ഇന്ന് ഏപ്രില്‍ 5: ദേശീയ നാവിക ദിനം ! എം.എ. ബേബിയുടെയും കെ. മോഹനന്റെയും രമേശ് പിഷാരടിയുടെയും ജന്മദിനം: അമേരിക്കന്‍ കോളനികളില്‍ പഞ്ചസാര നികുതി ചുമത്തി ബ്രിട്ടിഷ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project april 5

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 22
പുണർതം  / അഷ്ടമി
2025 ഏപ്രിൽ  5, ശനി

ഇന്ന്;

 * ഇന്ന് ദേശീയ നാവിക ദിനം ![Indian Maritime Day ;  അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമുദ്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1964 ഏപ്രിൽ 5 നാണ് ആദ്യമായി ഇന്ത്യയിൽ ഈ ദിനം ആചരിച്ചത്. ഇന്ത്യൻ നാവിക മേഖലയ്ക്ക് സംഭാവനകൾ നൽകിയ വ്യക്തികളുടെ നേട്ടങ്ങൾ തിരിച്ചറിയാനും ആദരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു ]publive-image

* അന്തർദേശീയ മനഃസാക്ഷി ദിനം![ International Day of Conscience;  സ്നേഹത്തിലൂടെ,  മനഃസാക്ഷിയിലൂടെ, നട്ടുവളർത്തിയ സമാധാനത്തിൻ്റെ സംസ്‌കാരത്തിനായി നാം പ്രതിജ്ഞാബദ്ധരാകുന്ന ദിവസമാണിത്.  യോജിപ്പുള്ള ഒരു ലോകത്തിലേക്കുള്ള  കൂട്ടായ യാത്രയെ ഓർമ്മിപ്പിക്കുന്ന, ഒരു ദീപസ്തംഭം പോലെ പ്രകാശിക്കുന്ന ഒരു ദിനം, അന്തർദേശീയ മനഃസാക്ഷി ദിനം ]publive-image

* ഗോൾഡ് സ്റ്റാർ സ്‌പൗസ് ഡേ![ Gold Star Spouses Day ; സൈനിക സേവനത്തിനിടെ പങ്കാളിയെ നഷ്ടപ്പെട്ട  ഭാര്യമാരെയും ഭർത്താക്കന്മാരെയും ബഹുമാനിക്കാനും അംഗീകരിക്കാനും ഗോൾഡ് സ്റ്റാർ സ്‌പൗസ് ഡേ സ്ഥാപിച്ചു.]

publive-image

* ഒരു കപ്പ് കേക്ക് ദിനത്തിലെ കവി[ Poet in a Cupcake Day ; നിങ്ങളുടെ പ്രിയപ്പെട്ട കവിയെ പ്രതിഫലിപ്പിക്കുന്ന ഒരു കപ്പ് കേക്ക് എടുക്കുക.  ജീവിതത്തിൻ്റെ രണ്ട് മഹത്തായ സന്തോഷങ്ങൾ ആഘോഷിക്കാൻ സ്വാദും നിറങ്ങളും രൂപവും തിരഞ്ഞെടുത്ത് പോപ്‌സിക്കിൾ സ്റ്റിക്കിൽ ഒരു കവിത ചേർക്കുക.]
 
USA ;
*നാഷണൽ ഗോ ഫോർ ബ്രോക്ക് ഡേ![National Go For Broke Day ; നമ്മുടെ ജീവിതത്തിൽ ഭയങ്ങളെ അഭിമുഖീകരിക്കേണ്ട സമയങ്ങളുണ്ട്, എല്ലാ അതിരുകളും മറികടന്ന്, ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട് ഭയത്തെ തകർക്കുക.]publive-image

*ഹോസ്പിറ്റൽ അഡ്മിറ്റിംഗ് ക്ലാർക്ക്ഡേ ![Hospital Admitting Clerks Day ;നിങ്ങൾക്ക് ആവശ്യമായ പരിചരണം നൽകാൻ സഹായിക്കുന്ന ആശുപത്രി ക്ലർക്കുമാരെ നിസ്സാരമായി കാണരുത്.]

*ആദ്യ സമ്പർക്ക ദിനം ![First Contact Day ;  2063 ഏപ്രിൽ 5-ന്, മനുഷ്യനും അന്യഗ്രഹജീവികളും തമ്മിൽ Zefram Cochrane ആദ്യ സമ്പർക്കം പുലർത്തുന്നു: ഈ ദിവസം ലോകത്ത് എല്ലായിടത്തും ഉള്ള ട്രെക്കികൾക്ക് (ദേശാന്തരഗമനം ചെയ്യുന്നവർ)അവരുടെ 'ഗീക്ക്ഡം' (അസാധാരണവും അനന്യവുമായ വ്യക്തിത്വം) പുറത്തു വിടാൻ വേണ്ടിയാണ്.]

publive-image

*ദേശീയ റോഡ് മാപ്പ്  ദിനം വായിക്കുക ![National Read a Road Map Day ;ബിൽറ്റ്-ഇൻ-ജിപിഎസും സ്‌മാർട്ട്‌ഫോണുകളും എല്ലാ പോക്കറ്റിലും ഉപയോഗിക്കുന്നതിന് മുമ്പുള്ള ഒരു കാലത്തേക്ക്  തിരികെ പോകൂ, ലളിതവും മൂർത്തവുമായ ഒരു റോഡ് മാപ്പ് വായിക്കുന്നതിലൂടെ സാഹസികതയുടെ ആവേശം അനുഭവിക്കുക.]

*ദേശീയ കാരമൽ ദിനം ![National Caramel Day; പാചക കലയുടെ രുചികരമായ ഇരുണ്ട ആൽക്കെമി ഉപയോഗിച്ച് നിർമ്മിച്ച സമ്പന്നമായ, രുചിയുള്ള, രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ദിനം ]

* Walk to Work Day!
*National Deep Dish Pizza Day !
* National Flash Drive Day!
* പാലസ്തീൻ: ശിശുദിനം !
* ചൈന: കോൾഡ് ഫുഡ് ഫെസ്റ്റിവൽ !
* ദക്ഷിണ കൊറിയ: സിക്മോഗിൽ ഡേ !
   (വൃക്ഷാരോപണ ദിനം)

publive-image

         ഇന്നത്തെ മൊഴിമുത്ത്
     ്്്്്്്്്്്്്്്്്്്്്്്
''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.''
.   [ - മഹാത്മാ ഗാന്ധി ]
***********
ഇന്നത്തെ പിറന്നാളുകൾ
**********
സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമായ എം.എ. ബേബിയുടേയും (1954),

കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ  നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമായ സിവിൿ ചന്ദ്രന്റെയും (1951),publive-image

കേരളത്തിൽ നിന്നുള്ള മുൻ രാജ്യ സഭാംഗവും മുതിർന്ന പത്ര പ്രവർത്തകനുമായ   കെ. മോഹനന്റെയും (1940), 

മലയാള സിനിമാ നടനും, മിമിക്കും, സ്റ്റാൻഡ് അപ് കോമേഡിയനും ആയ രമേശ് പിഷാരടിയുടെയും (1983),

മലയാള സിനിമ സീരിയൽ അഭിനേതാവ്   സുരേഷ് കൃഷ്ണയുടെയും (1973),publive-image

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒപ്പം ഒരു ഇംഗ്ലീഷ് ചിത്രത്തിലും  അഭിനയിച്ചിട്ടുള്ള മോഡലിംഗിലും താത്പര്യമുള്ള  ഇന്ത്യൻ ചലച്ചിത്ര വേദിയിലെ  നടി ജ്യോതിർമയിയുടേയും (1983),

നിരവധി ടെലിവിഷൻ സീരിയലുകളിലും, ഹാസ്യപരിപാടികളിലുംചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്ര നടി തെസ്‌നി ഖാന്റേയും(1970),

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച   ചലച്ചിത്രനടിയും മോഡലുമായ പൂനം ബജ്‌വയുടെയും    (1989),

publive-image

“തും ഹി ഹോ”, “സനം രെ”, “മുസ്‌കുരാനാ കി വജഹ് തും ഹോ”, “ഹമാരി അധുരി കഹാനി”, “ഹംദർഡ്”, “മന് മസ്ത് മഗൻ”, ”കഭി ജോ ബാദൽ ബർസെ”, ”സംജാവാൻ”, ചന്‌ന മേരേയ”, “എ ദിൽ ഹൈ മുശ്കിൽ” തുടങ്ങിയ ഹിറ്റ് പാട്ടുകൾ പാടിയ അർജിത് സിംഗിന്റെയും (1987),

1966 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണം, 1968 ലെ ഒളിമ്പിക് വെങ്കല മെഡലും ജേതാക്കളായ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്ന കേണൽ ബൽബീർ സിംഗ് ഖുലറുടെയും  (1945),publive-image

2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പാരലിമ്പിക്‌സിൽ 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക് എസ്ബി 8 വിഭാഗത്തിൽ സ്വർണ്ണം നേടിയ   കാനഡയിലെ ഒരു പാരലിമ്പിക് വനിതാ നീന്തൽ താരമായ കാതറീന റോക്‌സണിന്റെയും (1993)ജന്മദിനം.!
*********
ഇന്ന് പിറന്നാൾ ആഘോഷിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************

അഷിത ജ. (1956-2019)
റഫീഖ് സ്‌കറിയ ജ. ( 1920- 2005 )
എം.ജെ. സ്ക്ലീഡൻ ജ. (1804- 1881)

publive-image

ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ കഥാകൃത്തും കവിയത്രിയുമായിരുന്ന അഷിതയെയും .(5 ഏപ്രിൽ 1956 - 26 മാർച്ച് 2019),

പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ ഫരീദ് സകരിയയുടേയും മെറിൽ ലിഞ്ച് ഇൻ‌വെസ്റ്റ്മെന്റ് ബാംഗിങ്ങിന്റെ മുൻ മേധാവി അർഷദ് സകരിയയുടേയും പിതാവും, ഒരു രാഷ്ട്രീയ പ്രവർത്തകനും ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന  റഫീഖ് സകരിയയെയും  (ഏപ്രിൽ 5, 1920, — ജൂലൈ 9, 2005 )publive-image

 പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിക്കുകയും ,   കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച  എം.ജെ. സ്ക്ലീഡൻ 1804 ഏപ്രിൽ 5 23 ജൂൺ 1881) 
********
ഇന്നത്തെ സ്മരണ !!!
*********
രാമപുരം പത്മനാഭമാരാർ മ.(1905-2018)
പുത്തൻകാവ് മാത്തൻതരകൻ മ.(1903-1993)
 ഡോ. ചുമ്മാർ ചൂണ്ടൽ മ. (1940- 1994)
പ്രൊഫ. ഇ. നാരായണന്‍ നമ്പ്യാർ മ. (1936-1994)
പി. ബാലചന്ദ്രൻ, മ. (1952 - 2021)
കൊല്ലം അജിത്ത് മ. (1962-2018)
ദിവ്യ ഭാരതി  മ. (1974 -1993) 
പന്നാലാൽ പട്ടേൽ മ. (1912-1989  
ക്ർട്ട്  കൊബൈൻ മ. ( 1967 –1994)
ചാൾട്ടൺ ഹെസ്റ്റൺ മ. ( 1923-2008)
പീറ്റർ മത്തിസൺ മ. (1927 – 2014)

publive-image

പ്രശസ്ത ക്ഷേത്ര താളവാദ്യ കലാകാരനായ രാമപുരം സമുഹ മഠം (ചെറുവള്ളിൽ) പത്മനാഭ മാരാർ (1905-2018 ഏപ്രിൽ 5 ),

വിശ്വദീപം, സങ്കീർത്തനങ്ങൾ, പ്രഥമ പ്രളയം, ഹെരൊദാവ് തുടങ്ങി ഗദ്യവും പദ്യവുമായി  50 ഓളം കൃതികൾ രചിച്ച പുത്തൻകാവ് മാത്തൻ  തരകൻ  (1903 - 5 ഏപ്രിൽ 1993),publive-image

ഫോക്ക്‌ നാടകം എന്ന വിഷയത്തില്‍ ആഴത്തില്‍ ഇറങ്ങിപഠനം നടത്തിയ കേരളത്തിലെ നാടൻകലാ ഗവേഷകനായിരുന്ന ഡോ. ചുമ്മാർ ചൂണ്ടൽ (1940 ഡിസംബര്‍ 6 - 1994 ഏപ്രില്‍ 5),

മലയാളികള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ സ്വായത്തമാക്കുന്നതിന് ഉത്തേജനം നല്‍കുന്ന പ്രശംസനീയമായ കൃതി "നല്ല ഇംഗ്ലീഷ് "രചിച്ച പ്രൊഫ.ഇ.നാരായണന്‍ നമ്പ്യാർ (1936- ഏപ്രിൽ -ഏപ്രിൽ 5, 1994),

പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പി. ബാലചന്ദ്രൻ( 2 ഫെബ്രുവരി 1952- 5 ഏപ്രിൽ 2021),publive-image

തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയും  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കൊല്ലം അജിത്ത് (7 ഏപ്രിൽ 1962- 2018 ഏപ്രിൽ 5 ),

തമിഴ്,  തെലുങ്ക്,  ഹിന്ദി എന്നീ ഭാഷകളിലെ ഒരു പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതി (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993),

publive-image

ജീവൻ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ്  തുടങ്ങിയ കൃതികള്‍  രചിച്ച  ജ്ഞാനപീഠ പുരസ്കാറാം ലഭിച്ച   ഗുജറാത്തി സാഹിത്യകാരനായിരുന്ന   പന്നാലാൽ നാനാലാൽ പട്ടേൽ (1912 മെയ് 7 1989 ഏപ്രിൽ 5- ), 

അമേരിക്കയിലെ അബർദീനിൽ രൂപം കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയർന്ന ആൾട്ടെർനേറ്റിവ് റോക്ക് സംഗീത സംഘമായ നിർവ്വാണയുടെ മുൻനിര ഗായകനും, ഗിത്താറിസ്റ്റുമായിരുന്നു ക്ർട്ട് ഡൊണാൾഡ് കൊബൈനിൻ (ഫെബ്രുവരി 20, 1967 – ഏപ്രിൽ 5, 1994),publive-image

 ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന ടെൻ കമാൻഡ്മെന്റ്സ് ലെ മോശ, ബെൻ‌ഹർലെ ജൂത ബെൻ‌ഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് ലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ  ചെയ്ത  ഓസ്കർ അവാർഡ് ജേതാവും  പ്രശസ്ത അമേരിക്കൻ സിനിമാ നടനുമായിരുന്ന ചാൾട്ടൺ ഹെസ്റ്റൺ( 4 ഒക്ടോബർ 1923 (or 1924)  5 ഏപ്രിൽ 2008),

കടൽ, മരുഭൂമി, പർവതയാത്രകളെ കുറിച്ചുള്ള മൗലികമായ രചനകള്‍ രചിച്ച  അമേരിക്കൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പീറ്റർ മത്തിസൺ(22 മേയ് 1927 – 5 ഏപ്രിൽ 2014),publive-image
******
ചരിത്രത്തിൽ ഇന്ന്…
*********

ബിസി 456-ൽ, വിശുദ്ധ പാട്രിക് ഒരു മിഷനറി ബിഷപ്പായി അയർലണ്ടിലേക്ക് മടങ്ങി. 

1764 -  അമേരിക്കൻ കോളനികളിൽ പഞ്ചസാര നികുതി ചുമത്തി ബ്രിട്ടിഷ് പാർലമെന്റ് പ്രമേയം പാസാക്കി.

1792 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്‌ടൺ ആദ്യമായി പ്രെസിഡൻഷ്യൽ വീറ്റോ അധികാരം ഉപയോഗിച്ചു.

publive-image

1804 - സ്കോട്ട്ലൻറിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയ ആദ്യ ഉൽക്കാപതനം (ഹൈ പോസിൽ ഉൽക്ക എന്നാണ് ഇതറിയപ്പെടുന്നത് )

1879 - war of Pacific ന് തുടക്കം കുറിച്ച്, ചിലി ബൊളിവിയക്കും പെറുവിനും എതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.publive-image

1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു.

1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.publive-image

1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി.

1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.publive-image

1956- ഫീഡൽ കാസ്ട്രോ ക്യൂബൻ പ്രസിഡണ്ടിനെ തിരെ യുദ്ധം പ്രഖ്യാപിച്ചു

1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

1961-ൽ ബാർബ്ര സ്‌ട്രീസാൻഡ് "ജാക്ക് പാർ ഷോ"യിൽ പ്രത്യക്ഷപ്പെട്ടു.publive-image

1965 - റെക്സ് ഹാരിസണും ജൂലി ആൻഡ്രൂസും 37-ാമത് അക്കാദമി അവാർഡിൽ "മൈ ഫെയർ ലേഡി" എന്ന ചിത്രത്തിന് ഓസ്കാർ നേടി. 

1967 - ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ തന്നെ രണ്ടാമത്തേയും എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടി സേവനത്തിൽ നിന്ന് വിരമിച്ചു.

1984 -  "ഹ്യൂമൻ കോമഡി" റോയൽ തിയേറ്ററിൽ 13 പ്രകടനങ്ങൾക്കായി തുറന്നു. publive-image

1987 -  കനേഡിയൻ ഐസ് ഹോക്കി കളിക്കാരനായ വെയ്ൻ ഗ്രെറ്റ്‌സ്‌കി തുടർച്ചയായി ഏഴാമത്തെ NHL സ്‌കോറിംഗ് കിരീടം നേടി. 

1992 -  പെറുവിയൻ പ്രസിഡൻ്റ് ആൽബെർട്ടോ ഫുജിമോറി ഭരണഘടന സസ്പെൻഡ് ചെയ്യുകയും കോൺഗ്രസ് പിരിച്ചുവിടുകയും ചെയ്തു. publive-image

1993 -  പതിനൊന്നാമത് NCAA വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 78-62 എന്ന സ്‌കോറിന് വെസ്റ്റേൺ കെൻ്റക്കിയെ സ്റ്റാൻഫോർഡ് പരാജയപ്പെടുത്തി. 

2004 - കണക്റ്റിക്കട്ട്, 66-ാമത് NCAA പുരുഷന്മാരുടെ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജോർജിയ ടെക്കിനെ 82-73 ന് പരാജയപ്പെടുത്തി. 

2012 - അർജൻ്റീനയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 14 പേർ മരിച്ചിരുന്നു.  
2013ൽ നൈജീരിയയിലുണ്ടായ ബസ് അപകടത്തിൽ 60 പേർ മരിച്ചിരുന്നുpublive-image

2016 - ഏറ്റവും വേഗം കൂടിയ തീവണ്ടി ഗതിമാൻ എക്സ്പ്രസ് സർവീസ് തുടങ്ങി.

2016 - SC/ST / വനിത തുടങ്ങിയ വിഭാഗങ്ങൾക്ക് വ്യവസായം തുടങ്ങാൻ ധനസഹായം നൽകുന്ന 'stand up india' പദ്ധതി നിലവിൽ വന്നു.

publive-image

2018 - യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റുമായുള്ള ഏജൻ്റുമാർ ടെന്നസിയിലെ ഒരു അറവുശാല റെയ്ഡ് ചെയ്തു , യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജോലിസ്ഥലത്തെ റെയ്ഡുകളിലൊന്നിൽ രേഖകളില്ലാത്ത 100 ഓളം ഹിസ്പാനിക് തൊഴിലാളികളെ തടഞ്ഞുവച്ചു

2020 - ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ കോവിഡ് പോസിറ്റീവ് പരീക്ഷിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.publive-image

2021 - ഇന്ത്യയിൽ ആദ്യമായി പ്രതിദിനം 100,000 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 

2022 -  കോവിഡ് വ്യാപനം തടയുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ ഷാങ്ഹായ്  നഗരം മുഴുവൻ  ലോക്ക്ഡൗൺ നീട്ടി.

 publive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment