ഇന്ന് മാര്‍ച്ച് 4 : ലോക പൊണ്ണത്തടി ദിനം ! മുരളി ഗോപിയുടെയും കമാലിനി മുഖര്‍ജിയുടെയും ജന്മദിനം: ജര്‍മ്മനിയില്‍ നിന്ന് ജൂതന്മാരെ പുറത്താക്കിയതും അമേരിക്കൻ ഭരണഘടന നിലവിൽ വന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project march 4

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
കുംഭം 21
കാർത്തിക  / സപ്തമി
2025, മാർച്ച്  4 
ചൊവ്വ,

Advertisment

ഇന്ന്;

* ലോക പൊണ്ണത്തടി ദിനം! [ World Obesity Day ; പൊണ്ണത്തടിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിയാൻ അതിനെതിരെ ചിട്ടയായ വ്യായാമവും സമീകൃതാഹാരവും കൊണ്ട് ശാരീരികാരോഗ്യവും മാനസീക ക്ഷേമവും മെച്ചപ്പെടുത്താൻ വേണ്ട പൊതുജതാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം ]publive-image
* ലോക ടെന്നീസ് ദിനം![ കായിക ലോകത്തിലെ പ്രേക്ഷക ശ്രദ്ധയാകർഷിയ്ക്കുന്ന ഒരു പ്രമുഖ കായികവിനോദമായ ടെന്നീസിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ കളിയ്ക്കാൻ ഒരു ദിനം.]

* അന്താരാഷ്ട്ര സ്ക്രാപ്പ്ബുക്കിംഗ് വ്യവസായ ദിനം ! [International Scrapbooking Industry Day ;
ചിത്ര.]ഫോട്ടോകൾ, പേപ്പർസ്റ്റിക്കറുകൾ, ആക്സസറികൾ തുടങ്ങിയ വിവിധ  ഘടകങ്ങൾ ഉപയോഗിച്ച് മനോഹരമായ ആൽബങ്ങളും പുസ്തകങ്ങളും  സൃഷ്ടിക്കുന്നതിനെയാണ് സ്ക്രാപ് ബുക്കിംഗ് എന്നു പറയുന്നത്. ഇതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]publive-image
 .
* മാർച്ചിംഗ് ബാൻഡ് ദിനം![ Marching Band Day ; ഉപകരണസംഗീതവാദനത്തിൻ്റെ അകമ്പടിയിൽ സംഗീതാത്മകമായി ഒരേ താളത്തിൽ വരിയൊപ്പിച്ച് നടക്കുന്നതിൽ പരിശീലനം കിട്ടിയ ഒരു സംഘം ആളുകളുടെ പ്രകടനമാണ് മാർച്ചിങ്ങ് ബാൻ്റ് അതിനെക്കുറിച്ച് അറിയാൻ നയാനന്ദകരമായ ആ കാഴ്ച കാണാൻ ഒരു ദിനം. ] 

   *ദേശീയ സുരക്ഷ ദിനം ![  National Safety day ;പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും സ്വന്തം വീട്ടിലും ഓരോ പൗരനും സുരക്ഷിതത്വത്തോടെ ഇരിയ്ക്കാൻ ഇറങ്ങിനടക്കാൻ സ്വന്തം ജോലി ചെയ്യാൻ വിശ്രമിയ്ക്കാൻ ലഭിയ്ക്കുന്ന അവസരമാണ് അവകാശമാണ് ദേശീയ സുരക്ഷ ഇതിനെക്കുറിച്ച് അറിയാൻ പൊതുജനാവബോധം വളർത്താൻ ഒരു ദിനം.]publive-image

ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം  !

(World Day of the Fight Against Sexual Exploitation)
 
അമേരിക്ക; 
* നാഷണൽ ഹഗ് എ ജി.ഐ.  ദിനം! [National Hug a G.I. Day ;  സേവന പ്രവർത്തകർക്ക് ഊഷ്മളമായ ആലിംഗനങ്ങളും ഐക്യദാർഢ്യവും നൽകുക, യൂണിഫോമിലുള്ളവർക്ക് അചഞ്ചലമായ പിന്തുണയും]publive-image

* Toy Soldier Day!
* Fun Facts About Names Day!
* National Sons Day !
* National Grammar Day!
* Toy Soldier Day
* National Salt Awareness വീക്ക്‌
  [ Mon 4th, 2024 - Mon  11th, 2024 ]

 ഇന്നത്തെ മൊഴിമുത്തുകള്‍
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''ശിഷ്‌ടന്റെ ശീലം പോവീല-
ദുഷട സംസർഗ്ഗകാരണാൽ.
കോകിലത്തിൻ മൃദുസ്വനം-
പോകുമോ കാകസംഗമാൽ?''

''തരുണൻ, സുന്ദരൻ, നല്ല-തറവാട്ടിൽ ജനിച്ചവൻ,ശരി, വിദ്യ പഠിക്കാഞ്ഞാൽ- മുരുക്കിൻപൂവിനൊക്കുമേ.''

''ജാതിയല്ല ഗുണങ്ങൾക്കു-
ഹേതുവെന്നു നിനയ്ക്കുണം
നിതാരാം പൂജ്യനായീലേ-
വിദുരൻ ശൂദ്രനാകിലും?''

''പോയതോർത്തനുശോചിക്കാ
ഭാവി ചിന്തിച്ചിരുന്നിടാ
അപ്പോൾ വരുന്ന കാര്യത്തി
ലേർപ്പെട്ടീടുന്നു ബുദ്ധിമാൻ.''

   [  -മൂലൂർ എസ്. പത്മനാഭപ്പണിക്കർ ]publive-image
    ************
ഇന്നത്തെ പിറന്നാളുകാർ
******"
ഭരത് ഗോപിയുടെ മകനും, നടനും . ചെറുകഥാകൃത്തും, തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമായ മുരളി ഗോപിയുടെയും (1972),

കർണാടക ചലചിത്ര അഭിനേത്രിയും   ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റും, ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയും ആയ അനുരാധ എന്ന താരയുടെയും (1971),

ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്ന ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദയുടെയും (1951),  publive-image

ഒരു ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് കളിക്കാരനും , സിംഗിൾസ് കരിയറിലെ ഉയർന്ന റാങ്കിംഗ് 2007-ൽ ലോക നമ്പർ 213, ഡബിൾസിലെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് 2013 ജൂലൈ 22-ന് ലോക നമ്പർ 3,  2002 മുതൽ ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽ അംഗമായ രോഹൻ ബോപ്പണ്ണയുടെയും (1980 ),

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ച കമാലിനി മുഖർജിയുടെയും (1980), publive-image

നാടോടി കഥകളും ചരിത്രവും സമകാലികവും ഭ്രമാത്മക യാഥാർത്ഥ്യബോധത്തോടെ ലയിപ്പിക്കുന്ന" ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള പ്രവർത്തനത്തിന് 2012-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഒരു ചൈനീസ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ മോ യാൻ എന്ന ഗ്വാൻ മോയയുടേയും (1955) ജന്മദിനം !
******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർpublive-image
*******
ജോർജ് ഗാമോ(1904 മാർച്ച് 4-1968 ഓഗസ്റ്റ് 19)
എം പി ശങ്കുണ്ണി നായർ(1917 മാർച്ച് 4 - 2006)
കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013).
ചാൾസ് കോം(1894 മാർച്ച് 4–1963)
ചാൾസ് ഡിബ്ഡിൻ(4 മാർച്ച് 1745- 25 ജൂലെ 1814)
പ്രൊഫ. ജി. സോമനാഥൻ(4 മാർച്ച് 1934 – 13 ഡിസംബർ 2007).
ജോൺ ലോറൻസ്(1811 മാർച്ച് 4 – 1879 ജൂൺ 27). 
നോർമൻ ബെത്യൂൺ (മാർച്ച് 4, 1890 – നവംബർ 12, 1939;) 
ബെർട്ട കാസെറസ് (4 മാർച്ച് 1971- 2 മാർച്ച് 2016)
മിറിയം മക്കേബ യുടെയും(4 മാർച്ച് 1932 –  9 നവംബർ 2008).
വില്ല്യം നേപ്പിയർ ഷാ(മാർച്ച് 4, 1854 - മാർച്ച് 23, 1945).publive-image

 ഒരു സോവിയറ്റ്, അമേരിക്കൻ ബഹുസ്വര ശാസ്ത്രജ്ഞനും , സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും , പ്രപഞ്ചശാസ്ത്രജ്ഞനും, ജോർജ്ജ് ലെമൈട്രെയുടെ ബിഗ് ബാംഗ് സിദ്ധാന്തത്തിന്റെ ആദ്യകാല വക്താവും ഡെവലപ്പറും . ക്വാണ്ടം ടണലിംഗ് വഴി ആൽഫ ഡീകേയുടെ സൈദ്ധാന്തിക വിശദീകരണം കണ്ടെത്തിയ വ്യക്തിത്വവും, ആറ്റോമിക് ന്യൂക്ലിയസിന്റെ ആദ്യത്തെ ഗണിതശാസ്ത്ര മാതൃകയായ ലിക്വിഡ് ഡ്രോപ്പ് മോഡൽ കണ്ടുപിടിച്ചു വ്യക്തിത്വവും, ആയ ജോർജ്ജ് ഗാമോയുടെയും(1904 മാർച്ച് 4-1968 ഓഗസ്റ്റ് 19)

സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായരുടെയും (1917 മാർച്ച് 4 - 2006publive-image

സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്ന കമർ ആസാദ് ഹാഷ്മിയുടെയും (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013).

 എഴുത്തുകാരനും വ്യവസായിയും മനുഷ്യസ്‌നേഹിയും. ലെബനനിലെ ഫീനിഷ്യനിസം പ്രസ്ഥാനത്തിന്റെ നേതാവുമായി കണക്കാക്കപ്പെടുന്ന, ചാൾസ് കോർറ ത്തിൻ്റെയും (1894 മാർച്ച് 4–1963)

ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തുമായിരുന്ന ചാൾസ് ഡിബ്ഡിൻ്റെയും (4 മാർച്ച് 1745- 25 ജൂലൈ 1814)publive-image

മലയാളിയായ ഒരു കാർട്ടൂണിസ്റ്റും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫസർ. ജി. സോമനാഥൻ്റെയും(4 മാർച്ച് 1934 – 13 ഡിസംബർ 2007).

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയും വൈസ്രോയിയുമായിരുന്ന
 ജോൺ ലോറൻസി ൻ്റെയും (1811 മാർച്ച് 4 – 1879 ജൂൺ 27). 

കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്ന നോർമൻ ബെത്യൂണിൻ്റെയും  (മാർച്ച് 4, 1890 – നവംബർ 12, 1939;) publive-image

ഒരു ഹോണ്ടുറാൻ പരിസ്ഥിതി പ്രവർത്തകയും തദ്ദേശീയ നേതാവും [1] കൗൺസിൽ ഓഫ് പോപ്പുലർ ആൻഡ് ഇൻഡിജെനസ് ഓർഗനൈസേഷൻ ഓഫ് ഹോണ്ടുറാസ് (COPINH) സഹസ്ഥാപകയും കോർഡിനേറ്ററുമായിരുന്ന ബെർട്ട ഇസബെൽ കാസെറസ് ഫ്ലോറസ് ൻ്റെയും (4 മാർച്ച് 1971- 2 മാർച്ച് 2016)

ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ഒരു ഗായികയും, അഭിനേത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്ന മിറിയം മക്കേബ യുടെയും(4 മാർച്ച് 1932 –  9 നവംബർ 2008).publive-image
 
വായുമർദ്ദത്തിന്റെ ഏകകമായ മില്ലിബാർ; താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായ ടെഫിഗ്രാം എന്നിവ കണ്ടുപിടിച്ചു ഒരു ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റായ വില്ല്യം നേപ്പിയർ ഷായുടെയും ജന്മദിനം ആണ് ഇന്ന് (മാർച്ച് 4, 1854 - മാർച്ച് 23, 1945).
  
ഇന്നത്തെ സ്മരണ  !!!
*********
കെ.ആർ. നാരായണൻ മ. (1904 -1972)
റവ.ജോർജ്ജ് മാത്തൻ മ. (1819-1870)
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള മ. (1864-1946)
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്  മ. (1931-1988)
നൈനാൻ കോശി മ. (1934- 2015)
പി.എ. സാങ്മ മ. (1947-2016)
പി.കെ. നായർ മ. (1933-2016)
കൃഷ്ണ പ്രസാദ് ഭട്ടറായി മ. (1924-2011)
ജ്യോതീന്ദ്രനാഥ ടാഗൂർ മ.1849-1925
അർജുൻ സിങ് മ.(1930-2011)
ലാലാ ഹർദയാൽ മ. (1884-1939)
ഷെയ്ൻ കീത്ത് വോൺ മ.(1969 – 2022)
സാമുവൽ ടോളൻസ്കി മ. (1907-1973)publive-image
.  
ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയും, 1937-47 കാലഘട്ടങ്ങളിൽ ശ്രീമൂലം അസംബ്ലിയിൽ അംഗമായിരുന്ന വ്യക്തിയുമായ കെ.ആർ. നാരായണൻ്റെയും (26 മേയ് 1904 - 4 മാർച്ച് 1972). 

ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകനും മലയാളിയും ആദ്യ മലയാള ഭാഷാവ്യാകരണ കർത്താവും ആദ്യ മലയാളിപത്രാധിപരും സാമൂഹിക പരിഷ്കരണയത്നങ്ങളിൽ സജീവ പങ്കാളിയും ആംഗ്ലിക്കൻ സഭയിലെ (സി എം എസ് സഭ )ആദ്യ നാട്ടുപട്ടക്കാരനും(വൈദികൻ)ആയിരുന്ന റവ. ജോർജ്ജ് മാത്തൻ ൻ്റെയും(25 സെപ്റ്റംബർ 1819 - 4 മാർച്ച് 1870).[1]publive-image

 ശബ്ദതാരാവലിയെന്ന മലയാള ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെയും(1864 -1946 മാർച്ച് 4 )

പ്രസിദ്ധനായ കഥകളി സംഗീതജ്ഞനും . കേരളകലാമണ്ഡലത്തിലെ ആദ്യകാല സംഗീത വിദ്യാർത്ഥിയും കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ പ്രഥമ ശിഷ്യരിൽ ഒരാളും ആയിരുന്ന. കലാമണ്ഡലം ഉണ്ണികൃഷ്ണൻ കുറുപ്പിൻ്റെയും.(1931- മാർച്ച് 4, 1988)

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമായ നൈനാൻ കോശിയുടെയും(1934 ഫെബ്രുവരി 1 : 4 മാർച്ച് 2015) . publive-image

മുൻ ലോക്‌സഭാ സ്പീക്കറും,നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സഹസ്ഥാപകരിലൊരാളും 
 മേഘാലയയുടെ മുൻ മുഖ്യമന്ത്രിയുമായിരുന്നപി.എ. സാങ്മയുടെയും(സെപ്റ്റംബർ 1, 1947- 2016 മാര്ച്ച് 4 )

വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ചനാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്ന പരമേശ് കൃഷ്ണൻ നായർ എന്ന പി.കെ.നായരുടെയും(6 ഏപ്രിൽ 1933, :4 മാർച്ച് 2016).  

കൃഷ്ണ പ്രസാദ് ഭട്ടറായിനേപ്പാളിനെ സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് ഒരു ജനാധിപത്യ ബഹുകക്ഷി സംവിധാനത്തിലേക്ക് മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാക്കളിൽ ഒരാളായിരുന്ന
കിഷുഞ്ചി എന്നും അറിയപ്പെടുന്ന കൃഷ്ണ പ്രസാദ് ഭട്ടറായിയുടെയും (13 ഡിസംബർ 1924 – 4 മാർച്ച് 2011) publive-image 

ബംഗാളിൽ നിന്നുള്ള നാടകകൃത്ത്, സംഗീതജ്ഞൻ, എഡിറ്റർ, ചിത്രകാരൻ എന്നി നിലകളിൽ ശ്രദ്ധേയനും രവീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ട സഹോദരനുമായിരുന്ന ജ്യോതിരീന്ദ്രനാഥ ടാഗോറിൻ്റെയും (4 മെയ് 1849 - 4 മാർച്ച് 1925) 

ഇന്ത്യയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അർജുൻ സിങിൻ്റെയം
 (നവംബർ 5, 1930 - മാർച്ച് 4 2011).

ലാലാ ഹർദയാൽഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാലിൻ്റെയും(ഒക്ടോബർ 14, 1884 - മാർച്ച് 4, 1939)publive-image

 അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തെ  മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലോകത്തിലെ മികച്ച സ്പിൻ ബൗളർമാരിൽ ഒരാളായ
ഷെയ്ൻ കീത്ത് വോൺ എന്ന ഷെയ്ൻ വോണിൻ്റെയും (13 സെപ്റ്റംബർ 1969 – 4 മാർച്ച് 2022)

ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സാമുവൽ ടോളൻസ്കിയുടെയും. ചരമദിനമാണ് ഇന്ന്
(17 നവംബർ 1907- 4 മാർച്ച് 1973 )publive-image

ചരിത്രത്തിൽ ഇന്ന്…
*********
AD 51 - റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു..

1152 - ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.publive-image

1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധം

1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.

1699 -  ജർമ്മനിയിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.publive-image

1774 - ഒറിയോൺ നക്ഷത്ര മണ്ഡലത്തെ വില്യം ഹെർഷെൽ കണ്ടെത്തി..

1789 - അമേരിക്കൻ ഭരണഘടന നിലവിൽ വന്നു. ലോകത്തെ എഴുതപ്പെട്ട ആദ്യ ഭരണഘടന.

1801-ൽ വാഷിംഗ്ടൺ ഡിസിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായി തോമസ് ജെഫേഴ്സൺ മാറി.publive-image

1824 - കപ്പൽ തകർച്ചയിൽ നിന്ന് ജീവൻ സംരക്ഷിക്കുന്നതിനുള്ള ദേശീയ സ്ഥാപനം" യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥാപിതമായി.

1841-  രാജ്യത്തെ അഭിസംബോധന ചെയ്ത് എറ്റവും ദൈർഘ്യം ഏറിയ പ്രഥമ പ്രസിഡൻഷ്യൽ പ്രസംഗം അമേരിക്കൻ പ്രഡിഡന്റ് വില്യം ഹെൻറി ഹാരിസൺ  നടത്തി (8443 വാക്കുകൾ)

1849 - പുതിയ അമേരിക്കൻ പ്രസിഡന്റിന് ചുമതല ഏൽക്കാൻ സാധിക്കാത്തതിനെ തുടർന്ന് സെനറ്റർ ഡേവിഡ് അച്ചിസ്റ്റൺ താത്കാലിക പ്രസിഡന്റ് ആയി ചുമതല ഏറ്റുpublive-image

1861- എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റു. അമേരിക്കൻ ചരിത്രത്തിൽ മിക്ക പ്രസിഡന്റുമാരും ചുമതല ഏറ്റത് ഈ ദിവസം ആണ്

1882 - ബ്രിട്ടനിലെ ആദ്യ ഇലക്ട്രിക്ക് ട്രാം കിഴക്കൻ ലണ്ടനിൽ ഓടി തുടങ്ങി

1899 -  ക്വീൻസ്‌ലാൻഡിലെ കുക്ക്‌ടൗണിൻ്റെ വടക്ക് ഭാഗത്ത് വീശിയടിച്ച മഹിന ചുഴലിക്കാറ്റ് 12 മീറ്റർ തിരമാലയിൽ 300-ലധികം ആളുകളുടെ മരണത്തിന് കാരണമായി.publive-image

1913 - അമേരിക്കയിൽ ദേശാടന പക്ഷികളെ വെടി വയ്ക്കുന്നത് നിരോധിച്ചു.

1918 - കാനാസിലെ ഫുൻസ്റ്റൻ ആർമി ക്യാമ്പിൽ , ലോകം മുഴുവൻ ദുരന്തം വിതച്ച സ്പാനിഷ് ഫ്ലൂ ആദ്യമായി തിരിച്ചറിഞ്ഞു. 50-100 ദശലക്ഷം ആളുകൾ മരിച്ച മഹാമാരി.

1922 - ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ അനധികൃത രൂപാന്തരമായ "നോസ്ഫെറാട്ടു" എന്ന ആദ്യ വാമ്പയർ ചിത്രം ബെർലിൻ സുവോളജിക്കൽ ഗാർഡനിൽ പ്രദർശിപ്പിച്ചു.

1924 - Happy birthday to you എന്ന പ്രശസ്‌ത ഗാനം ക്ലെയ്ഡൻ സണ്ണി പ്രസിദ്ധീകരിച്ചു.

1927 -  ന്യൂയോർക്ക് യാങ്കീസുമായി ഒരു സീസണിൽ $70,000 എന്ന 3 വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷം ബേബ് റൂത്ത് MLB ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി.

1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.

1937 -  നടൻ പോൾ മുനിയും ലൂയിസ് റെയ്‌നറും 9-ാമത് അക്കാദമി അവാർഡിൽ "ദി ഗ്രേറ്റ് സീഗ്‌ഫെൽഡ്" എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡുകൾ നേടി.

1943 - അഭിനേതാക്കളായ ജെയിംസ് കാഗ്നിയും ഗ്രീർ ഗാർസണും 15-ാമത് അക്കാദമി അവാർഡുകളിൽ മിസിസ് മിനിവർ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡുകൾ നേടി.

1943 -  തെക്കുപടിഞ്ഞാറൻ പസഫിക്കിലെ ബിസ്മാർക്ക് കടലിലെ യുദ്ധം അവസാനിച്ചു.publive-image

1944 - പകൽ‌ വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.

1945 - ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.

1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.
1951-ൽ, ആദ്യത്തെ ഏഷ്യൻ ഗെയിംസ് മാർച്ച് 4 മുതൽ 11 വരെ സംഘടിപ്പിച്ചു.publive-image

1948-ൽ, ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ, ക്രിസ് എവർട്ടിനെ പരാജയപ്പെടുത്തി NYC-യിൽ WTA ടൂർ ചാമ്പ്യൻഷിപ്പ് നിലനിർത്തി.
ഇന്ന് കലാ സാംസ്കാരിക പരിപാടികൾ

1949 - ഇസ്രായേലിന് യു. എൻ അംഗത്വം നൽകാൻ രക്ഷാസമിതി ശുപാർശ ചെയ്തുpublive-image

1950 - വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.

1951- ഒന്നാം ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി.

1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.
1961-ൽ ആദ്യത്തെ ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തു.publive-image

1961- ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ആയ ഐ.എൻ. എസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.

1962 - അന്റാർട്ടിക്കയിലെ ആദ്യ ആണവ വൈദ്യുതി നിലയം പ്രവർത്തനം ആരംഭിച്ചു.

1902 -  അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (AAA) ചിക്കാഗോയിൽ സ്ഥാപിതമായി

1970 - ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.publive-image

1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.

1977 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളറായ കോളിൻ ക്രോഫ്റ്റ് പോർട്ട്-ഓഫ്-സ്പെയിനിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെതിരെ 8-29-ന് നേടിയിരുന്നു.

1979 - ജൂപിറ്റർ ഗ്രഹത്തിന്റെ വളയത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി വോയജർ 1 ഉപഗ്രഹം പകർത്തി.

1980 - റോബർട്ട് മുഗാബെ സിംബാബ് വെയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡണ്ടായി.

1997 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നുpublive-image

2007- എസ്റ്റോണിയ, ഇൻറർനെറ്റ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി.

2009 - ഒരു രാഷ്ട്രത്തലവനെതിരെ ( സുഡാൻ പ്രസിഡണ്ട് – ഒമർ അലി ബാഷർ ) ആദ്യമായി, യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു..

2012 - വ്ലാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു..

2016 - രാജ്യത്തെ ദേശീയ പാതയിലുള്ള എല്ലാ റെയിൽവേ ലവൽ ക്രോസുകൾക്കും പകരം മേൽ പാലങ്ങൾ നിർമിക്കുന്ന സേതു ഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു.  2019 ൽ പൂർത്തീകരിക്കുമെന്നു പ്രഖ്യാപനം.

2018 - മുൻ റഷ്യൻ ചാരൻ സെർഗെയിയും മകളും ഇംഗ്ളണ്ടിൽ വെച്ചു ഞരമ്പുകളെ ബാധിക്കുന്ന രാസ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
.

Advertisment