ഇന്ന് മാര്‍ച്ച് 12: ലോക ഗ്ലോക്കോമ ദിനം ! എം.ബി. രാജേഷിന്റെയും ഉണ്ണിമേരിയുടെയും ശ്രേയ ഘോഷാലിന്റെയും ജന്മദിനം: ജൂലിയറ്റ് ഗോര്‍ഡന്‍ ലോ അമേരിക്കയില്‍ ഗേള്‍സ് ഗൈഡ്സ് പ്രസ്ഥാനം സ്ഥാപിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project March 12

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1199  
കുംഭം 28
മകം  / ത്രയോദശി
2024, മാർച്ച് 12 
ബുധൻ

ഇന്ന്;

. അയ്യാ വൈകുണ്ഠസ്വാമി ജയന്തി ![ പഴയ തിരുവിതാംകൂർ രാജ്യത്തിലെ നാഞ്ചിനാട്ടിലെ സ്വാമിത്തോപ്പിൽ (ഇന്നത്തെ കന്യാകുമാരി ജില്ല) 1809 മാർച്ച് 12ന് പൊന്നുമാടൻ, വെയിലമ്മാൾ ദമ്പതികളുടെ മകനായി  ജനനം. നവോത്ഥാനത്തിന്റെ പെരുന്തച്ചനായ അയ്യാ വൈകുണ്ഠസ്വാമിയുടെ 214-ാം ജന്മദിനമാണിന്ന് ]publive-image

.*കരിന്തണ്ടൻ ദിനം ![ ബ്രിട്ടീഷുകാർക്ക് കോഴിക്കോടു നിന്ന് താമരശ്ശേരി വഴി   ഏറ്റവും എളുപ്പം വയനാട്ടിലേയ്ക്കും അതുവഴി മൈസൂരിലേയ്ക്കും എത്തിച്ചേരാൻ കഴിയുന്ന മലമ്പാത കാണിച്ചു കൊടുത്തതിന്റെ പ്രശസ്തി തട്ടിയെടുക്കുന്നതിനും ആ വഴി മറ്റാരും ഉപയോഗപ്പെടുത്താതിരിയ്ക്കാനും വേണ്ടി മാത്രം ബ്രിട്ടീഷുകാരാൽ ചതിയിൽ കൊല്ലപ്പെട്ട കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ സ്മരണയ്ക്ക് ഒരു ദിനം ]

*ലോക ഗ്ലോക്കോമ ദിനം ! (World Glaucoma Day- കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്കുള്ള കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുകൾ ഉണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്നവർക്ക് സ്ഥായിയായ അന്ധതയുണ്ടാകും. ഇതിനെക്കുറിച്ച് അറിയാൻ ഒരു ദിവസം]

publive-image

*സൈബർ സെൻസർഷിപ്പിനെതിരായ ലോക ദിനം  ![*World Day Against Cyber Censorship ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ ഓൺലൈനിൽ സംസാര സ്വാതന്ത്ര്യത്തെ തടയുകയും സെൻസർ ചെയ്യുകയും ചെയ്യുന്ന വഴികളിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കുന്നതിനായി ഒരു ദിനം]

*അലോയ്‌ ഇമ്യൂണൈസേഷൻ, HDFN ദിനം! [Hemolytic disease of the fetus and newborn (HDFN) ഗർഭപിണ്ഡത്തിൻ്റെയും നവജാതശിശുവിൻ്റെയും ഹീമോലിറ്റിക് രോഗം നിങ്ങളുടെ കുഞ്ഞിൻ്റെ ചുവന്ന രക്താണുക്കൾ പെട്ടെന്ന് തകരാൻ കാരണമാകുന്ന ഒരു രക്തരോഗമാണ് . ഇതിനെക്കുറിച്ചറിയാൻ അതിനെ ചികിത്സിയ്ക്കാൻ ഒരു ദിനം.]publive-image

*അന്താരാഷ്ട്ര ഫണ്ണി പാക്ക് ദിനം![ International Fanny Pack Day ; ഫാഷനും പ്രവർത്തനവും സമന്വയിപ്പിച്ച്, യാത്രയ്ക്കിടയിൽ ആവശ്യമായ സാധനങ്ങൾ പാക്ക് ചെയ്ത കൊണ്ടുപോകാൻ ഒരു ദിനം!.]

* അമേരിക്ക : ഗേൾ സ്കൌട്ട് ദിനം![National Girl Scout Day ; രക്ഷാ പ്രവർത്തനത്തിലേക്ക് പെൺകുട്ടികൾ!
മഹാമാന്ദ്യകാലത്ത്, ഗേൾ സ്കൗട്ടുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും സജീവമായി പങ്കെടുക്കുന്നു. അവരെക്കുറിച്ചറിയാൻ അഭിനന്ദിയ്ക്കാൻ ഒരു ദിനം.]

* ദേശീയ സസ്യ പുഷ്പ ദിനം ![National Plant a Flower Day ; പൂക്കൾ നമ്മളെ അനന്തവും മനോഹരവും സന്തോഷകരവുമാക്കുന്നു
പൂക്കുന്ന ചെടികൾ ലോകത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ജീവിയ്ക്കാൻ അതിജീവിക്കാൻ ആവശ്യമായ ഉപജീവനം നൽകുന്ന ഭക്ഷണ സ്രോതസ്സുകളാണ് അവ അവയെക്കുറിച്ചറിയാൻ പഠിയ്ക്കാൻ പരിചരിയ്ക്കാൻ ഒരു ദിനം. ]

publive-image

* USA;
* National Baked Scallops Day[ സ്കല്ലോപ്പുകൾ ( കക്ക , പവിഴപ്പുറ്റുകൾ etc) എന്ന കടൽജീവികളെ ഉപയോഗിച്ച്   ഒരു വിഭവം ഉണ്ടാക്കുന്നത് പൊതുവെ സമയമെടുക്കുന്നതും ബുദ്ധിമുട്ടുള്ളതുമാണ്, ഇത് മാറ്റിയെടുക്കുന്നതിനായി ഒരു ദിവസം. ]

* National Working Moms Day[ദേശീയ ജോലിക്കാരായ അമ്മമാരുടെ  ദിനം -ചില സ്ത്രീകൾ ജോലിക്കാരായ അമ്മമാരാകുന്നത് അവർ ഒരു കരിയർ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ്, മറ്റു ചിലർ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വീടിന് പുറത്ത് ജോലി ചെയ്യുന്നു. എന്നാൽ ഈ ജീവിത തിരഞ്ഞെടുപ്പുകൾക്ക് പിന്നിലെ കാരണമോ പ്രചോദനമോ എന്തുതന്നെയായാലും, ജോലി ചെയ്യുന്ന അമ്മമാർക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ടെന്ന് കാര്യം ലോകത്തെ ഓർമ്മിപ്പിക്കാൻ ഒരു ദിനം. അവരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും അവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതുകൊണ്ടാണ് ജോലിക്കാരായ അമ്മമാരുടെ ദേശീയദിനത്തിന് ആദരം.! ]publive-image

*ദേശീയ രജിസ്റ്റേർഡ് ഡയറ്റീഷ്യൻ ന്യൂട്രീഷനിസ്റ്റ്  ദിനം![ഭക്ഷണത്തിൻ്റെ തിരഞ്ഞെടുപ്പുകളുടെ സങ്കീർണ്ണതയിലൂടെ കടന്നു പോകുമ്പോൾ, ആരോഗ്യകരമായ ജീവിതത്തിനും, ഉൾക്കാഴ്ചകൾ പങ്കിടുന്നതിനും, ആരോഗ്യത്തിലേക്കുള്ള വ്യക്തിഗത പാതകൾ രൂപപ്പെടുത്തുന്നതിനുമുള്ള വഴികാട്ടികളാണ് ഡയറ്റീഷ്യൻസ്.പോഷകാഹാരത്തെക്കുറിച്ചും നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമാണവർ പഠിക്കുന്നത് അത് ജീവിതചര്യയാക്കി മാറ്റുന്ന  ആളുകളുണ്ട്. അവർ ആശുപത്രികളിലും, ആരോഗ്യ വകുപ്പിൻ്റെ ഓഫീസുകളിലും, ആളുകൾ എങ്ങനെ ആരോഗ്യം നേടാമെന്നും നിലനിർത്താമെന്നും അന്വേഷിക്കുന്ന ഇടങ്ങളിലടക്കം എല്ലായിടത്തും ഉണ്ട്. അവരെക്കുറിച്ചറിയാൻ അവർക്ക് പിന്തുണ കൊടുക്കാൻ ഒരു ദിനം.]

*ആൽഫ്രഡ് ഹിച്ച്കോക്ക്  ദിനം![ ലോകസിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ ആൽഫ്രഡ് ഹിച്ച്‌കോക്കിനും ഒരു ദിനം, " ലോക സിനിമയിലെ സസ്‌പെൻസിന്റെ മാസ്റ്റർ " എന്ന് പ്രശംസിയ്ക്കപ്പെടുന്ന ഹിച്ച്‌കോക്ക്, പതിറ്റാണ്ടുകളായി ഇപ്പൊഴും പ്രേക്ഷകരെ ആകർഷിക്കുകയും കുളിർപ്പിക്കുകയും ചെയ്യുമ്പോൾ, അത്തരം കാലാതീതമായ സിനിമകൾ നിർമ്മിച്ച് നമ്മെ അത്ഭുതപ്പെടുത്തിയപ്പോൾ നാമറിയുന്ന ആ പ്രാവീണ്യത്തെക്കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ അനുസ്മരിയ്ക്കാൻ ഒരു ദിനം!]

publive-image

* ചോറ്റാനിക്കര മകം!!
* ആറ്റുകാൽ പൊങ്കാല !!

*ദേശീയ പുകവലി വിരുദ്ധ ദിനം ! (യുകെ)
* മൗറിഷ്യസ് : ദേശീയ ദിനം !
* സാംബിയ: യുവത ദിനം !
* മക്ഡോണിയ: വൃക്ഷ ദിനം !

.          ഇന്നത്തെ മൊഴിമുത്ത്
.      ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ ്്്്‌്‌്
''കുടയ്ക്ക് മഴയെ നിർത്താനാവില്ല, എന്നാൽ മഴയേ അതിജീവിക്കാൻ അത് നമ്മളെ സഹായിക്കും. അതു പോലെയാണ് 'ആത്മവിശ്വാസം'അത് നമുക്ക് വിജയം നേടിത്തരണമെന്നില്ല എന്നാൽ ജീവിതത്തിൽ ഉണ്ടാവുന്ന ഏതൊരു വെല്ലുവിളികളേയും നേരിടാൻ അത് നമ്മളെ പ്രാപ്തമാക്കും''.

.   [ - എ.പി.ജെ. അബ്ദുൽ കലാം ]

publive-image
   **************
ഇന്നത്തെ പിറന്നാളുകാർ
**********
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ്ജിന്റേയും (1965 ),publive-image

ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും  കവിതകളെഴതുന്ന മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളായ പി.എ. അനീഷിന്റെയും (1980),

പതിനഞ്ചാം ലോകസഭയിൽ പാലക്കാട് ലോകസഭാ മണ്ഡലത്തെ   പ്രതിനിധീകരിക്കുന്ന അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ   എം.ബി. രാജേഷിന്റെയും ( 1971),publive-image

ഒൻപതാം നിയമസഭയിൽ കുണ്ടറ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയും കെ.പി.സി.സി. ജനറൽ സെക്രട്ടറി, കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയറിന്റെ ഉപദേശക സമിതിയംഗം, ശ്രീചിതാ പുവർ ഹോമിന്റെ മാനേജിംഗ് കമ്മിറ്റിയംഗം, കേരളസ്റ്റേറ്റ് മഹിളാ കോൺഗ്രസ് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള  അൽഫോൺസ ജോണിന്റെയും (1948),

publive-image

മലയാള തമിഴ് തെലുഗു ഭാഷകളിൽ 300 ഓളം ചലചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണിമേരിയുടെയും (1962),

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുകയും തുടർന്ന് നിരവധി മലയാള /തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും  അഭിനയിക്കുകയും ചെയ്യുന്ന  ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റേയും (1981),

ഇന്ത്യൻ ഫുട്ട് ബാൾ ടീമിനു വേണ്ടി ഒളിമ്പിക്സിൽ കളിച്ച മുണ്ടിയത്ത് ദേവദാസ് എന്ന എം ദേവദാസിന്റെയും (1935),

ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ,   ഒഡിയ, മലയാളം, പഞ്ചാബി,   തമിഴ്, മറാത്തി, തെലുങ്ക്    തുടങ്ങി എല്ലാ ഭാഷകളിലും പിന്നണിഗാനം പാടി, പല പ്രാവശ്യവും ദേശീയ പുരസ്കാരങ്ങൾ വാരിക്കുട്ടിയ ശ്രേയ ഘോഷാലിന്റെയും (1984),

publive-image

കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രധാനമായും വിംഗറായി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായ ഇറോം സീത്യാസെൻ സിംഗിന്റേയും  (മണിപ്പൂർ-1992)

അമേരിക്കൻ സിനിമ ടെലിവിഷൻ അഭിനേത്രി   ജെയ്മി അലക്സാണ്ടർ  എന്ന ജയ്മി ലൌറൻ ടർബഷിന്റെയും (1984),

മുൻ നേപ്പാൾ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ മാധവ് കുമാർ നേപ്പാളിന്റെയും (1953),

അമേരിക്കൻ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ   മിറ്റ് റോംനിയുടെയും  (1947)  ,publive-image

ദണ്ഡിയ രാജ്ഞി എന്നറിയപ്പെടുന്ന  ഇന്ത്യൻ ഗായികയും സംഗീത സംവിധായകയുമാണ്, മെയ്‌നെ പായൽ ഹേ ചങ്കായ് പോലുള്ള ജനപ്രിയ ട്രാക്കുകളിലൂടെ 90 കളിൽ ഭരിച്ച ഫാൽഗുനി പഥകിൻ്റെയും(1964)

ഇന്ത്യയിലും പാക്കിസ്ഥാനിലും സംഗീതത്തിലൂടെ വലിയ അംഗീകാരം നേടിയ ഒരു പാക് ഗായകനും ഗാനരചയിതാവുമായ  ബോളിവുഡ് ഗാനമായ തേരാ ഹോനെ ലഗാ ഹൂൺ വലിയ ഹിറ്റായി മാറിയ ആതിഫ് അസ്ലമിൻ്റെയും 
(1983)publive-image

പ്രസിഡൻ്റ് ഒബാമയുടെ ഭരണത്തിൽ മുൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലും അമേരിക്കയുടെ ആക്ടിംഗ് സോളിസിറ്റർ ജനറലുമായിരുന്ന നീൽ കത്യാൽ  എന്ന അമേരിക്കൻ അഭിഭാഷകൻ്റേയും(1970)
ജന്മദിനം !

publive-image
********
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
വൈകുണ്ഠ സ്വാമി ജ. (1809-1851)
എം. കുഞ്ഞിരാമൻ നമ്പ്യാർ ജ.(1924 -2014)
ബി.ആർ.പി. ഭാസ്കർ   ജ.(1932 - 2024 )
'കൊതുകു നാണപ്പൻ' ജ. (1935-1994)
(* എസ് നാരായണൻ നമ്പൂതിരി )
യശ് വന്ത് റാവു ചവാൻ ജ. (1913-1984)
വിജയ് കുമാർ പട്ടൗഡി ജ. (1945 -1976)
മുസ്തഫ കമാൽ ജ. (1881-1938)
അബ്ദുൽ ഹമീദ്  ജ. (1725-1789)
ഗബ്രിയേൽ ടാർഡ് ജ. (1843-1904)
ജോൺ ലോറൻസ് ടൂൾ ജ. (1830-1906)
വ്ലാഡിമിർ ഇവാനോവിച്ച് വെർനാഡ്സ്കി ജ( 1863)

സവര്‍ണാധിപത്യത്തോട് നിരന്തരം പോരാടുകയും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുകയും ചെയ്ത തെന്നിന്ത്യയിലെ ആദ്യ നവോത്ഥാന നായകനായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികൾ
(1809 മാർച്ച് 12-1851 ജൂൺ 3)

publive-image

കോൺഗ്രസുകാരാനായിരുന്നെങ്കിലും സ്വതന്ത്രനായി ഇടതു പക്ഷ പിന്തുണയോടെ മൂന്നു വർഷത്തോളം ഉദുമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ പ്രവർത്തകനും സഹകാരിയുമായിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാർ  (12 മാർച്ച് 1924 - 14 ജൂൺ 2014),

മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ   ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (1932 മാർച്ച് 12- 2024 ജൂൺ 4)

1980 കളിലും 1990 കളിലും മലയാള സിനിമകളിലെ ഇന്ത്യൻ നാടക നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചലച്ചിത്രനടനും   നാടോടിക്കാറ്റ് (1987), ആനവാൽ മോതിരം (1991), ശരപഞ്ജരം (1979), പാവം പൂർണിമ (1984) ചെങ്കോൽ (1993) തുടങ്ങിയ തന്റെ പ്രശസ്തമായ സിനിമകളിലൂടെ സുപരിചിതനായ കൊതുകു നാണപ്പൻ എന്ന എസ് നാരായണൻ നമ്പൂതിരി  (12 മാർച്ച്,1935-1994),publive-image

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയക്കാരനുമായിരുന്ന ബോംബെ സംസ്ഥാനത്തിൻ്റെ അവസാനത്തെ മുഖ്യമന്ത്രിയായും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായും  പ്രവർത്തിച്ച യശ്വന്ത്റാവു ബൽവന്ത്‌ റാവു ചവാൻ (12 മാർച്ച് 1913 - 25 നവംബർ 1984) ,

ദീർഘവൃത്താകൃതിയിലുള്ള ഓപ്പറേറ്റർമാർക്കുള്ള ഇന്ഡക്സ് സിദ്ധാന്തത്തിനു തെളിവ് നൽകുന്നതിനായി heat equation രീതികൾ പ്രയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ വിജയ് കുമാർ പട്ടൗഡി(മാർച്ച് 12, 1945 - ഡിസംബർ 21, 1976),

ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ))) ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായ മുസ്തഫാ കമാൽ അത്താതുർക്  (1881 മാർച്ച് 12 –1938 നവംബർ 10) ,publive-image

തുർക്കിയിലെ ഇംപീരിയൽ നേവൽ എൻജിനീയറിങ് സ്കൂൾ, അച്ചുകൂടം, ബേയിലർബെയി, മിർഗൂൻ എന്നീ പള്ളികൾ, നിരവധി സ്കൂളുകൾ, വായനശാലകൾ തുടങ്ങിയവ സ്ഥാപിച്ച തുർക്കിയിലെ 27-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്ന അബ്ദുൽ ഹമീദ്  ( മാർച്ച് 12 , 1725-1789 ഏപ്രിൽ 7) ,

ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമാണ് ഗബ്രിയേൽ ടാർഡ്. 'സാമൂഹിക സമ്പർക്കം' എന്ന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരത്തിലൂടെ സാമൂഹിക ശാസ്ത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയായ ഗബ്രിയേൽ ടാർഡ് ടാർഡിൻ (12 മാർച്ച്,1843-1904),

ഒരു ബ്രിട്ടീഷ് അഭിനേതാവാണ് ജോൺ ലോറൻസ് ടൂൾ(12 മാർച്ച് 1830 – 30 ജൂലൈ 1906). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലെ പ്രമുഖനായ ഹാസ്യനടനായിരുന്ന ജോൺ ലോറൻസ് ടൂൾനേ  (മാർച്ച് 12,1830-1906,),publive-image

ഒരു റഷ്യൻ, ഉക്രേനിയൻ, ] സോവിയറ്റ് മിനറോളജിസ്റ്റും ജിയോകെമിസ്റ്റും ജിയോകെമിസ്ട്രി , ബയോജിയോകെമിസ്ട്രി , റേഡിയോജിയോളജി എന്നിവയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന വ്ലാഡിമിർ ഇവാനോവിച്ച് വെർനാഡ്സ്കിയുടെയുംജന്മദിനം( മാർച്ച് 12,1863-1945 ജനുവരി 6), 
*********
ഇന്നത്തെ സ്മരണ !!!
*********
ഗണേഷ് പൈൻ മ. (1937-2013)
ടെറി പ്രാറ്റ്ചെറ്റ് മ. (1948- 2015)
വെര ചിറ്റിലോവ മ ( 1929-2014 )
പോൾ സി. ഡോണലി മ(1923-2014 ) 
അദാ ജാഫ്രി മ. (1924 -2015 )
ലോയ്ഡ് ഷാപ്ലി മ. (1923-2016)
സൺ യാത്-സെൻ മ. (1866-1925)
ടെറി പ്രാറ്റ്ചെറ്റ് മ. (1948-2015)
സിസേർ ബോർജിയ മ. (1475-1507)
യോഹാൻ യാക്കോപ് ബാമർ മ. (1825-1898)
ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ മ. (540-604)
ജോർജ്ജ് വെസ്റ്റിംഗ്ഹൗസ് മ.(ജോർജ്ജ് വെസ്റ്റിംഗ് ഹൗസ് ജൂനിയർ ( 1846 - 1914)
റോബർട്ട് ലുഡ്‌ലത്തേയും (1927)

publive-image

ബംഗാളി നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും ചേരുവകൾ കൊണ്ട് സമ്പന്നമായ ചിത്രങ്ങൾ വരച്ച ചിത്രകാരന്മാരുടെ ചിത്രകാരൻ എന്ന് അറിയപ്പെട്ടിരുന്ന ഗണേഷ് പൈൻ(1937 – 12 മാർച്ച് 2013),

 എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ "കളർ ഓഫ് മാജിക്ക്" മുതല്‍  "ദ ലോങ് മാർസ് " വരെ  ഡിസ്‌ക് വേൾഡ് എന്ന ഭാവനാ ലോകത്തെ   വിചിത്രകഥകൾ 40 വാല്യങ്ങളിലായി  എഴുതിയ ബ്രിട്ടീഷ്  എഴുത്തുകാരനും നിരവധി കോമിക് നോവലുകളുടെ കർത്താവുമായിരുന്ന ടെറി പ്രാറ്റ്ചെറ്റ്(28 ഏപ്രിൽ 1948 – 12 മാർച്ച് 2015),

ഒരു അവൻ്റ്-ഗാർഡ് ചെക്ക് ചലച്ചിത്ര സംവിധായകനും ചെക്ക് സിനിമയുടെ തുടക്കക്കാരനുമായിരുന്ന വെര ചിറ്റിലോവ  (2 ഫെബ്രുവരി 1929 - 12 മാർച്ച് 2014),

publive-image

കെന്നഡി സ്‌പേസ് സെൻ്ററിൽ ( കെഎസ്‌സി) അപ്പോളോ മൂൺ ലാൻഡിംഗ് പ്രോഗ്രാമിൽ ഒരു അമേരിക്കൻ ഗൈഡഡ് മിസൈൽ പയനിയറും സീനിയർ നാസ മാനേജരുമായിരുന്ന പോൾ ചാൾസ് ഡോണൽ(മാർച്ച് 28, 1923 -മാർച്ച് 12, 2014),

ഒരു പാകിസ്ഥാൻ കവിയായിരുന്ന  ആദ്യത്തെ പ്രധാന ഉറുദു കവിയായി കണക്കാക്കപ്പെടുന്ന അദാ ജാഫ്രി (22 ഓഗസ്റ്റ് 1924 - 12 മാർച്ച് 2015),

ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും നോബൽ മെമ്മോറിയൽ സമ്മാനം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു . ഗണിതശാസ്ത്ര സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യേകിച്ച് ഗെയിം തിയറിയിലും അദ്ദേഹം സംഭാവന നൽകിയലോയ്ഡ് സ്റ്റോവൽ ഷാപ്ലിേയേ ( ജൂൺ 2, 1923 - മാർച്ച് 12, 2016),

publive-image

ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന സൺ യാത്-സെൻ(നവംബർ 12, 1866 - മാർച്ച് 12, 1925),

ഒരു ഇംഗ്ലീഷ് എഴുത്തുകാരനും നർമ്മരചയിതാവും ആക്ഷേപ ഹാസ്യകാരനുമായിരുന്ന സർ ടെറൻസ് ഡേവിഡ് ജോൺ പ്രാറ്റ്‌ചെറ്റ് ഒബിഇയേ(28 ഏപ്രിൽ 1948 - 12 മാർച്ച് 2015),

നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്ന സിസേർ ബോർജിയ (1475 സെപ്തംബർ 13  - 1507 മാർച്ച് 12),

publive-image

ഒരു സ്വിസ് ഗണിത ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന യോഹാൻ യാക്കോപ് ബാമർ (മേയ് 1, 1825 – മാർച്ച് 12, 1898),

ക്രിസ്തുവർഷം 590 സെപ്തംബർ 3 മുതൽ മരണം വരെ റോം ആസ്ഥാനമായുള്ള കത്തോലിക്കാ സഭയുടെ തലവനായിരുന്നു മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ ക്രി.വ.540-നടുത്ത്; മരണം 604 മാർച്ച് 12),

റെയിൽവേ എയർ ബ്രേക്ക്' കണ്ടുപിടിച്ച ഒരു അമേരിക്കൻ സംരംഭകനും എഞ്ചിനീയറുമായിരുന്ന 300-ലധികം കണ്ടുപിടിത്തങ്ങളുമായി വന്ന തൻ്റെ ജീവിതകാലത്ത് 60-ലധികം കമ്പനികൾ കൈകാര്യം ചെയ്ത ജോർജ്ജ് വെസ്റ്റിംഗ് 
ജോർജ്ജ് വെസ്റ്റിംഗ് ഹൗസ് ജൂനിയർ(ഒക്ടോബർ 6, 1846 - മാർച്ച് 12, 1914),publive-image

27 ത്രില്ലർ നോവലുകളുടെ അമേരിക്കൻ രചയിതാവായ റോബർട്ട് ലുഡ്‌ലത്തേ(1927 മാർച്ച് 12) ,

ചരിത്രത്തിൽ ഇന്ന്…
********
1365-ൽ വിയന്ന സർവകലാശാല സ്ഥാപിതമായി.

1662 - ഈശോസഭ സ്ഥാപകനായ ഇഗ്നേഷ്യസ് ലയോളയെയും ഫ്രാൻസിസ് സേവ്യറെയും ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി.

publive-image

1861 - കേരളത്തിൽ റെയിൽവേയുടെ ആരംഭം. [30.5 കി.മീ ദൈർഘ്യമുള്ള കേരളത്തിലെ ആദ്യ റെയിൽവേ ലൈനായ ബേപ്പൂർ - തിരൂർ റെയിൽവെ ലൈൻ കമ്മീഷൻ ചെയ്തു .]

1884-ൽ, മിസിസിപ്പി സ്ത്രീകൾക്കായി 1st US സ്റ്റേറ്റ് കോളേജ് സ്ഥാപിച്ചു.

1894-ൽ മിസിസിപ്പിയിലെ വിക്‌സ്‌ബർഗിലുള്ള ഒരു മിഠായിക്കടയിൽ കൊക്കകോള ആദ്യമായി കുപ്പികളിലാക്കി വിറ്റു.

1912 - ജൂലിയറ്റ് ഗോർഡൻ ലോ അമേരിക്കയിൽ ഗേൾസ് ഗൈഡ്‌സ് പ്രസ്ഥാനം സ്ഥാപിച്ചു.publive-image

1918 - ഗാന്ധിജിയുടെ ആഹ്വാന പ്രകാരം അഹമ്മദാബാദിൽ തുണിമിൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു.

1918 -  വ്ലാഡിമിർ ലെനിൻ റഷ്യയുടെ തലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി. 

1930 -  മഹാത്മാഗാന്ധി സാൾട്ട് മാർച്ച് ആരംഭിച്ചു.

1938 - നാസി ജർമ്മനി ഓസ്ട്രിയ ആക്രമിച്ചു. 

1930 -  മഹാത്മാഗാന്ധി സാൾട്ട് മാർച്ച് ആരംഭിച്ചു.publive-image

1938 - നാസി ജർമ്മനി ഓസ്ട്രിയ ആക്രമിച്ചു. 

1925 - ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.

1930 - ഗാന്ധിജിയുടെ നേതൃത്വത്തിൽ സബർമതിയിൽ നിന്ന് 385 കിലോമീറ്റർ ദൂരെയുള്ള ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് ആരംഭിച്ചു.

1943 - ആകാശവാണിയുടെ തിരുവിതാംകൂർ റേഡിയോ നിലയം (തിരുവനന്തപുരം നിലയം) ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ആദ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.publive-image

1961 - ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി റഷ്യയുടെ യൂറിഗഗാറിനെ ബഹിരാകാശത്തേക്കയച്ചു.

1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി.publive-image

1968 - ഇന്ത്യൻ മഹാസമുദ്രത്തിന്റെ താരവും താക്കോലും എന്നറിയപ്പെടുന്ന മൗറീഷ്യസ് ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.

1978 - രാജൻ കേസിൽ കെ കരുണാകരൻ നിരപരാധിയാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചു.publive-image

1985 -  ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ ബ്രയാൻ ലാറ 139 റൺസ് നേടിയിരുന്നു. 

1987 - ഡേവിഡ് റോബിൻസൺ ഒരു NCAA ബാസ്കറ്റ്ബോൾ ഗെയിമിൽ 50 പോയിൻ്റുകൾ നേടി.

1987 - ഡേവിഡ് റോബിൻസൺ ഒരു NCAA ബാസ്കറ്റ്ബോൾ ഗെയിമിൽ 50 പോയിൻ്റുകൾ നേടി.publive-image

1989 -  അലബാമ 30-ാമത് SEC പുരുഷന്മാരുടെ ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിൽ 72-60 ന് ഫ്ലോറിഡയെ പരാജയപ്പെടുത്തി.

1989 -  അലബാമ 30-ാമത് SEC പുരുഷന്മാരുടെ ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിൽ 72-60 ന് ഫ്ലോറിഡയെ പരാജയപ്പെടുത്തി.publive-image

1993 - മുംബൈയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 12 ബോംബുകൾ ഒരേസമയം പൊട്ടിത്തെറിച്ച് 257 പേർ മരിച്ചു.

1995 -  ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യയിൽ പരാജയപ്പെട്ടു.publive-image

2003 - എലിസബത്ത് സ്മാർട്ടിനെ 9 മാസത്തോളം കാണാതായ ശേഷം കണ്ടെത്തി.

2012 -  ഹോംസിൽ കുട്ടികളടക്കം 45 പേരെ സിറിയൻ സൈന്യം കൂട്ടക്കൊല ചെയ്തു.

2003 - 14-ആം വയസ്സിൽ മിച്ചലും ഭാര്യ വാണ്ട ബാർസിയും സാൾട്ട് ലേക്ക് സിറ്റിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ  എലിസബത്ത് ആൻ ഗിൽമോർ (നീ സ്മാർട്ട്) എന്ന കുട്ടി യെ ഒമ്പത് മാസത്തോളം സ്‌മാർട്ട് ബന്ദിയാക്കി, യൂട്ടയിലെ സാൻഡിയിലെ ഒരു തെരുവിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ അവളെ രക്ഷിച്ചു. ഇപ്പോൾ അവർ  ഒരു അമേരിക്കൻ ശിശു സുരക്ഷാ പ്രവർത്തകയും എബിസി ന്യൂസിൻ്റെ കമൻ്റേറ്ററുമാണ്.publive-image

2009 - വാൾസ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിൽ ഫിനാൻഷ്യർ ബെർണി മഡോഫ് കുറ്റസമ്മതം നടത്തി.

2009 - രാഹുൽ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത് 182 എന്ന മാർക്ക് വോയുടെ റിക്കോർഡിനൊപ്പം എത്തി.

publive-image

2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.publive-image

2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 - മഹാരാഷ്ട്രയിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ വായ്പ എഴുതിത്തള്ളൽ, വില, ഭൂമിയുടെ അവകാശം എന്നിവയിൽ പ്രതിഷേധം അവസാനിപ്പിച്ചു.publive-image

2019 - ഹൗസ് ഓഫ് കോമൺസിൽ, പുതുക്കിയ EU പിൻവലിക്കൽ ബിൽ 149 വോട്ടുകളുടെ വ്യത്യാസത്തിൽ നിരസിക്കപ്പെട്ടു. 

2020 - COVID-19 പാൻഡെമിക് കാരണം യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്പിൽ നിന്നുള്ള യാത്ര താൽക്കാലികമായി നിർത്തി . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya