/sathyam/media/media_files/2025/07/19/e7wbesn52twud98cgrou-2025-07-19-08-14-39.webp)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കർക്കടകം 3
ഭരണി / നവമി
2025 ജൂലൈ 19,
ശനി
ഇന്ന്;
*ബാങ്ക് ദേശസാൽക്കരണദിനം! (1969)[ ഇന്ത്യയിൽ ബാങ്കുകളുടെ ഒന്നാംഘട്ട ദേശസാത്കരണം നടന്നത്
1969 ജൂലായ് 19 നാണ്. നിക്ഷേപം 50 കോടിയിലധികമുള്ള ബാങ്കുകളാണ് അന്ന് ദേശസാത്കരിക്കപ്പെട്ടത്, അങ്ങനെ ദേശസാത്കരണം നടന്ന ബാങ്കുകളിലൂടെയുള്ള പണമിടപാടുകളാണ് ഭീകരമായ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗം പിടിച്ചുനിന്നത്. ]
* അന്താരാഷ്ട്ര കരോക്കെ ദിനം! [ International Karaoke Day ; അന്താരാഷ്ട്ര കരോക്കെ ദിനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, എല്ലാ വർഷവും ജൂലൈ 19 ന് അന്താരാഷ്ട്ര കരോക്കെ ദിനം ആഘോഷിക്കുന്നു. ബാറുകളിലോ ക്ലബ്ബുകളിലോ ഓൺലൈനിലോ ആകട്ടെ, പൊതു ഗാനാലാപനത്തിന്റെ ആനന്ദം ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണിന്ന്.
.കരോക്കെയ്ക്ക് അമ്പത് വർഷത്തിലേറെ പഴക്കമുള്ള ഒരു പശ്ചാത്തലമുണ്ട്. ഇന്ന് കരൊക്കെ വളരെ പ്രസിദ്ധമാണെങ്കിലും, 1970 കളുടെ തുടക്കത്തിൽ ജപ്പാനിലെ കോബിയിലാണ് കരോക്കെ പരിശീലനം ആദ്യമായി ആരംഭിച്ചതെന്ന് തോന്നുന്നു.
ജപ്പാനിലെ ഒരു ഓർക്കസ്ട്ര പണിമുടക്കിയ സമയമായിരുന്നു ഈ കരോക്കെ മെഷീൻ സൃഷ്ടിക്കുന്നതിനു പിന്നിലെ പ്രചോദനം, ഒരു സംഗീതജ്ഞനാണ് സംഗീതം പ്ലേ ചെയ്യുന്നതിനായി ഈ യന്ത്രം കണ്ടുപിടിച്ചത് എന്നതാണ് ഇതിൻ്റെ പ്രത്യേകത.
"കരോക്കെ" എന്ന പേര് ജപ്പാനിൽ ശൂന്യം എന്നർത്ഥം വരുന്ന "കര" എന്ന വാക്കും ഓർക്കസ്ട്രയെ സൂചിപ്പിക്കുന്ന "ഓകെ" എന്ന വാക്കും ചേർന്നതാണ്. ഇവ ഒരുമിച്ച് പറഞ്ഞാൽ, ഈ വാക്കിന്റെ അർത്ഥം "ശൂന്യമായ ഓർക്കസ്ട്ര" (ഓർക്കസ്ട്ര ഇല്ലാതെ) എന്നതാണ്.
സാങ്കേതികവിദ്യ പുരോഗമിച്ചതോടെ, വ്യക്തികൾക്കും കുടുംബങ്ങൾക്കും കരോക്കെ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതായി മാറി, പലപ്പോഴും സ്‌ക്രീനിൽ വരികൾ ഫ്ലാഷ് ചെയ്യാനുള്ള കഴിവും ഇപ്പോഴുണ്ട്. ]
അന്താരാഷ്ട്ര നിലനിർത്തൽ ദിനം :[International Retainer Day: Celebrating Healthy Smiles and Lasting Results
പല്ലുകൾ ഗതിമാറുന്നത് തടയാൻ സഹായിക്കുന്നതിനായി 1900-കളുടെ തുടക്കത്തിൽ റിട്ടൈനറുകൾ കണ്ടുപിടിച്ചു, അതുവഴി ഓരോരുത്തരുടെയും പുഞ്ചിരി മനോഹരവും നേരെയുമായി തുടരുന്നതിനും. ഓർത്തോഡോണ്ടിക് ചികിത്സയ്ക്ക് ശേഷം പല്ലുകൾ തലങ്ങും വിലങ്ങും വളരാതിരിയ്ക്കാനും ഉപയോഗിയ്ക്കുന്ന ഉപകരണമാണ് റിട്ടൈനർ. ആ റീടൈനറുകള അറിയാൻ അവ ഉപയോഗിച്ച് പല്ലുകൾ നേരേ വളരാൻ ഉള്ള സാധ്യതകളെക്കുറിച്ച് പഠിയ്ക്കാൻ ഒരു ദിനം. ]
*ഇന്റർനാഷണൽ സ്നോഡൺ റേസ് ![യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ മലമ്പാതകളിൽ ഒന്നിലേക്ക് ലോകമെമ്പാടുമുള്ള ഓട്ടക്കാരെ ആകർഷിക്കുന്ന ആവേശകരമായ ഒരു മത്സരമാണ് ഇന്റർനാഷണൽ സ്നോഡൺ റേസ്.
വെയിൽസിലെ ലാൻബെറിസിൽ വർഷം തോറും നടക്കുന്ന ഈ ഓട്ടം, വെയിൽസിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സ്നോഡണിന്റെ കൊടുമുടിയിലേക്കുള്ള കഠിനമായ കയറ്റം ഉൾപ്പെടെ 15.35 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കോഴ്‌സിലൂടെ പങ്കെടുക്കുന്നവരെ വെല്ലുവിളിക്കുന്നു.
ഈ ഓട്ടമത്സരം സഹിഷ്ണുതയെക്കുറിച്ചു മാത്രമല്ല; മാനസികവും ശാരീരികവുമായ ക്ഷമതയെക്കുറിച്ചുള്ള ഒരു പരീക്ഷണം കൂടിയാണ്, കുത്തനെയുള്ള കയറ്റങ്ങളിലും പ്രവചനാതീതമായ കാലാവസ്ഥയിലും ഈ ഓട്ടക്കാർ ഓടേണ്ടതുണ്ട്. ഇതിനായി ഒരു ദിനം.]
* USA ;
* ദേശീയ ഫുട്ബോൾ ദിനം! [ National Football Day ; ദേശീയ ഫുട്ബോൾ ദിനം രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനങ്ങളിലൊന്നായ അമേരിക്കൻ ഫുട്ബോളിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ]
* ദേശീയ ദൈക്വിരി ദിനം![ National Daiquiri Day ; ജനപ്രിയ റം അധിഷ്ഠിത കോക്ടെയ്ൽ ആസ്വദിക്കാൻ ഒരു ദിവസം, ബാറുകളിലും റെസ്റ്റോറൻ്റുകളിലും പ്രത്യേക പരിപാടികളും പ്രമോഷനുകളും കൊണ്ട് ഇത് പലപ്പോഴും ആഘോഷിക്കപ്പെടുന്നു.]
* ദേശീയ നഗര തേനീച്ചവളർത്തൽ ദിനം ! [ National Urban Beekeeping Day ;തേനീച്ചകൾക്കും ഒരു ദിവസം ]
*മ്യാൻമാർ രക്തസാക്ഷി ദിനം ![ സ്വാതന്ത്ര്യസമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്രപിതാവായും കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാനിനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും അവരുടെ രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിർദ്ദേശ പ്രകാരം വധിച്ച ദിവസം]
* നിക്കറാഗ്വ: വിമോചന ദിനം!
**************
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്‌്
''കാണുന്നുണ്ടെന്നുമിങ്ങാളുകള്‍ പലരുടെയും ചാക്കതിങ്ങെത്രയോ നാള്‍
വാണെന്നാലും പിറന്നാലവനുമറുമരുന്നില്ല ചാകേണമല്ലോ
കേണെന്നാല്‍ പന്തിയല്ലെന്നറിവതെവനുമുണ്ടെങ്കിലും താനുമാമ-
ട്ടാണെന്നോര്‍ക്കില്ലൊരാളും പണിയിതുപണിതൊപ്പിച്ചവന്‍ വമ്പനല്ലോ''
. [- കുണ്ടൂർ നാരായണമേനോൻ ]
*************
ഇന്നത്തെ പിറന്നാളുകാർ
**********
1970 പുറത്തിറങ്ങിയ 'അര നാഴിക നേരം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും പത്തിലധികം മലയാള ചിത്രങ്ങള്‍ക്ക് സംവിധാനം നിര്‍വ്വഹിക്കുകയും നിരവധി സീരിയലുകള്‍ നിര്‍മ്മിക്കുകയും, പ്രശസ്ത നടൻ ജോസ് പ്രകാശിന്റെ സഹോദരനും നിർമ്മാതാവും സംവിധായകനും നടനും ഗായകനും കൂടിയായ പ്രേം പ്രകാശിന്റേയും (1943),
അന്നയും റസൂലും എന്ന ചിത്രത്തിലെ 'കൊച്ചി കായലിനരികെ…' എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശ സ്ത പിന്നണി ഗായകനും ഗസ്സല്‍ ഗായകനും സംഗീത സംവിധായകനും ഓം അള്ളാഹ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഷഹബാസ് അമന്റേയും (1965),
'മഴ' സിനിമയിലെ "ആരാദ്യം പറയും " അടക്കം പല നല്ല ഗാനങ്ങളുമാലപിച്ച ചലച്ചിത്ര പിന്നണി ഗായിക ആശ ജി. മേനോന്റെയും (1986),
തമിഴ് , തെലുഗു, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന മാളവിക എന്ന ശ്വേത കൊന്നൂറിനെയും (1979),
ചന്ദന മഴ സീരിയലിലെ അമൃതയായി അഭിനയിച്ച് പ്രശസ്തയായ നടി മേഘ്ന വിൻസെന്റിനെയും (1990),
എത്യോപ്യയുടെ മുൻ പ്രധാനമന്ത്രിയും മുൻ ആഫ്രിക്കൻ യൂണിയൻ ചെയർമാനുമായിരുന്ന ഹൈലേമരിയം ദെസലെന്റെയും (1965)ജന്മദിനം !
**********"
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
ബാലാമണിയമ്മ ജ. (1909-2004)
കോഴിക്കോട് അബ്ദുൽഖാദർ ജ. (1915-1977)
മംഗൾ പാണ്ഡേ ജ.(1827-1857)
ഇമാം ബുഖാരി ജ. (810 -870)
സർ ഖ്വാജ നസീമുദ്ദിൻ ജ. (1894-1964)
സമുദ്രാല സീനിയർ ജ. (1902-1968)
ബനഫൂൽ ജ. (1899-1979)
വ്ലാദിമിർ മയക്കോവ്സ്കി ജ(1893-1930)
എ ജെ ക്രോനിൻ ജ. (1896 – 1981)
ഹിലാരി എഡ്ഗാർ ഡെഗാ ജ.(1834-1917)
ആലീസ് ഡൺബാർ നെൽസൺ ജ. (1875-1935)
ജോയെൽ അല്ലെൻ ജ. (1838 -1921)
ഡോം മൊറെയ്സ് ജ. (1938-2004)
തോമസ് ഡൗറ്റി ജ. (1793 -1856)
മാരിയ ഹോസെ മുനോസ് ജ(1995-2014)
ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതും, മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും മുന്നിട്ടുനിന്ന കവിതകൾ രചിക്കുകയും, കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടുകയും, മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുടെ ഭാര്യയും മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ അമ്മയും ആയിരുന്ന പ്രശസ്ത കവയിത്രി ബാലാമണിയമ്മ (ജൂലൈ19,1909 - സെപ്റ്റംബർ 29,2004),
"തങ്കക്കിനാക്കൾ ഹൃദയേ വീശും..", "താരകം ഇരുളില് മായുകയോ", "എങ്ങിനെ നീ മറക്കും " തുടങ്ങിയ അനശ്വര ഗാനങ്ങള്‍ പാടിയ 'കേരള സൈഗാൾ' എന്ന ആരാധകര്‍ വിളിച്ചിരുന്ന കോഴിക്കോട് അബ്ദുൽഖാദർ (1916,ജൂലൈ19, –1977ഫെബ്രുവരി13) ,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായിയും ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന മംഗൽ പാണ്ഡേ(19 ജൂലൈ 1827 – 8 ഏപ്രിൽ 1857),
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്‌ലിംകൾ കരുതുന്ന മതഗ്രന്ഥമാണ് സഹീഹുൽ ബുഖാരി എഴുതിയ അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810 ജൂലൈ 19-870 സെപ്റ്റംബർ 1) ,
തെലുഗു സിനിമ ലോകത്തെ എഴുത്തുകാരനും, നിർമ്മിതാവും, സംവിധായകനും, ഗായകനും ആയിരുന്ന സമുദ്രാല സീനിയർ എന്ന സമുദ്രല രാഘവാചാര്യ(19 ജൂലൈ 1902 – 16 മാർച്ച് 1968),
ആൾ ഇൻഡ്യൻ മുസ്ലീം ലീഗിന്റെ അംഗവും, ഡാക്കയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകനും, ബ്രിട്ടിഷ് ഭരണത്തിൽ ബംഗാളിന്റെ പ്രധാനമന്ത്രിയും, അവിഭക്ത പാക്കിസ്ഥാനിന്റെ രണ്ടാമത്തെ ഗവർണർ ജനറലും, പിന്നീട് പ്രധാനമന്ത്രിയും ആയിരുന്ന സർ ഖ്വാജ നസീമുദ്ദിൻ(19 ജൂലൈ 1894 – 22 ഒക്ടോബർ 1964) ,
ബംഗാളി നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകകൃത്തും, കവിയും, ഡോക്റ്ററും ബനഫൂൽ എന്ന തുലിക നാമത്തിൽ എഴുതിയിരുന്ന ബാലായ് ചന്ദ് മുഖോപാദ്ധ്യായ(1899, ജൂലൈ 19– ഫെബ്റുവരി 9,1979) ,
സോവിയറ്റ് കവിയും നാടകകൃത്തും കലാകാരനും നാടക-സിനിമാ നടനും ആയിരുന്നു വ്ലാദിമിർ വ്ലാദിമിറോവിച്ച് മയക്കോവ്സ്കി( 1893 ജൂലൈ 19 - 1930 ഏപ്രിൽ 14),
മെഡിക്കൽ എത്തിക്സിനെ പ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തിക്കുവാൻ കാരണമായ ലോകപ്രശസ്തമായ ദ സിറ്റാഡൽ എന്ന നോവല്‍ എഴുതിയ ആർച്ചിബാൾഡ് ജോസഫ് ക്രോനിൻഎന്ന എ ജെ ക്രോനിൻ (1896 ജൂലൈ 19 – 1981 ജനുവരി 6),
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ട ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗാ
(19ജൂലൈ 1834 –27 സെപ്റ്റംബർ1917),
ഒരു അമേരിക്കൻ കവിയും പത്രപ്രവർത്തകയും രാഷ്ട്രീയപ്രക്ഷോഭകാരിയും ആയിരുന്ന
ആലീസ് ഡൺബാർ നെൽസൺ(ജൂലൈ 19, 1875 – സെപ്തംബർ 18, 1935 ),
അമേരിക്കൻ ഓർണിത്തോളജിക്കൽ യൂണിയന്റെ ആദ്യ പ്രസിഡന്റും അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ആദ്യ ക്യൂറേറ്ററും ആ മ്യൂസിയത്തിലെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ ആദ്യ തലവനും, അല്ലെന്റെ നിയമം എന്നറിയപ്പെടുന്ന നിയമത്തിന്റെ ഉപജ്ഞാതാവും ജന്തുശാസ്ത്രജ്ഞനും, സസ്തനിശാസ്ത്രജ്ഞനും, പക്ഷിശാസ്ത്രജ്ഞനും ആയിരുന്ന ജോയെൽ അസഫ് അല്ലെൻ(ജൂലൈ19, 1838 – ആഗസ്റ്റ് 29, 1921)
പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്ന കവിയും എഴുത്തുകാരനുമായ ഫ്രാങ്ക് മൊറെയ്സിന്റെ മകനും, Beginning, എന്ന ആദ്യത്തെ കവിതകളുടെ സംഗ്രഹത്തിനു തന്നെ Hawthornden Prize കിട്ടിയ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സ്(19 ജുലൈ 1938 – 2 ജൂൺ 2004),
ഇൻ നാച്വേർസ് വണ്ടർലാൻഡ് (1835), ഓൺ ദ് ഹഡ്സൺ (1830-35), എ റിവർ ഗ്ലീപ്സ് (1843-50) തുടങ്ങിയ പ്രകൃതിദൃശ്യങ്ങൾ കലാത്മകമായി ചിത്രീകരിച്ച്, ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കൻ ചിത്രകലയിലെ പ്രസിദ്ധ പ്രകൃതിദൃശ്യ ചിത്രകാരനാകുവാൻ സാധിച്ച തോമസ് ഡൗറ്റി( 1793 ജൂലൈ 19-1856 ജൂലൈ 22),
2014ൽ മിസ് ഹോൺഡുറാസ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മിസ് വേൾഡിനായിട്ടുള്ള മത്സരത്തിനു മുൻപെ സഹോദരിയോടൊപ്പം കൊല്ലപ്പെടുകയും ചെയ്ത ഹോൺഡൂറൻ മോഡലും, ടി വി ഹോസ്റ്റും, സൌന്ദര്യ റാണിയും ആയിരുന്ന മാരിയ ഹോസെ അൽവരാടൊ മുനോസ്(19 ജൂലൈ 1995 – 13 നവംബർ 2014),
*********"
ഇന്നത്തെ സ്മരണ !!!
*********
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മ. (1912-1991)
കുണ്ടൂര്‍ നാരായണമേനോൻ മ(1862-1936)
പി.എൻ നരേന്ദ്രനാഥൻനായർ മ.(1932-2022)
വൈക്കം വാസുദേവൻ ജി.നമ്പൂതിരി മ. (1937-2022)
മമ്മിയൂർ കൃഷ്ണൻകുട്ടിനായർ മ. (1917-1994)
കോട്ടക്കൽ ശിവരാമൻ മ. (1936-2010)
രാജു കുർക്കഞ്ചേരി മ. (- 1997)
ആനി മസ്ക്രീൻ മ. 1902-1963)
ഷിനോബു ഹാഷിമോട്ടോ മ. (1918-2018)
ഹുമയൂൺ അഹമ്മദ് മ. (1948-2012)
ഡേവിഡ് വാറൻ മ. (1925-2010)
പിയേർ ലൂയി ഡ്യൂലോൺ മ. (1785-1838)
മക്സ് ഡിസ്സോയിർ മ. (1867-1947)
ജനറൽ ഓങ് സാൻ മ.(1915-1947)
ഹൻസ് റാം സിംഗ് റാവത്ത് മ(1900-1966)
പ്രതാപ് സിംഗ് റാവു ഗെയ്‌ക്‌വാദ് മ(1908-1968)
തിരുവിതാംകൂർ ചേരവംശത്തിലെ അമ്പത്തിനാലാമത്തെ രാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ(നവംബർ 7, 1912 – ജൂലൈ 19, 1991)
ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയിൽ വളരെവേഗം ശ്രദ്ധേയനാകുകയും, കൊ.വ. 1065-ൽ വിദ്യാവിനോദിനി ആരംഭിച്ചതുമുതൽ നിരന്തരമായി സാഹിത്യസേവനത്തിൽ മുഴുകുകയും, വെൺമണി പ്രസ്ഥാനത്തിൽ പങ്കു ചേർന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടുകയും, കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തൻ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടി ക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളെഴുതുകയും പച്ച മലയാളത്തിൽ കവിത യെഴുതുന്നതിനു കുഞ്ഞിക്കുട്ടൻ തമ്പുരാനെ പോലും കവച്ചു വക്കുകയും ചെയ്ത കവി കുണ്ടൂര്‍ നാരായണ മേനോൻ (1862 ജൂൺ 24- ജൂലൈ 19,1936),
നാലു തവണ എൻഎസ്എസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീർഘകാലം എൻഎസ്എസ് പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ്, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പി.എൻ നരേന്ദ്രനാഥൻ നായർ (1932 -2022 ജൂലൈ 19)
പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി(1937- ജൂലൈ 19,2022)
ചുവർ ചിത്ര കലയുടെ കേരളത്തനിമയും ശൈലിയും പിന്തുടരുകയും, പ്രകൃതി ദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്ര രചന നടത്തുകയും ചെയ്ത മമ്മിയൂർ കൃഷ്ണൻകുട്ടി നായർ (മരണം : 19 ജൂലൈ 1994),
അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ 'നിത്യഹരിതനായിക' യായി തിളങ്ങുകയും, മാസ്റ്റർ പീസായ നളചരിതത്തിലെ ദമയന്തിയടക്കം, സീത, ലളിത, മോഹിനി, പാഞ്ചാലി, ഉർവ്വശി തുടങ്ങിയ പ്രസിദ്ധ സ്ത്രീ വേഷങ്ങളിലൂടെ അരങ്ങിന്റെ മുഖശ്രീയായ പ്രശസ്തനായ ഒരു കഥകളി നടനായിരുന്ന
കോട്ടക്കൽ ശിവരാമൻ (1936- ജൂലൈ 19, 2010),
നാടകകൃത്തും, ശില എന്ന സിനിമക്ക് സംഭാഷണങ്ങൾ എഴുതുകയും, ധാരാളം നാടകഗാനങ്ങൾ രചിക്കുകയും ചെയ്ത രാജു കുർക്കഞ്ചേരി(മരണം 1997 ജൂലൈ 19 ),
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു
ആനി മസ്ക്രീൻ(1902 ജൂൺ 6 - ജൂലൈ 19, 1963)
ഒരു ജാപ്പനീസ് തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്ന അകിര കുറോസോവയുടെകൂടെ സഹകാരിയായ ഷിനോബു ഹാഷിമോട്ടോ ( 18 ഏപ്രിൽ 1918 - 19 ജൂലൈ 2018
ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 200ഓളം പുസ്തകങ്ങൾ എഴുതിയ ബഗ്ലാദേശി എഴുത്തുകാരനും, നാടകകൃത്തും , തിരക്കഥാകൃത്തും' സിനിമാ നിർമ്മിതാവും ആയിരുന്ന ഹുമയൂൺ അഹമ്മദ് (13 നവംബർ 1948-19 ജൂലൈ 2012),
ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്റെ ഉപജ്ഞാതാവായ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് വാറൻ (20 മാർച്ച് 1925 – 19 ജൂലൈ 2010)
ഏതാണ്ട് എല്ലാ ഖര മൂലകങ്ങളുടേയും അണുഭാരവും ആപേക്ഷികതാപവും തമ്മിലുള്ള ഗുണനഫലം ഒരു സ്ഥിരാങ്കം ആയിരിക്കും എന്ന് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ അലക്സിസ് തെരേസ പെറ്റിറ്റുമായി ചേർന്ന് കണ്ടു പിടിക്കുകയും കൂടാതെ വാതകങ്ങളുടെ സംയോഗത്തെ സഹായിക്കുന്ന ചില ലോഹങ്ങളുടെ ഗുണധർമങ്ങൾ (1820),വാതകങ്ങളുടെ ഉച്ച താപസഹസ്വഭാവം (1826), വാതകങ്ങളുടെ ആപേക്ഷിക താപം (1829), ഉയർന്ന താപനിലകളിൽ നീരാവിയുടെ ഇലാസ്തികത (1830), താപമോചക രാസപ്രവർത്തനങ്ങൾ (1838) തുടങ്ങിയ പഠനങ്ങളും നടത്തിയ ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന പിയേർ ലൂയി ഡ്യൂലോൺ(1785 ഫെബ്രുവരി 12- ജൂലൈ 19, 1838)
സൌന്ദര്യശാസ്ത്രത്തിന് നിരവധി വിലപ്പെട്ട സംഭാവനകൾ നൽകുകയും, പ്രകൃതി നിർമിതവും ശാസ്ത്രനിർമിതവുമായ വസ്തുക്കളും, ബൗദ്ധികവും സാമൂഹികവുമായ ആശയങ്ങളും രചനകളും കലാമൂല്യമുള്ളവ യാണെന്നും, ഇവയുടെ ഓരോ അംശവും അതിന്റെ പൂർണതയ്ക്ക് അനിവാര്യമാണെന്നും അഭിപ്രായ പ്പെടുകയും ചെയ്ത ജർമൻ തത്ത്വചിന്തകനായ മക്സ് ഡിസ്സോയിറിൻ (1867-ഫെബ്രുവരി 8 - 1947 ജൂലൈ 19 ),
പട്ടാള ഭരണകൂടത്തോട് പതിറ്റാണ്ടുകളായി ഏറ്റുമുട്ടുകയും 2012ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓങ് സാൻ സൂ ചി യുടെ അച്ഛനും മ്യാൻമറിലെ സ്വാതന്ത്ര്യ സമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ഓങ് സാൻ(13 ഫെബ്രുവരി 1915- ജൂലൈ 19, 1947)
ഒരു ഇന്ത്യൻ മതനേതാവായഹൻസ് റാം സിംഗ് റാവത്ത് (8 നവംബർ 1900 - 19 ജൂലൈ 1966),
മറാത്തയിലെ ഗെയ്‌ക്‌വാദ് രാജവംശത്തിൽ പെട്ട ബറോഡയിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന
പ്രതാപ് സിംഗ് റാവു ഗെയ്‌ക്‌വാദ് (29 ജൂൺ 1908 - 19 ജൂലൈ 1968),
ചരിത്രത്തിൽ ഇന്ന്…
*********
എഡി 64 - ആരംഭിച്ച റോമിലെ വലിയ തീയാണ് ഒരു പ്രധാന സംഭവം, ഇത് ആറ് ദിവസത്തിനുള്ളിൽ വ്യാപകമായ നാശമുണ്ടാക്കുകയും നഗരത്തിൻ്റെ ഗണ്യമായ പുനർനിർമ്മാണത്തിലേക്ക് നയിക്കുകയും ചെയ്തു.
711-ലെ ഗ്വാഡലേറ്റ് യുദ്ധത്തെ അടയാളപ്പെടുത്തുന്നു
1553-ൽ, ഇംഗ്ലണ്ടിലെ രാജ്ഞിയെന്ന നിലയിൽ ലേഡി ജെയ്ൻ ഗ്രേയുടെ ഹ്രസ്വമായ ഭരണം ഒമ്പത് ദിവസങ്ങൾക്ക് ശേഷം അവസാനിച്ചു,
1763 - ബ്രിട്ടീഷുകാർ 'കത്വ' യുദ്ധത്തിൽ മിർ കാസിം പരാജയപ്പെട്ടു.
1848 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ വനിതാ അവകാശ കൺവെൻഷൻ ന്യൂയോർക്കിലെ സെനെക്ക ഫാൾസിൽ ആരംഭിച്ചു, ഇത് സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തി.
1870 - ഫ്രാങ്കോ പ്രഷ്യൻ യുദ്ധം, ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു.
1905 - ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.
1909 - ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടർമാരിൽ ഒരാളായ ബാലാമണി അമ്മ ജനിച്ചു.
1921 - റോസലിൻ സുസ്മാൻ യാലോ , ഒരു അമേരിക്കൻ മെഡിക്കൽ ഫിസിസ്റ്റും നോബൽ സമ്മാന ജേതാവുമായ ജനിച്ചു.
1936 - പെറുവിയൻ അവതാരകയും അവളുടെ രാജ്യത്തെ ഏറ്റവും ആദരണീയമായ ഗായകരിൽ ഒരാളുമായ ലുച്ച റെയ്‌സ് ജനിച്ചു.
1940 - ഫീൽഡ് മാർഷൽ ചടങ്ങ്: രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യമായി അഡോൾഫ് ഹിറ്റ്‌ലർ സൈനിക നേട്ടങ്ങൾ കാരണം ഫീൽഡ് മാർഷലുകളെ നിയമിച്ചു.
1940 - ആർമി ഓർഡർ 112 ബ്രിട്ടീഷ് ആർമിയുടെ ഇൻ്റലിജൻസ് കോർപ്സ് രൂപീകരിക്കുന്നു.
1940 - കേപ് സ്പാഡ യുദ്ധം: റോയൽ നേവിയും റെജിയ മറീനയും ഏറ്റുമുട്ടി; ഇറ്റാലിയൻ ലൈറ്റ് ക്രൂയിസർ ബാർട്ടലോമിയോ കൊളോനി മുങ്ങി, 121 പേർ മരിച്ചു.
1942 – ഹിറ്റ്‌ലറുടെ അന്തർവാഹിനികളുടെ രണ്ടാമത്തെ ഹാപ്പി ടൈം അവസാനിച്ചു, വർദ്ധിച്ചുവരുന്ന ഫലപ്രദമായ അമേരിക്കൻ വാഹനവ്യൂഹം മധ്യ അറ്റ്‌ലാൻ്റിക്കിലേക്ക് മടങ്ങാൻ അവരെ പ്രേരിപ്പിക്കുന്നു.
1943 - 500-ലധികം സഖ്യകക്ഷികളുടെ വിമാനങ്ങൾ റോമിൽ കനത്ത ബോംബാക്രമണം നടത്തി, ആയിരക്കണക്കിന് ആളുകൾക്ക് ജീവഹാനി വരുത്തി.
1947 - ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.
1949 - തെഹ്‌രി ഗർവാൾ രാജാവ് ഇന്ത്യൻ യൂണിയനിൽ ലയനം പ്രഖ്യാപിച്ചു.
1969 - ഇന്ത്യൻ സർക്കാർ 14 പ്രധാന വാണിജ്യ ബാങ്കുകളെ ദേശസാൽക്കരിച്ചു.
1976 - നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.
1979 - പാർലമെൻറിൽ ന്യൂനപക്ഷമായതിനെ തുടർന്ന് ജനതാ ഗവൺമെൻറ് രാജിവച്ചു.
1980 - മോസ്കോ ഒളിമ്പിക്സ് ആരംഭിച്ചു. അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ബഹിഷ്കരിച്ചു.
1983 - മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.
1994 - ബ്യൂണസ് ഐറിസിലെ അസോസിയോൺ മ്യൂച്വൽ ഇസ്രയേലിറ്റ അർജന്റീന (അർജന്റീന ജൂത കമ്മ്യൂണിറ്റി സെന്റർ) ബോംബാക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1994 - റുവാണ്ടൻ വംശഹത്യ : റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് ഗിസെനിയുടെയും വടക്ക് പടിഞ്ഞാറൻ റുവാണ്ടയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ഇടക്കാല സർക്കാരിനെ സൈറിലേക്ക് നിർബന്ധിക്കുകയും വംശഹത്യ അവസാനിപ്പിക്കുകയും ചെയ്തു.
1995 - കരീബിയൻ ദ്വീപായ മോണ്ട്സെറാറ്റിൽ , സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. നിരവധി വർഷങ്ങളായി, ഇത് ദ്വീപിനെ നശിപ്പിക്കുകയും തലസ്ഥാനത്തെ നശിപ്പിക്കുകയും ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
1996 - ക്യൂബെക്കിലെ എക്കാലത്തെയും ചെലവേറിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നിന് തുടക്കമിട്ട കൊടുങ്കാറ്റ് സഗുനേയ് നദിയിൽ കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി.
1996 - മുല്ലൈത്തീവ് യുദ്ധം : 1,200 സൈനികരെ കൊലപ്പെടുത്തി, ശ്രീലങ്കൻ സൈന്യത്തിന്റെ താവളത്തെ തമിഴ് ഈഴം വിമോചന കടുവകൾ പിടിച്ചെടുത്തു .
2002 - കൊളറാഡോയിലെ എസ്റ്റെസ് പാർക്കിന് സമീപം ഒരു ഏകീകൃത PB4Y-2 പ്രൈവറ്റർ തകർന്ന് രണ്ട് ജീവനക്കാരും മരിച്ചു.
2003 - ചിലിയൻ അഭിഭാഷകയും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്നു എലീന കഫറേന അന്തരിച്ചു.
2010 - ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടുപിടിക്കുന്നതിനും വികസിപ്പിക്കുന്നതിനും അറിയപ്പെടുന്ന ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് വാറൻ അന്തരിച്ചു.
2012 - ഹുമയൂൺ അഹമ്മദ് ഒരു ബഹുമുഖ പ്രതിഭ, ബംഗ്ലാദേശി സാഹിത്യത്തിലും സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ചു.
2012 - ബൾഗേറിയയിലെ ബർഗാസ് എയർപോർട്ടിൽ ഇസ്രായേൽ ടൂർ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 - 20 ബില്യൺ ഡോളർ വരെ കടമുള്ള ഡെട്രോയിറ്റ് ഗവൺമെന്റ് , യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ പാപ്പരത്തത്തിനായി ഫയൽ ചെയ്തു.
2014 - ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും ക്രിസ്ത്യാനികൾ ഒന്നുകിൽ ദിമ്മി പദവി സ്വീകരിക്കുകയോ ISIL രാജ്യങ്ങളിൽ നിന്ന് കുടിയേറുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
2014 - ഈജിപ്തിലെ പടിഞ്ഞാറൻ മരുഭൂമി പ്രവിശ്യയായ ന്യൂ വാലി ഗവർണറേറ്റിലെ ഒരു സൈനിക പരിശോധന കേന്ദ്രത്തിൽ ആക്രമണം നടന്നു. 21 സൈനികർ കൊല്ലപ്പെട്ടു.
2019 - ജപ്പാനിലെ ക്യോട്ടോയിലെ ഫുഷിമി-കുവിൽ ഒരാൾ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് തീയിട്ടു , കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamayam