Advertisment

ഇന്ന് ജനുവരി 9: ഇൻഡ്യ : പ്രവാസി ഭാരതീയ ദിനം! എം.ടി ജൊവാൻ ബെയ്‌സിന്റെയും ജെ കെ സിമ്മണ്‍സിന്റെയും ജന്മദിനം: സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ത്തിയെന്നാരോപിച്ച് 700 ജൂതന്മാരെ ജീവനോടെ ചുട്ടെരിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project JANUARY 9

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം1200  
ധനു 25
ഭരണി / ദശമി
2025, ജനുവരി 9, 
വ്യാഴം

ഇന്ന്;


*ഇൻഡ്യ : പ്രവാസി ഭാരതീയ ദിനം.! [ ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് (1905) മഹാത്മജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമ്മയ്ക്ക്‌.]publive-image

* അന്താരാഷ്ട്ര നൃത്തസംവിധായകരുടെ ദിനം  ![International Choreographers Day
ലോകത്തിൻ്റെ നാനാഭാഗത്തുനിന്നുമുള്ള നർത്തകരെയും, നൃത്തസംവിധായകരെയും, നൃത്താസ്വാദകരെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ഒരു ദിനം.]

* ഒരു ദിവസം ദൈവമായി കളിക്കുക ! [Play God Day ; പ്ലേ ഗോഡ് ഡേ എന്ന ആശയം വളരെ ലളിതമാണ്. നാം ഒരു ദിവസത്തേക്ക്  ദൈവമായിരുന്നെങ്കിൽ എന്ത് ചെയ്യും?  ഒരു ചെറിയ മാന്ത്രിക ആംഗ്യത്തിലൂടെ ഒരാളുടെ ദിവസം പ്രകാശിപ്പിക്കുന്നത് ലോകത്ത് സന്തോഷത്തിന്റെ അലയൊലികൾ സൃഷ്ടിക്കുന്നത്. എന്നിങ്ങനെയുള്ള ചിന്തകൾക്കായി ഇന്ന് ഒരു ദിവസം  ശ്രമിക്കുക, കളിക്കുക!]publive-image

* പ്രവൃത്തി ദിവസത്തിലെ കവിത ! [Poetry at Work ഡേ ; ദൈനംദിന ഓഫീസ് സംഭാഷണങ്ങൾ സർഗ്ഗാത്മകതയുടെ വാക്യങ്ങളാൽ സന്നിവേശിപ്പിക്കുക, ക്യുബിക്കിളുകളെ കാവ്യാത്മക ആവിഷ്‌കാരത്തിന്റെ സങ്കേതങ്ങളാക്കി മാറ്റുകയും അതുല്യമായ ഐക്യബോധം വളർത്തുകയും ചെയ്യുക.  സ്വയം അടുത്ത കീറ്റ്‌സോ വേഡ്‌സ്‌വർത്തോ ഷേക്‌സ്‌പിയറോ ആകാൻ  ഇഷ്ടമാണോ? സ്വന്തം സൃഷ്ടിപരമായ കഴിവുകളെ പ്രകാശിപ്പിക്കാനുള്ള അവസരമാണ് പ്രവൃത്തി ദിനത്തിലെ കവിത ]

* നാഷണൽ ലോ എൻഫോഴ്‌സ്‌മെന്റ് അഭിനന്ദന ദിനം! [National Law Enforcement Appreciation Day; 
ദേശീയ നിയമപാലകരെ അഭിനന്ദിക്കുന്ന ദിനം നമുക്കെല്ലാവർക്കും സുരക്ഷിതമായ ഗ്രാമങ്ങളും നഗരങ്ങളും വേണം. നമ്മുടെ കുടുംബാംഗങ്ങൾ ഭയപ്പെടാതെ ജീവിയ്ക്കാനും നമ്മുടെ കുട്ടികൾ സുരക്ഷിതരായി തെരുവിലൂടെ കളിയ്ക്കാനും നടക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ഇപ്രകാരം നമ്മുടെ സമൂഹത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സേവനത്തിന് നന്ദി പറയുന്നതിനാണ് നാഷണൽ ലോ എൻഫോഴ്‌സ്‌മെൻ്റ് അഭിനന്ദന ദിനം ആരംഭിച്ചത്.]publive-image

* ദേശീയ ഷോപ്പിംഗിനായിട്ടള്ള യാത്രാ ദിനം ! [National Shop for Travel ഡേ ; നമ്മുടെ അവധിക്കാലം ആസ്വദിയ്ക്കാനുള്ള വിശാലമായ ഒരു യാത്രയോ, വിശാലമായ ഷോപ്പിംഗിനായിട്ടുള്ള ഒരു യാത്രയോ ആസൂത്രണം ചെയ്യുന്നതിനുള്ള ആരംഭിയ്ക്കുന്നതിനോ ഉള്ള ഒരു ദിനം.]

* ദേശീയ ബലൂൺ പറത്തൽ ദിനം ! [National Balloon Ascension ഡേ;  വായുനിറച്ച് ആകാശം മുട്ടെ ഉയരത്തിൽ പറത്താൻ കഴിയുന്ന,  ബലൂൺ എന്ന ഈ വിസ്മയത്തിന്റെ വർണ്ണാഭമായ മേളത്തിനു വേണ്ടി ഒരു ദിനം  ]publive-image

* ദേശീയ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ദിനം ! [National Static Electricity Day
ഒരു വസ്തുവിൻ്റെ ഉപരിതലത്തിലുള്ള വർദ്ധിച്ച വൈദ്യുത ചാർജിനെയാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്ന് പറയുന്നത്. ഈ ചാർജ് ഒന്നുകിൽ പറഞ്ഞ പ്രതലത്തിൽ കുറച്ചു നേരം നിലനിൽക്കും, തുടർന്ന് ഭൂമിയിലേക്ക് സഞ്ചരിക്കും, പിന്നീട് ഡിസ്ചാർജ് ചെയ്യപ്പെടും, അല്ലെങ്കിൽ അത് മറ്റൊരു വസ്തുവിലേക്ക് മാറ്റും.

സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ദിനമാകട്ടെ എല്ലാ വർഷവും ജനുവരി 9 നാണ് ആചരിയ്ക്കുന്നത്.  സ്വല്പം തമാശയുള്ള (ചിലപ്പോൾ ശല്യപ്പെടുത്തുന്ന) ആ വൈദ്യുത ചാർജ്; ആ പ്രതിഭാസം അത് എന്തുകൊണ്ട്, എങ്ങനെ സംഭവിക്കുന്നു എന്നറിയുന്നതിനു വേണ്ടി കൂടി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണ്.publive-image

 സ്റ്റാറ്റിക് ഇലക്ട്രിസിറ്റി മനുഷ്യർക്ക് അപരിചിതമല്ല, കാരണം മിക്ക ഇടങ്ങളിലും  അതിൻ്റെ ഫലങ്ങൾ നമുക്ക്  അനുഭവിക്കാനും അറിയാനും കഴിയും. സ്റ്റാറ്റിക് ഇലക്‌ട്രിസിറ്റി വെറും സ്റ്റാറ്റിക് ഷോക്ക് എന്നതിലുപരി കൂടുതൽ രൂപങ്ങളിൽ നമുക്ക് ചുറ്റും ഉണ്ട്, അത് തികച്ചും ഉപയോഗപ്രദവും നിരുപദ്രവകരവുമാണ് എന്ന് അറിയാൻ ഒരു ദിനം.]

* ദേശീയ വേഡ് നേർഡ് ദിനം ![National Word Nerd ഡേ ; നിങ്ങൾ ഭാഷയിലെ  വാക്കുകളെയും പദങ്ങളെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണോ? കൂടാതെ പദങ്ങളുടെയും വാക്കുകളുടെയും ഉത്ഭവത്തെ കുറിച്ചും രൂപാന്തരത്തെക്കുറിച്ചും നിരന്തരം അന്വേഷണം നടത്തുന്ന ഒരു വ്യക്തി കൂടിയാണോ നിങ്ങൾ? എങ്കിൽ , നിങ്ങളുടെ ആന്തരിക ഭാഷാ പ്രേമിയെ ഉത്തേജിപ്പിയ്ക്കുന്നതിനും വാക്കുകളും വാക്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുഴുകുന്നതിനുമായി ഒരു ദിനം. ]publive-image

* ദേശീയ ആപ്രിക്കോട്ട് ദിനം ! [National Apricot ഡേ ; പുതിയതോ ഉണങ്ങിയതോ ആയ ഈ രുചികരമായ പഴം ലഘുഭക്ഷണമായി കഴിക്കുവാനും ഒരു നല്ല വിളവെടുപ്പിനായി പുതിയ ഒരു ആപ്രിക്കോട്ട് നടുവാനും ഒരു ദിവസം]

* ദേശീയ കാസൗലെറ്റ് ദിനം ! [National Cassoulet ഡേ ; രുചികരമായ മാംസം, ചെറുപയർ, സുഗന്ധമുള്ള പച്ചമരുന്നുകൾ എന്നിവ അടങ്ങിയ  സാവധാനത്തിൽ പാകം ചെയ്ത ഫ്രഞ്ച് കാസറോൾ - ആസ്വദിയ്ക്കാൻ ഒരു ദിനം ]

സദ്ഗരു ശിവലിംഗദാസ സ്വാമി സമാധി ദിനം!

വർക്കല ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം സ്ഥാപക ദിനം!
.
* ഘർഷണ വൈദ്യുതി ദിനം ! (Static Electricity Day)
* പനാമ : രക്ത സാക്ഷി ദിനം !
* ദക്ഷിണ സുഡാൻ: ശാന്തി കരാർ ദിനം !

publive-image
         
.            ഇന്നത്തെ മൊഴിമുത്ത്
.             ്്്്്്്്്്്്്്്്്്്
 ''വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശനത്തിനും വേണ്ടിയാവണം''

.           [ - ശ്രീനാരായണഗുരു]
           *********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*******
സമകാലിക നാടോടി സംഗീതത്തിൽ പലപ്പോഴും പ്രതിഷേധത്തിന്റെയും സാമൂഹിക നീതിയുടെയും ഗാനങ്ങൾ ഉൾപ്പെടുത്തി 30-ലധികം ആൽബങ്ങൾ പുറത്തിറക്കുകയും 60 വർഷത്തിലേറെയായി  സ്പാനിഷിലും ഇംഗ്ലീഷിലും കുറഞ്ഞത് ആറ് മറ്റ് ഭാഷകളിലെ ഗാനങ്ങളും റെക്കോർഡ് ചെയ്തിട്ടുള്ള ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ ജൊവാൻ ബെയ്‌സ് എന്നാ ജോവാൻ ചന്ദോസ് ബെയ്‌സിന്റെയും  ( 1941),publive-image

സ്പൈഡർമാൻ, വിപ്ലാഷ് തുടങ്ങിയ ചിത്രങ്ങളിലെ ബഹുമുഖ പ്രകടനത്തിന് പേരുകേട്ട അമേരിക്കൻ നടൻ ജെ കെ   സിമ്മൺസിന്റെയും (1955),

വെയിൽസ് രാജകുമാരിയും ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ വില്യം രാജകുമാരന്റെ ഭാര്യയുമായമായ  കാതറിൻ എലിസബത്ത് മിഡിൽറ്റണിന്റെയും ( 1982),ജന്മദിനം !    
       
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
**********
ഒ ചന്തുമേനോന്‍  ജ.( 1847- 1899)
വി. കൃഷ്ണൻ തമ്പി ജ.(1890 -1938)
വി ഉണ്ണികൃഷ്ണൻ നായർ ജ.(1893- 1985)
കളത്തിൽ വേലായുധൻ നായർ ജ.(1912-1976)
ഈപ്പൻ വർഗീസ്  ജ.( 1932- 2011)
എം.ടി. പത്മ      ജ.( 1943-2024 )
ഹർ ഗോവിന്ദ്‌ ഖുരാന  ജ.(1922-2011)
സുന്ദർലാൽ ബഹുഗുണ ജ. (1927-2021)
മഹേന്ദ്രകപൂർ ജ. (1930- 2008)
സിമോൺ ദ ബൊവ ജ.( 1908-1986)
റിച്ചാർഡ്  നിക്സൺ ജ.(1913-1994)
അഹമ്മദ് സെക്കൂ ടൂറെ ജ.(1922-1984)publive-image

ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യത്തെ  ലക്ഷണ‌യുക്തമായ   ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യ ചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്ന  റാവു ബഹദൂർ ഒയ്യാരത്ത് ചന്തുമേനോൻ(1847 ജനുവരി 9 -1899 സെപ്തംബർ 8) ,

താടകാവധം ,വല്ലീകുമാരം, ചൂഡാമണി എന്നീ ആട്ടക്കഥയുടെ കർത്താവും, കഥകളി ക്ലബ് സമ്പ്രദായത്തിന്റെ ഉപജ്ഞതാവും, തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പാളും കവി, ഗദ്യകാരൻ, നാടകകൃത്ത്, ഗായകൻ, ഗാനരചയിതാവ് എന്നി നിലകളിലും ശോഭിച്ച വടശ്ശേരി കൃഷ്ണൻ തമ്പി എന്ന വി. കൃഷ്ണൻ തമ്പി(1890 ജനുവരി 9- 1938) ,publive-image

ലഘു കവിതകൾ എഴുതുന്നതിൽ പ്രാഗൽഭ്യം തെളിയച്ച കവിയും , ടാഗോറിന്റെയും ബങ്കിം ചന്ദ്രന്റെയും ബംഗാളി കൃതികൾ മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തുകയും ചെയ്യുകയും നിരൂപണങ്ങൾ എഴുതുകയും ചെയ്ത വി ഉണ്ണികൃഷ്ണൻ നായർ (ജനുവരി 9 1893 - 1985 മെയ് 19 ),

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി,നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റ്റ്,   എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റ്റ്, കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാള്‍, കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം   എന്നീ നിലകളിൽ അറിയപെടുന്ന   കളത്തിൽ വേലായുധൻ നായർ ( 1912, ജനുവരി 9 -  1976, സെപ്റ്റംബർ 1)

 publive-image

അഞ്ചാം കേരള നിയമസഭയിൽ പള്ളുരുത്തി മണ്ഡലത്തെയും  എട്ടാം നിയമസഭയിൽ  റാന്നി  മണ്ഡലത്തെയും പ്രതിനിധീകരിച്ച കേരള കോൺഗ്രസ് നേതാവ്   ഈപ്പൻ വർഗീസ്(9 ജനുവരി 1932 - 9 നവംബർ 2011)

കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ   കൊയിലാണ്ടിയിൽ  നിന്നുള്ള അംഗവുമായിരുന്ന എം.ടി. പത്മ(9 ജനുവരി 1943-2024 നവംബർ 12)publive-image

ജനിതക എൻജിനീയറിംഗിലെ   ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലോരാളായി പരിഗണിക്കപ്പെടുന്ന നോബല്‍ പുരസ്ക്കാര വിജേതാവും  ഇന്ത്യൻ ശാസ്‌ത്രജ്ഞനുമായ   ഹർ ഗോവിന്ദ്‌ ഖുരാന   (ജനുവരി 9, 1922 - നവംബർ 9 2011),

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവും ,1970 കളിൽ ചിപ്കോപ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും, പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും, ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി വർഷങ്ങളോളം പോരാടിയ സുന്ദർലാൽ ബഹുഗുണ( 1927 ജനുവരി 9 - 21 മേയ് 2021)

publive-image

മേരെ ദേഷ് കി ധര്‍തി സോനാ ഉഗ്‌ലേ‘, ഭാരത് കാ രഹ്നാവാലാ ഹും, പുരബ് ഔര്‍ പശ്ചിം,  ‘ചലോ ഏക് ബാര്‍ ഫിര്‍ സേ‘  ‘നീലെ ഗഗന്‍ കെ തലെ" , "ന മു ച്ചുപ്പാക്കെ ജിയൊ " തുടങ്ങിയ അനവധി ഗാനങ്ങൾ നമുക്ക് നൽകിയ ഗായകൻ മഹേന്ദ്രകപൂർ (ജനുവരി 9, 1930- സെപ്റ്റംബർ  28, 2008)

ഖൗമി യക് ജീഹതി ഓർ ഇസ്‌ലാം (ഉർദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുർ (ഉർദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷൻ ടുദി എക്‌സിജീസ് ഓഫ് ഖുർആൻ (ഇംഗ്ലീഷ്) മആലിമുത്തസവ്വുഫിൽ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി)  ഇബ്‌നു തൈമിയ്യയുടെ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇൻ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുൽ ഉബൂദിയ്യ  തുടങ്ങിയ കൃതികൾ രചിച്ച ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, ജമാഅത്തെ ഇസ്‌ലാമി അമീറും, ഗ്രന്ഥകാരനുമായിരുന്ന അബ്ദുൽ ഹഖ് അൻസാരി (1931 ജനുവരി 9 - ഒക്റ്റോബർ 3, 2012),publive-image

ആഫ്രിക്കൻ രാഷ്ട്രീയ നേതാവും , ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന അഹമ്മദ് സെക്കൂ ടൂറെ  (ജനുവരി 9, 1922 - മാർച്ച് 26, 1984),

ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും   സ്ത്രീവാദിയും സാമൂഹിക സൈദ്ധാന്തികയും സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന  ദ സെക്കൻഡ് സെക്സ്. എന്ന കൃതിയുടെ രചയിതാവും ആയ  സിമോൺ ദ ബൊവ   (Simone de Beauvoir) (ജനുവരി 9, 1908 – ഏപ്രിൽ 14, 1986),

അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയിരുന്ന റിച്ചാർഡ് മിൽഹൌസ് നിക്സൺ(1913 ജനുവരി 9- 1994 ഏപ്രിൽ 22)

publive-image

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ചെമ്പ്രശ്ശേരി തങ്ങൾ മ.( 1875-1922)
വിംസി (വി.എം.ബാലചന്ദ്രൻ) മ. (1924-2010)
പി. ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ മ.(1941- 2015)
എം സി വർഗീസ്, മ. (1933-2006)
സത്യേന്ദ്രനാഥ ടാഗൂർ മ.(1842-1923)
സർ ഛോതുറാം മ. (1881-1945)
തോമസ് ബിർച്ച് മ. (1705-1766)
മറിയ ഗെറ്റാനാ ആനേസി മ.(1718-1799)
നെപ്പോളിയൻ മൂന്നാമൻ മ. (1808-1873)
ആലീസ് ഫ്രഞ്ച് മ. (1850-1934)
പോൾ ഡൗഗെർറ്റി  മ.(1877- 1947 )
എമിലി ഗ്രീൻ ബാൾക്ക് മ. (1867-1961)
ബിൽ ടെറി മ. (1898-1989)
ബോബ് സാഗെറ്റ് മ. (1956-2022)

publive-image

മലബാർ കലാപത്തിൽ  നേതൃത്വ സ്ഥാനം വഹിച്ച  മുസ്‌ലിം പണ്ഡിതനും  പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമിച്ച സംഭവത്തില്‍ ബ്രിട്ടീഷ്‌   യുദ്ധ കോടതിയിൽ വിചാരണ ചെയ്യുകയും വെടിവച്ച് കൊല്ലുകയും ചെയ്ത  ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ എന്ന ചെമ്പ്രശ്ശേരി തങ്ങൾ (1875 - 1922 ജനുവരി 9), 

കളിയെഴുത്തിന്റെ കുലപതി  വിളയാട്ടശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രന്‍ എന്ന  വിംസി  (1925 നവംബർ 25-2010 ജനുവരി 9),

publive-image

സിദ്ധവൈദ്യനും 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശ' ത്തിന്റെ  രചയിതാവുമായിരുന്ന   പി. ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ(മരണം 9 ജനുവരി 2015),

മംഗളം ദിനപ്പത്രം, മംഗളം ആഴ്ച്ചപ്പതിപ്പ്, കന്യക, ബാലമംഗളം, സിനിമാമംഗളം തുടങ്ങിയ മംഗളം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും, അസോസിയേഷന്‍   ഒഫ് ബിസിനസ് എക്സിക്യൂട്ടിവ്യുകെ ഫെലോയും,  കേരള പ്രസ് അക്കാദമി, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍, കേരള ബുക്ക് ഡെലവപ്മെന്റ് കൗണ്‍സില്‍ എന്നിവയില്‍ അംഗവും, ചില്‍ഡ്രന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും ആയിരുന്ന
 എം സി  വർഗീസ് (1933- 2006 ജനുവരി 9 )

publive-image

എഴുത്തുകാരൻ, സംഗീതസവിധായകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനും,ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനും,രബീന്ദ്രനാഥ് ടാഗോറിന്റെ മൂത്ത സഹോദരനായ ദേബേന്ദ്രനാഥ് ടാഗോറിന്റെ രണ്ടാമത്തെ മകനും  ബ്രിട്ടീഷ് ഭരണകാലത്ത് സ്ത്രീശാക്തീകരണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയുമായിരുന്ന സത്യേന്ദ്രനാഥ് ടാഗോർ (1 ജൂൺ 1842 – 9 ജനുവരി 1923),

നാഷണൽ യൂണിയനിസ്റ്റ് പാർട്ടിയുടെ സഹസ്ഥാപകനും ബ്രിട്ടീഷ് ഇന്ത്യയിൽ യുണൈറ്റഡ് പഞ്ചാബ് പ്രവിശ്യ ഭരിക്കുകയും ചെയ്ത ഇന്ത്യൻ രാഷ്ട്രീയക്കാരനും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങളുടെ പ്രചാരകനുമായിരുന്ന സർ ഛോതുറാം (24 നവംബർ 1881-1945 ജനുവരി 9),publive-image

ഒരു ബ്രിട്ടീഷ് ചരിത്രകാരനും, മ്യൂസിയത്തിലെ  പുസ്തകങ്ങളുടെ സൂക്ഷിപ്പുകാരനുമായിരുന്ന തോമസ് ബിർച്ച ( 23 നവംബർ 1705 - 9 ജനുവരി 1766) 

ആനേസി വക്രം എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി  പ്രതിപാദിച്ചിട്ടുള്ള ഇൻസ്തിത്യൂസിയോനി അനലിതിഷെ എന്ന കൃതി എഴുതിയ ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞ മറിയ ഗെറ്റാനാ ആനേസ് (മേയ് 16, 1718-ജനുവരി 9, 1799 )

1848 മുതൽ 1852 വരെ  ഫ്രാൻസിന്റെ  ആദ്യത്തെ പ്രസിഡന്റും, 1852 മുതൽ ഫ്രഞ്ച് ചക്രവർത്തിയായ ഫ്രാൻസിന്റെ അവസാന രാജാവും  നെപ്പോളിയൻ ഒന്നാമന്റെ അനന്തരവനുമായ ചാൾസ്-ലൂയിസ് നെപ്പോളിയൻ ബോണപാർട്ട്(20 ഏപ്രിൽ 1808 - 9 ജനുവരി 1873)publive-image

ദ ബിഷപ്സ് വാഗബോണ്ട് ,നിറ്റേർസ് ഇൻ ദ സൺ, വി ഓൾ,ദ മാൻ ഓഫ് ദ അവർ , സ്റ്റോറീസ് ദാറ്റ് എന്റ് വെൽ , എ സ്റ്റെപ്പ് ഓൺ ദ സ്റ്റേർ തുടങ്ങിയ കൃതികൾ രചിച്ച ഒക്ടേവ് താനെറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന  അമേരിക്കൻ നോവലിസ്റ്റ് ആലീസ് ഫ്രഞ്ച് ( മാർച്ച് 19, 1850 – ജനുവരി 9, 1934),

ന്യൂ ഇംഗ്ലണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തി സമുദ്രസംബന്ധമായ ചിത്രരചനകൾ നടത്തുകയും, അനേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും  ക്യാൻവാസിലേക്കു പകർത്തിയ അമേരിക്കൻ ചിത്രകാരൻ പോൾ ഡൗഗെർറ്റി (1877 സെപ്റ്റംബർ 6-1947 ജനുവരി 9 ),.publive-image

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും ആയ എമിലി ഗ്രീൻ ബാൾക്ക് (ജനുവരി 8, 1867 -ജനുവരി 9, 1961)

1930-ൽ നാഷണൽ ലീഗിന്റെ മോസ്റ്റ് വാല്യുയബിൽ പ്ലേയർ അവാർഡ് ലഭിച്ച അമേരിക്കൻ ബേസ്ബാൾ കളിക്കാരൻ വില്യം ഹാരോൾഡ് ടെറി എന്ന ബിൽ ടെറി (1898 ഒക്ടോബർ 30-1989 ജനുവരി 9 ),

അമേരിക്കൻ ഹാസ്യനടനും നടനും ടെലിവിഷൻ അവതാരകനും സിറ്റ്കോം, ഫുൾ ഹൗസിൽ അഭിനയിച്ചതിലൂടെ പ്രശസ്തനും ആയിരുന്ന റോബർട്ട് ലെയ്ൻ സാഗെറ്റ്  (മേയ് 17, 1956 - ജനുവരി 9, 2022) 
********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1349 - സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ബ്യൂബോണിക് പ്ലേഗ് പടർത്തിയെന്നാരോപിച്ച് 700 ജൂതന്മാരെ ജീവനോടെ ചുട്ടെരിച്ചു

publive-image

1760 - ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.

1768 - ബ്രിട്ടീഷ് കുതിരസവാരിക്കാരനായ ഫിലിപ്പ് ആസ്റ്റ്ലി ലണ്ടനിൽ ലോകത്തിലെ ആദ്യത്തെ ആധുനിക സർക്കസ് നടത്തി.

publive-image

1799 - നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.

1816 - സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.publive-image

1839 ജോലി ഫ്രാൻസിലെ ലൂയിസ്- ജാക്വസ്- മണ്ടേ ഡാഗുറെയാണ് ലോകത്തിലെ ആദ്യത്തെ വാണിജ്യ ഫോട്ടോഗ്രാഫി, ഡാഗ്യൂറോടൈപ്പ് പ്രഖ്യാപിച്ചത്

1863 - ലണ്ടൻ ഭൂഗർഭ റയിൽ സം‌വിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.

1915 - പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ്മദിനം!

publive-image

1923 - ഹെലികോപ്റ്ററിന്റെ ആദ്യത്തെ പരീക്ഷണ പറക്കൽ (ഡോൺ യുവാൻഡില സീർവ )

1929 - ടിൻ ടിൻ കാർട്ടൂൺ പരമ്പരയിലെ ആദ്യ പുസ്തകം വിപണിയിലിറങ്ങി.

1935 - 'പ്രഭാതം' ദിനപ്പത്രം ആരംഭിച്ചു

1942 - ആഫ്രിക്കൻ-അമേരിക്കൻ ബോക്‌സർ ജോ ലൂയിസ് കെഒഡ് ബഡ്ഡി ബെയർ MSG-യിലെ ആദ്യ റൗണ്ടിൽ 20-ാം തവണയും തന്റെ ലോക ഹെവിവെയ്റ്റ് കിരീടം നിലനിർത്തി.

1982 - ഇന്ത്യൻ പര്യവേക്ഷണ സംഘം ദക്ഷിണ ധ്രുവത്തിൽ (അന്റാർട്ടിക്ക)
എത്തി, ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു.publive-image

1993 - മുംബൈയിൽ ഉണ്ടായ വർഗീയ ലഹളയിൽ അറുപതിലേറെ മരണം.

1994 - ഗുരുവായൂർ-തൃശൂർ തീവണ്ടി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

2001 -  അമേരിക്കൻ പോപ്പ് ഗായകൻ മൈക്കൽ ജാക്സൺ 29-ാമത് അമേരിക്കൻ മ്യൂസിക് അവാർഡിൽ ആർട്ടിസ്റ്റ് ഓഫ് ദ സെഞ്ച്വറി അവാർഡ് നേടി.publive-image

2001 - ആപ്പിൾ അതിന്റെ ഐക്കണിക് ഡിജിറ്റൽ മീഡിയ ആപ്ലിക്കേഷനായ iTunes അവതരിപ്പിച്ചു

2004 - ബ്രോഡ് കാസ്റ്റിങ്ങ് കേബിൾ സർവീസുകൾ TRAl യുടെ പരിധിയിൽ കൊണ്ട് വന്നു .

2005 - പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻ‌ഗാമിയായി മഹമൂദ് അബ്ബാസ് നെ തിരഞ്ഞെടുത്തു.

2007 - Apple inc. ടച്ച് കഴിവുകളും ഐപോഡും ക്യാമറയും മറ്റ് സവിശേഷതകളും സംയോജിപ്പിച്ച് വിപ്ലവകരമായ കണ്ടുപിടുത്തമായ ഐഫോൺ സിഇഒ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചു.publive-image

2014 - ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2015 - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.publive-image

2017 - ഫിഫയുടെ 2016ലെ മികച്ച താരമായി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment