ഇന്ന് ഒക്ടോബര്‍ 18: അടിമത്ത വിരുദ്ധ ദിനവും ആർത്തവ വിരാമ ദിനവും ഇന്ന്: കുണാൽ കപൂറിന്റെയും ജ്യോതികയുടെയും അമീഷ് തൃപാഠിയുടെയും ജന്മദിനം: ബി.ബി.സി സ്ഥാപിതമായതും ലിയോണ്‍ ട്രോട്‌സ്‌കിയെയും കൂട്ടരേയും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
തുലാം 1
പൂരം / ദ്വാദശി
2025/ ഒക്ടോബര്‍ 18, 
ശനി

Advertisment

ഇന്ന്;

* ബി.ബി.സി സ്ഥാപകദിനം !
* സി.എം.എസ് പ്രസ്സിന് ഇന്ന് 204വയസ്സ്. !

 *World menopause day !  [ആർത്തവ വിരാമ ദിനം -മധ്യവയസ്സിൽ സ്ത്രീകളുടെ ദേഹം ശാരീരികമായ കാരണങ്ങളാൽമാറുമെന്നതിനാൽ, ആ വിവരങ്ങളെ സംബന്ധിച്ച് സ്ത്രീകളെയും സമൂഹത്തെയും ബോധവത്കരിക്കാനായി ഒരു ദിവസം.   സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കൃത്യവും വ്യക്തവുമായ അവബോധം സമൂഹത്തിൽ  വളർത്തിയെടുക്കുക, സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ നിന്നും സ്വന്തം കുടുംബാഗങ്ങളിൽ നിന്നും മറ്റ് സഹപ്രവർത്തകരിൽ നിന്നും സ്ത്രീകൾക്കാവശ്യമായ സഹകരണം ലഭിക്കുന്നതിനു വേണ്ടി സമൂഹത്തെ ബോധവൽക്കരിയ്ക്കുവാൻ ഒരു ദിനം . "Lifestyle Medicine in Menopause Care." എന്നതാണ് 2025 ലെ ഈ ദിനത്തിലെ തീം]
   

1bb23d29-24c9-4add-92f2-adb898a4664f

*International Sloth day I[എല്ലാവരും ഇടയ്ക്കിടെ വിശ്രമിക്കാൻ അർഹരാണ്. അന്താരാഷ്ട്ര മടിയൻ ദിനം വാസ്തവത്തിൽ രണ്ട് കാര്യങ്ങളെക്കുറിച്ചാണ്: ലോകത്തിലെ മടിയന്മാരിൽ നിന്ന് വെള്ളരിക്ക പോലെ ശാന്തമായിരിക്കുന്നതിൽ നിന്ന് ഒന്നോ രണ്ടോ പാഠങ്ങൾ പഠിക്കുക, പരിക്കേൽക്കുകയോ വളർത്തുമൃഗങ്ങളായി വിൽക്കാൻ പിടിക്കപ്പെടുകയോ മനുഷ്യരാൽ കൊല്ലപ്പെടുകയോ ചെയ്യുന്ന നിരവധി മടിയന്മാരെക്കുറിച്ച് അവബോധം വളർത്തുക. ]

  * Anti slavery day ! (അടിമത്ത വിരുദ്ധ ദിനം]- "ആഗോള സ്വാതന്ത്ര്യം സൃഷ്ടിക്കൽ: സമൂഹത്തിലും രാഷ്ട്രങ്ങൾക്കിടയിലും നീതികൊണ്ട് വംശീയതയെ പ്രതിരോധിക്കുക" ഒരു പാടുകാലം മറ്റുള്ളവരുടെ അടിമകളായി ജീവിയ്ക്കേണ്ടി വന്ന ആഫ്രിക്കൻ വംശജരെ പോലുള്ളവരുടെ അന്തസ്സും സമത്വവും അവകാശങ്ങളും അംഗീകരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തി കാണിയ്ക്കുന്നതിനായി ഒരു ദിവസം. വംശീയത, അസഹിഷ്ണുത, മതഭ്രാന്ത്, ജാതിവിദ്വേഷം എന്നിവയെ അഭിസംബോധന ചെയ്യാനും ഈ ദിനാചരണം ആവശ്യപ്പെടുന്നുണ്ട്. അതിനാൽത്തന്നെ അടിമക്കച്ചവടത്തിൻ്റെയും അതിൻ്റെ ഉന്മൂലനത്തിൻ്റെയും അനുസ്മരണയ്ക്കായിട്ടുള്ളതു കൂടിയാണ് ഈ ദിനം ]

26e5adea-4370-497b-ab55-db62de9825ac

*റൈഡ് ടു വർക്ക് ഡേ ![ ആകർഷകവും ഊർജ്ജസ്വലവുമായ ഒരു ഇവൻ്റാണ് ഇത്, ഇത് എല്ലാവരേയും അവരുടെ ദൈനംദിന യാത്രയ്ക്കായി ബൈക്കിൽ കയറാൻ പ്രോത്സാഹിപ്പിക്കുന്നു. ജോലി സ്ഥലത്തേക്ക് സൈക്കിൾ ചവിട്ടുന്നതിൻ്റെ സന്തോഷവും പ്രായോഗികതയും ഈ ദിനം ആഘോഷിക്കുന്നു. ആളുകൾക്ക് അവരുടെ കാറുകൾ ഉപേക്ഷിക്കാനും ബൈക്കിംഗിൻ്റെ നേട്ടങ്ങൾ നേരിട്ട് അനുഭവിപ്പിയ്ക്കാനും ഒരു മികച്ച അവസരം നൽകുന്നു. തങ്ങളുടെ യാത്രകൾ ആരോഗ്യകരവും കൂടുതൽ ആസ്വാദ്യകരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതാണ് ഈ ഇവൻ്റ് ലക്ഷ്യമിടുന്നത്.]

*ഹെൽത്ത് കെയർ എയ്ഡ്  ദിനം ! [ ഈ ദിനംആഘോഷിക്കുന്നത് ആരോഗ്യ സഹായികളുടെ പ്രാധാന്യത്തെക്കുറിച്ചുളള അവബോധം വളർത്താനാണ്. അവരുടെ ജോലി പലപ്പോഴും സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്, എന്നിട്ടും അവർ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ കാര്യമായ സംഭാവനകൾ നൽകുന്നു. സമൂഹം ആവശ്യപ്പെടുന്ന ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ, പരിശീലനം, അർപ്പണബോധം എന്നിവയും ഈ ദിനം എടുത്തുകാണിക്കുന്നു.]

7bee60fa-43c1-4c05-9bac-bcd85a579701
         
* International Legging Day ![ഔദ്യോഗിക ലെഗ്ഗിംഗ് സീസണിൽ വർഷം മുഴുവനും സ്റ്റൈൽ സ്‌റ്റൈപ്പിൾ ആഘോഷിക്കുന്നതിനായി 2019-ൽ ഫാബ്‌ലെറ്റിക്‌സ് അന്താരാഷ്ട്ര ലെഗ്ഗിംഗ് ദിനം സ്ഥാപിച്ചു. ]

*National no beard day! [ മിനുസമാർന്നതും വൃത്തിയുള്ളതും ഷേവ് ചെയ്തതുമായ മുഖം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ദിവസം. ക്ലീൻ ഷേവ് എന്നത് മാന്യതയുടെ മുഖമുദ്രയായി കണ്ടിരുന്ന ഒരു കാലത്തെക്കുറിച്ച് ഓർക്കാൻ ഒരു ദിനം.]

6c06905c-1841-4e61-8e79-cd8377b45208

*National Exascale Day ![വൈദ്യശാസ്ത്രം, മെറ്റീരിയൽ സയൻസ്, ഊർജം തുടങ്ങിയ മേഖലകളിൽ കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഉയർന്ന നിലവാരമുള്ള കമ്പ്യൂട്ടിംഗ് (HPC) ഉപയോഗിക്കുന്ന ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആദരിക്കാൻ ഒരു ദിവസം.]

*ലോക ഒകാപി  ദിനം !['കാട്ടിലെ പ്രേതം' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഒകാപി, ഈ ഗ്രഹത്തിലെ ഏറ്റവും രസകരവും, പിടികിട്ടാത്തതും, വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളിൽ ഒന്നാണ്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ഉഷ്ണമേഖലാ മഴക്കാടുകളിൽ മാത്രമേ ഈ ആകർഷകമായ മൃഗത്തെ കാണാൻ കഴിയൂ, മാത്രമല്ല അതിന്റെ ഉപജീവനമാർഗ്ഗം വിവിധ മനുഷ്യ സ്വാധീനങ്ങളാൽ ഭീഷണിയിലാണ്.  ഈ മൃഗത്തെക്കുറിച്ചുള്ള പൊതുജന അവബോധം മെച്ചപ്പെടുത്തുന്നതിനും ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ അതിന്റെ സ്ഥാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനുമാണ് ലോക ഒകാപി ദിനം ആചരിക്കുന്നത്.]

5ed90dbc-f4ea-4287-aa8a-66651322782b

 *National Chocolate Cupcake Day !
* സാംബിയ : ദേശീയ പ്രാർത്ഥനാ ദിനം !
* അസർബെയ്ജാൻ: സ്വാതന്ത്ര്യ ദിനം !
* ക്രോയേഷ്യ : 'നെക് ടൈ' ഡേ !

ഇന്നത്തെ  മൊഴിമുത്തുകൾ
***********
''ഒരു നല്ല ആശയം ഒരിക്കലും നശിയ്ക്കില്ല. അതിനു ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാധ്യമാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ അത് മറ്റൊരാളുടെ മനസ്സിൽ അതേ തീവ്രതയോടെ തീർച്ചയായും ഉദിക്കും.''

''നമുക്കുള്ളിലുള്ള കഴിവുകളെ മുഴുവൻ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഒരുപക്ഷേ നാം നമ്മെതന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും.''

[-തോമസ് ആൽ‌വ എഡിസൺ ]
***********

32e291b0-166a-4433-b6b1-28609da1cbc4

ഇന്നത്തെ പിറന്നാളുകാർ
...............
മെലുഹയിലെ ചിരംജീവികൾ ,   നാഗന്മാരുടെ രഹസ്യം ,   വായുപുത്രമാരുടെ ശപഥം,   ഇക്ഷാകുവംശത്തിന്റെ രാജകുമാരൻ  രാവണൻ ആര്യവർത്തത്തിന്റെ ശത്രു, എന്നീ നോവലുകൾ രചിച്ച ഭാരതീയ ഇംഗ്ലീഷ് എഴുത്തുകാരൻ അമീഷ് തൃപാഠിയുടെയും  (1974),

2019ല്‍ പുറത്തിറങ്ങിയ പുക-ദി കില്ലിംദ് സ്‌മോക്ക് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധ നേടുകയും തുടര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങള്‍ പറയുന്ന നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്യുകയും ചെയ്യുന്ന ചലച്ചിത്ര സംവിധായകൻ ശ്രീഹരി രാജേഷിന്റേയും (2005),

051c0817-1b6b-4c49-90c4-b68b2d352659

ചുമർചിത്രകാരിയും ഭരതനാട്യ, മോഹിനിയാട്ട നർത്തകിയുമായ   കലാമണ്ഡലം ബിന്ദുലേഖയുടെയും (1978),

ബോളിവുഡ്  നടൻ കുണാൽ കപൂറിന്റെയും (1975),

തമിഴ് ചലച്ചിത്രവേദിയിലെ  നടിയും നടി നഗ്മയുടെ സഹോദരിയും തമിഴ് സിനിമാലോകത്തിലെ യുവതാരം സൂര്യയുടെ ഭാര്യയുമായ  ജ്യോതിക  എന്ന ജ്യോതിക സദൻ ശരവണന്റെയും ( 1977),

 തെലുങ്ക്, തമിഴ്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിലഭിനയിച്ച, പ്രശസ്ത നടി ജയസുധയുടെ സഹോദരിയുമായ സുഭാഷിണിയുടേയും (1964),

96d50ca5-4d1b-414d-b893-cda7c62cbd9f

ശരീരത്തിൽ രോഗ കാരണമാകുന്ന   ജീനുകളെ നിശ്ശബ്ദമാക്കാമെന്ന കണ്ടെത്തലിനു 2006-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ ക്രെയ്ഗ് കാമറൂൺ മെല്ലോയുടെയും  (1960),

ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ വാലറ്റബാറ്റ്സ്മാനുമായ   ഇന്ത്യൻ  അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ ജയ്ദേവ് ഉനദ്കടിന്റെയും  (1991),

90a51a9b-ea1d-4972-a5ae-817387183b59

ബെൽജിയൻ അഭിനേതാവും ആയോധന കലാകാരനുമായ   ഷോൺ-ക്ലോദ് വൻ ദാമയുടെയും (Jean-Claude Van Damme 1960),

2000-കളുടെ തുടക്കത്തിൽ  പ്രൊഫഷണലായി അഭിനയിക്കാൻ തുടങ്ങിയ ഒരു അമേരിക്കൻ നടനായ സക്കറി ഡേവിഡ് അലക്സാണ്ടർ എഫ്രോണിന്റേയും ( 1987 ) ജന്മദിനം.!
*****
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുൻഗാമികളിൽ ചിലർ
******
ഇരയിമ്മൻ തമ്പി ജ. (1782 -1862)
കെ.പി.എസ്സ്. മേനോൻ സീനിയർ ജ. (1898 -1982) 
കെ. പി. ഹോർമിസ്  ജ. (1917- 2015)
എൻ.എം. ജോസഫ് ജ. (1943-2022)
എൻ.ഡി. തിവാരി ജ. (1925- 2018)
ഓം പുരി (1950 - 2017)
ഇബ്രാഹിം അൽകാസി ജ. (1925 - 2020)
ഹെൻറി ബേർഗ്‌സൺ ജ. (1859-1941)
പിയറി ട്രൂഡോ ജ. (1919- 2000)
ലീ ഹാർവി ഓസ്വാൾഡ് ജ. (1939- 1963)
ജയിംസ് ട്രസ്‌ലോ ആഡംസ് ജ. (1878-1949)

338bcce9-2b94-4f75-9801-c0cd6de3df98

“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ടും, പല കീർത്തനങ്ങളും, കീചക വധം,ഉത്തരാ സ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടകഥകളും എഴുതുകയും കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ  സംഗീത പ്രതിഭ രവിവർമ്മ തമ്പി എന്ന ഇരയിമ്മൻ തമ്പി(1782 ഒക്ടോബർ 18, - 1862 ജൂലൈ 29),

fbe6ee79-e907-4c53-8a3c-b32e3d29beb3

1922 ലെ ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ (ICS)ഒന്നാം റാങ്കുനേടുകയും ഭരത്പൂർ സംസ്ഥാനത്തിന്റെ ദിവാനായും,തിരുച്ചി ജില്ലാ മജിസ്ട്രേറ്റായും  ശ്രീലങ്കയിലേയും ഖൈബർ-പഖ്തൂൺഖ്വായിലെ വിദേശകാര്യ ഉദ്യോഗസ്ഥനായും, പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ അംബാസിഡറായി സോവിയറ്റ് യൂണിയൻ(1952-61),ചൈന എന്നീ രാജ്യങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിയ്ക്കുകയും , സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദേശകാര്യവകുപ്പു സെക്രട്ടറിയും, യാത്രാ വിവരണങ്ങൾ ഉൾപ്പെടെ 12 ലധികം ഗ്രന്ഥങ്ങൾ രചിച്ച നയതന്ത്രജ്ഞനും,എഴുത്തുകാരനുമായ കുമാര പദ്മനാഭ ശിവശങ്കര മേനോൻ എന്ന കെ.പി.എസ്സ്. മേനോൻ സീനിയർ (ഒക്ടോബർ 18, 1898 – നവംബർ 22, 1982) ,

108856f9-2a58-45cf-b2a8-bf411e1f6f26

ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കുളങ്ങര പൗലോസ്‌ ഹോർമിസ് എന്ന കെ. പി. ഹോർമിസ്(1917 ഒക്ടോബർ 18 - 2015 ജനുവരി 26)

എട്ടാം കേരള നിയമസഭയിൽ പൂഞ്ഞാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന ജനതാദൾ (സെക്യുലർ) നേതാവായിരുന്ന പൊഫ.എൻ.എം.ജോസഫ് (1943 ഒക്റ്റോബർ 18- സെപ്റ്റംബർ 13, 2022)

04923cb7-8217-4a10-8d5f-c30864aa07e0

ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകരിൽ ഒരാളും ,  ഒരു നല്ല ചിത്രകാരനും ആയിരുന്ന ഇബ്രാഹിം അൽകാസ(18 ഒക്ടോബർ 1925 - 4 ഓഗസ്റ്റ് 2020),

കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച ഹിന്ദി സിനിമ നടൻ ഓം പുരി  (ഒക്ടോബർ 18, 1950 - ജനുവരി 6, 2017),  

അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികനും എഴുത്തുകാരനുമായിരുന്ന നോബൽ പുരസ്കാര ജേതാവ് ഹെൻറി ബേർഗ്‌സൺ (18 ഒക്ടോബർ 1859 – 4 ജനുവരി 1941),

3391d9da-d3a9-43af-b832-e684fa1c436c

ഫൗണ്ടിംഗ് ഒഫ് ന്യൂ ഇംഗ്ലണ്ട്,ജെഫേഴ്സനിയൻ പ്രിൻസിപ്പിൾസ് , ന്യൂ ഇംഗ്ലണ്ട് ഇൻ റിപ്പബ്ലിക് തുടങ്ങിയ പ്രശസ്ത ചരിത്രകൃതികൾ രചിച്ച ജയിംസ് ട്രസ്‌ലോ ആഡംസ്(1878 ഒക്റ്റോബർ 18-1949 മെയ് 18)

ഇപ്പോഴത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവും, ലിബറൽ പാർട്ടി നേതാവും , കാനഡയുടെ 15-ആമത്തെപ്രധാനമന്ത്രിയുമായിരുന്ന പിയറി ട്രൂഡോ (1919 ഒക്റ്റോബർ 18- സെപ്റ്റംബർ 28, 2000)

യുണൈറ്റഡ് സ്‌റ്റേറ്റിന്റെ 35-ാമത് പ്രസിഡന്റായ ജോൺ എഫ്. കെന്നഡിയെ വധിച്ച ഒരു യു.എസ്. മറൈൻ യുദ്ധ വിദഗ്ധൻ ആയിരുന്ന ലീ ഹാർവി ഓസ്വാൾഡ്  (1939 ഒക്റ്റോബർ 18- നവംബർ 24 1963)
*******

595a6faa-8c8c-4114-93b2-e73daa84b77d
സ്മരണഞ്ജലി !!!
്്്്്്്്്്്്
കെ വാസുദേവൻ മൂസത് മ. (1888-1965)
തെരുവത്ത് രാമൻ മ. (1917 - 2009  )
വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി മ. (1930-2013)
എ.ടി. ഉമ്മർ മ. (1933-2001)
ഓം പുരി  മ. (1950 - 2017)
എൻ.ഡി. തിവാരി ജ./മ. (1925- 2018)
വീരപ്പൻ മ. 1952-2004)
റാവൂരി ഭരദ്വാജ മ. (1927-2013 )
വിശ്വനാഥ സത്യനാരായണ മ.(1895-1976)
ചാൾസ് ബാബേജ് മ. (1791-1871)
തോമസ് ആൽ‌വാ എഡിസൺ മ.(1847-1931)
ബെഞ്ചമിൻ മൊളോയിസ് മ. (1955-1985)
ഹെന്റി ജോൺ ടെമ്പിൾ മ. (1784-1865)

6868026b-8adc-45d1-8c6b-85ae31318274

ദീർഘദർശിത്വമുള്ള കവിയായി, നോവലിസ്റ്റായി, ജീവചരിത്രകാരനായി, കഥാകൃത്തായി, ഉപന്യാസകാരനായി, വിവർത്തകനായി  അറിയപ്പെടുകയും നാലുകവിതാ സമാഹാരങ്ങൾ, പത്തൊമ്പത്‌ നോവലുകൾ, എട്ട്‌ കഥാസമാഹാരങ്ങൾ, ഒരു ബാലസാഹിത്യ കൃതി, പതിനൊന്ന്‌ ഉപന്യാസ സമാഹാരങ്ങൾ, രണ്ട്‌ നിരൂപണ ഗ്രന്ഥങ്ങൾ, നാല്‌ ജീവിതചരിത്രങ്ങൾ, മുപ്പത്തിനാല്‌ വ്യാഖ്യാനങ്ങൾ, ആത്മകഥ, മറ്റു വിഭാഗങ്ങളിൽപ്പെട്ട ഏഴുകൃതികൾ രചിക്കുകയും ചെയ്ത കെ വാസുദേവൻ മൂസത് (ജൂൺ 28,1888 - ഒക്റ്റോബർ 18, 1965),

മലയാള മാധ്യമരംഗത്ത് സായാഹ്ന ദിനപ്പത്ര പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച പ്രമുഖ പത്ര പ്രവർത്തകനും, എഴുത്തുകാരനും, സാമുഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന തെരുവത്ത് രാമൻ( - 2009 ഒക്ടോബർ 18 )

ab280edb-3be6-4cdf-9893-6fda2cb27b17

ഭിഷഗ്വരനും എഴുത്തുകാരനുമായിരുന്ന അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി(10 ഏപ്രിൽ 1930-18 ഒക്ടോബർ 2013).

 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , ' ഒരു നിമിഷം തരൂ...' 'നീലജലാശയത്തില്‍ ... ‘മാരിവില്ലു പന്തലിട്ട.....‘ പൊട്ടിക്കരഞ്ഞു കൊണ്ടൊമനേ ...‘ വാകപ്പൂ മരം ചൂടും.. ‘ തുടങ്ങി ഒട്ടേറെ മനോഹര ഗാനങള്‍  അവിസ്മരണീയമാക്കിയ, മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്ന അഞ്ചുകണ്ടി തളയ്ക്കൽ ഉമ്മർ എന്ന എ.റ്റി.ഉമ്മർ(10 മാർച്ച് 1933 - 18 ഒക്ടോബർ 2001).

a6f343c1-f13d-447a-ac4a-34707f7c6064

പ്രമുഖനായ ഒരു ആയുർവേദ പണ്ഡിതനും കവി സാമ്രാട്ട് എന്ന് പേരിൽ  അറിയപ്പെട്ടിരുന്ന വ്യക്തിയുമായ ആധുനിക തെലുങ്ക് സാഹിത്യകാരൻ വിശ്വനാഥ സത്യനാരായണൻ(10 സെപ്റ്റംബർ, 1895– 18 ഒക്ടോബർ, 1976)

2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ്‌ നാരായൺ ദത്ത് തിവാരി എന്നറിയപ്പെടുന്ന എൻ.ഡി.തിവാരി(1925 ഒക്ടോബർ 18-2018 ഒക്ടോബർ 18)

a2ad4245-48c6-46c3-9598-856cffb894fc

സാമൂഹിക പ്രതിബദ്ധതയോടെ മനുഷ്യനന്മ ലക്ഷ്യമാക്കി എഴുതിയുരുന്ന ഒരു തെലുഗു നോവലിസ്റ്റും, ചെറുകഥാകൃത്തും, കവിയും, നിരൂപകനും ജ്ഞാനപീഠ ജേതാവുമായിരുന്ന  റാവൂരി ഭരദ്വാജ ( 1927 ജൂലൈ 5- 2013 ഒക്ടോബർ 18),

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ ( ജനുവരി 18, 1952–ഒക്ടോബർ 18, 2004) .

ae660d26-13cf-4604-90de-852efa5a4e79

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ 1807 മുതൽ 1865 വരെ പല അധികാരിക പദവികൾ അലങ്കരിക്കുകയും ലിബറൽ പാർട്ടി രൂപം കൊണ്ടപോൾ രണ്ടു പ്രാവിശ്യം ബ്രിട്ടനിന്റെ പ്രധാനമന്ത്രിയാകുകയും ചെയ്ത ഹെൻറി ജോൺ ടെമ്പിൾ, മൂന്നാമത് വിസ്‌കൗണ്ട് പാമർസ്റ്റൺ (20 ഒക്ടോബർ 1784 - 18 ഒക്ടോബർ 1865)

1821ൽ ഡിഫറൻസ് എഞ്ചിൻ എന്ന ഉപകരണത്തിന്റെ രൂപരേഖ വികസിപ്പിക്കുകയും, 1831 ൽ ഇന്നത്തെ കമ്പ്യൂട്ടറിൻറെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കൽ എഞ്ചിൻഎന്ന ഉപകരണത്തിൻറെ ആശയം കൊണ്ടുവരുകയും ചെയ്ത കമ്പ്യൂട്ടറുകളുടെ പിതാവായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് (26 ഡിസംബർ 1791 – 18 ഒക്ടോബർ 1871) ,

cafc1d48-163e-4ebb-b418-f241d08254ea

ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ടമായ കണ്ടെത്തലുകൾ  നടത്തിയ  മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന തോമസ് ആൽ‌വാ എഡിസൺ  (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931),

ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരേ പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കയിലെ ഒരു കവിയും, രാഷ്ട്രീയപ്രവർത്തകനു മായിരുന്ന ബെഞ്ചമിൻ മൊളോയിസ്(  1955-1985 ഒക്റ്റോബർ 18)
*****

c4e6a7f5-994c-4267-a370-9d0077232b6e

ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1722 - ഫ്രാൻസ് കാരനായ C Hopfer ന് fire extinguisher ന് patent കിട്ടി.

1821 - റവ. ബഞ്ചമിൻ ബെയ്ലി കോട്ടയം ചാലുകുന്നിൽ സി.എം.എസ് പ്രസ് സ്ഥാപിച്ചു.

bd235041-a7ba-4890-8561-5188996de57b

1867 - അമേരിക്ക റഷ്യയിൽ നിന്നും 7.2 മില്ല്യൻ ഡോളറിനു അലാസ്ക വാങ്ങി.

1892- USA യിൽ ബഹു ദൂര ടെലിഫോൺ സംവിധാനം നിലവിൽ വന്നു

1922 - ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി) സ്ഥാപിതമായി.

1926 - ലിയോൺ ട്രോട്സ്കിയെയും കൂട്ടരേയും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി.

b7921c05-1adb-4751-aa42-c5ddf3a0cd0d

1942 - യുദ്ധത്തടവുകാരായ സൈനികരെ വധിക്കാൻ ഹിറ്റ്ലറുടെ ഉത്തരവ്.

1954 - ടെക്സാസ് ഇൻസ്ട്രുമെന്റ്സ്ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി.

1955 - ജെസ്സി ഓവൻസിനെ സർവകാല മികച്ച അത് ലറ്റായി പ്രഖ്യാപിച്ചു.

1967 - സോവിയറ്റ് പേടകം venera 4 ആദ്യമായി ശുക്രന്റെ അന്തരീക്ഷത്തിൽ എത്തി.

f5473841-e14f-44cc-b148-ec2cd0992d05

1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ് ഇടുന്നു.

1985 - കൽപ്പാക്കത്ത് ഫാസ്റ്റ് ബ്രീഡർ ,ടെസ്റ്റ് റിയാക്ടർ പ്രവർത്തനം തുടങ്ങി.

1991 - അസർബൈജാൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

cdec8e31-a6c9-4bbc-a409-9b95d488a20d

2004 - ഓപ്പറേഷൻ കൊക്കൂൺ എന്ന നടപടിയിലൂടെ കാട്ടുകൊള്ളക്കാരൻ വീരപ്പനെ വെടിവെച്ചു കൊന്നു.

2007 - ASHA (Accredited social health activist) പദ്ധതി നിലവിൽ വന്നു.

2007 -  പ്രസിഡണ്ട് ഭൂട്ടോ വധിക്കപ്പെട്ട ശേഷം പാക്കിസ്ഥാൻ വിട്ട് 7/8 വർഷം ലണ്ടനിലും ദുബായിലും പ്രവാസ ജീവിതം നയിച്ച ശേഷം ബേനസീർ ഭൂട്ടോ തിരിച്ചു വന്നു. രണ്ട് മാസത്തിനകം കൊല്ലപ്പെട്ടു.

2010 - ദേശീയ ഹരിത ട്രൈബ്യൂണൽ.. നിലവിൽ വന്നു.

dbeb30c8-7bc6-430b-9a12-15c3ae297fd4 - Copy

2013 - സിറിയയിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ അംഗത്വം നിരസിച്ച ആദ്യ രാജ്യമായി സൗദി അറേബ്യ.

2021 - ഉത്തരാഖണ്ഡ്, നേപ്പാൾ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 328 മില്ലിമീറ്റർ മഴ പെയ്തതിനെ തുടർന്ന് 100-ലധികം പേർ കൊല്ലപ്പെട്ടു .

dec4d4ee-5d4f-4671-a1ae-e2865f493c48 - Copy

2024-ൽ ഒരു പ്രധാന പവർ സ്റ്റേഷൻ തകരാറിലായതിനെത്തുടർന്ന് ക്യൂബയുടെ പവർ ഗ്രിഡ് അടച്ചുപൂട്ടി, 10 ദശലക്ഷം ആളുകളെ വൈദ്യുതിയില്ലാതെ തളർത്തി, സ്കൂളുകളും ബിസിനസുകളും അടച്ചുപൂട്ടി

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment