/sathyam/media/media_files/2025/08/21/new-project-august-21-2025-08-21-06-53-53.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും
. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ' JYOTHIRGAMAYA '
. °=°=°=°=°=°=°=°
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
ചിങ്ങം 5
പൂയം/ത്രയോദശി
2025 ആഗസ്റ്റ് 21,
വ്യാഴം
ഇന്ന്;
*ലോക സംരംഭക ദിനം ! [ World Entrepreneurs' Day; ക്രിയാത്മകമായ പുതിയ വ്യവസായ സംരംഭങ്ങളിലൂടെ സ്വന്തം പേരുകൾ എഴുതിച്ചേർത്ത സംരംഭകരുടെ ദിനം. വേൾഡ് എൻ്റർപ്രണേഴ്‌സ് ഇൻവെസ്റ്റ്‌മെൻ്റ് ഫോറം 2024 ൻ്റെ തീം ' നവീകരണവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരവികസനം കൈവരിക്കാമെന്നതാണ് ']
*തീവ്രവാദത്തിൻ്റെ ഇരകൾക്കുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനം !["ഭീകരവാദത്തിൻ്റെ ഇരകളെയും അതിനെ അതിജീവിച്ചവരെയും; ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക" എന്ന ഉദ്ദേശത്തോടെയും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉദ്ദേശ്യത്തോടെ 2017 ൽ ഐക്യരാഷ്ട്ര പൊതുസഭയിലൂടെ ഈ ദിനം ആചരിയ്ക്കാൻ തീരുമാനിച്ചു. ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കേണ്ടതിൻ്റെയും അന്താരാഷ്ട്ര ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൻ്റെയും മനുഷ്യാവകാശങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനും ഉയർത്തിപ്പിടിക്കാനും എല്ലാവരെയും സഹായിക്കാനും ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നു]
*ദേശീയ മുതിർന്ന പൗരന്മാരുടെ ദിനം![National Senior Citizens Day - വയോജന ദിനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെ സന്ദർശിക്കാൻ സന്നദ്ധരാവുക, അല്ലെങ്കിൽ മുതിർന്ന പൗരന്മാർക്കൊപ്പം ഒരു അസിസ്റ്റഡ് കെയർ ഫെസിലിറ്റിയിലോ നഴ്സിംഗ് ഹോമിലോ സന്ദർശിച്ച് അവർക്കാദരമർപ്പിക്കാം ]
*ഇന്റർനെറ്റ് സ്വയം പരിചരണ ദിനം ![അവസാനമായി സ്ക്രോൾ ചെയ്തത് നിങ്ങളെ വിശ്രമത്തിലേക്ക് നയിക്കുന്നതിനു പകരം ക്ഷീണിതനാക്കിയത് എപ്പോഴാണ്? ഇന്റർനെറ്റ് സെൽഫ് കെയർ ദിനം അത് മാറ്റാൻ ശ്രമിക്കുന്നു. ഡിജിറ്റൽ ഇടങ്ങൾക്ക് നമ്മെ ഉയർത്താനോ തളർത്താനോ കഴിയുമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ]
*ദേശീയ കവി ദിനം ![Poet’s Day - 1994-ൽ വില്യം സീഗാർട്ട് ആണ് കവി ദിനം സ്ഥാപിച്ചത്. ദശലക്ഷക്കണക്കിന് കഴിവുള്ള കവികൾ ഇവിടെയുണ്ട്, അവർക്ക് അവരുടെ സൃഷ്ടികൾക്ക് കുറച്ച് അംഗീകാരം ലഭിക്കേണ്ട സമയമാണിത്. അതിലേക്കുള്ള ദിനമാണിന്ന്]
*ദേശീയ ബ്രസീലിയൻ ബ്ലോഔട്ട് ദിനം ![Brazilian Blowout Day - ബ്രസീലിയൻ ബ്ലോഔട്ട് ചികിത്സയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ദിനം.മുടി സംരക്ഷണത്തിൻ്റെ ഊർജ്ജസ്വലമായ ആഘോഷമാണ് നാഷണൽ ബ്രസീലിയൻ ബ്ലോഔട്ട് ദിനം. മുടി മിനുസമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്ന ബ്രസീലിയൻ രീതിയ്ക്കാണ് ബ്ലോ ഔട്ട് എന്ന് വിളിയ്ക്കുന്നത്.]
*ദേശീയ സ്പുമോണിയ ദിനം ![ National Spumoni Day - ക്രീം, പഴങ്ങൾ, നട്‌സ് എന്നിവയിൽ അടങ്ങിയ സ്‌പ്യൂമോണി എന്ന ലേയേർഡ് ഇറ്റാലിയൻ ഐസ്‌ക്രീം ആസ്വദിക്കുന്നതിനുള്ള ഒരു ദിനമാണ് ഇന്ന്]
* ഫിലിപ്പൈൻസ് : നിനൊ അക്കിനോസ് ഡേ !
* മോറോക്കൊ : യൂത്ത് ഡേ !
************
ഇന്നത്തെ മൊഴിമുത്ത്
++++++++++++++++++
''ജാതി വേണ്ട,
മതം വേണ്ട,
ദൈവം വേണ്ട
മനുഷ്യന്,''
[ - സഹോദരൻ അയ്യപ്പൻ ]
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഇന്നത്തെ പിറന്നാളുകാർ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനു സിത്താരയുടെയും (1995),
ദി ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ദി സ്റ്റേറ്റ്സ്‌മാൻ, സ്പാൻ, മലയാളമനോരമ എന്നീ പത്രങ്ങളിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന കവിയും എഴുത്തുകാരിയുമായ സരിത മോഹനൻ ഭാമയുടേയും,
1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'കിഴക്കേ പോകും റെയില്‍' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും പിന്നീട് ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താര നായകന്മാരുടെയും കൂടെ ജോഡിയായി തിളങ്ങുകയും തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കുകയും ചെയ്ത നടിയും സംവിധായകയും, ആദ്യ സംവിധായക സംരംഭത്തിനു ലഭിയ്ക്കുന്ന ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നേടിയ നിർമ്മാതാവും മുൻകാല പ്രശസ്ത തമിഴ് നടന്‍ എം ആര്‍ രാധയുടെ മകളുമായ രാധിക ശരത്കുമാറിന്റേയും(1963),
തെലുഗു, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടി ഭൂമിക ചൗളയുടേയും (1978),
അമേരിക്കക്കാരനായ കൺട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമായ കെന്നി റോജേർസ് എന്ന കെന്നത് റേയുടെയും (1938),
റഷ്യയിൽ ജനിച്ച അമേരിക്കൻ വ്യവസായിയും, ലാറി പേജു മൊത്ത് ഗൂഗിൾ കോർപ്പറേഷൻ സ്ഥാപിച്ച ഒരാളുമായ സെർജി ബ്രിനിന്റെയും (1973) ,
100 മീറ്റർ, 200 മീറ്റർ ഒളിമ്പിക് ജേതാവും 100 മീറ്റർ ലോക റെക്കോർഡും (9.58 സെക്കന്റ്) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) സ്വന്തം പേരിലുള്ള ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന്റെയും (1986) ജന്മദിനമാണ് ഇന്ന് !
...........................
നമുക്കൊപ്പം ഉണ്ടായിരുന്ന നമ്മെ വേർപിരിഞ്ഞുപോയവരിൽ ചിലരുടെ ജന്മദിനങ്ങൾ
............................
സഹോദരൻ അയ്യപ്പൻ ജ. (1889 -1968)
ആഗമാനന്ദൻ ജ. (1896 -1961)
എ.ഡി. ഹരിശർമ്മ ജ. (1893 -1972 )
വർക്കല രാധാകൃഷ്ണൻ ജ. (1927-2010 )
ഫ്രാൻസിസ് ഡി സാലസ് ജ. (1567-1622)
സ്റ്റെഫാൻ ചാർബോണർ ജ. (1967-2015)
അഹമ്മദ് കത്രാദ ജ. (1929 - 2017 )
......................
ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും , ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു നവോത്ഥാന നായകനായിരുന്ന സഹോദരൻ അയ്യപ്പൻ (ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968),
1936-ൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മശതാബ്ദി ?വർഷത്തിൽ കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിക്കുകയും, കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിക്കുകയും അധഃസ്ഥിതോദ്ധാരണത്തിനും ജാതിനിർമാർജ്ജനത്തിനുംവേണ്ടിഗണ്യമായി പ്രയത്നിക്കുകയും ചെയ്ത മതപ്രചാരകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന ആഗമാനന്ദൻ(1896 ഓഗസ്റ്റ് 21- 1961) ,
അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച കൊങ്കിണി മാതൃഭാഷയായിട്ടുള്ള സംസ്‌കൃത പണ്ഡിതനും, സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്ന എ.ഡി. ഹരിശർമ്മ(1893 ഓഗസ്റ്റ് 21-1972 സെപ്റ്റംബർ 12 ),
ആനുകാലികങ്ങളിൽ രാഷ്ട്രമീമാംസ സംബന്ധിച്ച നിരവധി ലേഖനങ്ങൾ എഴുതുകയും, പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു പുസ്തകം രചിക്കുകയും, ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റായും കേരള സ്‌റ്റേറ്റ് ലോയേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയും ചെയ്ത മുൻ കേരള നിയമസഭാ സാമാജികനും, സ്പീക്കറും, എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണൻ (1927 ഓഗസ്റ്റ് 21 - 2010 ഏപ്രിൽ 26 ),
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധൻ സ്വിറ്റ്സർലാൻഡിലെ ഫ്രാൻസിസ് ഡി സാലസ് (ഓഗസ്റ്റ് 21, 1567 – ഡിസംബർ 28, 1622),
പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് കാബു എന്നറിയപ്പെട്ടിരുന്ന ചാർബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാൻ ചാർബോണർ(21 ഓഗസ്റ്റ് 1967 – 7 ജനുവരി 2015),
ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയനേതാവും, വർണ്ണവിവേചനത്തിനെതിരേ സമരം നയിച്ച നേതാവുമായ കാത്തി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് കത്രാദ(1929 ഓഗസ്റ്റ് 21- മാർച്ച് 28, 2017 ),
..........................
ഇന്നത്തെ സ്മരണ !!!
+++++++++++++++++
കഴിഞ്ഞ കാലങ്ങളിൽ
ഇന്നേദിവസം നമ്മെ വിട്ടുപോയവർ
°°°°°°°°°°°°°°°°°°°°°°°°°°°°°
കെ.ജി സേതുനാഥ് മ. (1924-1989)
ടി. കെ. കൊച്ചുനാരായണൻ മ.(1945 - 2024). .
ചിത്ര (നടി) മ. (1965-2021)
എം. ഉമേഷ് റാവു മ. (1898 -1968)
ഷെൽവി രാജ് മ. (1960 - 2003)
പണ്ഡിറ്റ് പലുസ്കർ മ. (1872 -1931)
വിനു മങ്കാഡ് മ. (1917 -1978)
എസ്. ചന്ദ്രശേഖർ മ. (1910 - 1995)
സച്ചിദാനന്ദ റൗത്ത് റായി മ. (1916-2004)
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് മ. (1916- 2006)
ട്രോട്സ്കി മ. (1879- 1940)
പീയൂസ് പത്താമൻ മാർ പാപ്പ മ. (1835-1934)
.......................
മലയാളത്തിലെ പ്രസിദ്ധനായ ഒരു സാഹിത്യകാരനും ചലച്ചിത്രതിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥ് (1924-ആഗസ്റ്റ് 21,1989)
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും വൈലോപ്പള്ളി സംസ്‌കൃതിഭവന്റെ ആദ്യ വൈസ് ചെയർമാനും കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്രസാഹിത്യകാരനും ആയിരുന്ന ടി. കെ. കൊച്ചുനാരായണൻ (1945 - 21 ഓഗസ്റ്റ് 2024). .
മലയാളം, തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര (1965-2021 ആഗസ്റ്റ് 21)
കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, ഒന്നാം കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ സ്വതന്ത്രനായ് മഞ്ചേശ്വരത്തു നിന്ന് തിരഞ്ഞെടുക്കപ്പെടുകയും എം. ഉമേഷ് റാവു (25 ഒക്ടോബർ 1898 - 1968 ഓഗസ്റ്റ് 21),
നൊസ്റ്റാൾജിയ, അലൗകികം തുടങ്ങിയ കവിതാസമാഹാരങ്ങൾ എഴുതി പ്രസിദ്ധീകരിച്ച കവിയും കഥാകാരനും നോവലിസ്റ്റും മൾബറി പബ്ലിക്കേഷൻസിന്റെ ഉടമയുമായിരുന്ന ഷെൽവി എന്നറിയപ്പെട്ടിരുന്ന ഷെൽവി രാജ് (1960 - ഓഗസ്റ്റ് 21, 2003),
ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലി യായിരുന്ന പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ
(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931),
ഇന്ത്യക്കു വേണ്ടി 44 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ മുൽവന്ത്റായ് ഹിമ്മത്ത്ലാൽ മങ്കാദ് എന്ന വിനു മങ്കാദ് (ഏപ്രിൽ 12 1917 - ഓഗസ്റ്റ് 21 1978)
ഫിസിക്‌സ്,അസ്‌ട്രോഫിസിക്‌സ്,അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയും ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ ശാസ്‌ത്രലോകത്തിനു നൽകുകയും ചെയ്ത് ,1983 ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്. ചന്ദ്രശേഖർ(ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995),
1986-ൽ ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറു കഥാകൃത്തുമായിരുന്ന സച്ചിദാനന്ദ റൗത്ത് റായ്(1916- 2004 ഓഗസ്റ്റ് 21)
ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്ന്‍ സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുക്കുകയും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകുകയും ചെയ്ത പ്രസിദ്ധ ഷഹനായ് വിദഗ്ദ്ധന്‍ ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006)
സോവിയറ്റ് യൂണിന്റെ(യു.എസ്.എസ്.ആർ) സ്ഥാപകരിലൊരാളും സോവിയറ്റ് ചെമ്പടയുടെ സ്ഥാപകനും വിപ്ലവകാരിയും ചിന്തകനും ആയിരുന്ന ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി (26. ഒക്ടോബർ1879- 21.ആഗസ്ത് .1940)
.........................
ചരിത്രത്തിൽ ഇന്ന് …
********
1680 - പ്യൂബ്ലോ കലാപത്തിനിടെ സ്പാനിഷിൽ നിന്ന് പ്യൂബ്ലോ ഇന്ത്യക്കാർ സാന്താ ഫെ പിടിച്ചെടുത്തു .
1689 - സ്കോട്ട്ലൻഡിലെ ഡങ്കൽഡ് യുദ്ധം .
1716 - ഏഴാം ഒട്ടോമൻ-വെനീഷ്യൻ യുദ്ധം : നാവിക സേനയുടെ വരവും പെട്രോവാരാഡിൻ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകളും കോർഫു ഉപരോധം ഉപേക്ഷിക്കാൻ ഓട്ടോമൻസിനെ പ്രേരിപ്പിച്ചു , അങ്ങനെ വെനീഷ്യൻ ഭരണത്തിൻ കീഴിലുള്ള അയോണിയൻ ദ്വീപുകൾ സംരക്ഷിക്കപ്പെട്ടു.
1770 - ജെയിംസ് കുക്ക് കിഴക്കൻ ഓസ്‌ട്രേലിയ ഗ്രേറ്റ് ബ്രിട്ടനു വേണ്ടി ഔദ്യോഗികമായി അവകാശപ്പെട്ടു , അതിന് ന്യൂ സൗത്ത് വെയിൽസ് എന്ന് നാമകരണം ചെയ്തു .
1888 - ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന് ലഭിച്ചു.
1911 - ലിയാനാർഡോ ഡാവിഞ്ചിയുടെ മോണാലിസ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടു. വിൻസെഡോ പെറുഗിയ എന്നയാളിൽ നിന്ന് രണ്ടു വർഷത്തിനു ശേഷം ഈ ചിത്രം വീണ്ടെടുത്തു.
1944 - രണ്ടാം ലോകമഹായുദ്ധം: കനേഡിയൻ, പോളിഷ് യൂണിറ്റുകൾ ഫ്രാൻസിലെ കാൽവഡോസിലെ തന്ത്രപ്രധാനമായ ഫാലൈസ് പട്ടണം പിടിച്ചെടുത്തു .
1959 - ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.
1972 - വന്യജീവി സംരക്ഷണ ബിൽ ലോക്സഭ പാസാക്കി.
1991 - 1940 മുതൽ സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് ശേഷം ലാത്വിയ അതിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം പുതുക്കുന്നതായി പ്രഖ്യാപിച്ചു.
1991 - മിഖായേൽ ഗോർബച്ചേവിന് എതിരായ അട്ടിമറി ശ്രമം തകർന്നു.
1992 - കെ.ആർ നാരായണൻ ഇന്ത്യയുടെ ഒമ്പതാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
1993 - നാസയ്ക്ക് മാർസ് ഒബ്സർവർ ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു .
1994 - റോയൽ എയർ മരോക്ക് ഫ്ലൈറ്റ് 630 മൊറോക്കോയിലെ ഡൗവർ ഐസോണനിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 44 പേരും മരിച്ചു.
1995 - അറ്റ്ലാന്റിക് സൗത്ത് ഈസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 529 , എംബ്രയർ ഇഎംബി 120 ബ്രസീലിയ , ഇടത് എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് വെസ്റ്റ് ജോർജിയ റീജിയണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിച്ചു , എന്നാൽ ജോർജിയയിലെ കരോൾട്ടണിനടുത്തുള്ള കരോൾ കൗണ്ടിയിൽ വിമാനം തകർന്നു , വിമാനത്തിലുണ്ടായിരുന്ന 29 പേരിൽ ഒമ്പത് പേർ മരിച്ചു.
2000 - അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡ്സ് 82-ാമത് പിജിഎ ചാമ്പ്യൻഷിപ്പ് നേടി, 1953-ൽ ബെൻ ഹോഗന് ശേഷം ഒരു കലണ്ടർ വർഷത്തിൽ മൂന്ന് മേജറുകൾ നേടുന്ന ആദ്യത്തെ ഗോൾഫ് കളിക്കാരനായി .
2013 - സിറിയയിലെ ഗൗട്ട മേഖലയിൽ രാസായുധ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .
2017 - ഒരു സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഭൂഖണ്ഡത്തിൽ കടന്നു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya