/sathyam/media/media_files/2025/02/27/tk6cue59mxJucZik2IMF.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. "JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 15
അവിട്ടം / അമാവസി
2025ഫിബ്രവരി 27,
വ്യാഴം
ഇന്ന്;
*ഏറ്റുമാനൂർ കൊടിയേറ്റ്!
* ലോക എൻജിഒ ദിനം!World Non-governmental organization Day[ World NGO Day ; ലോകമെമ്പാടുമുള്ള വിവിധ എൻ.ജി.ഒ.കളെയും (സർക്കാർ ഇതര സംവിധാനങ്ങളെയും) അവയ്ക്ക് പിന്നിൽ അക്ഷീണം അവിരാമം പ്രവർത്തിയ്ക്കുന്ന ആളുകളെയും , അനുസ്മരിക്കുവാൻ, അവരോട് സഹകരിയ്ക്കുവാൻ ഒരു ദിനം. /sathyam/media/media_files/2025/02/27/19da3ece-becd-4d44-a832-9188f0632e96-936622.jpeg)
പുതു സമൂഹത്തിൽ എൻ.ജി.ഒ.കൾ പല തരത്തിലുണ്ട് സമൂഹത്തിലെ ദരിദ്രരെ സഹായിക്കുന്നതിലും സാമൂഹിക സേവനങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന ചാരിറ്റബിൾ എൻ.ജി.ഒ.കൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തൽ എന്നി മേഖലകളിൽ പ്രവർത്തിക്കുന്ന വികസന എൻ.ജി.ഒ.കൾ
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരിസ്ഥിതി സന്നദ്ധ എൻ.ജി.ഒ.കൾ സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പരിസ്ഥിതി സന്നദ്ധ എൻ.ജി.ഒ.കൾ പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസവും പുനരധിവാസവും നൽകുന്ന രംഗങ്ങളിൽ പ്രവർത്തിയ്ക്കുന്ന ദുരന്ത നിവാരണ സന്നദ്ധ എൻ.ജി.ഒ.കൾ.]
* അന്താരാഷ്ട്ര ധ്രുവക്കരടി ദിനം! [ International Polar Bear Day ; തണുത്ത ആർട്ടിക് പ്രദേശങ്ങളിൽ ജീവിയ്ക്കുന്ന രോമങ്ങൾ നിറഞ്ഞതും ഗാംഭീര്യമുള്ളതുമായ ജീവികളാണ് ധ്രുവക്കരടികൾ. ഇവയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ സംരക്ഷിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/02/27/19f36edf-6f0b-45fa-9c7c-eff98cf0d190-624984.jpeg)
* നോ ബ്രെയിനർ ഡേ![ No Brainer Day ;ഒരു സാഹചര്യം കൈകാര്യം ചെയ്യാൻ പ്രയാസമാകുമ്പോൾ അത് എളുപ്പമാക്കാനും അധികം വിഷമിക്കാതിരിക്കാനുമുള്ള ഒരു മികച്ച പരിശീലനമാണ് നോ ബ്രെയിനർ ദിനം നമുക്ക് തരുന്നത്. കുറച്ച് ക്ഷമയോടെ, ഏത് പ്രശ്നത്തിനും പരിഹാരം എളുപ്പത്തിൽ കണ്ടെത്താനും ഏറ്റെടുക്കാനും കഴിയും എന്നതാണ് നോ ബ്രെയ്നർ ഡെ! ഒരു ​​പ്രോജക്റ്റിന് ഏതെങ്കിലും തരത്തിലുള്ള ചിന്ത, പഠനം അല്ലെങ്കിൽ വിശകലനം എന്നിവ ആവശ്യമാണെങ്കിൽ, അത് ഇന്ന് ചെയ്യേണ്ട ഒരു ജോലിയല്ല. അത് മറ്റൊരു ദിവസത്തേക്ക് വിടുക. അത് അത്ര വലിയ ഒരു പ്രശ്നമല്ല എന്നതാവണം അതിനോടുള്ള സമീപനം എന്നാലെ ആ പ്രോജക്റ്റ് ഭംഗിയായി ചെയ്യാനാവു.
ഇതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം ]
.
*അനോസ്മിയ ബോധവത്കരണ ദിനം ![ANOSMIA AWARENESS DAY ; ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് അനോസ്മിയ അങ്ങനെയുള്ള അവസ്ഥയെക്കുറിച്ച് പൊതുജനാവബോധം സൃഷ്ടിയ്ക്കാനും അതിനെ മറികടക്കാനുള്ള വിദ്യകൾ പഠിപ്പിയ്ക്കാനുമായി ഒരു ദിനം .]/sathyam/media/media_files/2025/02/27/3d2127b2-e373-4ae8-b288-bdfeb8661a02-201723.jpeg)
*ദേശീയ പോക്കിമോൻ ദിനം! [പോക്കിമോൻ" എന്ന വാക്ക് ജാപ്പനീസ് പദമായ "പോക്കെറ്റോ മോൺസുട്ട" അല്ലെങ്കിൽ "പോക്കറ്റ് മോൺസ്റ്റേഴ്‌സ്" എന്നതിൽ നിന്നാണ് വന്നത്.1965-ൽ ടോക്കിയോയിൽ ജനിച്ചു വളർന്ന സതോഷി താജിരിയാണ് "പോക്കിമോൺ" സൃഷ്ടിച്ചത്.1997-ൽ, "പോക്കിമോൻ" ജപ്പാനിൽ ഒരു ടിവി പരമ്പരയായി ആനിമേറ്റ് ചെയ്യപ്പെട്ടു. ഏറ്റവും വലിയ പോക്കിമോൻ മാസ്റ്ററാകാൻ പുറപ്പെടുന്ന സതോഷി എന്ന ആൺകുട്ടിയെയും അവന്റെ കൂട്ടുകാരൻ പിക്കാച്ചുവിനെയും ചുറ്റിപ്പറ്റിയാണ് കഥ ഈ പോക്കി മോണി നെക്കുറിച്ച് അറിയാൻ ഒരു ദിനം ]
* ദേശീയ കഹ്ലുവാ ദിനം ! [ National Kahlua Day ; കഹ്ലുവ എന്നാൽ കാപ്പി, റം എന്നിവയിൽ നിന്നു നിർമ്മിക്കുന്ന ഒരു പാനീയമാണ്, മെക്സിക്കോ ആണി ഇതിൻ്റെ ജന്മദേശം. ഈ പാനീയത്തെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം ]
*ഖച്ചാപുരി ദിനം! [ഖച്ചാപുരി എന്നത് ജോർജ്ജിയയിലെ ചീസ് നിറച്ച ബ്രെഡിന്റെ ഒരു പരമ്പരാഗത വിഭവമാണ്. ബ്രെഡ്പുളിപ്പിച്ച് പൊങ്ങിവരാൻ അനുവദിക്കുകയും, വിവിധ ആകൃതികളിൽ വാർത്തെടുക്കുകയും, തുടർന്ന് അതിൻ്റെ മധ്യഭാഗത്ത് ചീസ് ( ഖച്ചാപുരി ചീസ്), ചിലപ്പോൾ മുട്ട അല്ലെങ്കിൽ മറ്റ് ചേരുവകൾ എന്നിവയുടെ മിശ്രിതം നിറയ്ക്കുകയും ചെയ്യുന്നു.
ജോർജിയയിൽ, റെസ്റ്റോറന്റുകളിലും തെരുവ് ഭക്ഷണമായും ഇത് വിതരണം ചെയ്യുന്നുണ്ട് ഈ വിഭവത്തെക്കുറിച്ചറിയാൻ ഭക്ഷിയ്ക്കാൻ ഒരു ദിനം. ] /sathyam/media/media_files/2025/02/27/0e74a7b0-c480-442b-80ec-cce132d6c901-524068.jpeg)
*ദേശീയ മുളക് ദിനം! [ മുളകില്ലാത്ത വിഭവങ്ങൾ വളരെ ചുരുക്കമാണ് അങ്ങനെയുള്ള മുളകിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം. ]
*ഫാറ്റ് തേഴ്‌സ്‌ഡേ! [മധുര പലഹാരങ്ങൾ അമിതമായി കഴിക്കാനും ആഡംബരപൂർണ്ണമായ ഭക്ഷണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും എപ്പോഴെങ്കിലും ഒരു ഒഴികഴിവ് ഉണ്ടായിരുന്നെങ്കിൽ, ഫാറ്റ് തേഴ്‌സ്‌ഡേ മാത്രമാണ് അതിനുള്ള അവസരം. മാവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആഘോഷമായ ഈ പോളിഷ് പാരമ്പര്യത്തെക്കുറിച്ച് അറിയാൻ ഒരു ദിവസം.]
/sathyam/media/media_files/2025/02/27/2e93adb6-1059-47a6-ba5d-03755d37f8d4-764993.jpeg)
*ദേശീയ ടോസ്റ്റ് ദിനം! [നല്ല ഒരു ക്രിസ്പി കഷ്ണം, ചെറുതായി വറുത്തത്. രുചികരമായ ഒരു വിഭവം കൂടി ചേർത്താൽ, ദിവസത്തിന് ഒരു മികച്ച തുടക്കം! നിങ്ങളുടെ പ്രിയപ്പെട്ട ബ്രെഡും നിങ്ങൾക്ക് ഇഷ്ടമുള്ള ടോസ്റ്റ് ടോപ്പറും പുറത്തെടുത്ത് - അത് ജാം, ചോക്ലേറ്റ് സ്പ്രെഡ് അല്ലെങ്കിൽ പീനട്ട് ബട്ടർ ആകട്ടെ - നിങ്ങളുടെ ടോസ്റ്റിന് മുകളിൽ വയ്ക്കുക നിങ്ങളുടെ ദേശീയ ടോസ്റ്റ് ദിനം തികച്ചും സംതൃപ്തമായ ഒരു ദിവസമായി മാറും, കാരണം നിങ്ങൾ സാധാരണയായി എങ്ങനെ ടോസ്റ്റ് കഴിക്കുമെന്ന് പരീക്ഷിക്കാനുള്ള അവസരമാണിത്.]
*ദേശീയ സ്ട്രോബെറി ദിനം! [ഈ ചുവന്ന നീരുള്ള പഴം ചോക്ലേറ്റ്, വിപ്പ്ഡ് ക്രീം, ഷാംപെയ്ൻ എന്നിവയുമായി നന്നായി ഈ പഴം ഇണങ്ങുന്നു. വേനൽക്കാല പിക്നിക്കുകൾക്കും പ്രണയ സായാഹ്നങ്ങൾക്കും അനുയോജ്യമാണ് ഈ പഴം അതിനാൽ അതിനെക്കുറിച്ചറിയാൻ അത് കഴിയ്ക്കാൻ ഒരു ദിനം.]
/sathyam/media/media_files/2025/02/27/5c61dc18-d3dc-4533-8175-c40d21805bda-723803.jpeg)
*വലിയ പ്രഭാതഭക്ഷണ ദിനം! [The Big Breakfast Day! -നിങ്ങളുടെ ദിവസം ഊർജ്ജസ്വലവും സന്തോഷകരവും ആവാൻ സ്വാദിഷ്ടമായ വിഭവങ്ങളാൽ സമ്പന്നമായ ഒരു പ്രഭാതം നിങ്ങൾക്കാവശ്യമുണ്ട്. അതിനായി ഒരു ദിവസം.]
*റെട്രോ ദിനം! [പഴയകാലത്തിന്റെ നല്ല ലോകത്തേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു ആഘോഷമാണ് റെട്രോ ദിനം. മുൻ ദശകങ്ങളിലെ ശൈലികൾ, സംഗീതം, സംസ്കാരം എന്നിവ സ്വീകരിച്ചുകൊണ്ട് ഗൃഹാതുരത്വത്തിൽ മുഴുകാൻ ഈ ദിവസം നമ്മെ എല്ലാവരെയും ക്ഷണിക്കുന്നു!]
/sathyam/media/media_files/2025/02/27/9a81c90e-6d68-4388-ae0f-4063728b8408-742824.jpeg)
*ദേശീയ പ്രോട്ടീൻ ദിനം! [നമ്മുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി എല്ലാ വർഷവും ദേശീയ പ്രോട്ടീൻ ദിനം ആഘോഷിക്കുന്നു. പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ, മത്സ്യം തുടങ്ങിയ വിവിധ പ്രോട്ടീൻ സ്രോതസ്സുകൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിനം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു.]
* വിയറ്റ്നാം: ഡോക്റ്റേഴ്സ് ഡേ !-
* മറാത്തി ഭാഷാ ഔദ്യോഗികദിനം ![Marathi Language Pride Day ; പ്രശസ്ത മറാത്തി കവി വിഷ്ണു വാമൻ ഷിർവാദ്കറുടെ (കുസുമാഗ്രജ് ) ജന്മദിനമായ ഫെബ്രുവരി 27-ന് മറാത്തി ഭാഷാ ഔദ്യോഗികദിനമായി ആഘോഷിക്കുന്നു.]/sathyam/media/media_files/2025/02/27/1ebdf99d-7cc3-4d76-8f5c-ffddaf1bcfd4-786193.jpeg)
ചന്ദ്രശേഖർ ആസാദിൻ്റെ ചരമവാർഷികം !
*************
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്‌്‌്
''പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്. അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനാവു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ, അതായത് ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ - നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ - അതു യഥാർത്ഥ കവിതയല്ല, നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്.''
, [ -മത്സുവോ ബാഷോ- ]
***********
ഇന്നത്തെ പിറന്നാളുകാർ
*********
ഹിപ് ഹിപ് ഹുറേ (1984), ദാമുൽ (1984 ), മൃത്യുദണ്ഡ് (1997), ഗംഗാജൽ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക-രാഷ്ട്രീയ സിനിമകളിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും നടനും സംവിധായകനും തിരക്കഥാകൃത്തുമായ പ്രകാശ് ഝായുടേയും (1952),/sathyam/media/media_files/2025/02/27/a8263bbe-090a-44ab-9a18-5de8c90606fc-511146.jpeg)
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഒന്നായ ഡ്രാഗ്-ഫ്ലിക്കിൻ്റെ സ്പെഷ്യലൈസേഷനിലൂടെ മാധ്യമങ്ങളിൽ "ഫ്ലിക്കർ സിംഗ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിൽ നിന്നുള്ള ഇന്ത്യൻ പ്രൊഫഷണൽ ഫീൽഡ് ഹോക്കി കളിക്കാരനും ഇന്ത്യൻ ദേശീയ ഹോക്കി ടീമിൻ്റെ മുൻ ക്യാപ്റ്റനുമായ സന്ദീപ് സിംഗ് സൈനിയുടെയും (1986),
ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമായ മറൈസ് ഇറാസ്മസിന്റെ(1964 ) ജന്മദിനം!!
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********
ടി.പി കിഷോർ ജ. (1957-1998)
കുസുമാഗ്രജ് ജ. (1912-1999)
(വിഷ്ണു വാമൻ ഷിർവാദ്കർ)
എലിസബത്ത് ടൈലർ ജ. (1932 -2011)
എല്ലൻ ടെറി ജ. (1847-1928)
ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സർ (1918 - 2005),
ജോൺ സ്റ്റെയിൻബെക്ക് ജ. (1902-1968)
കോൺസ്റ്റന്റൈൻ ഒന്നാമൻ ജ. (272-337 AD)/sathyam/media/media_files/2025/02/27/244fe6dc-020d-46c5-aa56-f3a6542c089c-704403.jpeg)
അഗ്നിമീളെ പുരോഹിതം എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം തന്നിട്ട് ജീവിതം സ്വയം അവസാനിപ്പിച്ച് പോയ ടി പി കിഷോർ ( 1957 ഫെബ്രുവരി 27-1998 ഒക്ടോബര്‍ 14) ,
പ്രശസ്ത മറാത്തി കവിയും നാടകകൃത്തും നോവലിസ്റ്റും , ചെറുകഥാകൃത്തും , മനുഷ്യ സ്നേഹിയും, കുസുമാഗ്രജ് എന്ന തൂലികാ നാമത്തില്‍ കൃതികൾ രചിച്ചിരുന്ന (ഇക്കൊല്ലം തുടക്കത്തില്‍ തന്നെ പ്രദര്‍ശനത്തിനു എത്തിയ നടസാമ്രാട്ട് ) വിഷ്ണു വാമൻ ഷിർവാഡ്കരിൻ(ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999)
രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടുകയും എഴില്‍ പരം കല്യാണങ്ങള്‍ കഴിക്കുകയും ചെയ്ത ഹോളിവുഡ് ചലച്ചിത്ര നടി എലിസബത്ത് ടൈലർ (27 ഫെബ്രുവരി 1932 - 23 മാർച്ച് 2011 )/sathyam/media/media_files/2025/02/27/34f64e69-4bf1-4ae3-a14d-60d37034632c-282671.jpeg)
ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്ന ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സർ (1918 ഫെബ്രുവരി 27 - 2005 നവംബർ 21),
75-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസ് , ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡ്, ബർണാഡ്ഷായുടെ ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു പ്രശസ്തയായ ഡെയിം എല്ലൻ ടെറി എന്ന ഇംഗ്ലീഷ് നാടക നടി(1847 ഫെബ്രുവരി 27-1928 ജൂലൈ 21)
അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനും നോബൾ സമ്മാന ജേതാവും, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന , മൂഷികരും മനുഷ്യരും(Of mice and men), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath ) തുടങ്ങിയ കൃതികൾ രചിച്ച "അമേരിക്കൻ അക്ഷരങ്ങളുടെ ഭീമൻ" എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന ജോൺ ഏർണസ്റ്റ് സ്റ്റെയിൻ ബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20),/sathyam/media/media_files/2025/02/27/10754d45-10a1-463d-b7b1-035fab9d7e52-894002.jpeg)
ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നനിലയിൽ പ്രധാനമായും അറിയപ്പെടുന്ന, എഡി 306 മുതൽ 324ൽ മരണം വരെ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്ന, മുൻഗാമിയായ ഡയക്ലിഷ്യൻ ക്രിസ്ത്യാനികൾക്കെതിരെ നടത്തിവന്നിരുന്ന പീഡനങ്ങൾ നിർത്തലാക്കിയാ കോൺസ്റ്റന്റൈനും സഹ ചക്രവർത്തിയായ ലൈസിനിയസും ചേർന്ന് 313ൽ റോമാ സാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള മിലാൻ വിളംബരം (Edict of Milan ) പുറപ്പെടുവിക്കുകയും ചെയ്ത റോമൻ ചക്രവർത്തി ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്റിനസ് അഥവാ കോൺസ്റ്റന്റൈൻ ഒന്നാമൻ (27 ഫെബ്രുവരി 272 - 22 മെയ് 337 AD)
*****
. ഇന്നത്തെ സ്മരണ !!!
********
പൊന്നറ ജി. ശ്രീധർ മ . ( 1898 - 1966).
തോമസ് കല്ലമ്പള്ളി മ. ( 1953 - 2002 )
രാജേഷ് പിള്ള മ. (1974-2016)
പുകഴേന്തി മ. (1929-2005)
ബിഷപ്പ് ഡോ. ജറോം കോയിവിള മ. (1901-1992)
ചന്ദ്രശേഖർ ആസാദ് മ. (1906-1931)
ജി.വി. മവ്‌ലങ്കർ മ. (1888-1956)
നാനാജി ദേശ്മുഖ് മ. (1916-2010)
ബഹാദുർ ഷാ(ഒന്നാമന്‍) മ. (1643-1712)
ലൂയിസ് വിറ്റൺ മ. (1821-1892)
ഫ്രെഡ് മക്ഫീലി റോജേഴ്സ് മ. (1928-2003)
ഇവാൻ പാവ് ലോവ് മ. (1849-1936)
ഹെർത സ്പോണെർ മ.( 1895 - 1968)/sathyam/media/media_files/2025/02/27/981a2d8b-622a-4a78-b27b-be4ab51d0f7e-790106.jpeg)
ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966).
കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്ന തോമസ് കല്ലമ്പള്ളി ( 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27)
ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ട്രാഫിക്ക് എന്ന സിനിമയടക്കം നാലു സിനിമ സംവിധാനം ചെയ്ത യുവ സംവിധായകനും നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) ബാധിച്ച് അകാലത്തിൽ മരിക്കുകയുo ചെയ്ത രാജേഷ് പിള്ള (7 ഒക്ടോബർ 1974 – 27 ഫെബ്രുവരി 2016),
/sathyam/media/media_files/2025/02/27/2466b444-1631-46d4-a12f-c84e80f3b42f-107866.jpeg)
മുപ്പത് വർഷത്തിലേറെ നീണ്ട സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രസിദ്ധനായ ഒരു ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന പുകഴേന്തി എന്നറിയപ്പെട്ടിരുന്ന ടി.കെ. വേലപ്പൻ നായർ (സെപ്റ്റംബർ 27, 1929 - ഫെബ്രുവരി 27, 2005),
36മത്തെ വയസ്സിൽ കൊല്ലത്തെ ബിഷപ്പായി സ്ഥാനമേൽക്കുകയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ് എന്ന ഖ്യാതി നേടുകയും 1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടരുകയും ഫാത്തിമ മാതാ നാഷണൽ കോളേജ്, കാർമല റാണി ട്രയിനിങ്ങ് കോളേജ്, കൊട്ടിയം ഭാരത് മാതാ ഐ.ടി .ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് തുടക്കമിടുകയും ചെയ്ത ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസ്(സെപ്റ്റംബർ 8,1901-1992 ഫെബ്രുവരി 27),
ഭഗത് സിംഗിന്റെ ഗുരുവും, ഭാരതത്തിൽ വിപ്ലവത്തിലൂടെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപികരിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവും സ്വാതന്ത്ര്യ ത്തിനു വേണ്ടി രക്തസാക്ഷി ആയ ചന്ദ്രശേഖർ സീതാറാം തിവാരി, എന്ന ചന്ദ്രശേഖർ ആസാദ് (ജൂലൈ 23, 1906 –ഫെബ്രുവരി 27, 1931 )
ബോംബെ നിയമസഭാ സ്പീക്കർ (1946-1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ എന്നി പദവികള്‍ അലങ്കരിച്ച സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്ന ഗണേഷ് വാസുദേവ് മാവ്‌ലങ്കാരിനെയും (ജി.വി. മാവ്‌ലങ്കാർ) ( 27 നവംബർ 1988 - മ. 27 ഫെബ്രുവരി 1956),/sathyam/media/media_files/2025/02/27/828e3daa-ec16-4263-9f11-be8f46a6d46a-268737.jpeg)
സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണസർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും,രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്ന നാനാജി ദേശ്മുഖ് (ഒക്ടോബർ 11, 1916 -ഫെബ്രുവരി 27, 2010)
മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളും അഞ്ചു വർഷത്തോളം മുഗള്‍ സാമ്രാജ്യം ഭരിക്കുകയും ചെയ്ത കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം എന്ന ബഹാദുർ ഷാ (ഒന്നാമന്‍) ( 1643 -27 ഫെബ്രുവരി 1712),
ഒരു ഫ്രഞ്ച് ഫാഷൻ ഡിസൈനറും ബിസിനസുകാരനും LVMH-ൻ്റെ ഉടമസ്ഥതയിലുള്ള ലെതർ ഉൽപ്പന്നങ്ങളുടെ ലൂയിസ് വിട്ടൺ ബ്രാൻഡിൻ്റെ സ്ഥാപകനും, ഇതിനുമുമ്പ്, നെപ്പോളിയൻ മൂന്നാമൻ്റെ ഭാര്യ യൂജീനി ഡി മോണ്ടിജോ ചക്രവർത്തിയുടെ ട്രങ്ക് മേക്കറായും നിയമിക്കപ്പെട്ടിരുന്ന
ലൂയിസ് വിറ്റൺ( 4 ഓഗസ്റ്റ് 1821 - 27 ഫെബ്രുവരി 1892),/sathyam/media/media_files/2025/02/27/719f907d-e860-47eb-a591-a72994debd46-778828.jpeg)
അമേരിക്കൻ ടെലിവിഷൻ വ്യക്തിത്വം, സംഗീതജ്ഞൻ, പാവാടക്കാരൻ, എഴുത്തുകാരൻ, നിർമ്മാതാവ്, 1968 മുതൽ 2001 വരെ കുട്ടികളുടെ ടെലിവിഷൻ ഷോ "മിസ്റ്റർ റോജേഴ്‌സ് അയൽപക്കം" സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്ത മിസ്റ്റർ റോജേഴ്സ് എന്നറിയപ്പെടുന്ന ഫ്രെഡ് മക്ഫീലി റോജേഴ്സ് (മാർച്ച് 20, 1928 - ഫെബ്രുവരി 27, 2003) ,
ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ പ്രശസ്തനാക്കിയ റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്ന ഇവാൻ പാവ് ലോവ്(26സെപ്റ്റംബർ 1849-1936 ഫെബ്രുവരി, 27),
ജർമ്മൻ ഭൗതികശാസ്ത്രജ്ഞയും, രസതന്ത്രജ്ഞയുമായിരുന്ന, ആധുനിക ക്വാണ്ടം മെക്കാനിക്സും മോളികുലാർ ഫിസിക്സും സംഭാവന ചെയ്ത സ്പോണെർ ഡ്യൂക്ക് സർവ്വകലാശാലയിലെ ഫിസിക്സ് ഫാക്കൽറ്റിയുടെ ആദ്യ വനിതയായിരുന്ന ഹെർത സ്പോണെർ (1 സെപ്റ്റംബർ 1895 - 27 ഫെബ്രുവരി 1968)
/sathyam/media/media_files/2025/02/27/ea9473bc-a0c6-4d49-a539-7691132c31af-242023.jpeg)
********
ചരിത്രത്തിൽ ഇന്ന്
*********
1560-ൽ ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ ബെർവിക്ക് ഉടമ്പടി ഒപ്പുവച്ചു, "റഫ് വൂയിംഗ്" എന്നറിയപ്പെടുന്ന സംഘർഷം അവസാനിച്ചു.
1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
/sathyam/media/media_files/2025/02/27/bd125b9d-f482-4f58-be01-dfc5b779bf2d-534388.jpeg)
1693-ൽ ലണ്ടനിൽ ആദ്യത്തെ വനിതാ മാസിക "ലേഡീസ് മെർക്കുറി" പ്രസിദ്ധീകരിച്ചു.
1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
1782 - അമേരിക്കൻ വിപ്ലവ യുദ്ധം: അമേരിക്കയിലെ തുടർന്നുള്ള യുദ്ധത്തിനെതിരെ ഗ്രേറ്റ് ബ്രിട്ടൻ്റെ ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്തു .
1801 - 1801-ലെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഓർഗാനിക് ആക്ട് അനുസരിച്ച്, വാഷിംഗ്ടൺ, ഡിസി യു.എസ് കോൺഗ്രസിൻ്റെ അധികാരപരിധിക്ക് കീഴിലായി ./sathyam/media/media_files/2025/02/27/c9ee3025-386c-4e8c-9726-66fb9c8236cc-462073.jpeg)
1803 - ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള ജനസാന്ദ്രതയുള്ള പ്രദേശമായ ബോംബെയിൽ വിനാശകരമായ തീപിടുത്തമുണ്ടായി.
1814-ൽ, ജർമ്മൻ സംഗീത സംവിധായകൻ ലുഡ്‌വിഗ് വാൻ ബീഥോവൻ്റെ ഐക്കണിക് സിംഫണി നമ്പർ 8 എഫ് മേജർ വിയന്നയിൽ പ്രദർശിപ്പിച്ചു.
1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി.
1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി/sathyam/media/media_files/2025/02/27/ac117fb6-bd62-4930-bec6-43a5f7213a5a-482960.jpeg)
1900 - ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക്ക് സ്ഥാപിതമായി.
1933 - ബെർലിനിലെ ജർമ്മൻ പാർലമെൻ്റ് മന്ദിരമായ റീച്ച്സ്റ്റാഗ് അഗ്നിക്കിരയാക്കി.
1940 - മാർട്ടിൻ കാമനും സാം റൂബനും റേഡിയോകാർബൺ ഡേറ്റിംഗിൽ ഉപയോഗിക്കുന്ന കാർബൺ-14 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് കണ്ടെത്തി.
1951- യുഎസ് ഭരണഘടനയിലെ ഇരുപത്തിരണ്ടാം ഭേദഗതി അംഗീകരിച്ചു, പ്രസിഡൻ്റിനെ രണ്ട് തവണ അധികാരത്തിൽ പരിമിതപ്പെടുത്തി.
1977 - ചങ്ങമ്പുഴ സ്മാരക കലാകേന്ദ്രം (ഇടപ്പള്ളി), തുടക്കം /sathyam/media/media_files/2025/02/27/df1974d4-5021-4259-b06e-cf6c204e4a57-684254.jpeg)
1980 - നോർവീജിയൻ ഓയിൽ പ്ലാറ്റ്‌ഫോമായ അലക്‌സാണ്ടർ എൽ. കീലാൻഡ് വടക്കൻ കടലിൽ തകർന്നുവീണ് 123 പേർ മരിച്ചു.
1991 - ഗൾഫ് യുദ്ധം ; കുവൈറ്റ് വിമോചിപ്പിക്കപ്പെട്ടതായി യു എസ് പ്രസിഡണ്ട് ബുഷ് പ്രഖ്യാപിച്ചു.
2002 - ഗോധ്രയിൽ കലാപത്തിന് കാരണമായ ട്രെയിൻ തീവയ്പ് നടന്നു.
2005 - 77-ാമത് ഓസ്‌കാർ അവാർഡിൽ ജാമി ഫോക്‌സ് മികച്ച നടനും ഹിലാരി സ്വാങ്ക് മികച്ച നടിക്കുമുള്ള ഓസ്‌കാറും നേടി.
2010 - ചിലിയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 500-ലധികം ആളുകൾ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു./sathyam/media/media_files/2025/02/27/b3e3b4b8-7f17-4964-84d8-1dfda10f729f-349310.jpeg)
2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
2014 - വിലക്കയറ്റവും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കാരണം പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
/sathyam/media/media_files/2025/02/27/dba7d5e7-3775-42bf-a435-3554bfbc04ab-294620.jpeg)
2015 - റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ബോറിസ് നെംത്‌സോവ് മോസ്‌കോയിൽ വെച്ച് ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിനെതിരെ മാർച്ച് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ടു.
2019-ൽ ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ ഫൈറ്റർ പൈലറ്റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ വ്യോമസേന പിഒകെയിൽ വെടിവെച്ച് വീഴ്ത്തി./sathyam/media/media_files/2025/02/27/db034437-e7d6-46f4-9882-f717e7ef16e0-509053.jpeg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us