/sathyam/media/media_files/2025/10/04/new-project-1-2025-10-04-08-14-42.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
കന്നി 18
അവിട്ടം / ദ്വാദശി
2025 / ഒക്ടോബര്‍ 4,
ശനി
ഇന്ന് ;
. * സംസ്ഥാന ആന ദിനം ![ കേരളത്തിൽ അനുദിനം ആനകളെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടാനകളുടെ എണ്ണം പൂജ്യത്തിൽ എത്താൻ ഇനി ഏതാനും വർഷങ്ങൾ മാത്രം. ആനകളെ ഈ വിപത്തിൽ നിന്ന് രക്ഷിയ്ക്കാൻ ഇതിനെക്കുറിച്ച് ഒരു പൊതുജനാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം.....]
*ലോക മൃഗക്ഷേമ ദിനം ![ World Animal Day; എല്ലാത്തരം മൃഗങ്ങളുടേയും ക്ഷേമത്തെ കുറിച്ച് ചിന്തിച്ച് ഒരു ദിവസത്തേക്ക് സസ്യാഹാരി ആകുവാൻ ഒരു ദിനം.The World Is Their Home Too!" എന്നതാണ് 2024 ലെ തീം ]
*വിശുദ്ധ ഫ്രാൻസിസ് അസീസി തിരുനാൾ ദിനം![എല്ലാ വർഷവും ഒക്ടോബർ 4 ന് ലോകമെമ്പാടുമുള്ള ആളുകൾ സെൻ്റ് ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും രക്ഷാധികാരിയായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തിനും പുണ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദിനമാണിത്. ജീവികളോടുള്ള ദയയുടെയും പ്രകൃതിയോടുള്ള ആദരവിൻ്റെയും ദിനം കൂടിയാണിന്ന്]
*ദേശീയ ശരീരഭാഷാ ദിനം ![ദേശീയ ശരീരഭാഷാ ദിനം നമ്മുടെ ദൈനംദിന ജീവിതത്തിൽ വാക്കേതര ആശയവിനിമയത്തിൻ്റെ പങ്ക് വലുതാണ്. നമ്മുടെ ആംഗ്യങ്ങൾ, ഭാവങ്ങൾ, ചലനങ്ങൾ എന്നിവ കൊണ്ട് നമ്മൾ സൃഷ്ടിയ്ക്കുന്ന ഒരു അന്തരീക്ഷം ഒരു വാക്കുപോലും കൂടാതെ പല ചിന്തകളും വികാരങ്ങളും എങ്ങനെ മറ്റൊരാളെ അറിയിക്കാൻ സാധിയ്ക്കുന്നുവെന്ന് നമ്മെ പഠിപ്പിയ്ക്കുന്നു. മറ്റുള്ളവരുടെ ശരീരഭാഷ മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി നമുക്ക് കൂടുതൽ ആഴത്തിൽ ബന്ധപ്പെടാനും ആശയവിനിമയം നടത്തുന്നു. നമ്മെ സഹായിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.]
*കോളേജ് റേഡിയോ ദിനം ![വിദ്യാർത്ഥികൾ നടത്തുന്ന റേഡിയോ സ്റ്റേഷനുകൾ, അവയിലെ വൈവിധ്യമാർന്ന സംഗീതം, അവരുടെ അതുല്യമായ കാഴ്ചപ്പാടുകൾ, അവർക്കിടയിൽ ഉയർന്നുവരുന്ന അവരുടെ അസാമാന്യമായ കഴിവുകൾക്കും സാമൂഹിക ഇടപഴകലുകൾക്കും ഒരു വേദി അതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]
*കുട്ടികളുടെ സംഗീത ദിനം ![ലോകമെമ്പാടുമുള്ള കുട്ടികൾ ഒത്തൊരുമിച്ച് സംഗീതാത്മകമായ ഒരു അന്തരീക്ഷത്തിൽ സ്വയം മറന്ന് സമ്മേളിയ്ക്കാൻ ഒരു ദിനം.]
*പ്ലെയ്ഡർഡേ![എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച പ്ലെയ്ഡർഡേ പ്രകാശിപ്പിക്കുന്നു, ഈ ദിനം നമ്മുടെ ജീവിതത്തിന് നിറവും പാറ്റേണും നൽകുന്നു.പ്ലെയ്‌ഡ് ഷർട്ടുകൾ ധരിക്കുന്നതിലൂടെയോ, പ്ലെയ്‌ഡ് പാറ്റേണുകൾ ഉപയോഗിച്ച് കുക്കികൾ ബേക്കിംഗ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതിലൂടെയോ ഈ ദിവസം ആഘോഷിയ്ക്കാം.]
*ദേശീയ വോഡ്ക ദിനം![ ലോകത്തിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ ലഹരിപാനീയങ്ങളിൽ ഒന്നായ വോഡ്കയ്ക്ക് വേണ്ടി ഒരു ദിവസം.]
*ദേശീയ ട്രക്കേഴ്സ് ദിനം![നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന കഠിനാധ്വാനികളായ ട്രക്ക് ഡ്രൈവർമാർക്കായി ഒരു ദിനം. രാജ്യത്തുടനീളം സാധനങ്ങൾ എത്തിക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ഒർക്കാൻ ഒരു ദിവസം.]
*കറുവപ്പട്ട റോൾ ദിനം![മധുരവും യീസ്റ്റ് റോളുകളും ചേർത്തിട്ടുള്ള എരിവുള്ള കറുവപ്പട്ട ചേർന്ന ഭക്ഷണം. തണുപ്പുള്ള ശരത്കാല പ്രഭാതത്തോടോപ്പമോ, ഉച്ചതിരിഞ്ഞോ കഴിയ്ക്കാവുന്ന ചൂടുള്ള കറുവപ്പട്ട റോളുകൾ എപ്പോഴും ഏത് സമയത്തും ആസ്വദിച്ചു കഴിയ്ക്കാം.]
*നോ ഡിസ്പോസിബിൾ കപ്പ് ദിനം ![ലോകമെമ്പാടും ഓരോ വർഷവും കുറഞ്ഞത് 500 ബില്ല്യൺ ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിക്കപ്പെടുന്നുവെന്ന് സമീപകാല സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു, ഇതിൽ 16 ബില്ല്യൺ യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റൊരു 7 ദശലക്ഷം യുകെയിലും. യുകെയിൽ ഉപയോഗിച്ചിരുന്ന ഡിസ്പോസിബിൾ കപ്പുകളിൽ ഏകദേശം ½ മില്യൺ ഒരു ചവറ്റുകുട്ടയിലോ റീസൈക്കിൾ ബിന്നിലോ പോലും വയ്ക്കാതെ തറയിൽ ഉപേക്ഷിക്കപ്പെടുന്നുവെന്ന് ഒരു പഠനം കാണിക്കുന്നു! ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിയ്ക്കാത്ത ഒരു ദിവസം, അതു കൊണ്ടുണ്ടാവുന്ന പരിസര ശുചിത്വം എന്നിവ മുൻകൂട്ടി കണ്ടു കൊണ്ട് നമുക്ക് ഇന്നേ ദിവസം അതിനനുസരിച്ച് ആചരിയ്ക്കാം.]
*Improve your office day![നിങ്ങളുടെ ഓഫീസുകൾ നിങ്ങളുടെ മാനസീകവും ശാരീരികവുമായ സന്തോഷത്തിനും സൗകര്യത്തിനുമനുസരിച്ച് ക്രമീകരണം നടത്തുവാൻ ഒരു ദിവസം. അത് നിങ്ങളുടെ മാനസീകാരോഗ്യത്തിനും ജോലിയ്ക്കും ഏറെ ഗുണകരമാവും.]
* ലോക ബഹിരാകാശ വാരത്തിനു തുടക്കം !
* ലെസോത്തൊ : സ്വാതന്ത്ര്യ ദിനം !
* മൊസാംബിക് : സമാധാനത്തിന്റെയും ഒത്തുതീർപ്പിന്റെയും ദിനം !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''സത്യം പറയുകയാണെങ്കിൽ അത് ഓർത്തിരിക്കേണ്ട ആവശ്യമില്ല.''
[ -മാർക്ക് ട്വൈൻ ]
********
ഇന്നത്തെ പിറന്നാളുകാർ
.............................
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ മാധവി(ഉണ്ണിയാർച്ച)യുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരംനേടുകയും 'മൈഡിയർ മുത്തച്ഛൻ' 'എന്നു സ്വന്തം ജാനകിക്കുട്ടി' നിറം, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബി ഹൗസ്, ചിത്രശലഭം, മയിൽപീലിക്കാവ് എന്നി സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറുകയും ചെയ്ത അഭിനേത്രി ജോമോൾ എന്ന ഗൗരിചന്ദ്രശേഖരൻ പിള്ളയുടേയും (1982),
സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹോണർ ഫോർ വുമൺ നാഷണൽ കാംപെയിൻ എന്ന ദേശീയ സംഘടന ആരംഭിച്ച വനിതാക്ഷേമ പ്രവർത്തക മാനസി പ്രധാനിന്റെയും (1962),
പതിനാറാം ലോക്സഭയിലെ ആയുർവേദം, യുനാനി, ഹോമിയോപതി, സിദ്ധ, നാച്ചുറോപ്പതി എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ് യെസോ നായികിന്റെയും (1952),
പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ 95 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ചലചിത്ര നടിയും മോഡലുമായ സംഘവി എന്ന കാവ്യ രമേശിന്റെയും (1977),
ബംഗാളി പിന്നണി ഗായിക സന്ധ്യ മുഖർജി എന്ന സന്ധ്യ മുഖോപാദ്ധ്യായയുടെയും (1932),
ഹിന്ദി ചലചിത്ര നടിയും ഷർമിലടാഗോറിന്റെ മകളുമായ സോഹ അലി ഖാന്റെയും (1978),
കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാസ്പെർസ്കൈ ലാബ് എന്ന കമ്പനിയുടെസഹസ്ഥാപകനായ യുജെൻ കാസ്പെർസ്കൈയുടെയും (1965),
അമേരിക്കൻ സിനിമാ നടിയും മോഡലുമായ ഡക്കോട്ട മായി ജോൺസണിന്റെയും (1989),
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ച ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഐസക് ലീവ് ഷ്രെയ്ബറിന്റെയും (1967),
ഫിലിം & ഡ്രാമ നടിയും മ്യൂസിക് വീഡിയോ അഭിനേത്രിയും, സ്പൈടർ മാൻ സീരീസിൽ ഇറങ്ങുന്ന മാഡം വെബിൽ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കാൻ പോകുന്ന ഡക്കോട്ട മായി ജോൺസണിന്റെയും (1989) ,
ഡെഡ് മാൻ വാൽക്കിങ്ങ്, പ്രിറ്റി ബേബി തുടങ്ങിയ സിനിമയിൽ അഭിനയിച്ച അക്കാഡമി അവാർഡ് അടക്കം ധാരാളം പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുള്ള സൂസൻ അബിഗയിൽ ടോമാലിൻ എന്ന സൂസൻ സരണ്ടന്റെയും(1946)ജന്മദിനം !
""""""""""""""""""""""""""""""""""""""""""""
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ!
.............................
ആറ്റൂർ കൃഷ്ണപ്പിഷാരടി ജ. (1876 -1964)
എൻ പി ചെല്ലപ്പൻ നായർ ജ. (1903-1972)
പി.കുഞ്ഞിരാമൻനായർ ജ. (1906-1978)
രാമചന്ദ്ര ശുക്ല ജ. (1884 -1941)
സുബ്രഹ്മണ്യ ശിവ ജ. (1884 -1925)
ശ്യാംജി കൃഷ്ണവർമ്മ ജ. (1857-1930)
ചാൾട്ടൺ ഹെസ്റ്റൺ ജ. (1923-2008)
ജാക്കി കോളിൻസ് ജ. (1937-2015)
കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളംവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും രചിച്ച ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപ്പിഷാരടി
(1876 ഒക്റ്റോബർ 4- 1964 ജൂൺ 5)
മനോഹരവും ലളിതവുമായ ശൈലിയിൽ സമകാലിക രാഷ്ട്രീയത്തെപ്പറ്റി വിമർശനം നടത്തുന്ന ധാരാളം നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ച ചരിത്ര പണ്ഡിതനും, കഥാകൃത്തും, നാടകകൃത്തും ഹാസ്യസാഹിത്യകാരനും ആയിരുന്ന എൻ പി ചെല്ലപ്പൻ നായർ (1903 ഒക്റ്റോബർ 4 - 1972),
കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവ, ചുരുക്കത്തിൽ കവിതകളിലേക്കാവാഹിച്ച മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക നിമിഷ കവിയും, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകുകയും ചെയ്ത പി എന്നും മഹാകവി പി എന്നും അറിയപ്പെട്ടിരുന്ന പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ് 27, 1978),
ഹിന്ദി സാഹിത്യത്തിന്റെ ചരിത്രം ആദ്യമായി ശാസ്ത്രീയമായി ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച ആചാര്യ ശുക്ല എന്ന് അറിയപ്പെട്ടിരുന്ന രാമചന്ദ്ര ശുക്ല(4 ഒക്ടോബർ 1884 – 2 ഫെബ്രുവരി 1941),
ജ്ഞാന ഭാനു എന്ന അനുകാലികവും , രാമാനുജവിജയം , മധ്യ വിജയം തുടങ്ങിയ കൃതികളും രചിച്ച സ്വാതന്ത്ര്യ സമര സേനാനിയും മദ്രാസ് ജയിലിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനും ആയിരുന്ന സുബ്രഹ്മണ്യ ശിവ (4 ഒക്ടോബർ1884 – 23 ജൂലൈ 1925),
ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന ടെൻ കമാൻഡ്മെന്റ്സ് ലെ മോശ, ബെൻഹർലെ ജൂത ബെൻഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് ലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ ചെയ്ത ഓസ്കർ അവാർഡ് ജേതാവും ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനുമായിരുന്ന ചാൾട്ടൺ ഹെസ്റ്റൺ (4 ഒക്ടോബർ 1923 - 5 ഏപ്രിൽ 2008),
32 ഓളം നോവലുകൾ രചിക്കുകയും എല്ലാം ന്യു യോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ വരുകയും, 50 കോടിയിൽ അധികം വിറ്റഴിയപ്പെടുകയും, 40 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെടുകയും പലതും സിനിമക്കും ടെലിവിഷൻ സീരിയലുകൾക്ക് ആധാരം ആകുകയും ചെയ്ത ബ്രിട്ടീഷ് അമേരിക്കൻ എഴുത്തുകാരി ജാക്കി കോളിൻസ് എന്ന ജാക്വിലിൻ ജിൽ കോളിൻസിനെയും ( ഒ ബി ഇ ) (4 ഒക്റ്റോബർ 1937 – 19 സെപ്റ്റംബർ 2015)
""""""""""""""""""""""""""
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
യൂസഫ് അറക്കൽ മ. (1947-2016)
മയിലപ്പൻ മ. (1928 -2016)
(ആർ. ചെല്ലമുത്തുനാടാർ)
മൈക്കിൾ സ്മിത്ത് മ. (1932-2000)
ആവിലായിലെ ത്രേസ്യാ മ. (1515 -1582 )
റെംബ്രാന്റ് മ. (1606 -1669).
കാത്തറീൻ ബൂത്ത് മ. (1829 -1890)
മാക്സ് പ്ലാങ്ക് മ. (1858 -1947)
ഷാക്ലോദ് ദുവാല്യേ മ. (1951-2014)
Freder bartholok മ. (1834-1904)
ചിത്രങ്ങൾ, പെയ്ൻറിങ്ങുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ച യൂസഫ് അറക്കൽ
(1944- 4 ഒക്റ്റോബർ 2016),
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലഹരണപ്പെട്ട കരാര്‍ റദ്ദാക്കി പുതിയ ഡാം നിര്‍മ്മിക്കുകമാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന് പറഞ്ഞ് ഇടുക്കിയിലെ ചപ്പാത്തിൽ ദീർഘകാലം സമരം തമിഴ് വംശജന്‍ മയിലപ്പന്‍ എന്ന ആർ ചെല്ലമുത്തുനാടാർ(1928-2016 ഒക്ടോബർ 4),
1993 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കാരി മുള്ളിനൊപ്പം നേടുകയും പ്രോട്ടീൻ എഞ്ചിനീയറിംഗ് നെറ്റ്‌വർക്ക് ഓഫ് സെന്റർസ് ഓഫ് എക്സലൻസിന്റെ (പ്പേൺചേ) സ്ഥാപക ശാസ്ത്ര നേതാവും ബിസി കാൻസർ റിസർച്ച് സെന്ററിലെ ജീനോം സീക്വൻസിംഗ് സെന്ററിന്റെ (ഇപ്പോൾ മൈക്കൽ സ്മിത്ത് ജീനോം സയൻസസ് സെന്റർ എന്ന് വിളിക്കപ്പെടുന്നു ) സ്ഥാപക ഡയറക്ടറുമായിരുന്ന ബ്രിട്ടീഷ് വംശജനായ ഒരു കനേഡിയൻ ബയോകെമിസ്റ്റും ബിസിനസുകാരനുമായിരുന്ന മൈക്കൽ സ്മിത്ത് (ഏപ്രിൽ 26, 1932 - ഒക്ടോബർ 4, 2000),
കർമ്മലീത്താ സന്യാസസഭകളുടെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്ന ആവിലായിലെ ത്രേസ്യാ (1515 മാർച്ച് 28 -1582 ഒക്ടോബർ 4),
നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്ന റെംബ്രാന്റ് വാങ് റേയ്ൻ എന്ന റെംബ്രാൻൻ്റ് (ജൂലൈ 15,1606 – ഒക്ടോബർ 4, 1669).
സാല്‍വേഷന്‍ ആര്‍മിയെന്ന പേരിൽ (രക്ഷാസൈന്യം) ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല രൂപപ്പെടുത്തി പാവപ്പെട്ടവരെ യേശുവില്‍ എത്തിക്കുന്നതിനു വേണ്ടി അധ്യാത്മിക ബോധം നൽകുകയും, ഇന്ത്യ ഉൾപ്പെടെ ലോകം മുഴുവൻ മതപരിവര്‍ത്തനത്തിൽ മുഴുകിയ വില്യം ബൂത്തിന്റെ ഭാര്യയും, ഒരു നല്ല വക്താവും ഉപദേശിയും ആയിരുന്ന സാൽവേഷൻ ആർമ്മിയുടെ അമ്മ എന്നറിയപ്പെടുന്ന കാത്തറീൻ ബൂത്തി
(17 ജനുവരി 1829 – 4 ഒക്റ്റോബർ 1890),
പ്രകാശം അനുസ്യൂത തരംഗ പ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും കണ്ടു പിടിക്കുകയും ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും, ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞൻ മാക്സ് പ്ലാങ്ക് (ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947),
പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തുകയും, നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായ ഹെയ്തിയുടെ
സ്വേച്ഛാധിപതിയായ മുൻ ഭരണാധികാരി ഷാക്ലോദ് ദുവാല്യേ(ജൂലൈ 3, 1951 – ഒക്ടോബർ 4, 2014),
...............................
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി..
1582- ഇറ്റലി, ഹോളണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ കത്തോലിക്ക രാജ്യങ്ങളിൽ ജൂലിയൻ കലണ്ടറിന്റെ അവസാന ദിവസം.. നാളെ മുതൽ കത്തോലിക്ക കലണ്ടർ തുടക്കം…
1824 - മെക്സിക്കോ സ്വതന്ത്രമായി….
1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
1895 - ആദ്യ യു എസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു…
1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
1910.. പോർട്ടുഗൽ രാജഭരണം മാറി റിപ്പബ്ലിക്ക് ആയി.. King Manuel ഇംഗ്ലണ്ടിലേക്ക് നാടു കടന്നു..
1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
1957- ആദ്യ കൃത്രിമോപ ഗ്രഹമായ സ്ഥുട്നിക്ക് USSR വിക്ഷേപിച്ചു.
1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
1966- ലെസോത്ത ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി..
1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു…
1992 - 15 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ…
1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു
1996 - ശ്രീലങ്കക്കെതിരെ 37 പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം..
2006 - ജൂലിയൻ അസാൻജ് വിൽക്കി പീഡിയ അവതരിപ്പിച്ചു..
2012 - മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു.
2021 - ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി ചുമതലയേറ്റ ശേഷം ഫ്യൂമിയോ കിഷിഡ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു
2023- സിക്കിം സംസ്ഥാനത്തെ ലാച്ചൻ താഴ്‌വരയിൽ സൗത്ത് ലോനാക് തടാകം പൊട്ടി വെള്ളപ്പൊക്കമുണ്ടായി, 70 പേർ മരിച്ചു, 76 പേരെ കാണാതായി, 10,000 പേരെ മാറ്റിപ്പാർപ്പിച്ചു
**********
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya