/sathyam/media/media_files/2025/01/21/IvW2auL1gDcN2txUT8hi.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 8
ചിത്തിര / സപ്തമി
2025, ജനുവരി 21,
ചൊവ്വ
ഇന്ന്;
* മഹാനായ ലെനിൻ്റെ ഓർമകൾക്ക് 101 വർഷം (1870-1924) !!!
*ത്രിപുര, മണിപ്പൂർ, മേഘാലയ സംസ്ഥാന രൂപീകരണ ദിനം! [ ത്രിപുര, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങൾ 1971-ലെ വടക്കുകിഴക്കൻ മേഖല (പുനഃസംഘടന) നിയമത്തിൻ കീഴിൽ സമ്പൂർണ സംസ്ഥാനങ്ങളായി.]
/sathyam/media/media_files/2025/01/21/07a1e4a6-01b8-4357-abd9-46b57601bb08.jpeg)
* കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിന് ഇന്ന് 41വർഷം!
* ദേശീയ അണ്ണാൻ ആസ്വാദന ദിനം ![National Squirrel Appreciation Day ;അഞ്ച് ഭൂഖണ്ഡങ്ങളിലായി (ഓസ്‌ട്രേലിയയും അന്റാർട്ടിക്കയും ഒഴികെ) 250-ലധികം ഇനം അണ്ണാൻമാരുണ്ട്, ഈ ചെറിയ ജീവികൾ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളരെ സമൃദ്ധമായി കാണുന്നവയാണ്. അവയെപ്പറ്റി അറിയാൻ ഒരു ദിനം!]
/sathyam/media/media_files/2025/01/21/2dd2a3ac-cb9a-4790-aa34-262a2946dde2.jpeg)
* വൺ-ലൈനേഴ്സ് ദിനം ![One-Liners Day ; വൺ-ലൈനറുകൾ എന്നാൽ ഒറ്റശ്വാസത്തിൽ പറയാവുന്ന കൊച്ചു കൊച്ചു ഫലിതങ്ങൾ എന്നാണ്. എല്ലാവരുടെയും ജീവിതത്തിൽ നർമ്മത്തിനും ഹാസ്യത്തിനും ഫലിതങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ട്, അത് ഒരു ചെറിയ ചിരിയോ പൊട്ടിച്ചിരിയോ ഉണ്ടാക്കിക്കോട്ടെ എന്തായാലും, ഈ വൺ-ലൈനർ എന്ന കുട്ടിത്തമാശകൾ എല്ലാവരിലേയ്ക്കും വേഗത്തിലും എളുപ്പത്തിലും പങ്കുവയ്ക്കപ്പെടുന്നു എന്നതാണ് അതിൻ്റെ വാസ്തവവും ഗുണവും. അതുകൊണ്ട് ഈ തിരക്കു പിടിച്ച ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിൽ ഒന്ന് മനസ്സറിഞ്ഞ് ചിരിയ്ക്കാൻ സന്തോഷിയ്ക്കാൻ ഒരു ദിനം.]
* അന്താരാഷ്ട്ര പ്ലേഡേറ്റ് ദിനം /sathyam/media/media_files/2025/01/21/5f5f4830-bd16-4614-962d-070d504ad713.jpeg)
എന്നാൽ കുട്ടികൾക്ക് കളിക്കാൻ സമയം വേണം. അവിടെയാണ് വിദ്യാഭ്യാസത്തിലും കമ്മ്യൂണിറ്റി ക്രമീകരണങ്ങളിലും കളി സമന്വയിപ്പിക്കുന്നതിന് വേണ്ട നയങ്ങളും പരിശീലനവും ഫണ്ടിംഗും വേണ്ടത്.
അതിനായി ഒരു ദിനം.]
* അന്താരാഷ്ട്ര സ്വെറ്റ്പാന്റ്സ് ദിനം ![International Sweatpants Day ; അലസമായിരിയ്ക്കാൻ ആത്യന്തികം സൗകര്യപ്രദമായ ഇറുക്കമില്ലാത്ത വസ്ത്രങ്ങൾ ധരിയ്ക്കാൻ ഒരു ദിനം,ദിവസേന കോട്ടും ടൈയും അലക്കിത്തേച്ച ഷർട്ടും പാൻ്റും ചുരിദാറും സാരിയും ഷൂസും ചെരിപ്പും ധരിച്ചു നടക്കേണ്ടി വരുന്നവർക്ക് അവയിൽ നിന്ന് ഒരു വിശ്രമം കിട്ടാൻ വേണ്ടി ഈ തരത്തിലുള്ള സുഖപ്രദമായ അയഞ്ഞ വസ്ത്രങ്ങളും ചെരിപ്പുകളും ധരിച്ചാൽ ഓരോരുത്തരുടെയും വിശ്രമവേളകൾ സ്വയമേവ സുഖപ്രദമായി മാറുന്നു, ഇതിനായി ഇത് ധരിയ്ക്കാനായി മാത്രം ഒരുദിനം.]/sathyam/media/media_files/2025/01/21/5d3523c5-d432-40ab-96e8-45f94972cdc2.jpeg)
USA;* ദേശീയ ആലിംഗന ദിനം ![National Hugging Day ; ആലിംഗനത്തിനും ഒരു ദിനം. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും വലുതും ഒട്ടും ശ്രുശ്രൂഷയും ശ്രദ്ധയും ലഭിയ്ക്കാത്തതുമായ ഒരു അവയവമാണ് തൊലി. ആ തൊലിയ്ക്ക് ഉത്തേജനമുണ്ടാക്കാൻ ശരീരമാസകലം രക്തചംക്രമണത്തിനാൽ ഊർജ്ജസ്വലമാകാൻ ആലിംഗനത്തോളം വലിയ ഒരു വൈദ്യവുമില്ല ചികിത്സയുമില്ല.
അതുകൊണ്ട് നമക്ക് ഏറ്റവും പ്രിയപ്പെട്ടവരെ ഹൃദ്യമായി ആലിംഗനം ചെയ്യുക, ശക്തിയായി കെട്ടിപ്പിടിക്കുക ഇതിനാൽ നമുക്ക് ലഭിയ്ക്കുന്ന നമ്മളാൽ കൊടുക്കപ്പെടുന്ന വാത്സല്യത്തിന്റെയും സന്തോഷത്തിൻ്റെയും ഊർജ്ജത്തിൻ്റെ ആരോഗ്യപ്രദമായ ഗുണങ്ങളെക്കുറിച്ച് അറിയാൻ അവബോധം വളർത്തുവാൻ ഒരു ദിനം]/sathyam/media/media_files/2025/01/21/4c1a7058-c125-4ba2-ba24-56534f765b57.jpeg)
* ദേശീയ ഹൈലൂറോണിക് ആസിഡ് ദിനം![National Hyaluronic Acid Day ; ഏകദേശം ഒരു നൂറ്റാണ്ടായി, ശാസ്ത്ര, മെഡിക്കൽ, ചർമ്മസംരക്ഷണ കമ്മ്യൂണിറ്റികൾ ഹൈലൂറോണിക് ആസിഡ് എന്ന ഈ സവിശേഷ പദാർത്ഥത്തിന്റെ വിവിധ ഉപയോഗങ്ങൾ വികസിപ്പിക്കുന്നു. ചർമ്മത്തിൽ ഈർപ്പം വർദ്ധിപ്പിക്കുന്ന ഈ ഘടകം ഉപയോഗിച്ച് നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയെ പുനരുജ്ജീവിപ്പിക്കുവാനും, തിളക്കമുള്ളതും മൃദുലവുമായ ചർമ്മത്തിന് ഒരു പുനരുജ്ജീവന സ്പർശം വാഗ്ദാനം ചെയ്യുവാനും ഒരു ദിനം.]
*സൂപ്പ് സ്വാപ്പ് ദിനം ![Soup Swap Day ; സൂപ്പുകൾ മനുഷ്യ ഭക്ഷ്യ, ഭക്ഷണ ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്, കഴിയ്ക്കും തോറും രുചികരമായ ഭക്ഷ്യ വസ്തുക്കളിൽ ഒന്നായി മാറുന്ന ഇത്, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവവുമാണ് ഇതിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം. ]/sathyam/media/media_files/2025/01/21/6d5128c6-138d-4c30-b8d7-77f0977a5528.jpeg)
* ദേശീയ ഗ്രാനോള ബാർ ദിനം ![National Granola Bar Day ; ]
* ദേശീയ ചീസി സോക്സ് ദിനം ![National Cheesy Socks Day]
* ക്യുബ: പതാകദിനം!
* പോളണ്ട്: മുത്തശ്ശിമാരുടെ ദിനം!
* കാനഡ: ലിങ്കൺ അലക്സാണ്ടർ ഡേ!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ, സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ഈ ലോകത്ത് വേറെയില്ല"
. [ - വൈക്കം മുഹമ്മദ് ബഷീർ ]
. ്്്്്്്്്്്്്്്്്്്്്്്്്്്
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
********
സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരമായ "ദ്രൗപദി" എന്ന കൃതിയടക്കം നിരവധി നോവലുകൾ രചിച്ച പ്രസിദ്ധ ഒഡിയ സാഹിത്യകാരി യും പണ്ഡിതയും ജ്ഞാനപീഠം അവാഡ് ജേതാവും ആയ പ്രതിഭ റായിയുടെയും ( 1943),/sathyam/media/media_files/2025/01/21/21d4c2f3-faf3-435d-a327-fc2deff02fff.jpeg)
മലയാള യുവ ചലചിത്ര നടൻ ടൊവിനൊ തോമസിന്റെയും (1988) ,
മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി ഇനിയ എന്ന ശ്രുതി ശ്രാവന്തിന്റെയും (1988 ),/sathyam/media/media_files/2025/01/21/3d027237-148a-4e46-8e39-e2c341be4124.jpeg)
ഹിന്ദി ചലചിത്ര നടിയും മോഡലുമായ കിം ശർമ്മ എന്ന കിം മിഷേൽ ശർമ്മയുടെയും (1980),
ഡിജിറ്റൽ യുഗത്തിന് നിർണായകമായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ശാസ്ത്ര ഗവേഷകനും വന്യജീവിസംരക്ഷണം, വിദ്യാഭ്യാസം, മാനവസ്നേഹം (philanthropyst) തുടങ്ങി വിവിധ മേഖലകളിൽ താത്പരനുമായ പോൾ അല്ലെന്റെയും (1953),
/sathyam/media/media_files/2025/01/21/2abb2c22-461e-4105-b438-dff0b60de135.jpeg)
നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അമേരിക്കൻ ചലച്ചിത്ര മടിയും ചലച്ചിത്രമേഖലയിലെ ലിംഗസമത്വവാദിയും പ്രവർത്തകയുമായ ജീന ഡേവിസിന്റെയും (1956) ജന്മദിനം. !!!
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
**********
വൈക്കം മുഹമ്മദ് ബഷീർ ജ.(1908-1994)
സി. അച്യുതക്കുറുപ്പ് ജ. (1911-2017)
ജി അരവിന്ദൻ ജ. (1935 -1991)
പ്രൊഫ മധു ദന്താവാതെ ജ.(1924-2005)
ടി.സാമുവേൽ ജ. (1925- 2012)
പീറ്റർ ഡി വിന്റ് ജ. (1784- 1847)
/sathyam/media/media_files/2025/01/21/0cd6953e-d410-460b-8a77-cab645715650.jpeg)
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളും നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന്‍ സ്നേഹത്തോടെ ആരാധകര്‍ വിളിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീർ ( 21 ജനുവരി 1908 - 5 ജൂലൈ 1994),
സ്വാതന്ത്യ്രസമരത്തില്‍ സജീവമാകുകയും ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്യിരുന്ന മഹാകവി വള്ളത്തോള്‍ നാരായണമോനോന്റെ മകനും ചെറുകഥാകൃത്തും ആയിരുന്ന സി.അച്യുതക്കുറുപ്പ് (ജനുവരി 21,1911 -നവംബര്‍ 9, 2001) ,
/sathyam/media/media_files/2025/01/21/855aa041-f13c-4278-bd20-ac37d50083fd.jpeg)
മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തുകയും കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദന ശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്ന ഗോവിന്ദൻ അരവിന്ദൻ എന്ന ജി അരവിന്ദൻ (1935 ജനുവരി 21- 1991 മാർച്ച് 15),
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ "ദിസ് ഈസ് ഡൽഹി" യും ആദ്യത്തെ അനിമേഷൻ ഫിലിം, 'വുഡ്കട്ടേഴ്സ്" അവതരിപ്പിച്ച പ്രമുഖ കാർട്ടൂണിസ്റ്റായിരുന്ന ടി.സാമുവേൽ(21 ജനുവരി 1925 - 2 നവംബർ 2012),
/sathyam/media/media_files/2025/01/21/002944d5-7064-4db6-9f7b-01d596cb2739.jpeg)
1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് 5 തവണ തെരഞ്ഞെടുക്കപ്പെടുകയും, കേന്ദ്ര റെയിൽവെ മന്ത്രിയും, ധനമന്ത്രിയും ആയി വർത്തിക്കുകയും കൊങ്കൺ റെയിൽവെക്കുവേണ്ടി സജീവമായി പ്രയത്നിക്കുകയും അതിന്റെ സ്ഥാപകരിലൊരാളായി കണക്കാക്ക്പ്പെടുകയും, പിന്നീട് ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ച ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന മധു ദണ്ഡവതെ(21 ജനുവരി 1924 - 12 നവംബർ 2005),
എണ്ണച്ചായ ചിത്രരചനയിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതൽ പ്രശസ്തി നേടിയ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രകാരൻ പീറ്റർ ഡി വിൻ്റ് (21 ജനുവരി 1784 – 30 ജനുവരി 1849) /sathyam/media/media_files/2025/01/21/399b5459-d470-4a1d-a833-b33b44d2dd63.jpeg)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എൻ. സുന്ദരൻ നാടാർ മ. (1931-2007)
കെ.കെ.നായർ മ. (1935-2014)
ഡി. ശ്രീമാൻ നമ്പൂതിരി മ. (1921-2016)
മൃണാളിനി സാരാഭായി മ. (1918-2016)
റാഷ് ബിഹാരി ബോസ് മ. (1886-1945)
ഗീത ബാലി മ. (1930-1965)
രവിപുടി വെങ്കടാദ്രി മ. (1922 - 2023)
വ്ലാഡിമിർ ഇലിച്ച് ലെനിൻ മ. (1870-1924)
ജോൺ കൗച് ആഡംസ് മ. (1818-1892)
ജോർജസ് മെലീസ് മ. (1861-1938)
ജോർജ്ജ് ഓർവെൽ മ. (1903-1950)
സെസിൽ ബ്ലൗണ്ട് ഡി മില്ലെ മ. (1881-1959)
ലിങ്കൺ അലക്സാണ്ടർ മ (1922 -2012)
ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, കെ.പി.സി.സി അംഗം,നിയമ സഭ അംഗം ,ട്രാൻസ്പോർട്ട്, റൂറൽ വികസനം, കൃഷി വകുപ്പുകളുടെ മന്ത്രി എന്നി നിഅലകളില്‍ സേവനം അനുഷ്ടിച്ച എൻ. സുന്ദരൻ നാടാർ (1931 സെപ്റ്റംബർ 10-2007 ജനുവരി 21),/sathyam/media/media_files/2025/01/21/8566d107-a4c7-4f6e-9beb-44e976eceadf.jpeg)
മുന്നൂറിലേറെ മലയാള രചനകൾ കന്നടയിലേക്കും കന്നടയിലെ പല ക്ലാസിക് കൃതികളും മലയാളത്തിലേക്കും വിവർത്തനം ചെയ്ത കല്ലറക്കൊട്ടാരത്തിൽ കുഞ്ഞപ്പൻനായർ എന്ന കെ.കെ.നായർ ( 15 മാർച്ച് 1935, - 21 ജനുവരി 2014)
ബാലസാഹിത്യം, നോവൽ, കവിത, നാട്ടറിവുകൾ, ആയുർവേദ പഠനങ്ങൾ, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളിൽ 60 ലേറെ ഗ്രന്ഥങ്ങൾ രചിച്ച മലയാള കവിയും ആയുർവേദ പണ്ഡിതനുമായ ഡി. ശ്രീമാൻ നമ്പൂതിരി ( 29 നവംബർ 1921- 21 ജനുവരി 2016),/sathyam/media/media_files/2025/01/21/3661e375-a81e-4413-b38c-26f4abee67f2.jpeg)
ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കി കൊടുത്ത പ്രതിഭയും ഡോ വിക്രം സാരാഭായിയുടെ പത്നിയും ആയിരുന്ന മൃണാളിനി സാരാഭായി(1918 മെയ് 11 - 2016 ജനുവരി 21)
ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിലും ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി വൈസ്രേയ് ഹാർഡിഞ്ജ് പ്രഭു വിനെതിരെയുള്ള ബോംബേറിൽ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്ന റാഷ് ബിഹാരി ബോസ് (1886 മേയ് 25 – 1945 ജനുവരി 21),
/sathyam/media/media_files/2025/01/21/a32fc73c-ba2d-42f1-80bf-e9ef14ef9fd1.jpeg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയായ നായികയും ഷമ്മി കപൂറിന്‍റെ ഭാര്യയും ആയിരുന്ന ഗീത ബാലി (1930 - ജനുവരി 21, 1965),
ആന്ധ്രാപ്രദേശിലെ നാഗന്ദലയിലെ കവിരാജാശ്രമത്തിന്റെ സ്ഥാപക ഡയറക്ടർ (1943), റാഷണലിസ്റ്റ് അസോസിയേഷൻ ഓഫ് ആന്ധ്രാപ്രദേശിന്റെ സ്ഥാപക പ്രസിഡന്റ് റാഷണലിസ്റ്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ, റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസിയേഷൻ (ആന്ധ്ര പ്രദേശ്) എന്നിവയുടെ പ്രസിഡന്റ്റ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളെ നയിക്കുകയും യുക്തിവാദി, മാനവികത എന്നിവയിൽ കേഡർമാരെ ബോധവൽക്കരിക്കാൻ നിരവധി പഠന ക്യാമ്പുകൾ നടത്തുകയും നേതൃത്വം നൽകുകയും ശാസ്ത്രം, മതം, യുക്തിവാദം, മാർക്‌സിസം, ഭൗതികവാദം, നിരീശ്വരവാദം തുടങ്ങിയ വിഷയങ്ങളിൽ തെലുങ്കിൽ 90-ലധികം പുസ്തകങ്ങൾ എഴുതുകയുംചെയ്തിരുന്ന യുക്തിവാദിയും , എഴുത്തുകാരനും പ്രഭാഷകനും ആക്ടിവിസ്റ്റുമായിരുന്ന രവിപുടി വെങ്കടാദ്രി (9 ഫെബ്രുവരി 1922 - 21 ജനുവരി 2023), /sathyam/media/media_files/2025/01/21/a70f55a2-3e5e-4e1d-bc33-13d1a386382e.jpeg)
കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് 1917-ലെ റഷ്യൻവിപ്ലവത്തിലൂടെ നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകിയ റഷ്യൻ വിപ്ലവകാരി, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്നി നിലയിലെല്ലാം ലോക പ്രശസ്തനായ വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ് എന്ന ലെനിനിൻ (22 ഏപ്രിൽ 1870- ജനുവരി 21 1924),
വിദ്യാർഥിയായിരുന്ന കാലത്തു തന്നെ, യുറാനസ് ഗ്രഹത്തിന്റെ പ്രദക്ഷിണ പഥത്തിലുള്ള വിഭ്രംശങ്ങൾ ശ്രദ്ധിക്കുകയും, അത് ഒരു ഗ്രഹത്തിന്റെ സാന്നിധ്യം മൂലമാകാമെന്ന് ഊഹിക്കുകയും, പിൽക്കാലത്ത് നെപ്റ്റ്യൂണിനെ കണ്ടെത്തു ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻജോൺ കൗച് ആഡംസ് (5 ജൂൺ 1819 – 21 ജനുവരി1892),
/sathyam/media/media_files/2025/01/21/571f5a1a-93d4-41d0-af7b-e321d409f23e.jpeg)
ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിറം നൽകി വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത സിനിമജീഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഫ്രാൻസ് സ്വദേശിയായ സാങ്കേതിക വിദഗ്ദ്ധനുംസംവിധായകനുമായിരുന്ന ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസ് (8 ഡിസംബർ 1861 – 21 ജനുവരി 1938) ,
ടൈം മാസിക 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളിലൊന്നായി തിരഞ്ഞെടുത്ത ആനിമൽ ഫാം ന്റെ ഗ്രന്ഥ കർത്താവും, പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്ന ജോർജ്ജ് ഓർവെൽ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ എറിക്ക് ആർതർ ബ്ലെയർ (ജൂൺ 25, 1903 - ജനുവരി 21, 1950),/sathyam/media/media_files/2025/01/21/a5dc0571-f434-48e7-8122-10787233e0e3.jpeg)
ടെൻ കമാന്റ്മെന്റ്സ് ,ദ് കിങ് ഒഫ് കിങ്സ് ,സാംസൺ ആൻഡ് ദെലീലി,ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് തുടങ്ങിയ അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്ര നിർമാതാവായിരുന്ന സെസിൽ ബ്ലൗണ്ട് ഡി മില്ലെ .(ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959),
ഹൗസ് ഓഫ് കോമൺസിൽ പാർലമെന്റിൽ അംഗമാകുന്ന ആദ്യത്തെ കറുത്ത കനേഡിയൻ തൊഴിൽ മന്ത്രി ), ഒന്റാറിയോയിലെ വർക്കേഴ്സ് കോമ്പൻസേഷൻ ബോർഡിന്റെ ചെയർമാൻ , 1985 മുതൽ 1991 വരെ ഒന്റാറിയോയിലെ 24-ാമത് ലെഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിരുന്ന ഒരു കനേഡിയൻ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായിരുന്ന ലിങ്കൺ മക്കോലി അലക്സാണ്ടർ
( ജനുവരി 21, 1922 - ഒക്ടോബർ 19, 2012),/sathyam/media/media_files/2025/01/21/45937b82-ecd0-47af-8004-17d04c94c03e.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്
1643 - ആബെൽ ടാസ്മാൻ ടോൻഗ കണ്ടെത്തി.
1720 - സ്വീഡനും പ്രഷ്യയും സ്റ്റോക്ക് ഹോം ഉടമ്പടി ഒപ്പുവച്ചു.
1789 - വില്യം ഹിൽ ബ്രൗണിന്റെ ആദ്യത്തെ അമേരിക്കൻ നോവൽ, "ദ പവർ ഓഫ് സിമ്പതി അല്ലെങ്കിൽ ദി ട്രയംഫ് ഓഫ് നേച്ചർ ഫൗണ്ടഡ് ഇൻ ട്രൂത്ത്", ബോസ്റ്റണിൽ അച്ചടിച്ചു./sathyam/media/media_files/2025/01/21/ae63fe9f-3cea-4a07-b14d-a5cb1d2f016e.jpeg)
1793 - ഫ്രാൻസിലെ അവസാനത്തെ ബർബൺ രാജാവായ ലൂയി പതിനാറാമൻ, ഫ്രഞ്ച് വിപ്ലവകാലത്ത് പാരീസിൽ വെച്ച് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കുകയും ചെയ്തു.
1887 - ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
1899 - ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു./sathyam/media/media_files/2025/01/21/f13b0a1c-6f1c-4805-bc01-0ffbe4014d5d.jpeg)
1911 - ആദ്യത്തെ മോണ്ടെ കാർലോ റാലി.
1915 - കിവാനിസ് ഇന്റർനാഷണൽ ഡെട്രോയിറ്റിൽ സ്ഥാപിതമായി.
1921 - ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി./sathyam/media/media_files/2025/01/21/d1930140-b4eb-49c2-80ff-4e7a02f10f15.jpeg)
1921 - പ്രശസ്ത ബ്രിട്ടീഷ് ക്രൈം എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ ആദ്യ നോവൽ "ദി മിസ്റ്റീരിയസ് അഫയർ അറ്റ് സ്റ്റൈൽസ്" യുകെയിൽ പ്രസിദ്ധീകരിക്കുകയും ഐക്കണിക് ഡിറ്റക്ടീവായ ഹെർക്കുൾ പൊയ്‌റോട്ടിനെ അവതരിപ്പിക്കുകയും ചെയ്തു.
1925 - അൽബേനിയ റിപ്പബ്ലിക്കായി.
1949 - ജനയുഗം വാരിക പ്രസിദ്ധീകരണം തുടങ്ങി./sathyam/media/media_files/2025/01/21/c2f3a8d3-9011-4336-a6c9-935f3f352e30.jpeg)
1950 - ടി എസ് എലിയറ്റിന്റെ പ്രശസ്തമായ നാടകം "ദി കോക്ക്ടെയിൽ പാർട്ടി" ന്യൂയോർക്ക് സിറ്റിയിൽ അവതരിപ്പിച്ചു.
1952 - പ്രശസ്ത ഇന്ത്യൻ രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്‌റുവിന്റെ കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചു.
1954 - ആദ്യത്തെ ആണവോർജ്ജ അന്തർവാഹിനി, യുഎസ്എസ് നോട്ടിലസ്, കണക്റ്റിക്കട്ടിലെ തേംസ് നദിയിൽ വിക്ഷേപിച്ചു./sathyam/media/media_files/2025/01/21/e42f84f0-aae4-4891-8681-53577773cd62.jpeg)
1956 - ഡാനിഷ്-അമേരിക്കൻ ഹാസ്യനടനും പിയാനിസ്റ്റുമായ വിക്ടർ ബോർജിന്റെ വൺ-മാൻ ഷോ "കോമഡി ഇൻ മ്യൂസിക്" 849 പ്രകടനങ്ങളുടെ ഗിന്നസ് വേൾഡ് റെക്കോർഡിന് ശേഷം അടച്ചു.
1972 - മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവ ഉൾപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ഇന്ത്യൻ യൂണിയന്റെ പ്രത്യേക സംസ്ഥാനങ്ങളായി. മിസോറാമിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചു./sathyam/media/media_files/2025/01/21/f6308fc7-b361-442f-bb86-66c2b43b21f7.jpeg)
1976 - ഫ്രഞ്ച്-ബ്രിട്ടീഷ് വാണിജ്യ സൂപ്പർസോണിക് വിമാനമായ കോൺകോർഡ് സർവീസ് ആരംഭിച്ചു.
1978 - പനമാനിയൻ ബോക്‌സർ റോബർട്ടോ ഡുറൻ, എസ്റ്റെബാൻ ഡി ജീസസിന്റെ 12-ാം റൗണ്ട് TKO ഉപയോഗിച്ച് തർക്കമില്ലാത്ത WBC ലോക ലൈറ്റ്‌വെയ്റ്റ് ചാമ്പ്യനായി.
1980 - മോസ്കോ ഒളിമ്പിക്സ് പാശ്ചാത്യ രാജ്യങ്ങൾ ബഹിഷ്കരിക്കുമെന്ന് യു എസ് പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ പ്രഖ്യാപനം.
/sathyam/media/media_files/2025/01/21/db7a19b1-9193-4b97-b079-9f816e01f641.jpeg)
1982 - ചൈനീസ് ആയോധന കലാകാരനും നടനുമായ ജെറ്റ് ലി ഷാവോലിൻ ടെംപിൾ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം നടത്തി, ഇത് ചൈനയിൽ ചിത്രീകരിച്ച ആദ്യത്തെ ഹോങ്കോംഗ് ചിത്രമായിരുന്നു.
1998 - ചരിത്രത്തിലാദ്യ മായി ഒരു പോപ്പ് (ജോൺ പോൾ രണ്ടാമൻ) ക്യൂബ സന്ദർശിച്ചു. /sathyam/media/media_files/2025/01/21/c54733bf-55bc-4de0-96a4-1b0ef1a506ca.jpeg)
2003 - 7.6 തീവ്രതയുള്ള ഭൂകമ്പം മെക്സിക്കോയിലെ കൊളിമ സംസ്ഥാനത്തെ തകർത്തു. 29 പേർ കൊല്ലപ്പെടുകയും ഏകദേശം 10,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.
2010 - LA ലേക്കേഴ്‌സിന്റെ കോബി ബ്രയന്റ്, 31 വർഷവും 151 ദിവസവും കൊണ്ട് 25,000 കരിയർ പോയിന്റുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ NBA കളിക്കാരനായി, സഹ NBA ഇതിഹാസമായ വിൽറ്റ് ചേംബർലെയ്‌ന്റെ റെക്കോർഡ് മറികടന്നു.
/sathyam/media/media_files/2025/01/21/ae9d0b4a-b39c-4e57-a470-751533a5e474.jpeg)
2015 - HRlDAY (Heritage City devolopment and augumentation Yojana) പദ്ധതി ആരംഭിച്ചു.
2017 - യുഎസിലെ 400 നഗരങ്ങളിലും 160-ലധികം രാജ്യങ്ങളിലും ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായതിന്റെ ആദ്യ ദിവസം മുഴുവൻ സ്ത്രീകളുടെ മാർച്ച് നടന്നു./sathyam/media/media_files/2025/01/21/e5a7102f-d0fe-4f59-b51a-aef31c60a801.jpeg)
2019 - ചൈനയുടെ ലീ നാ അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us