ഇന്ന് ഡിസംബര്‍ 26: ദത്താത്രേയ ജയന്തി ! ലോക ബോക്സിങ് ദിനം. വിജയരാഘവന്റേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഇ. ചന്ദ്രശേഖരന്റെയും ജന്മദിനം: ക്രിസ്റ്റഫര്‍ കൊളംബസ് ഹെയ്തിയിലെ പുതിയ ലോകത്തിലെ ആദ്യത്തെ സ്പാനിഷ് വാസസ്ഥലമായ ലാ നവിദാദ് സ്ഥാപിച്ചതും മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project december 26

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
ധനു 11
ചോതി  / ഏകാദശി
2024ഡിസംബർ 26, 
വ്യാഴം

ഇന്ന്;

*സ്വർഗ്ഗവാതിൽ ഏകാദശി !
* ശബരിമല മണ്ഡലവിളക്ക് !

* ദത്താത്രേയ ജയന്തി [വിഷ്ണു, ബ്രഹ്മാവ്, ശിവന് എന്നിവരുടെ ത്രിമൂർത്തി രൂപമായ  
ഹെെന്ദവദേവത ദത്താത്രേയൻ്റെ (ദത്തൻ്റെ) ജനനത്തെ അനുസ്മരിക്കുന്ന ഒരു  ഉത്സവം.]publive-image

* വീർ ബാൽ ദിവസ് ! [1704-ൽ മതം മാറുന്നതിനെ ചെറുത്ത  പത്താമത്തെ സിഖ് ഗുരു ഗോവിന്ദ് സിംഗിന്റെ 4 പുത്രന്മാരെ മുഗൾ സ്വേച്ഛാധിപതി ഔറംഗസേബിന്റെ സൈന്യാധിപൻ കൊലപ്പെടുത്തിയതിനെ അനുസ്മരിയ്ക്കാൻ ഒരു ദിവസം.]

*സുനാമി ഓർമ്മദിനം [2004] ! [സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്.]

* കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനം (1925) !publive-image

* ലോക ബോക്സിങ് ദിനം  ! Boxing, Day ; (കായിക ഇനമായ ബോക്സിങ് അല്ല), ക്രിസ്മസിൻ്റെ പിറ്റേന്ന് ബോക്സ് നിറയെ മധുര പലഹാരവുമായി സാന്താക്ലോസ് അപ്പുപ്പൻ വരുമെന്ന വിശ്വാസത്തെ സംബന്ധിച്ച് പറയപ്പെടുന്ന ഒരു പ്രധാന ദിവസം. കൂടാതെ ഷോപ്പിംഗ്, സംഭാവന, സമ്മാനങ്ങൾ എന്നിവയിലൂടെ ഈ ദിനം ക്രൈസ്തവർക്കിടയിൽ എമ്പാടും ആഘോഷിക്കപ്പെടുന്നു. 
ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ(MCG ) സ്റ്റേഡിയത്തിൽ വെച്ച്  സന്ദർശനത്തിനെത്തുന്ന മറ്റൊരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടം ഈ ദിനത്തിൽ എല്ലാ വർഷവും നടക്കാറുണ്ട്. ഇത് 'ബോക്സിങ്ങ് ഡേ  ടെസ്റ്റ് 'എന്നപേരിൽ അറിയപ്പെടുന്നു]

* പ്രശ്നമാർഗ്ഗ ഗുരുദേവ ദിനം!
* സെയ്ന്റ് സ്റ്റീഫൻസ് ഡേ !

* സ്ലോവേനിയ: സ്വാതന്ത്ര്യ /ഏകത ദിനം!
* ബൾഗേറിയ : പിതൃദിനം!

* USA ; 
* ദേശീയ നന്ദി കുറിപ്പ് ദിനം ![National Thank You Note Day ; പുരാതന കാലത്ത് ഈജിപ്ഷ്യൻ, ചൈനീസ് സമൂഹങ്ങൾക്കിടയിൽ  പാപ്പിറസ് ഇലകൾ (പേപ്പറുകൾ) ഉപയോഗിച്ച് തങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്  കത്തുകളോ സന്ദേശങ്ങളോ എഴുതി അയയ്ക്കുമായിരുന്നു.  1800-കളുടെ തുടക്കത്തിൽ യൂറോപ്യന്മാർ ഇതിനെ സോഷ്യൽ നോട്ടുകൾ എഴുതി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും എത്തിച്ചു കൊടുക്കുന്ന വിധത്തിലാക്കി മാററി.
 ഇതാണ്, ഇന്നത്തെ ഗ്രീറ്റിംഗ് കാർഡിന്റെ തുടക്കം ]publive-image

* ദേശീയ വൈനർ ദിനം ! [National Whiner’s Day ; പോസിറ്റീവ് മനോഭാവത്തോടെ, നോക്കിയാൽ ഓരോ വെല്ലുവിളിയും വളരാനുള്ള ഒരു അവസരമാണ്!  പരാതി പറഞ്ഞു പാഴാക്കാൻ ഉള്ളതല്ല കാരണം ജീവിതം വളരെ ചെറുതാണ്.

എന്ന കാരണത്താൽ ജീവിതത്തിൽ കാര്യങ്ങൾ ഒന്നും ശരിയാകാത്തതിനാൽ ക്ഷീണിതരും നിരാശരും ആയവർക്ക് നിരാശ തോന്നാതിരിയ്ക്കാൻ ഒരു ദിവസം. തങ്ങളുടെ പക്കൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിനു പകരം തങ്ങളുടെ പക്കലുള്ളതിനെ വിലമതിക്കാൻ  പ്രേരിപ്പിക്കുന്നതിന് ലോകം ദേശീയ വിനർ ദിനം ആചരിയ്ക്കുന്നു. publive-image

1986-ൽ, മിഷിഗനിലെ കാരോയിൽ നിന്നുള്ള കെവിൻ സബോർണിയാണ് ദേശീയ വിനർ ദിനം ആരംഭിച്ചത്]

* ദേശീയ മിഠായി ചൂരൽ ദിനം ! [National Candy Cane Day ; അവധി ദിവസങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ചുവപ്പും വെള്ളയും വരകളുള്ള മിഠായികൾളെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

*സെൻ്റ് സ്റ്റീഫൻസ്  ഡേ! [പാശ്ചാത്യ ക്രിസ്ത്യാനികൾക്കിടയിൽ ഡിസംബർ 26 നും കിഴക്കൻ ക്രിസ്ത്യാനികൾക്കിടയിൽ ഡിസംബർ 27 നും ആഘോഷിക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ രക്തസാക്ഷി അല്ലെങ്കിൽ പ്രോട്ടോമാർട്ടിറായ വിശുദ്ധ സ്റ്റീഫനെ അനുസ്മരിക്കുന്ന ഒരു ക്രിസ്ത്യൻ വിശുദ്ധ ദിനമാണ് സെൻ്റ് സ്റ്റീഫൻ്റെ പെരുന്നാൾ എന്നും അറിയപ്പെടുന്ന സെൻ്റ് സ്റ്റീഫൻസ് ദിനംpublive-image

 ക്രിസ്തുമതം സ്വീകരിച്ച ഗ്രീക്ക് ജൂതനായിരുന്നു സ്റ്റീഫൻ. ആദ്യകാല ക്രിസ്ത്യൻ സഭയെ സംഘടിപ്പിക്കുന്നതിൽ സഹായിക്കുന്നതിനായി ഏഴ് ഡീക്കൻമാരിൽ ഒരാളായി അദ്ദേഹത്തെ നിയമിച്ചു.

ക്രിസ്തുവിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മതപ്രസംഗം കാരണം, ജൂതനായ അദ്ദേഹത്തിൽ മതനിന്ദ ആരോപിക്കപ്പെട്ട്, ഏകദേശം CE 34-ൽ ഒരു യഹൂദ കോടതി അദ്ദേഹത്തിനുമേൽ വിചാരണ നടത്തി. വിചാരണാ വേളയിൽ സ്റ്റീഫൻ ഒരു നീണ്ട പ്രസംഗം നടത്തി, ക്രിസ്തുമതം മോശയുടെ പഠിപ്പിക്കലുകളെ പിന്തുണയ്ക്കുന്നുവെന്ന് വാദിച്ചു. ഇത്  ജൂതന്മാരായ ജനക്കൂട്ടത്തെ രോഷാകുലരാക്കി, ആ ജനക്കൂട്ടം വിചാരണമധ്യേ അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടു വന്ന് കല്ലെറിഞ്ഞു കൊന്നു. ]publive-image

.  ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്‌്‌്‌്
“ശത്രു നിങ്ങളെ നിരന്തരം ആക്രമിക്കുന്നുവെങ്കിൽ;കിട്ടാവുന്ന ആയുധവും, തരക്കാരെയും കൂട്ടി നിങ്ങളെ നിഷ്കാസനം ചെയ്യാൻ പരിശ്രമിക്കുന്നുവെങ്കിൽ സധൈര്യം മുന്നോട്ടു തന്നെ സഞ്ചരിക്കുക. കാരണം നിങ്ങൾ സഞ്ചരിക്കുന്നത്‌ യഥാർത്ഥ പാതയിലൂടെ തന്നെയാണ്. 
എന്നാൽ, ശത്രു നിങ്ങളെ പുകഴ്ത്തുന്നുവെങ്കിൽ, നിങ്ങളോടു സ്നേഹം പ്രകടിക്കുവാൻ താൽപര്യപ്പെടുന്നുവെങ്കിൽ നിങ്ങൾ ഉറപ്പിയ്ക്കുക, കാരണം നിങ്ങൾക്കു മാർഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നു  [ -മാവോ സേതൂങ് ][ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി]

.**************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*******
അന്തരിച്ച നാടകാചാര്യൻ എൻ എൻ പിള്ളയുടെയുടെ മകനും പ്രശസ്ത നാടക-സിനിമാ നടനുമായ വിജയരാഘവന്റേയും (1951),publive-image

കേരളത്തിലെ കോൺഗ്രസ്(ഐ) നേതാക്കളിൽ ഒരാളും, കോട്ടയം നിയമസഭാ മണ്ഡലത്തിൽ  നിന്നുള്ള എം.എൽ.എ.യും മുൻവനം, ഗതാഗത, പരിസ്ഥിതി, കായിക, സിനിമാ വകുപ്പു മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയും (1949),

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവും.,  കേരള സംസ്ഥാനത്തെ മുൻ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന   ഇ. ചന്ദ്രശേഖരൻ്റെയും (1948),

publive-image

തമിഴ്, തെലുങ്ക്, മലയാളം, കന്നട ചിത്രങ്ങളിൽഅഭിനയിച്ചിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമായ തനുശ്രീ ഘോഷിന്റേയും (1980),

ഗഡ്ചിരോളി ജില്ലയിലെ വനമേഖലയിലുള്ള ആദിവാസി വിഭാഗമായ 'ഗോണ്ട്'കളുടെ ക്ഷേമത്തേയും, ഉന്നമനത്തെയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന   സാമൂഹിക പ്രവർത്തകനും, മഗ്സസെ പുരസ്ക്കാര ജേതാവും, ബാബ ആംതേയുടെ മകനുമായ ഡോക്ടർ പ്രകാശ് മുരളീധർ ആംതേയുടെയും ( 1948),publive-image

അമേരിക്കൻ പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ  ജോസഫ് ലെറ്റോയുടെയും (1971)ജന്മദിനം !
*******

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
ഇടയാറന്മുള വര്‍ഗ്ഗീസ് ജ. (1908 -1994),
ഡോ.നരേന്ദ്ര പ്രസാദ് ജ. (1945-2003)
ഉദ്ധം സിംഗ്  ജ. (1899 –1940)
ബാബ ആമ്ടെ ജ. (1914  -2008 )
താരക് മേത്ത ജ. (1929-2017)
അലക്സാൻഡർ അംഫിറ്റിയാട്രോവ് ജ. (1862-1938)
ഡിയോൺ ബൗസിക്കോൾട്ട്‌ ജ. (1820-1871)
മോറീസ് ഉത്രില്ലൊ ജ. (1883 -1955)
ഹെൻറി മില്ലർ ജ. (1891-1980)
മാവോ സേ തൂങ്ങ്‌ ജ. (1893-1976 )
എമിലി ഷെങ്കൽ ജ. (1910 -1996)
ചാൾസ് ബാബേജ് ജ. (1791-1871)publive-image

അധ്യാപകനും.കവിയും, സാഹിത്യകാരനും , വാഗ്മിയും ആയിരുന്ന   മഹാകവി ഇടയാറന്മുള വര്‍ഗ്ഗീസ് എന്നാ കെ എം വര്‍ഗ്ഗീസ് (1908 ഡിസംബർ 26- ഫെബ്രുവരി 12, 1994),

3) മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ഡോ.നരേന്ദ്ര പ്രസാദ് ( 1945-2003 നവംബര്‍ 3)publive-image

ജാലിയന്‍ വാലാ  വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാര്‍ത്തിയ മൈക്കല്‍ ഓഡയറിനെ നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന ഉദ്ധം സിംഗ് (26 ഡിസംബര്‍ 1899 – 31 ജൂലൈ 1940), 

പത്മശ്രീ, ബജാജ് അവാർഡ്,   കൃഷിരത്ന,   ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി   പുരസ്കാരങ്ങൾ ലഭിച്ച  സാമൂഹ്യ പ്രവർത്തകനും ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവര്ക്കൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിൽപങ്കെടുക്കുകയും, കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമായ   “ആനന്ദവൻ" സ്ഥാപിക്കുകയും ചെയ്ത മുരളീധർ ദേവീദാസ് ആംടേ എന്ന ബാബാ ആമ്ടെ (1914 ഡിസംബർ 26 -2008 ഫെബ്രുവരി 9) ,publive-image

ഇന്ത്യൻ കോളമിസ്റ്റും എഴുത്തുകാരനും ഹ്യൂമറിസ്റ്റും ആയ ദുനിയാ നെ ഉണ്ട ചസ്മ എഴുതിയ ഹിറ്റ് ഇന്ത്യൻ സിറ്റ്‌കോം താരക് മേത്ത കാ ഊൾട്ട ചാഷ്മയ്ക്ക് പ്രചോദനം നൽകിയ താരക് ജാനുഭായ് മേത്ത(26 ഡിസംബർ 1929 - 1 മാർച്ച് 2017),

ഡിജിറ്റൽ പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം കൊണ്ടുവന്ന ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് കെ‌എച്ച് എഫ്‌ആർ‌എസ്(26 ഡിസംബർ 1791 - 18 ഒക്ടോബർ 1871).publive-image

പത്രപ്രവർത്തകനും  ചരിത്രകാരനും   അറിയപ്പെടുന്ന നോവലിസ്റ്റുമായിരുന്ന അലെക്സാൻഡെർ അംഫിറ്റിയാട്രോവ് (ഡിസംബർ 26, 1862  – ഫെബ്രുവരി 26, 1938 ) ,

ഐറിഷ് നടനും നാടകകൃത്തും , റിപ്പ് വാൻ വിങ്കിൾ, ലണ്ടൻ അഷ്വറൻസ് എന്നീ നാടകങ്ങളിൽ അഭിനയിച്ച്  പ്രശസ്തനായ  ഡിയോൺ ബൗസിക്കോൾട്ട് (26 ഡിസംബർ 1820 - 2  സെപ്റ്റംബർ 1871),

വലിയ ചുവരെഴുത്തുകളോടുകൂടിയതും പഴക്കം ചെന്നതുമായ ദൃശ്യങ്ങൾ കടുപ്പംകൂടിയ നിറങ്ങളിൽ  വരയ്ക്കുകയും, പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമാറ് എണ്ണച്ചായത്തിൽ ചിത്രങ്ങൾ രചിച്ച ഫ്രഞ്ചു ചിത്രകാരൻ മോറീസ് ഉത്രില്ല( 1883 ഡിസംബർ 26- 1955 നവംബർ 5),

publive-image

നിലവിലുള്ള സാഹിത്യ രൂപങ്ങളിൽ നിന്ന് വേർപെടുത്തി, സ്വഭാവപഠനം, സാമൂഹിക വിമർശനം, ദാർശനിക പ്രതിഫലനം, ബോധപ്രവാഹം, സ്പഷ്ടമായ ഭാഷ, ലൈംഗികത, സർറിയലിസ്‌റ്റ് രഹിത കൂട്ടുകെട്ട്, മിസ്റ്റിസിസം എന്നിവ സമന്വയിപ്പിച്ച ഒരു പുതിയ തരം അർദ്ധ-ആത്മകഥാപരമായ നോവൽ വികസിപ്പിച്ച  ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും ഉപന്യാസകാരനുമായിരുന്ന ഹെൻറി വാലന്റൈൻ മില്ലർ(ഡിസംബർ 26, 1891 - ജൂൺ 7, 1980)

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയും, വിപ്ലവകാരിയും, ഗറില്ലാ യുദ്ധതന്ത്രജ്ഞനും, മാർക്സിസ്റ്റ്‌ ചിന്തകനും, ആയിരുന്ന മാവോ സേതൂങ്(1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9),publive-image

ഓസ്ട്രിയൻ സ്വദേശിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  സഹയാത്രികയും ഭാര്യയുമായിരുന്ന  എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996) 
******
സ്മരണാഞ്ജലി !!!
്്്്്്്്്്്്്
സ്വാതി തിരുനാൾ, മ. (1813-1846)
കാർട്ടൂണിസ്റ്റ് ശങ്കർ മ. (1902-1989)
കെ.സരസ്വതി അമ്മ മ. (1919-1975 )
കെ.പി. കൃഷ്ണകുമാർ  മ. (1958-1989)
പള്ളിക്കര മുഹമ്മദ് മ. (1930 -1994)
രാജൻ ദേവദാസ് മ. (1921-2014). 
കൊതുകു നാണപ്പൻ മ. (1935-1994)
(എസ് നാരായണൻ നമ്പൂതിരി)
കെ.പി. കൃഷ്ണകുമാർ  മ. (1958-1989)
ബാബർ മ.  (1483–1530 )
യശ്പാൽ മ. (1903 –1976)
എന്‍. സാവിത്രി മ. (1936–1981)
ബിന ദാസ്  മ. (1911 - 1986) 
ശങ്കർ ദയാൽ ശർമ മ. (1918 -  1999)
എസ്. ബംഗാരപ്പ മ. (1932 - 2011) 
 ഹെൻ‌റി  ദെരൊസിയോ മ. (1809 -1831 )
മെൽവിൽ ഡ്യൂയി  മ. (1851 -1931)
പെയർ ബോണി മ. (1895- 1944)
ഹാരി എസ്. ട്രൂമാൻ മ. (1884 - 1972)
ഡെസ്മണ്ട് ടുട്ടു മ. (1931-2021)
കെറി പാക്കർ മ. (1937 - 2005 )
ജെറാൾഡ് ഫോർഡ് മ. (1913-2006)

publive-image

തിരുവിതാംകൂർ രാജ്യത്തിന്റെ മഹാരാജാവും സംഗീത തത്പരനും കർണാടക, ഹിന്ദുസ്ഥാനി ശൈലികളിലായി 400-ലധികം ക്ലാസിക്കൽ കോമ്പോസിഷനുകളുടെ കർത്താവുമായ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവ്(1813 ഏപ്രിൽ 16 - 26 ഡിസംബർ 1846),

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീ സ്വാതന്ത്ര്യവാദിയും അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതിയ  കെ.സരസ്വതി അമ്മ (1919 ഫെബ്രുവരി 4 -1975 ഡിസംബർ 26)

publive-image

അന്താരാഷ്ട്ര പ്രശസ്തനായ ശിൽപ്പിയും ആധുനിക ഇന്ത്യൻ ചിത്രകലയിലെ   റാഡിക്കൽ മൂവ്മെന്റിന് രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്ന   കെ.പി. കൃഷ്ണകുമാർ (1958- 26 ഡിസംബർ 1989),

മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള (1902- 1989 ഡിസംബർ 26),

ചെറുകഥാകാരനും, രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനും സിനിമ സംവിധായകനും, നോവലിസ്റ്റും ആയിരുന്ന പള്ളിക്കര മുഹമ്മദ് (1930 ജൂലൈ 1- ഡിസംബർ 26,1994),publive-image

നെഹ്രു മുതൽ മൻമോഹൻ സിങ് വരെയുള്ള ഇന്ത്യാ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചപ്പോൾ ഫോട്ടോ യെടുത്തിരുന്ന ഇന്തോ-അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്ന രാജൻ ദേവദാസ് (1921 - 26 ഡിസംബർ 2014). 

1980 കളിലും 1990 കളിലും മലയാള സിനിമകളിലെ ഇന്ത്യൻ നാടക-ചലച്ചിത്ര നടനും മിമിക്രി ആർട്ടിസ്റ്റുമായിരുന്നു കൊതുകു നാണപ്പൻ എന്നറിയപ്പെട്ടിരുന്ന എസ്. നാരായണൻ നമ്പൂതിരി
(1935 - 1994 ഡിസംബർ 26)

മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ  ബാബർ എന്ന്‍ വിളിച്ചിരുന്ന സഹീറുദ്ദീൻ മുഹമ്മദ് 
(1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26), 

ഹിന്ദി സാഹിത്യകാരനും, വിപ്ലവ് എന്ന മാസികയുടെ എഡിറ്ററും, പത്രപ്രവർത്തകനുമായിരുന്ന യശ്പാൽ (ഡിസംബർ: 3, 1903–ഡിസംബർ :26, 1976),publive-image

കൊഞ്ചും ചിലങ്കൈ, പാശമലര്‍, കളത്തൂര്‍ കണ്ണമ്മ, പാവമന്നിപ്പ് , പാര്‍ത്താല്‍ പശി തീരും , കൈകൊടുത്ത ദൈവം, തിരുവിളയാടല്‍, പടിത്താല്‍ മാത്രം പോതുമാ, തുടങ്ങിയ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച   തെലുഗ് നടി എന്‍. സാവിത്രി
  ( 6 ഡിസംബര്‍ 1936 – 26 ഡിസംബര്‍ 1981)

2) ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ്
(24-ഓഗസ്റ്റ്-1911 - 26-ഡിസംബർ-1986) ,

മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ഉപ-രാഷ്ട്രപതി (1987-1992), മുൻ കേന്ദ്രമന്ത്രി, രണ്ട് തവണ ലോക്സഭാംഗം, സംസ്ഥാന ഗവർണർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും 1992 മുതൽ 1997 വരെ ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയാവുകയും ചെയ്ത ഡോ. ശങ്കർ ദയാൽ ശർമ്മ
 (1918 ഓഗസ്റ്റ് 19 - ഡിസംബർ 26, 1999),publive-image

കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനും,  ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായും, മുഖ്യമന്ത്രിയായും എം പി യായും സേവനമനുഷ്ഠിച്ച എസ്. ബംഗാരപ്പ
 (ഒക്ടോബർ 26 1932 -ഡിസംബർ 26 2011) ,

ഭാവഗീതത്തിന്റെ സൗരഭ്യം വഹിക്കുന്നവയും, ഇന്ദ്രിയപരതയും പ്രകൃതിനിരീക്ഷണവും ദേശാഭിമാനവും തുളുമ്പുന്നതും ആയ കവിതകൾ എഴുതിയ ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമായ ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ
 (1809 ഏപ്രിൽ 18- 1831 ഡിസംബർ 26),publive-image

ഒരു അമേരിക്കൻലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽപുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ‍‍‍‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി 
(1851 ഡിസംബർ 10 -1931 ഡിസംബർ 26),

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രഞ്ചു വിചാരണക്കോടതി ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്കിയ, ഫ്രഞ്ചു ഗെസ്റ്റപോയുടെ തലവന്മാരിൽ ഒരാളായിരുന്ന പെയർ ബോണി
(25 ജനവരി 1895- 26 ഡിസംബർ 1944),publive-image

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടാനുള്ള തീരുമാനമെടുത്ത് യുദ്ധം അവസാനിപ്പിച്ച അമേരിക്കൻ     ഐക്യനാടുകളുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ
 (മെയ് 8, 1884 – ഡിസംബർ 26, 1972),

1984 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഒരു ദക്ഷിണാഫ്രിക്കൻ ആംഗ്ലിക്കൻ ബിഷപ്പും ദൈവ ശാസ്ത്രജ്ഞനും വർണ്ണവിവേചന വിരുദ്ധ, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നഡെസ്മണ്ട് എംപിലോ ടുട്ടു (OMSG CH GCStJ) (7 ഒക്ടോബർ 1931 - 26 ഡിസംബർ 2021),

publive-image

ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിക്കുകയും, വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കുകയും, ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാനുമായിരുന്ന കെറി പാക്കർ എന്ന കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ(1937 ഡിസംബർ 17  - 2005 ഡിസംബർ 26),

യുണൈറ്റഡ്‌ സ്റ്റേറ്റ്സിന്റെ 38-ാമത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച  ജെറാൾഡ് റുഡോൾഫ് ഫോർഡ് ജൂനിയർ ( ലെസ്ലി ലിഞ്ച് കിംഗ് ജൂനിയർ) (ജൂലൈ 14, 1913 - ഡിസംബർ 26, 2006) 
*********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1492 - ക്രിസ്റ്റഫർ കൊളംബസ് ഹെയ്തിയിലെ പുതിയ ലോകത്തിലെ ആദ്യത്തെ സ്പാനിഷ് വാസസ്ഥലമായ ലാ നവിദാദ് സ്ഥാപിച്ചു.publive-image

1606 -  വില്യം ഷേക്സ്പിയറിന്റെ "കിംഗ് ലിയർ" ആദ്യമായി അറിയപ്പെടുന്ന പ്രകടനം ക്രമീകരിച്ചു.

1704 - ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളായ ഫത്തേ സിംഗിനേയും സോരാവർ സിംഗിനേയും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ജനറൽ വസീർ ഖാൻ കൊലപ്പെടുത്തി.

1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.

1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു.

1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.publive-image

1907 - സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മിതവാദി, തീവ്രവാദി എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.

1908 - ടോമി ബേൺസിനെ പരാജയപ്പെടുത്തി ലോക ബോക്‌സിംഗ് ഹെവിവെയ്റ്റ് കിരീടം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ പുരുഷനായി ജാക്ക് ജോൺസൺ മാറി.

1925 - എംഎൻ റോയ്, എവ്‌ലിൻ ട്രെന്റ്, അബാനി മുഖർജി, എംപിടി ആചാര്യ എന്നിവർ ചേർന്ന് കാൺപൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചു.

1941  ഒന്നാം ലോകമഹായുദ്ധ സമയത്ത്, വിൻസ്റ്റൺ ചർച്ചിൽ യുഎസ് കോൺഗ്രസിന്റെ യോഗത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.publive-image

1951- നിത്യ ഹരിത നായകൻ പ്രേം നസീർ ആദ്യമായി സിനിമക്ക് വേണ്ടി മുവീ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

1982 - ടൈം മാഗസിൻ ചരിത്രത്തിലാദ്യമായി ജിവനില്ലാത്ത വ്യക്തിയെ (Personal computer) Man of the Year ആയി പ്രഖ്യാപിക്കുന്നു.

1990 - റഷ്യക്കാരനായ അനറ്റോലി കാർപോവിനെ തോൽപ്പിച്ച് ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ് തന്റെ ലോക ചാമ്പ്യൻ കിരീടം നിലനിർത്തി.

1991 - സോവിയറ്റ് യൂണിയൻ (USSR) സുപ്രീം സോവിയറ്റ് ലെജിസ്ലേറ്റീവ് ബോഡി ഔപചാരികമായി ശിഥിലമാക്കി.

publive-image

2004 - സുനാമി: ഇന്തോനേഷ്യ യിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമി ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.

2006 - ഇംഗ്ലണ്ടിന്റെ ആൻഡ്രൂ സ്ട്രോസിനെ പുറത്താക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യ സ്പിൻ ബൗളറായി.

2012 - ചൈന ബെയ്ജിംഗിനെയും ഗ്വാങ്‌ഷൗവിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ അതിവേഗ റെയിൽ പാത തുറന്നു.publive-image

2015 -  ഡിസംബറിലെ വടക്കേ അമേരിക്കൻ കൊടുങ്കാറ്റ് സമുച്ചയത്തിൽ , DFW മെട്രോപ്ലെക്സിൽ ഒരു ടൊർണാഡോ പൊട്ടിപ്പുറപ്പെട്ടു , ഏറ്റവും ശ്രദ്ധേയമായ ടൊർണാഡോകൾ EF2, EF3, ഒരു EF4 എന്നിവയാണ്. വിവിധ കാരണങ്ങളാൽ ഏകദേശം ഒരു ഡസനോളം ആളുകൾ മരിച്ചു, അതിൽ 10 പേർ EF4 കാരണം, റൗലറ്റിന്റെ പ്രാന്തപ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ വരുത്തി .

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment