ഇന്ന് ജനവരി 3: വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാൾ ! സത്യന്‍ അന്തിക്കാടിന്റെയും അര്‍ച്ചന കവിയുടേയും നിക്കി ഗല്‍റാണിയുടെയും ജന്മദിനം: ലോകത്തിലാദ്യമായി ഓട്ടോമൊബൈല്‍ എന്ന പദം ന്യുയോര്‍ക്ക് ടൈംസില്‍ ഉപയോഗിച്ചതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project january 3

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200
 ധനു 19
അവിട്ടം  / ചതുർത്ഥി
2025 ജനുവരി 3, 
വെള്ളി

ഇന്ന്;

*അന്താരാഷ്‌ട്ര മനസ്സ്-ശരീര ക്ഷേമ ദിനം ![ International Mind-Body Wellness Day 
 ആരോഗ്യമുള്ള മനസ്സാണ്  ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിയ്ക്കുന്നത് എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ദിനാചരണത്തിന് തുടക്കമിട്ടത്. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു അവിഭാജ്യ ഘടകമായി വർത്തിയ്ക്കുന്നു. publive-image

നല്ല ആരോഗ്യമുള്ള ഒരു ശരീരത്തിലെ നല്ല ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവുകയുളളു. അതുപോലെ നല്ല ആരോഗ്യമുള്ള തെളിഞ്ഞ ഒരു മനസ്സിലെ നല്ല തെളിഞ്ഞതും ആരോഗ്യകരവുമായ ചിന്തകൾ ഉണ്ടാവുകയുള്ള. നല്ല ചിന്തകൾ ഉണ്ടായാലെ, നല്ല മനസ്സും നല്ല ശരീരവും നല്ല സമൂഹവുമുണ്ടാവുകയുള്ളു. ഈ ചാക്രികതയെ ആസ്പദമാക്കിയാണ് ഈ മാനവലോകം തന്നെ നിലനിൽക്കുന്നത് അതിനാൽ നാം ഒരോരുത്തരുടെയും മനസ്സും ശരീരവും ചിന്തകളും നല്ലതാവാൻ വേണ്ടി പരിശ്രമിയ്ക്കാൻ ഒരു ദിനം.]

JRR ടോൾകീൻ ദിനം ![JRR Tolkien Day ; ദി ലോർഡ് ഓഫ് ദ റിംഗ്സ് എന്ന ഫാൻ്റസി നോവൽ പരമ്പരയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ജോൺ റൊണാൾഡ് റൂവൽ ടോൾകിൻ ൻ്റെ ( JRR Tolkien) ജീവിതത്തെയും കൃതികളെയും അനുസ്മരിയ്ക്കാൻ ഒരു ദിവസം.
ഇന്ന് JRR ൻ്റ ജന്മദിനം കൂടിയാണ് ]

publive-image

*വിശുദ്ധ ചാവറ തിരുനാൾ!

*മാന്നാനം; വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാൾ

* ബർക്കീനൊ ഫാസൊ : കു നടന്നതിന്റെ വാർഷികം.!

* ജപ്പാൻ: ഹക്കോ സാകി അമ്പലത്തിൽ താമസസേരി ഉത്സവം.!

USA;
* അപമാന ദിനം ![Humiliation Day ; എല്ലാ വർഷവും ജനുവരി 3-ന് അമേരിയ്ക്കക്കാർ
 അപമാന ദിനം( humiliation day) ആചരിക്കുന്നു.  അതിൻ്റെ അർത്ഥം, ഇത് പരസ്‌പരം അപമാനിക്കാനോ വിദ്വേഷം പരത്താനോ ഉള്ള ദിവസമല്ല, മറിച്ച് നമ്മുടെ ദുരഭിമാനം വെടിഞ്ഞ്  മറ്റുള്ളവർക്കുണ്ടാവുന്ന മാനാപമാനങ്ങളെ തിരിച്ചറിയാൻ അതു വഴി അന്യരെ ജീവിതത്തിൽ ഒരിയ്ക്കലും അപമാനിയ്ക്കാതിരിയ്ക്കാൻ വേണ്ടി പരിശ്രമിയ്ക്കാൻ ഒരു ദിനം.]publive-image

*വിമൻ റോക്ക് ദിവസം ![Women Rock Day റോക്ക് സംഗീത വ്യവസായത്തിലെ സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും അനുസ്മരിയ്ക്കപ്പെടുന്നതിനായി  എല്ലാ വർഷവും ജനുവരി 3-ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വനിതാ റോക്ക് ദിനം ആചരിയ്ക്കപ്പെടുന്നു. 

1987 ജനുവരി 3-ന് പ്രശസ്ത പോപ്പ് ഗായികയും, ഗാനരചയിതാവുമായ അരേത ഫ്രാങ്ക്ലിൻ, റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന ആദ്യത്തെ വനിതയായി മാറിയപ്പോൾ വിമൻ റോക്ക് ഡേ യാഥാർത്ഥ്യമായി. അതിൻ്റെ അനുസ്മരണാർത്ഥം കൂടിയാണ് ഈ ദിനം ഇന്നേ ദിവസം ആചരിയ്ക്കപ്പെടുന്നത്.

publive-image

പോപ്പ് സംഗീതരംഗത്തേയ്ക്ക് കടന്നു വരുന്ന പെൺകുട്ടികളെയും യുവതികളെയും പോപ്പ് സംഗീതത്തിൽ തങ്ങളുടെ കരിയർ പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ഉദ്ദേശലക്ഷ്യം.]

* ഉറക്ക ദിനത്തിന്റെ ഉത്സവം ! [Festival of Sleep Day ;  ഫെസ്റ്റിവൽ ഓഫ് സ്ലീപ്പ് ഡേ എന്നത് ഒരു ആധുനികകാല ആഘോഷമാണ്, വർഷാവസാനത്തിലെ ക്രിസ്മസ് - ന്യൂ ഇയർ ഉത്സവസീസണിൽ മനുഷ്യർക്ക് നഷ്ടപ്പെടുന്ന ഉറക്കത്തിൽ നിന്നുണ്ടാവുന്ന ക്ഷീണത്തിൽ, നമുക്ക് നഷ്ടപ്പെട്ടു പോകുന്ന  നമ്മുടെ ഊർജ്ജത്തെ  റീചാർജ് ചെയ്യാൻ വേണ്ടി കണ്ടുപിടിച്ചതാണ് ഈ ദിനം.publive-image

നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമം നൽകുക, നിങ്ങളുടെ പ്രിയപ്പെട്ട പുതപ്പിനുള്ളിൽ സ്വസ്ഥമായി കുറച്ചു നേരം കിടന്നുറുങ്ങുക, അതുവഴി നിങ്ങൾ നിങ്ങളുടെ മനസ്സിനെ ശാന്തമായി അതിൻ്റെ അഗാധതയിലേക്ക് അലയാനും അലിയാനും ഇന്ന് ഒരു ദിവസമെങ്കിലും അനുവദിക്കുക.]

ദേശീയ ഡ്രിങ്ക് സ്ട്രോ ദിനം  ![National Drinking Straw Day ;  നാം കുടിയ്ക്കുന്ന പാനീയത്തിൻ്റെ ഓരോ സിപ്പും ആനന്ദദായകമാക്കുന്ന ഈ നിസ്സാരവും എന്നാൽ ഉപകാരപ്രദവുമായ സ്ട്രോ എന്ന ഉപകരണത്തെ അറിയാൻ അനുസ്മരിയ്ക്കാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം.!]publive-image

* ദേശീയ ഫ്രൂട്ട് കേക്ക് ടോസ് ദിനം ![National Fruitcake Toss Day ; .]

* ദേശീയ ചോക്ലേറ്റ് പൊതിഞ്ഞ ചെറിദിനം !

