത്തകനുമായ പാക്കണ്ടത്തിൽ കുഞ്ഞുപ്പിള്ള ഗോപി എന്ന പി.കെ ഗോപിയുടെയും (1949),
പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റേയും (ഗായത്രി മോഹൻദാസ് -1981)
മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമായ നജിം അര്‍ഷാദിന്റേയും (1986)/sathyam/media/media_files/2025/06/08/04a9da1e-8f57-41fe-af0d-55afa5f4b576-966516.jpg)
മലയാള ചലച്ചിത്ര നടിയും മോഡലും ടെലിവിഷന്‍ അവതാരികയുമായ മൃദുല മുരളിയുടേയും(1990),
പതിനാറാം വയസ്സിൽ രാജ് കപൂറിന്റെ ബോബി എന്ന സിനിമയിൽ അഭിനയിച്ച് പ്രസിദ്ധയായ ഹിന്ദി സിനിമ നടിയും കുറച്ചു വർഷങ്ങൾക്കു മുൻപ് ദിവംഗതനായ സുപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ ഭാര്യയുമായ ഡിംപിൾ കപാഡിയയുടെയും (1957),
ഹിന്ദി സിനിമ അഭിനേത്രിയും മുൻ മോഡലുമായ ശിൽപ്പാ ഷെട്ടിയുടെയും (1975), /sathyam/media/media_files/2025/06/08/3ab0dcb5-19ca-481f-93ce-fc87298b98b0-384471.jpg)
ഒരു നിർമ്മാതാവായി ആരംഭിച്ച് ഒരു റാപ്പർ എന്ന നിലയിൽ വളരെ വേഗം പ്രശസ്തിയിലേക്ക് ഉയരുകയും നിരവധി ആരാധകരേയും അവാർഡുകളും നേടുകയും ഒപ്പം തൻ്റെ തുറന്ന കാഴ്ചപ്പാടുകൾക്ക് തലക്കെട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന, തൻ്റെ ഫാഷൻ വർക്കുകൾക്കും പേരുകേട്ട കാനി വെസ്റ്റിന്റേയും (1977),
ഒരു അമേരിക്കൻ നടനായ ക്യാപ്റ്റൻ അമേരിക്ക: ദി വിൻ്റർ സോൾജിയർ, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം എന്നിവയിൽ പ്രത്യക്ഷപ്പെട്ട സിനിമാറ്റിക് യൂണിവേഴ്‌സിൽ സൂപ്പർവില്ലൻ ബ്രോക്ക് റംലോയെ അവതരിപ്പിച്ചതിലൂടെയാണ് കൂടുതൽ അറിയപ്പെടുന്ന ഫ്രാങ്ക് ഗ്രില്ലോവിൻ്റെയും (1965 )ജന്മദിനം !
/sathyam/media/media_files/2025/06/08/4acd997f-8be5-4354-963e-95aa7866bb87-884994.jpg)
**********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
ഉറൂബ് ജ. (1915-1979)
അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് ജ. (1920-2011)
ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ജ. (1940-2018)
എം.എൻ. വിജയൻ ജ. (1930-2007)
ഗാവിൻ പക്കാർഡ് ജ. (1964 -2012)
കയ്യാര കിങ്ങണ്ണ റായ് ജ. (1915-2015)
ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ജ. (1867-1959)
ലെന ബേക്കർ ജ. (1900-1945)
സുഹാർത്തൊ ജ. (1921-2008)
കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, ആകാശവാണിയിൽ പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവ്,പ്രകൃതിസ്നേഹി ഗാന്ധിയൻ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ, മലയാള മനോരമയുടെ പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണൻ(1915 ജൂൺ 8 – 1979 ജൂലൈ 10),/sathyam/media/media_files/2025/06/08/3c025407-302d-4012-a2f5-b04d23c8f3b1-876276.jpg)
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും സജീവമായിരുന്ന സ്വാതന്ത്ര്യ സമരസേനാനിയും, അഭിഭാഷകനും, കലാകാരനും മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളി ലൊരാളുമായിരുന്ന അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് (1920, ജൂൺ 8- മാർച്ച് 25, 2011),
മാർക്സിന്റെ സമൂഹ ചിന്തയുടെയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രത്തിന്റെയും സ്വാധീനത്താൽ, കാവ്യ വിശകലനത്തിനും ജീവിത വ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകനും ആനൽ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള മലയാളത്തിലെ മനഃശാസ്ത്രനിരൂപണ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എൻ. വിജയനൻ (1930 ജൂൺ 8- 2007 ഒക്ടോബർ 3),/sathyam/media/media_files/2025/06/08/536ea0dd-be5b-4eca-ac87-0de464a247dd-740573.jpg)
സീസൺ, ആര്യൻ എന്നീ ചിത്രങ്ങളിലൂടെ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ ബ്രിട്ടീഷുകാരനായ ഒരു ഇന്ത്യൻ നടനായിരുന്ന ഗാവിൻ പക്കാർ ഡ് (08 ജൂൺ, 1964 - 18 മേയ്, 2012)
പി കെ പരമേശ്വരൻ നായരുടെ പുസ്തകം "മലയാള സാഹിത്യ ചരിത്രെ " എന്ന പേരിൽ കന്നടയിലേക്ക് വിവർത്തനം ചെയ്യുകയും, പുത്തണ്ണ കനഗൾ സംവിധാനം ചെയ്ത "പാടുവാരല്ലി പാണ്ഡവരു " എന്ന സിനിമയിൽ ചില കവിതകൾ ഉപയോഗിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും, എഴുത്തുകാരനും, കവിയും, അദ്ധ്യാപകനും, പത്രപ്രവർത്തകനും, കൃഷിക്കാരനും ആയിരുന്ന കയ്യാര കിങ്ങണ്ണ റായ് (8 ജൂൺ 1915 – 9 ഓഗസ്ത് 2015),
/sathyam/media/media_files/2025/06/08/90c8b15a-2f05-49df-854d-c40e65c14463-618621.jpg)
ശക്തമായ വ്യക്തിത്വമുള്ള പല വാസ്തുശില്പ ശൈലികളും രൂപപ്പെടുത്തി അമേരിക്കയിലെ വാസ്തു ശില്പകലയെയും നിർമ്മാണങ്ങളെയും വളരെ അധികം സ്വാധീനിച്ച ഏറ്റവും പ്രശസ്തനായ വാസ്തുശില്പി ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (ജൂൺ 8 1867 – ഏപ്രിൽ 9 1959),
വെള്ളക്കാരനായ യജമാനനെ കൊന്നു എന്ന് ആരോപിച്ച് അമേരിക്കയിലെ ജോർജിയയിൽ 1945ൽ കോടതി കൊല്ലാൻ വിധിച്ച് വിധി നടപ്പാക്കുകയും 60 വർഷം കഴിഞ്ഞു അത് തെറ്റായ വിധിയാണെന്ന് ബോദ്ധ്യപ്പെട്ട സർക്കാർ നിരുപരാധികമായി നിരപരാധി എന്ന് വിധിക്കുകയും ചെയ്ത വർണ്ണ വിവേചനത്തിന് ഇരയായ വീട്ടുവേലക്കാരി ലെന ബേക്കർ (ജൂൺ 8, 1900 – മാർച്ച് 5, 1945),/sathyam/media/media_files/2025/06/08/540d4b34-598b-41dd-be79-a7a2e7c7c215-853426.jpg)
ഇരുപതാം നൂറ്റാണ്ട് കണ്ട എറ്റവും വലിയ മനുഷ്യക്കുരുതിയുടെ സൂത്രധാരനും, അഴിമതി വീരനും, . സുകാർണൊയെ അട്ടിമറിച്ച് 31 വർഷത്തോളം ഇൻഡോനേഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റായി ഭരിക്കുകയും ചെയ്ത സുഹാർത്തൊ (8 ജൂൺ 1921 – 27 ജനുവരി 2008)
********
/sathyam/media/media_files/2025/06/08/75dfc546-0e3d-45bc-b23e-3af9db40682f-160241.jpg)
ഇന്നത്തെ സ്മരണ !!!
********
രാമോജി റാവു മ. (1936-2024)
പറവൂർ ടി.കെ നാരായണപിള്ള. മ. (1890-1971)
ഇക്കണ്ടവാരിയർ മ. (1890-1977)
എ.വി. കുഞ്ഞമ്പു മ. (1908-1980 )
ഡോ.കെ. ഭാസ്‌കരന്‍നായർ മ. (1913-1982)
ഇ.മൊയ്തു മൗലവി മ. (1885-1995 )
പി.കെ. നാരായണൻ നമ്പ്യാർ മ. (1928-2003)
മാവേലിക്കര എസ്.ആർ. രാജു മ. (2014)
മുഹമ്മദ് നബി മ. ( 570-632 )
എസ്.ആർ പുട്ടണ്ണ കനഗൾ മ. (1933-1985 )
ഹബീബ് തൻവീർ മ. (1923 -2009 )
സൂബ്ബരാമ ദാസ് മ. (1936-2012)
അബ്രഹാം മാസ്‌ലൊ മ( 1908-1970)
അമോസ് ടുട്ടുവോള മ. (1920-1997)
തൊമസ് പെയ്ൻ മ. (1737-1809)/sathyam/media/media_files/2025/06/08/52ee4152-a921-4802-8fb1-60185ee6e527-268242.jpg)
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഗ്രൂപ്പിൻ്റെ തലവനും രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ETV നെറ്റ്‌വർക്ക് , ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ് മാർഗദർശി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി ഷോപ്പിംഗ് മാൾ, പ്രിയ അച്ചാറുകൾ, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് തുടങ്ങി ഇന്ത്യൻ വ്യവസായിയും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച മാധ്യമ സംരംഭകനും ചലച്ചിത്ര നിർമ്മാതാവും ആയിരുന്ന രാമോജി റാവു എന്ന ചെറുകുരി രാമോജി റാവു(16 നവംബർ 1936 - 2024 ജൂൺ 8),/sathyam/media/media_files/2025/06/08/88a55df5-2cf0-4650-b1c8-c23b7ffa1636-467523.jpg)
തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും ആയിരുന്ന പറവൂർ ടി.കെ എന്നറിയപ്പെട്ടിരുന്ന പറവൂർ ടി.കെ.നാരായണപിള്ള(1890 -ജൂൺ 8-1971),
ഗാന്ധിയൻ ആദർശങ്ങളുടെ സ്വാധീനത്താൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും 1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനാകുയും, കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിക്കുകയും,1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമായപ്പോൾ സ്വതന്ത്രകൊച്ചിയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായ ഇക്കണ്ട വാരിയർ (1890-ജൂൺ 8 1977),
/sathyam/media/media_files/2025/06/08/76ddbfc7-fcb0-4b49-a7a5-7df215c26c4a-492257.jpg)
കരിവള്ളൂർ സമരത്തിൽ പങ്കെടുക്കുകയും, സി.പി.ഐ(എം) രൂപീകരിച്ചപ്പോൾ മുതൽ അതിന്റെ സംസ്ഥാന കമ്മിറ്റിയംഗവും, കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും, മൂന്നാം കേരള നിയമസഭയിലും നാലാം കേരള നിയമസഭയിലും പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും, 1957-1958 കാലഘട്ടത്തിൽ രാജ്യസഭാംഗവും ആയിരുന്ന എ.വി. കുഞ്ഞമ്പു ( 1908 ഏപ്രിൽ 10- 1980 ജൂൺ 8 ),
ദീര്‍ഘകാലം വിവിധ കോളജുകളില്‍ സുവോളജി അധ്യാപകനായും, 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിന്‍സിപ്പാളായും, 1960ല്‍ കേരളത്തിലെ ആദ്യത്തെ കോളജ് വിദ്യാഭ്യാസ ഡയറക്‌ടറായും, കേരള സാഹിത്യഅക്കാദമിയുടെ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായി സേവന മനുഷ്ഠിക്കുകയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ പ്രസിഡണ്ടും മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്‌ത്ര സാഹിത്യകാരന്മാരില്‍ ഒരാളുമായ ഡോ.കെ.ഭാസ്‌കരന്‍നായർ (1913 ആഗസ്റ്റ് 25- ജൂൺ 8, 1982)
/sathyam/media/media_files/2025/06/08/7db4e570-808d-417d-8469-03918ad6a535-637250.jpg)
ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയും, അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹപത്രാധിപരായും തുടർന്ന് വളരെക്കാലം മുഖ്യ പത്രാധിപരായും, കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്ത 110 വയസ്സു ജീവിച്ചിരുന്ന ഇ.മൊയ്തു മൗലവി(1885 - 1995, ജൂൺ 8 ),
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.കെ. നാരായണൻ നമ്പ്യാർ
( ജൂലൈ 1928 - 8 ജൂൺ 2003),/sathyam/media/media_files/2025/06/08/86941198-4de4-4392-a839-e575939e3eaf-941051.jpg)
മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ ശിഷ്യനും,ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, മധുരൈ മണി അയ്യർ, നെടുനൂരി കൃഷ്ണമൂർത്തി, ജി.എൻ. ബാലസുബ്രഹ്മണ്യൻ, നെയ്യാറ്റിൻകര വാസുദേവൻ, ഡോ.ബാലമുരളീകൃഷ്ണ, കെ.ജെ.യേശുദാസ് തുടങ്ങി കർണാടക സംഗീതലോകത്തെ പ്രഗല്ഭമതികൾ ക്കൊപ്പം കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുള്ള പ്രമുഖനായ മൃദംഗ വിദ്വാനും ആയിരുന്ന മാവേലിക്കര എസ്.ആർ. രാജു(മരണം : 8 ജൂൺ 2014),
ഏ.ഡി ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഒരു ഏകീകൃത രാജ്യം സ്ഥാപിച്ച നേതാവും, മതനേതാവ് എന്നതു പോലെ രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും നേതാവും ന്യായാധിപനും ആദം നബി, ഇബ്റാഹിം നബി, മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്ന മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല എന്ന മുഹമ്മദ് നബി (570ഏപ്രിൽ 26-632 ജൂൺ 8) ,
/sathyam/media/media_files/2025/06/08/738ba225-f587-466a-87ee-87df2dc7b646-302616.jpg)
മൂന്നു നാഷണൽ ഫിലിം അവാർഡുകളും അനവധി കർണാടക സ്റ്റേറ്റ് ഫിലിം അവാർഡുകളും ലഭിച്ച, കന്നട ചലച്ചിത്ര സംവിധായകരിൽ പ്രമുഖനും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രങ്ങൾ നിർമിച്ച എസ്.ആർ. പുട്ടണ്ണ എന്ന പുട്ടണ്ണ കനഗാൽ (1933 ഡിസംബർ 1 - 1985 ജൂൺ 8)
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളെ അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിക്കുകയും, ഈ അഞ്ച് വിഭാഗങ്ങളേയും അവയുടെ അനിവാര്യതയുടേയും പ്രാധാന്യത്തിന്റെയും ക്രമമനുസരിച്ച് ശ്രേണിയാക്കി ക്രമീകരിച്ച്, മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി എന്ന സിദ്ധാന്തം മുന്നോട്ട് വച്ച ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ എബ്രഹാം മാസ്ലോ (ഏപ്രിൽ 1 1908- ജൂൺ 8, 1970),
/sathyam/media/media_files/2025/06/08/30013990-04fb-4180-b684-e029b5b533c4-425190.jpg)
നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകുകയും ആഗ്ര ബസാർ, ചരൺദാസ് ചോർ തുടങ്ങിയ പ്രശസ്ത നാടകങ്ങൾ രചിക്കുകയും, നിരവധി ഹിന്ദി സിനിമകൾക്ക് തിരക്കഥയും ഗാനങ്ങളും എഴുതുകയും, ചിലതിൽ അഭിനയിക്കുകയും, ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറും, രാജ്യസഭാംഗവും നാടകകൃത്തും, പത്രപ്രവർത്തകനും കോളമെഴുത്തുകാരനും ആയിരുന്ന ഹബീബ് തൻവീർ(1923 സെപ്റ്റംബർ 1-2009 ജൂൺ 8 ),
തെലുങ്കിലും കന്നടയിലും ധാരാളം ബ്ലോക്ക്ബസ്റ്റർ സിനിമകൾ സംവിധാനം ചെയ്യുകയും ചിത്രസംയോജനം ചെയ്യുകയും ചെയ്ത കോണ്ട സൂബ്ബരാമ ദാസ് എന്ന ദോസ്സ് (5 ജനുവരി1936 – 8 ജൂൺ 2012),/sathyam/media/media_files/2025/06/08/42911fe9-92bd-4f6f-9375-7d7ab45943b5-618916.jpg)
യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുതി കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുത്തുകാരൻ അമോസ് ടുട്ടുവോള (ജൂൺ 8,1920-1997)
ഒരു ഇംഗ്ലീഷ് അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനും വിപ്ലവകാരിരും എഴുത്തുകാരനും അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിൽ ഒരാളായി കരുതപ്പെടുകയും ചെയ്യുന്ന തൊമസ് പെയ്ൻ (ജനുവരി 29, 1737-1809, 8 ജൂൺ )/sathyam/media/media_files/2025/06/08/2600ac53-69ec-4b60-abd8-26889cb697c4-531493.jpg)
ചരിത്രത്തിൽ ഇന്ന് …
********
68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു.
632-ലെ ഈ ദിവസം, ഇസ്‌ലാമിൻ്റെ സ്ഥാപകനായ മുഹമ്മദ്, മതപരവും സാംസ്‌കാരികവുമായ ഭൂപ്രകൃതികളിൽ അഗാധമായ സ്വാധീനം ചെലുത്തി അന്തരിച്ചു./sathyam/media/media_files/2025/06/08/a6cbf665-3c0e-41d3-95b7-e15d8c59637d-679811.jpg)
1504-ൽ മൈക്കലാഞ്ചലോയുടെ ഡേവിഡ് ഫ്ലോറൻസിൽ സ്ഥാപിച്ചു, ഇത് നവോത്ഥാന കലയുടെ പരകോടിയെ പ്രതീകപ്പെടുത്തുന്നു.
1783 - ഐസ്‌ലൻഡിലെ ലാക്കി അഗ്നിപർവ്വതം അതിൻ്റെ വിനാശകരമായ സ്‌ഫോടനം ആരംഭിച്ചതിനാൽ, വ്യാപകമായ ക്ഷാമത്തിലേക്ക് നയിച്ചതിനാൽ, പ്രകൃതിയുടെ വിനാശകരമായ ശക്തിയുടെ ഇരുണ്ട ഓർമ്മപ്പെടുത്തലും ഈ ദിവസം നടത്തുന്നു. രാഷ്ട്രീയം, കല, മതം തുടങ്ങി ഭൂമിയിൽ തന്നെ മനുഷ്യചരിത്രത്തെ രൂപപ്പെടുത്തിയ സുപ്രധാന നിമിഷങ്ങളുടെ സാക്ഷിയായി ജൂൺ 8 നിലകൊള്ളുന്നു./sathyam/media/media_files/2025/06/08/76367bdb-da51-4e3c-9322-7fe6ec4ebf39-393525.jpg)
1809 - വില്യം വോളസ്റ്റൻ , reflective goniometer കണ്ടുപിടിച്ചു.
1812 - റോബർട്ട് ജെങ്കിൻസൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
1824 - വാഷിംഗ് മെഷീന്റെ പേറ്റന്റ്, നോഹ കുഷിങ് കരസ്ഥമാക്കി./sathyam/media/media_files/2025/06/08/ab67d822-a1a6-42fb-a43c-fef5590f9c5a-522258.jpg)
1869 - സ്വീപ്പിങ്ങ് മെഷിൻ എന്ന പേരിൽ വാക്വം ക്ലീനറിന് Ives W. McGaffey ക്ക് പേറ്റൻറ് ലഭിച്ചു
1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു./sathyam/media/media_files/2025/06/08/c275e11a-7fb5-4810-80e1-f18da6c3ff2c-429397.jpg)
1915 - ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യ പ്രസിദ്ധീകരിച്ചു
1918 - കെപ്ളർസ് നോവക്ക് ശേഷമുള്ള തിളക്കമേറിയ നോവ, നോവ അക്വില കണ്ടെത്തി.
1930 - സമസ്ത കേരള ഉപ്പു നിയമ ലംഘന ദിനമായി ആചരിച്ചു/sathyam/media/media_files/2025/06/08/a157bbdd-2930-4bc1-afb3-d6f27b82e4d9-821958.jpg)
1936- ആകാശവാണി രൂപീകൃതമായി1940- നെപ്ട്യൂണിയം (മൂലകം 93) കണ്ടുപിടിച്ചതായി എഡ്വിൻ മക്മില്ലനും ഫിലിപ്പ് ഏബെൽസനും പ്രഖ്യാപിച്ചു.
1940 - നെപ്ട്യൂണിയം (മൂലകം 93) കണ്ടുപിടിച്ചതായി എഡ്വിൻ മക്മില്ലനും ഫിലിപ്പ് ഏബെൽസനും പ്രഖ്യാപിച്ചു.
/sathyam/media/media_files/2025/06/08/dd76c600-26ee-4b41-928a-b4807d8fb463-183547.jpg)
1948 - എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വിമാന സർവിസ് (Malabar princess) (മുംബൈ – ലണ്ടൻ ) സർവീസ് നടത്തി.
1949 - സിയാം രാജ്യത്തിന്റെ പേര്, തായ്‌ലൻഡ് എന്നാക്കി മാറ്റി./sathyam/media/media_files/2025/06/08/c710ee09-4fbd-4e73-8957-7f444aab9d50-844538.jpg)
1949 - തിരുകൊച്ചി സംയോജന പ്രമാണത്തിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒപ്പുവച്ചു.
1950 - സർ തോമസ് ബ്ളേമി, ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏക ഫീൽഡ് മാർഷൽ ആയി നിയമിതനായി.
1964 - ജവഹർലാൽ നെഹ്റുവിന്റെ ചിതാഭസ്മം അലഹബാദിൽ ത്രിവേണി സംഗമത്തിൽ ഒഴുക്കി./sathyam/media/media_files/2025/06/08/cb3c7425-ada3-4f28-bb41-6111bc4ace49-504805.jpg)
1969- ഫീൽഡ് മാർഷൽ സാം മനെക് ഷാ ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റു.
1980 - ലോകം വസൂരി വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
1987 - ആണവായുധങ്ങളും, ആണവ പരീക്ഷണങ്ങളും നിരോധിച്ച് ന്യൂസിലൻഡ് പാർലമെന്റ് നിയമം പാസാക്കി. ആണവശക്തിക്കെതിരെ നിയമം പാസാക്കിയ ഏക രാജ്യമായി..
1990 - ഇന്ത്യയും നേപ്പാളും സാധാരണ ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു./sathyam/media/media_files/2025/06/08/b9c5e64c-194b-4681-b41a-6611a484bb4b-118602.jpg)
1999 - ലിയാണ്ടർ പേസ്-മഹേഷ് ഭൂപതി ജോഡി ടെന്നിസ് ഡബിൾസ് റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി
2000 - മൂന്ന് സംസ്ഥാനങ്ങളിലെ (എപി, കർണാടക, ഗോവ) പാറ പള്ളികളിൽ ബോംബ് സ്ഫോടനം.
2004 - സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ കടന്നുപോകുന്ന "ശുക്രസംതരണം" എന്ന അപൂർവ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമായി.
2006 - രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം യുദ്ധവിമാനത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ടു./sathyam/media/media_files/2025/06/08/eb4e7162-af90-40c7-ab70-277404e6edfd-436687.jpg)
2009 - പ്രമുഖ ഇന്ത്യൻ നാടകകൃത്തും നാടക സംവിധായകനുമായ ഹബീബ് തൻവീർ അന്തരിച്ചു.
2014 - തെലുങ്കാന വിട്ടു പോയതിനു ശേഷമുള്ള ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു അധികാരമേറ്റു.
2018 - ലോകത്തെ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടർ- സമ്മിറ്റ്, ഐ. ബി.എം പുറത്തിറക്കി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us