Advertisment

ഇന്ന് സെപ്റ്റംബര്‍ 1, എട്ട് നോയമ്പ് ആരംഭം, ലോക കത്തെഴുത്ത് ദിനം ഇന്ന്, വിധു പ്രതാപിന്റെയും കെ.ബി. ജനാര്‍ദ്ദനന്റെയും ജന്മദിനം, ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ച് വിട്ടതിന് ശേഷം കമ്പനി ഡയറക്ടര്‍മാരുടെ അവസാന യോഗം ലണ്ടനില്‍ നടന്നതും മുസ്സോളിനി ഇറ്റലിയിലെ ജൂതന്‍മാരുടെ പൗരാവകാശം റദ്ദ് ചെയ്തതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project september 1

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

' JYOTHIRGAMAYA '

🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200  

ചിങ്ങം 16

ആയില്യം / ചതുർദ്ദശി

2024 സെപ്റ്റംബർ 1,

ഞായർ 

Advertisment

എട്ടു നോയമ്പ്‌ ആരംഭം !    

ഇന്ന് ലോക കത്തെഴുത്ത് ദിനം! [world Letter Writing Day ;ലോക കത്തെഴുത്ത് ദിനം എന്നത് ആശയവിനിമയത്തിൻ്റെ ഈ പഴയ സമ്പ്രദായത്തിന് ആദരവ് അർപ്പിക്കുന്നതിനാണ്; കുറച്ചുകാലമായി നിങ്ങൾ കണ്ടിട്ടില്ലാത്ത ആളുകളുമായി വീണ്ടും ബന്ധപ്പെടാനുള്ള മികച്ച ഒരു അവസരമാണ്  കത്തെഴുത്ത്  എഴുതുന്നതിനുമുമ്പ് ചിന്തിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

publive-image

*ബിൽഡിംഗ്, കോഡ് സ്റ്റാഫ് അഭിനന്ദന ദിനം ![ Building and Code Staff Appreciation Day  ഒരാൾ  ഒരു ബിൽഡിംഗിൻ്റെ ഇൻഫ്രാസ്ട്രക്ചർ സേഫ് ആണോ എന്ന് പരിശോധിയ്ക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട്, നാം അപകടത്തിലാവാതിരിയ്ക്കാനുളള അവരുടെ അപകടകരമായ ആ പ്രവർത്തിയെ ആദരിയ്ക്കാനും അഭിനന്ദിയ്ക്കാനും ഒരു ദിവസം ]

*ദേശീയ ചിക്കൻ ബോയ്  ദിനം ![ National Chicken Boy Day ലോസ് ഏഞ്ചൽസിൽ, കോഴിത്തലയുള്ള ഒരു ആൺകുട്ടിയുടെ പ്രശസ്തമായ 22 അടി ഉയരമുള്ള പ്രതിമയുണ്ട് - രസകരമായ ചരിത്രമുള്ള ഒരു ഐക്കണിക് ലാൻഡ്മാർക്ക് ആണത്. ആ പ്രതിമയുടെ ആദരാർത്ഥം ഓർക്കാൻ ഒരു ദിവസം].

Random Acts of Kindness Day !ഇന്ന് റാൻഡം ആക്ട്സ് ഓഫ് കൈൻഡ്നസ് ഡേ ആണ്!

നമുക്ക് കുറച്ച് സ്നേഹവും ദയയും പകരാൻ ഒരു ദിവസം !

അതിനുള്ള ചില ആശയങ്ങൾ ഇതാ:

1. നിങ്ങൾ നിൽക്കുന്ന വരിയിൽ നിങ്ങളുടെ തൊട്ടു പിന്നിലുള്ള വ്യക്തിക്ക് ഒരു കോഫി വാങ്ങി നൽകുക അങ്ങിനെ ദയവു കാണിയ്ക്കുക.

2. ആർക്കെങ്കിലും വേണ്ടി അവർ കടന്നു വരുന്ന ഒരു വാതിൽ തുറന്ന് പിടിച്ചു കൊടുക്കുക.

3. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ഒരു ദയയുള്ള വാചകം സന്ദേശം അയച്ചു കൊടുക്കുക.

4. ആർക്കെങ്കിലും എന്തെങ്കിലും ഒന്ന് സംഭാവനയായി നൽകുക.

5. സംസാരിക്കുമ്പോൾ അതിൽ ദയയും കാരുണ്യവും നിറയ്ക്കുക

publive-image

National Emma M. Nutt Dayദേശീയ എമ്മ എം. നട്ട് ദിനം!

എല്ലാ വർഷവും സെപ്റ്റംബർ 1-ന് ആചരിക്കുന്ന ഈ ദിനം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ വനിതാ ടെലിഫോൺ ഓപ്പറേറ്ററായ എമ്മ എം നട്ടിനെ ആദരിക്കുന്നതിനായിട്ടുള്ളതാണ്.

 1878-ൽ ബോസ്റ്റൺ ടെലിഫോൺ ഡിസ്‌പാച്ച് കമ്പനി എമ്മയെ അവിടെ നിയമിച്ചു

- അസാധാരണമായ ആശയവിനിമയ കഴിവുകളും ക്ഷമയും പ്രകടിപ്പിച്ച എമ്മ

- ടെലികമ്മ്യൂണിക്കേഷനിൽ സ്ത്രീകൾക്കുള്ള വഴിയൊരുക്കി

National Tofu Day ദേശീയ ടോഫു ദിനം!

publive-image

എല്ലാ വർഷവും സെപ്റ്റംബർ 1-ന് ആഘോഷിക്കുന്ന ഈ ദിനം കള്ളിൻ്റെ വൈവിധ്യവും പോഷക ഗുണങ്ങളും തിരിച്ചറിയുന്നു.

കള്ള് വസ്തുതകൾ:

1. 2,000 വർഷങ്ങൾക്ക് മുമ്പ് പുരാതന ചൈനയിലാണ് കള്ള് ആദ്യം കണ്ടു പിടിച്ചത് .

2. സോയാബീൻ, വെള്ളം, ഒരു കോഗ്യുലൻ്റ് എന്നിവയിൽ നിന്നാണ് അവർ കള്ള് ആദ്യമായി നിർമ്മിച്ചത്.

3. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം എന്നിവയുടെ ഉറവിടമാണി കള്ള്.

National Cherry Popover Day

ദേശീയ ചെറി പോപ്പോവർ ദിനം!

publive-image

വർഷം തോറും സെപ്റ്റംബർ 1-ന് ആഘോഷിക്കുന്ന ഈ ദിവസം, ചെറി പോപ്പോവറുകളുടെ മധുരവും അതിൻ്റെ നന്മയും നമ്മെ ആനന്ദിപ്പിക്കുന്നു.

ലിബിയ - വിപ്ലവദിനം (1969) !

* റഷ്യ - വിജ്ഞാനദിനം !

* സ്ലോവാക്യ - ഭരണഘടനാദിനം !

* ഉസ്ബെക്കിസ്ഥാൻ - സ്വാതന്ത്ര്യദിനം ! (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991)

* തൈവാൻ: പത്രപ്രവർത്തക ദിനം !

* പോളണ്ട് : വൃദ്ധ സൈനിക ദിനം !

**കഴുകൻമാരെപറ്റിയുള്ള ബോധവൽക്കരണ ദിനം !

* ലിബിയ - വിപ്ലവദിനം (1969) !

* റഷ്യ - വിജ്ഞാനദിനം !

* സ്ലോവാക്യ - ഭരണഘടനാദിനം !

* ഉസ്ബെക്കിസ്ഥാൻ - സ്വാതന്ത്ര്യദിനം ! (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991)

* തൈവാൻ: പത്രപ്രവർത്തക ദിനം !

* പോളണ്ട് : വൃദ്ധ സൈനിക ദിനം !:

 publive-image

ഇന്നത്തെ മൊഴിമുത്ത്

ജീവിതം ഒരു പോരാട്ടമാണ്, ഈ പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾ നമ്മുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്."

"വിദ്യാഭ്യാസമാണ് നമ്മുടെ സമൂഹത്തെ മാറ്റി മറിയ്ക്കാനുള്ള ഏക മാർഗം."

"സ്വാതന്ത്ര്യത്തിന് എപ്പോഴും ഒരു വില കൊടുക്കേണ്ടി വരും, എന്നാലും അതിൻ്റെ മൂല്യം അമൂല്യമാണ്."[ - കെ പി കേശവമേനോന്‍ ]

മലയാളം, തമിഴ്, കന്നട, തെലുങ്ക്ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള വിധു പ്രതാപിന്റെയും (1980),

publive-image

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പ്രസിദ്ധീകരണമായ 'യുറീക്ക' എന്ന കുട്ടികളുടെ മാസികയുടെ പത്രാധിപരും   ജനു എന്ന തൂലികാ നാമത്തിൽ ബാലസാഹിത്യ രചനകൾ നടത്തുകയും ചെയ്യുന്ന  കെ.ബി. ജനാർദ്ദനന്റെയും (1959),

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന   വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക്  ബൗളറുമായ   നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലത്തിന്റെയും   (1980 ),

publive-image

ബി.ജെ.പി.യുടെ കേരള ഘടകത്തിന്റെ മുൻസംസ്ഥാന പ്രസിഡന്റും  കേന്ദ്ര മന്ത്രിയും രാഷ്ട്രീയ നേതാവുമായ വി. മുരളീധരന്റെയും (1951),

ബി.ജെ.പിയുടെ നേതാവും ലോകസഭാ അംഗവും ദേശീയ വൈസ് പ്രസിഡൻറും   പതിനാറാം ലോക്സഭയിലെ   കൃഷി മന്ത്രിയുമായിരുന്ന രാധ മോഹൻ സിംഗിന്റെയും (1949),

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മുഷ്ഫിക്വർ റഹിമിന്റെയും   (1988),

publive-image

അമേരിക്കൻ അഭിനേത്രിയും ഗായികയുമായ രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ടൈം മാഗസിൻ 2022-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത സെൻഡയയുടേയും (1996),

ഒരു അമേരിക്കൻ ടെലിവിഷൻ താരവും എഴുത്തുകാരനും  ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ഫിൽ ഫിലിപ്പ് കാൽവിൻ മക്ഗ്രോയുടേയും (1950 ) ജന്മദിനം !

സ്മരണാഞ്ജലി !!

സി.ബി. കുമാർ മ. ( 1910-1972)

കോഴിപ്പുറത്ത് മാധവമേനോൻ മ. (1896-1971)

കളത്തിൽ വേലായുധൻനായർ മ.(1912-1976) 

മേരി റോയ് മ. (1933-2022)

പി.വി.സ്വാമി മ. (1913-1990)

പി.പി. ഉമ്മർകോയ മ. (1922-2000)

ഗുരു രാംദാസ് മ. (1534-1581)

ബി.വി. കാരന്ത് മ. (1929-2002)

മായാറാവു മ. ( 1928-2014)

ഗുരു അമർദാസ് മ.(1479-1574)

 ലൂയി പതിനാലാമൻ മ. (1638-1715)

publive-image

കത്തുകൾ ഒരു സാഹിത്യ രൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിക്കുകയും ചെയ്ത മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്ന സി.ബി. കുമാർ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്കര കുമാറിനെയും (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972)

മദ്രാസ് ലെജിസ്ലേറ്റീവ് കൌൺസിൽ മെംബറും ജയിൽ മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവർത്തകനും മാതൃഭൂമി പത്രാധിപസമിതി അംഗവും സ്വാതന്ത്ര്യ സമര സേനാനി എവി കുട്ടി മാളു അമ്മയുടെ ഭർത്താവും ആയിരുന്ന കോഴിപ്പുറത്ത് മാധവമേനോനെയും (മരണം :1 സെപ്റ്റംബർ 1971)

publive-image

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി,നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റ്റ്, എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റ്റ്, കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാള്‍, കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം   എന്നീ നിലകളിൽ അറിയപെടുന്ന കളത്തിൽ വേലായുധൻ നായരെയും  ( 1912, ജനുവരി 9 - 1976, സെപ്റ്റംബർ 1)

publive-image

1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ (ആ നിയമം അസാധുവാണെന്ന്  സുപ്രീംകോടതി 1986-ൽ വിധിച്ചു.) ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരി അരുന്ധതി റോയുടെ അമ്മയുമായ മേരി റോയ് യേയും(1933-സെപ്റ്റംബർ 1, 2022) 

സ്വാതന്ത്ര്യസമരസേനാനിയും വ്യാപാര, വാണിജ്യ പ്രമുഖനും, കെ.ടി.സി.ഗ്രൂപ്പ് സ്ഥാപങ്ങളുടെ സ്ഥാപകനുമായ പി.വി സ്വാമിയെയും (1913-സെപ്റ്റംബർ 1, 1990)

publive-image

മദ്രാസ് നിയമസഭ അംഗം, കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്ക പ്പെടുകയും, വിദ്യാഭ്യാസമന്ത്രി,  പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.പി.സി.സി. ഉപാധ്യക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി. ഉമ്മർകോയ യെയും (1 ജൂലൈ 1922 - 1 സെപ്റ്റംബർ 2000),

എഴു വർഷക്കാലം സിഖ് ഗുരുവായിരക്കുകയും അമൃത്സർ നഗരം സ്ഥാപികുകയും ചെയ്ത മൂന്നാമത്തെ  ഗുരു രാം ദാസിനെയും(ഒക്റ്റോബർ 9,1534-സെപ്റ്റംബർ 1,1581),

ഒരു നാടക, സിനിമാ സംവിധായകനും നടനുമായിരുന്നു ബാബുകോടി വെങ്കടരമണ കാരന്ത് എന്ന ബി.വി. കാരന്ത് (19സെപ്റ്റംബർ1929 -1സെപ്റ്റംബർ 2002)

publive-image

ദക്ഷിണേന്ത്യയിൽ കഥക് നൃത്തം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും നിരവധി നൃത്തനാടകങ്ങളും അവതരിപ്പിക്കുകയും കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്ന മായാ റാവുവിനെയും(2 മേയ് 1928 - 1 സെപ്റ്റംബർ 2014),

സിഖ് ഗുരുക്കന്മാരിൽ മൂന്നാമനായിരുന്ന, രണ്ടാമത്തെ സിക്കുഗുരുവായിരുന്ന ഗുരു അംഗദിനെ തുടർന്ന് 1552-ൽ സിഖ് ഗുരുവായ ഗുരു അമർദാസ് ജീ.(1479-1574 സെപ്റ്റംബർ 1)

ലൂയിസ് ദി ഗ്രേറ്റ് ( ലൂയിസ് ലെ ഗ്രാൻഡ് ) അല്ലെങ്കിൽ സൺ കിംഗ് ( ലെ റോയി സോലെയിൽ ) എന്നും അറിയപ്പെടുന്ന 1643 മുതൽ 1715-ൽ മരിക്കുന്നതുവരെ ഫ്രാൻസിൻ്റെ രാജാവായിരുന്ന ലൂയി  പതിനാലാമൻ (5സെപ്റ്റംബർ1638 -1സെപ്റ്റംബർ1715),

publive-image

*ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന ഇന്ന് നമ്മോടൊപ്പമില്ലാത്ത ചില പ്രമുഖർ !

കെ.പി. കേശവമേനോൻ ജ. (1886-1978)

ബി. ഹൃദയകുമാരി ജ. (1930-2014) 

ഹബീബ് തൻവീർ ജ. (1923-2009 )

പി. എ. സാങ്മ ജ. (1947-2016)

ചാൾസ് കോറിയ ജ. (1930 - 2015)

ഫ്രെഡറിക്  ടെനന്റ് ജ. (1866-1957)

publive-image

പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും, സ്വാതന്ത്ര്യ സമരസേനാനിയും, അറിയപ്പെടുന്ന ഗാന്ധിയനും, സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവും,  മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ച് അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ,ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം'   അഞ്ചു ഭാഗങ്ങളായി നാം മുന്നോട്ട്  പ്രഭാത ദീപം, സായാഹ്ന ചിന്തകൾ തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത മികച്ച എഴുത്തുകാരനും ആയിരുന്ന കെ.പി.കേശവമേനോനെയും (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978),

മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരിയെയും(1സെപ്റ്റംബർ1930 - 8ഒക്ടോബർ2014) ,

publive-image

1959 ൽ ആഗ്ര ബസാർ, ചരൺദാസ് ചോർ തുടങ്ങിയ പ്രശസ്ത നാടകങ്ങൾ എഴുതുകയും, നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകുകയും ,നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും, ചിലതിൽ അഭിനയിക്കുകയും ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് ഗാനങ്ങളെ ഴുതുകയും ചെയ്ത  പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയും, രാജ്യസഭാംഗവും,  നാടകകൃത്തു മായിരുന്ന ഹബീബ് തൻവീറിനെയും (1923 സെപ്റ്റംബർ 1 - 2009 ജൂൺ 8 ),

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായ മുൻ ലോക്‌സഭാ സ്പീക്കറും, മേഘാലയയുടെ മുൻ മുഖ്യമന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സഹസ്ഥാപകരിലൊരാളായ പി.എ. സാങ്മ ( സെപ്റ്റംബർ 1, 1947-2016),

publive-image

ഗുജറാത്തിലെ സബർമതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയ അനവധി മന്ദിരങ്ങൾ  രൂപകല്പന ചെയ്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന്  വലിയ പങ്ക്  വഹിച്ച ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാൾസ് കോറിയയെയും ( 1930 സെപ്റ്റംബർ 1-ജൂൺ 16, 2015)

publive-image

ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാൻ കഴിയുമെന്ന്  സിദ്ധാന്തിച്ച മതതത്ത്വശാസ്ത്രജ്ഞനും ഈശ്വരജ്ഞാനവിശാരദനും ആയിരുന്ന ബ്രിട്ടിഷ് ചിന്തകൻ  ഫ്രെഡറിക് റോബർട്ട് ടെന്റിനെയും  (സെപ്റ്റംബർ1,1866-9സെപ്റ്റംബർ 1957),

publive-image

ചരിത്രത്തിൽ ഇന്ന്

1858- ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചുവിട്ടതിന് ശേഷം കമ്പനി ഡയറക്ടർമാരുടെ അവസാന യോഗം ലണ്ടനിൽ നടന്നു.

1938- മുസ്സോളിനി ഇറ്റലിയിലെ ജൂതൻമാരുടെ പൗരാവകാശം റദ്ദ് ചെയ്തു.

1939 - രണ്ടാം ലോകമഹായുദ്ധം: നാസി ജർമനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു.

1942 - റാഷ് ബിഹാരി ബോസ് INA രൂപീകരിച്ചു.

 publive-image

1947 - IST (Indian standard time) അംഗീകരിച്ചു നടപ്പിലാക്കി.

1951 - USA, Australia , New Zealand എന്നിവ ചേർന്ന് ANZUS എന്ന സൈനിക സഖ്യം രൂപീകരിച്ചു.

1952 - ഏണസ്റ്റ് ഹെമിങ് വേയുടെ കിഴവനും കടലും എന്ന ഗ്രന്ഥത്തിന്റെ അപ്രകാശിത ഭാഗം ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചു.

1956 - LIC സ്ഥാപിച്ചു. ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചു.

publive-image

1962 - ലോക ജനസംഖ്യ 3 ബില്യൻ പിന്നിട്ടെന്ന UN പ്രഖ്യാപനം

1965 - ഇന്തോ- പാക്ക് യുദ്ധം. പാക്കിസ്ഥാൻ ചാമ്പ്‌ സെക്റ്റർ ആക്രമിച്ചു

1967 - കേരള ലോട്ടറി വകുപ്പ് നിലവിൽ വന്നു.

1983 - ശീതയുദ്ധം: കൊറിയൻ യാത്രാവിമാനം 007 സോവ്യറ്റ് ജറ്റുകൾ വെടിവച്ചിടുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം ലോറൻസ് മക്ഡോണൾഡ് ഉൾപ്പെടെ 269 യാത്രക്കാർ മരിക്കുന്നു.

publive-image

1991 - ഉസ്ബെക്കിസ്ഥാൻ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

1969- ലിബിയയിൽ സൈനിക അട്ടിമറി. കേണൽ മുഅമർ ഗദ്ദാഫി അധികാരം പിടിച്ചെടുത്തു.

1972- ലോക ചെസ് ചരിത്രത്തിൽ സോവിയറ്റ് യൂനിയന്റ അപ്രമാദിത്വത്തിന് തിരിച്ചടി നൽകി അമേരിക്കയുടെ ബോബി ഫിഷർ സോവിയറ്റ് യുനിയൻ കാരനായ ബോറിസ് പാസ്കിയെ തോൽപ്പിച്ച് ലോക കിരിടം ചൂടി അത്ഭുതം സൃഷ്ടിച്ചു.

1979 - പയനിയർ 2 ശനിഗ്രഹത്തിന് ഏറ്റവും അടുത്തെത്തി.

publive-image

1983 - ശീതയുദ്ധം. കൊറിയൻ യാത്രാ വിമാനം USSR വെടിവച്ചിടുന്നു. US കോൺഗ്രസ് അംഗം ഉൾപ്പടെ 269 പേർ മരിച്ചു.

1985 - 1912 ഏപ്രിൽ 14 ന് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തി.

1987 - ബൽജിയത്തിൽ പരസ്യ പുകവലി നിരോധിച്ചു.

publive-image

1988 - മേഘാലയത്തിലെ Nokrek ബയോസ്ഥിയർ റിസർവ് നിലവിൽ വന്നു.

2014- നശികരിക്കപ്പെട്ട നളന്ദാ സർവകലാശാല പുനഃസ്ഥാപിച്ചു.

2022 - AdventHealth സെൻട്രൽ ഫ്ലോറിഡ ഡിവിഷനിലെ ഡോക്ടർമാർ തലച്ചോറിനെ ഭക്ഷിക്കുന്ന അമീബകൾക്കായി ഒരു പുതിയ അഞ്ച് മണിക്കൂർ പരിശോധന വികസിപ്പിച്ചെടുത്തു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment