/sathyam/media/media_files/2025/01/31/JSrqW6hhVdu68U25ikVl.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 18
ചതയം / ദ്വിതീയ
2024, ജനുവരി 31,
വെള്ളി
ഇന്ന്;
* തെരുവു കുട്ടികളുടെ അവകാശ സംരക്ഷണ ദിനം.!Street Children's Rights Day
* അമർ തിഥി (മെഹർബാബയുടെ ചരമദിനം)!
* നൗറു : സ്വാതന്ത്ര്യ ദിനം![Nauru Independence ഡേ ; നൗറു റിപ്പബ്ലിക് ഓഫ് നൗറു എന്നും പ്ലെസൻ്റ് ഐലൻഡ് എന്നും അറിയപ്പെടുന്നു, മധ്യ പസഫിക്കിലെ ഓഷ്യാനിയയുടെ ഉപമേഖലയായ മൈക്രോനേഷ്യയിലെ ഒരു ചെറിയ ദ്വീപ് രാജ്യമാണ് നൗറു. വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാമത്തെ ചെറിയ രാജ്യവുമാണ്. ആ രാജ്യത്തെക്കുറിച്ച് അറിയാനും കണ്ട് ആസ്വദിയ്ക്കാനും ഒരു ദിവസം]/sathyam/media/media_files/2025/01/31/03ea7982-593a-4c2c-ba6d-fc42014df03f.jpeg)
* ബ്രാണ്ടി അലക്സാണ്ടർ ഡേ[Brandy Alexander ഡേ ; 1922-ൽ ആദ്യത്തെ ബ്രാണ്ടി അലക്സാണ്ടർ എന്ന ബ്രൻ്റ് വിളമ്പിയത് ലണ്ടനിൽ നടന്ന മേരി രാജകുമാരിയുടെയും വിസ്കൗണ്ട് ലാസ്സെല്ലസിൻ്റെയും വിവാഹത്തിലായിരുന്നുവെന്ന് പലരും കരുതുന്നു. റൊമാനോവ് ഹൗസിലെ സാർ അലക്സാണ്ടർ രണ്ടാമൻ വഴി റഷ്യയിൽ നിന്നാണ് ഈ പാനീയം വന്നതെന്ന് ചരിത്രം പറയുന്നു. ബീറ്റിൽസിൽ നിന്നുള്ള ജോൺ ലെനൻ്റെ പ്രിയപ്പെട്ട പാനീയമായ ഈ ബ്രാണ്ടി അലക്സാണ്ടർ കോഗ്നാക്, ക്രീം ഡി കൊക്കോ, സിംപിൾ ക്രീം എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം)/sathyam/media/media_files/2025/01/31/4f895abe-198b-4071-86d6-1fbbad5a58ce.jpeg)
* ദേശീയ പിന്നാേക്ക ദിനം./sathyam/media/media_files/2025/01/31/01d8461f-09a7-460f-8354-51654a25378e.jpeg)
* ദേശീയ ഗൊറില്ല സ്യൂട്ട് ദിനം! [ National Gorilla Suit Day : ഗൊറില്ലയുടെ വേഷമിട്ട് കാണികളെ ചിരിപ്പിപ്പിയ്ക്കാനും ചിന്തിപ്പായ്ക്കാനും ഒരു ദിവസം!)
* ബ്രസ്സൽ സ്പ്രൗട്ട്സിന് ഒരു ദിവസം[ Eat Brussel Sprouts Day ; വറുത്തതോ പൊരിച്ചതോ ആയ ഈ ക്രൂസിഫറസ് പച്ചക്കറികളിൽ വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ രുചികരവും. അവ ആഹരിയ്ക്കാനും ആസ്വദിയ്ക്കാനും ഒരു ദിനം)/sathyam/media/media_files/2025/01/31/0ce5e5c8-160a-45e7-b4a8-5cb9c8dd744a.jpeg)
* ദേശീയ ഹോട്ട് ചോക്കലേറ്റ് ദിനം[ National Hot Chocolate Day :ക്രീം പാലും സ്വാദിഷ്ടമായ കൊക്കോയും കൊണ്ട് നിർമ്മിച്ച ഈ മധുരപലഹാരം വളരെ രുചികരമാണ്, ആ പലഹാരം ഉണ്ടാക്കാനും ആസ്വദിച്ചു കഴിക്കാനും ഒരു ദിനം.)
* സ്കോച്ച് ടേപ്പ് ദിനം[Scotch Tape Day ; സമ്മാനങ്ങൾ പൊതിയുന്നതായാലും കീറിയ പേജ് നന്നാക്കുന്നതായാലും, ഈ ബഹുമുഖമായ പശ ഏതൊരു വീട്ടിലും ഉണ്ടായിരിക്കേണ്ട ഒന്നാണ് അതിനെ കുറിച്ചറിയാനായി ഒരു ദിനം.)/sathyam/media/media_files/2025/01/31/0eabb553-c514-4262-adc1-3d6940a973d3.jpeg)
* പകൽ മരവിപ്പിക്കുന്ന നരക ദിനം! [Hell is Freezing Over ഡേ : മഞ്ഞുമൂടിയ കാറ്റ് വീശുമ്പോൾ, ഒരു സുഖപ്രദമായ പുതപ്പിനടിയിൽ പതുങ്ങിയിരിക്കുക, പുറത്തെ ലോകം തണുത്തുറഞ്ഞ് ഇരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ സ്വന്തം പുതപ്പിനടിയിൽ കിടന്നു കൊണ്ട് എങ്ങോട്ടും പോകാതെ അമിതമായി ഇരുന്ന കാണുന്നത് പോലെ മറ്റൊന്നില്ല. അതിനായി മാത്രം ഒരു ദിനം.]/sathyam/media/media_files/2025/01/31/4bdb9b97-cbc8-4ebd-a08d-ce5fce070cf4.jpeg)
* നിങ്ങളുടെ സാമൂഹിക സുരക്ഷാ ചെക്ക് കിട്ടുന്ന ദിനത്തെ അഭിനന്ദിക്കുക[Appreciate Your Social Security Check Day എല്ലാ മാസവും ഒരു സർപ്രൈസ് സമ്മാനം ലഭിക്കുന്നത് പോലെ! നിങ്ങളുടെ വിരമിക്കൽ ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രതിമാസം ഒരു ദിനം.]
ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്്
പുഴു
***
സന്ധ്യക്ക് പുഴക്കരയിൽ വച്ച്
അവളെ അവസാനമായി ചുംബിച്ചിട്ടു കൃഷ്ണൻ പോയി.
അന്നു രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ
അവൾ മരിച്ചപോലെ തണുത്തിരുന്നു.
നിനക്കെന്തു പറ്റി, അയാൾ ചോദിച്ചു,
എന്റെ ചുംബനങ്ങൾ നിനക്കു വിലയില്ലാതായോ?
ഇല്ല, ഇല്ലേയില്ല, അവൾ പറഞ്ഞു;
എന്നാൽ അവൾ ഓർക്കുകയായിരുന്നു,
പുഴുവരിച്ചാൽ ശവത്തിനെന്ത്? "
/sathyam/media/media_files/2025/01/31/9cc079f7-6892-4a93-b86e-68d0c71ae727.jpeg)
. [- കമല സുരയ്യ (1967)]
. ************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*********
കെ.സി.ബി.സി അവാര്‍ഡ്, ജാഫി പുന്നൂസ് ഫൗണ്ടേഷന്റെ ബാലസാഹിത്യത്തിനുളള എന്‍.സി.ബി അവാര്‍ഡ്, മികച്ച പത്രപ്രവര്‍ത്തകനുള്ള റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ്, ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്, അക്ഷര സൂര്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള, ഒപ്പം
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, കോട്ടയം പ്രസ് ക്ലബ് സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ധ്യാപകനും പത്രപ്രവര്‍ത്തകാണും സാഹിത്യകാരനുമായ തേക്കിന്‍കാട് ജോസഫിന്റെയും (1943),/sathyam/media/media_files/2025/01/31/0b1b5668-3f8f-48a0-8d4c-fae4c4b9209e.jpeg)
13,14 ലോകസഭകളിൽ അടൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവ് ചെങ്ങറ സുരേന്ദ്രൻ്റെയും (1968),
ഹിന്ദി, തെലുങ്ക്,ഇഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ച നായകനടിയും ഐ പിഎൽ പഞ്ചാബ് XI ന്റെയും സൌത്ത് ആഫ്രിക്കയിലെ T20 Global XI ൽ സ്റ്റെലൻ ബോഷ് കിങ്ങ്സ് ടീമിന്റെയും PZNZ മീഡിയ കമ്പനിയുടെയും ഉടമസ്ഥയും സോഷ്യൽ ആക്വിസ്റ്റും സാക്ഷിമൊഴി മാറ്റാതെ സധൈര്യം മാഫിയയെ നേരിട്ടതിനു ഗോഡ്ഫ്രൈ ഫിലിപ്സ് ബ്രേവറി അവാർഡ് നേടിയ പ്രീതി സിന്റയുടെയും (1975),
ഹിന്ദി ചലചിത്ര അഭിനേത്രി അമൃത അറോറ ലഡാക്കിന്റെയും (1978),/sathyam/media/media_files/2025/01/31/06d44482-0c98-4653-9b41-ba601fe71741.jpeg)
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുന്ന ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമായ എമി ജാക്സണിന്റെയും(1992),
തമിഴ്, കന്നട, തെലുഗു ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നിത്യ റാമിന്റെയും (1990),
ആലി മക്ബീൽ (1998–2002) എന്ന അമേരിക്കൻ നാടക പരമ്പരയിൽ നെല്ലെ പോർട്ടർ എന്ന കഥാപാത്രമായി അഭിനയിച്ച ഓസ്‌ട്രേലിയൻ- അമേരിക്കൻ റിട്ടയേർഡ് നടി പോർട്ടിയ ഡി റോസി എന്ന പ്രൊഫഷണലായി അറിയപ്പെടുന്ന പോർട്ടിയ ലീ ജെയിംസ് ഡിജെനെറസിൻ്റെയും (1973),/sathyam/media/media_files/2025/01/31/5c5311ac-cd04-40fd-a1d4-d0fd5f4a926d.jpeg)
ബ്രേക്കിങ് ബാഡ്, ബെറ്റർ കാൾസൌൾ തുടങ്ങിയ സീരിയൽ ഡിലും ബീവർലി ഹിൽ കോപ്, എയറോപ്ലെൻ,48 ഹവർസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജോനാഥൻ റെ ബാങ്ക്സിൻ്റയും(1947),
അമേരിക്കൻ ഗായകൻ-നടൻ, നർത്തകൻ, റെക്കോർഡ് പ്രൊഡ്യൂസർ എന്നീ രംഗങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച ജസ്റ്റിൻ റാൻഡൽ ടിമ്പർലേക്കിൻ്റെയും (1981)
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള സംഗീത സംവിധായകരിൽ ഒരാളായ ഫിലിപ്പ് ഗ്ലാസിൻ്റെയും (1937) ജന്മദിനം !!!
/sathyam/media/media_files/2025/01/31/UcTWUY3SlLznVRj1TmUY.jpeg)
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********
കെ കരുണാകരൻ ജ. (1930-1999)
ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ ജ. (1896-1981 )
മേജർ സോമനാഥ് ശർമ്മ ജ. (1923-1947)
ടോകുഗാവ ലെയാസു ജ. (1543-1616)
ഫ്രാൻസ് ഷുബെർട്ട് ജ. (1797-1828)
ഹെൻറി ഡെസ്ഗ്രാഞ്ച് ജ. (1865-1940)
ലിഡിയ ചാർസ്കയ ജ. (1875 -1938)
നതാലിയ ബറൻസ്കയ ജ. (1908-2004)
ബാബ വാംഗ ജ. (1911-1996)
ജാക്ക് റോബിൻസൺ ജ. (1919-1972)
തോമസ് മെർട്ടൺ ജ.( 1915- 1968)
നോർമൻ മെയിലർ ജ.( 1923-2007)
റുഡോൾഫ് മോസ്ബർ ജ. (1929-2011)
/sathyam/media/media_files/2025/01/31/OMYxOntRyxBMsmgRZA0l.jpeg)
ഒന്നാം കേരളാ നിയമസഭയിൽ തൃക്കടവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ. നേതാവായിരുന്നു കെ. കരുണാകരൻ (31 ജനുവരി 1930 - 14 മേയ് 1999),
കന്നഡ സാഹിത്യത്തിൽ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുംരസവേ ജനന, വിരസവേ മരണ, സമരസവേ ജീവന" (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം) എന്ന്‍ എഴുതിയ അംബികതനയ ദത്ത എന്ന ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ (ജനുവരി 31, 1896 - 21 ഒക്ടോബർ 1981)/sathyam/media/media_files/2025/01/31/gEtqJ6zIl0UkaIjAi9BH.jpeg)
1947 ഒക്ടോബർ 27ന് ജമ്മു കശ്മീരിലേക്ക് പാകിസ്താന്റെ ഒത്താശയോടെ ലഷ്കർ ഗോത്രവർഗ്ഗക്കാർ നടത്തിയ കടന്നു കയറ്റത്തെ ശക്തമായി പ്രതിരോധിച്ചതിന് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പരമവീര ചക്രം ആദ്യം ലഭിച്ച മേജർ സോമനാഥ് ശർമ്മ (1923 ജനുവരി 31 – 1947 ഒക്ടോബർ 31),
ജപ്പാനിലെ ടോകുഗാവ ഷോഗുനേറ്റിൻ്റെ സ്ഥാപകനും ആദ്യത്തെ ഷോഗനും രാജ്യത്തെ ഏകീകരിക്കുകയും സമാധാനവും സമൃദ്ധിയും കൊണ്ടുവരുകയും ചെയ്ത ടോകുഗാവ ലെയാസു ( ജനുവരി 31, 1543 – ജൂൺ 1, 1616),
ഏവ് മരിയ" എന്ന ഐതിഹാസിക ഗാനത്തിന് പ്രശസ്തനും ക്ലാസിക്കൽ കാലഘട്ടത്തിലെയും ആദ്യകാല റൊമാൻ്റിക് കാലഘട്ടത്തിലെയും ഓസ്ട്രിയൻ സംഗീത സംവിധായകനായിരുന്ന ഫ്രാൻസ് പീറ്റർ ഷുബെർട്ടിൻ (31 ജനുവരി 1797 -19 നവംബർ 1828),/sathyam/media/media_files/2025/01/31/snEctiC7zNxfHPupwDf0.jpeg)
ഫ്രഞ്ച് സൈക്ലിസ്റ്റും പത്രപ്രവർത്തകനും ടൂർ ഡി ഫ്രാൻസ് ചാമ്പ്യൻഷിപ്പിൻ്റെ സ്ഥാപകനുമായിരുന്ന ഹെൻറി ഡെസ്ഗ്രാഞ്ചിൻ (31 ജനുവരി 1865-16 ആഗസ്റ്റ് 1940),
ഉന്നതകുലജാതരായ പെൺകുട്ടികളുടെ ബോർഡിങ്ങ് സ്കുളുകളിൽ നടക്കുന്ന കഥകളും, സ്ത്രീകളെ സംബന്ധിച്ച ചരിത്രനോവലുകളും, നായികയെ ബോർഡിങ്ങ് സ്കുളിൽനിന്നും ഒരു ജോലിവരെ പിന്തുടരുന്ന ആത്മകാഥാ സ്പർശമുള്ള നോവലുകളും, അപസർപ്പക, കുറ്റാന്വേഷണ നോവലുകളും മറ്റും രചിച്ച റഷ്യക്കാരിയായ എഴുത്തുകാരിയും നടിയും ആയിരുന്ന ലിഡിയ ചാർസ്കയ എന്ന ലിഡിയ അലെക്സിയെവ്ന ചാർസ്ക (ജനുവരി 31, 1875 – മാർച്ച് 18, 1938 ),
/sathyam/media/media_files/2025/01/31/oZisNROjcRGLA1qg5rFE.jpeg)
എ വീക്ക് ലൈക് എനി അദർ , പെറ്റൂനിൻ അഫയർ, തുടങ്ങിയ കൃതികൾ രചിച്ച സോവിയറ്റ് ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന നതാലിയ ബറൻസ്ക (ജനുവരി 31, 1908 – ഒക്ടോബർ 29, 2004),
അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ഉണ്ടായിരുന്നു എന്നു ഇന്നും അനുയായികൾ വിശ്വസിക്കുന്ന അന്ധയായ ബൾഗേറിയൻ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യ ദൃഷ്ടീയുണ്ടെന്നു കരുതിവന്ന ഒരു പ്രകൃതി ചികിത്സയുമായിരുന്ന വാങേലിയ പാൻഡേവ ഡിമിത്രോവ അഥവാ ബാബ വാംഗ ( 31 ജനുവരി1911 – 11 ആഗസ്ത് 1996),/sathyam/media/media_files/2025/01/31/LY35sjespCBIE2nJk8o4.jpeg)
ആധുനിക യുഗത്തിൽ മേജർ ലീഗ് ബേസ്ബോളിൽ (MLB) കളിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനായ അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനായിരുന്ന ജാക്ക് റൂസ്‌വെൽറ്റ് റോബിൻസൺ (ജനുവരി 31, 1919 - ഒക്ടോബർ 24, 1972),
ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കുപുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും എഴുതുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തസൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ജനപ്രീതി നേടിയ ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന ആത്മകഥ എഴുതുകയും ചെയ്ത അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനു മായിരുന്ന തോമസ് മെർട്ടൺ(1915 ജനുവരി 31- 1968 ഡിസംബർ 10),/sathyam/media/media_files/2025/01/31/kEJZQWs2d6LJ9bq9Zoli.jpeg)
നെക്കഡ് ആൻഡ് ദി ഡെഡ്, ദി എക്സിക്യൂഷണർസ് സോങ്ങ്, തുടങ്ങിയ കൃതികൾ രചിച്ച അമേരിക്കൻ നാടകകൃത്തും, നോവലിസ്റ്റും, അഭിനേതാവും, സിനിമ നിർമ്മിതാവും, പത്രപ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനും ആയ നോർമൻ കിങ്ങ്സ്ലി മെയിലർ (ജനുവരി 31, 1923 – നവംബർ 10, 2007) ,
recoilless nuclear resonance fluorescence ( മോസ്ബർ പ്രതിഭാസം ) എന്ന പ്രതിഭാസം കണ്ടുപിടിച്ചതിന്, 1961 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ റുഡോൾഫ് ലുഡ്‌വിഗ് മോസ്ബറി ( 1929 ജനുവരി 31 - 2011 സെപ്റ്റംബർ 14) /sathyam/media/media_files/2025/01/31/tkP1kH2sg95Pcua6kliO.jpeg)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എല്‍ വി രാമസ്വാമി അയ്യർ മ. (1895-1948 )
എം കെ ജിനചന്ദ്രൻ മ. (1917-1970)
അശാന്തൻ മ. (1968- 2018)
വില്യം ഗോപാലവ മ. (1897-1981)
മെഹർ ബാബ മ(.1894- 1969)
ഭക്തവൽസലം മ. (1942-1987)
സുരയ്യ മ. (1929-2004)
(സുരയ്യ ജമാൽ ഷേഖ് )
നാഗേഷ് മ. (1933-2009)
ഗെയ് ഫൗക്സ് മ. (1570 -1606)
ജോൺ ഗാൾസ്‌വർത്തി മ. (1867-1933)
എ എ മിൽനെ മ. (1882 -1956)
പിയറി ബുള്ളെ മ. (1912-1994)/sathyam/media/media_files/2025/01/31/QGNtc0TbRdtsK3zbbIzQ.jpeg)
ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം (morphology) തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിക്കുകയും, മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതുകയും, കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തു കാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാ സിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയത് കേരള പാണിനീയക്കുറിപ്പുകൾ എഴുതുകയും ചെയ്ത പ്രഗല്ഭ ഭാഷാ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്ന ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ (1895 ഒക്ടോബർ 25-1948 ജനുവരി 31),
ആധുനിക വയനാടിന്റെ ശില്പികളിൽ പ്രധാനിയും കെ.പി.സി.സി ട്രഷറര്‍ പാർലമെൻറിൽ സൗത്ത് ഇന്ത്യൻ ഭാഗത്തുനിന്നുള്ള അംഗങ്ങൾക്കുള്ള ചീഫ് വിപ്പ് ,എന്നി പദവികള്‍ വഹിച്ച ലോക്സഭാംഗമായിരുന്ന എം.കെ. ജിനചന്ദ്രൻ(20 മേയ് 1917 - 31 ജനുവരി 1970),/sathyam/media/media_files/2025/01/31/684914a0-e850-4427-811e-68cb8272df2f.jpeg)
1998, 1999, 2007 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി അവാർഡ്.പ്രഥമ സി. എൻ. കരുണാകരൻ സ്മാരക അവാർഡ് എന്നിവ നേടിയ ചിത്രകാരനും ശിൽപ്പിയുമായിരുന്ന അശാന്തൻ.(1968- 31 ജനുവരി 2018)
സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമായിരുന്ന വില്യം ഗോപാലവ
(സെപ്റ്റംബർ 17 1897 - ജനുവരി 31 1981),
/sathyam/media/media_files/2025/01/31/ace5619e-42b7-4249-8ef2-cdced6061a41.jpeg)
നാൽപ്പത്തിനാലു വർഷം മരണം വരെ മൗനവൃതം ആചരിക്കുകയും ശിഷ്യർ അദ്ദേഹത്തിന്റെ ആoഗ്യങ്ങളും ഭാവങ്ങളും ആസ്പദമാക്കി "ഈശ്വരൻ സംസാരിക്കുന്നു" എന്ന പുസ്തകം രചിക്കുകയും ചെയ്ത ദൈവത്തിന്റെ അവതാരം എന്ന് ലോകമെമ്പാടുമുള്ള അനുയായികൾ വിശ്വസിക്കുന്ന മെഹർ ബാബ എന്ന മെഹർ വാൻ ഷെറിയാർ ഈരാണി ( 25 ഫെബ്രുവരി 1894- 31 ജനുവരി 1969),
ഒരു വക്കീലും, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് സംസ്ഥാനത്തിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയും ആയിരുന്ന മിൻജൂർ കനക സഭാപതി ഭക്തവത്സലം ( 9 ഒക്ടോബർ 1897- 31 ജനുവരി 1987),/sathyam/media/media_files/2025/01/31/a733bec0-f991-431b-bdbd-235ba9c9f519.jpeg)
ഇന്ത്യൻ സിനിമാരംഗത്തെ '40-'50 കാലഘട്ടത്തിലെ ഗായികയും പ്രശസ്തയായ അഭിനേത്രിയുമായിരുന്ന സുരയ്യ ജമാൽ ഷേഖ് എന്ന സുരയ്യ(15 ജൂൺ1929- 31 ജനുവരി 2004)
തമിഴ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളും സ്വന്തം കഥയെന്നു പറയപ്പെടുന്ന സർവർ സുന്ദരം എന്ന ഹിറ്റ് ചിത്രത്തിൽ നായകനായി അഭിനയിച്ച നാഗേഷ് എന്ന ചേയൂർ കൃഷ്ണ റാവു ഗുണ്ടു റാവു(1933 ആഗസ്റ്റ് 27 - ജനുവരി 31, 2009),/sathyam/media/media_files/2025/01/31/a0f3214e-f307-434e-a8c6-7e880030799b.jpeg)
കിങ് ജെയിംസ് ഒന്നാമനെ കൊന്ന് ഒരു കത്തോലിക്കാ രാജാവിനെ സിംഹാസനത്തിലേക്ക് പുനഃസ്ഥാപിക്കാൻ പദ്ധതിയിട്ട 1605- ലെ വെടിമരുന്നു ഗൂഢാലോചന ആസൂത്രണം ചെയ്ത പ്രൊവിൻഷ്യൽ ഇംഗ്ലീഷ് കത്തോലിക്കരുടെ സംഘത്തിലെ അംഗമായിരുന്ന ഗെയ് ഫൗക്സ് എന്നറിയപ്പെടുന്ന ഗ്വിഡോ ഫൗക് സ് (ഏപ്രിൽ 13, 1570 - ജനുവരി 31, 1606),
2) ദ ഫോർസൈറ്റ് സാഗാ അടക്കം പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ച പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാന ജേതാവുമായിരുന്ന ജോൺ ഗാൾസ്‌വർത്തി (1867 ഓഗസ്റ്റ് 14- 1933 ജനുവരി 31),/sathyam/media/media_files/2025/01/31/a2e00419-a034-4fab-b2a6-471fd72d6bc6.jpeg)
കുട്ടികളുടെ പ്രീയപ്പെട്ട കഥാപാത്രമായ ടെഡി ബെയർ വിന്നി-ദി-പൂ സൃഷ്ടിച്ച ഇംഗ്ലീഷ് എഴുത്തുകാരൻ അലൻ അലക്സാണ്ടർ മിൽനെ ( 18 ജനുവരി 1882 -31 ജനുവരി 1956),
ദി ബ്രിഡ്ജ് ഓവർ ദി റിവർ ഖ്വായ് (1952), പ്ലാനറ്റ് ഓഫ് ദ ഏപ്സ് (1963) എന്നീ രണ്ട് കൃതികളിലൂടെ അറിയപ്പെടുന്ന ഫ്രഞ്ച് എഴുത്തുകാരൻ പിയറി ഫ്രാങ്കോയിസ് മേരി ലൂയിസ് ബുള്ളെ (20 ഫെബ്രുവരി 1912 - 31 ജനുവരി 1994),/sathyam/media/media_files/2025/01/31/ac6518e0-76fa-4cda-b7ca-4aca47646651.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1504- ഫ്രാൻസിലെ ലൂയിസ് പന്ത്രണ്ടാമൻ രാജാവ് നേപ്പിൾസിനെ അരഗോണിലെ ഫെർഡിനാൻഡ് രണ്ടാമന് വിട്ടുകൊടുത്തതിനെത്തുടർന്ന് ലിയോൺ ഉടമ്പടിയോടെ ഇറ്റാലിയൻ യുദ്ധം അവസാനിച്ചു. /sathyam/media/media_files/2025/01/31/b59811e3-8472-4e15-98cd-7c1c65fce404.jpeg)
1606 - ഗൺപൗഡർ പ്ലോട്ട്: പാർലമെന്റിനും കിങ് ജെയിംസിനുമെതിരായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗൈ ഫോക്സിനെ വധിക്കുന്നു.
1747 - ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ ആദ്യമായി വെനെറൽ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചു.
1865 - അടിമത്തം നിർത്തലാക്കാൻ ഭരണഘടനാ ഭേദഗതി യു എസ് പാർലമെൻറ് പാസാക്കി./sathyam/media/media_files/2025/01/31/bbeedd06-684a-40f6-b7e3-1b4e4c48e9e1.jpeg)
1915 - ബോലിമോവ് യുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ചപ്പോഴാണ് ചരിത്രത്തിലെ ആദ്യത്തെ വലിയ വിഷവാതക ആക്രമണം നടന്നത്
1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി
1930 - 3എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു/sathyam/media/media_files/2025/01/31/c7e4e4fd-dcc2-4519-b82d-8153f04806a8.jpeg)
1941 - പ്രശസ്ത അമേരിക്കൻ ബോക്‌സർ ജോ ലൂയിസ് തൻ്റെ 13-ാമത്തെ കിരീട പ്രതിരോധം നടത്തി, MSG-യിൽ റെഡ് ബർമനെ പുറത്താക്കി NYSAC ഹെവിവെയ്റ്റ് ബോക്‌സിംഗ് കിരീടം നിലനിർത്തി.
1943 - ജർമ്മൻ ഫീൽഡ് മാർഷൽ ഫ്രെഡറിക് പൗലോസ് സ്റ്റാലിൻഗ്രാഡിൽ സോവിയറ്റ് റെഡ് ആർമിക്ക് മുന്നിൽ കീഴടങ്ങി, ഇത് രണ്ടാം ലോക മഹായുദ്ധത്തിൽ ഒരു വഴിത്തിരിവായി/sathyam/media/media_files/2025/01/31/c7e4e4fd-dcc2-4519-b82d-8153f04806a8.jpeg)
1949 - ആദ്യ ടെലിവിഷൻ ഡേടൈം സോപ്പ് ഓപ്പറ, "ഇവർ മൈ ചിൽഡ്രൻ" എൻബിസിയിൽ അരങ്ങേറി.
1961 - ഐക്കണിക് ജോഡികളായ ക്ലാർക്ക് ഗേബിളിൻ്റെയും മാർലിൻ മൺറോയുടെയും അവസാന ചിത്രമായ ദി മിസ്ഫിറ്റ്സ് പ്രീമിയർ ചെയ്തു.
/sathyam/media/media_files/2025/01/31/c0e5b65c-aaa7-49ba-9137-ed9c736063d2.jpeg)
1950 - അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി
1953 - നോർത്ത് സീ ഫ്ലഡ് നെതർലൻഡിൽ 1,800 പേര്രും യുണൈറ്റഡ് കിംഗ്ഡത്തിൽ 300 ലധികം പേരും മരണമടഞ്ഞു.
/sathyam/media/media_files/2025/01/31/c5022592-2838-4e4e-9265-86f5c1eddc92.jpeg)
1958 - ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി
1958 - അമേരിക്ക അതിൻ്റെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ എക്സ്പ്ലോറർ 1 വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശ റേസിലേക്ക് പ്രവേശിച്ചു
1961 - നാസ ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് വിട്ടു./sathyam/media/media_files/2025/01/31/cbcab46e-0b02-4b22-b545-0f0819b39a8f.jpeg)
1966 - സോവിയറ്റ് യൂണിയൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യത്തെ ബഹിരാകാശ പേടകമായ ലൂണ 9 വിക്ഷേപിച്ചു.
1968 - ഓസ്ട്രേലിയയിൽ നിന്നും നൗറു സ്വാതന്ത്ര്യം നേടി/sathyam/media/media_files/2025/01/31/faaeecf0-eddc-40df-a929-1ce2b06f034e.jpeg)
1988 - ഡഗ് വില്യംസ് ഒരു സൂപ്പർ ബൗളിൽ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ക്വാർട്ടർബാക്ക് ആകുകയും സൂപ്പർ ബൗൾ XXII-ൽ വാഷിംഗ്ടൺ റെഡ്സ്കിൻസിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു
1992 - ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നു./sathyam/media/media_files/2025/01/31/ee1d0b41-c4d7-4575-b499-69330aa900e1.jpeg)
.
1995 - സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു
1996 - ശ്രീലങ്കയിൽ തമിഴ് പുലി ആത്മഹത്യാ ബോംബ് സ്ഫോടനം: 91 മരണം.
1999 - സേത്ത് മക്ഫാർലെയ്ൻ്റെ ദീർഘകാല ആനിമേറ്റഡ് സിറ്റ്‌കോം ഫാമിലി ഗൈ FOX-ൽ അരങ്ങേറ്റം കുറിച്ചു
2010 - അലാസ്ക എയർലൈൻ വിമാന ദുരന്തം. ഫസഫിക്കിൽ 261 പേർ മുങ്ങി മരിച്ചു./sathyam/media/media_files/2025/01/31/c08aae6d-8840-4c7d-badf-9690a500e12b.jpeg)
2011 - അവതാർ എന്ന ഹോളിവുഡ് സിനിമ 2 ബില്യൻ ഡോളറിൽ കൂടുതൽ കളക്ഷൻ നേടുന്ന ലോകത്തെ ആദ്യത്തെ ചിത്രമായി.
2011 - ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മ്യാൻമറിൽ 40 വർഷത്തിന് ശേഷം പാർലമെൻറ് വിളിച്ചു ചേർത്തു..
2016 - സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഇംഗ്ലണ്ടിൻ്റെ ആൻഡി മറെയെ തോൽപ്പിച്ച് ആറാം തവണയും ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പ് നിലനിർത്തി
2018 - രണ്ട് ബ്ളൂ മൂണും പൂർണ്ണ ചന്ദ്രഗ്രഹണവും സംഭവിച്ചു/sathyam/media/media_files/2025/01/31/e15da2c2-8b11-47ef-9113-41d6565a5aac.jpeg)
2019 - ക്വാർട്ടേണറി സയൻസ് റിവ്യൂസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു,
1500-കളിൽ അമേരിക്കയിലെ കോളനിവൽക്കരണം നിരവധി ആളുകളെ കൊന്നൊടുക്കി, അത് ഗ്രഹത്തെ തണുപ്പിക്കുകയും "ചെറിയ ഹിമയുഗം" കൊണ്ടുവരുകയും ചെയ്തു.
2020 - യുണൈറ്റഡ് കിംഗ്ഡം ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടു, "Brexit" റഫറണ്ടം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us