ഇന്ന് ഒക്ടോബര്‍ 5: മാഹി പള്ളി തിരുനാള്‍ ആരംഭവും ലോക അദ്ധ്യാപക ദിനവും ഇന്ന്. എം വിജയ കുമാറിന്റെയും ഷൈജു അന്തിക്കാടിന്റെയും ജന്മദിനം. യൂറോപ്യന്‍ കാത്തലിക് രാജ്യങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്നതും പോര്‍ച്ചുഗല്‍ റിപ്പബ്ലിക്ക് ആയതും ഇതെദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
New Project

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                ' JYOTHIRGAMAYA '
.               ്്്്്്്്്്്്്്്്
.               🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
കന്നി 19
ചതയം  / ത്രയോദശി
2024 / ഒക്ടോബര്‍ 5, 
ഞായർ

Advertisment

ഇന്ന്

  മാഹി പള്ളി തിരുനാൾ ആരംഭം ![ മാഹി സെന്‍റ് തെരേസാസ് ദേവാലയത്തിൽ ആവിലായിലെ  ത്രേസ്യാമ്മയെ മയ്യഴി മാതാവായി അവരാേധിക്കുന്ന,  18 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ]

1b1e2299-ab48-4771-921c-fd47573dae1a

*  ലോക അദ്ധ്യാപക ദിനം ![World Teachers Day -ലോകമെമ്പാടുമുള്ള അധ്യാപകർ വഹിക്കുന്ന പങ്കിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് അധ്യാപക ദിനം ലക്ഷ്യമിടുന്നത്. കുട്ടികൾ പഠിക്കുകയും വളരുകയും മുതിർന്നവരായി മാറുകയും ചെയ്യുന്ന രീതിയെ സ്വാധീനിക്കാൻ അവർ തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു, പലപ്പോഴും വളരെ കുറഞ്ഞ ശമ്പളത്തിന്. ഭാവി തലമുറകളെ ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്തം ഒരു തരത്തിലും നിസ്സാരമല്ല, അതിനാൽ അദ്ധ്യാപക ദിനത്തിൽ മാത്രമല്ല, വർഷം മുഴുവനും  അർപ്പണബോധമുള്ളവരും പ്രധാനപ്പെട്ടവരുമായ നമ്മുടെ അദ്ധ്യാപകരെ ഓർക്കുക. "Recasting teaching as a collaborative profession"എന്നതാണ് 2025 ലെ ഈ ദിനത്തിൻ്റെ മുദ്രാവാക്യം ]

6a8eeead-6f06-40a9-af73-5c3bd7b8c160

*അന്താരാഷ്ട്ര വേശ്യാവൃത്തി നിരോധന ദിനം![International Day of No Prostitution -അന്താരാഷ്ട്ര വേശ്യാവൃത്തി നിരോധന ദിനം വേശ്യാവൃത്തിയുടെ ദോഷങ്ങളിലേക്കും അതിനു പിന്നിലെ വലിയ വ്യവസ്ഥയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ലൈംഗിക വ്യാപാരം പലപ്പോഴും ദുരുപയോഗം, നിയന്ത്രണം, ആഴത്തിലുള്ള അസമത്വം എന്നിവ മറച്ചുവെക്കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ]

*ലോക മെനിഞ്ചൈറ്റിസ്  ദിനം![World Meningitis Day -വേഗത്തിൽ പടരുന്നതും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമായ ഒരു രോഗത്തിലേക്ക് ലോക മെനിഞ്ചൈറ്റിസ് ദിനം ശ്രദ്ധ ആകർഷിക്കുന്നു. മെനിഞ്ചൈറ്റിസ് തലച്ചോറിലും നട്ടെല്ലിലും വീക്കം ഉണ്ടാക്കുന്നു, പലപ്പോഴും വലിയ മുന്നറിയിപ്പൊന്നുമില്ലാതെ. ഇത് ഗുരുതരമായ രോഗത്തിലേക്കോ മണിക്കൂറുകൾക്കുള്ളിൽ മരണത്തിലേക്കോ നയിച്ചേക്കാം.]

3b0fb158-1dff-47b8-8de8-fc8bba185b96

*അന്താരാഷ്ട്ര മത്സ്യബന്ധന കപ്പൽ  ദിനാചരണം[International Blessings of The Fishing Fleet Day -
മത്സ്യബന്ധന കപ്പലുകളുടെ അന്താരാഷ്ട്ര അനുഗ്രഹ ദിനം ആളുകളെ വെള്ളത്തിന്റെ അരികിലേക്ക് കൊണ്ടുവരുന്നു, നിറഞ്ഞ ഹൃദയത്തോടെയും കണ്ണുകൾ ബോട്ടുകളിൽ ആരാധിക്കുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ കപ്പലുകൾ സാവധാനം ഡോക്കിന് അപ്പുറത്തേക്ക് കൊണ്ടുപോകുന്നു. ഓരോന്നിലും വലകൾ മാത്രമല്ല ഉള്ളത് - കപ്പലിൽ പ്രതീക്ഷയുമുണ്ട്. ]

*ലോക കൂട്ടായ്മ  ഞായറാഴ്ച ![World Communion Sundayഒക്ടോബർ മാസത്തിലെ ആദ്യ ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ ഒന്നിച്ചുകൂട്ടുന്ന ലോക കൂട്ടായ്മ ഞായറാഴ്ചയാണ്. വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ ഉജ്ജ്വലമായ ആഘോഷമാണിത്.]

1f30ccb4-5d65-44e5-9d9d-3564072da6f6

* ലോക കാർഡ് നിർമ്മാണ  ദിനം ![ഈ വർഷം ഒക്ടോബറിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും (അല്ലെങ്കിൽ ഒക്ടോബർ 5-ന്) ആഘോഷിക്കുന്ന  ദിനമാണ് ലോക കാർഡ് നിർമ്മാണ ദിനം. ഈ ദിവസം കരകൗശലക്കാരായ ഇത്തരം ആളുകൾക്കായി സമർപ്പിക്കുന്നു, കാർഡ് ഒരെണ്ണം വാങ്ങുന്നതിനേക്കാൾ ഒരു കാർഡ് ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നവർ അവർക്കും ഈ ദിനം ആഘോഷിയ്ക്കാം. 2006-ലാണ് ഈ ദിനാചരണം ആരംഭിച്ചത്. ]

* ഗ്ലോബൽ ജെയിംസ് ബോണ്ട് ഡേ ![2012 മുതൽ ഈ ദിനം ഗ്ലോബൽ ജെയിംസ് ബോണ്ട് ദിനമായി ആചരിച്ചുവരുന്നു. അതിനാൽ നിങ്ങൾ ലോകത്ത് എവിടെയായിരുന്നാലും, നിങ്ങൾ എന്തുതന്നെ ചെയ്താലും, ഇന്ന് ഒരു വോഡ്ക മാർട്ടിനി ഉയർത്തി ജെയിംസ് ബോണ്ട് എന്ന പ്രതിഭാസത്തെ അതിൻ്റെ എല്ലാ അർത്ഥത്തിലും ആഘോഷിക്കുക]

1f1f82fd-51fe-49ba-bc85-b08774172871

* ഡു സംതിംഗ് നൈസ് ഡേ! [ നമുക്ക് ചുറ്റുമുള്ളവർക്കായി ദയയുള്ള എന്തെങ്കിലും നല്ല കാര്യങ്ങൾ;
ചെയ്യുന്നവർക്കും അനുഭവിയ്ക്കുന്നവർക്കും നല്ലതു മാത്രം ആസ്വദിയ്ക്കാനും ആഘോഷിയ്ക്കാനും കഴിയുന്ന എന്തെങ്കിലും നല്ല കാര്യങ്ങൾ, ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന, 
" ഡൂ സംതിംഗ് നൈസ് ഡേ ദിനം " ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി വൈവിധ്യമാർന്ന ഓപ്ഷനുകൾ സ്വയം കണ്ടെത്തുക ആസ്വദിയ്ക്കുക ]

*പോളൻ്റ ഫെസ്റ്റിവൽ![പ്രിയപ്പെട്ട ചോള വിഭവമായ പോളണ്ടയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന സജീവമായ ആഘോഷമാണ് പോളൻ്റ ഫെസ്റ്റിവൽ. ഇറ്റലിയിലെ സ്റ്റോറോയുടെ ഹൃദയഭാഗത്ത് നടക്കുന്ന ഈ ഉത്സവം വിഭവസമൃദ്ധവും രുചികരവുമായ വിഭവങ്ങളുടെ സുഗന്ധത്താൽ  നിറയുന്നു.]

6dc85f42-e338-4eeb-bc01-315f8b5e36f1

*ദേശീയ മീഡ്  ദിനം ![പുളിപ്പിച്ച തേനിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ലഹരിപാനീയമായ മീഡിൻ്റെ ഗുണഗണങ്ങൾ സ്മരിയ്ക്കുന്നതിന് ഒരു ദിവസം. ഈ പ്രത്യേക ദിനം മീഡിൻ്റെ വൈവിധ്യവും സമ്പന്നവുമായ ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നു.]

* ദേശീയ സൈനിക പോഡ്‌കാസ്റ്റ്  ദിനം![ പോഡ്‌കാസ്റ്റുകളിലൂടെ അവരവരുടെ സൈനിക കഥകൾ പങ്കിടുന്ന വെറ്ററൻസെെനികരുടെയും സജീവ സൈനിക അംഗങ്ങളുടെയും ഭാവനകൾ ഉയർത്തിക്കാട്ടുന്ന ഒരു  ആഘോഷമാണ് സൈനിക പോഡ്കാസ്റ്റ് ദിനം. ഈ പോഡ്‌കാസ്റ്റുകൾ അവരവരുടെ സൈനികാനുഭവങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. സൈനിക സേവനത്തിനായി പോകുന്ന ഒരു വ്യക്തിയ്ക്ക് ദൈനംദിന ജീവിതത്തിൽ  നേരിടുന്ന എല്ലാ വെല്ലുവിളികളും ഇവിടെ തുറന്നു പറയാം.]

9fadcbf7-8dc2-4eb1-9a02-78e171743a58

*ദേശീയ കരീബിയൻ പൗരത്വ  ദിനം![ കരീബിയൻ കമ്മ്യൂണിറ്റിക്കുള്ളിലെ ദയയുടെയും സഹകരണത്തിൻ്റെയും അന്ത:സത്ത ഉയർത്തിക്കാട്ടുന്ന  ആഘോഷമാണ് കരീബിയൻ പൗരത്വ ദിനം. ]

 *National Get Funky Day![ നിങ്ങൾ പോകുന്നിടത്തെല്ലാം  ആവേശം നിറയ്ക്കുക നിങ്ങളുടെ ഊർജ്ജം പങ്കിടുക, പുഞ്ചിരി സമ്മാനിയ്ക്കുക, ചുറ്റുമള്ളവരെ പൊട്ടിച്ചിരിപ്പിയ്ക്കുക, നൃത്തം ചെയ്യിപ്പിയ്ക്കുക. അതിനു മാത്രമായി ഒരു ദിവസം.അതാണ് നാഷണൽ ഗെറ്റ് ഫങ്കി ഡെ. തമാശ ഒരു പകർച്ചവ്യാധിയായതിനാൽ, ദേശീയ ഗെറ്റ് ഫങ്കി ദിനം നിങ്ങളെ ജീവിതം ആഘോഷിക്കാനും സ്നേഹം പങ്കിടാനും, പെട്ടിച്ചിരിക്കാനും ക്ഷണിക്കുന്നു!]

9bec1c5b-248c-468e-a6f7-663a7924e19a

*Baloons around the world day![ഒരു ബലൂൺ പോലെയുള്ള ലളിതമായ ഒരു വസ്തുവിന് ആരുടെയും ഒരു ദിവസം കൗതുകം സമ്മാനിയ്ക്കാനും, മാനസീകസമ്മർദ്ദം കുറച്ച് ജീവിതം പ്രകാശമാനമാക്കാൻ കഴിയും. അതിനാൽ കുറച്ച് ബലൂണുകൾ കയ്യിലെടുത്ത്  ജീവിതം കുറച്ചുകൂടി രസകരവും ഉത്സവവുമാക്കാൻ കൊച്ചു കുട്ടികളെപ്പോലെ ഈ ലോകത്തോടൊപ്പം ചേരൂ. ]

 * വാനുവാട്ടു : ഭരണഘടന ദിനം !
 * ബൊളീവിയ : എഞ്ചിനീയേഴ്സ്‌ ഡേ !
 * പോർച്ചുഗൽ : ജനാധിപത്യ ദിനം !

7a54d385-e4c8-476e-b5b9-26629b6092d3

 ഇന്നത്തെ മൊഴിമുത്ത് 
്്്്്്്്്്്്്്്്്്്്
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെയാ ധാരണ ശരിയാവും."

  [സ്റ്റീവ് ജോബ്സ് ]
*********

6dcda2eb-6e4d-41c4-aeb1-71bb52b8c242
 ഇന്നത്തെ പിറന്നാളുകാർ
...........................
മുൻ മന്ത്രിയും മുൻനിയമസഭാ സ്പീക്കറും എൽ ഡി എഫ് നേതാവും കെ.ടി.ഡി.സി ചെയർമാനുമായ എം വിജയകുമാറിന്റെയും (1950),

കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മത്സരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടിയിട്ടുള്ള ചലച്ചിത്ര-നാടക സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഷൈജു അന്തിക്കാടിന്റേയും( 1976),

9fe54224-e57d-4629-963b-48f0aed9a2b1

ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികനും   സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ  കാഞ്ച ഐലയ്യയുടെയും (1952),

അസമിൽനിന്നുള്ള സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടൻ അദിൽ ഹുസൈനിന്റെയും (1963),

1991 മുതൽ 1996 വരെ പോണ്ടിച്ചേരിയുടെ 11-ാമത്തെ മുഖ്യമന്ത്രിയായും 2008 മുതൽ 2011 വരെ  രണ്ടാം തവണയും മുഖ്യമന്ത്രിയായും  സ്ഥാനം വഹിക്കുകയും തുടർച്ചയായി എട്ട് തവണ വിജയിച്ച മുതിർന്ന നിയമസഭാംഗമായ, നിലവിൽ പുതുച്ചേരിയെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നേതാവ്‌ വി. വൈത്തിലിംഗത്തിന്റേയും (1950),

9850759a-7c61-4da1-b592-8a7b36ddca39

പാകിസ്ഥാൻ മുൻ ക്രിക്കറ്ററും , 2018 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച  ഇമ്രാൻ അഹമ്മദ് ഖാൻ നിയാസിയുടേയും (1952),

മൂന്ന് അക്കാഡമി ഫിലിം അവാർഡുകൾ, പുരസ്കാരങ്ങൾ ഉൾപ്പെടെ അക്കാഡമി, എമ്മി, ഗ്രാമി, പുരസ്കാരങ്ങൾ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളായ ഇംഗ്ലീഷ് നടിയായ കേറ്റ്  എലിസബത്ത് വിൻസ്ലെറ്റ് (1975)ന്റേയും,

9710c39e-81a8-4cef-860b-3c39798f66dd

അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പുലിറ്റസർ പുരസ്കാര ജേതാവുമായ   എഡ്വാർഡ് പി. ജോൺസിന്റെയും (1950),

ഒരു അമേരിക്കൻ നടനും എഴുത്തുകാരനുമായ ജെസ്സി ആദം ഐസൻബെർഗിൻ്റേയും (1983 )ജന്മദിനം !
.........................
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !
.........................

97b48b18-df46-4101-9334-4d576ade82d7
രാമലിംഗസ്വാമികൾ ജ. ( 1823 -1874)
വെളുത്തേരി കേശവൻ വൈദ്യൻ ജ (1839-1896)
കെ. ഈച്ചരൻ ജ. (1910-1982)
കെ കെ കുമാരപിള്ള ജ .(1927- 2000)
കല്പന ജ. (1965-2016)
ചോ രാമസ്വാമി ജ. (1934-2016)
കൈലാശ്പതി മിശ്ര ജ. (1923 - 2012)
എഡ്വേഡ് ഡെറ്റെയ്‌ൽ ജ. (1848-1912)
ലൂയി ഴാൻ ലൂമിയേ ജ. (1864 -1948)
റോബർട്ട്‌ ഗൊദാർദ്  ജ. (1882 -1945 )
വാക്ലാവ് ഹാവൽ  ജ. (1936-2011)

86dc5029-3c9f-4bd2-8c7e-08bdd0ea941e

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന വള്ളാളർ എന്നവിളിക്കപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874),

തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്ത കവിയും ആയുർവേദ വൈദ്യനുമായിരുന്ന വെളുത്തേരി കേശവൻ വൈദ്യർ (ഒക്ടോബർ 5,1839-  ഒക്ടോബർ 2,1896)

ac818fc6-b1a8-4e56-866b-f922bddc1d83

പിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  കെ. ഈച്ചരൻ (05 ഒക്ടോബർ 1910 - 23 മേയ് 1982). 

കുട്ടനാട് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, അമ്പലപ്പുഴ നിന്ന് അഞ്ചാം കേരളനിയമസഭയിലേക്കും ആർ എസ് പി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും ജെ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന  കെ.കെ. കുമാരപിള്ള  (05 ഒക്ടോബർ 1927 - 05 ജനുവരി 2000) 

c5f8bcae-4f6e-4ceb-8897-117e0f290306

മലയാളചലച്ചിത്ര മേഖലയിൽഹാസ്യ വേഷങ്ങൾ  പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ള നടിയായിരുന്നുകൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി ( ഒക്ടോബർ 5, 1965 - ജനുവരി 25, 2016).  

2017 ൽ മരണാനന്തരം പത്മഭൂഷൺ ലഭിച്ച, നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ചോ രാമസ്വാമി. (1936 ഒക്ടോബർ 5 - 2016 ഡിസംബർ 17)

b5008bfc-189d-49f3-b45b-285a9833180d

ബീഹാറിൽ കാർപുരി ഠാക്കൂറിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ആളും പിന്നീട് ബി ജെ പിയുടെ ബീഹാറിലെ ആദ്യത്തെ പ്രസിഡന്റ് ആകുകയും ദേശീയ വൈസ് പ്രസിഡൻറും ഗുജറാത്തിന്റെയും രാജസ്ഥാനിന്റെയും ഗവർണർ പദം അലങ്കരിക്കുകയും ചെയ്ത: കൈലാശ് പതി മിശ്ര (5 ഒക്റ്റോബർ  1923 – 3 നവംബർ 2012),

മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങൾ നടത്തി യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാൻവാസിലേക്കു പകർത്തിയ  ഫ്രഞ്ച് ചിത്രകാരനായിരുന്ന എഡ്വേഡ് ഡെറ്റെയ്‌ൽ(1848 ഒക്ടോബർ. 5-23 ഡിസംബർ 1912)

b62d9a60-f6cb-46bc-83d4-6133ad6ed867

സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്ന ആദ്യത്തെ സിനിമാട്ടോഗ്രാഫിന് രൂപകൽപന ചെയത്, 1895 ൽ പേറ്റൻറ്റ് വാങ്ങുകയും അതേവർഷംതന്നെ തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ  ലോകസിനിമയുടെ ചരിത്രം തുടങ്ങി വയ്ക്കുകയും ലോകത്തെ ആദ്യത്തെ സിനിമാശാല പാരീസിൽ തുറക്കുകയും ചെയ്ത രണ്ട് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്നവരിൽ  ഒരാളായ ലൂയി ഴാൻ ലൂമി(1864 ഒക്റ്റോബർ 5 - ജൂൺ 6,1948),

ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ച  റോക്കറ്റുകളുടെ പിതാവ്  റോബർട്ട്‌ ഗൊദാർദ് (1882 ഒക്ടോബർ 5-1945 ഓഗസ്റ്റ് 10),

b6dcc72d-a7d8-4b31-9d68-a1367950ef34

 ഒരു ചെക്ക് രാഷ്ട്രതന്ത്രജ്ഞൻ, എഴുത്തുകാരൻ, കവി, നാടകകൃത്ത്, വിമതൻ എന്നി നിലകളിൽ ശ്രദ്ധേയനായിരുന്ന  1993 മുതൽ 2003 വരെ ചെക്ക് റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന വാക്ലാവ് ഹാവൽ 
(5 ഒക്ടോബർ 1936 - 18 ഡിസംബർ 2011)
.....................
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
കൈക്കുളങ്ങര രാമവാര്യർ മ.(1832-1896)
ഏ.കെ.പിള്ള  മ. (1893-1949)
കെ കെ ഉഷ   മ. (1939-2020)
വാഴുർ വാസുദേവൻ മ. (1943- 2006 )
മേരി  കൊവാൾസ്ക മ. (1905 -1938)
രാംനാഥ് ഗോയങ്ക മ. (1904-1991)
സ്റ്റീവ് ജോബ്സ് മ. (1955 -2011)
കോൺവാലിസ് പ്രഭു മ. (1738 -1805 )
സെയ്മൂർ ക്രേ മ. (1925-1996)
മേരി ഫൗസ്റ്റീന കൊവാൾസ്ക  മ. (1905-1938) 
ആനത്തലവട്ടം ആനന്ദൻ
(1937, ഏപ്രിൽ 22 - 2023, ഒക്‌ടോബർ 5,) 

cf60f756-04b7-4f31-b15a-d7ab3d9399b5

അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗ ഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം, ബാലപ്രബോധനം,സമാസചക്രം, ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങൾ, കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവം തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ സംസ്കൃത ഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്ന കൈക്കുളങ്ങര രാമവാര്യർ (1832- ഒക്ടോബർ 5,1897),

അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബാരിസ്റ്റർ ഏ.കെ.പിള്ള (1893 ഏപ്രിൽ 16-1949 ഒക്ടോബർ 5),

db91404f-24cf-4fe5-af96-c48163e45456

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതമായ കെ.കെ. ഉഷ( ജൂലൈ 3 1939-2020 ഒക്ടോബർ 5) 

പുരോഗമന സാഹിത്യ കലാ സമിതിയുടെ ജില്ലാ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന വാഴുർ വാസുദേവൻ (1943- 2006 ഒക്റ്റോബർ 5),

ബ്രീട്ടീഷ് സെനികനിരയിലെ മുതിർന്ന സൈന്യാധിപനും ഐർലൻഡിലും ഇന്ത്യയിലുമടക്കം ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും, ഐർലാൻ്റിലെ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം തുടങ്ങിയ നിർണ്ണായക നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്ത കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ്(1738 ഡിസംബർ 31-1805 ഒക്ടോബർ 5),

റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്ന വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938),

dd4f4e04-b492-4ce8-a900-27c0f1588096

പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവും, കമ്യൂണിസ്റ്റ്‌ പാർടി നേതാവുംമൂന്നുവട്ടം ആറ്റിങ്ങലിൽനിന്ന്‌ നിയമസഭയിലെത്തിയ മികച്ച പാർലമെൻ്റേറിയനുമായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ്റെയും (1937, ഏപ്രിൽ 22 - 2023, ഒക്‌ടോബർ 5 )

പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായിരുന്ന  സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ്  (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011),

e697a0e3-fa74-44d8-83d6-431bba3e47ea
.......................
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1582 - യൂറോപ്യൻ കാത്തലിക് രാജ്യങ്ങളിൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു

1864  - കൊൽക്കത്തയിൽ   കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു

1910 - പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി

1918 - ശ്രീനാരായണഗുരു തൻറെ ശിഷ്യന്മാരായിരുന്ന ബോധാനന്ദൻ, സത്യവൃതൻ, ഹനുമാൻ ഗിരി രാമാനന്ദൻ, ശങ്കരാനന്ദ എന്നിവരോടൊപ്പം ശ്രീലങ്കയിൽ എത്തി. ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് ഇവിടെവച്ചാണ്.

e738ea25-215c-4c5e-841e-9e24babba1e7

1919 - നോർവേയിൽ മദ്യനിരോധനം നടപ്പിലാക്കുവാൻ തീരുമാനം

1921 - ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ തുടർച്ചയായി പ്രക്ഷേപണം ആരംഭിച്ചു.അമേരിക്കയിലെ ന്യൂജേഴ്സി നൊവാർക്ക് എന്നിവിടങ്ങളിലെ ഡബ്ലിയു.ജെ.ഇസഡ് സ്റ്റേഷനാണ് ഈ നേട്ടം കൈവരിച്ചത്.

1947 - അമേരിക്കയുടെ 33 മത് പ്രസിഡണ്ട് ഹാരി ട്രൂമാൻ വൈറ്റ് ഹൗസിൽ നിന്ന് ലൈവ്‌ ആയി രാഷ്ട്രത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി.

1951 - ഭാരതീയ ജനസംഘം നിലവിൽ വന്നു.

fcb14cc7-51f3-479c-8845-5c1a699a8924

1951 - ഇക്കഴിഞ്ഞ മാസം 17 ന് അന്തരിച്ച അന്ന മൽഹോത്ര സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫിസറായി ചുമതലയേറ്റു.

1962 - ബീറ്റിൽ‌സ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി.

1989  - ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിച്ചു.

1993 - 1924 ജനുവരി 27ന് അന്തരിച്ച വ്ലാഡിമിർ ലെനിന്റെ ഭൗതിക ശരീരം സംസ്കരിച്ചു.

2000 - Federal Republic of yugoslavia യിൽ ബുൾഡോസർ വിപ്ലവം.

2009 - ഗംഗ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു.

fe6880ac-75d4-4c3b-b527-8146701cf3b1

2011 - കമ്പ്യൂട്ടർ പഠനം സുഗമമാക്കാൻ വില കുറഞ്ഞ ആകാശ് ടാബ് ഇന്ത്യ വിപണിയിൽ ഇറക്കി.

2015 - കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ, മാരകമായ രോഗികൾക്ക് "മരിക്കാനുള്ള അവകാശം" നൽകുന്ന ഒരു ബില്ലിൽ ഒപ്പുവച്ചു.

2020 ഇന്ത്യ കോവിഡ്-19 മരണസംഖ്യ 100,000 കടന്നു,

2023 - സാഹിത്യത്തിനുള്ള നോബൽ സമ്മാനം നോർവീജിയൻ എഴുത്തുകാരനായ ജോൺ ഫോസിന്

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
************
Rights Reserved by Team Jyotirgamaya

Advertisment