/sathyam/media/media_files/2025/02/01/ifVTVEn1G6HiYynsLd10.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 19
പുരുരുട്ടാതി / തൃതീയ
2025, ഫെബ്രവരി 1,
ശനി
ഇന്ന്;
*തീരദേശ സംരക്ഷണ ദിനം !
* മൌറീഷ്യസ്: അടിമത്വം അവസാനിപ്പിക്കൽ ദിനം !
* നിക്കാരഗ്വേ: വായുസേന ദിനം!
* മലയേഷ്യ: ഫെഡറൽ ടെറിട്ടറി ദിനം!
. (Hari Wilayah Persekutuan)
* റുവാണ്ട : വീരനായകരുടെ ദിനം!
* ഹങ്കറി: റിപ്പബ്ലിക്കിന്റെ ഓർമ്മ ദിനം!
* ബ്രിട്ടൻ : സ്വവർഗ്ഗ പ്രണയികളുടെ ചരിത്രമാസത്തിനു തുടക്കം.
* അമേരിക്ക: ദേശീയ സ്വാതന്ത്ര്യ ദിനം!
* കറുത്തവരുടെ ചരിത്രമാസത്തിനു തുടക്കം!
* ദേശീയ ബേർഡ് ഫീഡിംഗ് മാസത്തിനു തുടക്കം!/sathyam/media/media_files/2025/02/01/5bd9854d-bef6-4626-9e19-5b4beafa8c93.jpeg)
* സ്പങ്കി ഓൾഡ് ബ്രോഡ്സ് ഡേ ![Spunky Old Broads ഡേ : 2002-ൽ രചയിതാവ് ഡോ. ഗെയ്ൽ കാർസൺ സ്ഥാപിച്ച, സ്‌പങ്കി ഓൾഡ് ബ്രോഡ്സ് ഡേ, ഒരു സ്ത്രീക്ക് 50 വയസ്സ് തികയുന്നതിനാൽ ജീവിതം തീർച്ചയായും അവസാനിക്കില്ലെന്ന് എല്ലാ സ്ത്രീകളെയും പുരുഷന്മാരെയും ഓർമ്മിപ്പിക്കാൻ ഒരുദിനം!
യുവാക്കൾ പലപ്പോഴും ആരാധിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, അഞ്ച് പതിറ്റാണ്ടുകളായി ജീവിച്ചതിന് ശേഷം തങ്ങളുടെ പ്രതാപത്തിലേക്കും വിജയത്തിലേക്കും എത്തിയ സ്ത്രീകൾക്ക് ആദരവും ബഹുമാനവും നൽകാൻ പോന്ന ഒരു സമയമാണ് സ്പങ്കി ഓൾഡ് ബ്രോഡ്സ് ഡേ പ്രതിനിദാനം ചെയ്യുന്നത് ]/sathyam/media/media_files/2025/02/01/6c5e2a79-d76a-4eb7-8cdb-2d71d56eb7e6.jpeg)
* ലോക ഹിജാബ് ദിനം ! [World Hijab Day ; മറയ്ക്കുക എന്ന അർത്ഥം വരുന്ന ഒരു അറബി വാക്കാണ് ഹിജാബ് അഥവാ പർദ്ദ. നൂറുകണക്കിന് വർഷങ്ങളായി മുസ്ലീം മതവിശ്വാസത്തിൻ്റെ ഭാഗമായി ഉപയോഗിയ്ക്കുന്ന എളിമയുള്ള ഒരു വസ്ത്രധാരണ രീതിയാണ് ഹിജാബ് അഥവാ പർദ്ദ. അതിനെക്കുറിച്ച് അറിയാനും; ഹിജാബ് വസ്ത്രധാരണം വിശ്വാസമുള്ള ഏതൊരു സ്ത്രീയ്ക്കും പുരുഷനും അവരുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് എന്നും കൂടി ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/02/01/005aaa19-81cc-4e0b-8333-2c03c1214074.jpeg)
*അന്താരാഷ്ട്ര പിസ്കോ സോർ ദിനം![തെക്കേ അമേരിക്കൻ പിസ്കോബ്രാണ്ടി, പഴുത്ത നാരങ്ങയുടെ നീര്, നുരയുന്ന മുട്ടയുടെ വെള്ള, മധുരത്തിൻ്റെ ഒരു സ്പർശം എന്നിവ ചേർത്ത ചൂടുള്ള ഒരു വേനൽക്കാല ദിനത്തിന് അനുയോജ്യമായ, ഉന്മേഷദായകമായ ഒരു പാനീയം അറിഞ്ഞ് ആസ്വദിയ്ക്കാൻ ഒരു ദിനം. ഈ പാനീയത്തിൽ, പെറുവിൽ നിന്നുള്ള വെളുത്ത മസ്‌കറ്റ് മുന്തിരിയിൽ നിന്ന് നിർമ്മിച്ച പിസ്കോ എന്ന ബ്രാണ്ടിയാണ് ഉപയോഗിയ്ക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കണം. ഈ ചേരുവകളാൽ സമൃദ്ധമായ, ഈ പെറുവിയൻ പാനീയം സ്വയം ഉണ്ടാക്കി കഴിയ്ക്കുമ്പോഴാണ് യഥാർത്ഥ അന്താരാഷ്ട്ര പിസ്കോ സോർ ദിനം ആചരിയ്ക്കപ്പെടുന്നത് എന്നും പറയപ്പെടുന്നു!]/sathyam/media/media_files/2025/02/01/1db3ef71-15e2-499d-8c87-56b87b638955.jpeg)
* ഫെഡറൽ ടെറിട്ടറി ദിനം ! [Federal Territory Day ; ഫെഡറൽ ടെറിട്ടറി ഓഫ് ക്വാലാലംപൂർ, പുത്രജയ, ലാബുവാൻ എന്നിവയുടെ സ്ഥാപനത്തിൻ്റെ സ്മരണാർത്ഥം, ഫെഡറൽ ടെറിട്ടറി ദിനം ഈ മൂന്ന് പ്രദേശങ്ങളുടെയും ചരിത്രത്തെയും സംസ്കാരത്തെയും ആദരിക്കുന്നതിന്നുള്ള ഒരു പ്രത്യേക ദിനമായ ആദരിയ്ക്കപ്പെടുന്നു, ആചരിയ്ക്കപ്പെടുന്നു.]/sathyam/media/media_files/2025/02/01/0fa338ea-e20a-4cc6-a461-1ea0204c3bea.jpeg)
* ശുഭാപ്തിവിശ്വാസ ദിനം ! [Optimist Day ; ഒപ്റ്റിമിസ്റ്റ് ദിനം 2019 ൽ ക്രൊയേഷ്യയിൽ ആരംഭിച്ചു. ഒരു ദിവസം പോസിറ്റീവായിരിക്കാൻ ആഗ്രഹിക്കുന്നവരുമായി ശുഭാപ്തിവിശ്വാസികളെ ഒരുമിച്ച് കൊണ്ടുവരാൻ സോമർസ്ബി സൈഡർ ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്‌തു. ജീവിതത്തിന് ഉയർച്ച താഴ്ചകൾ ഉണ്ടാകാം, എന്നാൽ ശുഭാപ്തിവിശ്വാസം കൊണ്ട് അതെല്ലാം തരണം ചെയ്യാം എന്നതിന്നായി ഒരു ദിനം]
* കാർ ഇൻഷുറൻസ് ദിനം ! [Car Insurance Day ; നിങ്ങളുടെ പോളിസി നോക്കാൻ വർഷത്തിലൊരിക്കൽ കുറച്ച് സമയമെടുത്താൽ, വർഷാവസാനം അതിനെക്കുറിച്ച് ഓർത്തും ഓർക്കാതെയും സന്തോഷത്തോടെ ഇരിയ്ക്കാൻ കഴിയും അതിനായി ഒരു ദിനം !]/sathyam/media/media_files/2025/02/01/6cf7b610-c700-4018-96cb-4c3d64c0ebf2.jpeg)
* ദേശീയ സ്വാതന്ത്ര്യ ദിനം ! [National Freedom Day : അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയതിനെ അനുസ്മരിയ്ക്കാൻ ഒരു ദിനം. അവരുടെ ഭരണഘടനയിലെ ഈ 13-ാം ഭേദഗതിയിൽ ഒപ്പുവെച്ചതിനെ മാനിച്ച്, അമേരിയ്ക്ക ഇന്ന് ദേശീയ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. /sathyam/media/media_files/2025/02/01/8faea476-9922-4803-965b-62253d970b43.jpeg)
*ദേശീയ ടെക്സസ് ദിനം ! [National Texas Day : അമേരിയ്ക്കയിലെ തെക്കുപടിഞ്ഞാറൻ ഭാഗത്തിൻ്റെ വലിയൊരു വിഭാഗം ഉൾക്കൊള്ളുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ അറിയപ്പെടുന്ന ഒരു പ്രദേശമാണ് ടെക്സസ് സംസ്ഥാനം. ചരിത്രപരവും സാംസ്കാരികവുമായ ടിഡ്ബിറ്റുകൾക്ക് പ്രശസ്തമായ ടെക്സസ്, ഐതിഹാസികമായ കൗബോയ് സംസ്കാരം, റിവറ്റിംഗ് റോഡിയോകൾ, രുചികരമായ ടെക്സ്-മെക്സ് ഭക്ഷണം,
എന്നിവയ്ക്ക് പേരു കേട്ടതാണ്, 1885-ൽ കൊക്കകോള കണ്ടുപിടിക്കുന്നതിന് ഒരു വർഷം മുമ്പ് - ഡോ. പെപ്പർ കണ്ടുപിടിച്ച സ്ഥലമാണിത്. അതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/02/01/7e0f1295-3aa0-4a01-a27c-9fc59c5bbb17.jpeg)
*ദേശീയ അവകാശപ്പെടാത്ത സ്വത്ത് ദിനം ! [National Unclaimed Property Day : ക്ലെയിം ചെയ്യപ്പെടാത്ത സാമ്പാദ്യങ്ങളെ കുറിച്ച്, നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ദേശീയ അവകാശപ്പെടാത്ത സ്വത്ത് ദിനം ആചരിയ്ക്കപ്പെടുന്നത്. മറഞ്ഞിരിക്കുന്ന, മറന്നുപോയ അവകാശികൾ അറിയാതെയും അവകാശികളോട് പറയാതെയും പോയ എത്രയോ ഫണ്ടുകൾ, വസ്തുവകകൾ ഇന്നും ഉടമസ്തരെ കാത്തിരിക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം./sathyam/media/media_files/2025/02/01/7d7487a6-fb5f-4d7a-af53-0acfdb2dc8da.jpeg)
*ദേശീയ ഗെറ്റ് അപ്പ് ഡേ ![National Get Up Day : 2016-ൽ യുഎസ് ഫിഗർ സ്കേറ്റിംഗ് അസോസിയേഷൻ "നാമെല്ലാവരും വീഴും" എന്ന പ്രമേയവുമായി ഒരു കാമ്പെയ്ൻ വികസിപ്പിച്ചപ്പോൾ നമ്മൾ എങ്ങനെ എഴുന്നേൽക്കുന്നു എന്നതാണ് പ്രധാനമെന്നു മനസ്സിലാക്കി ." അടുത്ത വർഷം, ദേശീയ ഗെറ്റ് അപ്പ് ഡേ ഫിഗർ സ്കേറ്റിംഗ് ദിനം ആചരിയ്ക്കുന്നതിനായി പുറപ്പെട്ടു. 2018-ഓടെ ഈ ദേശീയ ഗെറ്റ് അപ്പ് ദിനം ജനപ്രീതിയിൽ വളരുകയും ദക്ഷിണ കൊറിയയിൽ നടന്ന വിൻ്റർ ഗെയിംസിന് തൊട്ടുമുമ്പ് ആഘോഷിക്കുകയും ചെയ്തു വരുന്നു.]
/sathyam/media/media_files/2025/02/01/9db5da5c-e795-4f02-bf4f-543d60fbdcfe.jpeg)
* ദേശീയ ബബിൾ ഗം ദിനം /sathyam/media/media_files/2025/02/01/43e44c74-3dfc-422b-aea6-d486c1378442.jpeg)
*റോബിൻസൺ ക്രൂസോ ദിനം ! [Robinson Crusoe Day : വിജനമായ ഒരു ദ്വീപിൽ ഒറ്റപ്പെട്ട് അതിജീവനത്തിനായി പോരാടി, ആ ഒറ്റപ്പെടലിലും വളരാൻ വളർന്നു വലുതായ ഒരു മനുഷ്യൻ്റെ ആവേശകരമായ സാഹസിക കഥ അതാണ് റോബിൻസൺ ക്രൂസോയുടെ കഥ. ഏകദേശം 300 വർഷത്തിലേറെയായി റോബിൻസൺ ക്രൂസോയുടെ കഥ ലോകമെമ്പാടുമുള്ള സാഹസിക പ്രേമികളുടെ മനസ്സിലും ഭാവനയിലും നിറഞ്ഞുനിൽക്കുവാൻ തുടങ്ങിയിട്ട്. ആ ജീവിതത്തെക്കുറിച്ചറിയാൻ ആ കഥ വായിയ്ക്കാൻ ഒരു ദിനം.
/sathyam/media/media_files/2025/02/01/56c9914d-ea8a-4144-beb5-cdf9718a3a44.jpeg)
*ഇൻ്റർനാഷണൽ ഫെയ്സ് ആൻഡ് ബോഡി ആർട്ട് ദിനം![ഇൻ്റർനാഷണൽ ഫെയ്സ് ആൻഡ് ബോഡി ആർട്ട് ദിനം മനുഷ്യശരീരത്തെ ക്യാൻവാസായി ഉപയോഗിക്കുന്ന കലാകാരന്മാരുടെ കഴിവുകളെ തിരിച്ചറിയാൻ ഒരു ദിനം. മുഖം, ശരീരത്തിലെ ഒരു വിധം എല്ലാ സ്ഥലത്തും ചിത്രങ്ങൾ വരയ്ക്കുന്ന ചിത്രകാരന്മാർ, ടാറ്റൂ ആർട്ടിസ്റ്റുകൾ, മറ്റ് ബോഡി ആർട്ട് പ്രാക്ടീഷണർമാർ എന്നിവരുടെ കലാപരമായ കഴിവുകൾ പ്രവൃത്തികൾ എടുത്തുകാണിക്കുവാൻ ഒരു ദിവസം.]
ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്്
''ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.''
. - [ലിയോ ടോൾസ്റ്റോയ് ]
/sathyam/media/media_files/2025/02/01/451c6236-08d5-4ec0-b0a4-da2391dfc0a1.jpeg)
************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
ഏകാന്തം, വള്ളുവനാടൻ പൂരക്കാഴ്ചകൾ, നിളയുടെ തീരങ്ങളിലൂടെ, പി.യുടെ പ്രണയ പാപങ്ങൾ, താത്രിക്കുട്ടിയുടെ സ്മാർത്താവിചാരം, തുടങ്ങിയ കൃതികൾ രചിച്ച മലയാളത്തിലെ പ്രമുഖ കവിയും എഴുത്തുകാരനും ആയ ആലങ്കോട് ലീലകൃഷ്ണന്റെയും (1960),
അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നര്‍ത്തകിയും ചലച്ചിത്ര നടിയുമായ ഷംന കാസിമിന്റേയും (1989),
യുദ്ധ്, രാം ലഖൻ, പരിന്ത, അംഗാർ, ഗർധിഷ്, ദേവദാസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജയ്‌കിഷൻ കക്കുഭായി ഷ്രോഫ് എന്ന ജാക്കി ഷ്രോഫിന്റെയും (1957),
'April 6 Youth Movement' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും 2011 ലെ ഈജിപ്ഷ്യൻ വിപ്ലവത്തിനു തീ പകർന്ന യുവതിയുമായ അസ്മ മെഹ്ഫൂസിന്റെയും (1985),/sathyam/media/media_files/2025/02/01/90d19596-0b17-4229-870a-8c3fb63cd13f.jpeg)
സാമ്പത്തിക ശാസ്ത്രജ്ഞൻ, സൗദി അറേബ്യൻ മോണിറ്ററി ഏജൻസിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നീ നിലകളിൽ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന ഉമർ ചോപ്രയുടെയും (1933),
സീറോ മലബാർ കത്തോലിക്ക സഭയുടെ ഡൽഹിയിൽ സ്ഥാപിതമായ ഫാരിദാബാദ് രൂപതയുടെ ആദ്യത്തെ മെത്രാൻ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെയും (1956),
ബറ്റിഗോൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഫുട്ബാൾ സ്ട്രൈക്കർ തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായി കളിച്ച മുൻ അർജന്റീൻ ഫുട്ബോൾ താരം ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ടയുടെയും (1969),/sathyam/media/media_files/2025/02/01/28fb1dda-eea1-44ba-a8d3-37566f2ca0bf.jpeg)
'ശാലോം' പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ശാലോം ടെലിവിഷൻ ചെയർമാനും എഴുത്തുകാരനും വാഗ്മിയും കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളുമായ ബെന്നി പുന്നത്തറയുടെയും (1960),
പാകിസ്താനി ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ ശുഐബ് മാലികിന്റെയും (1982),
തെലുങ്ക്,തമിഴ്,മലയാളം,കന്നഡ എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ യാസിന്‍ നിസാറിൻ്റെയും/sathyam/media/media_files/2025/02/01/52e72023-e9ab-4490-aa04-242915a6eca3.jpeg)
ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ജൂഡോ ചാമ്പ്യനും, പിന്നീട് മിക്സഡ് ആയോധനകലയിലും (എംഎംഎ) ഗുസ്തിയിലും, സിനിമകളിലും പ്രശസ്തി നേടിയ ശ്രദ്ധേയയായ റോണ്ടാ റൌസിയുടെയും (1987),
ടി വി യിലും തിയേറ്ററിലും നല്ല അഭിനയം കാഴ്ച വയ്ക്കുന്ന അമേരിക്കൻ അഭിനേതാവ് മൈക്കൽ സി ഹാലിൻ്റെയും (1971) ജന്മദിനം !!!
***********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട് (അച്ഛൻ) ജ. (1817-1891)
ഓംചേരി എൻ എൻ പിള്ള ജ (1924- 2024)
നൈനാൻ കോശി ജ. (1934-2015)
എൻ. ഗോപാലകൃഷ്ണൻ ജ. (1934-2014)
രാമു കര്യാട്ട് ജ. & മ. (1927-1979)
എ. സുജനപാൽ ജ. (1949- 2011)
ശക്തിപദ രാജ്ഗുരു ജ. (1922-2014)
ജോൺ നേപ്പിയർ ജ. (1550-1617)
ഫ്രെഡറിക് കെൽനർ ജ. (1885 -1970)
ബോറിസ് യെൽസിൻ ജ. (1931-2007)
ബ്രാൻഡൻ ലീ ജ. (1965 -1993)
ലിസ മേരി പ്രെസ്ലി ജ. (1968-2023)
/sathyam/media/media_files/2025/02/01/33eb8260-d721-4aa4-8cfa-8730d373293a.jpeg)
വഞ്ചിപ്പാട്ട്, പറയൻഗണപതി തുടങ്ങിയ ഭാഷാകൃതികൾ രചിച്ച് ഇതിലൂടെ സരള ശബ്ദപ്രയോഗവും ഭാഷാപദങ്ങളുടെ പ്രാചുര്യവും കൊണ്ട് മലയാളകവിതയിൽ പുതിയൊരു വഴിത്താരയുടെ തുടക്കം കുറിക്കുകയും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പുത്രന്മാര്‍ വെണ്മണി മഹനും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും മുമ്പോട്ട് കൊണ്ടുപോയ വെണ്മണി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആയ വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട് (അച്ഛൻ) (ഫെബ്രുവരി 1, 1817-1890) ,
സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,
പ്രഥമ കേരളപ്രഭ പുരസ്‌ക്കാരം എന്നിവ നേടിയിട്ടുള്ള കേരളത്തിലെ പ്രശസ്തനായ നാടകകൃത്തായ ഓംചേരി നാരായണപിള്ള നാരായണപിള്ള എന്ന ഓംചേരി എൻ.എൻ. പിള്ള.(ഫെബ്രുവരി 1. 1924- 22 നവംബർ 2024)/sathyam/media/media_files/2025/02/01/8987d3f7-a3fc-491a-ad19-8712777ca6bc.jpeg)
രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന നൈനാൻ കോശി (1934 ഫെബ്രുവരി 1-4 മാർച്ച് 2015),
നർമോക്തി കലർത്തി എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ,പെരുവഴിയിലെ നാടകങ്ങൾ, നമ്മൾ വാഴും കാലം, ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം), ഡീസി എന്ന ഡൊമനിക് ചാക്കോ, 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ), തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച എൻ. ഗോപാലകൃഷ്ണൻ (1 ഫെബ്രുവരി 1934 - 18 നവംബർ 2014),/sathyam/media/media_files/2025/02/01/5839c7bd-bcae-402d-96ac-889a57f82a2a.jpeg)
സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങള്‍ സംവിധാനം ചെയ്തു എങ്കിലും എങ്കിലും നീല ക്കുയില്‍, ചെമ്മീന്‍ തുടങ്ങിയ കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ കഴിഞ്ഞ രാമു കാര്യാട്ട് (1927 ഫെബ്രുവരി 1 -1979 ഫെബ്രുവരി 1),
3) പൊരുതുന്ന പലസ്തീൻ, ബർലിൻ മതിലുകൾ, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, മരണം കാത്തുകിടക്കുന്ന കണ്ടൽക്കാടുകൾ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എ. സുജനപാൽ(1949 ഫെബ്രുവരി 1 - 2011 ജൂൺ 23)
/sathyam/media/media_files/2025/02/01/78640cb2-4147-4e81-865a-1c853a8eb935.jpeg)
ഋത്വിക് ഘട്ടക്കിന്റെ "മേഘ ധാക്ക താര" (മേഘം മറച്ച താരം) എന്ന സിനിമയുടെയും അമിതാഭ് ബച്ചൻ അഭിനയിച്ച "ബർസാത്ത് കി ഏക് രാത്തിന്റെയും കഥ രചിച്ച ബംഗാളി നോവലിസ്റ്റും നിരവധി ചലച്ചിത്രങ്ങളുടെ കഥാകൃത്തുമായിരുന്ന, ശക്തിപദ രാജ്ഗുരു (1 ഫെബ്രുവരി 1922 - 12 ജൂൺ 2014),
ലോഗരിതം എന്ന ഗണിതശാസ്ത്ര വിഭാഗത്തിന് തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിത ശാസ്ത്രജ്ഞനായിരുന്ന ജോൺ നേപ്പിയർ (1 ഫെ1ബ്രുവരി 550 – 4 ഏപ്രിൽ 1617)/sathyam/media/media_files/2025/02/01/3930151f-cca5-45ca-8be1-8c7f271b89c9.jpeg)
ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനും , ഒന്നാം ലോകമഹായുദ്ധ കാലത്ത് ഹെസെയ്ൻ റെജിമെന്റിൽ കാൽപടയാളിയായും, യുദ്ധത്തിനു ശേഷം ജർമനിയുടെ ആദ്യ ജനാധിപത്യ രൂപമായ വെയ്മർ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനിയുടെ ആയോജകനായും, ഹിറ്റ്ലറേയും നാസികളേയും എതിർത്തു പ്രവർത്തിക്കുകയും, രണ്ടാം ലോകമഹാ യുദ്ധത്തിന്റെ ആരംഭത്തിൽ നാസി ഭരണകൂടത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് മെയ്ൻ വിഡർസ്റ്റാൻഡ് അഥവാ എന്റെ എതിർപ്പ് എന്ന പേരിൽ ഒരു ഡയറി എഴുതുകയും ചെയ്ത ഫ്രെഡറിക് കെൽനർ(ഫെബ്രുവരി 1, 1885 – നവംബർ 4, 1970),/sathyam/media/media_files/2025/02/01/c6ebd9e3-6db5-4a2c-88d0-3983dd5a4510.jpeg)
സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന് അടിസ്ഥാനമിടുകയും ചെയ്തത ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ബോറിസ് നിക്കൊളായേവിച്ച് യെൽസിൻ
1931 ഫെബ്രുവരി 1– 2007 ഏപ്രിൽ 23) ),
ഇതിഹാസ ആയോധന കലാകാരൻ ബ്രൂസ് ലീയുടെ മകനായതിനാൽ അഭിനയത്തിനും ആയോധന കലകൾക്കുമുള്ള അഭിനിവേശം ബ്രാൻഡന് പാരമ്പര്യമായി ലഭിക്കുകയും ചലനാത്മകമായ ചലച്ചിത്ര വേഷങ്ങളിലൂടെ പ്രേക്ഷകരെ വശീകരിക്കുകയും ഒരു ചിത്രീകരണത്തിനിടെ ദാരുണമായ സാഹചര്യത്തിൽ ജീവിതം നഷ്ടപ്പെട്ട ബ്രാൻഡൻ ലീ (ഫെബ്രുവരി 1, 1965 - മാർച്ച് 31, 1993),/sathyam/media/media_files/2025/02/01/b8cebfa9-10b1-4c9c-acba-5b1d7f9eabba.jpeg)
അമേരിക്കയുടെ റെക്കോർഡിംഗ് ഇൻഡസ്‌ട്രി അസോസിയേഷൻ ഗോൾഡ് സർട്ടിഫിക്കറ്റ് നേടിയ ഹും ഇറ്റ് മേ കൺസർൺ (2003),നൗ വാട്ട് (2005), സ്റ്റോം ആൻഡ് ഗ്രേസ് (2012),തുടങ്ങിയ സംഗീത ആൽബങ്ങൾ ഇറക്കിയ എൽവിസ് പ്രെസ്‌ലിയുടെ ഏക മകളായ ലിസ മേരി പ്രെസ്ലി (1 ഫെബ്രുവരി 1968-ജനുവരി 12, 2023)
ഇന്നത്തെ സ്മരണ!!!
**********
ഒ. എം. ചെറിയാൻ മ. (1874-1944 )
ജയനാരായണൻ മ. (1944-1999)
വി. ആനന്ദക്കുട്ടൻ നായർ മ.(1920- 2000)
ശങ്കര്‍ജി മറ്റം മ. (2006)
എ.വി. ആര്യൻ മ.(1924- 2007 )
തൃക്കാമ്പുറം കൃഷ്ണൻകുട്ടിമാരാർ മ. (1936-2013)
ഇ. അഹമ്മദ് മ. (1938-2017)
കല്‍പ്പന ചൌള മ. (1962-2003)
മേരി ഷെല്ലി മ. (1797-1851)
റുഡോൾഫ് ഡെൽബ്രൂക് മ. (1817-1903)
വെർണർ ഹൈസെൻബെർഗ് മ. (1901-1976)
ഹെതർ ഒ റൂർക്ക് മ. (1975-1988)
ഡാനിയേൽ പേൾ മ. (1963-2002)
വിസ്ലാവ സിംബോർസ്ക മ.(1923-2012)
/sathyam/media/media_files/2025/02/01/c3af2e29-24a7-42e8-beaa-95d4569bbc74.jpeg)
ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി രചിച്ച കാലന്റെ കൊലയറ (1928) എന്ന മലയാളത്തിലെ ഏറ്റവും പ്രചാരം നേടിയ ആദ്യകാല അപസർപ്പകകഥയും ഹൈന്ദവ സുധാകരം എന്ന കൃതിയും എഴുതിയ പ്രശസ്ത ഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഉജ്ജ്വല വാഗ്മി, തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി, റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിങ്ങ് ഓഫീസർ എന്നീ നിലകളിൽ പൊതു ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ(ജൂലൈ 12, 1874-1944 ഫെബ്രുവരി, 1)
എന്റെ സൂര്യൻ,കുളമ്പൊച്ച തുടങ്ങിയ കഥാസമാഹാരങ്ങള്‍ എഴുതിയ ചെറുകഥാകൃത്ത് ജയനാരായണൺ
(1 ജൂൺ 1944 - 1 ഫെബ്രുവരി 1999), /sathyam/media/media_files/2025/02/01/b7deee8a-0055-4e56-965c-59e936b2fee3.jpeg)
സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ്റും സ്നേഹസീമ എന്ന സിനിമയിലെ "കൂട്ടുകാർ നിന്നെ വിളിപ്പതെന്തേ" എന്നാ ഗാനം രചിച്ച സാഹിത്യകാരന്‍ വി. ആനന്ദക്കുട്ടൻ നായർ (02 മാർച്ച് 1920 - 1 ഫെബ്രുവരി 2000),
ബോംബെ നാവിക കലാപത്തില്‍ പങ്കെടുത്ത കവി ശങ്കര്‍ജി മറ്റത്തിനെയും ( 1923-2006 ഫെബ്രുവരി 1),/sathyam/media/media_files/2025/02/01/ca745ffb-3960-4b3d-81e7-83015277046c.jpeg)
സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്ന എ.വി. ആര്യൻ (1924 നവംബർ - 2007 ഫെബ്രുവരി 1),
പ്രമുഖനായ സോപാന സംഗീതജ്ഞനും തിമില വാദ്യകലാകാരനും കുടുക്ക വീണ വിദ്വാനും "സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ" എന്ന്‍ വിളിച്ചിരുന്ന തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ ( 1936 - 1 ഫെബ്രുവരി 2013),
/sathyam/media/media_files/2025/02/01/d0440be6-b324-42cd-9d2a-7e7a551a65ff.jpeg)
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചും പതിനാറും ലോകസഭകളിൽ ,മലപ്പുറത്തെ പ്രതിനിധീകരിച്ച അംഗവും, മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എട്ടിക്കണ്ടി അഹമ്മദ് എന്ന ഇ. അഹമ്മദ് ( 29 ഏപ്രിൽ 1938 - 1 ഫെബ്രുവരി 2017).
ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരിയും ഒരു ബഹിരാശ ദുരന്തത്തിൽ ജീവൻ വെടിയുകയും ചെയ്ത കല്‍പ്പന ചൌള (1962 മാര്‍ച്ച് 17- 2003 ഫെബ്രുവരി 1).
/sathyam/media/media_files/2025/02/01/d400ffc0-3cbc-4196-9596-5bc761c717b8.jpeg)
ഫ്രാങ്കെൻസ്റ്റൈൻ അഥവാ മോഡേൺ പ്രോമിത്യൂസ് എഴുതിയ ഒരു ഇംഗ്ലീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകരചയിതാവും ആയിരുന്ന മേരി ഷെല്ലി(30 ആഗസ്റ്റ് 1797 – 1 ഫെബ്രുവരി 1851)
ബിസ്മാർക്കിന്റെ പിന്തുണയോടെ പ്രഷ്യക്കു പ്രയോജനകരമായ സ്വതന്ത്ര കച്ചവടതന്ത്രങ്ങൾ ആവിഷ്ക്കരിച്ച പ്രഷ്യൻ രാജ്യതന്ത്രജ്ഞൻ റുഡോൾഫ് വൊൺ ഡെൽബ്രൂക് (1817 ഏപ്രിൽ 16-1903 ഫെബ്രുവരി 1)
ജർമ്മൻ ഫിസിസിസ്റ്റും ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും, 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ലഭിക്കുകയും ചെയ്ത വെർണർ കാൾ ഹൈസെൻബെർഗി ( 5 - ഡിസംബർ 1901 - 1 ഫെബ്രുവരി 1976 ),/sathyam/media/media_files/2025/02/01/f4171ff6-1ed2-4771-9da7-2648478f069c.jpeg)
അമാനുഷിക ഹൊറർ ചിത്രമായ പോൾട്ടർജിസ്റ്റ് (1982) എന്ന സിനിമയിൽ കരോൾ ആൻ ഫ്രീലിംഗായി അഭിനയിച്ച അമേരിക്കൻ ബാലനടി ഹെതർ മിഷേൽ ഒ റൂർക്കി (ഡിസംബർ 27, 1975 - ഫെബ്രുവരി 1, 1988)
വാൾസ്ട്രീറ്റ് ജേർണലിന്റെ തെക്കനേഷ്യൻ ബ്യൂറോ ചീഫായി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുമ്പോൾ അൽ ഖായിദ ബന്ധിയാക്കി കൊലപ്പെടുത്തിയ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ ഡാനിയേൽ പേൾ(ഒക്ടോബർ 10, 1963 – ഫെബ്രുവരി 1, 2002),/sathyam/media/media_files/2025/02/01/f4b0085c-1c25-4bff-b144-db6d279bd3ad.jpeg)
യുദ്ധവും തീവ്രവാദ വിരുദ്ധതയും മുഖ്യ പ്രമേയങ്ങളാക്കി കവിതകൾ എഴുതിയ വിഖ്യാത പോളിഷ് കവയിത്രിയും 1996 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വിസ്ലാവ സിംബോർസ്ക (2 ജൂലൈ 1923 - 1 ഫെബ്രുവരി 2012),
ചരിത്രത്തിൽ ഇന്ന്…
********
1793 - ഫ്രഞ്ച് വിപ്ലവ യുദ്ധങ്ങളിൽ ഫ്രാൻസ് യുണൈറ്റഡ് കിംഗ്ഡത്തിനും നെതർലാൻഡിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി/sathyam/media/media_files/2025/02/01/e518ee84-4499-4a8a-a8b9-4aae4605a5bd.jpeg)
1865 - അടിമത്തം നിർത്തലാക്കി ക്കൊണ്ടുള്ള അമേരിക്കൻ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയിൽ പ്രസിഡൻ്റ് എബ്രഹാം ലിങ്കൺ ഒപ്പുവച്ചു.
1881 - ഡൽഹിയിലെ പ്രശസ്തമായ സെൻ്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപിതമായി./sathyam/media/media_files/2025/02/01/dfe24ff4-8e45-4d79-acd6-a2685fd95e49.jpeg)
1884 - ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൻറെ 10 വാല്യങ്ങളിൽ ആദ്യത്തേത് ലണ്ടനിൽ പ്രസിദ്ധീകരിച്ചു
1893 - അമേരിക്കൻ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസൺ ലോകത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയായ 'ബ്ലാക്ക് മരിയ ' പൂർത്തിയാക്കി/sathyam/media/media_files/2025/02/01/f639cf19-a206-49d4-861a-5beebf960e1c.jpeg)
1896 - ജിയാക്കോമോ പുച്ചിനിയുടെ ഐക്കണിക് ഓപ്പറ "ലാ ബോഹേം" ഇറ്റലിയിലെ ടൂറിനിലെ ടീട്രോ റീജിയോയിൽ പ്രദർശിപ്പിച്ചു
1908 - പോർച്ചുഗലിലെ രാജാവായ കാർലോസ് ഒന്നാമനും ഇൻഫാൻ്റേ ലൂയിസ് ഫിലിപ്പും ലിസ്ബണിൽ വച്ച് വധിക്കപ്പെട്ടു.
1918 - റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)/sathyam/media/media_files/2025/02/01/eae949ea-d1ed-498c-813a-525527b1729f.jpeg)
1932 - ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ സൗത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ പുറത്താകാതെ 299 റൺസ് നേടി
1946 -നോർവീജിയൻ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായ ട്രിഗ്വ് ലീ ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു
1949 - പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങി./sathyam/media/media_files/2025/02/01/e375a559-4e53-48eb-a4fa-c5a1de6dddf7.jpeg)
1953 - നെതർലാൻഡ്‌സ്, ബെൽജിയം, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വടക്കൻ കടൽ വെള്ളപ്പൊക്കത്തിൽ 2500-ലധികം ആളുകൾ മരിച്ചു
1958 - ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു
1960 - പതിനഞ്ച് വർഷത്തിന് ശേഷം ആയത്തുള്ള ഖുമൈനി ഇറാനിലേക്ക് തിരിച്ചെത്തി
1960 - വർണ വിവേചനത്തിനെതിരെ 4 കറുത്ത വംശജരായ വിദ്യാർഥികൾ നടത്തിയ Greens boro സമരം അമേരിക്കയിൽ തുടങ്ങി.
/sathyam/media/media_files/2025/02/01/e42488f8-d8da-4f8d-9b4b-bbd4478d4d52.jpeg)
1964 - ഫ്രഞ്ച് സഹോദരിമാരായ ക്രിസ്റ്റീൻ ഗോയ്‌റ്റ്‌ഷെലും (സ്വർണം), മരിയേലെ ഗോയ്‌റ്റ്‌ഷലും (വെള്ളി) ഇൻസ്‌ബ്രക്ക് വിൻ്റർ ഒളിമ്പിക്‌സിൽ സ്ലാലോമിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ അതേ ഇനത്തിൽ ഒളിമ്പിക് സ്വർണ്ണവും വെള്ളിയും നേടിയ ആദ്യത്തെ വനിതാ സഹോദരങ്ങളായി.
1968 - എഡി ആഡംസ് വിയറ്റ്നാം യുദ്ധത്തിലെ ചിരപ്രതിഷ്ഠ നേടിയ ഫോട്ടോ പ്രസിദ്ധികരിച്ചു
1977 - ഇന്ത്യയിലെ ട്രെയിൻ ഗതാഗതത്തിൻ്റെ ചരിത്രം ആഘോഷിക്കുന്ന ന്യൂഡൽഹിയിലെ വിനോദസഞ്ചാര കേന്ദ്രമായ നാഷണൽ റെയിൽ മ്യൂസിയം സ്ഥാപിതമായി
1977 - ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപിതമായി/sathyam/media/media_files/2025/02/01/ddcd2c82-6167-466a-b1c0-712a53b3ce3b.jpeg)
1980 - അമേരിക്കൻ ന്യൂ വേവ് ബാൻഡ് ബ്ലോണ്ടിയുടെ "കോൾ മി" എന്ന ഡാൻസ്-റോക്ക് ക്ലാസിക് ഗാനം പ്രീമിയർ ചെയ്യുകയും ബിൽബോർഡ് ഗാനം ഓഫ് ദ ഇയർ ആയി മാറുകയും ചെയ്തു.
1986 - പോപ്പ് ജോൺ പോൾ രണ്ടാമൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തി.
1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി
2002ൽ അമേരിക്കൻ പത്ര പ്രവർത്തകനായ ഡാനിയേൽ പേളിനെ പാക് ഭീകരർ തലയറുത്തു കൊന്നിരുന്നു/sathyam/media/media_files/2025/02/01/dc124f6c-8205-4c13-ab84-0752ab9e3ac0.jpeg)
2003 - നാസയുടെ ബഹിരാകാശ വാഹനമായ കൊളംബിയ, ബഹിരാകാശസഞ്ചാരിയായ ആദ്യ ഇന്ത്യൻ വനിത കൽപന ചൗള ഉൾപ്പെടെ ഏഴ് ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട്, ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രവേശിക്കുമ്പോൾ ശിഥിലമാകുകയും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു
2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2004 - സൂപ്പർ ബൗൾ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്ന്, പ്രശസ്ത പോപ്പ് ഗായിക ജാനറ്റ് ജാക്‌സണിന് വാർഡ്രോബിൻ്റെ തകരാർ സംഭവിച്ചപ്പോൾ സംഭവിച്ചു. ഗായിക ജസ്റ്റിൻ ടിംബർലെക്ക് അവളുടെ മേൽഭാഗം വലിച്ചുകീറുകയും അവളുടെ സ്തനങ്ങൾ കാണിക്കുകയും വ്യാപകമായ വിവാദത്തിന് കാരണമാവുകയും ചെയ്തു
/sathyam/media/media_files/2025/02/01/ff5d3a58-727b-4ab6-b065-5ba5b8ced96d.jpeg)
2009 - ഐസ്‌ലാൻഡിക് രാഷ്ട്രീയക്കാരിയായ ജൊഹാന സിഗുറാർഡോട്ടിർ രാജ്യത്തെ . വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗി സർക്കാരിൻ്റെ തലവനായി
2009 - ഇന്ത്യയുടെ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതി-സാനിയ മിർസ സഖ്യം ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്‌സഡ് ഡബിൾസ് കിരീടം നേടി
2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു
2013 - കെവിൻ സ്‌പേസിയും റോബിൻ റൈറ്റും അഭിനയിച്ച അമേരിക്കൻ പൊളിറ്റിക്കൽ ക്രൈം ഡ്രാമ സീരീസ് ഹൗസ് ഓഫ് കാർഡ്സ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി, സ്ട്രീമറിനെ മാപ്പിൽ ഉൾപ്പെടുത്തി/sathyam/media/media_files/2025/02/01/ffeefe7b-4665-4167-a3bb-7e333a5e0641.jpeg)
.
2014 - ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ മുംബൈയിൽ നിലവിൽ വന്നു.
2015 - സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ സ്കോട്ട്‌സ്മാൻ ആൻഡി മറെയെ (7-6, 6-7, 6-3, 6-0) തോൽപ്പിച്ച് അഞ്ചാമത്തെ പുരുഷ സിംഗിൾസ് കിരീടം നേടി.
2021 - മ്യാൻമർ രാഷ്ട്രീയക്കാരിയും നേതാവുമായ ഓങ് സാൻ സൂകി സൈനിക അട്ടിമറിയിൽ തടവിലാക്കപ്പെടുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us