ഇന്ന് ഫിബ്രവരി 9: ദേശീയ സെന്‍സസ് ദിനം! അനിത ഭാരതിയുടെയും കിളിമാനൂര്‍ ചന്ദ്രന്റെയും ശാലു കുര്യന്റേയും ജന്മദിനം: പ്രഥമ ഡേവിസ് കപ്പ് ടെന്നിസ് മത്സരം തുടങ്ങിയതും അന്ന ചാണ്ടി ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project february 9

.    ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200  
മകരം 27
തിരുവാതിര / ദ്വാദശി
2025 ഫിബ്രവരി 9, 
ഞായർ

ഇന്ന്;
                
   *ദേശീയ സെൻസസ് ദിനം ![1951-ൽ ഇന്നേ ദിവസമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് തുടങ്ങിയത്]

publive-image

*ലോക വിവാഹ  ദിനം! [വിശാലമായ ഈ ലോകത്തിൽ ഏകനായി പിറക്കേണ്ടി വരുന്ന ഏകനായി ജീവിയ്ക്കേണ്ടി വരുന്ന ഓരോ വ്യക്തിയ്ക്കും സ്വന്തം ജീവിതത്തിൽ ഒരു തുണയായി ഒത്ത ഒരു ഇണയായി ഒരു ജീവിതപങ്കാളിയെ   കണ്ടെത്തി അവരെ സ്വന്തം ജീവിതത്തിലേയ്ക്ക് ആനയിയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ദിവസം.
 
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവാഹം വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ സംവിധാനമാണ്, ഒരു സമൂഹത്തിൽ ജീവിയ്ക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ഔപചാരികവൽക്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. !]

publive-image

*ഓട്ടിസം ഞായറാഴ്ച ! [ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുവാൻ ഒരു ദിനം!]
 
*  ദേശീയ പിസ്സ ദിനം ! [National Pizza Day : പത്താം നൂറ്റാണ്ടിൽ ഇറ്റലിയിലെ നേപ്പിൾസിലാണ് പിസ്സയുടെ ആരംഭം.  സോസ് പുരട്ടിയതും, ചീസ് തളിച്ചതുമായ ഒരു ലളിതമായ ഫ്ലാറ്റ്ബ്രഡ് ആയിരുന്നു ആദ്യകാലത്ത്. 1905-ൽ അമേരിക്കയിൽ ന്യൂയോർക്ക് സിറ്റിയിൽ, ലോംബാർഡിസ് എന്ന പിസ്സേറിയ  അതിൻ്റെ മുദ്ര പതിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ ലോകത്തുടനീളമുള്ള വ്യക്തികളെ ആകർഷിച്ചു കൊണ്ട് ഈ ഭക്ഷണപദാർത്ഥം അതിൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അങ്ങനെയുള്ള പിസയെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം ]publive-image

*സൂപ്പർ ബൗൾ  ഞായറാഴ്ച!

*ദേശീയ ബദൽ വൈസസ് വികസന  ദിനം! [ദേശീയ വികസന ബദൽ ദുശ്ശീല ദിനം
 ആളുകളെ ബാധിയ്ക്കുന്ന സ്വാധിനിയ്ക്കുന്ന ദുശ്ശീലങ്ങളെ  ആരോഗ്യകരമായ പ്രവർത്തനങ്ങൾ കൊണ്ട് മാറ്റിയെടുക്കാൻ വേണ്ടി പ്രയത്നിയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിനം.]

* ചോക്ലേറ്റ് ദിനം! [Chocolate Day ; . ]

* ദേശീയ  ബാത്ത് ടബിൽ വായനാ ദിനം ![National Read In The Bathtub Day ;
 ബാത്ത് ടബിൽ കിടന്ന് ശാന്തമായി കുളിച്ചു കൊണ്ട് ഒരാൾക്ക് ; അയാൾക്കിഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് ആസ്വദിക്കുവാൻ ഒരു ദിവസം.] publive-image

*സൂപ്പർ ചിക്കൻ വിംഗ്  ഡേ!

*ഫ്രീവോ ദിനം!

*പന്നിയിറച്ചിയുടെ തൊലിക്ക് അഭിനന്ദന  ദിനം!

*ദേശീയ പല്ലുവേദന ദിനം ![National Toothache Day.!]

*ബ്രസീലിൻ്റെ കാർണിവൽ ![Carnival of Brazil ; പതിനെട്ടാം  നൂറ്റാണ്ടിൽ, ഈ ആഘോഷം  ഒരു മതപരമായ ചടങ്ങായിരുന്നു.   പത്തൊൻപതാം നൂറ്റാണ്ടിൽ, സംഘടിതമായ പരേഡുകളും മത്സരങ്ങളും കൊണ്ട് ഇത് ഒരു കാർണിവലും   ബ്രസീലിയൻ സംസ്കാരത്തിലെ പ്രധാനപ്പെട്ട സംഭവവുമായി മാറി.  publive-image

തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഈ കാർണിവലിന് സാംബ എന്നറിയപ്പെടുന്ന ഒരു സംഗീതം കൂടി വികസിപ്പിച്ചെടുക്കുകയും ചെയ്തപ്പോൾ ഇതിൻ്റെ ജനപ്രീതി കൂടുകയും ചെയ്തു.
 ഇതിനെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

*കൊറിയൻ പുതുവർഷം ! [Korean New Year ;  ദക്ഷിണ കൊറിയയിലെ ഒരു പ്രധാന ആഘോഷമാണ് കൊറിയൻ ന്യൂ ഇയർ അഥവ "സിയോല്ലൽ".  അകന്നിരിയ്ക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേരാനും പരമ്പരാഗത ചടങ്ങുകൾ നടത്താനും സമ്മാനങ്ങൾ നൽകാനുമുള്ള സമയമാണിത് ]

ജന്മനായുള്ള ഹൃദയ വൈകല്യ അവബോധ വാരം!(7/02 to 14/02, Congenital Heart Defect Awareness Week )

* ലെബനോൺ: സെയ്ന്റ് മരോൺ ഡേ !publive-image

 ഇന്നത്തെ മൊഴിമുത്ത്
  ്‌്‌്്്്്്്്്്്്്്്്്്്
1)  ''ചില പുസ്തകങ്ങൾ രുചി നോക്കിയാൽ മതി, മറ്റു ചിലത് വിഴുങ്ങിയാലേ പറ്റൂ; വേറേ ചിലതുണ്ട്, ചവച്ചരച്ചു ദഹിപ്പിക്കേണ്ടവ''

2) " പഴയതായാൽ നന്നാവുന്ന നാലുണ്ട്: പഴയ മരം എരിക്കാൻ കൊള്ളാം, പഴയ വീഞ്ഞു കുടിയ്ക്കാൻ കൊള്ളാം, പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം."

.    [ - ഫ്രാൻസിസ് ബേക്കൺ ]
    ***********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
ദളിതർക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ദളിത് സാഹിത്യത്തിനു നൽകിയ വിലപ്പെട്ട രചനകളിലൂടെയും  പ്രശസ്തയായ   അനിത ഭാരതിയുടെയും (1965),publive-image

നാടോടിസാഹിത്യരംഗത്തു കുറച്ചുകാലം പഠനങ്ങൾ നടത്തുകയും നാടൻപാട്ടുകൾ ശേഖരിക്കുകയും,   നമ്മുടെ നാടൻപാട്ടുകൾ,   കേരളത്തിലെ നാടൻപാട്ടുകൾ തുടങ്ങിയ പുസ്തകങ്ങളും, കുടാതെ നോവലുകളും, ചിത്രകല യെക്കുറിച്ചും ഗ്രന്ഥങ്ങൾ രചിച്ച സാഹിത്യകാരനും,   കേരള യുക്തി വാദി സംഘത്തിന്റെ   പ്രവർത്തകനും, ചലചിത്ര നിർമ്മാതാവും  ആയ കിളിമാനൂർ ചന്ദ്രന്റെയും (1950),

 ഗുജറാത്തിലെ കലാപത്തിന്  ഇരയായവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ പൌരാവകാശ പ്രവർത്തകയും പത്ര പ്രവർത്തകയുമായ തീസ്ത സെതൽവാദിന്റെയും (1962),

നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും മുൻ ഉപ പ്രധാനമന്ത്രിയും ആയിരുന്ന സുജാത കൊയ്‌രാളയുടെയും (1954),publive-image

 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍ ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത്‌ തുടക്കം കുറിച്ച മലയാള സീരിയൽ ചലച്ചിത്ര നടി ശാലു കുര്യന്റേയും (1988),

2015 ലെ ഫാൽവെയ്ൽ സ്റ്റേഷൻ , റോക്കി സീരിസിലെ ക്രീഡ്‌ (2015), ബ്ലഡ് പാന്തർ (2018) തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അമേരിക്കൻ നടൻ മൈക്കൽ ബകാരി ജോർഡൻ്റെയും (1987),

കഠിനവും അസ്ഥിരവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനും റോബർട്ട് ഡി നിരോ, മാർട്ടിൻ സ്‌കോർസെസി എന്നിവരുമായുള്ള റാഗിംഗ് ബുൾ (1980), ഗുഡ്‌ഫെല്ലസ് (1990), കാസിനോ (1995), ദി ഐറിഷ്‌മാൻ (2019) (2019) എന്നിവയ്‌ക്കൊപ്പവും അറിയപ്പെടുന്ന ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജോസഫ് ഫ്രാങ്ക് പെസിയുടെയും (1943),publive-image

50 ലധികം സിനിമകളിൽ അഭിനയിക്കുകയും ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്ന് BAFTA അവാർഡ് നോമിനേഷനുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അമേരിക്കയിലെ അഭിനേത്രിയും ആക്റ്റിവിസ്റ്റും, മുൻ ഫാഷൻ മോഡലും ആയ മിയ ഫാറോ എന്നറിയപ്പെടുന്ന മരിയ ഡി ലൂർദെസ് വില്ലിയേഴ്സ് ഫാറോയുടെയും (1945),

അസമമായ വിവരങ്ങളുള്ള വിപണികളുടെ വിശകലനത്തിനായി 2001-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം നേടിയ അമേരിക്കൻ കെയ്നീഷ്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സിൻ്റെയും (1943),

publive-image

പ്രശസ്തമായ ക്ലാസിക് ദി കളർ പർപ്പിളിന് പേരുകേട്ട അമേരിക്കൻ നോവലിസ്റ്റും, ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വനിതയുമായ ആലിസ് വാക്കറിൻ്റെയും ( 1944),

ഒരു സ്റ്റോക്ക് ബ്രോക്കർ എന്ന നിലയിൽ അദ്ദേഹ ത്തിൻ്റെ റാഗ് ടു റിച്ചസ് സ്റ്റോറി ജനപ്രിയ സിനിമയായ ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസിന് പ്രചോദനമായ ഒരു അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കറും സംരംഭകനുമായ ക്രിസ്റ്റഫർ പോൾ ഗാർഡ്നർ എന്ന ക്രിസ് ഗാർഡനറിൻ്റെയും (1954),

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ഫാസ്റ്റ് ബൗളറുമായ ഗ്ലെൻ മഗ്രാത്തിൻ്റെയും (1970),publive-image

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നോർസ് ഗോഡ് ഓഫ് മിസ്‌ചീഫ് ലോകിയായി അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയർന്ന ഇംഗ്ലീഷ് നടൻ തോമസ് വില്യം ഹിഡിൽസ്റ്റൺ എന്ന ടോം ഹിഡിൽ സ്റ്റണിൻ്റെയും (1981),

2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഗുസ്തിക്കാരനും, പിന്നീട് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് ഡിവിഷൻ എംഎംഎ ചാമ്പ്യനാക്കുകയും ചെയ്ത ഹെൻറി സെജുഡോയുടെയും (1987) ജന്മദിനം.!publive-image

*******"*"**
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*******"*****
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ജ. (1901-1985)
ക്യാപ്റ്റൻ കൃഷ്ണൻ നായർ ജ. (1922-2014)
ഏ.ആർ. ആന്തുലെ ജ. (1929- 2014)
വില്യം  ഹാരിസൺ ജ. (1773-1841)
വിൽഹെം മെയ്ബാക് ജ. (1846-1929)

മലയാള സംഗീതനാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം ജ്ഞാനമ്ബിക , ജീവിതനൌക തുടങ്ങിയ സിനിമയില്‍ പ്രധാന വേഷം ചെയ്യുകയും പാടുകയും ചെയ്ത  മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല നടന്മാരിലൊരാളായിരുന്ന  സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(1901 ഫെബ്രുവരി 9 – 1985 ജനുവരി 19), 

ലീല ഗ്രൂപ്പ് ഓഫ് ഹോട്ടേൽസിന്റെ സഹസ്ഥാപകനും മുംബൈയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും ആയിരുന്ന  ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്ന  ചിറ്റരത്ത് പൂവക്കാട്ട് കൃഷ്ണൻ നായർ (1922 ഫെബ്രുവരി 9-2014 മെയ് 17) ,

 publive-image

എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിളും  മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനുമായിരുന്ന കോണ്ഗ്രസ് നേതാവ്  ഏ.ആർ. ആന്തുലെ  എന്ന  അബ്ദുൾ റഹ്മാൻ ആന്തുലെ  ( 9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014),  

അമേരിക്കൻ മിലിട്ടറി ഓഫീസറും  രാഷ്ട്രീയക്കാരനും ഒമ്പതാമത്തെ പ്രസിഡന്റും തൽസ്ഥാനത്തിരിക്കെ മരണപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റുമായിരുന്ന വില്യം ഹെന്റി ഹാരിസൺ (ഫെബ്രുവരി 9, 1773-ഏപ്രിൽ 4, 1841),

കരയ്ക്കും വെള്ളത്തിനും വായുവിനും അനുയോജ്യമായ നിരവധി അതിവേഗ ആന്തരിക ജ്വലന എഞ്ചിനുകൾ വികസിപ്പിച്ചെടുത്ത ജർമ്മൻ എഞ്ചിൻ ഡിസൈനറും വ്യവസായിയുമായിരുന്ന വിൽഹെം മെയ്ബാക്ക്( 9 ഫെബ്രുവരി 1846 - 29 ഡിസംബർ 1929)publive-image

ഇന്നത്തെ സ്മരണ !!!
******** 
പി.ടി അബ്ദുൾ റഹിമാൻ മ.(1940-2003)
ബനഫൂൽ മ. (1899-1979)
എം സി ചഗ്ല  മ. (1900- 1981)
ബാലസരസ്വതി മ. (1918-1984)
ചിത്തി ബാബു. മ. (1936-1996)
ബാബ ആമ്ടെ മ. (1914-2008 )
മുഹമ്മദ് അഫ്സൽ ഗുരു മ. (1969- 2013)
ഡൗ ഗെറിറ്റ് മ. (1613-1675)
ആനി കാതറീൻ എമ്മറിച്ച്  മ. (1774-1824)
ഫിയോദർ ദസ്തയേവ്‌സ്കി മ.(1821-1881)
ഏൺസ്റ്റ് വോൺ ഡോനാനി മ.(1877-1960)
ഡെന്നിസ് ഗാബോർ മ. (1900-1979)
കിക്കി" കമറീന മ. (1947-1985)
വില്യം ഫുൾ ബ്രൈറ്റ് മ. (1905-1995)
സുശീൽ കൊയ്രാള മ. (1931-2016)
മാര്‍ഗരെറ്റ് രാജകുമാരി മ. (1930-2002)
ജോഹാൻ  മ. (1969 -2018).publive-image

ബഷീറിന്റെ ബാല്യകാലസഖി ഗാനരൂപത്തില്‍ ആക്കിയ പി ടി അബ്ദുൾ റഹിമാൻ (1940 മെയ് 15-ഫെബ്രുവരി 9,2003),

ബംഗാളി നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകകൃത്തും, കവിയും, ഡോക്റ്ററും ' 'ബനഫൂൽ' എന്ന തുലിക നാമത്തിൽ എഴുതിയിരുന്ന ബാലായ് ചന്ദ് മുഖോപാദ്ധ്യായ (1899, ജൂലൈ 19– ഫെബ്റുവരി 9,1979) ,

മുംബൈ ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസ്‌, അമേരിക്കന്‍ അംബാസിഡര്‍,വിദ്യാഭ്യാസ മന്ത്രി ,  വിദേശകാര്യ വകുപ്പ് മന്ത്രി,ലോകസഭ സ്പീക്കര്‍ , ഹേഗില്‍ അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജ്,  തുടങ്ങിയ  പദവികള്‍  വഹിച്ച മുഹ്ഹമ്മദ് അലി കരിം ചഗ്ല എന്ന എം സി ചഗ്ല (30 സെപ്റ്റംബര്‍ 1900 – 9 ഫെബ്രുവരി1981) ,publive-image

ഭരതനാട്യം പാശ്ചാത്യനാടുകളിൽ എത്തിച്ച്‌ വിദേശീയരുടെ പ്രശംസയ്‌ക്കു പാത്രമാക്കിയ നർത്തകരിൽ പ്രമുഖയായിരുന്ന ബാലസരസ്വതി (13 മെയ് 1918 – 9 ഫെബ്റുവരി 1984),

കർണാടക സംഗീതത്തിൽ വീണ വാദനത്തിൽ അഗ്രഗണ്യനും, ജീവിച്ചിരിക്കുമ്പോൾ തന്നെ ഐതിഹാസികമാനം കൈവരിച്ച വീണ ചിത്തി ബാബു എന്ന് അറിയപ്പെട്ടിരുന്ന ചിത്തി ബാബു (ഒക്റ്റോബർ 13, 1936 – ഫെബ്രുവരി 9, 1996) ,

പത്മശ്രീ, ബജാജ് അവാർഡ്,   കൃഷിരത്ന,   ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി  പുരസ്കാരങ്ങൾ ലഭിച്ച  സാമൂഹ്യ പ്രവർത്തകനും ഗാന്ധിജി,ആചാര്യ വിനോബാ ഭാവെ എന്നിവര്ക്കൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിൽപങ്കെടുക്കുകയും, കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമായ   “ആനന്ദവൻ" സ്ഥാപിക്കുകയും ചെയ്ത മുരളീധർ ദേവീദാസ് ആംടേ എന്ന ബാബാ ആമ്ടെ(1914 ഡിസംബർ 26 -2008 ഫെബ്രുവരി 9) ,

publive-image

പാകിസ്താനിലെ വിരമിച്ച പട്ടാളക്കാരിൽ നിന്ന് തീവ്രവാദ പരിശീലനം ലഭിക്കുകയും പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതായി  കണ്ടെത്തി  വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്ത മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013),

അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങൾ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉൾഭാഗം ചിത്രീകരിക്കുന്നതിൽ പ്രത്യേകിച്ച്, കൃത്രിമ വെളിച്ചത്തിൽ തിളങ്ങുന്ന ഗൃഹോപകരണങ്ങൾ അതിസൂക്ഷ്മമായി വരച്ച് കൂടുതൽ വൈദഗ്ദ്ധ്യം കാട്ടിയ ഡച്ച്  ചിത്രകാരൻ ഡൗ ഗെറിറ്റ് (1613 ഏപ്രിൽ 7 -1675 ഫെബ്രുവരി 9), publive-image

യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും (stigmatist) ആയിരുന്ന ആനി കാതറീൻ എമ്മറിച്ച് (8 സെപ്റ്റംബർ 1774- ഫെബ്രുവരി 9, 1824),

മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്മാർ,  പാവങ്ങൾ, ചൂതാട്ടക്കാരൻ, വിഡ്ഢി, വൈറ്റ് നൈറ്റ്സ് തുടങ്ങിയ കൃതികള്‍  രചിച്ച പ്രശസ്തനായ ഒരു റഷ്യൻ  നോവലിസ്റ്റും ചെറുകഥാകൃത്തുമായ   ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (നവംബർ 11, 1821 - ഫെബ്രുവരി 9, 1881),publive-image

സിംഫണി ഇൻ എഫ് (1896-ൽ ഹംഗേറിയൻ മില്ലെനിയം പ്രൈസ് നേടിയകൃതി),പിയാനോ ക്വിൻറ്ററ്റ് ഇൻസിമൈനർ, വേരിയേഷൻസ് ഫോർ പിയാനോ, കൺസെർട്ടോ ഫോർ പിയാനോ തുടങ്ങിയ സംഗീത കൃതികൾ ചിട്ടപ്പെടുത്തിയ  ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്ന ഏൺസ്റ്റ് വോൺ ഡോനാനി (1877 ജൂലൈ 27 -1960 ഫെബ്രുവരി 9 ),

ഹോളോഗ്രാഫി കണ്ടുപിടിച്ച ഹംഗേറിയൻ-ബ്രിട്ടീഷ് എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, നോബൽ സമ്മാന ജേതാവുമായ ഡെന്നിസ് ഗാബോർ (5 ജൂൺ 1900 – 9 ഫെബ്രുവരി 1979)publive-image

മെക്സിക്കോയിലെ മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെ പ്രവർത്തിക്കുന്ന   അമേരിക്കൻ DEA യുടെ ഇൻ്റലിജൻസ് ഓഫീസറും, മയക്കുമരുന്നു കാർട്ടൽ തട്ടിക്കൊണ്ടുപോയി, പീഡനത്തിനിരയാക്കി ചോദ്യം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത എൻറിക്ക് "കിക്കി" കമറീന സലാസർ(ജൂലൈ 26, 1947 – ഫെബ്രുവരി 9, 1985)

ഫുൾബ്രൈറ്റ് പ്രോഗ്രാം എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്ത വ്യക്തിയും, അമേരിക്കൻ സെനറ്ററും ദീർഘകാലം അമേരിക്കൻ സെനറ്റിൽ വിദേശകാര്യ സമിതിയുടെ അദ്ധ്യക്ഷനുമായിരുന്ന  വില്ല്യം ഫുൾബ്രൈറ്റ് എന്ന ജയിംസ് വില്യം ഫുൾ ബ്രൈറ്റ്(ഏപ്രിൽ 9, 1905-ഫെബ്രുവരി 9,1995),publive-image

നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയും ആയ സുശീൽ കൊയ്രാള (1939 ഓഗസ്റ്റ് 12-2016 ഫെബ്രുവരി 9),

എലിസബത്ത് രാജ്ഞിയുടെ സഹോദരിയും  വളരെ വിവാദപരമായജീവിതം നയിച്ച്  പല സ്നേഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും നിരന്തരമായ പുകവലി കാരണം ശ്വാസകോശ രോഗം ബാധിക്കുകയും ചെയ്ത മാര്‍ഗരെറ്റ് രാജകുമാരി (21 ഓഗസ്റ്റ്‌ 1930 -ഫെബ്രുവരി 9,2002), publive-image

തിയേറ്റർ, നൃത്തം, ടെലിവിഷൻ, സിനിമ എന്നിവയുൾപ്പെടെ നിരവധി മാധ്യമങ്ങൾക്ക് സംഗീതം പകരുകയും  തിയറി ഓഫ് എവരിതിങ്, സികാരിയോ, അറൈവൽ തുടങ്ങിയ ചിത്രങ്ങളാൽ അറിയപ്പെടുകയും ചെയ്ത  ഒരു ഐസ്‌ലാൻഡിക് സംഗീത സംവിധായകനായിരുന്ന ജോഹാൻ ഗുന്നർ ജൊഹാൻസൺ (19 സെപ്റ്റംബർ 1969 - 9 ഫെബ്രുവരി 2018). publive-image

ചരിത്രത്തിൽ ഇന്ന്…
********

474 - ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹ-ചക്രവർത്തിയായി സെനോയെ കിരീടധാരണം നടത്തുന്നു

1757 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബംഗാൾ നവാബ് സിറാജ്-ഉദ്-ദൗളയും തമ്മിൽ അലിനഗർ ഉടമ്പടി ഒപ്പുവച്ചു, കമ്പനിക്ക് ഫാക്ടറികളും പ്രത്യേകാവകാശങ്ങളും കൽക്കട്ട നഗരവും പുനഃസ്ഥാപിച്ചു.publive-image

1897 -  ബ്രിട്ടീഷ് പര്യവേഷണ സേന ബെനിൻ സിറ്റി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു, നൈജീരിയൻ രാജ്യമായ ബെനിൻ അവസാനിപ്പിച്ചു

1900 - ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.

1900 - പ്രഥമ ഡേവിസ് കപ്പ് ടെന്നിസ് മത്സരം തുടങ്ങി..publive-image

1920 - ആർട്ടിക് മേഖലയിലെ ധ്രുവപര്യവേക്ഷണം സംബന്ധിച്ച് അന്തരാഷ്ട്ര സമൂഹം, നോർവേയുമായി സ്വാൽബാർഡ് കരാർ ഒപ്പു വച്ചു.

1931 - ഇന്ത്യയിൽ ആദ്യമായി സചിത്ര സ്റ്റാമ്പുകൾ പ്രസിദ്ധീകരിച്ചു. ന്യൂ ഡൽഹിയെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആകുന്നതിനോട് അനുബന്ധിച്ചായിരുന്നു ഈ സ്റ്റാമ്പ് ഇറക്കിയത്.

1934 - ബാൾകാൻ എൻടെൻടി രൂപീകരിച്ചുpublive-image

1943 - രണ്ടാം ലോക മഹായുദ്ധത്തിൽ ഗുഡൽകനാൽ യുദ്ധത്തിൽ ജപ്പാൻ അമേരിക്കയോട് തോൽവി സമ്മതിച്ചു.

1951 -  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചു

1959 - അന്ന ചാണ്ടി ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി..publive-image

1959 - ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ യൂണിറ്റ് USSR ൽ പ്രവർത്തനം ആരംഭിച്ചു.

1962 - ജമൈക്ക സ്വതന്ത്രരാജ്യമായി.

1963 -  ബോയിംഗ് 747 ജെറ്റിൻ്റെ ആദ്യ പറക്കൽ നടന്നു.publive-image

1964 - പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡ് ബീറ്റിൽസ് ആദ്യമായി യുഎസിൽ ദ എഡ് സള്ളിവൻ ഷോയിൽ തത്സമയം അവതരിപ്പിക്കുകയും 73 ദശലക്ഷം ആളുകൾ കാണുകയും ചെയ്തു

1969 - ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.

1971 - കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.publive-image

1971 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 14 മൂന്നാമത്തെപ്രാവശ്യം ചന്ദ്രനിൽ ഇറങ്ങിയതിനുശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നു

1973 - ബിജു പട്‌നായിക് ഒറീസ്സ നിയമസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

1975 - സോയൂസ് 17 സോവിയറ്റ് ബഹിരാകാശപേടകം ഭൂമിയിലേക്ക് തിരിച്ചുവന്നു.publive-image

1985 - മയക്കുമരുന്ന് കടത്തിനെതിരെ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇൻ്റലിജൻസ് ഓഫീസർ കിക്കി കാമറീനയെ തട്ടിക്കൊണ്ടുപോയി, പീഡനത്തിനിരയാക്കി ചോദ്യം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു.

1986 - ഹാലിയുടെ കോമറ്റ് അവസാനത്തെ സൗരയൂഥത്തിൽ പ്രത്യക്ഷപ്പെട്ടു.publive-image

1900 - പ്രശസ്ത ടെന്നീസ് ടൂർണമെൻ്റ്, ഡേവിസ് കപ്പ്, ഡ്വൈറ്റ് ഡേവിസ് സ്ഥാപിച്ചു

1991 - ലിത്വാനിയയിലെ വോട്ടർമാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്തു

1996 - റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ എന്ന ഐ. ബി.എം നിർമ്മിച്ച കംപ്യൂട്ടറിനോട് ചെസ്സ് മത്സരത്തിൽ പരാജയപ്പെട്ടു..

publive-image

1996 - പീറ്റർ ആംബ്രസ്റ്റർ, വിക്ടർ നിനോവ്, സിഗുർഡ് ഹോഫ്മാൻ എന്നിവർ 112 എന്ന ഉയർന്ന റേഡിയോ ആക്ടീവ് രാസ മൂലകം കണ്ടെത്തി, പിന്നീട് കോപ്പർനീഷ്യം എന്ന് പേരിട്ടുpublive-image

1997 - ഫോക്‌സ് കാർട്ടൂൺ സീരീസ് ദി സിംസൺസ് അതിൻ്റെ 167-ാം എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് ശേഷം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആനിമേഷൻ പരമ്പരയായി മാറി.

2013 - അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വച്ച് തൂക്കിലേറ്റി..

2014 - 13.6 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിpublive-image

2018 - 2018 വിന്റർ ഒളിമ്പിക്സ്: ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങ് കൗണ്ടിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

2020 - ജോക്കറിന് വേണ്ടി ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള ഓസ്‌കാറും 92-മത് അക്കാദമി അവാർഡിൽ പാരസൈറ്റിനായി ബോങ് ജൂൺ-ഹോ മികച്ച സംവിധായകനും മികച്ച ചിത്രത്തിനുള്ള ഓസ്‌കാറും നേടി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment