ഇന്ന് ഓഗസ്റ്റ് 1, ലോക ശ്വാസകോശ കാൻസർ ദിനം ഇന്ന്, മധു മുട്ടത്തിന്റേയും അരുണ്‍ ലാലിന്റെയും ജന്മദിനം ഇന്ന്, മുഹമ്മദലി ശിഹാബ് തങ്ങളിന്റെ ഓർമ ​ദിനവും ഇന്ന്, ജസ്റ്റീനിയന്‍ ഒന്നാമന്‍ ബൈസാന്റിന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതും ക്രിസ്റ്റഫര്‍ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project agust 1

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
1199  കർക്കടകം 17
മകയിരം /ദ്വാദശി
2024  ആഗസ്റ്റ് 1, വ്യാഴം

Advertisment

ഇന്ന്;

* ലോക മുലയൂട്ടൽ വാരം ആരംഭം!
[ World Breastfeeding Week ;എല്ലാ ഓഗസ്റ്റിലും മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങളിൽ, ലോക മുലയൂട്ടൽ വാരം ലക്ഷ്യമിടുന്നത്, മുലയൂട്ടൽ ശിശുക്കളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും നൽകുന്ന മഹത്തായ നേട്ടങ്ങൾ, അതുപോലെ തന്നെ നല്ല പോഷകാഹാരം, ദാരിദ്ര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാതൃ ആരോഗ്യത്തിനായുള്ള വിപുലമായ മുന്നേറ്റവും ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. കുറയ്ക്കലും ഭക്ഷ്യസുരക്ഷയും.]

Screenshot 2024-08-01 085340

 * വേൾഡ് വൈഡ് വെബ് ദിനം!
[വിവരങ്ങൾ തിരയാനും പാട്ടുകൾ ആക്‌സസ് ചെയ്യാനും ഓൺലൈനിൽ വാർത്തകൾ കണ്ടെത്താനും ഇന്ന് ലോകത്തെ ശാക്തീകരിക്കുന്ന ആയിരക്കണക്കിന് മറ്റ് കാര്യങ്ങൾ ചെയ്യാനും ബർണേഴ്സ്ലി WWW കണ്ടുപിടിച്ച തെളുപ്പമാക്കി. അതിനാദരമർപ്പിക്കുന്ന ദിനം]

 * ലോക ശ്വാസകോശ കാൻസർ ദിനം!
[ശ്വാസകോശ അർബുദത്തെക്കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര അവബോധം വളർത്തുക, അതേസമയം ഈ രോഗത്തിനായി സ്വയം പരിശോധിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങൾക്കായീ ദിനം ആഘോഷിക്കുന്നു]

 *ദേശീയ മലകയറ്റ ദിനം!
[പർവ്വതാരോഹകരേയും അതു ഹോബിയാക്കിയവരേയും പ്രോൽസാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ദിനം]

Screenshot 2024-08-01 085429

 *ദേശീയ കാമുകീ ദിനം!
[National Girlfriends Day - സ്നേഹിതമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ദിനം ]
 *അന്താരാഷ്ട്ര ചൈൽഡ് ഫ്രീ ദിനം !
[ International Childfree Day !
മക്കൾ വേണ്ട എന്ന ത്യാഗം എടുക്കുന്നവർക്ക് ആദരവ് അർപ്പിക്കുന്ന ദിനം ]

*മാതാപിതാക്കളോടുള്ള ആദരവ്  ദിനം !
[Respect For Parents Day-നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ എത്രമാത്രം ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് അവരെ അറിയിക്കുക, മറ്റുള്ളവരെ ആദരവോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളുടെ സ്വന്തം കുട്ടികളെ കാണിക്കുന്ന ദിനം ] .

* ലോക സ്കൌട്ട് സ്കാർഫ് ദിനം !
* ലെബനൻ: സശസ്ത്രസൈന്യ ദിനം !
* ചൈന: സശസ്ത്രസേന ദിനം /
   പീപ്പിൾസ്‌ ലിബറേഷൻ ആർമി
   സ്ഥാപന ദിനം.!
* ബ്രിട്ടിഷ് രാജ്യത്ത് അടിമത്വം
   നിർത്തലാക്കിയ ദിനം!
* സ്വിറ്റ്സർലാൻഡ്: ദേശീയ ദിനം!
* അസർബൈജാൻ: ഭാഷ അക്ഷര ദിനം!
* ടോങ്ക: രാജാവിന്റെ ജന്മദിനവും
   കിരീടധാരണ ദിനവും!
* കൊളറാഡോ: സംസ്ഥാനരൂപികരണ
   ദിനം
* കോംഗോ: പേരൻറ്റ്സ് ഡേ
* കംബോഡിയ, ലാവോസ്, വിയറ്റ്നാം:
   വിജയ ദിനം!
*: ബെനിൻ: ദേശീയ ദിനം !
*യോർക്ക്ഷയർ ദിനം !
Yorkshire Day ;ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ യോർക്ക്ഷെയറിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗസ്റ്റ് 1 - ന് വാർഷിക ആഘോഷമാണ് യോർക്ക്ഷയർ ദിനം]

Screenshot 2024-08-01 085358

*റൗണ്ട്സ് റസൗണ്ടിംഗ് ഡേ !
[ Rounds Resounding Day ;റൗണ്ട്സ് റസൗണ്ടിംഗ് ഡേയുടെ സ്തുതി പാടാനുള്ള സമയമാണിത്! ഈ വാർഷിക പരിപാടി മെലഡിയുടെ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത ശബ്ദങ്ങൾ ഉപയോഗിച്ച് റൗണ്ടുകൾ അല്ലെങ്കിൽ ഭാഗിക ഗാനങ്ങൾ ആലപിക്കുന്ന കലയെ ആഘോഷിക്കാൻ ലക്ഷ്യമിടുന്നു.]

*ദേശീയ ആസൂത്രക ദിനം !
[ National Planner Day
ആസൂത്രണ കലയെ വിലമതിക്കുന്ന എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 1-ന് ദേശീയ ആസൂത്രക ദിനം]

*National Spider-Man Day
*National Night Out Day
*National Alpaca Day
*National Raspberry Cream Pie Day

* For the month of August !!!
**********
Happiness Happens Month
National Immunization Awareness Month
Romance Awareness Month
National Peach Month
National Inventors Month
National Water Quality Month
National Anti-Frizz Month
National Fishing Month
National Catfish Month

  ഇന്നത്തെ മൊഴിമുത്ത്
  ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
 ''വാസ്തവത്തിൽ രസമെന്നും, ആനന്ദമെന്നും മറ്റും നാം പറയുന്നതു് ചിന്താജന്യമായ ഒരുതരം ഭാവവിശേഷമത്രേ. ചിത്രവും സംഗീതവും ചിന്താശക്തിയെ സംജാതമാക്കാതിരിക്കുന്ന കാലത്തോളം ഹൃദയതലത്തിൽ മുളച്ചുപൊങ്ങുന്ന രസവല്ലിക്കു ദീർഘായുസ്സു ലഭിക്കുന്നതല്ല"..   [  - കുറ്റിപ്പുഴ കൃഷ്ണപിള്ള  ]

Screenshot 2024-08-01 085442

സ്വന്തം തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി കഥയും തിരക്കഥയും എഴുതി ഫാസില്‍ സംവിധാനം നിര്‍വഹിച്ച, മലയാളത്തിൽ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമായ  മണിചിത്രത്താഴിന്റെ കഥാകാരനും, അതിലെതന്നെ 'വരുവാനില്ലാരു മിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനത്തിന്റെ രചയിതാവും ഫാസില്‍ ചിത്രമായ 'എന്നെന്നും കണ്ണേട്ടന്റെ', കമല്‍ ചിത്രമായ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും അദ്ധ്യാപകനും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മധു മുട്ടത്തിന്റേയും (1951),

1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ്കളിക്കാരനും ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന അരുൺ ലാലിന്റെയും (1955),

Screenshot 2024-08-01 085408

50ൽ പരം റേഡിയോ നാടകങ്ങൾ, 25ൽ കൂടുതൽ നാടകങ്ങൾ, 20ഓളം ഏകാങ്കനാടകങ്ങൾ എന്നിവ രചിച്ച നാടകകൃത്തും, നാടക, ചലച്ചിത്ര നടനുമായ  ഇബ്രാഹിം വെങ്ങരയുടെയും (1941),

സി.പി.ഐ.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നിയമസഭ അംഗവുമായ കെ.കെ ലതികയുടെയും (1961),

11 നോവലുകളും 10 കഥാ സമാഹാരങ്ങളും  5 യാത്രാ വിവരണങ്ങളും  കൂടാതെ കുട്ടികൾക്കുള്ള പുസ്തകങ്ങളും എഴുതിയിട്ടുള്ള ഹിന്ദി സാഹിത്യകാരൻ ഗോവിന്ദ് മിശ്രയുടെയും (1939),

Screenshot 2024-08-01 085545

സൈനിക സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ  റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര, ഗെയിം ഓഫ് ത്രോൺസിലെ  ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ  ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന   ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമായ ജോസഫ് ജേസൺ നമകീഹ മോമോവയുടെയും (1979),

ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന   നൈജീരിയൻ ഫുട്ബോൾ താരം നുവാൻ‌കോ കാനുവിന്റെയും (1976),

ബ്രിട്ടണിൽനിന്നുള്ള മലയാളചലച്ചിത്ര അഭിനേത്രി പ്രിയങ്ക ലാലാജിയുടെയും (1993) ജന്മദിനം!

ഇന്നത്തെസ്മരണ !
********

പി.ടി ചാക്കോ, മ. (1915-1964)
ടി. രാമലിംഗം‌പിള്ള, മ. (1880 - 1968)
അമ്പാടി കാര്‍ത്ത്യായനിഅമ്മ, മ. (1895-1990)
എം.ആര്‍.ഡി ദത്തൻ, മ. (1935-2006 )
പാണക്കാട്‌ മുഹമ്മദലി ശിഹാബ് തങ്ങൾ, മ. (1936-2009)
കെ. എം. മാത്യു, മ. (1917-2010 )
ബാൽ ഗംഗാധർ തിലക്, മ. (1856-1920)
ഹർകിഷൻ സിംഗ് സുർജിത്, മ. (1916-2008)
കൊറാസൺ അക്വിനൊ,  മ. (1933-2009)
ഉമ്പായി (Umbayee) മ. (1950-2018)

Screenshot 2024-08-01 085419

വി.കെ. നാരായണഭട്ടതിരി, ജ. (1880-1954)
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ജ. (1900 -1971)
പി. മോഹനൻ, ജ. ( 1953 -2014 )
മീന കുമാരി, ജ. (1932-1972)
പുരുഷോത്തം ദാസ് ടണ്ഡൻ, ജ.(1882-1962)
അണ്ണാ ഭാവു സാഠേ, ജ. (1920- 1969)
ജീൻ ബാപ്റ്റിസ്റ്റ്  ലാമാർക്ക് ജ. (1744-1829)
ഗബ്രിയേൽ ടെറാ, ജ. (1873-1942 )

*ഇന്നത്തെ സ്മരണദിനങ്ങൾ! 

*ഇന്നത്തെ ചരമദിനങ്ങളിലൂടെ !

 വിമോചന സമരത്തിലൂടെ ശ്രദ്ധേയനാകുകയും, ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയംഗം, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്ത ഒരു കോൺഗ്രസ് നേതാവായിരുന്ന പി.ടി ചാക്കോ(1915 April 9 -ഓഗസ്റ്റ് 1, 1964 ),

Screenshot 2024-08-01 085516

മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 76-ആം വയസ്സിൽ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാള ശൈലീ നിഘണ്ടുവും  രചിച്ച പണ്ഡിതൻ ടി. രാമലിംഗം‌പിള്ള (ഫെബ്രുവരി 22, 1880 - ഓഗസ്റ്റ് 1, 1968)

സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ പ്രവർത്തകസമിതിയിലെ അംഗവും,  ആദ്യമായി ഗദ്യം എഴുതിയ ആദ്യകാല സ്ത്രീ ബിരുദധാരിയും, ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ തുടങ്ങിയ  കൃതികളും, ആദ്യത്തെ ലേഖനമെഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റും ആയിരുന്ന അമ്പാടി    കാര്‍ത്ത്യായനി അമ്മ (1895 ഡിസംബര്‍ 12-1990 ഓഗസ്റ്റ് 1 )

Screenshot 2024-08-01 085525

കോഴിക്കോട്ട് പുതിയറയിലുള്ള എസ് കെ പൊറ്റെക്കടിന്‍റെ പ്രതിമ ,ശ്രീനാരായണ ഗുരുവിന്‍റെയും മഹാത്മാഗാന്ധിയുടെയും, പനമ്പള്ളി ഗോവിന്ദമേനോന്‍, വി.കെ. കുഷ്ണമേനോന്‍ തുടങ്ങി മറ്റു രാഷ്ട്രീയ - സാമൂഹിക - സാഹിത്യ നായകന്മാരുടെയും, ഗുരുവായൂർ കേശവന്റെയും പ്രതിമകള്‍ തീര്‍ത്തിട്ടുള്ള എം.ആര്‍.ഡി ദത്തൻ(1935 ജൂലൈ 7- 2006 ഓഗസ്റ്റ് 1 ),

കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും  പിതാവിന്റെ (പൂക്കോയ തങ്ങൾ ) മരണശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനാകുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങൾ (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009),

Screenshot 2024-08-01 085559

മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനും ആയിരുന്ന  കെ. എം. മാത്യു(1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1),

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനും,  ഹോംറൂൾ പ്രസ്ഥാനം തുടങ്ങുകയും,  ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ എന്ന ആശയം മുന്നോട്ട് വൈയ്ക്കുകയും ചെയ്ത ബാൽ ഗംഗാധർ തിലകൻ(ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920)

Screenshot 2024-08-01 085455

1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരിക്കുകയും  പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനാം വഹിക്കുകയും ചെയ്ത അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു പ്രധാന നേതാവായിരുന്ന ഹർകിഷൻ സിംഗ് സുർജിത്(മാർച്ച് 23, 1916- ഓഗസ്റ്റ് 1, 2008),

1986 ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂഷിത വിപ്ളത്തിലൂടെ അധികാരത്തിൽ വരുകയും, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ (1933 ജനുവരി 25 – 2009 ഓഗസ്റ്റ് 1)

Screenshot 2024-08-01 085506

മലയാള ഗസൽ ഗായകരിൽ പ്രമുഖനായിരുന്നപി.എ. ഇബ്രാഹിം എന്ന ഉമ്പായി ( 1950 – 1 August 2018),

*ഇന്നത്തെ ജന്മദിനങ്ങൾ !

contdമലയാള സാഹിത്യകാരനും വേദപണ്ഡിതനുമായിരുന്ന വി.കെ. നാരായണ ഭട്ടതിരി (1880 ഓഗസ്റ്റ് 1-1954 നവംബർ 20),

മലയാളം പ്രൊഫസർ, കേരള സർവകലാശാലസെനറ്റംഗം, കേരള സാഹിത്യ അക്കാദമിഅദ്ധ്യക്ഷൻ, പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപ്പിള്ള(1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11)

publive-image

കാലസ്ഥിതി, ഏകജാലകം, അനുകമ്പ, അമ്മകന്യ, ദൈവഗുരുവിന്റെ ഒഴിവുകാലം തുടങ്ങിയ കൃതികൾ രചിച്ച മാധ്യമപ്രവർത്തകനും നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായിരുന്ന പി. മോഹനൻ ( 1953 ഓഗസ്റ്റ് 1-2014 മേയ് 29 )

ഉത്തർ‌പ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചക്കുകയും  ഹിന്ദി പ്രചാരസഭയുടെ സജീവ പ്രവർത്തകനുമായിരുന്ന രാജ്ർഷി എന്ന് അറിയപ്പെട്ടിരുന്ന പുരുഷോത്തം ദാസ് ടണ്ടൻ ( ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962),

publive-image

മഹാരാഷ്ട്ര സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ച ഫക്കീര അടക്കം 35 നോവലുകളും അസംഖ്യം ചെറുകഥകളും നാടകവും യാത്ര വിവരണവും പൊവാട (മറാഠി വീരഗാഥ )കളും എഴുതുകയും ദളിതരുടെ ഉന്നമനത്തിനു വേണ്ടി (പ്രത്യേകിച്ചും മാങ്ക് ജാതി) പോരാടിയ കമ്മ്യൂണിസ്റ്റ് നേതാവും ഇപ്ടാ, ലാൽ ബൌട്ട കലാ പഥക് തുടങ്ങിയ സാംസ്ക്കാരിക വേദി കളുടെ അംഗവും ആയിരുന്ന തുക്കാറാം ഭാവുറാവ് സാഠേ എന്ന അണ്ണാ ഭാവു സാഠേ (ആഗസ്റ്റ് 1 1920- ജൂലൈ 18, 1969)

ബൈജു ബാവ്ര, മേരെ അപ്നെ, പക്കീസ, തുടങ്ങിയ ചിത്രങ്ങളിൽ  അഭിനയിച്ച മികച്ച നടിയും ഉർദു ഭാഷയിൽ കവയിത്രിയും ആയിരുന്ന മഹ്ജബീൻ ബാനോ   എന്ന മീന കുമാരി(ഓഗസ്റ്റ് 1, 1932 - മാർച്ച് 31, 1972),

പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്(Jean-Baptiste Pierre Antoine de Monet, Chevalier de Lamarck അഥവാ ഷോൺ-ബറ്റീസ്റ്റെ പിയേർ ആൻറ്വാൻ ദെ മോണേ, ഷെവാല്യേ ദു ലാമാർക്ക്)(1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829).

publive-image

,1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ൽ പുതിയ ഭരണഘടനയുണ്ടാക്കുകയും, ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാക്കുകയും,  സഹായിക്കാൻ ഒരു മന്ത്രിസഭയ്ക്കും രുപം നൽകുകയും ചെയ്ത  ഉറുഗ്വേയുടെ മുൻ പ്രസിഡന്റ്‌ ഗബ്രിയേൽ ടെറാ(1873 ഓഗസ്റ്റ് 1-1942 സെപ്റ്റംബർ 15)

ചരിത്രത്തിൽ ഇന്ന്…
********
ബി.സി.ഇ.30 - ഒക്റ്റേവിയൻ (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ അലക്സാണ്ട്രിയയിൽ പ്രവേശിച്ച് അതിനെ റോമൻ റിപ്പബ്ലിക്കിന്റെ അധീനതയിലാക്കി.

527 - ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.

1498 - ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.

1571 - ഫമാഗുസ്തയുടെ കീഴടങ്ങലിലൂടെ സൈപ്രസിൻ്റെ ഓട്ടോമൻ അധിനിവേശം അവസാനിച്ചു

1714 - ജോർജ്ജ്, ഹാനോവറിലെ ഇലക്റ്റർ , ഗ്രേറ്റ് ബ്രിട്ടനിലെ ജോർജ്ജ് ഒന്നാമൻ രാജാവായി , ബ്രിട്ടീഷ് ചരിത്രത്തിലെ ജോർജിയൻ യുഗത്തിന് തുടക്കം കുറിച്ചു .

publive-image

1759 - ഏഴ് വർഷത്തെ യുദ്ധം : ഫ്രഞ്ചുകാർക്കെതിരായ സഖ്യകക്ഷിയായ ആംഗ്ലോ-ജർമ്മൻ സൈന്യത്തിൻ്റെ മിൻഡൻ യുദ്ധം . ബ്രിട്ടനിൽ, 1759-ലെ അന്നസ് മിറാബിലിസ് രൂപീകരിച്ച നിരവധി സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്, ചില ബ്രിട്ടീഷ് ആർമി റെജിമെൻ്റുകൾ മൈൻഡൻ ദിനമായി ആഘോഷിക്കുന്നു .

1774 - ജർമ്മൻ-സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ വിൽഹെം ഷീലെ ഈ മൂലകത്തിൻ്റെ മുൻകൂർ കണ്ടെത്തലിനെ സ്ഥിരീകരിക്കുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റ്ലി ഓക്സിജൻ വാതകം കണ്ടെത്തി .

1798 - ഫ്രഞ്ച് വിപ്ലവ യുദ്ധങ്ങൾ : നൈൽ യുദ്ധം (അബൂകിർ ബേ യുദ്ധം) : ഒരു ബ്രിട്ടീഷ് കപ്പൽ ഫ്രഞ്ച് വിപ്ലവ നാവികസേനയെ അസാധാരണമായ ഒരു രാത്രി പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ യുദ്ധം ആരംഭിക്കുന്നു. 

1800 - ഗ്രേറ്റ് ബ്രിട്ടൻ രാജ്യവും അയർലൻഡ് രാജ്യവും യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, അയർലൻഡ് എന്നിവയിലേക്ക് ലയിപ്പിക്കുന്ന യൂണിയൻ 1800 നിയമങ്ങൾ പാസാക്കി .

1831 - ലണ്ടൻ പാലം തുറന്നു.

1834 - ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ അടിമത്തം നിരോധിച്ചു.

1876 - കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.

1877 - തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത്‌
കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന  പുനലൂർ തൂക്കുപാലം നിർമ്മാണം പൂർത്തിയാക്കി. (എങ്കിലും 1880ലാണ്‌ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്‌.)

1894 - പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.

1916 -ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു.

publive-image

1920- ഗാന്ധിജി കൈസർ- ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്രപാൽ കോൺഗ്രസ് വിട്ടു.

1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു.

1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു.

1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു.

1957 - അമേരിക്കയും കാനഡയുംചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന്‌ രൂപം നൽകി.

1960 - പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.

1967 - കിഴക്കൻ ജെറുസലേമിനെ   ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി. 

1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു.

1986 - ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു.

1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു

1902 - പനാമ കനാലിന്റെ  നിയന്ത്രണം  ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.

1941 - ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.

1944 - നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.

2001 - ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.

2007 - മിനസോട്ടയിലെ മിനിയാപൊളിസിൽ മിസിസിപ്പി നദിക്ക് കുറുകെയുള്ള I-35W മിസിസിപ്പി നദിയുടെ പാലം വൈകുന്നേരത്തെ തിരക്കിനിടയിൽ തകർന്ന് 13 പേർ കൊല്ലപ്പെടുകയും 145 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2008 - ബെയ്ജിംഗ്-ടിയാൻജിൻ ഇന്റർസിറ്റി റെയിൽവേ ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്രാ റെയിൽ സംവിധാനമായി പ്രവർത്തനം ആരംഭിച്ചു.

2008 - കെ 2 പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തിൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമായ കെ 2 ൽ അന്താരാഷ്‌ട്ര പര്യവേഷണങ്ങളിൽ പങ്കെടുത്ത പതിനൊന്ന് പർവതാരോഹകർ മരിച്ചു .

2017 - അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പള്ളിയിൽ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.

2023 - മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരി 6 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റൽ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ പങ്കിന് കുറ്റാരോപിതനായി , 2023 ലെ അദ്ദേഹത്തിൻ്റെ മൂന്നാമത്തെ കുറ്റപത്രം

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya