/sathyam/media/media_files/2025/01/30/c3RWPyRXeOf4a5bP1NJI.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 17
അവിട്ടം / പ്രഥമ
2025 , ജനുവരി 30,
വ്യാഴം
ഇന്ന്;
* ഗാന്ധിസ്മരണ ദിനം/രക്തസാക്ഷി ദിനം!
.
. * അന്തരാഷ്ട്ര അഹിംസ ദിനം! [ നമ്മുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധി ഡൽഹിയിലെ ബിർളാ മന്ദിരത്തിലെ പതിവ് പ്രാർഥനാ യോഗത്തിനിടെ വൈകുന്നേരം 5.17 ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ഒരു ഹിന്ദുമത ഭ്രാന്തന്റെ നിറതോക്കിന് ഇരയായ ദിവസമാണിന്ന്…
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് പറഞ്ഞ, അത് ചെയ്തു കാണിച്ചു തന്ന മഹാനുഭാവൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്ത നമ്മുടെ രാഷ്ട്രപിതാവിന് സ്വതന്ത്രഇന്ത്യ അനുവദിച്ചത് വെറും 169 ദിവസത്തെ ജീവിതം മാത്രം എന്നത് നാം ഭാരതീയർ എന്നും ലജ്ജയോടെ മാത്രമെ അനുസ്മരിയ്ക്കാവു]
/sathyam/media/media_files/2025/01/30/5f489031-4b53-478a-9e06-a14e02713648.jpeg)
* ശാന്തിയുടെയും അഹിംസയുടെയും സ്ക്കൂൾ ദിനം! [ School Day of Non-violence and Peace ;
"അഹംഭാവത്തേക്കാൾ നല്ലത് വിശ്വസ്നേഹമാണ്, അക്രമണത്തേക്കാൾ നല്ലത് അക്രമരാഹിത്യമാണ്, യുദ്ധത്തെക്കാൾ നല്ലത് ശാന്തിയും സമാധാനവുമാണ് " എന്ന സന്ദേശത്തോടെ 1964 മുതൽ സ്പെയിനിലും തുടർന്ന് ലോകം മുഴുവനും സ്‌കൂളുകളിൽ ഈ ദിനം ആചരിച്ചുകൊണ്ട് ഗാന്ധി സ്മരണയിൽ മുഴുകുന്നു.]/sathyam/media/media_files/2025/01/30/dabedaeb-cbe6-4f67-9c64-78600282122c.jpeg)
* നിങ്ങളുടെ അയൽക്കാരെ യോഡൽ ചെയ്യാൻ (വിളിക്കാൻ )ഒരു ദിനം.! [Yodel for Your Neighbors Day
യൂറോപ്പിലെ സെൻട്രൽ ആൽപ് പ്രദേശങ്ങളിൽ അയൽ ഗ്രാമങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്നതിന് അല്ലെങ്കിൽ കൂടുതൽ സാധാരണയായി, കന്നുകാലികൾക്ക് അവരുടെ മൃഗങ്ങളെ തിരികെ വിളിക്കാൻ, യോഡലിംഗ് (ഒരു തരം കൂകൽ) ചെയ്യുന്നു. സർവ്വസാധാരണമായാണ് സ്വിറ്റ്സർലൻഡിലെ ആളുകൾ യോഡലിംഗ് ചെയ്യാറുള്ളത്. അതിൽ ഒരു കൗതുകം ദർശിയ്ക്കാൻ അതിനെ അനുസ്മരിയ്ക്കാം ഏകദേശം 1545-ാമാണ്ട് മുതലുള്ള ഈ പശുപാലകൻ്റെ വിളിയെ ഈ ദിനത്തിൽ അതേ കൗതുകത്തോടെ വിളിയ്ക്കാം.]
/sathyam/media/media_files/2025/01/30/5d7f806d-c77e-4ba6-94c3-79267770e22b.jpeg)
* ദേശീയ എസ്കേപ്പ് ദിനം ! [National Escape Day ; ദൂരെയായാലും വീടിനടുത്തായാലും ചില സാഹസിക യാത്രകൾക്ക് തയ്യാറാകൂ, ക്രിസ്മസ്, പുതുവത്സര ദിനം തുടങ്ങിയ ശൈത്യകാല അവധി ദിനങ്ങൾ ആഘോഷിക്കാൻ ചെലവഴിച്ച സമയത്തിനും ഊർജത്തിനും ശേഷമുള്ള ഒരു യാത്ര.]/sathyam/media/media_files/2025/01/30/d4b3f1b5-5726-44db-bac3-f2ac40c78d84.jpeg)
* അവധി ദിനത്തിനായുള്ള ദേശീയ പദ്ധതി ![National Plan for Vacation Day 2017-ൽ യു.എസ്. ട്രാവൽ അസോസിയേഷനാൽ സ്ഥാപിതമായ, ദേശീയ അവധിദിന പദ്ധതി, ആളുകൾക്ക് അവധിക്കാല ദിനങ്ങൾ ഉപയോഗിക്കാനുണ്ടെന്നും അവർ അവ ഉപയോഗിക്കേണ്ടതാണെന്നും ഒരു വാർഷിക ഓർമ്മപ്പെടുത്തൽ]/sathyam/media/media_files/2025/01/30/3a556ab8-0af3-4095-be1d-bae7fca538a5.jpeg)
* ദേശീയ നിഷ്‌ക്രിയ ഉത്തര സന്ദേശ ദിനം![National Inane Answering Message Day; ഇന്നത്തെ പോലെ ഫോണുകൾ ' 2001 മുതലാണ് ദേശീയ നിഷ്‌ക്രിയ ഉത്തര സന്ദേശ ദിനം ആരംഭിക്കുന്നത്. അക്കാലത്ത്, ആളുകൾക്ക് അവരുടെ ലാൻഡ്‌ലൈൻ ടെലിഫോണുകളിൽ ഉത്തരം നൽകുന്ന യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്നു, കേൾക്കുന്ന ആരുടെയും 'സമയം പാഴാക്കുന്ന പരിഹാസ്യവും ശല്യപ്പെടുത്തുന്നതുമായ ഉത്തരം നൽകുന്ന മെഷീൻ സന്ദേശങ്ങൾ മാറ്റാനോ ചെറുതാക്കാനോ മാറ്റിസ്ഥാപിക്കാനോ ഇല്ലാതാക്കാനോ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Wellcat.com-ലെ തോമസ് & റൂത്ത് റോയ് ആണ് ഈ ദിവസം സൃഷ്ടിച്ചത്.]
* ദേശീയ ദിനോസർ വരയ്ക്കുവാൻ ഒരു ദിനം! [National Draw a Dinosaur Day ; ഒരിക്കൽ ഭൂമിയിൽ കറങ്ങിനടന്നതും എന്നാൽ. ആയിരക്കണക്കിന് വർഷങ്ങളായി വംശനാശം സംഭവിച്ചതുമായ ഒരു മൃഗസഞ്ജയത്തെക്കുറിച്ച് അറിയാൻ അനുസ്മരയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/01/30/5d7ddc34-f12a-4cc5-b207-1db54ffcbe5d.jpeg)
* ദേശീയ ക്രോസൻ്റ് ദിനം ![National Croissant Day ; നിങ്ങളുടെ അടുത്തുള്ള ' ബേക്കറിയിൽ നിന്ന് സ്വാദിഷ്ടമായ പേസ്ട്രി ട്രീറ്റ് ആസ്വദിക്കൂ, മധുരവും രുചികരവുമായ ഫില്ലിംഗുകൾ വാങ്ങുക അല്ലെങ്കിൽ വീട്ടിൽ നിങ്ങളുടെ സ്വന്തം വെണ്ണ ചേർത്ത ഒരു ബാച്ച് ഉണ്ടാക്കുക.]
* അസർബൈജാൻ: കസ്റ്റംസ് ദിനം!
* സ്പെയ്ൻ: ശാന്തിയുടെയും
അഹിംസയുടെയും സ്ക്കൂൾ ദിനം!
/sathyam/media/media_files/2025/01/30/f7b7b3d4-0ca3-4441-a09d-ffd36d2a77e3.jpeg)
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്്
''നിങ്ങൾക്ക് മാനവികതയിലുള്ള വിശ്വാസം നഷ്ടപ്പെടരുത്. മനുഷ്യത്വം ഒരു സമുദ്രം പോലെയാണ്; സമുദ്രത്തിന്റെ ഏതാനും തുള്ളികൾ വൃത്തികെട്ടതാണെങ്കിൽ, സമുദ്രം വൃത്തികെട്ടതല്ല.''
. [ -മഹാത്മാ ഗാന്ധി ]
. ്്്്്്്്്്്്്്്്്്്്്്്്
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
പതിനാറാം ലോക്സഭയിലെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെയും, മാനുഷിക വിഭവശേഷി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മുൻ മന്ത്രി പ്രകാശ് ജാവഡേക്കറുടെയും( 1951),/sathyam/media/media_files/2025/01/30/3e108df3-8516-40fa-8285-622fc533f0da.jpeg)
ഇന്ത്യൻ ചലച്ചിത്ര ലോകത്തിൽ വളരെ പ്രസിദ്ധനായ മലയാളി സിനിമാസംവിധായകൻ പ്രിയദർശന്റെയും (1957),
ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ സമകാലിക പ്രശ്നങ്ങളെ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും വേറിട്ട വീക്ഷണ കോണുകളിലൂടെയും ആവിഷ്കരിക്കുകയും എല്ലാറ്റിനും ഒടുവിൽ, കുറിക്ക് കൊള്ളുന്ന ഒരു 'മുന്‍ഷി' വാക്യവും (പഴഞ്ചൊല്ല് ) അവതരിപ്പിച്ച് രണ്ടുപതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ 'മുൻഷി' എന്ന ചാനൽ പരിപാടിയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന അനിൽ ബാനർജിയുടെയും (1966),/sathyam/media/media_files/2025/01/30/f9acb5d3-23fc-4489-8de6-c0abdd77dedc.jpeg)
ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് രസതന്ത്രത്തിന്നുള്ള നോബൽ സമ്മാനം ലഭിച്ച എറിക് ബെറ്റ്സി ഗിന്റെയും (1960),
ടെലിവിഷനിലും സിനിമയിലും തൻ്റെ കരിസ്മാറ്റിക് വേഷങ്ങൾക്ക് പേരുകേട്ട ഒരു ചലനാത്മക നടനായ വിൽമർ വാൽഡെറാമയുടെയും (1980),
/sathyam/media/media_files/2025/01/30/4bc91ff3-7e54-403d-83dd-d22b9d34bf31.jpeg)
അമേരിക്കൻ സൈക്കോയിലെ പാട്രിക്ക് ബെയ്റ്റ്മാൻ, ഡാർക്ക് നൈറ്റ് ത്രയത്തിലെ ബാറ്റ്മാൻ, പ്രസ്റ്റീജിലെ ആൽഫ്രഡ് ബോർഡൻ, മെഷീനിസ്റ്റിലെ ട്രെവർ റെസ്നിക്ക് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംഗ്ലീഷ് ചലച്ചിത്ര നടൻ ക്രിസ്റ്റ്യൻ ചാൾസ് ഫിലിപ്പ് ബെയ്ൽ എന്ന ക്രിസ്റ്റ്യൻ ബെയ്ലിന്റെയും (1974 ),
ഐറിഷ് പ്രൊഫഷണൽ റെസ്ലറും അഭിനേത്രിയുമായ ബെക്കി ലിഞ്ച് എന്ന റെബേക്കക്വിനിന്റെയും(1987),
ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ മിച്ചൽ ആരോൺ സ്റ്റാർക്ക് എന്ന മിച്ചൽ സ്റ്റാർക്കിന്റെയും(1990 ),
/sathyam/media/media_files/2025/01/30/3acb0212-3bba-42c6-90c0-1ddb0ddba33d.jpeg)
മുതിർന്ന അമേരിക്കൻ നടനും രണ്ട് തവണ ഓസ്കാർ ജേതാവും തൻ്റെ ഐതിഹാസിക ചിത്രങ്ങളായ ദി ഫ്രഞ്ച് കണക്ഷൻ, അൺഫോർഗിവൻ, മിസിസിപ്പി ബേണിംഗ് എന്നിവയിലൂടെ പ്രശസ്തനുമായ ജീൻ ഹാക്ക്മാ നിൻ്റെയും (1930),
2001 മുതൽ 2009 വരെ യുഎസിൻ്റെ 46 -ാമത് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ച, ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിലെ വിവാദ നടപടികൾക്ക് പേരുകേട്ട അമേരിക്കൻ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനായ ഡിക്ക് ചെനിയുടെയും ( 1941),
/sathyam/media/media_files/2025/01/30/1e7abd09-0466-4bcb-88dd-abe3b507d587.jpeg)
"ഇൻ ദ എയർ ടുനൈറ്റ്", "അനദർ ഡേ ഇൻ പാരഡൈസ്" തുടങ്ങിയ ഹിറ്റ് സിംഗിൾസിന് പേരുകേട്ട ഇംഗ്ലീഷ് ഗായകനും സംഗീതജ്ഞനുമായ ഫിൽ കോളിൻസിൻ്റെയും (1951),
ഇംഗ്ലീഷ് നടിയും അക്കാദമി അവാർഡ് ജേതാവുമായ ദി ഫേവറിറ്റ്, ബ്രോഡ്‌ചർച്ച്, ദി ക്രൗൺ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും ബഹുമുഖ പ്രകടനത്തിന് പേരുകേട്ട ഒലിവിയ കോൾമാനിൻ്റെയും (1974),
WWE-ൽ മത്സരിക്കുന്ന ഐറിഷ് പ്രൊഫഷണൽ ഗുസ്തിക്കാരൻ ബെക്കി ലിഞ്ചിൻ്റെ യും (1987),/sathyam/media/media_files/2025/01/30/9e06e98d-06c4-47fb-9511-ac2eb340f330.jpeg)
കോട്ടയം സ്വദേശിയായ പ്രമുഖ ട്രിപ്പിൾ ജമ്പർ രഞ്ജിത്ത് മഹേശ്വരിയുടെയും (1986) ജന്മദിനം !!!
*********
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*********
സി.ജി. ജനാർദ്ദനൻ ജ. (1921-1990)
പുലാക്കാട്ട് രവീന്ദ്രൻ ജ. (1932-1995)
കെ എം മാണി ജ. (1933- 2019)
സി.സുബ്രമണ്യം ജ. (1910- 2000)
അമൃത ഷേർഗിൽ ജ. (1913-1941)
വി ഡി പട്‌വർദ്ധൻ ജ. ( -1917)
ഫ്രാങ്ക് ലിൻ ഡി റൂസ് വെൽട്ട് ജ.(1882-1945)
ഡഗ്ലസ് ഏംഗൽബാർട്ട് ജ. (1925 – 2013)
ഇസാമു അകസാക്കി ജ.(1929 - 2021),/sathyam/media/media_files/2025/01/30/50ac49d5-0190-4226-85fd-e0d22baa9eef.jpeg)
സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. (എസ്.) ജനറൽ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ ഫിലിം ചേംബർ അംഗം, പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. (എസ്.) ജനറൽ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ ഫിലിം ചേംബർ അംഗം, പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ തുടങ്ങിയ പദവികള്‍ വഹിച്ച രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്ന സി.ജി. ജനാർദ്ദനൻ (30 ജനുവരി 1921 - 11 ഫെബ്രുവരി 1990),
നക്ഷത്രപരാഗം, പ്രവാസം, സ്വക്ഷേത്രം,ഗരുഡധ്വനി, വായില്ലാക്കുന്നിലപ്പൻ തുടങ്ങിയ കൃതികള്‍ എഴുതിയ കവി പുലാക്കാട്ട് രവീന്ദ്രൻ ( 30 ജനുവരി 1932 -21 ജൂൺ 1995), /sathyam/media/media_files/2025/01/30/78b2ca86-23d4-438a-bbee-9098a76f3f25.jpeg)
കേരള കോൺഗ്രസ് (എം) ന്റെ നേതാവും പാല നിയോജക മണ്ഡലത്തിന്റെ എം എൽ എ യും ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും ആയിരുന്ന കരിങ്ങോഴക്കൽ മാണി മാണി എന്ന കെ എം മാണി(1933 ജനുവരി 30- 2019 ഏപ്രിൽ 9),
ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനും, ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ചിദംബരം സുബ്രമണ്യം എന്ന സി. സുബ്രമണ്യം (ജനുവരി 30, 1910 - നവംബർ 7 2000),/sathyam/media/media_files/2025/01/30/48c66a89-2201-4f74-97ef-d6520bc016ad.jpeg)
ഇന്ത്യയിൽ എന്നല്ല ഏഷ്യയിൽ തന്നെ ആദ്യമായി തന്റെ 19-ാം വയസ്സിൽ പാരീസിലെ ഗ്രാന്റ് സലൂണിൽ അംഗത്വം ലഭിച്ച കലാകാരിയും ,സ്ത്രീയുടെ കബന്ധം', 'കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ', 'വധുവിന്റെ ചമയം', 'യാചകർ', 'ഗ്രാമീണർ', 'ഭാരതമാതാ', 'ബ്രഹ്മചാരികൾ', 'ഹൽദി തയ്യാറാക്കുന്നവർ', 'സിക്കുഗായകർ ' തുടങ്ങിയ പ്രസിദ്ധ ചിത്രങ്ങൾ വരക്കുകയും തന്റെ 29ാം വയസ്സിൽ മരിക്കുകയും ചെയ്ത അമൃത ഷേർഗിൽ (ജനുവരി 30, 1913 - ഡിസംബർ 5, 1941)
ഇന്ത്യയുടെ ആണവ രസതന്ത്ര ശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദനു മായിരുന്ന വാമൻ ദത്താത്രേയ പട്‌വർദ്ധൻ (ജനുവരി 30, 1917 - ജൂലൈ 27, 2007),/sathyam/media/media_files/2025/01/30/6e5f111a-c58d-4bd5-bfa0-08917aab9041.jpeg)
രണ്ട് തവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ ഒരേയൊരു വ്യക്തിയും, ഐക്യരാഷ്ട്രസഭയ്ക്ക് ആ പേര് നിർദ്ദേശിക്കുകയും അണുബോംബ് നിർമ്മിക്കാൻ അനുമതി നൽകുകയും ചെയ്ത അമേരിക്കയുടെ 32-മത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡിലനോ റൂസ്‌വെൽറ്റ്(1882 ജനുവരി 30 - 1945 ഏപ്രിൽ 12).
കമ്പ്യൂട്ടർ മൗസും ഗ്രാഫിക്കൽ യൂസർ ഇൻ്റർഫേസും വികസിപ്പിക്കുന്നതിൽ പ്രശസ്തനായ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ഡഗ്ലസ് ഏംഗൽബാർട്ട് (30 ജനുവരി 1925 – 02 ജൂലൈ 2013)
കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനo ലഭിച്ച ജപ്പാനീസ് ഭൗതിക ശാസ്ത്രഞ്ജൻ ഇസാമു അകസാക്കി (30 ജനുവരി1929 - ഏപ്രിൽ 1,2021),/sathyam/media/media_files/2025/01/30/90c4f0c2-778d-408c-aeb3-f75da6881c0c.jpeg)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
സി എസ് ഗോപാല പണിക്കർ, മ. (1872-1930)
കൈനിക്കര പത്മനാഭപിള്ള മ.(1898-1976)
അമ്പാടി ഇക്കാവമ്മ മ. (1898-1980)
പി. വി. തമ്പി മ. (1934- 2006)
തൊടുപുഴ പി.കെ.രാധാദേവി മ. (2011)
ടി.എൻ. ഗോപകുമാർ മ. (1957-2016)
കൊല്ലം ജി കെ പിള്ള മ. (1934-2016)
രാമലിംഗസ്വാമികൾ, മ( 1823-1874)
മഹാത്മാ ഗാന്ധി, മ. (1869- 1948)
പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി മ. ( 1889-1968)
പീറ്റർ ഡി വിന്റ മ. (1784-1849)
ജോൺ ബാർഡീൻ മ. (1908-1991)
ജെറി മാൽക്കം ഡ്യൂറൽ മ.(1925-1995)
കൊററ്റ സ്കോട്ട് കിങ് മ. (1927-2006)
സിഡ്നി ഷെൽഡൻ മ. (1917-2007)
ജോൺ ബാരി മ. (1933-2011)/sathyam/media/media_files/2025/01/30/6b804a56-8cf4-41f7-9ce1-5254e0fc14ff.jpeg)
ഒരു മുതലനായാട്ട് എന്ന പേരില്‍ ആദ്യകാലങ്ങളില്‍ മലയാളത്തില്‍ ലക്ഷണം ഒത്ത ചെറുകഥ എഴുതിയ സി എസ് ഗോപാലപണിക്കർ(1872- ജനുവരി 30, 1930 ) ,
നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൈനിക്കര പത്മനാഭപിള്ള(ഒക്ടോബര്‍ 10, 1898 -ജനുവരി 30 , 1976)
/sathyam/media/media_files/2025/01/30/27eaab51-df46-4dec-8d89-2ad3dcff0b83.jpeg)
അനാസക്തിയോഗം (വിവർത്തനം), ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം), ബാലകഥകൾ, ദിവാൻ ശങ്കരവാര്യർ,ശ്രീഹർഷൻ, ടോൾസ്റ്റോയി, നീതികഥകൾ, കുട്ടികളുടെ പൂങ്കാവനം, അശോകന്റെ ധർമലിപികൾ, വിവേകാനന്ദൻ, മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരിയും വിവർത്തകയുമായിരുന്ന അമ്പാടി ഇക്കാവമ്മ (12 ജനുവരി 1898 - 30 ജനുവരി 1980),
ഹോമം, കർമബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ളീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി തുടങ്ങിയ ജനപ്രീതി നേടിയ കൃതികള്‍ രചിച്ച പ്രശസ്ത മലയാള നോവലിസ്റ്റ് പി. വാസുദേവൻ തമ്പി എന്ന പി. വി. തമ്പി (1937 ഏപ്രിൽ 28 - 2006 ജനുവരി 30) ,
മുന്നൂറോളം സിനിമകളിൽ സഹനടിയായും അറുനൂറോളം സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുള്ള മലയാള നാടകനടിയും ചലച്ചിത്രനടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന തൊടുപുഴ പി.കെ.രാധാദേവി ( - 2011 ജനുവരി 30),
/sathyam/media/media_files/2025/01/30/38700485-c164-4040-93fe-225e183fb994.jpeg)
സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സംവിധാനവും അവതരണവും നിർവഹിച്ചിരുന്ന ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി.എൻ. ഗോപകുമാർ(1957-2016 ജനുവരി 30 ),
നാലായിരത്തിലേറെ നാടക വേദികളിലും സീരിയലുകളിലും, എൺപതോളം സിനിമകളിലും (സിനിമകളിൽ കൂടുതലും ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന) അഭിനയിച്ച കൊല്ലം ജി കെ പിള്ള (1934- 2016 ജനുവരി 30),
/sathyam/media/media_files/2025/01/30/79571a71-6af0-40d9-9d04-d582728e9d1a.jpeg)
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന വള്ളാളർ എന്നവിളിക്കപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874)
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ദാർശനികനും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന "രാഷ്ട്രപിതാവ്" മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി
(1869 ഒക്ടോബർ 2 - 1948 ജനുവരി 30) ,
/sathyam/media/media_files/2025/01/30/ad94b3a6-6c5d-4c40-ac10-465630f9a895.jpeg)
ഇന്ത്യൻ കവിയും എഴുത്തുകാരനും ഉപന്യാസകാരനും നാടകകൃത്തും പത്രപ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദേശീയ പോരാട്ടത്തിൽ പങ്കുവഹിച്ച പണ്ഡിറ്റ് ജി എന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി ( 1889 ഏപ്രിൽ 4 - 1968 ജനുവരി 30).
ചാൾസ് ഒന്നാമൻ (1600 -1649) തൻ്റെ ഭരണപരമായ പരാജയങ്ങൾക്കും ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിനുo കാരണമായതിന് 1649-ൽ വധിക്കപ്പെടുന്നതുവരെ ഇംഗ്ലണ്ട്,സ്കോട്ലന്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ രാജാവായിരുന്ന ചാൾസ് ഒന്നാമൻ (19 നവംബർ 1600 – 30 ജനുവരി 1649)/sathyam/media/media_files/2025/01/30/530155d7-cb59-4b6b-b94e-bce3be690faf.jpeg)
എണ്ണച്ചായ ചിത്രരചനയിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതൽ പ്രശസ്തി നേടിയ പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരൻ പീറ്റർ ഡി വിന്റ് (21 ജനുവരി 1784 – 30 ജനുവരി 1849) ,
ആദ്യത്തെ വിജയകരമായ വിമാനം കണ്ടുപിടിച്ച അമേരിക്കൻ വ്യോമയാന പയനിയർ ഓർവിൽ റൈറ്റ്(ആഗസ്റ്റ് 19, 1871-ജനുവരി 30, 1948)
ചരിത്രം മാറ്റിമറിച്ച കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗങ്ങളായ മൈക്രോ പ്രൊസസറുകൾ, മെമ്മറി , സെർക്യൂട്ടുകൾ ഇവയുടെ അടിസ്ഥാന നിർമ്മാണഘടകമായ ട്രാൻസിസ്റ്റർ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളായ ജോൺ ബാർഡീൻ (മേയ് 23, 1908 – ജനുവരി 30, 1991),/sathyam/media/media_files/2025/01/30/8442d0c9-1c84-41ad-8ff7-efd1ee546e15.jpeg)
ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളും തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതി വച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ കഴിഞ്ഞ ജെറാൾഡ് മാൽക്കം ഡ്യൂറൽ (1925 ജനുവരി 7- 1995 ജനുവരി 30),
അറിയപ്പെടുന്ന ഒരു ഗായികയും, അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയും മാർട്ടിൻ ലൂഥർ കിങിന്റെ (ജൂനിയർ) ഭാര്യയും ആയിരുന്ന കൊററ്റ സ്കോട്ട് കിങ് ( 27 ഏപ്രിൽ 1927 – 30 ജനുവരി 2006),
ബ്രോഡ്‌വേ നാടരചയിതാവ്, ഹോളിവുഡ് ടി.വി-സിനിമ തിരക്കഥാകാരൻ, നോവലിസ്റ്റ് എന്നി മേഖലകളില്‍ പ്രത്യേകിച്ചും അദര്‍ സൈഡ് ഓഫ് മിട്നൈറ്റ് , മാസ്റര്‍ ഓഫ് ഗൈം, തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്സ് സിഡ്നി ഷെൽഡൻ (ഫെബ്രുവരി 11,1917 - ജനുവരി 30,2007) ,/sathyam/media/media_files/2025/01/30/a5a59653-7150-48b2-ae12-d8e27ae9e2fc.jpeg)
2011ആദ്യത്തെ ജെയിംസ് ബോണ്ട് തീം ക്രമീകരിക്കുകയും പരമ്പരയിലെ പതിനൊന്ന് സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്ത ബ്രിട്ടീഷ് സംഗീതസംവിധായകൻ ജോൺ ബാരി (3 നവംബർ 1933 – 30 ജനുവരി 2011)
ചരിത്രത്തിൽ ഇന്ന്…
**********
1649 - ഇംഗ്ലണ്ടിലെ ഒരു അപൂർവ സംഭവത്തിൽ, ചാൾസ് ഒന്നാമൻ രാജാവ്, തൻ്റെ സ്വേച്ഛാധിപത്യത്തിനും സൈനിക പരാജയങ്ങൾക്കും, ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിന് കാരണമായതിനും വധിക്കപ്പെട്ടു/sathyam/media/media_files/2025/01/30/175d36c0-00dd-4bf9-82cd-0e3cbfe59375.jpeg)
1790 - കണ്ടുപിടുത്തക്കാരനായ ഹെൻറി ഗ്രേറ്റ്ഹെഡ് ലോകത്തിലെ ആദ്യത്തെ ലൈഫ് ബോട്ട് വെള്ളത്തിൽ പരീക്ഷിച്ചു
1931 - ചാർളി ചാപ്ലിൻ്റെ ഐക്കണിക് സൈലൻ്റ് കോമഡി ഫിലിം "സിറ്റി ലൈറ്റ്സ്", വിർജീനിയ ചെറിലിനൊപ്പം ചാപ്ലിൻ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു/sathyam/media/media_files/2025/01/30/a7471940-62fe-45d7-bff3-97f53bb78f32.jpeg)
1933 - അഡോൾഫ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് നിയമിച്ചു, ഇത് നാസി പാർട്ടിയുടെ ഉദയത്തിന് തുടക്കമിട്ടു
1939 - നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ മറ്റൊരു ലോകമഹായുദ്ധം ഉണ്ടായാൽ യൂറോപ്പിലെ ജൂതന്മാരുടെ അന്ത്യം പ്രവചിച്ചു.
1945 - ജർമ്മൻ സമുദ്ര കപ്പലായ വിൽഹെം ഗസ്റ്റ്ലോഫ് സോവിയറ്റ് അന്തർവാഹിനിയിൽ മുങ്ങി, ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര ദുരന്തത്തിനും 9,000 ആളുകളുടെ മരണത്തിനും കാരണമായി/sathyam/media/media_files/2025/01/30/a27d9986-8bea-47fd-aed0-a83f949fbf39.jpeg)
1948 - പ്രശസ്ത ഇന്ത്യൻ സമാധാന പ്രവർത്തകനും, സ്വാതന്ത്ര്യ സമര സേനാനിയും, "സത്യഗ്രഹം" എന്ന അഹിംസാത്മക പ്രതിഷേധ രീതി ലോകത്തിന് പരിചയപ്പെടുത്തിയ രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയെ, ഗാന്ധിയെ വിഭജനത്തിനും കാശ്മീർ യുദ്ധത്തിനും. ഉത്തരവാദിയായി കണക്കാക്കിയ ഹിന്ദു ദേശീയവാദിയായ നാഥുറാം ഗോഡ്‌സെ വധിച്ചു. ആ ദിവസം ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നു
1956 - അമേരിക്കൻ പൗരാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായി/sathyam/media/media_files/2025/01/30/465c3c70-b2e9-450e-90b9-95734894502f.jpeg)
1965 - ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ ജനക്കുട്ടവുമായി വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്കാരം നടന്നു.
1969 - പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാൻഡ് ബീറ്റിൽസ് അവരുടെ അവസാന ലൈവ് ഗിഗ് അവതരിപ്പിച്ചു, ലണ്ടനിലെ ആപ്പിൾ കോർപ്സ് ആസ്ഥാനത്തിൻ്റെ മേൽക്കൂരയിൽ പരിമിതമായ പ്രേക്ഷകർക്കായി 42 മിനിറ്റ് കച്ചേരി
1982 - കമ്പ്യൂട്ടർ വൈറസിനെ ആദ്യമായി കണ്ടു പിടിച്ചു./sathyam/media/media_files/2025/01/30/c37859f3-da4a-41ab-a8e8-233da797f9b3.jpeg)
1994 - ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ് 2/41, ഇന്ത്യ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 95 റൺസിനും തോൽപ്പിച്ചു, സർ റിച്ചാർഡ് ഹാഡ്‌ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകളുടെ ലോക റെക്കോർഡിനൊപ്പമെത്തി..
1995 - വിനാശകരമായ വെള്ളപ്പൊക്കം നെതർലൻഡ്‌സിലെ താഴ്ന്ന പ്രദേശങ്ങൾ ഒഴിപ്പിക്കാൻ 100,000-ത്തിലധികം ആളുകളെ നിർബന്ധിതരാക്കി/sathyam/media/media_files/2025/01/30/afbb53b1-8a7b-4ca3-a5bb-b099d5da9061.jpeg)
2007 - മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് വിസ്റ്റ പുറത്തിറക്കി
2020 - ലോകാരോഗ്യ സംഘടന COVID-19 നെ അന്താരാഷ്ട്ര ആശങ്കയുടെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു./sathyam/media/media_files/2025/01/30/e39bc0a7-d2b9-45e1-afa0-bb8d99678bf1.jpeg)
2022 - ഓസ്‌ട്രേലിയൻ ഓപ്പണിൽ റഷ്യയുടെ ഡാനിയൽ മെദ്‌വദേവിനെതിരെ 2-6, 6-7, 6-4, 6-4, 7-5 എന്ന സ്കോറിന് സ്പെയിനിൻ്റെ റാഫേൽ നദാൽ 21-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us