/sathyam/media/media_files/PK0vcsthT4u2811s7VpD.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1199 മിഥുനം 18
കാർത്തിക / ഏകാദശി
2024 ജൂലൈ 2, ചൊവ്വ
ഇന്ന്;
* ലോക പറക്കും തളിക ദിനം !!
***********
[പറക്കും തളികകൾ എന്നും അറിയപ്പെടുന്ന അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO unidentified flying object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും തളിക ദിനം അഥവാ World UFO day]
* ലോക കായിക പത്രപ്രവർത്തക ദിനം!
[ World Sports Journalists Day
എല്ലാ വർഷവും ജൂലൈ 2 ന് വേൾഡ് സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് ദിനം ആഘോഷിക്കുന്നു. ഇൻ്റർനാഷണൽ സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് ദിനം എന്നും അറിയപ്പെടുന്നു, 1994 ൽ ഇൻ്റർനാഷണൽ സ്‌പോർട്‌സ് പ്രസ് അസോസിയേഷൻ അതിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിനായി ഈ അവധി സൃഷ്ടിച്ചു. ]
*സാൽവേഷൻ ആർമി സ്ഥാപക ദിനം.!
[സാൽവേഷൻ ആർമി 1865-ൽ ലണ്ടനിൽ "ഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ" എന്ന പേരിൽ ഒരു കാലത്തെ മെത്തഡിസ്റ്റ് പ്രഭാഷകനായിരുന്ന വില്യം ബൂത്തും ഭാര്യ കാതറിനും ചേർന്ന് സ്ഥാപിച്ചു]
/sathyam/media/media_files/Rf5YNYjma3f3fRBNaov2.jpeg)
* കുറാകാവൊ : പതാകദിനം !
* അസർബൈജാൻ: പോലിസ് ഡേ !
* സാംബിയ: ഹീറോസ് ഡേ !
* കെയ്മാൻ ഐലാൻഡ്: ഭരണഘടന
ദിനം!
USA;
^^^^^
*ദേശീയ ഞാൻ മറന്ന ദിവസം !
[National I Forgot Day
ഒരു സുഹൃത്തിൻ്റെ ജന്മദിനമോ നിങ്ങളുടെ വാർഷികമോ നിങ്ങൾ എത്ര തവണ മറന്നു? ഇത് പരിചിതമാണെന്ന് തോന്നുന്നുവെങ്കിൽ, "ഞാൻ ദിവസം മറന്നു" നിങ്ങൾക്കായി ഇവിടെയുണ്ട്. അത് തിരുത്താൻ പറ്റിയ അവസരവും നൽകുന്നു. അപ്പോയിൻ്റ്‌മെൻ്റുകൾ നഷ്‌ടമായാലും അല്ലെങ്കിൽ പ്രത്യേക തീയതികൾ അവഗണിക്കപ്പെട്ടാലും, മറക്കുന്ന നിമിഷങ്ങളിൽ എത്തിച്ചേരാനും ക്ഷമ ചോദിക്കാനും തിരുത്താനും "ഞാൻ ദിവസം മറന്നു" എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു.]
*ദേശീയ അനിസെറ്റ് ദിനം !
[National Anisette Day
എല്ലാ വർഷവും ജൂലായ് 2-ന് ആഘോഷിക്കുന്ന ദേശീയ അനിസെറ്റ് ദിനം, ആനിസെറ്റിൽ നിന്ന് ഉണ്ടാക്കുന്ന മധുരമുള്ള ലൈക്കോറൈസ്-ഫ്ലേവർഡ് മദ്യമായ അനിസെറ്റിനെ അഭിനന്ദിക്കുന്നതിനുള്ള ഒരു ദിവസമാണ്.]
/sathyam/media/media_files/j5dAIGd0kuQcrdKlDmFJ.jpg)
*വികലാംഗർക്കുള്ള പ്രത്യേക വിനോദദിനം!
[Special Recreation for the Disabled Day
ഉൾക്കൊള്ളുന്ന കളി പ്രാപ്തമാക്കുക, വൈവിധ്യമാർന്ന കഴിവുകൾക്കുള്ള തടസ്സങ്ങൾ തകർക്കുക, അഡാപ്റ്റീവ് സ്പോർട്സ്, വിനോദ പരിപാടികൾ എന്നിവയിലൂടെ ഐക്യം പ്രോത്സാഹിപ്പിക്കുക.]
* Month of July !
World Watercolor Month
Plastic Free July
Sarcoma Awareness Month
National Picnic Month
Bank Account Bonus Month
National Cell Phone Courtesy Month
National Horseradish Month
National Ice Cream Month
National Independent Retailer Mont
***********
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനു വേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനികയുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.''
. [ - ഏണസ്റ്റ് ഹെമിങ്‌വേ ]
*********
എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി എന്ന മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ കാരശ്ശേരിയുടെയും (1951),/sathyam/media/media_files/NV4whyXZkguTru9XlCtW.jpg)
എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, പ്രസാധകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എം ആർ തമ്പാന്റെയും (1945),
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഗൗതമി എന്ന ഗൗതമി തടിമല്ലയുടെയും (1968),
ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായ ആഷ്‌ലി മിഷേൽ ടിസ്‌ഡേലിൻ്റെയും (1985),
അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവും നിർമ്മാതാവും സംരംഭകയുമായ ലിൻഡ്സെ ഡീ ലോഹൻൻ്റെയും(1986),ജന്മദിനം
ഇന്നത്തെ സ്മരണ !!!
*********
നാലാങ്കൽ കൃഷ്ണപിള്ള മ. (1910-1991)
വി. മാധവൻ നായർ(മാലി)മ. (1915-1994)
അപ്പൻ തച്ചേത്ത് മ. (1938 -2001)
പൊൻകുന്നം വർക്കി മ. (1910-2004)
എം.ജി.രാധാകൃഷ്ണൻ മ. (1940 -2010)
തെയ്‌ബ് മേത്ത മ. (1925 -2009)
നോസ്ട്രഡാമസ് മ. (1503 -1566)
സാമുവൽ ഹാനിമാൻ മ. (1755-1843)
ജോർജി ദിമിത്രോവ് മ. (1882 -1949 )
ഏണസ്റ്റ് ഹെമിങ്‌വേ മ. (1899 -1961)
മരിയൊ പുസൊ മ. (1920 -1999)
ജോയ് ഡൺലപ് മ. (1952- 2000)
ഡഗ്ലസ് ഏംഗൽബർട്ട് മ. (1925-2013)
/sathyam/media/media_files/dq0bAw0JBmOR84XjfcFu.png)
എൻ.സി. ശേഖർ ജ. (1904 -1986)
ഒ.വി. വിജയൻ ജ. (1930-2005)
മാലേത്ത് ഗോപിനാഥപിള്ള ജ.(1928-2013)
ചാൾസ് ടൂപ്പർ ജ. (1821-1915 )
സർ വില്യംഹെൻറി ബ്രാഗ് ജ. (1862-1942)
പാട്രിസ് ലുമുംബ ജ. (1925-1961)
ഹെർമൻ ഹെസ്സെ ജ. (1877-1962)
വിസ്ലാവ സിംബോർസ്ക ജ. (1923-2012)
സ്മരണകൾ !!!
*******
* പ്രധാനചരമദിനങ്ങൾ!!!
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ച ഭാവഗീതങ്ങൾ എഴുതിയ കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരൻ നാലാങ്കൽ കൃഷ്ണപിള്ളയെയും (സെപ്റ്റംബർ 30, 1910- ജൂലൈ 2, 1991),/sathyam/media/media_files/zmrTIPuoOhsngOt0tiie.jpeg)
കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ച പ്രശസ്തനായ ബാലസാഹിത്യകാരന്‍ മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായരെയും( 1915 ഡിസംബര്‍ 6 - 1994 ജൂലൈ 2),
മുപ്പത്തിയഞ്ചോളം കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചലച്ചിത്ര ഗാനങ്ങളും രചിച്ച പത്രപ്രവർത്തകനും കവിയും ആയിരുന്ന അപ്പൻ തച്ചേത്ത് എന്ന ടി. നീലകണ്ഠ മേനോനെയും (1938 നവംബര്‍ 13 - ജൂലൈ 2, 2001)
ഇന്നലെ ജന്മദിനമായിരുന്ന മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്ന പൊൻകുന്നം വർക്കിയെയും (ജൂലൈ 1, 1911 - ജൂലൈ 2, 2004),
/sathyam/media/media_files/4NKxzSJjgwbiLftsoR0i.jpg)
ജി. അരവിന്ദന്റെ പ്രശസ്തമായ "തമ്പ് " മുതൽ തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകുകയും കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടുകയും ചെയ്ത പ്രശസ്ത സംഗീത സംവിധായകനും ഗായകനും ആയിരുന്ന എം.ജി. രാധാകൃഷ്ണനെയും ( ജൂലൈ 29 1940 - ജൂലൈ 2, 2010),
2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായ 20 ലക്ഷം ഡോളർ ലഭിച്ച ചിത്രം ഉൾപ്പടെ പല ചിത്രങ്ങളും വൻതുകക്ക് വിറ്റഴിച്ച പ്രമുഖ ഇന്ത്യൻ ചിത്രകാരൻ തെയ്‌ബ് മേത്തയെയു (ജൂലൈ 26, 1925 - ജൂലൈ 2, 2009) ,
/sathyam/media/media_files/Fx7O0dqhiN3m1YNoDfYl.png)
ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലൂടെ ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും രേഖപ്പെടുത്തുക മാത്രമല്ല ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളും നടത്തിയ പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരൻ മൈക്കൽ ഡെ നോസ്ട്രഡാമെ എന്ന നോസ്ട്രഡാമസിനെയും(14 അല്ലെങ്കിൽ 21 ഡിസംബർ 1503 - 2 ജൂലൈ 1566),
/sathyam/media/media_files/xtnbE6VvTvF3Gr1iSbOo.png)
ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻ ഭിഷഗ്വരൻ ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാനെയും (ഏപ്രിൽ 10, 1755 – ജൂലൈ 2, 1843),
പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമർഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാർഗ്ഗത്തിൽക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങൾ നടത്തുകയും യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോർജി ദിമിത്രോവിനെയും (1882,ജൂൺ 18-1949 ജൂലൈ 2 ),
/sathyam/media/media_files/odjba3woMrcOmogGwom8.png)
ദ് ഓൾഡ് മാൻ ആന്റ് ദ് സീ , .ദ് സൺ ഓൾസോ റൈസസ് , എ ഫേർവെൽ റ്റു ആംസ് , റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് തുടങ്ങിയ നോവലുകളും, ദ് ഫിഫ്ത് കോളം എന്ന നാടകവും എഴുതി സ്വന്തമായി ഒരു ശൈലി തന്നെ സൃഷ്ടിച്ച നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത് ഏണസ്റ്റ് ഹെമിങ്‌വേയെയും (ജൂലൈ 21, 1899 - ജൂലൈ 2, 1961),
പിന്നീട് ഫ്രാൻസിസ് ഫോർഡ് കൊപ്പോള ചലച്ചിത്രമാക്കിയ "ഗോഡ്‌ഫാദർ" (1969) എന്ന പ്രശസ്ത നോവലിന്റെ രചയിതാവും ഇറ്റാലിയൻ-അമേരിക്കൻ കഥാകാരനും തിരക്കഥാകൃത്തുമായിരുന്ന മരിയൊ പുസൊയെയും (ഒക്‌ടോബർ 15 ,1920 -ജുലൈ 2,1999),
മോട്ടോർ സൈക്കിൾ റെയ്സിങ്ങിൽ ചാംമ്പ്യനും 24 പ്രാവിശ്യം ഉൾസ്റ്റർ ഗ്രാൻഡ് പ്രീ യും 26 പ്രാവിശ്യം മാൻ ടി ടി മീറ്റും ജയിച്ച ഐറിഷ് താരം ജോയ് ഡൺലപ് എന്ന വില്യം ജോസഫ് ഡൺലപിനെയും (25 ഫെബ്രുവരി 1952 – 2 ജൂലൈ 2000),
/sathyam/media/media_files/ZczsFoHeR6jQ5PnRgMqa.png)
സ്റ്റാൻഫോർഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വികസിപ്പിയ്ക്കുന്നതിലും, ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും സംബന്ധിച്ച ഗവേഷണങ്ങളിൽ മുഴുകുകയും, രണ്ടു വർഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകൾ കരസ്ഥമാക്കുകയും 1964 ൽ കമ്പ്യുട്ടർമൗസിന്റെ ഒരു മാതൃക സൃഷ്ടിക്കുകയും, , ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽപ്പ് തുടങ്ങിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ച് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന് രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും, ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്യുകയും ചെയ്ത ഡഗ്ലസ് ഏംഗൽബർട്ടിനെയും (30 ജനുവരി 1925 – 2 ജൂലൈ 2013)
*പ്രധാനജന്മദിനങ്ങൾ !!
സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ നാരായണൻപിള്ള ചന്ദ്രശേഖരൻപിള്ള എന്ന എൻ.സി. ശേഖറിനെയും (2 ജൂലൈ 1904 - 3 ഡിസംബർ 1986),
/sathyam/media/media_files/hW3r3BgS555efEX4ceuf.png)
കോളേജ് അദ്ധ്യാപകനായി ജീവിതം തുടങ്ങുകയും ശങ്കേഴ്സ് വീക്കിലിയിലും, പേട്രിയറ്റ് ദിനപത്രത്തിലും, കാർട്ടൂണിസ്റ്റായി ജോലി ചെയ്കയും പിന്നീട് സ്വതന്ത്ര പത്ര പ്രവർത്തകനാകുകയും ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരക്കുകയും ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രസിദ്ധീകരിക്കുകയും അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവലും, ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ മഹാസംഭവം ആയ നോവല്‍ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലും രചിച്ച ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയനെയും (ജൂലൈ 2,1930-മാർച്ച് 30 2005) ,
എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്ററികാര്യ സെക്രട്ടറി എന്നി നിലകളിൽ സേവനമനുഷ്ഠിക്കുകയും ,ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിക്കുകയും ചെയ്ത മാലേത്ത് ഗോപിനാഥപിള്ളയെയും (2 ജൂലൈ 1928 -20 ജൂൺ 2013),
കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കോൺഫെഡറേഷന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന കാനഡയിലെ രാഷ്ട്രീയനേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചാൾസ് ടൂപ്പറിനെയും (1821 ജൂലൈ 2 - 1915 ഒക്റ്റോബർ 30) ,
/sathyam/media/media_files/wFQJXwj3vxYUemtnXgEn.png)
എക്സ്റെ കൊണ്ട് ക്രിസ്റ്റലുകളിൽ നടത്തിയ ഗവേഷണങ്ങൾക്ക് മകനോടൊപ്പം നോബൽ സമ്മാനം നേടിയ ഭൌതിക ശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരൻ സർ വില്യം ഹെൻറി ബ്രാഗിനെയും (2 ജൂലൈ 1862 – 10 മാർച്ച് 1942),
ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്ന സ്റ്റെപ്പെൻവുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) തുടങ്ങിയ കൃതികൾ രചിച്ച ജർമ്മൻ കവിയും നോവലിസ്റ്റും ചിത്രകാരനും നോബൽ സമ്മാന ജേതാവുമായിരുന്ന ഹെർമൻ ഹെസ്സെയെയും (ജൂലൈ 2 1877 – ഓഗസ്റ്റ് 9 1962) ,
/sathyam/media/media_files/hhtOfhe66Q79mbCHMFKL.png)
ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോയ്ക്ക് സ്വാതന്ത്ര്യം നേടികൊടുക്കുകയും, രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാകുകയും. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെടുകയും ചെയ്ത പാട്രിസ് ലുമുംബയെയും(1925 ജൂലൈ 2-1961 ജനുവരി 17) ,
യുദ്ധവും തീവ്രവാദ വിരുദ്ധതയും മുഖ്യ പ്രമേയങ്ങളാക്കി കവിതകൾ എഴുതിയ വിഖ്യാത പോളിഷ് കവയിത്രിയും 1996 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വിസ്ലാവ സിംബോർസ്കയെയും (2 ജൂലൈ 1923 – 1 ഫെബ്രുവരി 2012), ഓർമ്മിക്കുന്നു.
ചരിത്രത്തിൽ ഇന്ന് …
********
1757 - ബംഗാളിലെ അവസാനത്തെ നവാബായിരുന്ന സിറാജ് ഉദ് ദൗള കൊല്ലപ്പെട്ടു.
1865 - സാൽവേഷൻ ആർമി സ്ഥാപക ദിനം. ലോകമെമ്പാടുമുള്ള 1.7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള സൈനികർ, ഉദ്യോഗസ്ഥർ, അനുയായികൾ എന്നിങനെ മൊത്തത്തിൽ രക്ഷാവാദികൾ എന്നറിയപ്പെടുന്ന, ദരിദ്രർക്കും നിരാലംബർക്കും വിശക്കുന്നവർക്കും അവരുടെ "ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾ" നിറവേറ്റിക്കൊണ്ട് രക്ഷ കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രസ്ഥാനം. 133 രാജ്യങ്ങളിൽ ചാരിറ്റി ഷോപ്പുകൾ നടത്തുന്നു , പ്രവർത്തിക്കുന്നു ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ , വികസ്വര രാജ്യങ്ങൾക്ക് ദുരന്തനിവാരണവും മാനുഷിക സഹായവും തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
/sathyam/media/media_files/XGHjnwanl0CGtmyFHJRs.png)
1891 - മലയാളി മെമ്മോറിയലിന് എതിരായി ഈ രാമയ്യരുടേയും കെ.ജി ശേഷയ്യരുടെയും നേതൃത്വത്തിൽ കൗണ്ടർ മെമ്മോറിയൽ സമർപ്പിച്ചു.
1961 - ഏണസ്റ്റ് ഹെമിങ്‌വേ സ്വയം വെടിയുതിർത്ത് മരണത്തിന് കീഴടങ്ങി.
1972 - സിംല കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ടു.
1976 - ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.
1983 - കൽപ്പാക്കം അറ്റോമിക് പ്ലാൻറ് കമ്മീഷൻ ചെയ്തു.
1990 - മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേർ കൊല്ലപ്പെട്ടു.
2002 - വിൻസെന്റ് ഫോക്സ് മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.
2008 - കൊളംബിയയിലെ ഗറില്ല സംഘം തട്ടിക്കൊണ്ടുപോയ സാമൂഹിക പ്രവർത്തക ഇൻഗ്രിഡ് ബെറ്റൻ കോർട്ടിനെ 2321 ദിവസത്തിനു ശേഷം മോചിപ്പിച്ചു.
/sathyam/media/media_files/5M6LLFr0mNoAffCrrDpr.png)
2010 - ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നടന്ന സൗത്ത് കിവു ടാങ്ക് ട്രക്ക് സ്ഫോടനത്തിൽ 230 പേർ കൊല്ലപ്പെട്ടു.
2013 - ഇന്റർനാഷണൽ ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയുടെ നാലാമത്തെയും അഞ്ചാമത്തെയും ഉപഗ്രഹങ്ങളായ കെർബറോസ്, സ്റ്റൈക്സ് എന്നിവയ്ക്ക് പേര് നൽകി.
2013 - ഇന്തോനേഷ്യയിലെ ആഷെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 42 പേർ കൊല്ലപ്പെടുകയും 420 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 - ബാഗ്ദാദിൽ കാരാഡയിൽ നടന്ന ചാവേർ ആക്രമണത്തിൽ 341 പേർ കൊല്ലപ്പെട്ടു.
/sathyam/media/media_files/HiwVXwAfF7KE4EdRHciv.png)
2020 - കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്ലാസ്മ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
1777 - അമേരിക്കയിലെ വെർമോണ്ട് നഗരത്തിൽ ഈ ദിവസം അടിമത്തം അവസാനിച്ചു.
1861 - കൽക്കട്ട ഹൈക്കോടതി ഉദ്ഘാടനം ചെയ്തു.
1916 - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായി.
1937 - അറ്റ്ലാൻ്റിക് സമുദ്രത്തിനു കുറുകെ ഒറ്റയ്ക്ക് പറന്ന ആദ്യത്തെ വനിതാ വൈമാനികയായ അമേലിയ ഇയർഹാർട്ട് അന്തരിച്ചു.
1940 - ബ്രിട്ടീഷ് സർക്കാർ സുഭാഷ് ചന്ദ്രബോസിനെ .കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.
1962 - റോജർ 1962 ൽ ആദ്യത്തെ വാൾമാർട്ട് സ്റ്റോറായ അർക്കൻസസിൽ ബിസിനസ്സിനായി തുറന്നു.
1966 - പസഫിക് സമുദ്രത്തിലെ മുറുറോവയിൽ ഫ്രാൻസ് ആണവപരീക്ഷണങ്ങൾ നടത്തി.
2001 - ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങി.
2002 - സ്റ്റീവ് ഫോസെറ്റ് ബലൂണിൽ ലോകം ചുറ്റിയ ആദ്യ വ്യക്തിയായി.
2015 - ഫിലിപ്പീൻസിൽ 220 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 62 പേർ മരിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us