/sathyam/media/media_files/2025/09/03/h5pydv8crjocksnhshod-2025-09-03-06-40-24.webp)
.
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. °°°°°°°°°°°°°°°°°°
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം1201
ചിങ്ങം 18
പൂരാടം / ഏകാദശി
2025 / സെപ്റ്റംബര്‍ 3,
ബുധൻ
ഇന്ന്;
*1896 സെപ്റ്റംബർ 3ന് ഈഴവ മെമ്മോറിയൽ ഹർജി സമർപ്പിച്ചു.!
*ഗ്ലോബൽ ടാലന്റ് അക്വിസിഷൻ ഡേ![ശരിയായ ജോലിക്ക് അനുയോജ്യമായ ആളുകളെ തിരയുന്ന കാര്യത്തിൽ എച്ച്ആർ പ്രൊഫഷണലുകൾക്ക് പ്രത്യേക ശ്രദ്ധയുണ്ട്, ആ സ്ഥാനത്ത് ചിലപ്പോൾ അത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് അവർക്കായി മാത്രം ഒരു ദിവസം സമർപ്പിച്ചിരിക്കുന്നത്, അതിനെ ഗ്ലോബൽ ടാലന്റ് അക്വിസിഷൻ ഡേ എന്ന് വിളിക്കുന്നു! ]
*മർച്ചൻ്റ് നേവി ദിനം ![മർച്ചൻ്റ് നേവിയിലെ ധീരരായ ആത്മാക്കൾക്കുള്ള ആദരവും അംഗീകാരവും നൽകുന്നതിനുള്ള ദിവസമാണിന്ന്.നാം കഴിക്കുന്ന ഭക്ഷണം മുതൽ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകൾ വരെ ലോകത്തിന് ആവശ്യമുള്ളത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള അവരുടെ പ്രവൃത്തിയുടെ സമർപ്പണം ആഗോള വ്യാപാരത്തിൽ പ്രതിഫലിയ്ക്കുന്നു.ലോകമെമ്പാടും സാധനങ്ങൾ എത്തിക്കുന്നതിനായി വിശാലമായ സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ നായകന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസം, ആ സമുദ്ര സാഹസികർക്കുള്ള ഹൃദയംഗമമായ നന്ദിയായി വർത്തിയ്ക്കട്ടെ]
*ദേശീയ അദർ ലുക്ക് അൺലിമിറ്റഡ് ദിനം, ![ നാം ദിവസേന നിർദ്ദയം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന കാര്യങ്ങളിലേയ്ക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്ന് ഒരു ദിവസം, പകരം, അവ പാഴാക്കികളയാതെ ചാരിറ്റിക്ക് സംഭാവന ചെയ്യാനോ സുഹൃത്തുക്കൾക്ക് സംഭാവനയായി നൽകാനോ അല്ലെങ്കിൽ മറ്റൊരു രീതിയിൽ റീസൈക്കിൾ ചെയ്യാനോ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ തിരിച്ചറിയാൻ. ആ മാലിന്യങ്ങളും മാലിന്യക്കൂമ്പാരങ്ങളും വളരെ വേഗത്തിൽ നമ്മുടെ കൺമുന്നിൽ നിറയാതെ സൂക്ഷിക്കുകയും ചെയ്യുന്നതിന്നാണി ദിനം ഓർത്തുവയ്ക്കേണ്ടത്]
*ദേശീയ അംബരചുംബി ദിനം | [കടലാസിൽ ഓരോരുത്തരുടെയും സ്വപ്നങ്ങൾ അവർക്കിഷ്ടപ്പെട്ട വിധത്തിൽ വരച്ചുവയ്ക്കുന്ന ആർക്കിടെക്റ്റുകളെക്കുറിച്ചും അത് യാഥാർത്ഥ്യമാക്കുന്ന നിർമ്മാണ തൊഴിലാളികളെക്കുറിച്ചും ഓർമ്മിയ്ക്കാൻ കൂടുതലറിയാൻ ഒരു ദിവസം. ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അമേരിക്കൻ വാസ്തുശില്പിയായ ലൂയിസ് എച്ച് സള്ളിവൻ്റെ ജന്മദിനമാണ് ഇന്ന് അതിനാൽ എല്ലാ വർഷവും സെപ്റ്റംബർ 3 ന് അംബര ചുംബികളുടെ ദിവസമായി ആഘോഷിക്കുന്നു,. ]
*യുഎസ് ബൗളിംഗ് ലീഗ് ദിനം ![യുഎസ് ബൗളിംഗ് ലീഗ് ദിനം ബൗളിംഗിൻ്റെ ആവേശത്തിൽ ഒരു സ്പോട്ട്ലൈറ്റ് പ്രകാശിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ബൗളിംഗ് ലീഗുകളിൽ കാണപ്പെടുന്ന മത്സരത്തിൻ്റെയും ടീം വർക്കിൻ്റെയും മനോഭാവത്തെ ഈ ദിവസം ആഘോഷിക്കുന്നു.ഈ രസകരവും ഉൾക്കൊള്ളുന്നതുമായ കായിക വിനോദത്തോടുള്ള തങ്ങളുടെ അഭിനിവേശം പങ്കുവെക്കുന്ന, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള കളിക്കാർ ഒത്തുചേരുന്ന ദിവസമാണിത്.]
*തദ്ദേശീയ സാക്ഷരതാ ദിനം![തദ്ദേശീയ സാക്ഷരതാ ദിനം, തദ്ദേശീയ ജനതയുടെ സമ്പന്നമായ കഥകൾ, സംസ്കാരങ്ങൾ, ഭാഷകൾ എന്നിവയെ ആദരിക്കുന്ന ഒരു ഊർജ്ജസ്വലമായ ആഘോഷമാണ്. വിദൂര തദ്ദേശീയ സമൂഹങ്ങൾ നേരിടുന്ന സാക്ഷരതാ വെല്ലുവിളികളെക്കുറിച്ച് ഇത് അവബോധം വളർത്തുന്നു. ]
* റോമൻ കത്തോലിക്കാ സഭ - പോപ്പ് ഗ്രിഗറി ഒന്നാമന്റെ തിരുനാൾ
* ഖത്തർ - സ്വാതന്ത്ര്യദിനം [1968-ൽ ബ്രിട്ടൻ ഗൾഫിൽ നിന്ന് പിന്മാറാനുള്ള പദ്ധതി പ്രഖ്യാപിച്ചു. നിലവിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈൻ എന്നീ അയൽരാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം 1971 സെപ്റ്റംബർ 3- ന് ഖത്തർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു .]
*ഓസ്‌ട്രേലിയൻ ദേശീയ പതാക ദിനം! [1996 സെപ്റ്റംബർ 3 മുതൽ ഓസ്‌ട്രേലിയയിൽ ആഘോഷിക്കുന്നു. 1901-ൽ ഓസ്‌ട്രേലിയൻ ദേശീയ പതാക ആദ്യമായി പറത്തിയ ദിനത്തിന്റെ സ്മരണാർത്ഥമാണ് ഇത്. 2008 മുതൽ, അതേ ദിവസം തന്നെ മർച്ചന്റ് നേവി ദിനമായും അനുസ്മരിച്ചുവരുന്നു, ഈ അവസരത്തിൽ ഓസ്‌ട്രേലിയൻ റെഡ് എൻസൈൻ കരയിൽ പറത്താൻ അനുവദിക്കുന്നു]
* സാൻ മാരിനോ - വിശുദ്ധ മാരിനൂസിനാൽ സ്ഥാപനം (301)
* തായ്‌വാൻ - സൈനികദിനം
. *******
ജന്മദിനം
.............
ഹിന്ദി, തെലുങ്ക് ഭാഷചിത്രങ്ങളിലെ ഒരു അഭിനേതാവായ അർജൻ ബാജ്‌വയുടെയും (1977),
അനിത ദേശായിയുടെ മകളും 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ച 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവൽ രചിച്ച എഴുത്തുകാരിയുമായ കിരൺ ദേശായിയുടെയും (1971),
തമിഴ് ചലച്ചിത്രമേഖലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ആരണ്യ കാണ്ഡം, ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റേയും(1975),
ആദ്യത്തെ ചിത്രമായ കമ്പനിയിൽ അഭിനയിച്ചതിനു മികച്ച സഹനടനുള്ള അവാർഡ് ലഭിച്ച ഹിന്ദി നടൻ വിവേക് ഓബ്രോയിയുടെയും (1976 ),
പ്രധാനമായും ഹാസ്യ വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമഭിനയിക്കുന്ന ഹിന്ദി ചലചിത്ര നടൻ ശക്തി കപൂറിന്റെയും (1958),
ഫിലിപ്പീൻസിലെ ഒരു രാഷ്ട്രീയ പ്രവർത്തകയും സെനറ്ററും ആയ ഗേയ്സ് പോ എന്നു സാധാരണ അറിയപ്പെടുന്ന മേരി ഗ്രേയ്സ് സൊനോറാ ലാമാൻസറസിന്റെയും (1968) ജന്മദിനം!
. ******
. ഇന്നത്തെ മൊഴിമുത്ത് .
. ്്്്്്്്്്്്്്്്്്്്്്്്്്
''ഏകാന്തത ഒരു ശീലമായി മാറി, ശീലം മനുഷ്യനായി, അത് അവനെ നിഴലായി തകർത്തു."
[- കിരൺ ദേശായി ]
!!! സ്മരണാഞ്ജലി !!!
********
എൻ.പി. ചെല്ലപ്പൻനായർ മ. (1903-1972)
ജഗതിൻ.കെ. ആചാരി മ. (1924-1997)
ഇവാൻ തുർഗെനേവ് മ. (1818-1883)
മൈക്കൽ ക്ലാർക് ഡങ്കൻ മ. (1957-2012 )
സൺ മ്യുങ് മൂൺ മ. (1920-2012)
റോബർട്ട് ബ്രിസ്റ്റോ മ. (1880-1966)
എഡ്വാർഡ് എഗ്ഗിൾസ്റ്റൺ മ. (1837-1902)
കർട്ട് ജോൺ ഡ്യൂകേസി. മ. (1881-1969)
മുൻ കേരള ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സിപി നായരുടെ പിതാവും മലയാള നാടകകൃത്തും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് വിജയിക്കുകയും ജനവിരുദ്ധമായ എന്തിനേയും വിമർശിക്കുമായിരുന്ന ഒരു ചരിത്ര പണ്ഡിതനുംകൂടിയായിരുന്ന എൻ പി ചെല്ലപ്പൻ നായർ(1903- സെപ്തംബർ 03 , 1972)
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവും, കലാനിലയം നാടകസമിതിയുടെ പാർട്ണറും കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിൽ മാത്രമല്ല മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവും മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ന്റെ അച്ഛനുമായിരുന്ന ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരി എന്ന ജഗതി എൻ.കെ. ആചാരി(1924 മെയ് 7–1997 സെപ്റ്റംബർ 3),
ആസ്യ , ആദ്യപ്രേമം , പിതാക്കളും പുത്രന്മാരും , വാസന്തപ്രവാഹങ്ങൾ തുടങ്ങിയ നോവലുകളും,അനേകം കഥകളും നാടകങ്ങളും രചിച്ച റഷ്യൻ സാഹിത്യകാരൻ ഇവാൻ തുർഗെനേവ് (1818 ഒക്ടോബർ 28- സെപ്റ്റംബർ 3,1883),
ഒരു അമേരിക്കൻ ചരിത്രകാരനും നോവലിസ്റ്റുമായിരുന്നഎഡ്വാർഡ് എഗ്ഗിൾസ്റ്റൺ ( ഡിസംബർ 10, 1837 – സെപ്റ്റംബർ 3, 1902)
അമേരിക്കൻ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു കർട്ട് ജോൺ ഡ്യൂകേസി. (1881 ജൂലൈ 7-1969 സെപ്റ്റംബർ 3)
കൊച്ചിയെ ഇന്നത്തെ കൊച്ചിയായും തുറമുഖമായും വികസിപ്പിച്ചതിന്റെ കർത്താവ് അല്ലെങ്കിൽ ആധുനിക കൊച്ചിയുടെ ശില്പി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിയായ റോബർട്ട് ചാൾസ് ബ്രിസ്റ്റോ (1880, ഡിസംബർ 13-1966, സെപ്റ്റംബർ 3 )
പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ബദർ ബെയർ, ഡെൽഗോ, സിൻ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക് ഡങ്കൻ (1957 ഡിസംബർ 10-2012 സെപ്റ്റംബർ 03),
മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനും പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനും ആയിരുന്ന സൺ മ്യുങ് മൂൺ ( 1920 ഫെബ്രുവരി 25-സെപ്റ്റംബർ 3, 2012),
........................
ഇന്ന് ജന്മദിനം ആഘോഷിയ്ക്കുന്ന ഇഹലോകവാസം വെടിഞ്ഞ നമ്മുടെ മുൻഗാമികളിൽ ചിലർ
.......................
ഖാസി സി.എം.അബ്ദുല്ല മൗലവി ജ. (1933-2010)
ജി.വി. അയ്യർ ജ. (1917-2003 )
കാൾ ആൻഡേഴ്സൻ ജ. (1905 -1991)
എഡ്വാർദൊ ഗലിയാനൊ ജ. (1940-2015)
സമീർ അമീൻ ജ. (1931-2018)
കേരളത്തിലെ സുന്നി മുസ്ലീം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂർ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന ഖാസി സി.എം.അബ്ദുല്ല മൗലവി (സെപ്റ്റംബർ 3, 1933- ഫെബ്രുവരി 15, 2010)
മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെടുകയും, ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ച ആദി ശങ്കരാചാര്യ, ഭഗവദ് ഗീത എന്നീ സസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ജി.വി. അയ്യർ എന്ന ഗണപതി വെങ്കട്ടരാമ അയ്യർ ( 1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21),
പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991),
സ്പാനിഷ് അധിനിവേശകാലംമുതൽ വർത്തമാനകാലത്തെ അമേരിക്കൻ ഇടപെടൽവരെയുള്ള അഞ്ചുനൂറ്റാണ്ടുകാലത്തെ ഭൂഖണ്ഡചൂഷണത്തിന്റെ ചരിത്രംപറയുന്ന ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക എന്ന കൃതിയടക്കം, എഴുതിയ പല ഗ്രന്ഥങ്ങളും ഇരുപത്തിയെട്ടോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എഡ്വാർദൊ ഗലിയാനൊ ( 3 സെപ്റ്റംബർ 1940 - 13 ഏപ്രിൽ 2015),
മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക ഘടനകളെയും ആഗോളവൽക്കരണ പ്രവണതകളെയും ആഴത്തിൽ പഠിക്കുകയും, നവ ഉദാര നയങ്ങളുടെ തകർച്ച അനിവാര്യമാണെന്നു പ്രവചിക്കുകയും ചെയ്ത വിഖ്യാതനായ മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു സമീർ അമീൻ
(3 സെപ്റ്റംബർ 1931 – 12 ഓഗസ്റ്റ് 2018).
ചരിത്രത്തിൽ ഇന്ന്…
********
ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽവച്ച് പോംപെയുടെസൈന്യത്തെ പരാജയപ്പെടുത്തി.
301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
1896 - സെപ്റ്റംബർ 3ന് ഈഴവ മെമ്മോറിയൽ ഹർജി സമർപ്പിച്ചു.ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ 13,176 ഈഴവർ ഒപ്പിട്ട് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു് ഈഴവ മെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്ന മഹാനിവേദനം സമർപ്പിച്ചു.
1939 - രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെ ത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
1995 - ഇ-ബെ സ്ഥാപിതമായി
2010 - ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ചു.
2017 - അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2017 - ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു.
2017 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 665 ദിവസം ചെലവഴിച്ചു ചരിത്രം കുറിച്ച അമേരിക്കൻ ബഹിരാകാശ വനിത പെഗ്ഗി വിറ്റ്സൺ ഭൂമിയിലെത്തി.
2017 - ഏകദിന ക്രിക്കറ്റിലെ സ്റ്റംപിങ്ങിൽ മഹേന്ദ്ര സിംഗ് ധോണിക്ക് ലോക റെക്കോർഡ്. സ്റ്റംപിങ്ങിലൂടെ 100 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.
സെപ്തംബർ 3 2019 - (ബുധൻ)
അന്താരാഷ്ട്ര ബന്ധങ്ങൾ
ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിഇറാനിയൻ ബഹിരാകാശ ഏജൻസി , ഇറാനിയൻ ബഹിരാകാശ ഗവേഷണ കേന്ദ്രം , എയറോനോട്ടിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്‌ക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉപരോധം പ്രഖ്യാപിച്ചു . (സിൻഹുവ)
സെപ്തംബർ 3 2020 - (വ്യാഴം)
ആരോഗ്യവും പരിസ്ഥിതിയും
കോവിഡ്-19 മഹാമാരി
ഏഷ്യയിലെ COVID-19 പാൻഡെമിക്
ഇന്ത്യയിൽ കോവിഡ്-19 പാൻഡെമിക്
പ്രതിദിനം 83,883 കേസുകളുടെ റെക്കോർഡ് വർധനയാണ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. (റോയിട്ടേഴ്‌സ്)
ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി
ഇറാനിയൻ ബഹിരാകാശ ഏജൻസി , ഇറാനിയൻ ബഹിരാകാശ ഗവേഷണ കേന്ദ്രം , എയറോനോട്ടിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്‌ക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉപരോധം പ്രഖ്യാപിച്ചു . (സിൻഹുവ )
സെപ്റ്റംബർ 3, 2021 (വെള്ളി)
അഫ്ഗാനിസ്ഥാൻ സംഘർഷം
പഞ്ച്ശിർ സംഘർഷം
താലിബാൻ പറയുന്നത് ഇപ്പോൾ പഞ്ച്ഷിർ താഴ്വരയും അങ്ങനെ അഫ്ഗാനിസ്ഥാനും തങ്ങൾ നിയന്ത്രിക്കുന്നു എന്നാണ് . രാജ്യം വിടുന്നത് നിഷേധിക്കുന്ന പ്രതിരോധ നേതാവ് അംറുല്ല സാലിഹ് അഹ്മദ് മസൂദിൻ്റെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പ് തുടരുകയാണെന്ന് പറഞ്ഞു. (റോയിട്ടേഴ്‌സ്)
സെപ്റ്റംബർ 3, 2022 (ശനി)
സൊമാലിയൻ ആഭ്യന്തരയുദ്ധം
ഹിറാൻ മേഖലയിലെ ബെലെഡ്‌വെയ്‌നിൽ നിന്ന് മഹാസിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നേരെ അൽ-ഷബാബ് വിമതർ നടത്തിയ കൂട്ട വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു
സെപ്റ്റംബർ 3, 2023 (ഞായർ)
സിറിയൻ ആഭ്യന്തരയുദ്ധം
ഡീർ ഇസോർ ഏറ്റുമുട്ടലുകൾ
വടക്കുകിഴക്കൻ സിറിയയിൽ മുൻനിരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമിയിലെ 18 പോരാളികൾ കൊല്ലപ്പെട്ടു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
TG Vijayakumar Umadevi Thurutheri Adv Jayakumar Theertham Vikraman PN Manikandan Polpparambath