/sathyam/media/media_files/2025/01/04/pc6sC4hSgmi5GYfhlc09.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
ധനു 20
ചതയം / പഞ്ചമി
2025 ജനുവരി 4,
ശനി
ഇന്ന്;
. ലോക ബ്രെയ്ൽ ദിനം!
. ്്്്്്്്്്്്്്്്‌്‌്‌്
[അന്ധർക്കായുള്ള ലിപി കണ്ടു പിടിച്ച ലൂയി ബ്രെയിലിയുടെ ജന്മദിനം -1809]/sathyam/media/media_files/2025/01/04/750fd79f-abc8-4220-ade0-c2ec5ce00035.jpeg)
ലോക ഹിപ്നോട്ടിസം ദിനം ![World Hypnotism Day : ഡോ. ജാക്ക് ഗിബ്സൺ എന്ന
ഐറിഷ് ഹിപ്നോതെറാപ്പിസ്റ്റൻ്റെ അനുസ്മരണാർത്ഥം ഇന്ന് ലോക ഹിപ്നോട്ടിസം ദിനം ആചരിയ്ക്കുന്നു.അദ്ദേഹം 2005-ൽ അന്തരിച്ചു, ഹിപ്നോതെറാപ്പി ഉപയോഗിച്ച് സൈക്കോസോമാറ്റിക് ഡിസോർഡർ ചികിത്സിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ചു. 2006-ൽ നടന്ന ആദ്യത്തെ ലോക ഹിപ്നോട്ടിസം ദിനം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സമർപ്പിക്കുകയും ഹോളിവുഡിനും ജനപ്രിയ സാഹിത്യത്തിനും നന്ദി പറഞ്ഞ് ഹിപ്നോട്ടിസത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വിനാശകരമായ കെട്ടുകഥകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അത് പുന:സ്ഥാപിക്കുകയും ചെയ്തു. ] /sathyam/media/media_files/2025/01/04/472c99d8-815b-4c6b-95ea-2eb9f7e8eb9d.jpeg)
* പൂജ്യരാജാക്കളുടെ തിരുനാൾ ! [ ക്രിസ്തുവിന്റെ ദൈവിക പ്രഭ കണ്ടതിൻ്റെ അനുസ്മരണാർത്ഥം നടത്തുന്ന മഹോത്സവം. ]
* ബർമ്മ(മ്യാൻമാർ):സ്വാതന്ത്ര്യദിനം !(1948)
* കോംഗോ: രക്ത സാക്ഷി ദിനം !
* നൈജീരിയ : "ഒഗോണി" ! [ഗോത്രത്തിന്റെ സംരക്ഷണത്തിനു വേണ്ടി ആചരിക്കുന്ന ദിനം]
USA;
* ടോം തമ്പ് ദിനം ![Tom Thumb Day ; പത്തൊൻപതാം നൂറ്റാണ്ടിൽ, പൈന്റ് വലിപ്പമുള്ള ഒരു ആൺകുട്ടി തന്റെ വിവേകം കൊണ്ടും ധീരമായ പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരെ ആകർഷിച്ചതിൻ്റെ അനുസ്മരണാർത്ഥം നടത്തുന്നതിൻ്റെ തിരുനാൾ ]/sathyam/media/media_files/2025/01/04/22c35856-f49a-4b11-893e-cfe992d2170d.jpeg)
* ദേശീയ ട്രിവിയ ദിനം ![National Trivia Day ; രസകരമായ ചോദ്യങ്ങളാൽ നിങ്ങളുടെ ചിന്തകളെ ഉദ്ദീപിപ്പിച്ച്, നിങ്ങളുടെ അറിവിൻ്റെ പരിധി അളക്കുന്നതിനും നിങ്ങളെ സന്തോഷിയ്ക്കുന്നതിനും ഒരു ദിവസം.]
പോപ്പ് മ്യൂസിക് ചാർട്ട് ദിനം ! [Pop Music Chart Day ; .]
- ദേശീയ സ്പാഗെട്ടി ദിനം ![National Spaghetti Day;.]
* ദേശീയ മിസോറി ദിനം ![National Missouri Day ; അമേരിയ്ക്കൻ യൂണിയനിൽ 24-ാമത്തെ അംഗമായി ചേർന്ന മിസ്സോറിയെ ഒരു സംസ്ഥാനമായി അംഗീകരിയ്ക്കുന്നതിൻ്റെ അനുസ്മരണ ദിനം..] /sathyam/media/media_files/2025/01/04/ae06e2bc-4401-4b30-be4f-93d08a534271.jpeg)
. ഇന്നത്തെ മൊഴിമുത്ത്
.്്്്്്്്്്്്്്്്്‌്‌്‌്‌്
''കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്തത് സ്നേഹത്തിനു കാണാന്‍ പറ്റും; കാതുകള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്തതും സ്നേഹത്തിനു കേള്‍ക്കാന്‍ കഴിയും''
. [ - ലുവേറ്റര്‍ ]
**********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*********
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറുകയും ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് നേടുകയും ചെയ്ത നിമിഷ സജയന്റേയും (1997),/sathyam/media/media_files/2025/01/04/9a6dd9df-31f8-468b-a4de-8ddc5fc2e969.jpeg)
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ, പി.യു.സി.എൽ ( People's Union for Civil Liberties) ദേശീയ വൈസ് പ്രസിഡൻറ്, ആരോഗ്യ വികസന വിദഗ്ദൻ എന്നീ നിലകളിൽ പ്രശസ്തനും, ജൊനാഥൻ മാൻ പുരസ്കാരം, ഗാന്ധി ഇന്റർനാഷണൽ പീസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള വ്യക്തിയും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിൽവാസവും അനുഭവിച്ചിട്ടുള്ള ബിനായക് സെന്നിന്റെയും (1950),
ഭാരതത്തിന്റെ 43-മത് ചീഫ് ജസ്റ്റിസ് ആയിരുന്ന തീർത്ഥ് സിംഗ് ഠാക്കൂറിന്റെയും (1952),
തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭർത്താവും സഹ ഗവേഷകനുമായ എഡ്വേഡ് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ച നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷക മേയ് ബ്രിട്ട് മോസറിന്റെയും (1963),/sathyam/media/media_files/2025/01/04/22a2aa10-bd77-4155-8db6-b12669c9139e.jpeg)
ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മൻപ്രീത് സിംഗ് ഗോണിയുടെയും (1984),
2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു് മത്സരിച്ച ബാഡ്മിന്റൺ കളിക്കാരൻ വലിയവീട്ടിൽ ഡിജുവിന്റെയും (1981),
എയർഫോഴ്സ് വെറ്ററനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും ധനു ഇൻലാൻഡ് മാഗസിൻ മനേജിംഗ് എഡിറ്ററും 'ജ്യോതിർഗ്ഗമയ' പത്രാധിപസമിതി അംഗവും തത്ത്വമസി അഡ്മിനും അഭിഭാഷകനുമായ അഡ്വ. ജയകുമാർ തീർത്ഥത്തിന്റേയും (1979),/sathyam/media/media_files/2025/01/04/22a2aa10-bd77-4155-8db6-b12669c9139e.jpeg)
മുൻ സ്റ്റാൻഡ് അപ് ആർട്ടിസ്റ്റും, പിന്നീട് സിനിമകളിൽ സജീവമാകുകയും ചെയ്ത കെയ്റ്റ് മക്കിനോണിന്റെയും (1984) ,
അമേരിക്കൻ അഭിനേത്രിയും , ഹാസ്യ നടിയുമായ ഡാർ സി കാർഡന്റെയും (1980),
ഭാരതീയ സംഗീതരീതിയിൽ ഗിറ്റാർ വായിക്കുകയും പിന്നീട് പ്രശസ്ത ഭാരതീയ സംഗീതജ്ഞരായ എൽ.ശങ്കർ, സക്കീർ ഹുസൈൻ, വിനായകറാം എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ് തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്ത ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ഒരു ജാസ് ഗിത്താരിസ്റ്റ് ആയ മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന ജോൺ മക്ളാ ഫ്ലിന്റെയും (1942)ജന്മദിനം !/sathyam/media/media_files/2025/01/04/6eb3b555-48b8-49a0-ab55-e605fb9d1171.jpeg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരായ പ്രമുഖരിൽ ചിലർ
*********
കവിയൂർ പൊന്നമ്മ ജ (1945-2024)
ടി.കെ. രാമകൃഷ്ണൻ ജ. (1922-2006)
ലീലാ ദാമോദര മേനോൻ ജ.(1923-1995)
ഫാ. സെബാസ്റ്റ്യൻ കാപ്പൻ ജ.1924-1993)
ഇന്ദിര സന്ത് ജ. (1914-2000)
ഐസക് ന്യൂട്ടൺ ജ. (1643- 1727)
മൻസൂർ അലി പട്ടൗഡിയ ജ. (1941-2011)
ഫ്ലോയ്ഡ് പാറ്റേഴ്സ് (1935 - 2006)
ലൂയിസ് ബ്രെയിൽ ജ. (1809- 1852 )/sathyam/media/media_files/2025/01/04/3e57b687-00b1-4433-8d70-0a8660735744.jpeg)
1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള, മലയാള സിനിമകളില്‍ കൂടുതലും അമ്മ വേഷങ്ങൾ ചെയ്തിരുന്ന മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയായ കവിയൂര്‍ പൊന്നമ്മയുടേയും (1945),
ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിൽ പ്രശസ്തനും, ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി (Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും,ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയും ആയിരുന്ന നോബൽ സമ്മാന ജേതാവു എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ(1887 ഓഗസ്റ്റ് 12- 1961 ജനുവരി 4 ),/sathyam/media/media_files/2025/01/04/1f52f093-090b-44f8-b287-a51dc68b1b30.jpeg)
ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് (1888 സെപ്റ്റംബർ 26-1965 ജനുവരി 4),
കേരള നിയമസഭയുടെ പ്രതിപക്ഷനേതാവും, ഇടതു ജനാധിപത്യ മുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രിയും എഴുത്തുകാരനും ആയിരുന്ന ടി.കെ. രാമകൃഷ്ണൻ (1922 ജനുവരി 4-2006 ഏപ്രിൽ 21),
കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി , എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശ കമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി,ഒന്നും, രണ്ടും കേരള നിയമസഭകളിൽ കുന്ദമംഗലം നിയോജക മണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച എംഎൽ എ എന്നി നിലകളിൽ പ്രവർത്തിച്ച ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995),
/sathyam/media/media_files/2025/01/04/6b01d757-1175-4b06-8ed1-fb9e0daa1da7.jpeg)
കാപ്പൻ പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് തിയോളജി (പുണെ), വിദ്യാജ്യോതി കോളേജ് ഓഫ് തിയോളജി (ഡൽഹി), കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലൂവെയ്ൻ ( ബെൽജിയം ), മേരിക്നോൾ സെമിനാരി ( ന്യൂയോർക്ക് ) എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറും ഒരു ഇന്ത്യൻ ജെസ്യൂട്ട് പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായിരുന്ന സെബാസ്റ്റ്യൻ കാപ്പൻ(4 ജനുവരി 1924 - 30 നവംബർ 1993),
ഇരുപത്തഞ്ചോളം പുസ്തകങ്ങൾ എഴുതിയ, ബെൽഗാമിലെ ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ആദ്യം പ്രൊഫസറായും, പിന്നീട് പ്രിൻസിപ്പാളായും ജോലി ചെയ്ത മറാഠി കവയത്രി ഇന്ദിര സന്ത് (ജനുവരി 4, 1914- ജൂലൈ 12, 2000)/sathyam/media/media_files/2025/01/04/832b8c00-903a-4513-821c-8f0d8c7b7f8e.jpeg)
ബലതന്ത്രത്തിന്റെഅടിസ്ഥാനശിലയായി കണക്കാക്കുന്ന ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം എഴുതിയ പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും ആയിരുന്ന സർ ഐസക് ന്യൂട്ടൺ(1643 ജനുവരി 4 - 1726 മാർച്ച് 31).
അമേരിക്കൻ പ്രൊഫഷണൽ ബോക്സറും മുൻ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും അവസാനകാലത്ത് അൽഷിമേഴ്സും പ്രോസ്റ്റേറ്റ് കാൻസറും ബാധിച്ച് മരിക്കുകയും ചെയ്ത ഫ്ലോയ്ഡ് പാറ്റേഴ്സ് (ജനുവരി 4, 1935 - മെയ് 11, 2006),
/sathyam/media/media_files/2025/01/04/35384e0b-1b28-4f56-b72c-3023e6614629.jpeg)
അന്ധർക്കും കാഴ്ച വൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലി (4 ജനുവരി 1809-6 ജനുവരി 1852 )
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ബിയാർ പ്രസാദ് മ. (1961- 2024)
ഗോപാലകൃഷ്ണൻ കോലഴി മ.(1934-1983)
ചാക്കീരി അഹമ്മദ് കുട്ടി മ.(1915-1993)
പരവൂർ രാമചന്ദ്രൻ മ. (1945- 2011)
ആർ.ഡി. ബർമ്മൻ മ. (1939- 1994)
സാലിക് ലഖ്നവി മ. (1913- 2013)
ഹെൻറി ബേർഗ്‌സൺ മ. (1859-1941)
ആൽബർട്ട് കാമ്യു മ. (1913-1960)
എർവിൻ ഷ്രോഡിങർ മ. (1887-1961)
ടി.എസ്. എലിയറ്റ് മ. (1888-1965)
മൗലാനാ മുഹമ്മദലി മ. (1878-1931)
എസ് .എച്ച്. കപാഡിയ മ. (1947-2016)
അലാവുദ്ദീൻ ഖിൽജി മ. (1266-1316)/sathyam/media/media_files/2025/01/04/2626f678-319e-45b9-8637-1ae606bb47c4.jpeg)
2003-ൽ വിദ്യാസാഗർ സംഗീതസംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച കവിയും ഗാനരചയിതാവും നാടകകൃത്തുമായിരുന്ന ബിയാർ പ്രസാദ് എന്ന ബി രാജേന്ദ്രപ്രസാദിൻ്റെ ചരമദിനം (1961 - 2024)
ബാലസാഹിത്യകാരനെന്ന നില യിൽ പ്രസിദ്ധനായിരുന്ന ഗോപാലകൃഷ്ണൻ കോലഴി (1934 ഡിസംമ്പർ 25- 1983 ജനുവരി 4),
മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി(1915-1993 ജനുവരി 4),/sathyam/media/media_files/2025/01/04/a5b15100-1c51-4526-ac45-eaed49853b08.jpeg)
ദില്ലിവാല രാജകുമാരൻ, സൂപ്പർമാൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, തൂവൽക്കൊട്ടാരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരവൂർ രാമചന്ദ്രൻ (1945-2011 ജനുവരി 4) ,
ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തി ആയിരുന്ന അലാവുദ്ദീൻ ഖിൽജി(1266 - ജനുവരി 4, 1316)
/sathyam/media/media_files/2025/01/04/854a9a93-27da-4235-85cc-f9ad15f927e8.jpeg)
ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് എന്നീനിലകളിൽ പ്രശസ്തനായിരുന്ന വ്യക്തിയും ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായിരുന്ന മൗലാനാ മുഹമ്മദ് അലി ജൗഹർ (:1878 -:1931 ജനുവരി 4),
ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ സച്ചിൻ ദേവ് ബർമ്മന്റെയും (എസ്.ഡി. ബർമ്മൻ) മീരയുടേയും ഏക മകനും, പ്രശസ്ത ഗായികയായ ആശാബോസ്ലെയുടെ ഭർത്താവും ആയിരുന്ന പ്രശസ്ത ബോളിവുഡ് സംഗീതജ്ഞൻ പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തിൽ വിളിക്കപെട്ടിരുന്ന ആർ.ഡി. ബർമ്മൻ എന്ന രാഹുൽ ദേവ് ബർമ്മൻ(ജൂൺ 27, 1939-ജനുവരി 4, 1994),/sathyam/media/media_files/2025/01/04/9842ac2a-afd3-44b8-9450-b1cb70db4312.jpeg)
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ വെസ്റ്റ് ബെന്ഗാളിലെ പ്രോഗ്രസിവ് റൈട്ടേഴ്സ് മോവ്മെന്റ്റ് നെ ഫൌണ്ടെര്‍ മെമ്പറും പത്രാധിപരും ഉര്‍ദു കവിയും ആയിരുന്ന ഷൌക്കത്ത് റിയാസ് കപൂര്‍ എന്ന സാലിക് ലഖ്നവി ( 16 ഡിസംബര്‍ 1913 -4 ജനുവരി 2013),
ഇന്ത്യയുടെ 38 ആമത് ചീഫ് ജസ്റ്റിസും സ്വതന്ത്ര ഇൻഡ്യയിൽ ജനിച്ച ആദ്യത്തെ ചീഫ് ജസ്റ്റിസുമായിരുന്ന സരോഷ് ഹോമി കപാഡിയ (1947 സെപ്റ്റംബർ 29-4 ജനുവരി 2016)/sathyam/media/media_files/2025/01/04/2608b139-86f9-4559-b0c2-e05b35e5dde5.jpeg)
അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികനും എഴുത്തുകാരനുമായിരുന്ന നോബൽ പുരസ്കാര ജേതാവ് ഹെൻറി ബേർഗ്‌സൺ (18 ഒക്ടോബർ 1859 – 4 ജനുവരി 1941),
പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റും സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവും ആയിരുന്ന ആൽബർട്ട് കാമ്യു (1913 നവംബർ 7 - 1960 ജനുവരി 4) ,/sathyam/media/media_files/2025/01/04/a08ea39d-009d-4087-8acb-38bf7f3ab8c6.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്തു പരാജയപ്പെടുത്തി
/sathyam/media/media_files/2025/01/04/a56ecc5e-dada-4c90-8b09-b31aff07e7c0.jpeg)
871 - വെസെക്സിലെ ഏഥൽറെഡും അദ്ദേഹത്തിന്റെ സഹോദരൻ ആൽഫ്രഡും വായനാ യുദ്ധത്തിൽ ആക്രമണകാരിയായ ഡാനിഷ് സൈന്യത്തോട് പരാജയപ്പെട്ടു.
1847 - സാമുവൽ കോൾട്ട് റിവോൾവർ വിപണിയിലിറക്കി./sathyam/media/media_files/2025/01/04/dda54387-8e7b-443b-b2d9-5f37597e34ac.jpeg)
1859 - ചാന്നാർ സ്ത്രീകൾ മാറുമറയ്ക്കുന്നതിനെതിരായി സവർണർ നാഗർകോവിലിലും കോട്ടാറിലും ലഹള തുടങ്ങി. മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
1903 - കോണി ഐലൻഡിലെ ലൂണ പാർക്കിൽ വച്ച് ടോപ്‌സി ദി എലിഫന്റ് അവളുടെ ഉടമകളാൽ വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെടുകയും എഡിസൺ മാനുഫാക്ചറിംഗ് മൂവി കമ്പനി ചിത്രീകരിക്കുകയും ചെയ്തു.
/sathyam/media/media_files/2025/01/04/e0be647f-e276-4c74-8178-c500afc3a26d.jpeg)
1932 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും നിയമലംഘന പ്രസ്ഥാനം പുനരാരംഭിച്ചതിന് ബ്രിട്ടീഷ് വൈസ്രോയിമാരായ വില്ലിംഗ്ഡൺ പ്രഭുവിന്റെ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
1948 - ബർമ്മ (ഇപ്പോൾ മ്യാൻമർ) യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് ഏകദേശം രണ്ട് നൂറ്റാണ്ടുകളുടെ ഭരണത്തിന് ശേഷം സ്വാതന്ത്ര്യം നേടി./sathyam/media/media_files/2025/01/04/fc318520-0996-4b1d-9eaa-2f031f719e7e.jpeg)
1954 - അമേരിക്കൻ റോക്ക് ആൻഡ് റോൾ സ്റ്റാർ എൽവിസ് പ്രെസ്ലി സൺ റെക്കോർഡ്‌സിനായി "ഇറ്റ് വുഡ് വുഡ് ബി ദ സെയിം വിതൗട്ട് യു", "ഐ വിൽ നെവർ സ്റ്റാൻഡ് ഇൻ യുവർ വേ" എന്നീ ഗാനങ്ങളോടെ തന്റെ ആദ്യ ഡെമോ റെക്കോർഡ് ചെയ്തു.
1958 - സ്ഫുട്നിക് 1 ഓർബിറ്റിൽ നിന്നും താഴേക്ക് പതിച്ചു.
1958 - എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹിലാരി ദക്ഷിണധ്രുവത്തിൽ എത്തി/sathyam/media/media_files/2025/01/04/f2d8f88b-5644-446c-b672-c2307f00c705.jpeg)
1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.
1961 - 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
1961 - ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മ്യൂസിയം അമൃത്‌സറിൽ തുറന്നു./sathyam/media/media_files/2025/01/04/d635dc48-6b2f-4a2b-9c4e-70f66a3910eb.jpeg)
1964 - ശ്രീനഗർ ഹസ്രത്ത് ബാൽ പള്ളിയിൽനിന്നും കാണാതെ പോയ മുഹമ്മദ് നബിയുടെ താടി രോമം മടക്കികിട്ടി.
1966 - താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും പങ്കെടുത്തു.
1999 - മുൻ പ്രൊഫഷണൽ ഗുസ്തി താരവും നടനുമായ ജെസ്സി വെഞ്ചുറ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിനസോട്ട ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു/sathyam/media/media_files/2025/01/04/eb47211a-fdcc-44e9-aba2-35ecdeeb2915.jpeg)
2001 - വാഷിംഗ്ടൺ വിസാർഡ്സിനായി കളിക്കുന്ന അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം മൈക്കൽ ജോർദാൻ, NBA ചരിത്രത്തിൽ 30,000 കരിയർ പോയിന്റുകൾ നേടിയ നാലാമത്തെ കളിക്കാരനായി.
2003 - നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.
2004- നാസയുടെ സ്പിരിറ്റ് ചൊവ്വ യിലിറങ്ങി./sathyam/media/media_files/2025/01/04/d12affa9-4e6c-4266-b228-f4a45ade15c8.jpeg)
2010 - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു.
2013 - ഫിലിപ്പൈൻസിലെ കാവിറ്റിലെ കാവിറ്റിൽ വീടുതോറുമുള്ള ആക്രമണത്തിൽ തോക്കുധാരി എട്ട് പേരെ കൊന്നു .
2016 - നാല് പുതിയ മൂലകങ്ങൾ കൂടി ആവർത്തന പട്ടികയിൽ ഉൾപ്പെടുത്തി. യഥാക്രമം 113,115,117,118 എന്നീ ആറ്റമിക് നമ്പറുള്ള മൂലകങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്./sathyam/media/media_files/2025/01/04/fc182800-fd81-4424-8e74-2bfd463cfa08.jpeg)
2017 - മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക പദവി ഒഴിഞ്ഞു.
2018 - ലിവർപൂൾ,ഈജിപ്ത് ഫോർവേഡ് മുഹമ്മദ് സലാ ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
2018 - ഹെന്നൻമാൻ-ക്രോൺസ്റ്റാഡ് ട്രെയിൻ അപകടം : ഷോഷോലോസ മെയിൽ പ്രവർത്തിപ്പിക്കുന്ന ഒരു പാസഞ്ചർ ട്രെയിൻ ജനീവ സ്റ്റേഷനിലെ ലെവൽ ക്രോസിംഗിൽ ട്രക്കുമായി കൂട്ടിയിടിച്ചു, ഫ്രീ സ്റ്റേറ്റ്, ദക്ഷിണാഫ്രിക്കയിലെ ഹെന്നൻമാൻ , ക്രോൺസ്റ്റാഡ് . 20 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു/sathyam/media/media_files/2025/01/04/bff74e29-f4ab-4a96-b11d-e795c9a17c4d.jpeg)
2019 - ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്.
2021 - ആദ്യത്തെ ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനെക്ക COVID-19 വാക്‌സിനുകൾ യുകെയിലെ പൊതുജനങ്ങൾക്ക് നൽകി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us