[National Chocolate Covered Cherry Day;.]

.   ഇന്നത്തെ മൊഴിമുത്തുകൾ
.    ്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌്‌
 ''എന്റെ ഹാസ്യത്തിലൂടെ ഞാൻ അഗണ്യരായ മനുഷ്യരെ വലിയവരാക്കുന്നു; അങ്ങനെ അവർ എന്റെ ഹാസ്യത്തിനു യോഗ്യരായ ഇരകളുമാകുന്നു. അവർക്കു പിന്നെ എന്നെ കുറ്റം പറയാൻ പറ്റുമോ?''publive-image

''എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌. അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി.''

.              [ -കാൾ ക്രാസ്‌ ]

 [ ജർമ്മൻ ഭാഷയിൽ എഴുതുന്ന ഓസ്ട്രിയക്കാരനായ എഴുത്തുകാരൻ. ആക്ഷേപ ഹാസ്യകാരനും, ഉപന്യാസ കർത്താവും, നാടക രചയിതാവും, കവിയുമായ വ്യക്തിത്വം]
           *********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*******
ജീവിതഗന്ധിയായ ഒട്ടേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാളചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെയും  (1955),

ലാൽ ജോസ് സം‌വിധാനം ചെയ്ത 'നീലത്താമര ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മലയാള ചലച്ചിത്ര അഭിനേത്രി അർച്ചന കവിയുടേയും (1990),publive-image

മുൻ മിസ് യൂണിവേഴ്സും ഹിന്ദി ചലചിത്ര നടിയുമായ ഗുൽ പനാഗിന്റെയും (1979),

മുൻ ക്രിക്കറ്റർ ,ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടം നേടിയ ബൗളർ ചേതൻ ശർമ്മയുടെയും (1966),

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മലയാളം-തമിഴ് -കന്നഡ ചലച്ചിത്രതാരമായ നിക്കി ഗല്‍റാണിയുടെയും (1993) ,

publive-image

അമേരിക്കൻ-ഓസ്‌ട്രേലിയൻ നടനും ചലച്ചിത്ര നിർമ്മാതാവും ക്യാമറയ്ക്ക് മുന്നിലും പിന്നിലും തന്റെ കഴിവ് തെളിയിക്കുകയും ഓസ്കാർ നേടിയ ബ്രേവ്ഹാർട്ട്, ആക്ഷൻ ചിത്രങ്ങളായ മാഡ് മാക്സ്, ലെതൽ വെപ്പൺ സീരീസ്, ബൈബിളിലെ ഇതിഹാസമായ ദി പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത മെൽ ഗിബ്സണിന്റെയും (1969 ) ,

രാജ്യാന്തര ഫോർമുല വൺ കാർ റൈസർ മൈക്കൽ ഷൂമാക്കറിൻ്റെയും (1969), ജന്മദിനം !
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
*******
കേരളവർമ്മ പഴശ്ശിരാജ ജ.( 1753-1805)
പുനലൂർ ബാലൻ ജ.(1929-1987)
പുത്തേഴത്ത് ഭാസ്ക്കരമേനോൻ ജ. (1930)
വി ഡി രാജപ്പൻ ജ. (1944 -2016)
ജെ ബി പട്നായിക് ജ.(1927- 2015)
വേലു നച്ചിയാർ  ജ. (1796- 1796)
വീരപാണ്ട്യ കട്ടബൊമ്മന് ജ.(1760-1799)
സാവിത്രി ഫൂലെ ജ. (1843 -1897)
 ജസ്വന്ത് സിങ് ജ. (1938 -2020)
സിസറോ ജ. (ബി.സി. 106 -43 ബിസി)
ഫാദർ ഡാമിയൻ ജ. (1840- 1889)
ക്ലെമന്റ്  അറ്റ്ലി  ജ.(1883 -1967)
ജെ ആര്‍ ആര്‍ റ്റോൾകീൻ ജ(1892 1973)publive-image

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് വീരകേരള സിംഹം എന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്ന കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരി ലൊരാളായിരുന്ന കേരളവർമ്മ പഴശ്ശിരാജ ( 1753 ജനുവരി 3 - 1805 നവംബർ 30 ),

കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടിയും  കെ.പി.എ.സിക്കു വേണ്ടിയും നാടക ഗാന രചന നടത്തുകയും,  അദ്ധ്യാപകനായും  കേരള കൗമുദിയിൽ സഹ പത്രാധിപരായും ,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉ,ദ്യോഗസ്ഥനായും, വിജ്ഞാനകൈരളി മാസികയുടെ പത്രാധിപർ ആയും . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും  കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ച കവിയും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987) ,

publive-image

ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്ത തുടർന്ന്‌  സുലഭ ബുക്‌സിനു രൂപം കൊടുക്കുകയുo വ്യാസമഹാഭാരതത്തിന്‌ കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി  മഹാഭാരത സംഗ്രഹം എഴുതിയ പുത്തേഴത്ത് ഭാസ്ക്കരമേനോൻ( 3 ജനുവരി 1930- 2007),

മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ പ്രത്യേകിച്ച്,, നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരെ  മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ആക്കി അവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ കഥാപ്രസംഗമായി അവതരിപ്പിക്കുകയും. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ ഇതിൽ ചേർക്കുകയും നൂറോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത വേലിക്കുഴിയിൽ  ദേവദാസൻ രാജപ്പൻ എന്ന വി.ഡി രാജപ്പൻ (ജനുവരി 3, 1944- മാർച്ച് 24, 2016)

publive-image

കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി ,തുടങ്ങിയ പദവികളും ഒഡീസയുടെ മുഖ്യമന്ത്രിയായും അസം ഗവർണർ ആയും സേവനമനുഷ്ഠിച്ച  കോൺഗ്രസ് നേതാവ് ജാനകി ബല്ലഭ് പട്നായിക്( 3 ജനുവരി 1927 – 21 ഏപ്രിൽ 2015),

ഝാൻസി റാണിക്കും മുമ്പേ 1780 ൽ ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ   യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ   തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന  വേലു നച്ചിയാർ(1730 ജനുവരി 3-1796 ഡിസംബർ 25),publive-image

പചാളന്‍കുറിച്ചിയുടെ രാജാവും   ബ്രിടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മേല്കൊയ്മയെ നിരാകരിക്കുകയും പുതുകോട്ടൈ രാജാവായിരുന്ന  വിജയ രഘുനാഥ തോണ്ടമാന്‍ ഒറ്റുകൊടുത്ത തിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കി കൊല്ലപ്പെടുകയും ചെയ്ത വീരപാണ്ട്യ കട്ടബൊമ്മൻ
 (‍3 ജനുവരി 1760-16 ഒക്ടോബര്‍ 1799) ,

മഹാരാഷ്ട്രയിൽ സാമൂഹ്യ പ്രവർത്തകയും, പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ,    പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ബദൽ വിവാഹങ്ങൾ സംഘടിപ്പിക്കുക  തുടങ്ങി  അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാവിത്രി ഫൂലെ  (1843 ജനുവരി 3-1897 മാർച്ച് 10),

publive-image

റിട്ടയേർഡ് ആർമി ഓഫീസറും രണ്ടു പ്രാവിശ്യം ധനകാര്യ മന്ത്രിയായും. പ്രതിരോധ മന്ത്രിയായും സേവിച്ച മുൻ ബി ജെ പി നേതാവും, മുൻ ലോകസഭ മെംബറും മുൻ രാജ്യസഭ മെംബറും, നാലു വർഷമായി കോമയിൽ കിടക്കുകയും 3 മാസം മുൻപ് മരിക്കുകയും ചെയ്ത ശ്രീ ജസ്വന്ത് സിങ്(1938 ജനുവരി3 - സെപ്റ്റംബർ 27, 2020),

പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറോ (ബി.സി. 106 ജനുവരി 3 -ബി.സി. 43 ഡിസംബർ 7) ,publive-image

കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസ സഭയിൽ അംഗമായിരുന്ന ഒരു ബെൽജിയൻ കത്തോലിക്കാ മിഷണറിയും , ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികള്‍ മാത്രമല്‍  ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി കരുതപ്പെടുന്ന വിശുദ്ധ പദവിയാല്‍ ആദരിക്കപ്പെട്ട  ജോസഫ് ഡെ വ്യുസ്റ്റർ എന്ന ഫാദർ ഡാമിയൻ (ജനുവരി 3, 1840 – ഏപ്രിൽ 15, 1889),

ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയും ആയിരുന്ന ക്ലെമന്റ് റിച്ചാർഡ് അറ്റ്ലി (3 ജനുവരി 1883 – 8 ഒക്റ്റോബർ1967) 

ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്ങ്സ് തുടങ്ങിയ പുസ്തകം രചിക്കുകയും ഈ  കൃതികളുടെ വമ്പിച്ച ജനപ്രീതിയും അവയുടെ ഫാന്റസി സാഹിത്യത്തിലെ‍ സ്വാധീനവും മൂലം ആധുനിക ഫാന്റസി സാഹിത്യത്തിന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്ത  ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്ന   ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ എന്ന ജെ ആര്‍ ആര്‍   റ്റോൾകീൻ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973) publive-image
******
സ്മരണാഞ്ജലി !!!
്്്്്്്്്്്്
ചാവറയച്ചൻ മ. (1805-1871 )
എം.എസ് ഗോപാലകൃഷ്ണൻ മ.(1931-2013)
അനിൽ പനച്ചൂരാൻ, മ. (1965-2021)
ജെ.എൻ (ജ്യോതിന്ദ്രനാഥ്) ദീക്ഷിത് മ.(2004-2005)
മോഹന്‍  രാകേഷ് മ. (1925-1972)
സതീശ് ധവൻ മ. (1920-2002)
ജുവാൻ റോഡ്രിഗസ് കാബ്രില്ലോ മ.(1497-1543)
ഫെർഡിനാൻഡ് മെയിൻസർ മ'(1871 -  1943)

സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലും  വാഴ്ത്തപ്പെട്ടവനും പിന്നീട്  വിശുദ്ധൻ ആയി നാമകരണം ചെയ്യപ്പെട്ട കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ ( 1805 ഫെബ്രുവരി 10- 1871 ജനുവരി 3) publive-image

ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ
(1969 നവംബർ 20- 03 ജനുവരി 2021)

 മുന്‍ഷി പരമു പിള്ളയുടെ മകനും ഫോറിന്‍ സെക്രട്ടറിയും, നാഷണല്‍ സെക്യുരിറ്റി അഡ്വൈസറും കവിയും എഴുത്തുകാരനും ആയിരുന്ന ജ്യോതിന്ദ്രനാഥ് ദീക്ഷിത്
(8ജനുവരി 1936 – 3 ജനുവരി 2005) ,

ആധുനിക നാടക സാഹിത്യത്തില്‍ നാഴികകല്ലായി അറിയപ്പെടുന്ന "ആഷാട് ക ഏക്‌ ദിന്‍","ആധേ അധുരെ" തുടങ്ങിയ നാടകങ്ങള്‍ എഴുതിയ അധ്യാപകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും ആയ  മദന്‍ മോഹന്‍ ഗുഗ് ലാനി  എന്ന മോഹന്‍  രാകേഷ് ( 8 ജനുവരി 1925 – 3 ജനുവരി 1972) ,

publive-image

ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനും   ദ്രവഗതികത്തിൽ ടർബുലൻസ്, ബൗണ്ടറി ലെയർ എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും ചെയ്ത സതീശ് ധവാൻ  (25 സെപ്റ്റംബർ 1920–3 ജനുവരി 2002),

ഭാരതത്തിലെ പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ എന്ന എം.എസ് ഗോപാലകൃഷ്ണൻ(10 ജൂൺ 1931 – 3 ജനുവരി 2013)publive-image

.സ്പാനിഷ് സാമ്രാജ്യത്തിനുവേണ്ടി ഏറ്റെടുത്ത വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് പേരുകേട്ട ഒരു ഐബീരിയൻ സമുദ്ര പര്യവേക്ഷകനും , സ്പെയിനിൽ (ആധുനിക മെക്സിക്കോ) നിന്നുള്ള തന്റെ യാത്രയിൽ 1542-1543 കാലഘട്ടത്തിൽ കാലിഫോർണിയ തീരത്തുകൂടി സഞ്ചരിച്ച് ഇന്നത്തെ കാലിഫോർണിയ പര്യവേക്ഷണം ചെയ്ത ആദ്യത്തെ യൂറോപ്യനുമായിരുന്ന ജുവാൻ റോഡ്രിഗസ് കാബ്രില്ലോ( 1497  - ജനുവരി 3, 1543) 

 ഒരു ജർമ്മൻ-ജൂത ഗൈനക്കോളജിസ്റ്റും ചരിത്ര ഗ്രന്ഥകാരനുമായിരുന്ന ഫെർഡിനാൻഡ് മെയിൻസർ  (16 ജനുവരി 1871 - 3 ജനുവരി 1943)
******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്്
1413 - ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.

publive-image

1496 - ഫ്ലയിങ് മെഷീൻ പറത്താനുള്ള ഡാവിഞ്ചിയുടെ ശ്രമം പരാജയപ്പെട്ടു

1899 - ലോകത്തിലാദ്യമായി ഓട്ടോമൊബൈൽ എന്ന പദം ന്യുയോർക്ക് ടൈംസിൽ     ഉപയോഗിച്ചു.

1510 - പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട്ആക്രമിച്ചു.

1521- ജർമ്മൻ പുരോഹിതനും കത്തോലിക്കാ വിമർശകനുമായ മാർട്ടിൻ ലൂഥറിനെ ലിയോ പത്താമൻ മാർപ്പാപ്പ പുറത്താക്കുകയും വിശുദ്ധ റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമൻ നിയമവിരുദ്ധനായി വിധിക്കുകയും ചെയ്തു.publive-image

1653 - കൂനൻ കുരിശു സത്യം

1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.

1750 - മാർത്താണ്ഡവർമ്മ 'തൃപ്പടിദാനം' നടത്തി.publive-image

1777 - അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ്ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.

1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.

1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.publive-image

1853 - "ട്വൽവ് ഇയേഴ്‌സ് എ സ്ലേവ്" എന്ന ഓർമ്മക്കുറിപ്പിന്റെ അമേരിക്കൻ എഴുത്തുകാരനായ സോളമൻ നോർത്തപ്പ് 7 നിയമവിരുദ്ധമായ അടിമത്തത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു.

1863 - ഹാർപേഴ്സ് വാരികയിൽ തോമസ് നാസ്റ്റ് ആദ്യമായി ക്രിസ്മസ് പാപ്പയെ വരച്ചു.

1899 - ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് 'ദ ന്യൂയോർക്ക് ടൈംസി'ന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.

1915 - ഒന്നാം ലോക മഹായുദ്ധം. റഷ്യക്കെതിരെ ജർമനി 7000 പേരുടെ മരണത്തിനിടയാക്കിയ സൈലിൻ ബ്രോമൈഡ് വിഷവാതകം ഉപയോഗിച്ചു.publive-image

1919 - റൂഥർഫോർഡ് ആറ്റത്തെ വിഭജിച്ചു.

1925 - ഇറ്റാലിയൻ ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനി ഇറ്റാലിയൻ പാർലമെന്റ് പിരിച്ചുവിടുകയും ഇറ്റലിയുടെ ഏകാധിപതിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു

1938 -  പോളിയോ രോഗിയായ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് പോളിയോയ്ക്ക് പ്രതിവിധി കണ്ടെത്തുന്നതിനായി നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഫന്റൈൽ പാരാലിസിസ് അഥവാ മാർച്ച് ഓഫ് ഡൈംസ് സ്ഥാപിച്ചു.

1954 - ട്രോംബേ എ. ഇ ഇ ടി സ്ഥാപിതമായി.

1958 - വെസ്റ്റിൻഡീസ് ഫെഡറേഷൻ രൂപീകരിച്ചു. 

1959 - അലാസ്ക യു.എസി ലെ 49 മത് സംസ്ഥാനമായി.

1961 - യു എസ് എ -ക്യൂബ വാണിജ്യ ബന്ധം വിക്ഷേപിച്ചു.

1962 - പോപ് ജോൺ പോൾ 23 ആമൻ ഫിദൽ കാസ്ട്രോയെ സഭയിൽ നിന്നും പുറത്താക്കി.

1977-ൽ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേർന്ന് Apple Computer, inc.publive-image

1978 - ത്രിപുരയിൽ ആദ്യമായി ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നു.

1985 - കൊൽക്കത്തയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ അരങ്ങേറ്റത്തിൽ 110 റൺസ് നേടി.

1993 - അമേരിക്കയും റഷ്യയും സ്റ്റാർട്ട് 2 കരാറിൽ ഒപ്പിട്ടു.

1996 -  മോട്ടറോളയുടെ ആദ്യത്തെ ഫ്ലിപ്പ് ഫോണായ StarTAC വിൽപന തുടങ്ങി.

2001 -  അമേരിക്കൻ രാഷ്ട്രീയക്കാരിയായ ഹിലാരി ക്ലിന്റൺ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ പ്രഥമ വനിതയായി

2004 - നാസയുടെ ചൊവ്വാ പര്യവേക്ഷണ റോവർ സ്പിരിറ്റ് ചൊവ്വയുടെ ഉപരിതലത്തിന്റെ രാസ-ഭൗതിക ഘടനയെക്കുറിച്ച് പഠിക്കാൻ ഇറങ്ങി.

2009 - വികേന്ദ്രീകൃത പേയ്‌മെന്റ് സിസ്റ്റമായ ബിറ്റ്‌കോയിന്റെ ബ്ലോക്ക് ചെയിനിന്റെ ആദ്യ ബ്ലോക്ക് , ജെനസിസ് ബ്ലോക്ക് എന്ന് വിളിക്കുന്നത് , സിസ്റ്റത്തിന്റെ സ്രഷ്ടാവ് സതോഷി നകാമോട്ടോ സ്ഥാപിച്ചു .

2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.

2016 - നിമർ അൽ-നിംറിന്റെ വധശിക്ഷയ്ക്ക് മറുപടിയായി , സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം ഇറാൻ അവസാനിപ്പിച്ചു . 

2018 - ചരിത്രത്തിലാദ്യമായി, ഒരു കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നെതർലാൻഡിലെ അഞ്ച് പ്രധാന കൊടുങ്കാറ്റ് സർജ് ഗേറ്റുകളും ഒരേസമയം അടച്ചു.

2019 - യുട്ടു-2 ചാന്ദ്ര റോവർ വിന്യസിച്ചുകൊണ്ട് ചാങ്'ഇ 4 ചന്ദ്രന്റെ വിദൂരഭാഗത്ത് ആദ്യത്തെ സോഫ്റ്റ് ലാൻഡിംഗ് നടത്തി .

2020 - ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു , ഇത് ഒരു സായുധ സംഘട്ടനത്തിന്റെ ആഗോള ആശങ്കകൾക്ക് തിരികൊളുത്തി .

2023 - സിംഗപ്പൂരിലെ ജുറോംഗ് ബേർഡ് പാർക്ക് ശാശ്വതമായി അടച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment