/sathyam/media/media_files/2024/10/25/cquP1VuTH7UnrwusvtVC.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
തുലാം 9
പൂയം / നവമി
2024 / ഒക്ടോബര്‍ 25,
വെള്ളി
ഇന്ന് ;
* ത്യപ്പൂണിത്തുറ ഇത്സവം !
* അന്തഃരാഷ്ട്ര കുള്ളത്തം; ബോധവൽക്കരണ ദിനം ! [International 'Dwarfism' Awareness Day; ശരാശരി വളർച്ച ഇല്ലാത്തതും സ്വാഭാവികരീതിയിൽ വളരാൻ കഴിവില്ലാത്തതുമായ ശരീരത്തിൻ്റെ അവസ്ഥയെ ഡ്വാർഫിസം എന്നു പറയുന്നു. മനുഷ്യരിൽ എന്ന പോലെ ജന്തുക്കളിലും സസ്യങ്ങളിലും ഈ ഡ്വാർഫിസം (കുള്ളത്തം) പ്രകടമാണ്.]/sathyam/media/media_files/2024/10/25/6b745fe8-1c56-4ef2-bf15-623d920dccb7.jpg)
*International artist day![കലയുടെ അവിശ്വസനീയമായ ലോകത്തെയും ലോകമെമ്പാടുമുള്ള കലാകാരന്മാർ നടത്തുന്ന അതിശയകരവും സർഗ്ഗാത്മകവുമായ എല്ലാ പ്രവർത്തനങ്ങളെയും നമുക്ക് ആസ്വദിയ്ക്കാൻ കഴിയുന്ന തരത്തിലാണ് അന്താരാഷ്ട്ര കലാകാര ദിനം സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബർ 25-ന് അന്താരാഷ്ട്ര കലാകാരന്മാരുടെ ദിനം കലാകാരന്മാരെയും അവർ നൽകുന്ന എല്ലാ സംഭാവനകളെയും ആദരിക്കുന്നു. 1881 ഒക്ടോബർ 25 ന് ജനിച്ച ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ പാബ്ലോ പിക്കാസോയുടെ പേരിലാണ ഈ ദിവസം ആഘോഷിക്കുന്നത്.]
* MDS World Awareness Day ! [ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അപൂർവ രക്താർബുദമായ എംഡിഎസിനെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
/sathyam/media/media_files/2024/10/25/31d1a3af-65f3-42cd-9df6-182445f0c50b.jpg)
* World Spina Bifida and Hydrocephalus Day ![സ്‌പൈന ബിഫിഡയെയും ഹൈഡ്രോസെഫാലസിനെയും കുറിച്ചുള്ള അറിവും അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ 2011-ൽ ഗ്വാട്ടിമാലയിൽ നടന്ന IF-ൻ്റെ ജനറൽ അസംബ്ലിയാണ് വേൾഡ് സ്‌പൈന ബിഫിഡ ആൻഡ് ഹൈഡ്രോസെഫാലസ് ദിനം സ്ഥാപിച്ചത്. ഈ വ്യവസ്ഥകളുള്ള വ്യക്തികളുടെ അവകാശങ്ങൾക്കായി വാദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മാർഗമായും ഇത് പ്രവർത്തിക്കുന്നു.
* ലോക ഓപ്പറ ദിനം /World Opera Day ![ജോർജസ് ബിസെറ്റ്, ജോഹാൻ സ്ട്രോസ് എന്നീ സ്വാധീനമുള്ള രണ്ട് ഓപ്പറ കമ്പോസർമാരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിവസം ആചരിയ്ക്കപ്പെടുന്നത്. ഓപ്പറ കമ്പനികൾ, ഓപ്പറ കലാകാരന്മാർ, ഓപ്പറ പ്രേക്ഷകർ എന്നിവർക്ക് സംഗീതത്തിലൂടെയും കഥപറച്ചിലിലൂടെയും അവരെ എങ്ങനെ കൊണ്ടുപോകാം എന്ന് കാര്യം പങ്കിടാൻ അനുവദിക്കുന്ന ഒരു സോഷ്യൽ മീഡിയ സംരംഭമാണ് വേൾഡ് ഓപ്പറ ദിനം.]/sathyam/media/media_files/2024/10/25/9ZZ4FJFB8qsFL9qaQDaT.jpg)
* World Pasta Day ![ബിസി 5,000 മുതൽ ആളുകൾ പാസ്ത കഴിക്കുന്നുണ്ടെങ്കിലും, 1995 ൽ ലോകമെമ്പാടുമുള്ള 40 പാസ്ത നിർമ്മാതാക്കൾ ലോകത്തിലെ ആദ്യത്തെ വേൾഡ് പാസ്ത കോൺഗ്രസ് നടത്താൻ ഒത്തുകൂടിയപ്പോൾ മാത്രമാണ് ഈ സന്തോഷകരമായ അവധി സ്ഥാപിതമായത്. അതിനുശേഷം, ഓരോ ഒക്ടോബറിലും മനുഷ്യന് അറിയാവുന്ന ഏറ്റവും രുചികരവും വൈവിധ്യമാർന്നതുമായ ഒരു ഭക്ഷണത്തിന് ആദരവർപ്പിക്കാൻ ലോകം ഒന്നിച്ചു]
* World Pizza makers Day ![ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിൽ ഒന്നാണ് പിസ്സ, അത് നന്നായി ഉണ്ടാക്കാൻ ഒരു പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. ആ വൈദഗ്ധ്യം ഉള്ളവരെ ആദരിക്കുകയും അവരുടെ പിസ്സ ആസ്വദിച്ച് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതിനായി ഒരു ദിവസം]
/sathyam/media/media_files/2024/10/25/6d9bf086-6804-47ff-99a0-c1686b0b7673.jpg)
*Punk for a Day Day![ പങ്ക് ഫോർ എ ഡേ ഡേ, സംഗീതം മാത്രമല്ല; അത് സ്വാതന്ത്ര്യം, സർഗ്ഗാത്മകത, വ്യക്തിത്വം എന്നിവയെക്കുറിച്ച് ആഘോഷിക്കുവാൻ നമ്മെ പ്രേരിപ്പിയ്ക്കുന്നു. പങ്ക് പ്രസ്ഥാനം എല്ലായ്പ്പോഴും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.
* തായ്‌വാൻ : റെട്രോസെഷൻ ഡേ ![ജപ്പാന്റെ 50 കൊല്ലത്തെ ഭരണത്തിനു ശേഷം തിരികെ ചൈനക്ക് തൈവാൻ വിട്ടു കൊടുത്ത ദിനത്തിൻ്റെ (1945) ഓർമ്മയ്ക്കായ് ഒരു ദിനാചരണം]
* ലിത്വാനിയ ഭരണഘടന ദിനം
* കസാക്കിസ്ഥാൻ റിപ്പബ്ലിക് ദിനം
* സ്ലൊവേനിയ പരമാധികാര ദിനം
* റഷ്യ : കസ്റ്റം ഓഫീസേഴ്സ് ഡേ !
* ഗ്രെനഡ: . താങ്ക്സ് ഗിവിങ് ഡേ !
/sathyam/media/media_files/2024/10/25/cbd75176-15a3-4b74-9da3-09ccfba96de6.jpg)
* USA
* Crisp Sandwich Day !
* Sourest Day !
* National I Care About You Day !
* National Greasy Foods Day !
* National Merri Music Day !
ഇന്നത്തെ മൊഴിമുത്തുകൾ
''ദൈവവും ശരിക്കു പറഞ്ഞാൽ അസാധ്യ കലാകാരൻ തന്നെയാണ്. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.''
/sathyam/media/media_files/2024/10/25/46fd18bc-d3be-4637-9fc6-a244ae932c8c.jpg)
''അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്.''[ - പാബ്ലോ പിക്കാസോ ]
ജന്മദിനം
തെന്നിന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി വനിത എന്ന പേരിൽ അറിയപ്പെടുന്ന വനിത കൃഷ്ണ ചന്ദ്രന്റെയും (1965),/sathyam/media/media_files/2024/10/25/6a7b687e-da3c-4a29-b1a6-87f4665b9289.jpg)
2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഓം ശാന്തി ഓശാന, പ്രേമം, ആദി, പാവാട എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ഷറഫുദ്ദീൻ (1982)ന്റേയും,
മലയാള സിനിമാ-സീരിയൽ നടനായ മഹഷ് നായരുടേയും (1966)
നടിയും സംവിധായികയുമായ അപർണ്ണ സെന്നിന്റേയും (1945),/sathyam/media/media_files/2024/10/25/2bea3989-55dd-4573-8727-1a91d9e798dc.jpg)
2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മഹിഷാസുര മുഹൻ എന്ന ചെറുകഥാ സമാഹാരമെഴുതിയ ഒഡിയ കഥാകൃത്ത് ബിഭൂതി പട്നായികിന്റെയും (1937),
2010 മെയ് 28ന് സിംബാബ്‌വെ യ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ അന്തഃരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ ഉമേഷ്കുമാർ തിലക് യാദവിന്റേയും (1987) ജന്മദിനം !
/sathyam/media/media_files/2024/10/25/d90eec3e-68b1-4314-acec-73613d98ee3e.jpg)
സ്മരണാഞ്ജലി !!!
ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ മ. (1903 -1977)
അടൂർ ഭവാനി മ. (1927-2009)
മോഹൻ രാഘവൻ മ. ( 1964-2011)
ഹേമു അധികാരി മ. (1919-2003 )
പാണ്ഡുരംഗ് ശാസ്ത്രി അഠാവലെ മ. ( 1920-2003)
സാഹിർ ലുധിയാൻവി മ. (1921-1980)
നിർമൽ വർമ മ. (1929 - 2005)
ജസ്​പാൽ ഭട്ടി മ. (1955 - 2012)
പീയുഷ് ഗാംഗുലി മ. (1965 -2015)
ജഫ്രി ചോസർ മ. (1343-1400)
ടോറി സെല്ലി മ. (1608-1647)
റോബർട്ട് ഡെലാനേ മ.(1885-1941)
ആബെബെ ബിക്കില മ. (1932 -1973)
സഡാക്കോ സസാക്കി മ. (1943-1955)
കാർലോസ് ആൽബർട്ടോ മ. (1944-2016)
റെയ്ഹാന ജബരി മ. (1988-2014)
/sathyam/media/media_files/2024/10/25/1f40f692-90dd-444e-b26e-3c6a073cc790.jpg)
മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനും, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനും, രൂപഭദ്രതയെ ക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവി യില്ലാത്ത വ്യാഖ്യാന ശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിക്കുകയും, സാഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനായി കണക്കാക്കപ്പെടുന്ന ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ(1903 ജൂലൈ 17- 1977 ഒക്റ്റോബർ 25),
നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടി അടൂർ ഭവാനി(1927-2009 ഒക്റ്റോബർ 25),
/sathyam/media/media_files/2024/10/25/2cda627b-8fa3-458e-bc8f-2868113a01b6.jpg)
മലയാള നാടക സീരിയൽ ചലചിത്ര പ്രവർത്തകനും ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മോഹൻ രാഘവൻ( 22 ജനുവരി 1964-2011 ഒക്റ്റോബർ 25)
ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്ന കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി എന്ന ഹേമു അധികാരി ( 31 ജൂലൈ 1919-2003 ഒക്ടോബർ 25),/sathyam/media/media_files/2024/10/25/0ef385c8-e42b-49bd-a1ec-c74b148293af.jpg)
ഭഗവദ് ഗീതയെ ആധാരമാക്കി സ്വയം പഠിക്കുന്ന സ്വാധ്യായ പരിവാറിന്റെ സ്ഥാപകനും, ലക്ഷത്തിൽപരം ഗ്രാമങ്ങളിൽ അനുയായികൾ ഉള്ള ഒരു സാമുഹൃവിപ്ലവകാരിയും, ദാർശനികനും, അദ്ധ്യാത്മിക ഗുരുവും ആയിരുന്നദാദാജി എന്ന് അറിയപ്പെടുന്ന പാണ്ഡുരംഗ് ശാസ്ത്രി അഠാവലെ
(19 ഒക്റ്റോബർ 1920 – 25 ഒക്റ്റോബർ 2003),
സുപ്രസിദ്ധ ഉർദു കവിയും ബോളീവുഡ് സിനിമാ ഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവി എന്ന അബ്ദുൽ ഹൈ (8 മാർച്ച് 1921 – 25 ഒക്ടോബർ 1980),
/sathyam/media/media_files/2024/10/25/2aab53ad-d443-469f-bbd5-58f3252e5647.jpg)
ഒരു ഹിന്ദി സാഹിത്യകാരനും പരിഭാഷകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു ഹിന്ദി സാഹിത്യത്തിലെ നയീ കഹാനി (പുതിയ കഥ) പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളുമായ നിർമൽ വർമ(3 ഏപ്രിൽ 1929 - 25 ഒക്ടോബർ 2005)
ഉൾട്ടാ പുൾട്ടാ', 'ഫ്ളോപ്പ്ഷോ' എന്നീ ടെലിവിഷൻ പരിപാടികളിലൂടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്ന ജസ്​പാൽ ഭട്ടി (3 മാർച്ച് 1955 – 25 ഒക്ടോബർ 2012),
മാഹുൾ ബനീർ സെരെൻഗ്, ഗോയനാർ ബാക്ഷൊ, ലാപ്ടോപ്പ്, ചോഖേർ താരാ തുടങ്ങിയ സിനിമ നാടക സീരിയലുകളിൽ അഭിനയിച്ചിരുന്ന ബംഗാളി നടൻ പീയുഷ് ഗാംഗുലി(2 ജനുവരി 1965 – 25 ഒക്റ്റോബർ 2015)
/sathyam/media/media_files/2024/10/25/53a9e216-eba6-4128-a1b7-8e60964689a3.jpg)
ഇംഗ്ലീഷ് ഭാഷയിൽ രചന നടത്തിയ ആദ്യത്തെ പ്രധാന കവി എന്നതിനു പുറമേ തത്ത്വചിന്തകനും, സർക്കാർ സേവകനും നയതന്ത്രജ്ഞനും ആയിരുന്നു ജെഫ്രി ചോസർ (1340– ഒക്ടോബർ 25, 1400).
അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ബാരോമീറ്റർ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ടോറിസെല്ലി.
(15 ഒക്ടോബർ 1608-25 ഒക്ടോബർ 1647.)
ഫ്രഞ്ചു ചിത്രകാരനായറോബർട്ട് ഡെലാനേ എന്ന റോബർട്ട് ഡെലാനേ(1885 ഏപ്രിൽ 12-ഒക്ടോബർ 25, 1941)
/sathyam/media/media_files/2024/10/25/55916cf7-7dd7-4e4c-9d03-bbde1361d404.jpg)
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടി ,1960 റോം ഒളിമ്പിക്സിൽ മാരാത്തോണിൽ നഗ്നപാദനായി ഓടി, അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി മാറുകയും, പിന്നീട് 1964ൽ ഷൂസ് ധരിച്ച് ഓടി വീണ്ടും സ്വർണ്ണം നേടുകയും കാർ ആക്സിഡൻറ്റിൽ കാലുകൾ തളർന്നെങ്കിലും, ചക്രക്കസേര യിലിരുന്നുകൊണ്ട് അംഗഭംഗം വന്നവർക്കായുള്ള പാരാഒലിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിലും 1970 നോർവേയിൽ ഒരു സ്ലെഡ്ജിങ് മത്സരത്തിലും പങ്കെടുത്ത് സ്വർണ്ണം നേടിയ ആബെബെ ബിക്കില (1932 ,ഓഗസ്റ്റ് 7 - 1973 ഒക്ടോബർ 25),
1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയായ സഡാക്കോ സസാക്കി.(ജനുവരി 7, 1943-ഒക്ടോബർ 25, 1955)
/sathyam/media/media_files/2024/10/25/98d07669-cfc0-4c0e-8866-1c57b93a8bb5.jpg)
1970 ലെ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ നായകനായിരുന്നു കാർലോസ് ആൽബർട്ടോ ടോറെസ്. (ജൂലൈ 17, 1944 – ഒക്ടോബർ 25, 2016)
തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളിനെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിലെ വനിതയാണ് റെയ്ഹാന ജബ്ബാരി മലായേരി] (1988 – ഒക്ടോബർ 25, 2014)./sathyam/media/media_files/2024/10/25/bbaa5f9d-baef-400e-9c46-17cfd1bace3b.jpg)
* ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ !
കാവാരികുളം കണ്ടൻ കുമാരൻ ജ. (1863-1934)
എല്‍.വി രാമസ്വാമി അയ്യർ ജ. (1895-1948 )
മന്ദാകിനി നാരായണൻ ജ. (1925- 2006)
കെ.ഒ. ഐഷാ ഭായി ജ. (1926 -2005)
എം.വി. വിഷ്ണുനമ്പൂതിരി ജ. (1939-2019)
ജോൺ ആർനോൾഡ് വോളിങ്കർ ജ. (1869- 1931)
എം. ഉമേഷ് റാവു ജ. (1898 -1968)
വെമ്പട്ടി ചിന്നസത്യം ജ. (1929 - 2012)
പാബ്ലോ പിക്കാസോ ജ. (1881-1973)
/sathyam/media/media_files/2024/10/25/4836032a-b1f0-4d6e-a241-e0ae70c62ff2.jpg)
ജാതിവർണ്ണ വിവേചനത്തിനെതിരെ പോരാടിയ കേരളത്തിലെ നവോത്ഥാന നായകരിൽ ഒരാളാണ് ശ്രീ കാവാരികുളം കണ്ടൻ കുമാരൻ.[(1863 ഒക്ടോബർ 25 -1934 ഒക്ടോബർ 16)
ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം (morphology) തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിക്കുകയും, മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതുകയും, കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയത് കേരളപാണിനീയക്കുറിപ്പുകൾ എഴുതുകയും പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ (1895 ഒക്ടോബർ 25-1948 ജനുവരി 31),/sathyam/media/media_files/2024/10/25/b900070f-67eb-42ae-91a5-5bd510c21655.jpg)
ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായി നിയമസഭ യിലെത്തുകയും ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആകുകയും ചെയ്ത കെ.ഒ.അയിഷാ ബായി(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005),
കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019)
ഭർത്താവ് കുന്നിക്കൽ നാരായണനും, ഏക മകൾ കെ. അജിതക്കുമൊപ്പം നക്സൽ പ്രസ്ഥാനത്തിൽ 1968 ൽ നടന്ന കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ആക്ഷനുകളിലൊന്നായ തലശ്ശേരി - പുൽപ്പള്ളി സംഭവങ്ങളിൽ പങ്കെടുത്ത മന്ദാകിനി നാരായണൻ (1925 ഒക്ടോബർ 25-2006 ഡിസംബർ 16)
/sathyam/media/media_files/2024/10/25/50d8453b-37cb-4d91-99b4-c0ab0b281705.jpg)
1909 മുതൽ 1916 വരെ പ്രഥമ ഇന്ത്യൻ രാഷ്ട്രീയ ഇന്റലിജൻസ് ഓഫീസറുടെ നേതൃത്വത്തിൽ ഒരു ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് ഓഫീസറായിരുന്നു സർ ജോൺ ആർനോൾഡ് വോളിങ്കർ കെ.പി.എം(1869 ഒക്ടോബർ 25 - 1931 ജനുവരി 7).
കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഒന്നാം കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ സ്വതന്ത്രനായ് മഞ്ചേശ്വരത്തു നിന്ന് തിരഞ്ഞെടുക്കപ്പെടുകയും എം. ഉമേഷ് റാവു (25 ഒക്ടോബർ 1898 - 1968 ഓഗസ്റ്റ് 21)
/sathyam/media/media_files/2024/10/25/b7aba516-1e70-488c-8882-a47a0de3c223.jpg)
കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ച്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും പരിശീലനം നൽകിയ കുച്ചിപ്പുടി ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യം(1929 ഒക്ടോബർ 25 - 2012 ജൂലൈ 29)
/sathyam/media/media_files/2024/10/25/d14930ae-5ee0-4c89-91c4-80f0e4f8c645.jpg)
വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർ യോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയായ ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായിരുന്ന സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്ന പാബ്ലോ പിക്കാസോ (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973),
/sathyam/media/media_files/2024/10/25/434a53e4-9064-4b41-9f54-a529838467c4.jpg)
ചരിത്രത്തില്‍ ഇന്ന്
1216 - Dutch East India Company കപ്പൽ EENDRACHT discovers dirk-hartog island in Australia.
1828 - ലണ്ടനിൽ സെയിന്റ് കാതറീൻ ഡോക്ക്സ് പ്രവർത്തനമാരംഭിച്ചു.
1854 - Battle of Balaclava Cremian യുദ്ധത്തിൽ റഷ്യൻ ചക്രവർത്തിക്കെതിരെ ബ്രിട്ടൻ-ഫ്രാൻസ് സംയുക്ത പോരാട്ടം.
/sathyam/media/media_files/2024/10/25/434a53e4-9064-4b41-9f54-a529838467c4.jpg)
1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
1906 - റേഡിയോ പ്രക്ഷേപണങ്ങൾക്ക് നാന്ദികുറിച്ച ഓഡിയോൺ സംവിധാനത്തിന് അമേരിക്കയിലെ ലീഡിഫോറസ്റ്റ് രൂപം നൽകി.
1910 - കൊടുങ്കാറ്റിലും വൻതിരയിലുംപ്പെട്ട് ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിൽ ആയിരത്തിലേറെ മരണം.
/sathyam/media/media_files/2024/10/25/59567385-63b4-4da7-8384-c8fe4b6d39ec.jpg)
1917 - റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികൾ പെട്രോഗ്രാഡിലെ വിന്റർ പാലസ് പിടിച്ചെടുത്തു.
1935 - ഹെയ്തിതിയിൽ ചുഴലിക്കൊടുങ്കാറ്റിൽ 2000 പേർ കൊല്ലപ്പെട്ടു.
1936 - അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.
/sathyam/media/media_files/2024/10/25/a6b37f27-6a41-4ac9-91c2-2ef6289314b4.jpg)
1940 - ബെഞ്ചമിൻ ഒലിവർ ഡേവിസ് U S ആർമിയിലെ ആദ്യ ആഫ്രോ- യു എസ് ജനറലായി.
1947 - പാക്കിസ്ഥാൻ ആക്രമണത്തെ പ്രതിരോധിക്കാൻ കശ്മീർ രാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടുന്നു. വി.പി.മേനോൻ കാശ്മീരിൽ.
1951- ഇന്ത്യയിലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി (25/10/1951 to 21/02/1952) ‘/sathyam/media/media_files/2024/10/25/f342ef1a-c455-43c0-a57f-d87c0772b8ac.jpg)
1962 - ഉഗാണ്ട യു.എൻ ൽ അംഗത്വമെടുത്തു
1983 - ഗ്രനഡയിൽ യു.എസ്. അധിനിവേശം, 'Operation urgent fury '
1989 - മലയാളിയായ ജസ്റ്റിസ് മീരാസാഹിബ് ഫാത്തിമ ബീവി സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി നിയമിതയായി.
1989 - ആലപ്പുഴ എറണാകുളം തീരദേശ റെയിൽവേ ഉദ്ഘാടനം.
2001 - മൈക്രോസോഫ്റ്റ് വിൻഡോസ് എക്സ്പി പുറത്തിറങ്ങി.
/sathyam/media/media_files/2024/10/25/f342ef1a-c455-43c0-a57f-d87c0772b8ac.jpg)
2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.
2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.
2006 - സൗര കാറ്റുകളെ കുറിച്ച് പഠിക്കുന്നതിനായി നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ചു.
2007 - ആദ്യത്തെ എയർബസ് എ-380 യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു./sathyam/media/media_files/2024/10/25/e18b525b-82bc-453e-b97e-d52bb5d340dd.jpg)
2009 - ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 132 മരണം.
2010 - ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിച്ച് മാധ്യമ ശ്രദ്ധ നേടിയ പോൾ എന്ന നീരാളി പശ്ചിമ ജർമനിയിലെ സീ ലൈഫ് അക്വേറിയത്തിൽ ചത്തു.
*
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us