ഇന്ന് ആഗസ്റ്റ് 17, മലയാള പുതുവര്‍ഷപ്പുലരിയും കേരള കര്‍ഷക ദിനവും ഇന്ന്, ജോസ് തെറ്റയിലിന്റെയും രാജീവ് ആലുങ്കലിന്റെയും ഷങ്കര്‍ ഷണ്‍മുഖത്തിന്റെയും ജന്മദിനം, ജര്‍മനിയിലെ സ്റ്റു ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതും നേതാജി ജപ്പാന്‍ അതിര്‍ത്തിയില്‍ വച്ച് വിമാനം തകര്‍ന്ന് അപ്രത്യക്ഷനായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project agust 17

.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

.                        ' JYOTHIRGAMAYA '
.                       ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

.                       
കൊല്ലവർഷം 1201
  ചിങ്ങം 1
രോഹിണി  /  നവമി
2025  ആഗസ്റ്റ് 17, 
ഞായർ

ഇന്ന്;

Advertisment

*കൊല്ലവർഷം ആരംഭം!ചിങ്ങം 1,  ആണ്ടുപിറപ്പ് മലയാളത്തിനിന്ന് പുതുവർഷം  പുതിയ പ്രഭാതംകൂടാതെ ഇന്ന്
. * കേരള കർഷകദിനം കൂടിയാണ് ! [ മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനുമായി ഈ ദിനത്തില്‍ സർക്കാർ തലത്തിൽ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു]

0ade3a11-ffd2-430b-a4e1-7f5979077b34

 * ആവണിപ്പിറവി, വരലക്ഷ്മിവ്രതം! 

* മിശ്രവിവാഹ വേദി അഞ്ചാം വൈവാഹിക സംഗമം, തിരുവനന്തപുരം!]

*ബേബി ബൂമേഴ്‌സ് തിരിച്ചറിയൽ  ദിനം![ബേബി ബൂമർ തലമുറയുടെ മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ബേബി ബൂമർസ് റെക്കഗ്നിഷൻ ഡേ.
നമ്മുടെ ലോകത്തിലെ നിർണായക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ഒരു കൂട്ടം ആളുകളെ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നു. സാങ്കേതിക പുരോഗതി മുതൽ സാംസ്കാരിക വിപ്ലവങ്ങൾ വരെ, ആധുനിക സമൂഹത്തെ നിർവചിക്കുന്നതിൽ ബേബി ബൂമറുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.]

2ef10023-aa68-4fd6-a75d-b762699400d3

* ദേശീയ ലാഭേച്ഛയില്ലാത്ത സംഘടനാ  ദിനം![ദേശീയ ലാഭേച്ഛയില്ലാത്ത ദിനം ചാരിറ്റബിൾ സംഘടനകൾ ചെയ്യുന്ന അവിശ്വസനീയമായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിലും സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ ഗ്രൂപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.എല്ലാ ദിവസവും, ലാഭേച്ഛയില്ലാത്ത സംഘടനകൾ ആളുകളെ സഹായിക്കുന്നു, പരിസ്ഥിതി സംരക്ഷിക്കുന്നു, പ്രധാനപ്പെട്ട ലക്ഷ്യങ്ങൾക്കായി വാദിക്കുന്നു. ഈ ദിവസം അവരുടെ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്നു, എല്ലാവരെയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും അതിൽ പങ്കാളികളാകാനും പ്രോത്സാഹിപ്പിക്കുന്നു.]

* ദേശീയ വാനില കസ്റ്റാർഡ് ദിനം! [ ലോകത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരമായ വാനില കസ്റ്റാർഡിനെ ഓർമിപ്പിക്കുന്നതിന്നും ഒരു ദിനം]

1a2de220-a5ee-4516-9607-c3eb11c03daf

*ദേശീയ ത്രിഫ്റ്റ് ഷോപ്പ് ദിനം ![എല്ലാവരേയും സെക്കൻഡ് ഹാൻഡ് ഇനങ്ങൾ വാങ്ങാനും അവരവരുടെ പ്രദേശത്തെ തട്ടുകടകൾ സന്ദർശിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിവസം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ] 

0ede328f-c500-417f-96ad-e49bce22c7cb

*ബ്രേക്ക് ദി മോണോട്ടണി ഡേ![സ്ഥിരമായ ഒരു സമയക്രമത്തിന്, മറ്റുള്ളവരുടെ കീഴിലോ അല്ലാതെയോ ചെയ്യേണ്ടി വരുന്ന ജോലികൾക്ക് ഒരു പ്രത്യേക സുരക്ഷയുണ്ട്, സംരക്ഷണമുണ്ട്, എന്നാൽ ഇതു പോലുള്ള ഒരേ കാര്യം തന്നെ ചെയ്തു കൊണ്ടിരുന്നാൽ ഒരാൾക്ക് വളരെയധികം മുഷിപ്പും മടുപ്പും തോന്നാനും ഇടയുണ്ട് അതിനാൽ ആ സമയക്രമത്തൽ നിന്നും മാറി സ്വയമേവ എന്തെങ്കിലും ചെയ്യാൻ ഒരു ദിനം അതാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് പലപ്പോഴും ചെറിയ മാറ്റങ്ങൾ പോലും നല്ലതാണെന്നും നമ്മുടെ ദിനചര്യ ഇടയ്ക്ക് മാറ്റുന്നത് യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇന്ന് ]
* ഇന്തോനേഷ്യ, ഗാബോൺ :സ്വാതന്ത്ര്യ ദിനം !
* കൊളംബിയ: എഞ്ചിനീയേഴ്സ്‌ ഡേ !
* ബൊളീവിയ : പതാകദിനം !
* അർജൻറ്റീന : സാൻ മാർട്ടിൻ ഡേ !

 *ഇന്നത്തെ മൊഴിമുത്ത് *
  ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്  

0c4d4f99-28c0-481c-8055-6dc08862aa64
"കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തുകണ്ണീരിനാൽ? 
അവനി വാഴ്‌വു കിനാവു, കഷ്ടം!"
........................

     [ -കുമാരനാശാൻ ]
   ***********
ഇന്നത്തെ പിറന്നാളുകാർ
**********
ഒരു സമകാലിക ഇന്ത്യൻ കവയിത്രിയും സാമൂഹിക പ്രവർത്തകയും ഹിന്ദി നോവലിസ്റ്റും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന നിരൂപകയുമായ അനാമികയുടെയും ( 1961),

2f3e3670-871c-4513-a601-385e115895a2

ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം   പ്രവർത്തകനും, നിയമസഭാംഗവും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ജോസ് തെറ്റയിലിന്റെയും (1950),

പ്രശസ്തനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കലിന്റെയും (1973),

9a45a44b-b4b2-4f1f-b72a-f5a0e73f3195

ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്ത സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീറുമായ എം.ഐ. അബ്ദുൽ അസീസിന്റെയും (1961),

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളായ തമിഴ് ചലച്ചിത്ര  സംവിധായകനും  നിർമ്മാതാവുമായ  എസ്. ഷങ്കർ എന്ന ഷങ്കർ ഷൺമുഖത്തിന്റെയും (1963),

7be8086d-3338-4229-a607-28ac7a1da858

മലയാളത്തിൽ കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണ്ണയം, സി ഐ ഡി മൂസ, കിലുക്കം കിലുകിലുക്കം , തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ്‌ നടൻ  ശരത് സക്സേനയുടേയും (1950),

ഐ എ എസ് ഓഫീസറും റിസർവ് ബാങ്കിന്റെ  ഇരുപത്തിയൊന്നാമത്തെ ഗവർണറുമായിരുന്ന വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന   ഡോ. യാഗ വേണുഗോപാൽ റെഡ്ഡിയുടെയും(1941),

6dfaac30-a4da-4d10-916f-510d267cec89

2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ   റൊമാനിയയിൽ  ജനിച്ച ഒരു ജർമ്മൻ നോവലിസ്റ്റും, കവയിത്രിയും‌, ലേഖികയുമായ   ഹെർത മുള്ളറുടെയും   (1953),

ഒറാക്കിൾ എന്ന ബഹുരാഷ്ട്ര എന്റർപ്രയിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യുമായ ലോറൻസ്  . L "ലാറി" എല്ലിസണിന്റെയും( 1944),

4fcf8f0c-1ad6-44fc-88d3-92626fc65e20

ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഒളിമ്പിക്സ് ഹോക്കി ടീമിന്റെ നായകനായിരുന്ന   വാസുദേവൻ ഭാസ്ക്കരന്റെയും (1950) ,

രണ്ട് അക്കാദമി അവാർഡുകൾ , ഗോൾഡൻ ഗ്ലോബ് അവാർഡ് , സെസിൽ ബി. ഡിമില്ലെ അവാർഡ് , സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച അമേരിക്കൻ നടനായ റോബർട്ട് ആന്റണി ഡി നിരോയുടേയും (1943),

9c1a6fa1-a51a-4cab-a7e4-5b66b2837fb3

ഒരു അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നടൻ, റെക്കോർഡ് പ്രൊഡ്യൂസർ, ചലച്ചിത്ര നിർമ്മാതാവുമായ ഡൊണാൾഡ് എഡ്മണ്ട് വാൾബെർഗ് ജൂനിയറിൻ്റേയും (1969),

ഒരു അമേരിക്കൻ നടനും ചലച്ചിത്ര സംവിധായകനുമായ ഷോൺ ജസ്റ്റിൻ പെൻൻ്റേയും[സീൻ പെൻ] (1960), ജന്മദിനം.!
***********

213cf036-ff4d-4e20-9702-66ce04cd031b
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
ഡോ വി എസ് നെയ് പോൾ ജ. (1932-20
ആന്റൺ ഡെൽവിഗ് ജ. (1798-1831)
മേരി ജൻ വെസ്റ്റ്      ജ (( 1893 - 1980)
മിഖായേൽ ബോട് വിനിക് ജ.(1911-1995)  
മുരശൊലി മാരൻ ജ. (1934- 2003)
അമൃതലാൽ നഗർ ജ .(1916-1990)
ജേസി ജ (1936-2001)

173d1000-4489-4a4b-aa37-3a567f23b37b

മലയാളത്തിൽ നിരവധി നല്ലസിനിമകൾക്ക് സംവിധാനം നിർവ്വഹിച്ച നാടക നടനും സംവിധായകനുമായ ജേസി ജനിച്ചത് 1936 ഓഗസ്റ്റ് 17 ന് എറണാങ്കുളത്താണ്. 1965 ൽ ഭൂമിയിലെമാലാഖ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതി കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിച്ചത് . ജയൻ എന്ന അനശ്വര നടനെ ശാപമോക്ഷം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്കു സമ്മാനിച്ച ജേസി
പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10 ന് ഈ ലോകത്തുനിന്നും അപ്രതീക്ഷിതമായി വിടപറഞ്ഞു(ഓഗസ്റ്റ് 17 1936 - 2001 ഏപ്രിൽ 10)

78d58228-3010-47dc-9261-0c290ffc14d5

ട്രിനിഡാഡ് ടൊബാഗോയിൽ  ജനിച്ച   ഇന്തോ-ട്രിനിഡാഡിയനും ഇന്ത്യയിലെ   ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂർ പ്രദേശത്തെ ഭൂമിഹാർ ബ്രാഹ്മണ വംശജനും ആയ സാഹിത്യത്തിന് 2001 ൽ നോബൽ സമ്മാനം ലഭിച്ച സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ എന്ന  വി എസ് നെയ്പോൾ( ഓഗസ്റ്റ് 17 1932- ഓഗസ്റ്റ് 11, 2018)

തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ച  റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്ന  ആന്റൺ അന്റൊണോവിച്ച് ഡെൽവി( 17 ആഗസ്റ്റ് 1798  - 26 ജനുവരി  1831),

74c4cca6-7a6f-4f2e-ba0c-e2837668cbd6

3 തവണ ലോകചാമ്പ്യനായിരുന്ന ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്ക് ( ആഗസ്റ്റ്17  1911 – മെയ് 5 1995),

മുൻ കേന്ദ്ര മന്ത്രി മുരശൊലി മാരൻ ജ. (ആഗസ്റ്റ്- 17,1934- 2003)

തിരക്കഥാകൃത്തും ഹാസ്യതാരവുംഅഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് (ഓഗസ്റ്റ് 17, 1893 – നവംബർ 22, 1980). 

 പ്രശസ്ത ഹിന്ദി സാഹിത്യകാരൻ. നാടകം, റേഡിയോ നാടകം, റിപ്പോർട്ടേജ്, ഉപന്യാസം, ഓർമ്മക്കുറിപ്പ്, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും  സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നോവലിസ്റ്റ് എന്ന നിലയിൽ സാഹിത്യലോകത്ത് ഏറ്റവുംകൂടുതൽ പ്രശസ്തി നേടിയ അമൃതലാൽ നഗർ (17 ഓഗസ്റ്റ് 1916 - 23 ഫെബ്രുവരി 1990),
***********

572a7894-0509-40c1-9176-3de775d286a4

ഇന്നത്തെ സ്മരണ !!
*********
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള മ. (1887-1970)
ഓച്ചിറ വേലുക്കുട്ടി മ. (1905-1954)
കെ.കെ. വിശ്വനാഥൻ മ. (1914-1992)
ഡോ. സി പി ശിവദാസ് മ. (1940 -2010 )
മദൻ ലാൽ ഢീംഗ്റ മ. (1883 -1909)
റൂത്ത് ഫസ്റ്റ്  മ. (1925 -1982)
മുഹമ്മദ് സിയ ഉൾ ഹഖ് മ. (1924-1988)
പണ്ഡിറ്റ് ജസ്‌രാജ് മ.(1930-2020)
പുലിൻ ബിഹാരി ദാസ് മ.(1877 -1949)

63912087-8075-42a5-8a5c-e12992c97834

ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പൂർണ രൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള(4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970),

ആധുനികകേരളത്തിന്റെ ചരിത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവും തൊഴിലാളി സംഘടനാ പ്രവർത്തകനും നിയമജ്ഞനും സമൂഹപരിഷ്കർത്താവും ഗുജറാത്ത് ഗവർണറും ആയിരുന്ന കമ്പന്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ.കെ. വിശ്വനാഥൻ(14 നവംബർ 1914- 17 ഓഗസ്റ്റ് 1992),

9231b718-c554-42b8-b396-bc9fc68d36ff

മലയാള നാടക വേദിയിലെ ആദ്യകാല നടനായ  മലയാളത്തിലെ ആദ്യകാല സംഗീത നാടകങ്ങളിലെ സ്ത്രീ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന ഓച്ചിറ വേലുക്കുട്ടി(1905–1954 ആഗസ്റ്റ് 17),

Linguistic Experimentation in Contemporary Indian Verse in English-A study in Comparative stytisties” എന്ന വിഷയത്തിൽ  ഗവേഷണം ചെയ്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി സംബാദിക്കുകയും അവിടെ ഇഗ്ലീഷ് ഡിപാർട്ട്മെൻറ്റ് തലവൻ ആകുകയും ചെയ്ത സാഹിത്യകാരനും നിരുപകനും ആയിരുന്ന ഡോ.സി പി ശിവദാസ് (1940 -2010 ഓഗസ്റ്റ് 17)

6825c326-2da9-4ec5-9c4c-34d7bcd5bb4d

ഇംഗ്ലീഷുകാരോട് പോരാടുന്നത് രാജ്യസ്നേഹപരവും സാധൂകരിക്കത്തക്കതുമാണെന്ന് സമർഥിക്കുകയും ദയ യാചിക്കുവാൻ വേണ്ടിയുള്ളതല്ല തന്റെ പ്രസ്താവനകളെന്ന് കോടതി മുമ്പാകെ തുറന്നു പറയുകയും, ഇംഗ്ളീഷുകാർ തന്നെ തൂക്കിക്കൊല്ലണമെന്ന്  ആഗ്രഹിക്കുന്നതായും തന്മൂലം ഇന്ത്യാക്കാരുടെ പ്രതികാരവാഞ്ഛ കൂടുതൽ മൂർച്ചയേറിയ താകാനിടവരുമെന്ന് താൻ ആശിക്കുന്നതായും വ്യക്തമാക്കി ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എ.ഡി.സി.യുമായിരുന്ന സർ കഴ്സൺ വൈലിയെ ഇഗ്ലണ്ടിൽ വച്ച് വെടിവച്ചു കൊന്നതിനു സ്വയം തൂക്കുകയർ ചോദിച്ച്  രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവ് മദൻ ലാൽ ഢീംഗ്റ( 1883 സെപ്റ്റംബർ 18-1909 ഓഗസ്റ്റ് 17 )

4389b2a9-7a44-4bdf-8d56-786248e97cfd

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടുകയും, തപാലിൽ വന്ന ഒരു പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്  മരണമടയുകയും ചെയ്ത റൂത്ത് ഫസ്റ്റ് (4 മെയ് 1925 – 17 ഓഗസ്റ്റ് 1982),

പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം പട്ടാളഭരണം ഏർപ്പെടുത്തിയ ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്ററും, ആറാമത്തെ പ്രസിഡന്റും, മൗലിക ഇസ്ലാമിക വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടു വരുകയും ചെയ്ത, ജനറൽ
 മുഹമ്മദ് സിയ ഉൾ ഹഖ് ( ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988)

96569510-131b-4b7c-8d6e-33b37f81a28e

ഒരു വലിയ സ്വാതന്ത്ര്യ സ്നേഹിയും വിപ്ലവകാരിയും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി  "ധാക്കാ അനുശീലൻ സമിതി" എന്ന പേരിൽ ഒരു വിപ്ലവ സംഘടന സ്ഥാപിക്കുകയും നിരവധി വിപ്ലവകരമായ സംഭവങ്ങൾ നടത്തുകയും ചെയ്തു. കൽക്കട്ട സർവകലാശാല ബഹുമാനാർത്ഥം ഒരു പ്രത്യേക മെഡൽ നൽകുന്ന,'പുലിൻ ബിഹാരി ദാസ് മെമ്മോറിയൽ മെഡൽ'.പുലിൻ ബിഹാരി ദാസ് (24 ജനുവരി 1877 - 17 ഓഗസ്റ്റ് 1949),

b497cfe6-4e48-4942-b891-89e088066505

 ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ ലോകപ്രശസ്ത ഗായകൻ. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് ശാസ്ത്രീയ സംഗീതം പരിശീലിക്കപ്പെടുന്നു. ഈ കല വിനോദത്തിൻ്റെ ഒരു പ്രധാന സ്രോതസ്സായി മാത്രമല്ല, ദൈവവുമായി ബന്ധപ്പെടുന്നതിനുംകണക്കാക്കപ്പെടുന്ന അത്തരത്തിലുള്ള ഒരു ശബ്ദമായിരുന്ന
 പണ്ഡിറ്റ് ജസ്‌രാജ്(28 ജനുവരി 1930 - 17 ഓഗസ്റ്റ് 2020),

b030f702-1f42-4309-96f8-fed9ad64beab

ചരിത്രത്തിൽ ഇന്ന്…
********
1498 - അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടെ മകൻ സിസാരെ ബോർജിയ , കർദ്ദിനാളേറ്റ് സ്ഥാനമൊഴിയുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി .

1836  - ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകൾ ബ്രിട്ടീഷ് പാർലമെൻ്റിൽ അംഗീകരിക്കപ്പെട്ടു.

abd237a0-cdb7-44ba-8e36-b4676a147f00

1858  - ഹവായിയൻ ദ്വീപുകളിലെ ആദ്യത്തെ ബാങ്ക് തുറന്നു

1903 - Jeo Pulitzer കൊളംബിയ യു സിറ്റിക്ക് ഒരു കോടി ഡോളർ സംഭാവന ചെയ്ത് Pulitzer Prize സ്ഥാപിച്ചു..

1907 - ജർമനിയിലെ സ്റ്റു ഗാർട്ടിൽ മാഡം ഭിക്കാജി കാമ ഇന്ത്യൻ ദേശീയ പതാക ഉയർത്തി

1909  - വൈലിയുടെയും ലാൽക്കാക്കയുടെയും കൊലപാതകത്തിന് മദൻ ലാൽ ധിംഗ്രയെ പെൻ്റൺവില്ലെ ജയിലിൽ തൂക്കിലേറ്റി.

1916  - പ്രമുഖ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ അമൃത്‌ലാൽ നഗർ ജനിച്ചു.

aa7a6ea6-5cb5-43bb-92b3-f3018b531b96

1945 - നേതാജി ജപ്പാൻ അതിർത്തിയിൽ വച്ച് വിമാനം തകർന്ന് അപ്രത്യക്ഷനായി.

1944 - എക്സ്‌പ്രസ്സ്‌ ദിനപ്പത്രം ആരംഭിച്ചു.

1945- കൊറിയകളെ 38th parallel അടിസ്ഥാനമാക്കി ഉത്തര ദക്ഷിണ എന്നിങ്ങനെ രണ്ടാക്കി.

1945 - ജോർജ് ഓർവെല്ലിന്റെ 'ആനിമൽ ഫാം' ആദ്യമായി പ്രസിദ്ധീകരിച്ചു.

c0a752b2-797a-4502-abb9-fa98cf04d621

1947 -  ഇന്ത്യാ പാക്കിസ്ഥാൻ വിഭജന അതിർത്തി രേഖ സർ റഡി ക്ലിഫ് പ്രഖ്യാപിച്ചു.

1947  - ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യത്തെ ബ്രിട്ടീഷ് സൈന്യം നാട്ടിലേക്ക് പോയി

1950 - ഇന്തോനേഷ്യ ഡച്ച്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടി

1957 - ആലപ്പുഴ ജില്ല നിലവിൽ വന്നു.

1960 - ഗാബോൺ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

f83b984d-6799-487b-b0a8-65a8fe58cd59

1969  - ജർമ്മൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഓട്ടോ സ്റ്റെർൻ അന്തരിച്ചു.

1970 - ശുക്ര പര്യവേക്ഷണത്തിനായി venera 7 USSR ബൈക്കന്നൂരിൽ നിന്നും വിക്ഷേപിച്ചു.

1972  - ഇന്തോനേഷ്യൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായ വ്യക്തിയായ റോഹാന കൊയ്ഡോസ് അന്തരിച്ചു.

1995 - കേരള സാഹിത്യ അക്കാദമി ചിത്രശാല ആരംഭം.

1996 - കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു.

ee261166-7e02-4561-847c-df0590841694

1987 - Ring magazine മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെ എക്കാലത്തേയും വലിയ ബോക്സിങ് താരമായി പ്രഖ്യപിച്ചു.

1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖും  യു.എസ്.  അംബാസഡർ ആർണോൾഡ് റാഫേലും ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു.

2000 - സ്ഥാനഭ്രഷ്ടനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി, ബ്രിട്ടനിലെ ഫിജിയിൽ ഇന്ത്യൻ വംശജരെ ഉന്മൂലനം ചെയ്യുന്നത് തടയാൻ ഇന്ത്യയുടെ സഹായം തേടുന്നു, മനുഷ്യ ഭ്രൂണകോശങ്ങളുടെ ക്ലോണിംഗ് അനുവദിക്കുന്നു.

eccdf69b-4c6a-4d38-80fc-ee1c6dbc5ab7

 2000 -  തായ്‌ലൻഡിലെ ആദ്യത്തെ വനിതാ സംഗീതസംവിധായകയായി കരുതപ്പെടുന്ന തായ് സംഗീതസംവിധായകൻ തൻപുയിംഗ് പുവാങ്‌റോയ് അപൈവോംഗ് അന്തരിച്ചു.

2008 - തപാൽ മേഖലയിൽ പ്രോജക്ട് ആരോ പദ്ധതി നിലവിൽ വന്നു.

2008 - മൈക്ക്‌ൾ ഫെല്പ്സ്, ഒരു  ഒളിമ്പിക്സിൽ 8 സ്വർണ മെഡൽ നേടുന്ന ആദ്യ വ്യക്തിയായി.

 2008 - 23 മാസത്തെ മധുകോഡ സർക്കാരിനുള്ള പിന്തുണ ജെഎംഎം പിൻവലിച്ചു. 

 2009 - ആഭ്യന്തര സുരക്ഷയുടെ വിഷയത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ഏകദിന സമ്മേളനം പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്നു

e2900b7d-87e3-4475-a702-7211d83d031c

2015 - തായ്‌ലൻഡിലെ ബാങ്കോക്കിലെ എറവാൻ ദേവാലയത്തിന് സമീപം ഒരു ബോംബ് പൊട്ടിത്തെറിച്ച് 19 പേർ കൊല്ലപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 - ബാഴ്‌സലോണ ആക്രമണം : ലാ റാംബ്ലയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ഒരു വാൻ ഇടിച്ചുകയറ്റി, 14 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2019 - കാബൂളിൽ ഒരു വിവാഹച്ചടങ്ങിൽ ബോംബ് പൊട്ടി 63 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment