/sathyam/media/media_files/2025/02/12/kdBbPmmunVLWtqgsW6iS.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മകരം 30
ആയില്യം / പൗർണമി
2025 ഫിബ്രവരി 12,
ബുധൻ
ഇന്ന്;
*ഗുരു രവിദാസ് ജയന്തി!
*ഡാർവിൻ ദിനം l[ Darwin Day പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ഇംഗ്ലീഷു കാരനായ ചാൾസ് ഡാർവിന്റെ ജന്മദിനം (1809). പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരിൽ ഔദ്യോഗിക ശവസംസ്കാരം ലഭിച്ച 5 പേരിൽ ഒരാൾ.ഈ പ്രകൃതിശാസ്ത്രജ്ഞൻ പരിണാമ സിദ്ധാന്തത്തിലൂടെ ശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചു, നമുക്ക് ചുറ്റുമുള്ള ലോകത്തെ നാം വീക്ഷിക്കുന്ന രീതി മാറ്റി. ]/sathyam/media/media_files/2025/02/12/3bd5fcc8-62bb-4ddc-930b-ad8c07ba7ed1.jpg)
*ഹഗ് ഡേ ![ആലിംഗനത്തിനും ഒരു ദിവസം ആലിംഗനം എന്ന ലളിതമായ പ്രവൃത്തിയിലൂടെ ആളുകൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഊർജ്ജം കൊണ്ട് നമ്മെ നമ്മളറിയാതെ മാറ്റുന്ന ആ അവസ്ഥയെക്കുറിച്ച് അറിയാൻ ഒരു ദിവസം. വളരും തോറും നമ്മൾ പരിചരിയ്ക്കാൻ മറക്കുന്ന നമ്മുടെ ശരീരഭാഗവും പഞ്ചേന്ദ്രിയങ്ങളിൽ ഒന്നുമായ തൊലിയുടെ ഉണർവ്വിനും ഉത്തേജനത്തിനുമായി ഒരു ദിനം.]/sathyam/media/media_files/2025/02/12/ab63900d-7a24-45fd-9e7d-d37314ba4b23.jpg)
* ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ അവബോധ ദിനം ! [Sexual and Reproductive Health Awareness Day ; ലൈംഗികവും പ്രത്യുൽപാദനപരവുമായ അവബോധത്തിനും അതിനാലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനായി ഒരു ദിനം.]/sathyam/media/media_files/2025/02/12/2e36850c-d0fc-4299-a245-8939a594586f.jpg)
*UN: Red Hand day ![യുദ്ധത്തിൽ കുട്ടിപട്ടാളത്തെ ചാവേറുകളെപ്പോലെ ഉപയോഗിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതാണ് ഈ അന്തഃരാഷ്ട്ര റെഡ് ഹാൻഡ് ദിനം -
യുദ്ധസംഘർഷങ്ങളിൽ അകപ്പെട്ട് ജീവിതം പോയ ബാല്യങ്ങളുടെ ദുരവസ്ഥ വെളിച്ചത്തു കൊണ്ടുവരിക,
ബാല സൈനികരുടെ അവകാശങ്ങളുടെ അവബോധത്തിനായി വാദിക്കുക.ലക്ഷക്കണക്കിന് കുട്ടികളെ, പ്രത്യേകിച്ച് ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി ദാരിദ്ര്യം കൊണ്ടോ യുദ്ധസംഘർഷങ്ങളാലോ അനാഥരാക്കപ്പെട്ട ബാലന്മാരെ സൈനികരായി റിക്രൂട്ട് ചെയ്തോ നിർബന്ധിച്ചോ സൃഷ്ടിച്ച് അവരുടെ ജീവിതത്തിൽ നിന്ന് സ്നേഹവും നിഷ്കളങ്കതയും ദയയും കാരുണ്യവും അപഹരിച്ച് അവരെ ദയാരഹിതരായ വെറും യാന്ത്രിക മനുഷ്യരാക്കി മാറ്റുന്ന ഈ മാനുഷിക സാമൂഹ്യ പ്രശ്നത്തിന് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. ആധുനിക കാലത്ത് ഈ രീതി യുക്തിരഹിതമാണെന്നും. ബാലന്മാരുടെ ഇത്തരത്തിലുള്ള ഉപയോഗത്തിനെതിരായി റെഡ് ഹാൻ്റ് ദിനം പോലുള്ള ഒരു അന്താരാഷ്ട്ര ദിനം ആചരിച്ച്; ഈ പ്രശ്നത്തെക്കുറിച്ച് പൊതുജനാവബോധം വളർത്തുന്നതിനും ചൂഷണം ചെയ്യപ്പെടുകയും, ഇരകളാക്കപ്പെടുകയും, ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യപ്പെടുന്ന കുട്ടികളെ അതിൽ നിന്നും രക്ഷിക്കുന്നതിനും അവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ട പിന്തുണ നേടുന്നതിനും പരിശ്രമിയ്ക്കണമെന്നും പ്രഖ്യാപിച്ചു.]
/sathyam/media/media_files/2025/02/12/6d38e9a3-467a-41d6-9981-cd6232ef5753.jpg)
* അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മദിനം !
* മ്യാൻമാർ : യൂണിയൻ ദിനം!
* വെനിസുല: യുവത ദിനം !
* നാഷണൽ ലോസ്റ്റ് പെന്നി ഡേ ! [National Lost Penny Day ; 1787-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ രൂപകല്പന ചെയ്ത ആദ്യത്തെ പെന്നി, എന്ന അമേരിയ്ക്കൻ നാണയം, അന്തരിച്ച അമേരിക്കൻ പ്രസിഡൻ്റ് എബ്രഹാം ലിങ്കണിൻ്റെ രൂപം കൊത്തി അലങ്കരിച്ച ഈ ചില്ലിക്കാശിൻ്റെ 100-ാം വാർഷിക അനുസ്മരണാർത്ഥം 1887 ഫെബ്രുവരി 12-ന് പുറത്തിറക്കിയത്. അതിൻ്റെ അനുസ്മരണാർത്ഥമാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത്. ] /sathyam/media/media_files/2025/02/12/2b897e74-318a-4fdd-9c25-d05a5f32f014.jpg)
ദേശീയ പ്ലം പുഡ്ഡിംഗ് ദിനം ![National Plum Pudding Day ; സ്വാദിഷ്ടവും സമ്പുഷ്ടവുമായ ഒരു പാശ്ചാത്യ അവധിക്കാല മധുരപലഹാരം, അതിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/02/12/c34ddd40-6487-4262-8020-0ade7755c6df.jpg)
*ദേശീയ വിവാഹ സ്വാതന്ത്ര്യ ദിനം! [സ്വവർഗ ദമ്പതികളുടെ വിവാഹത്തിനുള്ള അവകാശം അംഗീകരിയ്ക്കുന്ന ഒരു പ്രത്യേക ദിനമാണ് ദേശീയ വിവാഹ സ്വാതന്ത്ര്യ ദിനം. സ്നേഹം, പ്രതിബദ്ധത, സമത്വം എന്നിവയെ പ്രതീകപ്പെടുത്തുന്ന ഈ ദിനം LGBTQ സമൂഹത്തിന് വലിയ പ്രാധാന്യമുള്ളതാണ്. ഈ ബന്ധങ്ങളെ നിയമവിധേയമാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ ഈ ദിനാചരണം സമൂഹത്തെ എന്നെന്നും ഓർമ്മിപ്പിയ്ക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.]/sathyam/media/media_files/2025/02/12/1e98233b-514e-4858-a9bc-da5e1d1d9da0.jpg)
*NAACP ദിനം! [നിറമുള്ളവരുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് കളേർഡ് പീപ്പിളിന്റെ അക്ഷീണ പരിശ്രമങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്ന ഒരു ഊർജ്ജസ്വലമായ ആഘോഷമാണ് NAACP ദിനം.]/sathyam/media/media_files/2025/02/12/accdcfc1-fd08-4f02-b9dc-4c0de16ae6b4.jpg)
*തു ബിഷ്വത്! [പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന, ഒരു ദിനമാണ് "മരങ്ങൾക്കായുള്ള പുതുവത്സരം" പ്രകൃതിയുടെ നവീകരണവും ഉദ്ദേശിയ്ക്കുന്ന ഈ ജൂത ദിനം, ജൂത വൃക്ഷങ്ങളുടെ പുതുവത്സരം എന്നും അറിയപ്പെടുന്നു. ഇസ്രായേലിൽ ഒരു പുതിയ കാർഷിക വർഷത്തിന്റെ തുടക്കം കുറിയ്ക്കുന്നതിന് ആഘോഷിക്കുന്ന ഈ അവധിക്കാലം സാധാരണയായി എബ്രായ മാസമായ ഷെവത്തിന്റെ 15-ാം ദിവസമാണ് ആചരിയ്ക്കപ്പെടുന്നത്, പ്രകൃതിയുടെ സൗന്ദര്യവും സമൃദ്ധിയും ആവാസവ്യവസ്ഥയിൽ മരങ്ങൾ വഹിക്കുന്ന പ്രധാന പങ്കും അറിയാനും ആഘോഷിയ്ക്കാനും കൂടി വേണ്ടിയാണ് ഈ ദിനാചരണം നടത്തുന്നത്.]/sathyam/media/media_files/2025/02/12/06d703fc-84d1-411f-b67f-6b7b28674884.jpg)
*മദ്യപാനികളുടെ കുട്ടികൾക്കായുള്ള ബോധവത്കരണ വാരം ! [Children of Alcoholics Awareness week
Sun Feb 11th, 2025 - Sat Feb 17th, 2025 മദ്യപാനവുമായി മല്ലിടുന്ന മാതാപിതാക്കളോടൊപ്പം വളരുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുള്ളതും ആഘാതകരവുമായ അനുഭവമായിരിക്കും, അവർക്ക് വേണ്ട പിന്തുണ നൽകാൻ ഒരു ദിനം ]
ഇന്നത്തെ മൊഴിമുത്ത്
**********
1)'' ജീവിതം കഠിനമാണ്,
എന്നാൽ വളരെ മനോഹരവുമാണ്.''
2) " ഞാൻ പതുക്കെ നടക്കുന്നു, പക്ഷെ ഞാൻ ഒരിക്കലും പിന്നോട്ട് നടക്കില്ല".]
[ - എബ്രഹാം ലിങ്കൺ]/sathyam/media/media_files/2025/02/12/d063e25e-fb2e-47de-b7b4-5f9a1049fc95.jpg)
***********
ഇന്നത്തെ പിറന്നാളുകാർ
**********
ഒരു സങ്കീർത്തനം പോലെ, അടക്കം നിരവധി കൃതികൾ രചിച്ച നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്റെയും (1938),/sathyam/media/media_files/2025/02/12/0f118401-3633-4f9d-8e56-f3245faf9146.jpg)
ദീർഘകാല രോഗങ്ങളുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ സോളാസ് ചാരിറ്റീസിൻ്റെ സ്ഥാപകയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷീബ അമീറിന്റെയും (1961),
2024 മുതൽ വടകരയിൽ നിന്നുള്ള ലോക്‌സഭാംഗമായി തുടരുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവായ ഷാഫി പറമ്പിലിൻ്റെയും ( 1983)
മുൻ പ്രധാന മന്ത്രി ചരൺ സിങ്ങിന്റെ മകനും, ഐബിഎംൽ 1960 കളിൽ ജോലി ചെയ്ത പ്രഥമ ഇൻഡ്യക്കാരനും, വ്യോമയാനം, കൃഷി, ഭഷ്യവകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ മന്ത്രി പദങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്ത രാഷ്ട്രീയ ലോക്ദൾ പാർട്ടിയുടെ സ്ഥാപകൻ അജിത് സിങ്ങിന്റെയും (1939),/sathyam/media/media_files/2025/02/12/9bb0864f-3ffe-4305-ba43-3d7fdd68342f.jpg)
2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിക്കും ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിക്കും വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായി മാറിയ മുൻ ഗുജറാത്ത് ഡി ജി പി യും മലയാളിയുമായ ആർ ബി ശ്രീകുമാറിന്റെയും (1947),
പത്മതീർത്ഥം, ബീഡിക്കുഞ്ഞമ്മ, തിരയും തീരവും, പാഞ്ചജന്യം, സിംഹധ്വനി തുടങ്ങി ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഞ്ചോളം ചിത്രങ്ങള്‍ക്ക് കഥയും ഒരു ചിത്രത്തിന്റെ തിരക്കഥയും എഴുതിയിട്ടുള്ള മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ ജി രാജശേഖരന്റേയും (1947),
/sathyam/media/media_files/2025/02/12/91a08954-7b88-4e26-a170-2700461f2de7.jpg)
ഒരു ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരനായ ആർ വിനയകുമാറിന്റെയും (1984),
ഒരു മുൻകാല ക്രിക്കറ്റ് താരവും ഭാരതത്തിന്റെ ടീം ക്യാപ്റ്റനുമായ ഗുണ്ടപ്പ വിശ്വനാഥിന്റെയും (1949),
അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം, നോ കൺട്രി ഫോർ ഓൾഡ് മെൻ, ദ ഗൂണീസ് തുടങ്ങിയ ചിത്രങ്ങളിലെ കമാൻഡിംഗ് വോയ്‌സിനും ബഹുമുഖ പ്രകടനത്തിനും പേരുകേട്ട അമേരിക്കൻ നടൻ ജോഷ് ബ്രോലിൻ്റെയും (1968),/sathyam/media/media_files/2025/02/12/9db2a97e-19be-422d-8cd5-b44b99077a8b.jpg)
ഷോബോട്ടിങ്ങിനും നോക്കൗട്ട് ശക്തിക്കും പേരുകേട്ട ബ്രിട്ടീഷ് ബോക്സർ, എക്കാലത്തെയും മികച്ച ബോക്സർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നസീം ഹമദിൻ്റെയും (1974),
ദ ആഡംസ് ഫാമിലി, കാസ്പർ എന്നീ ചിത്രങ്ങളിലെ സീൻ മോഷ്ടിക്കുന്ന പ്രകടനത്തിലൂടെ കുട്ടിക്കാലത്ത് പ്രശസ്തിയിലേക്ക് ഉയർന്ന അമേരിക്കൻ നടി ക്രിസ്റ്റീന റിച്ചിയുടെയും (1980),
ലെമനേഡ്", "ബീറ്റ് ഇറ്റ് അപ്പ്", "വേസ്റ്റഡ്" എന്നീ ഗാനങ്ങൾക്ക് പേരുകേട്ട അമേരിക്കൻ റാപ്പർ ഗൂച്ചി മാനെയുടെയും (1980) ജന്മദിനം !!!
**********
/sathyam/media/media_files/2025/02/12/64d75b56-7171-4a8e-8d9d-e5b0a3e0b7dd.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
പല്ലാവൂർ അപ്പുമാരാർ ജ.( 1928 - 2002).
ടി.ആർ ശ്രീനിവാസ് ജ. (1943-1993)
ദയാനന്ദസരസ്വതി സ്വാമി ജ.(1824-1883)
ദീനബന്ധു സി.എഫ്. ആൻഡ്രൂസ് ജ.(1871- 1940)
പ്രാൺ ജ. (1920-2013)
സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി ജ.(1924-1994)
പിയേർ ലൂയി ഡ്യൂലോൺ ജ. (1785-1838)
എമിൽ ലെൻസ് ജ.(1804-1865)
ചാൾസ് റോബർട്ട് ഡാർവിൻ ജ. (1809-1882)
അബ്രഹാം ലിങ്കൺ ജ.( 1809 -1865)
ബിൽ റസ്സൽ ജ. (1934 -2022) /sathyam/media/media_files/2025/02/12/9dc2b1e0-a956-4af8-a0ba-bed3d0b8ca90.jpg)
ഇടയ്ക്ക എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും വാദ്യകലകളായ പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്ന പല്ലാവൂർ അപ്പുമാരാർ (12 ഫെബ്രുവരി 1928 - 9ഡിസംബർ 2002).
കാമധേനുവും മറ്റു കവിതകളും, ഇടതുപകഷത്തിന്റെ അപചയം, ബാലരശ്മികള്‍ (കവിത), കുളപ്പടവുകള്‍, കുരിശു ചുമന്നവര്‍ തുടങ്ങിയ കൃതികൾ രചിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്ന ടി ആർ ശ്രീനിവാസ് (ഫെബ്രുവരി 12, 1943 -13 ഏപ്രിൽ1993),/sathyam/media/media_files/2025/02/12/61f8e4d4-51e7-431e-a22b-74dec3c80019.jpg)
ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജസ്ഥാപകന്‍ മൂലശങ്കർ എന്ന ദയാനന്ദസരസ്വതി സ്വാമി (ഫെബ്രുവരി 12, 1824 – ഒക്ടോബർ 31, 1883) ,
മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും, ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതനും ക്രിസ്തുമതപ്രചാരകനും മതാധ്യാപകനും ഇന്ത്യയിലെ ഒരു സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ദീനബന്ധു സി.എഫ്. ആൻഡ്രൂസ് എന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ്
(1871 ഫെബ്രുവരി 12 – 1940 ഏപ്രിൽ 5)./sathyam/media/media_files/2025/02/12/9f38dd46-aefb-4a3d-88f9-657b49b1dc47.jpg)
350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്ന പ്രാൺ കൃഷൻ സിക്കന്ദ് എന്ന പ്രാൺ( 12 ഫെബ്രുവരി 1920 - 12 ജൂലൈ 2013) ,
ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകൻ എന്ന നിലയിൽ പ്രശസ്തനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രൻ സഞ്ജയ് ഗാന്ധിയിലും ഉള്ള സ്വാധീനം കാരണം അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമാകുകയും ഈ ദു:സ്വാധീനത്താൽ ഇന്ത്യൻ റാസ്പുട്ടിൻ എന്നും വിളിക്കപ്പെടുകയും ചെയ്തിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി (12 ഫെബ്രുവരി 1924 – 9 ജൂൺ 1994),/sathyam/media/media_files/2025/02/12/326f697e-fdcc-4e3b-a80d-bdcf8e4c331d.jpg)
ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായി ചേർന്ന് കണ്ടു പിടിക്കുകയും കൂടാതെ വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധർമങ്ങൾ (1820), വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826), വാതകങ്ങളുടെ ആപേക്ഷിക താപം (1829), ഉയർന്ന താപനിലകളിൽ നീരാവിയുടെ ഇലാസ്തികത (1830), താപമോചക രാസപ്രവർത്തനങ്ങൾ (1838) തുടങ്ങിയ പഠനങ്ങളും നടത്തിയ ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന പിയേർ ലൂയി ഡ്യൂലോൺ(1785 ഫെബ്രുവരി 12- ജൂലൈ 19, 1838),
1834-ൽ ഇലക്‌ട്രോഡൈനാമിക്‌സിൽ ലെൻസിൻ്റെ നിയമം രൂപപ്പെടുത്തിയതിൽ ഏറ്റവും ശ്രദ്ധേയനായ ബാൾട്ടിക് ജർമ്മൻ വംശജനായിരുന്ന ഒരു റഷ്യൻ ഭൗതിക ശാസ്ത്രജ്ഞൻ ഹെൻറിച്ച് ലെൻസ് എന്ന എമിൽ ലെൻസി (12 ഫെബ്രുവരി 1804 - 10 ഫെബ്രുവരി 1865)/sathyam/media/media_files/2025/02/12/15e13886-5be9-41e9-9111-eebef2f2f112.jpg)
ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതി നിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ്പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882),
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്ന അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റ് അബ്രഹാം ലിങ്കൺ(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865),
.
1956 മുതൽ 1969 വരെ എൻബിഎയിൽ കളിച്ച അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരൻ വില്യം ഫെൽട്ടൺ റസ്സൽ എന്ന ബിൽ റസ്സൽ (ഫെബ്രുവരി 12, 1934 - ജൂലൈ 31, 2022)/sathyam/media/media_files/2025/02/12/812f4a15-96e4-4f8b-b818-886d44a40607.jpg)
ഇന്നത്തെ സ്മരണ !!!
*********
മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് മ. (1903-1943)
വി കരുണാകരന്‍ നമ്പ്യാര്‍ മ. (1924-1981)
വി.ടി. ഭട്ടതിരിപ്പാട് മ. (1896-1982)
പി ചാത്തു മ. (1922-1997)
ഇടയാറന്മുള വറുഗീസ് മ. (1908-1994)
അഡ്വ. പി.കെ ചിത്രഭാനു മ. (1950- 2021)
കൃഷ്ണൻ കണിയാമ്പറമ്പിൽ മ. (1946-2005)
വിപിൻദാസ് മ. (1938-2011)
ലേഡി ജെയ്ൻ ഗ്രേ മ. (1536-1554)
ഇമ്മനുവൽ കാന്റ് മ. (1724-1804)
ജയിംസ് കാഷ് പെന്നി മ. (1875-1971)
ചാൾസ് എം. ഷുൾസ് മ. (1922-2000)
ഇവാൻ റീറ്റ്മാൻ മ. (1946-2022)
/sathyam/media/media_files/2025/02/12/837862d7-ad80-409a-8617-9b6c72e1990a.jpg)
ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹിക നോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായ അപ്ഫന്റെ മകൾ എന്ന സാമൂഹികനോവല്‍ രചിച്ച മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് (1901-ഫെബ്രുവരി 12-1943 ) ,
വാഗ്മിയും. പത്രപ്രവര്‍ത്തകനും, സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ആയിരുന്ന വി കരുണാകരന്‍ നമ്പ്യാർ (1924 ജൂലൈ 1 -1981 ഫെബ്രുവരി 12),
ഒഴുക്കിനെതിരെ നീന്തി സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്ത സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട് (1896 മാർച്ച് 26-1982 ഫെബ്രുവരി 12),
/sathyam/media/media_files/2025/02/12/a1f9e664-b3ef-4ee3-9768-21035a1fb8cc.jpg)
ഹോസ്‌ദുർഗ്ഗ് താലൂക്കിൽ കർഷകസംഘവും, കമ്മ്യൂണ്സ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്ന പി ചാത്തു (1922 -ഫെബ്രുവരി 11, 1997),
അധ്യാപകനും കവിയും, സാഹിത്യകാരനും , വാഗ്മിയും ആയിരുന്ന മഹാകവി ഇടയാറന്മുള വര്‍ഗ്ഗീസ് എന്ന കെ എം വര്‍ഗ്ഗീസ്(1908 - ഫെബ്രുവരി 12, 1994),
/sathyam/media/media_files/2025/02/12/93854a27-f5c4-44fc-bef9-bc49c0de9cfb.jpg)
CPI സംസ്ഥാന കൗൺസിൽ അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, സീനിയർ അഭിഭാഷകൻ, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, IAL സംസ്ഥാന പ്രസിഡന്റ്, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, AIYF സംസ്ഥാന വൈസ് പ്രസിഡെന്റ്, AITUC ജില്ലാ പ്രസിഡന്റ്, വിവിധ യൂണിയനുകളുടെ ഭാരവാഹി, എന്നീ നിലകളിൽ പ്രവർത്തിക്കുകയും
'മീനമാസത്തിലെ സൂര്യൻ ' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലുടെ കേരള വിപ്ലവ ചരിത്രം അഭ്രപാളികളിൽ പകർത്തിയ സിനിമ നിർമ്മാതാകുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവ് പി കെ ചിത്രഭാനു (22 ജൂൺ 1950- 2021 ഫെബ്രുവരി 12),
കേരളത്തിലെ സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്ന കൃഷ്ണൻ കണിയാംപറമ്പിൽ(9 നവംബർ 1946 - 12 ഫെബ്രുവരി 2005),
/sathyam/media/media_files/2025/02/12/3527c8ad-f928-4e95-a9d9-b19e22e80142.jpg)
ഇരുനൂറോളം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവർത്തിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകനായിരുന്ന വിപിൻദാസിനെയും (1940 നവംബർ 26- 2011 ഫെബ്രുവരി 12),
9 ദിവസത്തേക്ക് ഇംഗ്ലണ്ടിലെ രാജ്ഞി ആയിരിക്കുകയും 16-ാം വയസ്സിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിരഛേദം ചെയ്യപ്പെടുകയും ചെയ്ത ലേഡി ജെയ്ൻ ഡഡ്‌ലി എന്ന ലേഡി ജെയ്ൻ ഗ്രേ
(- 12 ഫെബ്രുവരി 1554)
യുക്തിയെക്കുറിച്ചുള്ള ഒരന്വേഷണമായ "ശുദ്ധയുക്തിയുടെ വിമർശനം" എന്ന കൃതി രചിച്ച പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവേൽ കാൻറി (1724 ഏപ്രിൽ 22-1804 ഫെബ്രുവരി 12),/sathyam/media/media_files/2025/02/12/588e780e-5892-4db2-910e-7b3b8d699fe5.jpg)
1902-ൽ JCPenney സ്റ്റോറുകൾ സ്ഥാപിച്ച ഒരു അമേരിക്കൻ വ്യവസായിയും സംരംഭകനുമായിരുന്ന ജെയിംസ് കാഷ് പെന്നി ജൂനിയർ (സെപ്റ്റംബർ 16, 1875 - ഫെബ്രുവരി 12, 1971),
പീനട്ട്‌സ് എന്ന കോമിക് സ്‌ട്രിപ്പ് സൃഷ്‌ടിച്ചതിലും സ്‌നൂപ്പി, ചാർളി ബ്രൗൺ എന്നീ കഥാപാത്രങ്ങളും സൃഷ്‌ടിച്ചതിലും അറിയപ്പെടുന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് എം. ഷുൾസ് (നവംബർ 26, 1922 – ഫെബ്രുവരി 12, 2000)
/sathyam/media/media_files/2025/02/12/a08a792c-4a1a-4774-a083-21a734443e8a.jpg)
ക്ലാസിക് കോമഡികളായ ഗോസ്റ്റ്ബസ്റ്റേഴ്‌സ് ആൻഡ് ട്വിൻസ് സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ ഹോളിവുഡ് ചലച്ചിത്രകാരൻ ഇവാൻ റീറ്റ്മാൻ ( ഒക്ടോബർ 27, 1946 – ഫെബ്രുവരി 12, 2022),
ചരിത്രത്തിൽ ഇന്ന്…
*********
1502 - വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി./sathyam/media/media_files/2025/02/12/8283bf08-811f-4750-8181-f81cd69d03d5.jpg)
1700 - വടക്കൻ യൂറോപ്പിൽ ഡെന്മാർക്ക്-നോർവേ, സാക്സണി, റഷ്യ എന്നിവയ്ക്കും സ്വീഡിഷ് സാമ്രാജ്യത്തിനും ഇടയിൽ ഗ്രേറ്റ് നോർത്തേൺ യുദ്ധം ആരംഭിച്ചു
1818 - മൂന്ന് നൂറ്റാണ്ടുകൾ നീണ്ട സ്പാനിഷ് കൊളോണിയൽ ഭരണത്തിന് ശേഷം ചിലി ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു
/sathyam/media/media_files/2025/02/12/edb65c6d-de20-4da3-aa22-f0da51f0045a.jpg)
1832 - ഇക്വഡോർ ഗാലപ്പാഗോസ് ദ്വീപിനോടോപ്പം കൂട്ടിച്ചേർത്തു.
1855 - മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു/sathyam/media/media_files/2025/02/12/f73f8bf8-9614-48f2-9967-120c4b9c1d0c.jpg)
1909 - അമേരിക്കയിലെ ഏറ്റവും പഴയതും വലുതുമായ പൗരാവകാശ സംഘടനയായ നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് കളർഡ് പീപ്പിൾ (NAACP) സ്ഥാപിതമായി
1912 - ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു./sathyam/media/media_files/2025/02/12/df33f684-29f4-4ced-9df3-4a781b5a7023.jpg)
1912 - ചൈനയുടെ അവസാന ചക്രവർത്തിയായ പുയി, റിപ്പബ്ലിക് ഓഫ് ചൈനയിലേക്ക് വഴിയൊരുക്കുന്നതിനായി സ്ഥാനമൊഴിയാൻ നിർബന്ധിതനായി.
1914 - ഹോളിവുഡിൽ ചിത്രീകരിച്ച ആദ്യത്തെ ഫീച്ചർ-ലെങ്ത് സിനിമയായ സെസിൽ ബി. ഡിമില്ലെയുടെ "ദി സ്ക്വാ മാൻ" യുഎസിൽ പുറത്തിറങ്ങി
/sathyam/media/media_files/2025/02/12/f72ed57a-6a31-4914-82af-ab41c848f9a1.jpg)
1922 - ചൗരി ചൗരാ സംഭവത്തിൽ പ്രതിഷേധിച്ച് മഹാത്മജി നിസ്സഹകരണ സമരം പിൻവലിച്ചു .
1928 - സർദാർ പട്ടേൽ ബർദോളി സമരം തുടങ്ങി. ഈ സമരത്തോടെ ആണ് വല്ലഭായ് പട്ടേലിന് “സർദാർ” എന്ന വിശേഷണം ലഭിച്ചത്
1932 - നോർവേയുടെ സോഞ്ജ ഹെനി, വനിതാ ഫിഗർ സ്കേറ്റിംഗിൽ തുടർച്ചയായി മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകളിൽ രണ്ടാമത്തേത് നേടി./sathyam/media/media_files/2025/02/12/f1615753-ab51-4417-bdf8-57027636ec88.jpg)
1941 - ആദ്യത്തെ പെൻസിലിൻ കുത്തിവയ്പ്പ് ബ്രിട്ടീഷ് പോലീസുകാരൻ ആൽബർട്ട് അലക്സാണ്ടറിന് ഫിസിഷ്യൻ ചാൾസ് ഫ്ലെച്ചർ നൽകി.
1946 - ആഫ്രിക്കൻ അമേരിക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിലെ വെറ്ററൻ ഐസക് വുഡാർഡിനെ സൗത്ത് കരോലിന പോലീസ് കഠിനമായി ആക്രമിച്ചു, അദ്ദേഹത്തെ സ്ഥിരമായി അന്ധനാക്കി, പൗരാവകാശ പ്രസ്ഥാനത്തിന് പ്രചോദനമായി
/sathyam/media/media_files/2025/02/12/fae5f77e-5044-47a9-ad5a-75ffcec1ee92.jpg)
1947 - ഫ്രഞ്ച് ഫാഷൻ ഡിസൈനർ ക്രിസ്റ്റ്യൻ ഡിയർ തൻ്റെ ആദ്യത്തെ സ്വാധീനമുള്ള ശേഖരം അവതരിപ്പിച്ചു, അതിനെ "ന്യൂ ലുക്ക്" എന്ന് വിളിച്ചു.
1976 - ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആര്‍ച്ച് ഡാ​മാ​യ ഇ​ടു​ക്കി ഡാം ഫെബ്രുവരി 12ന് ​രാ​വി​ലെ ഒമ്പതി​ൻ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രഗാ​ന്ധി രാഷ്ട്ര​ത്തി​ന്​ സ​മ​ര്‍​പ്പി​ച്ചു./sathyam/media/media_files/2025/02/12/f33ab86e-702e-4d1b-a1b7-f5a7f1341d37.jpg)
1990 - കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു
1992 - മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു.
1993 - ഇംഗ്ലണ്ടിലെ എക്കാലത്തെയും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നായ രണ്ടുവയസ്സുള്ള കുഞ്ഞ് ജെയിംസ് ബൾഗറിനെ പത്തുവയസ്സുള്ള രണ്ട് ആൺകുട്ടികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു/sathyam/media/media_files/2025/02/12/ea85dcc5-7a6a-4a45-990a-3ea644b3318f.jpg)
1999 - ഇംപീച്ച്മെന്റ് ശ്രമത്തിൽ നിന്ന് US സെനറ്റ്, പ്രസിഡന്റ് ബിൽ ക്ലിന്റണെ കുറ്റവിമുക്തനാക്കി.
2001 - 433 ഇറോസിൻ്റെ "സാഡിൽ" മേഖലയിൽ ഒരു ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി നിയർ ഷൂമേക്കർ മാറി.
2002 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാരണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു/sathyam/media/media_files/2025/02/12/c71ed997-1f8c-44d3-a7ad-ee3869a1aca2.jpg)
2012ൽ ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും സർവകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു
2016 - ഏകദേശം 1000 വർഷത്തെ ഇടവേളക്ക് ശേഷം കത്തോലിക്ക നേതൃത്വവും (ഫ്രാൻസിസ് മാർപാപ്പ ) റഷ്യൻ ഓർത്തഡോക്സ് നേതൃത്വവും (Patriarch Kiril) ഹവാനയിൽ ചർച്ച നടത്തി./sathyam/media/media_files/2025/02/12/c73b7268-d310-4372-9cc6-6a2196549d0a.jpg)
2017-ൽ ബ്രിട്ടീഷ് പോപ്പ് ഗായിക അഡെൽ മികച്ച ഗാനത്തിനും ("ഹലോ"), മികച്ച ആൽബത്തിനും ("25") ഗ്രാമി അവാർഡ് നേടി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us