/sathyam/media/media_files/2025/05/25/Ap9Il5cpdhJk7wExfuH7.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 11,
അശ്വതി / ത്രയോദശി
2025 മെയ് 25,
ഞായർ
ഇന്ന്;
*കാണാതായകുട്ടികളുടെ അന്തഃരാഷ്ട്ര ദിനം ![ International Missing Children's Day ! മെയ് 25- ന് ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ് ഇൻ്റർനാഷണൽ മിസ്സിംഗ് ചിൽഡ്രൻസ് ഡേ. അവരെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൊണ്ടുവരാനും ഈ ദുരന്തങ്ങൾ ബാധിച്ച കുടുംബങ്ങളെ പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ ദിനം ആചരിയ്ക്കാൻ ഉദ്ദേശിച്ചത് ]/sathyam/media/media_files/2025/05/25/2f222089-020c-48e9-9e50-228c6bfe346d-191124.jpg)
* ലോക മത്സ്യ കുടിയേറ്റ ദിനം ! [ World Fish Migration Day ; ജലലോകത്തിലെ സാഹസിക യാത്രികരാണ് മത്സ്യങ്ങൾ, അരുവികളിലൂടെയും പുഴകളിലൂടെയും സമുദ്രങ്ങളിലൂടെയും തീറ്റയ്ക്കും പ്രജനനത്തിനും എന്തിന് സ്വന്തം മരണത്തിനായിപ്പോലും യാത്ര ചെയ്യുന്ന ഇവയെക്കുറിച്ചറിയാൻ ഇവയുടെ വംശനാശ ഭീഷണി തടയാൻ ഒരു ദിവസം. ]/sathyam/media/media_files/2025/05/25/3d051323-3024-414d-9309-48eb725c0a76-473349.jpg)
*അന്താരാഷ്ട്ര പ്ലാസ്റ്റിക് വിമുക്ത ദിനം![നമ്മുടെ കരയും കടലും പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്തതാവാൻ വേണ്ടി നിരന്തരം പ്രവർത്തിയ്ക്കാൻ ഒരു ദിനം.]
*ലോക തൈറോയ്ഡ് ദിനം![ നമ്മുടെ ഊർജ്ജം, ഭാരം, ശരീര താപനില എന്നിവ നിയന്ത്രിക്കുന്ന കഴുത്തിലെ ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയെക്കുറിച്ചറിയാൻ ഒരു ദിവസം.]/sathyam/media/media_files/2025/05/25/2b91300f-cfb0-455d-af41-bcbeedaf95f4-445643.jpg)
* അന്താരാഷ്ട്ര ചർമ്മ നിറക്കൂട്ട് ദിനം ![ International Skin Pigmentation Day; ചർമ്മത്തിൻ്റെ ചില ഭാഗങ്ങൾ മറ്റുള്ളവയേക്കാൾ ഇരുണ്ടതായി മാറുന്ന ഹൈപ്പർപിഗ്മെൻ്റേഷൻ എന്ന ഒരു ശാരീരികാവസ്ഥയെക്കുറിച്ച് അറിയാൻ ഒരു ദിവസം. ]
* ആഗോള ആഫ്രിക്ക ദിനം !Global Africa Day,; ആഗോള ആഫ്രിക്ക ദിനം ആഫ്രിക്കയുടെ ഐക്യത്തിലേക്കും വികസനത്തിലേക്കും ശ്രദ്ധ കൊണ്ടുവരുന്നു. 1963 മുതൽ ലോകമെമ്പാടുമുള്ള ആളുകൾ ആഫ്രിക്കൻ സംസ്കാരം, നേട്ടങ്ങൾ, സാധ്യതകൾ എന്നിവ ആഘോഷിക്കുന്നു. സാമ്പത്തിക വളർച്ചയ്ക്കും രാഷ്ട്രീയ സുസ്ഥിരതയ്ക്കുമായി ആഫ്രിക്കൻ രാജ്യങ്ങൾ പങ്കിട്ട ലക്ഷ്യങ്ങളെ സ്പോട്ട്ലൈറ്റ് ചെയ്യുന്നതിനാൽ ഈ ദിവസം പ്രധാനമാണ്. ]/sathyam/media/media_files/2025/05/25/1bfb3671-a5ed-46fa-b0c8-704436e073a5-549540.jpg)
* ദേശീയ ഗാനാലാപന ദിനം ! [ National Sing Out Day ; നിങ്ങൾ എവിടെയായിരുന്നാലും എത്ര നന്നായി നിങ്ങൾക്ക് ഒരു രാഗം വഹിക്കാനാകുമെന്നത് പ്രശ്നമല്ല, ഉച്ചത്തിൽ പാടുന്നതിൻ്റെ സന്തോഷവും രസവുമാണ് ഈ ദിവസം. എൻഡോർഫിനുകളും ഓക്‌സിടോസിനും ഉൽപ്പാദിപ്പിക്കുന്നതിലൂടെ ആളുകളെ സന്തോഷിപ്പിക്കാനും സമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പാട്ടിന് കഴിയുന്നു. ഈ ഫീൽ ഗുഡ് ഹോർമോൺ കോക്ടെയ്ൽ നിങ്ങളുടെ ഉന്മേഷം ഉയർത്തുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ]/sathyam/media/media_files/2025/05/25/3d8cdeb4-ebdd-42f3-83b2-6ec766771c61-771110.jpg)
* ദേശീയ ബ്രൗൺ-ബാഗ്-ഇറ്റ് ദിനം![ National Brown-Bag-It Day ; ഒരു വലിയ വ്യത്യാസം വരുത്താൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ അവഗണിക്കരുതെന്ന് ഒരു മികച്ച ഓർമ്മപ്പെടുത്തലാണ്. വീട്ടിലുണ്ടാക്കുന്ന ഉച്ചഭക്ഷണം പായ്ക്ക് ചെയ്യുന്നതിൻ്റെ സന്തോഷത്തിൻ്റെയും നേട്ടങ്ങളുടെയും ആനന്ദകരമായ ഓർമ്മപ്പെടുത്തലാണ് ബ്രൗൺ ബാഗ് ഉച്ചഭക്ഷണം. ഈ ദിവസം ആ എളിയ തവിട്ടുനിറത്തിലുള്ള ബാഗ് ആഘോഷിക്കുന്നു, അത് എങ്ങനെ മിതവ്യയത്തെയും ആരോഗ്യത്തെയും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ ആനന്ദത്തെയും പ്രതീകപ്പെടുത്തുന്നു.]
* ടൗവൽ ദിനം ! [ Towel Day ; 'ദി ഹിച്ച്‌ഹൈക്കേഴ്‌സ് ഗൈഡ് ടു ദി ഗാലക്‌സി' യുടെ രചയിതാവായ ഡഗ്ലസ് ആഡംസിനുള്ള ആദരാഞ്ജലി, ടവൽ ഡേ എഴുത്തുകാരൻ്റെ ആരാധകരും സ്‌കൂളിലേക്കും അവരുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായും ടവ്വലുകൾ ചുമന്നുകൊണ്ടുപോകുന്നത് ഗ്രന്ഥകാരൻ്റെ ആരാധകരും കാണുന്നു. ഈ കോമഡി സയൻസ് ഫിക്ഷൻ സാഹസികതയെ ഓർമപ്പെടുത്തുന്നു.]/sathyam/media/media_files/2025/05/25/01c9ed98-9a77-40f6-a17a-e897727bf64c-809021.jpg)
* ദേശീയ ടാപ്പ് നൃത്ത ദിനം ! [National Tap Dance Day ; 19-ാം നൂറ്റാണ്ടിലെ അടിമ കമ്മ്യൂണിറ്റികളിൽ വേരുകളുള്ള ഈ റിഥമിക് നൃത്തത്തെ അഭിനന്ദിക്കാൻ ഒരു ദിനം. നിങ്ങളുടെ നൃത്ത ഷൂ ധരിച്ച് ഈ പരമ്പരാഗത നൃത്തരൂപം ആസ്വദിക്കാനുള്ള അവസരമാണിത്.]
* അസാധാരണവും അനന്യവുമായ വ്യക്തിത്വമുള്ളവരുടെ ദിനം ! [ Geek Pride Day ; ' ഗീക്ക്' എന്ന് വിളിക്കുന്നത് അപകീർത്തികരം എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം. വിളറിയവരും, അത്ലറ്റിക് അല്ലാത്തവരും, കട്ടിയുള്ള കണ്ണട ധരിച്ചവരും, മിക്കവാറും സുഹൃത്തുക്കൾ ഇല്ലാത്തവരും കൂടാതെ ഒരു കസേരയിൽ വീടിനുള്ളിൽ ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ മാത്രം മിടുക്കരായിരുന്നവരും. ഇത് സാധാരണയായി അർത്ഥമാക്കുന്നത് സങ്കീർണ്ണമായ ഒരു വിഷയത്തിൽ ആകൃഷ്ടനായ ഒരു വ്യക്തിയാണ്-അത് ഗണിതം, വീഡിയോ ഗെയിമുകൾ, ഫാൻ്റസി സാഹിത്യം, സയൻസ് ഫിക്ഷൻ സിനിമകൾ അല്ലെങ്കിൽ മറ്റു പലതിലും. ] /sathyam/media/media_files/2025/05/25/3ce55d63-9b7c-4ccc-94f0-27a6afccc4d5-774320.jpg)
* ദേശീയ വൈൻ ദിനം !!![ National Wine Day ; മധുരമുള്ളതോ ഉണങ്ങിയതോ, ചുവപ്പോ വെള്ളയോ, മങ്ങിയതോ, പരന്നതോ ആയ, ഏറ്റവും പ്രിയപ്പെട്ടതും ചരിത്രപരവുമായ മദ്യപാനികളിൽ ഒന്നിലേക്ക് നമുക്ക് ഒരു ഗ്ലാസ് ഉയർത്താം - അത്യാധുനികവും പലപ്പോഴും വൃത്തികെട്ടതുമായ വൈൻ ഗ്ലാസ്.😜]
* യുഗോസ്ലാവിയ : യുവത ദിനം! (മാർഷൽ ടിറ്റൊയുടെ ജന്മദിനം)
* ആഫ്രിക്കൻ യൂണിയൻ: ആഫ്രിക്ക ഡേ !
* അർജൻറ്റീന : ദേശീയ ദിനം !
* ജോർദാൻ: സ്വാതന്ത്ര്യ ദിനം !
* ലെബനോൺ: വിമോചന ദിനം !
* യുണൈറ്റഡ് സ്റ്റേയ്റ്റ്സ്: ദേശീയ ടാപ് ഡാൻസ് ദിനം !
* റഷ്യ: അവസാന മണി (ദിനം)( സ്ക്കൂളുകളിൽ വർഷാവസാന പരീക്ഷക്കു മുൻപ് അദ്ധ്യയനം കഴിഞ്ഞ് മണി മുഴക്കുന്ന പതിവ്)
/sathyam/media/media_files/2025/05/25/0c097230-8d0d-412a-94c4-09519cf02081-106918.jpg)
.
ഇന്നത്തെ മൊഴിമുത്ത്
***********
''എനിക്കു ജീവിതം എന്തെന്നറിയാതിരുന്നപ്പോൾ ഞാനെഴുതി; ഇന്ന്, ജീവിതമെന്താണെന്നറിഞ്ഞതിൽപ്പിന്നെ എഴുതാൻ എനിക്കൊന്നുമില്ലാതായിരിക്കുന്നു. ജിവിതത്തെ എഴുതിവയ്ക്കാൻ പറ്റില്ല, അതു ജിവിക്കുക തന്നെ വേണം.''
.[-ഓസ്കാർ വൈൽഡ്-]
.************
ഇന്നത്തെ പിറന്നാളുകാർ
**********
ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ മുഖ്യ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ബഹുമാനപ്പെട്ട ജസ്റ്റിസ്ബി കെമാൽ പാഷയുടേയും (1956),/sathyam/media/media_files/2025/05/25/36eb7376-fe11-4db9-b51e-fb9ad1593a50-328833.jpg)
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വർക്കിംഗ് കമ്മിറ്റി അംഗവും 14-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവും രണ്ട് വർഷം കേരള സർക്കാരിൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച രമേശ് ചെന്നിത്തലയുടെയും ( 1956),
2014 മുതൽ കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവും ഡോ. സുകുമർ അഴീക്കോട് തത്ത്വമസി പുരസ്കാര ജേതാവുമായ എൻ.കെ. പ്രേമചന്ദ്രന്റെയും (1960 ),/sathyam/media/media_files/2025/05/25/24b52683-d76b-47e0-8dd7-0686242d0687-448162.jpg)
.
മുൻലോകസഭ അംഗവും നിയമസഭ അംഗവുമായ സിപിഐ എം നേതാവ് കെ സുരേഷ് കുറുപ്പിന്റെയും (1956),
പിന്നണിഗായകനും, സംഗീത സംവിധായകനും, ടെലിവിഷൻ അവതാരകനുമായ എം ജി ശ്രീകുമാറിന്റെയും (1957),
/sathyam/media/media_files/2025/05/25/8becc0ed-676b-4bc4-8fbd-45b4c25806b3-926032.jpg)
ഇപ്പോഴത്തെ മന്ത്രിയും സിനിമ നടനും നിലവിൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ കീഴൂട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിന്റെയും (1966),
ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനും ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടേയും (1967),
/sathyam/media/media_files/2025/05/25/8df9e806-62da-429d-b8c9-407fd0a3dd74-147322.jpg)
സംവിധായകൻ , തിരക്കഥ/കഥാകൃത്ത് , അഭിനേതാവ് എന്നീ നിലകളിൽ മലയാള സിനിമാരംഗത്തു പ്രവർത്തിക്കുന്ന റഫീഖ് സീലാട്ട്ന്റേയും (1961),
എൻജിനീയറിങ് പഠനങ്ങൾക്കുശേഷം ഒരു സിനിമ അക്കാദമിയിൽ ചേർന്നു ഷോർട്ട് ഫിലിം മത്സരങ്ങളിൽ പങ്കെടുക്കുകയും തന്റെ അര ഡസനോളം സ്വന്തം ഹ്രസ്വ ചിത്രങ്ങൾ ഒന്നായി അടിസ്ഥാനമാക്കി ആദ്യ മുഴുനീള ദ്വിഭാഷാ ഫിലിം റൊമാന്റിക് കോമഡി 'കാതലിൽ ഒഴപ്പുവത് യെപ്പടി' എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ ബാലാജി മോഹന്റേയും,/sathyam/media/media_files/2025/05/25/4d599327-1fba-441c-accd-110b1fda19d5-710116.jpg)
ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമായ കരൺ ജോഹറിന്റെയും( 1972),
തമിഴ് നടൻ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനും സിനിമാ നടനുമായ കാർത്തിക് എന്ന കാർത്തിയുടെയും (1977),
/sathyam/media/media_files/2025/05/25/6bae18fb-37d4-4e7d-a28c-1af201d2dcc5-906451.jpg)
ഹിന്ദി സിനിമ നടൻ കുണാൽ ഖേമുവിന്റെയും (1983),
ചലചിത്രമാക്കിയ ഭാവ്നി ഭവായ് എന്ന നാടകമടക്കം പല നാടകങ്ങളും, നോവലുകളും, കഥകളും, കവിതകളും രചിച്ച ഗുജറാത്തി എഴുത്തുകാരി ധീരു ബെൻ പട്ടേലിന്റെയും (1926),
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പി രാജൻ അരിയല്ലൂരിന്റെയും (1973) ജന്മദിനം !
/sathyam/media/media_files/2025/05/25/4fa09aa2-753c-477f-97e4-77cb333f071d-432812.jpg)
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ഭരത് മുരളി ജ. (1954 -2009),
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജ. (1878-1916 )
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ ജ. (1924-1992)
കൂഴൂർ നാരായണ മാരാർ ജ. (1925-2011)
മഹമൂദ് ഷാ ജ. (1445-1511),
റാഷ് ബിഹാരി ബോസ് ജ (1886-1945)
രാം കിങ്കർ ജ (1906-1980 )
റുസി സുർത്തി ജ. (1936-2013)
കാർലോ ഡോൾസി ജ. (1616-1686 )
വിശുദ്ധ പാദ്രെ പിയോ ജ. (1887 -1968 )
ജെനെ ടുനെ ജ. (1897 - 1978)
പീറ്റർ സീമാൻ ജ. (1865-1943)
റോബർട്ട് ലുഡ് ലും ജ. (1927- 2001)/sathyam/media/media_files/2025/05/25/9fc076e0-2bdf-4476-9845-d14dea2ce74c-329194.jpg)
അമരം, കാണാക്കിനാവ്, നെയ്ത്തുകാരൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ അഭിനേതാവായിരുന്ന മുരളി(മേയ് 25 1954 - ഓഗസ്റ്റ് 6 2009),
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്ന സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28),
/sathyam/media/media_files/2025/05/25/49918f0d-3260-461d-8921-09c9259b1e2d-419496.jpg)
കഥകളി ചെണ്ടയിലെ കുലപതിയും, കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും ഷൊര്‍ണൂരിനടുത്ത് കവളപ്പാറയിൽ കലാ സാഗർ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്ത കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ( 1924 മെയ് 25 -1992),
ഏഴ് പതിറ്റാണ്ടോളം പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന പഞ്ചവാദ്യ വിദ്വാനായിരുന്ന പദ്മഭൂഷൺ കൂഴൂർ നാരായണ മാരാർ(25 മേയ് 1925 - 11 ഓഗസ്റ്റ് 2011),/sathyam/media/media_files/2025/05/25/318c7088-b4c4-406f-9c29-2611cb036b9f-780777.jpg)
ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയും കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രമായ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതുക യും ചെയ്തനടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന എൻ എസ് പരമേശ്വരൻ പിള്ള(1931 മെയ് 25-2010 ഡിസംബർ 17),
ഗുജറാത്തിൽ മെംമദാവാദ് നഗരത്തിന്റെ സ്ഥാപകനും 43 വർഷം ഗുജറാത്തിന്റെ സുൽത്താനും മുജഫറിദ് രാജവംശത്തിന്റെ സ്ഥാപകൻ അഹമദ് ഷായുടെ പേരക്കിടാവിന്റെ മകനും എറ്റവും കൂടുതൽ രാജ്യങ്ങൾ വെട്ടി പിടിച്ച രാജാവും രണ്ട് ഗഢങ്ങൾ (ഫോർട്ടുകൾ) കീഴടക്കിയതിന്നാൽ (പാവഗഢ് , ജുനാ ഗഢ് ) മഹമൂദ് ബേഗഢ എന്നറിയപ്പെട്ടിരുന്ന സുൽത്താൻ അബുൾ ഫത്ത് നസീർ ഉദ്ദിൻ മഹമൂദ് ഷാ (മെയ് 25, 1445 –നവംബർ 23, 1511),/sathyam/media/media_files/2025/05/25/91bd67aa-86c3-49d1-a0c8-73266560314c-499123.jpg)
ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിലും ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി വൈസ്രേയ് ഹാർഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറിൽ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്ന റാഷ് ബിഹാരി ബോസ് (1886 മേയ് 25 – 1945 ജനുവരി 21),
സുലഭവും അത്രയേറെ വിലയേറിയതുമല്ലാത്ത സിമന്റ്, പ്ലസ്റ്റെർ ഓഫ് പാരീസ്, കളിമണ്ണ് എന്നിവയിൽ സന്താൾ കുടുംബം,ദണ്ഡി യാത്ര, ടാഗോർ തുടങ്ങിയ പ്രസിദ്ധ ശിൽപ്പങൾ നിർമ്മിച്ച പ്രസിദ്ധനായ ഒരു ശില്പിയായിരുന്ന രാം കിങ്കർ ബൈജിൻ(1906 മേയ് 25 – 1980 ഓഗസ്റ്റ് 2)/sathyam/media/media_files/2025/05/25/48ed6348-f5a9-4461-b9de-ffb917c0f96e-110898.jpg)
ഇൻഡ്യക്ക് വേണ്ടി 26 ടെസ്റ്റ് മാച്ചുകൾ കളിച്ച ലെഫ്റ്റ് ആം സ്പിൻ ബോളർ റുസി ഫ്രാംറോസ് സുർത്തി ( 25 മെയ് 1936 – 13 ജനുവരി 2013),
തികഞ്ഞ ഈശ്വര ഭക്തൻ ആ യിരുന്നതിനാൽ മതപരമായ വിഷയങ്ങൾ ക്യാൻവാസിൽ പകർത്തിയ ഇറ്റാലിയൻ ചിത്രകാരൻ കാർലോ ഡോൾസി ( 1616 മേയ് 25-1686 ജനുവരി 17 )/sathyam/media/media_files/2025/05/25/88dffe78-1a70-450b-821c-32a9975c3e51-356851.jpg)
പഞ്ചക്ഷതധാരി എന്ന നിലയിൽ ജീവിച്ചിരുന്നപ്പോൾ ഏറെ പ്രശസ്തനായ റോമൻ കത്തോലിക്കാ സഭയിലെ മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായ വിശുദ്ധ പാദ്രെ പിയോ(1887 മേയ് 25-1968 സെപ്റ്റംബർ 23),
ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിൽ സേവന മനുഷ്ഠിക്കുകയും അതിശയകരമായ ബോക്സിങ് പാടവത്താലും 'ഫൈറ്റിങ് മറൈൻ' എന്ന ഓമനപ്പേരു കരസ്ഥമാക്കുകയും 1926-ൽ ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ഹെവി വെയ്റ്റ് വിഭാഗത്തിലെ ലോകചാമ്പ്യനാകുകയും 1927-ലും 1928ലും കിരീടം നിലനിർത്തുകയും അതിനുശേഷം 75 മത്സരങ്ങളിൽ ജയിക്കുകയും, രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിലെ 'ഫിസിക്കൽ ഫിറ്റ്നസ്' വിഭാഗം മേധാവിയാകുകയും, 1955ൽ 'ബോക്സിങ് ഹാൾ ഓഫ്ഫെയിം' ആയി തെരഞ്ഞെടുക്കപ്പെടുകയും, ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്ന 'എ മാൻ മസ്റ്റ് ഫൈറ്റ്' (1932) എന്ന കൃതി രചിക്കുകയും ചെയ്ത ജെയിംസ് ജോസഫ് ടുനെ എന്ന ജെനെ ടുനെ(Gene Tunney) (1897 മേയ് 25- 1978 നവംബർ 7 ),/sathyam/media/media_files/2025/05/25/73dd7e5a-26c7-4062-a90f-5207803600e1-196170.jpg)
സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഡച്ച് ശാസ്ത്രജ്ഞൻ പീറ്റർ സീമാൻ(25 മേയ് 1865 – 9 ഒക്ടോബർ 1943),
33 ഭാഷകളിൽ 40 രാജ്യങ്ങളിൽ 50 കോടിയോളം പുസ്തകങ്ങളുടെ കോപ്പികൾ പ്രിൻറ്റ് ചെയ്ത 27 സ്തോപജനകങ്ങൾ ആയ നോവലുകൾ എഴുതിയ അമേരിക്കൻ എഴുത്തുകാരൻ റോബർട്ട് ലുഡ് ലുമിൻ(മെയ് 25, 1927 – മാർച്ച് 12, 2001)
*********
/sathyam/media/media_files/2025/05/25/83ef3cb4-a82f-4ee3-ab53-89d940af9ae7-588493.jpg)
ഇന്നത്തെ സ്മരണ !!!
**********
സി. ജി. ശാന്തകുമാർ മ. (1938- 2006)
പിണ്ടാണി എന്‍ ബി പിള്ള മ. (1929-2009)
പി വേണു മ. (1940-2011)
എൻ.എസ്.പരമേശ്വരൻപിള്ള മ. (1931-2010)
സുനിൽ ദത്ത് മ. (1930-2005),
ദിലീപ് (1955 - 2012) ,
മഹേന്ദ്ര കർമ്മ മ. (1950-2013),
നന്ദ് കുമാർ പട്ടേൽ മ. (1953-2013)
അൽ സൂഫി മ. (903- 986 )
ഫിലിപ്പു നേരി മ. (1515 -1595)
അബ്ദുൽ ഖാദർ അൽ-ജസാഇരി മ. (1808-1883)
ഹെന്റി ടാനർ മ. (1859 -1937 )
ജോസഫ് ഡുവീൻ മ. (1869 -1939)
എഡ്മൺഡ് ഡ്യൂലാക്ക് മ. (1882-1953)
റോബർട്ട് കാപ മ. (1913- 1954 )
/sathyam/media/media_files/2025/05/25/067c14d9-218f-4060-af9a-75bb5f6c108e-105306.jpg)
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറും,കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടറും, എറണാകുളം സാക്ഷരതാ പ്രോജക്‌ട് ഓഫീസറും, കേന്ദ്ര മാനവ വിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക് വിദ്യാപീഠം ഡയറക്‌ടറും ആയിരുന്ന മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരന്മാരിൽ ഒരാളായിരുന്ന സി. ജി. ശാന്തകുമാർ (1938-മെയ് 25, 2006),
ബാല സാഹിത്യകാരനും അധ്യാപകനും കുട്ടിക്കവിതകള്‍ എഴുതിയിരുന്ന കവിയും ആയിരുന്ന പിണ്ടാണി എന്‍ ബി പിള്ള ( ഡിസംബർ 29, 1929 - മെയ് 25, 2009),
ഉദ്യോഗസ, വിരുതൻ ശങ്കു, വിരുന്നുകാരി, വീട്ടുമൃഗം, സി.ഐ.ഡി നസീർ, ടാക്സികാർ,പ്രേതങ്ങളുടെ താഴ്‌വര,ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോൻ (1940 നവംമ്പർ 8- മെയ് 25, 2011),/sathyam/media/media_files/2025/05/25/e42871be-0fe1-4489-9f65-1d6c87bdc200-418337.jpg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും , സംവിധായകനും കൂടാതെ ഒരു രാഷ്ട്രീയ പ്രവർത്തകനും 2004-2005 മൻമോഹൻ സിംഗ് സർക്കാറിൽ യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രിയും ആയിരുന്ന ബൽരാജ് ദത്ത് എന്ന സുനിൽ ദത്ത് (ജൂൺ 6, 1930 – മേയ് 25, 2005),
വരുമയിൻ നിറം സിവപ്പ്, തൂങ്കാതെ തമ്പി തൂങ്കാതെ, സംസാരം അദു മിൻസാരം, പെൺമണി അവൾ കൺമണി, ഞാൻ ഏകനാണ്, വല്ലി, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തെന്നിഡ്യൻ നടൻ ദിലീപ് (1955- 25 മെയ് 2012) ,
മാവോയിസ്റ്റുകളെ നേരിടാനെന്ന 'പേരിൽ ഭൂവുടമകള്‍ രൂപംകൊടുത്ത സായുധസംഘമായ സാല്‍വ ജുദുമിന്റെ സ്ഥാപകനും ഛത്തിസ്ഗഢിലെ കോൺഗ്രസ് നേതാവും അജിത് ജോഗിയുടെ മന്ത്രിസഭയിൽ മന്ത്രിയും പരിവർത്തൻ റാലിയിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ മാവോയിസ്റ്റ് കാരാൽ കൊല്ലപ്പെട്ട മഹേന്ദ്ര കർമ്മ (15 ആഗസ്റ്റ് 1950 – 25 മെയ്2013),
/sathyam/media/media_files/2025/05/25/e4347187-1aab-4b75-80d9-7af0c117748d-757034.jpg)
ഛത്തിസ്ഗഢിലെ കോൺഗ്രസ് പ്രവർത്തകനും അഞ്ചു പ്രാവശ്യാം ഖാർസിയയിൽ നിന്നും അസംബ്ലിയിലേക്ക് ജയിച്ച നേതാവും, മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും കാബിനറ്റ് മിനിസ്റ്റർ ആയിരുന്ന വ്യക്തിയും, നക്സലേറ്റു കൾ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ നന്ദ് കുമാർ പട്ടേൽ(8 നവംബർ 1953 – 25 മെയ് 2013) ,
ആംഗലജനതയുടെ സഭാചരിത്രം എന്ന ലത്തീൻ കൃതിയുടെ രചയിതാവായ ബെനഡിക്ടൻ സന്യാസിയായിരുന്ന സംപൂജ്യനായ ബീഡ് (Venerable Bede) എന്നറിയപ്പെടുന്ന ബീഡ്(672/3 - 735 മെയ് 25),
ടോളമി യുടെ അൽമജെസ്റ്റ് എന്ന വിഖ്യാതകൃതിയെ അവലംബിച്ച് അറബിഭാഷയിൽ ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കിതാബ് സുവർ അൽ കവാകിബ് അൽ താബിത - ബുക്ക് ഓഫ് ഫിക്സെഡ് സ്റ്റാർസ് എന്ന പുസ്തകം എഴുതിയ എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്ര പണ്ഡിതൻ അബ്ദുറഹ്മാൻ അൽ സൂഫി (ഡിസംബർ 9, 903 – മെയ് 25, 986 ),
/sathyam/media/media_files/2025/05/25/cd4ac096-2dfc-4f4f-92e6-c5b33399f981-891998.jpg)
പരിശുദ്ധ ത്രിത്വം, മാലാഖമാർ, മനുഷ്യാവതാരം തുടങ്ങിയ വിഷയങ്ങളിൽ ആഴമേറിയ പഠനങ്ങൾ നടത്തുകയും, അറിവുകൾ വർദ്ധിച്ചപ്പോൾ "ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്, മറിച്ച് ദൈവം ഒരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വസത്തിന്റെ അളവനുസരിച്ച് വിവേകപൂർവ്വം ചിന്തിക്കുവിൻ "(റോമ 12:3) എന്ന ഫിലിപ്പ് പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർക്കുകയും പഠനങ്ങൾ അവസാനിപ്പിച്ച് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്കു തിരിയുകയും പൂർണ്ണമായും പ്രാർഥനയിൽ ലയിക്കുകയും ചെയ്ത റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ ഫിലിപ്പു നേരി(ജൂലൈ 22, 1515 – മേയ് 25, 1595),
മസ്കാറയിലെ അമീറും,ഒരു മുസ്ലീം ജനക്കൂട്ടത്തിൽനിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിന് ഗ്രാന്റ് കോർഡൻ എന്ന സ്ഥാനം ലഭിക്കുകയും ചെയ്ത അൽജീറിയൻ ദേശീയനേതാവായിരുന്ന അബ്ദുൽ ഖാദർ അൽ-ജസാഇരി(സെപ്റ്റംബർ 6,1808 - മെയ് 25 ,1883),/sathyam/media/media_files/2025/05/25/e19a06f8-1426-4a37-a88f-5197345e5d96-481956.jpg)
തിളക്കമാർന്നതും കരുത്തുറ്റതുമായ രചനാശൈലിയും, നിരവധി സ്രോതസ്സുകളിൽ നിന്നെന്ന മാതിരിയുള്ള വെളിച്ചത്തിന്റെ വിന്യാസത്താൽ തന്റെ രചനകളുടെ മാറ്റ് കട്ടുകയും, മിക്ക രചനകളിലും നീലയുടെയും ഹരിത നീലയുടെയും പ്രയോഗം ധാരാളമായി ഉപയോഗിക്കുകയും ചെയ്ത ആഫ്രിക്കൻ-അമേരിക്കൻ ചിത്രകാരനായിരുന്ന ഹെന്റി ഒസാവ ടാനർ(1859 ജൂൺ 21-1937 മേയ് 25),
ഒരു കലാ സംരക്ഷകനും ഏറ്റവും വലിയ ചിത്ര ശേഖരത്തിനുടമയുമായിരുന്ന ജോസഫ് ഡുവീൻ (1869 ഒക്റ്റോബർ 14- മെയ് 25, 1939)
എലിസബത്ത് II-ന്റെ സ്ഥാനാരോഹണ വുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡിസൈൻ ചെയ്ത ഫ്രെഞ്ച് ചിത്രകാരൻ എഡ്മൺഡ് ഡ്യൂലാക്ക്(1882 ഒക്ടോബർ 22- മെയ് 25 1953)/sathyam/media/media_files/2025/05/25/d4892646-c68f-4c22-a551-289d43da7c48-211434.jpg)
രണ്ടാം ലോകമഹായുദ്ധം, സ്പെയിനിലെ ആഭ്യന്തര യുദ്ധം, രണ്ടാം സിനോ-ജപ്പാൻ യുദ്ധം, 1948ലെ അറബ്-ഇസ്രായേൽ യുദ്ധം, ഒന്നാം ഫ്രഞ്ച്-ഇന്തോ ചൈനാ യുദ്ധം തുടങ്ങി അഞ്ചു യുദ്ധങ്ങൾ തന്റെ ക്യാമറ കണ്ണിലുടെ പകർത്തി ലോകത്തെ അറിയിച്ച ഫോട്ടൊ ജേർണലിസ്റ്റ് റോബർട്ട് കാപ(ഒക്റ്റോബർ 22,1913- 1954 മെയ് 25)
ചരിത്രത്തിൽ ഇന്ന് …
*********
240 ബിസി - ഹാലിയുടെ ധൂമകേതുവിന് ആദ്യമായി രേഖപ്പെടുത്തിയ പെരിഹെലിയൻ കടന്നുപോകൽ
1810 - മെയ് വിപ്ലവം : അർജൻ്റീനിയൻ സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ടുകൊണ്ട് ബ്യൂണസ് അയേഴ്‌സിലെ പൗരന്മാർ വൈസ്രോയി ബാൾട്ടസാർ ഹിഡാൽഗോ ഡി സിസ്‌നെറോസിനെ "മേയ് വീക്കിൽ " പുറത്താക്കി .
1819 - 1819-ലെ അർജൻ്റീനിയൻ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടു ./sathyam/media/media_files/2025/05/25/cf7a9f59-0501-424d-942e-4c0380e5d7fb-413004.jpg)
1833 - 1833-ലെ ചിലിയൻ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടു.
1915 - ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ആശ്രമം അഹമ്മദാബാദിലെ കൊച്ചറാബിൽ ആരംഭിച്ചു. 1917 ൽ ഇതു സബർമതി തീരത്തേക്കു മാറ്റി.
1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
1962 - മാതൃഭൂമി കൊച്ചി എഡിഷൻ തുടക്കം.
1977 - സ്റ്റാർ വാർസ് പുറത്തിറക്കി.
1981 - ഗൾഫ് രാജ്യങ്ങളുടെ രാഷ്ട്രീയ -സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC)നിലവിൽ വന്നു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവയാണ് അംഗരാജ്യങ്ങൾ.
1985 - ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ 11,000 പേർ മരിച്ചു
1985 - ആർ. ബാലകൃഷ്‌ണപിള്ളയുടെ വിവാദമായ 'പഞ്ചാബ് മോഡൽ' പ്രസംഗം എറണാകുളം രാജേന്ദ്ര മൈതാനിയിൽ (1985). തുടർന്ന് അദ്ദേഹത്തിനു മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. /sathyam/media/media_files/2025/05/25/d72730e7-3408-4428-865a-e23d2cfd7946-783900.jpg)
1999 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് കോക്സ് റിപ്പോർട്ട് പുറത്തിറക്കി , രണ്ട് ദശാബ്ദങ്ങളിൽ യുഎസിനെതിരായ ചൈനയുടെ ആണവ ചാരവൃത്തിയെക്കുറിച്ച് വിശദീകരിക്കുന്നു .
1999 - കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം രാഷ്‌ട്രപതി കെ.ആർ. നാരായണൻ നിർവഹിച്ചു (1999). ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം.
2000 - ലെബനൻ വിമോചന ദിനം : 1982 ലെ അധിനിവേശത്തിന് 18 വർഷത്തിന് ശേഷം ഇസ്രായേൽ ലെബനൻ പ്രദേശത്ത് നിന്ന് (തർക്കമുള്ള ഷെബാ ഫാം സോൺ ഒഴികെ) സൈന്യത്തെ പിൻവലിച്ചു .
2001 - ഡോ . ഷെർമാൻ ബുളിനൊപ്പം ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ അന്ധനായി എറിക് വെയ്ഹൻമയർ ./sathyam/media/media_files/2025/05/25/d233e201-4073-4195-916c-f145ca41793f-758784.jpg)
2002 - ചൈന എയർലൈൻസ് ഫ്ലൈറ്റ് 611 ആകാശത്ത് വച്ച് തകർന്ന് തായ്‌വാൻ കടലിടുക്കിൽ തകർന്നു , വിമാനത്തിലുണ്ടായിരുന്ന 225 പേരും മരിച്ചു.
2008 - നാസയുടെ ഫീനിക്‌സ് ലാൻഡർ ചൊവ്വയിലെ ഗ്രീൻ വാലി മേഖലയിൽ വെള്ളത്തിനും സൂക്ഷ്മജീവികൾക്കും അനുയോജ്യമായ അന്തരീക്ഷം കണ്ടെത്തുന്നതിനായി ഇറങ്ങി .
2009 - ഉത്തര കൊറിയ അതിന്റെ രണ്ടാമത്തെ ആണവ ഉപകരണം പരീക്ഷിച്ചു , അതിനുശേഷം പ്യോങ്‌യാങ്ങും നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തി, അന്താരാഷ്ട്ര സമൂഹത്തിൽ പിരിമുറുക്കം സൃഷ്ടിച്ചു.
2011 - ഓപ്ര വിൻഫ്രി തന്റെ അവസാന ഷോ സംപ്രേക്ഷണം ചെയ്തു, ഓപ്ര വിൻഫ്രെ ഷോയുടെ 25 വർഷത്തെ ഓട്ടം അവസാനിപ്പിച്ചു ./sathyam/media/media_files/2025/05/25/f5b9c7a8-43b3-4202-a607-7256e1daf52f-774532.jpg)
2012 - സ്‌പേസ് എക്‌സ് ഡ്രാഗൺ 1, അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി കൂടിക്കാഴ്ച നടത്തിയ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമായി .
2013 - ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മാവോയിസ്റ്റ് വിമതർ കുറഞ്ഞത് 28 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 - പാകിസ്ഥാൻ നഗരമായ ഗുജറാത്തിൽ സ്‌കൂൾ ബസിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർ മരിച്ചു.
/sathyam/media/media_files/2025/05/25/fa4c55d4-6a79-48ba-831b-6606e4169064-152452.jpg)
2018 - അയർലൻഡ് ഭരണഘടനയുടെ മുപ്പത്തിയാറാം ഭേദഗതി ഉപയോഗിച്ച് മാറ്റി പകരം വയ്ക്കാൻ തിരഞ്ഞെടുത്ത ഏതാനും കേസുകളിൽ ഒഴികെ മറ്റെല്ലാ സാഹചര്യങ്ങളിലും ഗർഭച്ഛിദ്രം നിരോധിക്കുന്ന അവരുടെ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കാൻ വോട്ട് ചെയ്തു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us