/sathyam/media/media_files/2025/01/16/GrYY4eIvPJlkPPp4S4tp.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം1200
മകരം 3
ആയില്യം /ത്യതീയ
2025 ജനുവരി 16,
വ്യാഴം
ഇന്ന്;
* മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് 101 !!!
* എരിവും മസാലകളും ചേർന്ന അന്താരാഷ്ട്ര ഭക്ഷണ ദിനം ![International hot and spicy food day ; നാവിന് എരിവും രുചിയുമുണ്ടാക്കുന്ന മസാലകളാൽ നിറച്ച അന്താരാഷ്ട്ര ഭക്ഷണങ്ങൾ കഴിയ്ക്കാനും പാചകം ചെയ്യാനും പരിചയപ്പെടാനും ഒരു ദിനം. ]
/sathyam/media/media_files/2025/01/16/47ade4d4-3d1e-462a-ad46-fa125ad1840d.jpeg)
* അന്തഃരാഷ്ട്ര റൂയിബോസ് ദിനം! [International Rooibos Day ; (ഹെർബൽ ടീ) സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആരോമാറ്റിക് ബ്രൂ, അതിന്റെ സമ്പന്നമായ സ്വാദിനും, ഊഷ്മളതയ്ക്കും പേരുകേട്ടതാണ്.
റൂയിബോസ് (പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ), ബുഷ് ടീ , റെഡ് ടീ , അല്ലെങ്കിൽ റെഡ്ബുഷ് ടീ (ഗ്രേറ്റ് ബ്രിട്ടനിൽ) എന്നറിയപ്പെടുന്ന ഹെർബൽ ടീ ഉണ്ടാക്കാൻ ഈ ഇലകൾ ഉപയോഗിക്കുന്നു. ഈ തേയിലകളെ അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിനം .]
USA;
* ദേശീയ നല്ല കൗമാര ദിനം![National Good Teen Day ; ഭാവിയെ അതിൻ്റെ പരിവർത്തന പാതയിലൂടെ നയിയ്ക്കേണ്ട കൗമാരക്കാർക്കായി ഒരു ദിനം.]
* സ്കാപെൽ ഇല്ലാത്ത ദേശീയ ദിനം! [National Without a Scalpel Day; ]/sathyam/media/media_files/2025/01/16/25b713b6-518f-434f-ba10-c0fdf2dc48d9.jpeg)
* ദേശീയ ശൂന്യ ദിനം!
[National Nothing Day ; ഏതെങ്കിലും പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള എടുക്കുക, നിസ്സാര നിമിഷങ്ങളിൽ ആനന്ദിക്കുക അല്ലെങ്കിൽ ഒന്നുമില്ലായ്മയുടെ മെറ്റാഫിസിക്കൽ അർത്ഥത്തെക്കുറിച്ച് ചിന്തിക്കുക.]
* ദേശീയ ക്വിനോവ ദിനം ![National Quinoa Day ; അടുത്ത വർഷങ്ങളിൽ ജനപ്രീതി നേടിയ ക്വിനോവ (സ്പെയിനിൽ ധാരാളമായി കാണുന്ന ഒരു കടല വർഗ്ഗം) ആരോഗ്യ ബോധമുള്ള ആളുകൾക്ക് എല്ലാത്തരം പോഷക ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും അരിക്ക് പകരമായി ഉപയോഗിക്കുന്നു, ഈ സൂപ്പർ വൈവിധ്യമാർന്ന ഭക്ഷണം മാവ്, അടരുകൾ, പാസ്ത, ബ്രെഡുകൾ മുതലായവ ഉണ്ടാക്കാം.]
* ദേശീയ ഫിഗ് ന്യൂട്ടൺ ദിനം![National Fig Newton Day ; മൃദുവായ ഡിലൈറ്റുകൾ ച്യൂയിംഗ് ടെക്‌സ്‌ചറുകളെ ഫ്രൂട്ടി ന്യൂനൻസുമായി സംയോജിപ്പിച്ച്, രുചികളുടെ കാലാതീതമായ സിംഫണിയായ ഒരു ലഘുഭക്ഷണം തയ്യാറാക്കാം ]
/sathyam/media/media_files/2025/01/16/04aa11a0-5e92-48e4-99b1-0f0eb1c1c5c9.jpeg)
* ദേശീയ മതസ്വാതന്ത്ര്യ ദിനം![National Religious Freedom Day ; മത സ്വാതന്ത്ര്യം എന്നത് എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ പരസ്യമായും പീഡനം കൂടാതെയും അനുഷ്ഠിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന ആശയമാണ്. അത് എല്ലാവരോടുമുള്ള ബഹുമാനം, ദയ, സമത്വം എന്നിവയെക്കുറിച്ചാണ്.]
* ഒരു ഡ്രാഗണിനെ അഭിനന്ദിക്കുവാൻ ഒരു ദേശീയ ദിനം ![ National Appreciate A Dragon Day ; ]
* മ്യാൻമാർ/തായ്‌ലാൻഡ്: അദ്ധ്യാപക ദിനം!
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്
" തന്നാല്‍ കരേറേണ്ടവരെത്രപേരോ
താഴത്ത് പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ഥ്യം "
(ആത്മീയതയിലെ മനുഷ്യത്വം ഇ ല്ലായ്മയെപ്പറ്റി - ചണ്ഡാലഭിക്ഷുകി)
"''സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍''
( നളിനി )
" സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ! "
. [ - എൻ. കുമാരനാശാൻ]
(വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകം)
************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
**********
തമിഴ് ചലച്ചിത്രമേഖലയില്‍ മക്കള്‍ സെല്‍വന്‍ എന്ന പേരിൽ അറിയപെടുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയ് സേതുപതിയുടേയും (1978),/sathyam/media/media_files/2025/01/16/73f788f5-c690-4b90-8133-39f08e949263.jpeg)
ബോളിവുഡ് ചലച്ചിത്ര രംഗത്ത് അഭിനയിച്ചു തുടങ്ങിയെങ്കിലും പിന്നീട് ഹോളിവുഡ് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടൻ കബീർ ബേദിയുടെയും ( 1946),
മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ബംഗാളി ചലച്ചിത്രനടി അനന്യ ചാറ്റർജിയുടെയും (1977),
ബോളിവുഡ് ചലചിത്ര നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെയും (1985),/sathyam/media/media_files/2025/01/16/65f13a77-92f9-4f84-871e-7aabde3fa987.jpeg)
ഒരു അമേരിക്കൻ ഗാനരചയിതാവ്, നടൻ, ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, റാപ്പർ, ലിബ്രെറ്റിസ്റ്റ് ആയ ലിൻ-മാനുവൽ മിറാൻഡയുടെയും (1980) ജന്മദിനം!
ഇന്ന് ജന്മദിനം ആചരിയ്ക്കേക്ക ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ.
********
ഇ.ഗോപാലകൃഷ്ണമേനോൻ ജ. (1919-1996)
പറവൂർ ഭരതൻ ജ. (1929-2015)
ഏഴാമത് സിഖ് ഗുരു ഹർ റായ് ജ.( 1630-1661)
സുഭാഷ് മുഖോപാധ്യായ ജ. (1931-1981)
സി. ജി. ശാന്തകുമാർ ജ. (1938-2006)
ജൂൾസ് മിഷെലിൻ ജ. (1853-1931)
ഡിസ്സി ഡീൻ ജ. (1910-1974)
ഫുൾജെൻസിയോ ബാറ്റിസ്റ്റ ജ. (1901-1973)
ഡയാൻ ഫോസി ജ. (1932-1985)
ആലിയ ജ. (1979 -2001)
/sathyam/media/media_files/2025/01/16/5b5b738e-79e6-4d2e-810f-daba38ebf5d0.jpeg)
കൊച്ചിൻ കർഷകസഭാ സെക്രട്ടറി , തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി , കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996),
വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവനേകിയ പറവൂർ ഭരതൻ (ജനുവരി 16, 1929 - ഓഗസ്റ്റ് 18, 2015),
/sathyam/media/media_files/2025/01/16/97a938ab-e7d7-43ef-8234-f0f43df811f4.jpeg)
ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയും, യാർബെഗ് ഖാന്റെ ആയിരം പേരടങ്ങുന്ന സൈന്യത്തെ വളരെ ചെറിയ ഒരു സൈന്യമുപയോഗിച്ച് തോൽപ്പിച്ച ഏഴാമത്തെ സിഖ് ഗുരു, ഗുരു ഹർ റായി (16 ജനുവരി 1630 – 6 ഒക്ടോബർ 1661),
ഇന്ത്യയിലെയും ഏഷ്യയുടെയും ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും ശില്പ്പിയായിരുന്നെങ്കിലും, വെസ്റ്റ് ബംഗാൾ ഗവണ്മെന്റിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ അസ്സോസിയേഷൻ തിരഞ്ഞെടുത്ത നാലംഗ സമിതി ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശില്പ്പിയായി വിശേഷിപ്പിച്ചെങ്കിലും, അറിയിക്കാതെ ആദ്യം വാർത്ത മാധ്യമങ്ങൾക്ക് നല്കുകയും ചെയ്ത കുറ്റത്തിന് രാജ്യാന്തര സമ്മേളനത്തിനു പോകനിരുന്ന ഡോക്റ്ററുടെ പദ്ധതി ഗവന്മെന്റ് തകിടം മറിച്ച് വിദേശത്ത് പോകാൻ അനുമതി നിഷേധിക്കുകയും നേത്ര രോഗ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്ത ദു:ഖത്തില്‍ ആത്മഹത്യ ചെയ്ത സുഭാഷ് മുഖോപാധ്യായ (1931 ജനുവരി 16 -1981 ജൂൺ 19),/sathyam/media/media_files/2025/01/16/17ddb517-3b92-4044-807d-0e0bbeab6fad.jpeg)
കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടര്‍, കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട് ഓഫീസർ, കേന്ദ്ര മാനവ വിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക് വിദ്യാപീഠം ഡയറക്‌ടർ . യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്ന സി. ജി. ശാന്തകുമാർ (1938 ജനുവരി 16 - 2006 മെയ് 25),
ഫ്രഞ്ച് വ്യവസായിയും മിഷേലിൻ ടയർ കമ്പനിയുടെ സഹസ്ഥാപകനുമായ ആന്ദ്രേ ജൂൾസ് മിഷെലിൻ (16 ജനുവരി 1853 - 4 ഏപ്രിൽ 1931)
/sathyam/media/media_files/2025/01/16/1a356554-6c52-4cd0-a94d-04bf5a243479.jpeg)
അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ബേസ്ബാൾ കളിക്കാരനായിരുന്ന ഡിസ്സി ഡീൻ (ജനുവരി 16,1910 – ജൂലൈ 17, 1974),
ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റ ( ജനുവരി 16, 1901-1973 ഓഗസ്റ്റ് 6),
റുവാണ്ടയിലെ പർവത ഗൊറില്ല ഗ്രൂപ്പുകളെ പഠിക്കാനുള്ള ശ്രമങ്ങൾക്ക് പേരുകേട്ട അമേരിക്കൻ പ്രൈമറ്റോളജിസ്റ്റും കൺസർവേഷനിസ്റ്റുമായ ഡയാൻ ഫോസി (ജനുവരി 16, 1932 - ഡിസംബർ 26, 1985),/sathyam/media/media_files/2025/01/16/80c7d57c-a99f-40f8-afdc-ece08c9d2f1d.jpeg)
ഒരു അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയും, മോഡലുമായിരുന്ന ആലിയ ഡാന ഹാട്ടൺ (ജനുവരി 16, 1979 – ആഗസ്റ്റ് 25, 2001)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എൻ. കുമാരനാശാൻ മ. (1873-1924)
സി.എം. സ്റ്റീഫൻ മ. (1918-1984)
തപോവനസ്വാമി മ. (1889-1957)
കാന്തലോട്ട് കുഞ്ഞമ്പു മ. (1916-2004)
കുറ്റിപ്പുറത്ത് കേശവൻ നായർ മ. (1882-1959)
പ്രേംനസീർ മ. (1929-1989)
കെ സി എസ് പണിക്കർ മ. (1924-1978)
ഭീം സിംഗ് മ. (1924 -1978 )
അച്ചൻകുഞ്ഞ് മ. (1890-1987)
എം.ജി. റാനഡെ മ. (1842-1901)
ശരത് ചന്ദ്ര ചാറ്റർജി മ. (1876-1938)
ലക്ഷ്മി കാന്ത് ഝാ മ. (1913 -1988)
ദത്താ സാമന്ത് മ. (1932-1997)
റോബർട്ടോ ഡി നോബിലി മ. (1577-1656)
ലിയോ ഡെലിബെസ് മ. (1836-1891)
ഹിരാം റിവൽസ് മ. (1827-1901)
ആൽബർട്ട് ഫിഷ് മ. (1870 -1936)
അർതൂറോ ടോസ് കാനിനി മ. (1867-1957)
യുജിൻ സെർനാനിൻ മ. (1934-2017)
ക്രിസ്റ്റഫർ ടോൾകീനിൻ മ. (1924 - 2020)
ഹാർവി സ്പെക്റ്റർ മ. (1939 -2021)
/sathyam/media/media_files/2025/01/16/1778e75e-7a17-48ef-832f-37b8441c5d5c.jpeg)
സാമൂഹിക യാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടു കൊണ്ടും കവിതകള്‍ രചിച്ച മഹാനായ കവി എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924) ,
തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സി.എം. സ്റ്റീഫൻ (ഡിസംബർ 23, 1918 – ജനുവരി 16, 1984),
/sathyam/media/media_files/2025/01/16/9580b313-f0a5-4ebc-a51f-0a80b90d0bb1.jpeg)
ചട്ടമ്പിസ്വാമികൾ, ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യനും ചിന്മയാനന്ദ സ്വാമിയുടെ ഗുരുവും ഉത്തരകാശിയിൽ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവർത്തനം നടത്തുകയും ദേശീയതലത്തിൽ പ്രശസ്തനാകുകയും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത സുബ്രഹ്മണ്യൻ (ചിപ്പുക്കുട്ടിനായർ) എന്ന തപോവന സ്വാമി ( 1889 -1957 ജനുവരി 16 ),
വടക്കേ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂരിൽകമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവും, സി.പി.ഐ.യുടെ സംസ്ഥാന സെകട്ടറിയേറ്റ് അംഗവും, കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും അഞ്ചാം കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെടുകയും വനംവകുപ്പ് മന്ത്രി ആകുകയും ചെയ്ത കാന്തലോട്ട് കുഞ്ഞമ്പു (ഡിസംബർ 18 1916 -ജനുവരി 16 2004),/sathyam/media/media_files/2025/01/16/315c74cb-3af3-4a53-89ad-0c75f4aed687.jpeg)
വള്ളത്തോളിന്റെ സഹോദരി ഭര്‍ത്താവും കാവ്യോപഹാരം, നവ്യോപഹാരം, പ്രപഞ്ചം, സുഭാഷിതങ്ങള്‍, ഓണം കഴിഞ്ഞു തുടങ്ങിയ കവിതകള്‍ രചിച്ച മഹാരാജാസ് കോളേജിലെ ഭാഷാധ്യാപകനായി സേവനം അനുഷ്ടിച്ച കുറ്റിപുറത്ത് കേശവനായർ(1882 ഓഗസ്റ്റ് 28 -ജനുവരി 16 ,1959) ,
മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ ആയ ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്ന പ്രേംനസീർ
(1929 ഏപ്രിൽ 7 - 1989 ജനുവരി 16),
/sathyam/media/media_files/2025/01/16/996c3193-c127-4e5e-9c01-fafadf7b618d.jpeg)
രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുകയും ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുന്ന ചിത്രകലാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത ചിത്രകാരനുമായിരുന്നു കെ.സി.എസ്. പണിക്കർ എന്ന കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ (31 മെയ് 1911 – 16 ജനുവരി 1977),
1953-ൽ വിധി എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി, 30 വർഷം നാടകരംഗത്ത് പ്രവർത്തിക്കുകയും 1980-ൽ ഭരതൻ സംവിധാനം ചെയ്ത ലോറി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി, ആദ്യ ചിത്രത്തിലൂടെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡും നേടുകയും 46 ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത നടൻ അച്ചൻകുഞ്ഞ്(1930-1987, ജനുവരി 16),/sathyam/media/media_files/2025/01/16/822c7e99-553e-4a14-b552-481a47c41199.jpeg)
പ്രധാനമായും തമിഴ് സിനിമയിൽ പ്രവർത്തിച്ചിരുന്ന, ഒപ്പം തമിഴിന് ​​പുറമെ, ഹിന്ദി(18), തെലുങ്ക്, ( 8 ) മലയാളം ( 5) കന്നഡ ( 1) സിനിമകളും ഉൾപ്പടെ മറ്റ് ഭാഷകളിലും ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്രകാരനായിരുന്ന എ. ഭീംസിംഗ് അല്ലെങ്കിൽ ഭീം സിംഗ്, (ഒക്ടോബർ 15, 1924 -1978, 16 ജനുവരി),
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്താപകനേതാക്കളിൽ ഒരാളും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര സമരസേനാനിയും ബോംബേ ഹൈക്കോടതി ജഡ്ജിയും,നിയമനിർമ്മാണ സഭാംഗവും ആയിരുന്ന മഹാദേവ് ഗോവിന്ദ് റാനഡെ (18 ജനുവരി 1842 -1901 ജനുവരി 16),/sathyam/media/media_files/2025/01/16/0922b3a1-09d3-475c-b96a-5530c0f18551.jpeg)
ഇന്ത്യൻ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്ത 20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളായ ശരത് ചന്ദ്ര ചാറ്റർജി ( 1876 നവംബർ 15 -16 ജനുവരി 1938 ),
ഇന്ത്യൻ നയതന്ത്രജ്ഞൻ, അമേരിക്കൻ അംബാസിഡർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എട്ടാമത്തെ ഗവർണറും, ജമ്മു കശ്മീർ ഗവർണറും , പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറും, രാജ്യസഭാ മെംബറും ആയിരുന്ന ലക്ഷ്മികാന്ത് ഝാ (22 നവംബർ 1913 - 16 ജനുവരി 1988),/sathyam/media/media_files/2025/01/16/60074e93-8cba-4456-81cf-f14da8af592f.jpeg)
മുംബൈയിലെ രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുന്ന തുണി മിൽ തൊഴിലാളികൾ നടത്തിയ പണിമുടക്കിന് നേതൃത്വം നൽകിയ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ദത്താ സാമന്ത് എന്നും ജനകീയമായി ഡോക്‌ടർസാഹേബ് എന്നും അറിയപ്പെട്ടിരുന്ന ദത്താത്രയ് സാമന്ത് (21 നവംബർ 1932 - 16 ജനുവരി 1997),
ദേശീയ സംസ്കാരത്തിൽ ക്രിസ്തുമത വിശ്വാസത്തിനു വിരുദ്ധമല്ലെന്നു തോന്നിയ അംശങ്ങളെയെല്ലാം അംഗീകരിച്ചും ആശ്രയിച്ചുമുള്ള ശൈലി ഉപയോഗിച്ച് വേദ പ്രചാരണം നടത്തിയ ദക്ഷിണേന്ത്യയിൽ പ്രവർത്തിച്ച ഇറ്റലിക്കാരനായ വേദ പ്രചാരകനും ഈശോസഭാ വൈദികനും ആയിരുന്ന റോബർട്ടോ ഡി നോബിൽ (1577- 16 ജനുവരി 1656),
/sathyam/media/media_files/2025/01/16/622e9620-ec16-440d-931f-819318c7de77.jpeg)
ലാക്‌മെ ഓപ്പറ, ബാലെ സംഗീതമായ കോപ്പെലിയ , സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെ, ബുക്ക് ഓഫ് സോംഗ്സ് തുടങ്ങി നിരവധി ഇമ്പമാർന്ന ഗാന സഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഫ്രഞ്ചു സംഗീതജ്ഞൻ ലിയോ ഡെലിബെസ് (1836 ഫെബ്രുവരി 21-1891 ജനുവരി 16),
കോൺഗ്രസിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ആയിരുന്ന അമേരിക്കൻ പുരോഹിതനും രാഷ്ട്രീയക്കാരനുമായ ഹിറാം റോഡ്‌സ് റിവൽസ് (സെപ്റ്റംബർ 27, 1827 - ജനുവരി 16, 1901),/sathyam/media/media_files/2025/01/16/0766cfe7-d9e1-4f2c-8e76-a911b645610b.jpeg)
അമേരിക്കൻ സീരിയൽ കില്ലറും, ബലാത്സംഗവും, നരഭോജിയും, 20-ാം നൂറ്റാണ്ടിൽ യു.എസ്.എ.യിൽ നിരവധി കുട്ടികളെ കൊന്ന് തിന്ന ഹാമിൽട്ടൺ ഹോവാർഡ് "ആൽബർട്ട്" ഫിഷ് (മേയ് 19, 1870 – ജനുവരി 16, 1936),
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഏറ്റവും പ്രശസ്തവും സ്വാധീനവുമുള്ള സംഗീതജ്ഞരിൽ ഒരാളായിരുന്ന ഇറ്റാലിയൻ സംഗീത കണ്ടക്ടർ അർതുറോ ടോസ്കാനിൻ (മാർച്ച് 25, 1867 – ജനുവരി 16, 1957),/sathyam/media/media_files/2025/01/16/673fff92-8493-4e6c-a1ff-ab32062ede66.jpeg)
അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ചന്ദ്രനിൽ അവസാനമായി നടന്ന യൂജിൻ സെർനാനിൻ, (മാർച്ച് 14, 1934 – ജനുവരി 16, 2017),
ഇംഗ്ലീഷും സ്വാഭാവികമായ ഫ്രഞ്ച് അക്കാദമിക് എഡിറ്ററും രചയിതാവും അക്കാഡമിക് ജെ.ആർ.ആർ. ടോൾകീനിന്റെ മകനുo, തന്റെ പിതാവിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കൃതികളിൽ ദ സിൽമാരില്ല്യനും 12-വോള്യങ്ങളും (ഇൻഡൈസുകളുടെ ഒരു വോള്യവും) ദി ഹിസ്റ്ററി ഓഫ് മിഡിൽ-എർത്ത് എന്ന പുസ്തകമടക്കം ഭൂരിഭാഗവും എഡിറ്റ് ചെയ്ത ക്രിസ്റ്റഫർ ജോൺ റ്യൂവൽ . (21 നവംബർ 1924 – 16 ജനുവരി 2020),
/sathyam/media/media_files/2025/01/16/168434f9-132e-4acf-93fb-a9251cf90e31.jpeg)
ദി ബീറ്റിൽസ്, ടീന ടർണർ, ജോൺ ലെനൻ, ലിയോനാർഡ് കോഹൻ തുടങ്ങിയ പ്രശസ്ത റോക്ക് ബാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചതിന് പേരുകേട്ട അമേരിക്കൻ റെക്കോർഡ് പ്രൊഡ്യൂസറും ഹാർവി ഫിലിപ്പ് സ്പെക്ടർ (ഡിസംബർ 26, 1939 - ജനുവരി 16, 2021),
******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
27- റോമ സാമ്രാജ്യം നിലവിൽ വന്നു.
1547 - റഷ്യയിൽ ഇവാൻ നാലാമൻ ആദ്യ സാർ ചകവർത്തിയായി സ്വയം അവരോധിതനായി.
1556 - ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി./sathyam/media/media_files/2025/01/16/178067ad-076f-4930-b1d4-a791dbde7130.jpeg)
1558 - ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്ക മതം നിയമ വിരുദ്ധമാക്കി.
1605 - മിഗ്വൽ ഡി സെർവാന്റസിന്റെ "എൽ ഇൻജെനിയോസോ ഹിഡാൽഗോ ഡോൺ ക്വിജോട്ടെ ഡി ലാ മഞ്ച"
(ഡോൺ ക്വിക്സോട്ടിന്റെ പുസ്തകം ഒന്ന്) യുടെ ആദ്യ പതിപ്പ് സ്പെയിനിലെ മാഡ്രിഡിൽ പ്രസിദ്ധീകരിച്ചു.
1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു./sathyam/media/media_files/2025/01/16/efcae2b4-6191-4ac5-9f29-160e6f179b41.jpeg)
1793 – ഫ്രഞ്ച് വിപ്ലവത്തിനിടെ ലൂയിസ് 16 മൻ രാജാവ് വധിക്കപ്പെട്ടു..
1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
1919 -യു എസിൽ മദ്യനിരോധനം നിലവിൽ വരുന്നത് സംബന്ധിച്ച 18 മത് ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു..
/sathyam/media/media_files/2025/01/16/e7f620c4-6694-40e6-ad6c-7daefa9c99c4.jpeg)
2019 - ഗോൾഡൻ സ്റ്റേറ്റ് ഗാർഡ് സ്റ്റീഫൻ കറി തുടർച്ചയായ 3 ഗെയിമുകളിൽ 8+ ത്രീ-പോയിന്റ് FG-കൾ നേടിയ NBA ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി; ന്യൂ ഓർലിയാൻസിനെതിരായ വാരിയേഴ്‌സിന്റെ 147-140 വിജയത്തിൽ 17-ൽ 9-3.
1920-ൽ ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ യോഗം ഫ്രാൻസിലെ പാരീസിൽ നടത്തി./sathyam/media/media_files/2025/01/16/e7f620c4-6694-40e6-ad6c-7daefa9c99c4.jpeg)
1945-ൽ, ജർമ്മൻ നാസി സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തന്റെ ഭൂഗർഭ ബങ്കറിലേക്ക് പിൻവാങ്ങി.
1946- സർ സി.പി യുടെ കുപ്രസിദ്ധമായ അമേരിക്കൻ മോഡൽ ഭരണ പ്രഖ്യാപനം…
1757-ൽ, നരേല യുദ്ധത്തിൽ മറാത്ത സാമ്രാജ്യത്തിന്റെ സൈന്യം ദുറാനി സാമ്രാജ്യത്തിന്റെ അധിനിവേശ സൈന്യത്തെ പരാജയപ്പെടുത്തി.
/sathyam/media/media_files/2025/01/16/a70bd499-fb35-4beb-9da1-0c263ce39b6e.jpeg)
1761-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോണ്ടിച്ചേരി നഗരം ഫ്രഞ്ചുകാരിൽ നിന്ന് പിടിച്ചെടുത്തു.
1979- ഇറാനിലെ ഷാ നാടുകടത്തപ്പെട്ടു.. ഖുമൈനി ഭരണാധികാരിയായി..
1979-ൽ, ഡേവിഡ് ആറ്റൻബറോ അവതരിപ്പിച്ച ബിബിസിയുടെ ഐക്കണിക് നേച്ചർ സീരീസ് "ലൈഫ് ഓൺ എർത്ത്" ആദ്യമായി പ്രദർശിപ്പിച്ചത് ബിബിസി വണ്ണിലാണ്
1992- എൽ സാൽവഡോർ ആഭ്യന്തര യുദ്ധം അവസാനിച്ചു../sathyam/media/media_files/2025/01/16/d57b5622-4d56-4bb0-ad96-f8745b2b3662.jpeg)
2003-ൽ, കൽപന ചൗളയെയും മറ്റ് ആറ് ക്രൂ അംഗങ്ങളെയും വഹിച്ചുകൊണ്ട് STS-107 എന്ന ബഹിരാകാശവാഹന കൊളംബിയയുടെ അവസാന പറക്കൽ ആരംഭിച്ചു.
2005- റുമേനിയ ക്കാരിയായ കോളജ് പ്രൊഫസർ അഡ്രിന ഇല്യസ്ക്യൂ 66 മത് വയസ്സിൽ അമ്മയായി റിക്കാർഡ് സൃഷ്ടിച്ചു..
2006-ൽ, എലൻ ജോൺസൺ സർലീഫ് ലൈബീരിയയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നേതാവായി.-
2014.. ലോക്പാൽ , ലോകായുക്ത നിയമം പാർലമെന്റിൽ അവതരിപ്പിച്ചു./sathyam/media/media_files/2025/01/16/b870e20f-2e79-470a-92be-147c8fa22e86.jpeg)
2018- ഹജ് സബ്സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ തീരുമാനം..
ബിസി 27-ൽ, റോമൻ സെനറ്റ് ഗായസ് ജൂലിയസ് സീസർ ഒക്ടാവിയന് അഗസ്റ്റസ് പദവി പ്രഖ്യാപിച്ചു, ഇത് റോമൻ സാമ്രാജ്യത്തിന്റെ തുടക്കത്തിന് തുടക്കമിട്ടു.
2021-ൽ, ഇന്ത്യ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു, ശുചിത്വ പ്രവർത്തകനായ മനീഷ് കുമാറിന് ആദ്യ ഷോട്ട് ലഭിച്ചു.
/sathyam/media/media_files/2025/01/16/3085285a-cf7f-41e7-a71e-de17fffd34a6.jpeg)
2022-ൽ, ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനായ നൊവാക് ഓക്കോവിച്ചിനെ, COVID-19 വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാൽ ഓസ്‌ട്രേലിയൻ സർക്കാർ നാടുകടത്തിയിരുന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us