/sathyam/media/media_files/2025/06/11/xFV8hQsVTkinqkkjeHCW.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1200 എടവം 28
തൃക്കേട്ട / പൗർണമി
2025 ജൂൺ 11, ബുധൻ
ഇന്ന് ;
* വാഴൂർ വിദ്യാനന്ദ തീർത്ഥപാദ സ്വാമികളുടെ സമാധി ദിനം! [ പഞ്ചദശി, ഗീത, ഉപനിഷത്തുകൾ എന്നിവയിൽ നിന്നുള്ള മന്ത്രങ്ങൾ വ്യാഖ്യാനിച്ച വ്യക്തിത്വത്തിൻ്റെ അനുസ്മരണ ദിനമാണ് ഇന്ന്.]/sathyam/media/media_files/2025/06/11/2b014e20-6f62-4df8-9b2d-76d0766adeef-944015.jpg)
* കെബിജി സിൻഡ്രോം അവബോധ ദിനം! [ KBG Syndrome Awareness Day ; ജീനിലെ മ്യൂട്ടേഷന്റെ ഫലമായുണ്ടാകുന്ന ഒരു അപൂർവ ജനിതക രോഗമാണ് KBG സിൻഡ്രോം . 1975 മുതൽ ഏകദേശം
ഇരുനൂറോളം കേസുകൾ മാത്രമേ ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, എന്നതിനാൽ തന്നെ വളരെ അപൂർവമായ ഒരു ജനിതക വൈകല്യമായാണ് ഇതിനെ കരുതുന്നത്. ഇത് വളരെ അപൂർവമായ അസുഖമായതിനാൽ, വളരെകുറച്ച് പേർക്കെ ഇതിനെക്കുറിച്ച് അറിയൂ എന്നതും ഇതിൻ്റെ പ്രത്യേകതയാണ്. അതിനാൽത്തന്നെ കെബിജി സിൻഡ്രോം സമൂഹത്തിൽ ബോധവത്കരണം ആവശ്യപ്പെടുന്ന ഒരു അസുഖമാണ് അതിനാൽ ഈ അസുഖത്തെ പറ്റി അറിയാനും പഠിയ്ക്കാനുമായാണ് ഈ ദിനം ഇവിടെ ആചരിയ്ക്കുന്നത്. ]/sathyam/media/media_files/2025/06/11/0c81f491-4aa2-4daa-af21-872a61863c0a-280138.jpg)
* അന്താരാഷ്ട്ര നൂൽ ബോംബിംഗ് ദിനം![ International Yarn Bombing Day ; ഏതു വസ്തുവിനെയും അതിൻ്റെ നിറം മാറ്റാനായി പെയിൻ്റടിയ്ക്കാതെ വിവിധ നിറത്തിലുള്ള നൂലു കൊണ്ട് ചുറ്റി വർണ്ണാഭമാക്കുന്ന കലയാണ് നൂൽ ബോംബിംഗ് (Yarn Bombing) എന്നു പറയുന്നത്. അലങ്കാരത്തയയ്യലുകളുടെ കൂട്ടത്തിൽ പെടുത്തുന്ന ഈ കലയെക്കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിനം.]
* അന്താരാഷ്ട്ര ലിങ്ക്സ് ദിനം! [ International Lynx Day ; സാമാന്യം വലിപ്പമുള്ള Lynx എന്ന ഈ കാട്ടുപൂച്ചകൾ, തികച്ചും കാട്ടിൽ വസിയ്ക്കുന്നവയാണ്. മുയലുകളെയും എലികളെയും ചിലപ്പോൾ ചെറിയ മാനുകളെയും പോലും വേട്ടയാടുവാൻ പ്രാപ്തിയുള്ള ഇവയ്ക്ക് ഏകദേശം 17 വർഷം മുതൽ 20 വർഷം വരെ ആയുസ്സുണ്ട്. ഇവയെക്കുറിച്ചറിയാൻ ഒരു ദിനം.
/sathyam/media/media_files/2025/06/11/0b2a6be7-95e7-451e-b208-9b3f13f6b244-497839.jpg)
* National Making Life Beautiful Day ![ എല്ലാ വർഷവും ജൂൺ 11-ന് നടക്കുന്ന ഒരു പ്രത്യേക ആഘോഷമാണ് നാഷണൽ മേക്കിംഗ് ലൈഫ് ബ്യൂട്ടിഫുൾ ഡേ. നമ്മുടെ ജീവിതവും നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെയും കൂടുതൽ മനോഹരമാക്കുന്നതിന് സംഭാവന ചെയ്യുന്നവരെ അഭിനന്ദിക്കുന്നതിലാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കലകൾ മുതൽ ലളിതമായ കാരുണ്യ പ്രവർത്തനങ്ങൾ വരെ നടത്തുന്ന വിവിധ വ്യക്തിത്വങ്ങൾക്കാണ് ഈ ദിനം സമർപ്പിയ്ക്കപ്പെട്ടിട്ടുളളത്.]/sathyam/media/media_files/2025/06/11/4b22ab8c-6b08-43a1-8240-2ae9b862913c-966960.jpg)
* 'ഹായ് ' പറയാൻ ഒരു ദിവസം !. [ Say Hi Day ;സേ ഹായ് ഡേ എന്നത് 15-ാം വയസ്സിൽ മരണമടഞ്ഞ സ്പെഷ്യൽ ആവശ്യക്കാരനും കൗമാരക്കാരനുമായ ജോസഫ് ആൻ്റണി സിനോട്ടിയുടെ സ്മരണയ്ക്കായി ജൂൺ 11-ന് ആഘോഷിക്കുന്ന വാർഷിക അനുസ്മരണമാണ്. ജീവിതത്തിലുടനീളം താൻ കണ്ടുമുട്ടിയ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നത് സിനോട്ടി ഒരു ശീലമാക്കി, ഒപ്പം അദ്ദേഹത്തിൻ്റെ ഉന്മേഷദായകമായ വ്യക്തിത്വം അദ്ദേഹത്തെ പ്രിയങ്കരനാക്കി അതിൻ്റെ അനുസ്മരണയ്ക്കാണ് ഈ ദിനം ആചരിയ്ക്കുന്നത്]/sathyam/media/media_files/2025/06/11/4ea6cdb7-d076-4378-9c9e-42a81bd1994d-196505.jpg)
*ലിബിയ: അമേരിക്കൻ കുടിയൊഴിപ്പിക്കൽ ദിനം !
*ഡെൻമാർക്: പ്രിൻസ് ഹെൻറിക്കിന്റെ ജന്മദിനം !
* ബ്രസീൽ: നാവിക സ്മരണോത്സവ ദിനം !
* ഹോണ്ടുറാസ് : വിദ്യാർത്ഥി ദിനം !
ഇന്നത്തെ മൊഴിമുത്ത്
***********
"നമ്മള്‍ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു"
[ - രവീന്ദ്രനാഥ ടാഗോർ ]
**********
ഇന്നത്തെ പിറന്നാളുകാർ
**********
/sathyam/media/media_files/2025/06/11/2cd25273-3d08-4a2e-afac-546466dfec84-408849.jpg)
ഉപകരണസംഗീതത്തിലും വായ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനും കർണാടക സംഗീതത്തിലെ മഹാരഥന്മാരായ ഗായകർക്ക് ഒപ്പം പക്കവാദ്യം വായിച്ചിട്ടുള്ള, പദ്മഭൂഷൺ അടക്കമുള്ള നിരവധി പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള തൃപ്പൂണിത്തറ വിശ്വനാഥൻ ഗോപാലകൃഷ്ണൻ എന്ന ടി.വി. ഗോപാലകൃഷ്ണൻ(1932)ന്റേയും,
പലപ്രാവശ്യം ബീഹാറിന്റെ മുഖ്യമന്ത്രിയും കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും, കാലി തീറ്റ കുംഭകോണം തുടങ്ങി പല അഴിമതി കേസിലെ പ്രതിയും RJD പാർട്ടിയുടെ സ്ഥാപക നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും (1947),/sathyam/media/media_files/2025/06/11/3f7d4e89-a419-41b0-b923-286692e405fa-860405.jpg)
,
90 കളുടെ തുടക്കത്തിൽ തൻ്റെ കരിയർ ആരംഭിച്ച ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ച് പെട്ടെന്ന് ജനപ്രിയനാവുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്ത നടൻ ജോഷ്വ ജാക്‌സൺന്റേയും (Joshua Jackson's -1978),
ഹോളിവുഡിൽ ശ്രദ്ധേയമായ ഉയർച്ച താഴ്ച്ചകളാൽ നിറഞ്ഞ ഒരു പ്രശസ്ത നടനായ ഷിയ ലാബ്യൂഫിൻ്റെയും [ Shia LaBeouf's -1986),/sathyam/media/media_files/2025/06/11/1b508f4d-04bf-419b-b42a-e48e0ad9441c-339285.jpg)
1982ലെ പാകിസ്താൻ പര്യടനത്തിൽ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യത്തെ ശ്രീലങ്കൻ ബൗളറും മുൻ ക്രിക്കറ്റ് കളിക്കാരനുമായ സോമചന്ദ്ര ഡി സിൽവ എന്ന ദണ്ഡേനിയേഗെ സോമചന്ദ്ര ഡി സിൽവയുടേയും (ജനനം: 11 ജൂൺ 1942).,
ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ്കളിയിൽ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ മിച്ചൽ ജോൺ മക്ക്ലെനഗെന്റെയും (1986) ജന്മദിനം !/sathyam/media/media_files/2025/06/11/98afb8bf-69f0-4058-8a37-586f21564456-135057.jpg)
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
സി. കൃഷ്ണൻ (മിതവാദി)ജ. (1867-1938),
അബു ഏബ്രഹാം ജ. (1924-2002),
കനക് റെലെ ജ. (1937 - 2023).
കെ. എസ്. ഹെഗ്ഡെ ജ. (1909-1990 )
എം.കെ. പാന്ഥെ ജ. ( 1924-2011)
ബെൻ ജോൺസൻ ജ. (1572 -1637)
മൈക്കിൾ കകോയാനിസ് ജ.(1922-2011)/sathyam/media/media_files/2025/06/11/33d94024-008c-49a6-b057-e2f50e1e98ca-519584.jpg)
പ്രമുഖനായ സമുദായോദ്ധാരകനും യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗവും കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തുകയും അധസ്ഥിതരുടെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്ന മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണൻ (11 ജൂൺ 1867 - 29 നവംബർ 1938),
മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം (ജൂൺ 11, 1924 – ഡിസംബർ 1, 2002),/sathyam/media/media_files/2025/06/11/452af8cb-e28c-46eb-82f5-57127ade24b7-875187.jpg)
മുംബൈ കേന്ദ്രമാക്കിയുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയയുടെ സ്ഥാപക പ്രിൻസിപ്പാളും, മോഹിനിയാട്ടം അടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളെ മാനിച്ച് ഭാരതസർക്കാർ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്ത . പ്രശസ്ത ശാസ്ത്രീയനൃത്ത കലാകാരിയുമായ കനക് റെലെ (11 ജൂൺ 1937 – 22 ഫെബ്രുവരി 2023).,
സി.പി.എം. കേന്ദ്ര സമിതിയംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സി.പി.എം. പൊളിറ്റ് ബ്യൂറോ മെംബർ എന്നീ പദവികൾ വഹിച്ചിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. പാന്ഥെയെയും (മധുകർ കാശിനാഥ് പാന്ഥെ) ( ജൂൺ 11, 1924 - ആഗസ്റ്റ് 20,2011)/sathyam/media/media_files/2025/06/11/6bc9253f-1bf2-4e9d-a419-36cc03f49a63-354881.jpg)
ഗവണ്മെന്റ് പ്ല്ഐഡർ, പബ്ലിക് പ്രോസിക്യൂട്ടർ, സുപ്രീം കോടതിയിലെ മുൻ ജഡ്ജി ,കോൺഗ്രസ്സ് പാർട്ടിയുടെ നോമിനിയായി രാജ്യസഭയിൽ മെംബർ,സ്പീക്കർ എന്നീ പദവികൾ വഹിച്ചിരുന്ന കൗഡൂർ സദാനന്ദ ഹെഗ്ഡെ എന്ന കെ. എസ്. ഹെഗ്ഡെ(1909 ജൂൺ 11-1990 മേയ് 24 ),
വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും രചയിതാവും ഷേക്സ്പിയറുടെ സമകാലീനനും, നവോത്ഥാനകാലത്തെ നാടകകൃത്തും കവിയും നടനും ആയിരുന്ന ബെഞ്ചമിൻ ജോൺസൻ എന്ന ബെൻ ജോൺസൺ(ജൂൺ 11, 1572 - ഓഗസ്റ്റ് 6, 1637),/sathyam/media/media_files/2025/06/11/7f9f0eaf-9462-42f0-9cf2-63da363805f3-203609.jpg)
കസാൻദ് സാക്കിസിന്റെ നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെ പ്രസിദ്ധനായ ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്ന മൈക്കിൾ കകോയാനിസ്( ജൂൺ 11, 1922 – ജൂലൈ 25, 2011),
*********"
ഇന്നത്തെ സ്മരണ !!!
*******
പന്തളം കേരളവർമ്മ മ. (1879 - 1919
പാല നാരായണൻ നായർ മ.(1911-2008)
വിദ്യാനന്ദതീർത്ഥപാദ സ്വാമികൾ മ. ( 1911-1984)
സ്വാമി ബ്രഹ്മവ്രതൻ. (1908-1981)
സെബാസ്റ്റ്യൻ മങ്കുഴിക്കരി മ(1929 - 1994)
അഡ്വ കെ ആര്‍ തമ്പാൻ മ. (-2008 )
സി.ആർ. കേശവൻ വൈദ്യൻ (1904-1999).
പി സിറിയക് ജോൺ ജ. (1933 - 2023).,
ജി.ഡി ബിർള മ. (1894-1983)
(ഘനശ്യാം ദാസ് ബിർള)
വി സി ശുക്ല മ. ( 1926 - 2013)
അഗസ്റ്റസ് അല്ലെൻ മ. (1806 -1864 )
യൂറിക്കോ ഡൂത്ര മ. (1885 -1974 )
ലെവ് വിഗോട്സ്കി മ. (1896 -1936)
/sathyam/media/media_files/2025/06/11/84fe1807-2522-490e-b83a-54a2a55b50f2-889544.jpg)
ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം എഴുതിയ കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 22, 1879 - ജൂൺ 11, 1919) ,
കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കുകയും , കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീരുകയും ചെയ്ത, കവിയും, അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനും, തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും, സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയും, സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവിയും ആയിരുന്ന മഹാകവി പാല നാരായണൻ നായർ(1911 ഡിസംബർ 11-ജൂൺ 11, 2008),/sathyam/media/media_files/2025/06/11/5f0171d9-c79f-416b-8360-9e12a2eeff15-363748.jpg)
24-ആം വയസ്സിൽ ശ്രീ തീർത്ഥപാദ സ്വാമികൾ നൽകിയ സന്യാസ ദീക്ഷയും "വിദ്യാനന്ദ തീർത്ഥപാദ" എന്ന പേരും സ്വീകരിച്ചു. തൻ്റെ ഗുരു സ്വാമിജിയുടെ മഹാസമാധിക്കുശേഷം വാഴൂർ തീർത്ഥപാദാശ്രമത്തിൽ
ആശ്രമത്തിൻ്റെ സെക്രട്ടറിയായിരുന്ന വിദ്യാനന്ദ തീർത്ഥപാദത്തെ പിന്നീട് തീർത്ഥപാദ ആഘോഷത്തിൻ്റെ "പരമാചാര്യൻ" ആക്കി. 1984 ജൂൺ 11-ന് പഞ്ചദശി, ഗീത, ഉപനിഷത്തുകൾ എന്നിവയിൽ നിന്നുള്ള മന്ത്രങ്ങൾ വ്യാഖ്യാനിച്ചും കൂടാതെ "ഓം" 3 തവണ ജപിച്ചും അദ്ദേഹം മഹാസമാധി പ്രാപിച്ച വിദ്യാനന്ദ തീർത്ഥപാദ സ്വാമികൾ (ജനുവരി 5, 1915-1984 ജൂൺ 11),
/sathyam/media/media_files/2025/06/11/78bb9f60-ad99-45e6-b85a-9770adc8e822-530968.jpg)
മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാർട്ട് വേഷങ്ങളിൽ നിന്നും മോചിപ്പിച്ച പ്രതിഭയും, വാഗ്ഭടാനന്ദന്റെ ശിഷ്യനും, വർഷം നാലയിരത്തിലേറേ വേദികളിൽ കളിച്ചിരുന്ന "കരുണ " അടക്കം എഴുപതിലധികം നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, സെബാസ്റ്റ്യ ൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ,ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിൻ ജോസഫ് (യേശുദാസിന്റെ അച്ഛൻ ) തുടങ്ങിയവർ പാടി അഭിനയിച്ച് വളർന്ന "ഓച്ചിറ പരബ്രഹ്മോദയം സംഗീതനടന സഭ" എന്ന ട്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന കൊയിപ്പുറത്ത് ശങ്കരപിള്ള എന്ന കുട്ടൻ നായർ എന്ന സ്വാമി ബ്രഹ്മവ്രതൻ (1908-1981 ജൂൺ 11) /sathyam/media/media_files/2025/06/11/bce8cada-289e-4626-8660-d4bc12e5cb23-269045.jpg)
സീറോമലബാർ കത്തോലിക്കാ സഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനും ,താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി (1929, മാർച്ച് 9 - 1994, ജൂൺ 11),
സി പി ഐ നേതാവും പ്രമുഖ അഭിഭാഷകനും , സാമൂഹ്യ -സാസ്കാരിക രംഗത്തെ സജീവ സാനിദ്ധ്യവും മുൻ നിയമസഭാ മെംബറും, CPI ദേശീയ കൌൺസിൽ അംഗവും ആയ മീനാക്ഷി തമ്പാന്റെ ഭർത്താവും ആയ അഡ്വ കെ ആര്‍ തമ്പാൻ (മരണം 2008 ജൂൺ 11 ),
/sathyam/media/media_files/2025/06/11/b82c1262-8b04-459f-ac5b-9c0bbd8feeaa-458561.jpg)
ആയുർവേദ സോപ്പ് നിർമ്മിക്കുന്ന ചന്ദ്രിക സോപ്പ് കമ്പനിയുടെ സ്ഥാപകനും ഒരു പാരമ്പര്യ ആയുർവേദ വൈദ്യനും, വ്യവസായിയും, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ സജീവമായി പങ്കെടുത്തിട്ടുള്ള സാമൂഹിക പരിഷ്കർത്താവും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന സി.ആർ. കേശവൻ വൈദ്യർ (ഓഗസ്റ്റ് 26, 1904 - ജൂൺ 11 1999),
1982-83 കാലഘട്ടത്തിൽ കരുണാ.കരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയും തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും മികച്ച സഹകാരിയും കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ സംസ്ഥാനമന്ത്രിയുമായിരുന്നു പി സിറിയക് ജോൺ (11 ജൂൺ 1933 - 30 നവംമ്പർ 2023).,
/sathyam/media/media_files/2025/06/11/1205f24a-1c8c-433a-a0cb-eea16eaa9fa7-277077.jpg)
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വിദ്യാ ചരൺ ശുക്ല എന്ന വി സി ശുക്ല ( :2 ആഗസ്റ്റ് 1926 - 11 ജൂൺ 2013)
ഒരു ഇന്ത്യൻ വ്യവസായിയും ബിർള കുടുംബത്തിലെഅംഗവുമായിരുനഘനശ്യാം ദാസ് ബിർള (10 ഏപ്രിൽ 1894 - 11 ,1983)
/sathyam/media/media_files/2025/06/11/aedda9d7-945f-4237-8868-9fc1dbe44e32-281891.jpg)
ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാർഗങ്ങൾ സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിക്കുകയും, വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കർ (27 കിമി²) സ്ഥലം വാങ്ങി, സഹോദരനായ ജോൺ കിർബി അല്ലെനോടൊപ്പം, അവിടെ വിപ്ലവത്തിലെ നായകരിലൊരായ ജനറൽ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാർത്ഥം ഹ്യൂസ്റ്റൺ നഗരം സ്ഥാപിക്കുകയും ചെയ്ത അഗസ്റ്റസ് ചാപ്മാൻ അല്ലെൻ(1806 ജൂലൈ 4 -1864 ജൂൺ 11),
സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ സമാധാനം നിലനിർത്തി, ജനാധിപത്യഭരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച 1946 മുതൽ 1951 വരെ പ്രസിഡന്റായിരുന്ന യൂറിക്കോ ഗാസ്പർ ഡൂത്ര (1885 മേയ് 8-1974 ജൂൺ 11 ),/sathyam/media/media_files/2025/06/11/524e21fe-cc54-42ff-9080-f64e773a5a8a-629606.jpg)
കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ (പ്രത്യേകിച്ച് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് തുടങ്ങിയ ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ ) ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനും, വ്യവഹാരവാദത്തിനും ജ്ഞാതൃവാദത്തിനും പകരം സാമൂഹ്യജ്ഞാതൃവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിക്കുകയും, മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ച്, ഹ്രസ്വജീവിതത്തിനിടയിൽ ആഴത്തിൽ പഠിക്കുകയും ചെയ്ത ലെവ് സെമിയോണോവിച്ച് വിഗോട്സ്കിയെയും(1896 നവംബർ 5- ജൂൺ 11, 1936)/sathyam/media/media_files/2025/06/11/b3908c0d-ac59-4ef9-b58c-1bad3778709e-660016.jpg)
ചരിത്രത്തിൽ ഇന്ന്…
*******
1580 - യുവൻ ഡ ഗരായ് ബ്യൂണസ് അയേർസ് നഗരം സ്ഥാപിച്ചു.
1644 - ഇവാഞ്ചേലിസ്റ്റ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു./sathyam/media/media_files/2025/06/11/34235b88-5dbb-4409-bc33-393d4aa7f03c-917199.jpg)
1725 - ഫ്രഞ്ചുകാർ മയ്യഴി കൈവശപ്പെടുത്തി.
1742 - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രാങ്ക്ളിൻ അടുപ്പ് കണ്ടു പിടിച്ചു.
1770 - ക്യാപ്റ്റൻ ജയിംസ് കുക്ക് ഓസ്ട്രേലിയ കണ്ടുപിടിച്ചു./sathyam/media/media_files/2025/06/11/bf6fa815-0556-41a0-9b99-e4a6d1a53ce3-704015.jpg)
1788 - റഷ്യൻ പര്യവേഷകൻ ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.
1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.
1892- ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ – ദി ലൈംലൈറ്റ് ഡിപ്പാർട്ട്‌മെന്റ്- മെൽബണിൽ തുറന്നു
1901 - കുക്ക് ദ്വീപുകൾ, ന്യൂസീലാന്റിന്റെ ഭാഗമായി./sathyam/media/media_files/2025/06/11/cd0fd628-5e98-410d-ab99-186d267469b8-981336.jpg)
1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടിത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.
1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
1940 - രണ്ടാം ലോക മഹായുദ്ധസമയത്ത് ഇറ്റാലിയൻ വ്യോമസേന ആദ്യമായി മാൾട്ട ദ്വീപിനെ ആക്രമിച്ചു./sathyam/media/media_files/2025/06/11/c3fb2aed-38cb-4e2d-8a50-b94a7957fe5e-793607.jpg)
1942 - രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസും അന്നത്തെ സോവിയറ്റ് യൂണിയനും ഭൂമി പാട്ടക്കരാർ ഒപ്പുവച്ചു.
1943 - ബ്രിട്ടീഷ് സൈന്യം മെഡിറ്ററേനിയൻ കടലിലെ സിസിലി ദ്വീപിന് തെക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ പന്തല്ലേറിയയെ ആക്രമിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി./sathyam/media/media_files/2025/06/11/d83b5863-23ec-4bb4-8ea5-c1df0de11404-792805.jpg)
1944 - 15 യുഎസ് യുദ്ധവിമാനങ്ങൾ മരിയാന ദ്വീപുകളിലെ ജാപ്പനീസ് ബേസ് ക്യാമ്പ് ആക്രമിച്ചു.
1945 - കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോൺ മക്കെൻസീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം
1947 - ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് സർ സി.പി. പ്രഖ്യാപിച്ചു.
1959 - ക്രിസ്റ്റഫർ കോക്കറൽ നിർമ്മിച്ച കരയിലും കടലിലും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന ഹോവർ ക്രാഫ്റ്റ് ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് പരീക്ഷിച്ചു.
1959 - ഇ എം എസ് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ വിമോചന സമരം ആരംഭിച്ചു.
1963 - വിയറ്റ്നാം സർക്കാരിനോട് പ്രതിഷേധിച്ചുകൊണ്ട് ക്വാങ്ഡക് എന്ന ബുദ്ധസന്യാസി ബൈഗണിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു./sathyam/media/media_files/2025/06/11/d7d9a85c-b080-4ee7-92b5-7db552ee2b07-217789.jpg)
1973 - ബോക്സിങ്ങിലും റെസ്ലിങ്ങിലും പങ്കെടുക്കാൻ US ൽ വനിതകൾക്ക് അനുമതി
1985 - റഷ്യൻ ഉപഗ്രഹമായ വേഗ 1, ശുക്ര ഗ്രഹത്തിൽ (venus) ഇറങ്ങി
1987 - 160 വർഷത്തിനിടെ 3 വട്ടം അടുപ്പിച്ചു തിരഞ്ഞെടുപ്പിൽ വിജയിച്ചു മാർഗരറ്റ് താച്ചർ ചരിത്രം കുറിച്ചു.
1990 - ഒലിവിയ ന്യൂട്ടൻ ജോണിനെ പരിസ്‌ഥിതി അംബാസഡർ ആയി ഐക്യരാഷ്ട്ര സഭ നിയമിച്ചു..
2002 - ടെലഫോൺ കണ്ടു പിടിച്ചത് ഗ്രഹാം ബെൽ അല്ല, പകരം അന്റോണിയോ മേകുചി (Antonio Mecucci) ആണെന്ന് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ചു.
2004 - ഏഴു വർഷത്തെ നീണ്ട യാത്രയ്ക്കൊടുവിൽ കാസിനി പേടകം ശനി ഗ്രഹത്തിലെത്തി
2006 - നേപ്പാൾ പാർലമെൻ്റ് ഏകകണ്ഠമായി രാജാവിൻ്റെ വീറ്റോ അധികാരം നിർത്തലാക്കി.
2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.
2008 - അഴിമതിക്കേസിൽ തടവിലാക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജെദ് മോചിതയായി.
/sathyam/media/media_files/2025/06/11/d33ee712-dd86-4d4d-a471-65ddec9da1c4-877018.jpg)
2009 - ലോകാരോഗ്യ സംഘടന, H1N1 പനി (പന്നിപനി)യെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു.
2012 - അഫ്ഗാനിസ്‌റ്റിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 80 പേർ മരിച്ചു500
2017 - ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ കിരീടം സ്പെയിൻകാരനായ റഫാൽ നദാൽ കരസ്ഥമാക്കി. ഫ്രഞ്ച് ഓപ്പൺ കിരീടം 10 തവണ നേടുന്ന ആദ്യ കളിക്കാരനായി.
2017 - ജപ്പാൻ രാജാവ് അകിഹിതോയ്ക്കു സ്ഥാന ത്യാഗം നടത്താൻ ഉള്ള അനുമതി ജപ്പാൻ പാർലമെന്റ് നൽകി.
2018 - റെയില്‍വെ മന്ത്രാലയം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് തീവണ്ടി യാത്ര സുഗമമാക്കുക, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍ മഡാഡ്, മെനു ഓണ്‍ റെയില്‍സ് എന്നീ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയത്.
2019 - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ വിജിലൻസ് കമ്മീഷണർ ശരദ് കുമാറിനെ ഇടക്കാല സെൻട്രൽ വിജിലൻസ് കമ്മീഷണറായി (സിവിസി) നാല് വർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സ് തികയുന്നതുവരെ നിയമിച്ചു. കേന്ദ്ര വിജിലൻസ് കമ്മീഷണറെ പിന്തുടർന്നാണ് ഈ നീക്കം.
2019 - ഉഡുപ്പി ജില്ലയിലെ കുന്ദപുര താലൂക്കിലെ അമാസെബൈലുവിനെ കർണാടകയിലെ ആദ്യത്തെ സൗരോർജ്ജ പവർ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുത്തു.
2019 - കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2021 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു./sathyam/media/media_files/2025/06/11/dd08a06c-53c4-418a-9b51-b02501b6d373-970337.jpg)
2019 - റഷ്യൻ മാധ്യമപ്രവർത്തകൻ ഇവാൻ ഗോലുനോവ് ജയിലിൽ നിന്ന് മോചിതനായി.
2020 - ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബോട്ട് മറിഞ്ഞ് കാണാതായ 46 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ടുണീഷ്യ തീരത്ത് നിന്ന് കണ്ടെടുത്തു
2020 - ഇന്ത്യൻ അമേരിക്കൻ മണ്ണ് ശാസ്‌ത്രജ്ഞൻ രത്തൻ ലാലിന് 2020 ലെ ലോകഭക്ഷ്യ പുരസ്‌കാരം ലഭിച്ചു. 2,50,000 ഡോളറാണ് (1.90 കോടി രൂപ) സമ്മാനത്തുക.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us