ഇന്ന് ഫെബ്രുവരി 23: ലോകസമാധാന ദിനം! സ്റ്റീഫൻ ദേവസ്സിയുടെയും ശശികുമാറിന്റെയും ജന്മദിനം; ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായതും ശ്രീരംഗപട്ടണം ഉടമ്പടിയെ തുടർന്ന് ടിപ്പുവിന്റെ അധീനതയിലായിരുന്ന മലബാർ പ്രദേശങ്ങൾ ഇംഗ്ലീഷുകാർക്ക് വിട്ടുകൊടുത്തതും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടതും ഇതേ ദിനം തന്നെ: ചരിത്രത്തിൽ ഇന്ന്

New Update
charithrathil inn feb23

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
കുംഭം 11
മൂലം  / ദശമി
2025 ഫിബ്രവരി 23, 
ഞായർ

ഇന്ന്;

Advertisment

Dayanand_saraswati

*മഹർഷി ദയാനന്ദ സരസ്വതി ജയന്തി !

* ലോകസമാധാന ദിനം .!!! [ World Peace and Understanding Day ; 
റോട്ടറി ഇൻ്റർനാഷണൽ എന്ന സംഘടന മാനവ സേവനത്തിനും ലോകസമാധാനത്തിനും  വേണ്ടി അന്താരാഷ്ട്ര തലത്തിൽ  പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ്. ഇതിൻ്റെ ആദ്യ മീറ്റിംഗ് നടന്നത് യു എസ്സിലെ ചിക്കാഗോയിലാണ്.
ഈ മീറ്റിംഗിനെ അനുസ്മരിയ്ക്കുന്നതിനാണ് ലോക സമാധാനദിനം ആചരിയ്ക്കുന്നത്.]

* അന്താരാഷ്ട്ര ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം ![International Dog Biscuit Appreciation Day 
 മനുഷ്യനുമായി ഇണങ്ങി ജീവിയ്ക്കുന്നതിൽ ഏറ്റവും കൂടുതൽ താൽപര്യം കാണിയ്ക്കുന്ന നായകളുടെ ഭക്ഷണമായ നായ ബിസ്കറ്റിനും ഒരു ദിനം. ]

* ദേശീയ ടെന്നീസ് ദിനം ! [ National Play Tennis Day ; ലോകത്ത പ്രധാനപ്പെട്ട കായിക ഇനങ്ങളിൽ ഒന്നായ ടെന്നീസിനും ഒരു ദിനം. ടെന്നീസിനെ കുറിച്ച് പഠിയ്ക്കാനും കളിയ്ക്കാനും ഒരു ദിനം!]

stephen devassy

* ദേശീയ ബനാന ബ്രെഡ് ദിനം![ National Banana Bread Day ; 
നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു
 പ്രഭാതഭക്ഷണത്തിനും ഒരു ദിനം. ]

* ദേശീയ ടൂട്‌സി റോൾ ദിനം ![ National Tootsie Roll Day ;  സ്ഥായിയായ ജനപ്രീതിക്കും ഗൃഹാതുരമായ രുചിയ്ക്കും പേരുകേട്ട ഐക്കണിക്, ചോക്ലേറ്റ് രുചിയുള്ള മധുര പലഹാരം, അതിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

* കേളിംഗ് ഈസ് കൂൾ ഡേ! [ Curling Is Cool Day ;  

കേർലിംഗ് ഈസ് കൂൾ ഡേ എന്നത് ഒരു രസകരമായ കായിക വിനോദമാണ്, ഇത് ഐസിൽ കളിക്കുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടീം സ്പോർട്സുകളിൽ ഒന്നാണ്. 44 പൗണ്ട് ഭാരമുള്ള കനത്ത ഗ്രാനൈറ്റ് കല്ലുകൾ ഒരു ചതുരാകൃതിയിലുള്ള ഐസ് ഷീറ്റിലൂടെ ഒരു വടി കൊണ്ട് (ഹോക്കി പോലെ)  ഒരു ലക്ഷ്യത്തിലേക്ക് അടിച്ച് തെറിപ്പിക്കുന്ന കളിയാണിത്. ഇതിൻ്റെ ലക്ഷ്യങ്ങൾ നാല് കേന്ദ്രീകൃത വൃത്തങ്ങൾ കൊണ്ടാണ് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്.  

dacotta faning

1500-കളിൽ സ്കോട്ട്ലൻഡിലാണ് കേളിംഗ് ആരംഭിച്ചത്, അവിടെ ശൈത്യകാലത്ത് ഐസിനാൽ മൂടപ്പെട്ട കുളങ്ങളിലും തടാകങ്ങളിലും ആയിരുന്നു ഇത് കളിച്ചിരുന്നത്. ഈ കളിയെക്കുറിച്ച് അറിയാൻ കളിയ്ക്കാൻ ഒരു ദിനം. ]

* ഗയാന : മഷ്റാമണി - പ്രജാതന്ത്ര ദിനം!
* ബ്രൂണൈ ദേശീയ ദിനം!(റെഡ് ആർമി ഡേ!" പുരുഷ ദിനം എന്നും ഇതിനെ വിളിക്കാറുണ്ട്)]

* ഡീസൽ എഞ്ചിൻ  ദിനം! [റുഡോൾഫ് ഡീസലിന്റെ വിപ്ലവകരമായ കണ്ടുപിടുത്തം ഡീസൽ എഞ്ചിനെയാണ് ഡീസൽ എഞ്ചിൻ ദിനം ആഘോഷിക്കുന്നത്. വിവിധ വ്യവസായങ്ങളിൽ ഡീസൽ എഞ്ചിനുകൾ ചെലുത്തിയ വലിയ സ്വാധീനത്തെ  എടുത്തുകാണിക്കുവാൻ ഈ ദിനം ഉദ്ദേശിയ്ക്കുന്നു.]

michael tinkham1

* ദേശീയ ടൈൽ ദിനം ![നമ്മുടെ ദൈനംദിന ഇടങ്ങളിലെ ടൈലുകളുടെ ഭംഗിയും ഉപയോഗവും ദേശീയ ടൈൽ ദിനം ആഘോഷിക്കുന്നു. ടൈലുകൾ അവയുടെ രൂപകൽപ്പനയും ഈടും ഉപയോഗിച്ച് നമ്മുടെ ചുറ്റുപാടുകളെ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് കാണിയ്ക്കുവാൻ ഒരു ദിവസം.]

*ദേശീയ യുക്തിസഹീകരണ ദിനം ! [ദേശീയ യുക്തിസഹീകരണ ദിനം എന്നാൽ ഒഴികഴിവുകൾ പറയുന്നതിനായി, ന്യായീകരിയ്ക്കാനായി ന്യ  സമർപ്പിച്ചിരിക്കുന്ന ഒരു വിചിത്രമായ ദിനമാണിത്! വ്യായാമം ഒഴിവാക്കുന്നതോ അധിക മധുരപലഹാരം കഴിക്കുന്നതോ ആകട്ടെ, തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാനുള്ള മനുഷ്യ പ്രവണതയെ ആളുകൾ സ്വീകരിക്കുന്ന ഒരു ഉന്മേഷദായകമായ ദിവസമാണിത്. സ്വയം വിമർശനത്തിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും നർമ്മത്തിൽ നിന്ന് ഒരു ഇടവേള നൽകിക്കൊണ്ട്, കുറ്റബോധമില്ലാതെ തങ്ങളുടെ പെരുമാറ്റത്തെ യുക്തിസഹമായി ന്യായീകരിയ്ക്കാൻ ഒരു  ദിവസം. ]

sadhananda swami

* UK : ഷ്രോപ്പ്ഷയർ ദിനംവനിതകളുടെ തുല്യ ശമ്പള ദിനം (ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപ്)

.    ഇന്നത്തെ മൊഴിമുത്ത് 
.   ്്്്്്്്്്്്്്്്്്്്്‌്‌്
"വ്യക്തമായി പറയട്ടെ, കലയിലേയും സാഹിത്യത്തിലേയും നവീന പ്രസ്ഥാനം (അത്യന്താധുനികത ) മരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനു പ്രാണവായു നൽകിയിരുന്ന തത്ത്വചിന്തയും അപ്രത്യക്ഷമായിരിക്കുന്നു. "

"ജീവി ആഹാരസാധനം കണ്ടാൽ ചാടിവീഴുന്നതുപോലെ മനുഷ്യൻ അക്രമപ്രവണതയോടെ ഓരോ പ്രശ്നത്തിലും ചാടി വീഴുന്നു. ക്ഷമ മനുഷ്യനില്ല. ഏതും ഉടനടി പരിഹരിക്കണം. അതുകൊണ്ടാണ് മനുഷ്യൻ എല്ലാക്കാലത്തും അക്രമാസക്തനായിട്ടുള്ളത്"

m krishnan nair

.    [- പ്രൊഫ. എം. കൃഷ്ണൻ നായർ]
.   *************
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++++

sasikumar

ചലച്ചിത്രകാരൻ, അഭിനേതാവ് എന്ന നിലയിലും, ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ   ഏഷ്യാനെറ്റിന്റെ  സ്ഥാപകനും, ചെന്നൈയിലെ  ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാ‌നും ആയ ശശികുമാറിന്റെയും, (1952),

യമഹ ഇൻസ്ട്രുമെന്റ് കമ്പനി ഔദ്യോഗിക കീ ബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകിയ  മലയാള ടെലിവിഷൻ ചാനലുകളിലൂടെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസ്സിയുടെയും (1981),

bhagyashree

യാര മെയ്നെ പ്യാർ കിയ എന്ന ആദ്യ ചിത്രത്തിലൂടെ നായികയുടെ വേഷം ചെയ്ത പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി ഭാഗ്യശ്രീ എന്ന ഭാഗ്യശ്രീ പട് വർദ്ധന്റെയും ( 1969),

karan sing grower

 ഒരു ഇന്ത്യൻ മോഡലും നടനുമായ അലോൺ, ഹേറ്റ് സ്റ്റോറി 3 എന്നീ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച
 കരൺ സിംഗ് ഗ്രോവറിൻ്റെയും (1982) , 

anna chapman

റഷ്യൻ ഫെഡറേഷന്റെ   ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായി ഇല്ലീഗൽസ് പ്രോഗ്രാം എന്ന ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിനു മറ്റ് ഒൻപത് കൂട്ടാളികൾക്കൊപ്പം 2010 ജൂൺ 27നു അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും 2010 ജൂലൈയിൽ റഷ്യയും അമേരിക്കയും തമ്മിൽ തടവിലുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള തീരുമാനത്തിലൂടെ തിരികെ റഷ്യയിലെത്തിച്ചേർന്ന   ഒരു റഷ്യൻ ഹാക്കറും ചാരവനിതയുമായ അന്ന ചാപ്‌മാന്റെയും (1982)ജന്മദിനം !
+++++++++++++++++
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
++++++++++++++++++++++
ഇ.എം. കോവൂർ ജ. (1906-1983)
പമ്മൻ  ജ.(1920- 2007)
ജെ ഡി തോട്ടാൻ ജ. (1922-1997)
സർദാർ അജിത് സിങ് ജ. (1881-1947)
ഡോ.രജിനി തിരണഗാമ  ജ. (1954- 1989)
സദാനന്ദ സ്വാമികൾ മ. (1877 -1924 )
ഡബ്ല്യു.ഇ.ബി.ഡു ബോയിസ് ജ. (1868-1963)
മാർഗരറ്റ് ഡെലാൻറ് ജ. (1857-1945)
ഹാൻഡൽ ജ. (1685-1759)
കാസിമർ ഫങ്ക് ജ. (1884 -1967)
മൈക്കിൾ ടിങ്ക്ഹാം ജ. (1928-2010)

e m kovoor

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ 54 കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രമുഖനായ  സാഹിത്യകാരൻ കെ മാത്യു ഐപ്പ് എന്ന ഇ.എം. കോവൂർ
(23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983),

2) ലൈംഗികതയുടെ അതിപ്രസരം കാരണം  പലപ്പോഴും വിമശിക്കപ്പെട്ടിട്ടുള്ള  ഭ്രാന്ത്, അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി, തമ്പുരാട്ടി, വികൃതികൾ കുസൃതികൾ, നെരിപ്പോട്,  ഒരുമ്പെട്ടവൾ, വഷളൻ തുടങ്ങിയ കൃതികൾ എഴുതിയ ആർ.പി. പരമേശ്വരമേനോൻ എന്ന പമ്മൻ
( 1920 ഫെബ്രുവരി 23 - 2007 ജൂൺ 3),

j d thottan

കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹ സമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് അഞ്ച് ദശകക്കാലം സിനിമാരംഗത്തു പ്രവർത്തിച്ച സംവിധായകനും നിർമ്മാതാവും ആയിരുന്ന ജോസ് എന്ന ജെ ഡി തോട്ടാൻ
 ( 1922 ഫെബ്രുവരി 23- 1997 സെപ്റ്റംബർ 23),

കേരളീയ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന്റെ പ്രോക്താക്കളിലൊരാളും സന്യാസവര്യനുമായിരുന്നു സദാനന്ദ സ്വാമികൾ (23 ഫെബ്രുവരി 1877 -22 ജനുവരി 1924 ). 

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വിപ്ലവകാരിയായ
1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം അദ്ദേഹം അന്തരിച്ചു. '"ദൈവത്തിനു നന്ദി, എന്റെ ദൗത്യം സഫലമായിരിക്കുന്നു" എന്ന് അവസാന വാക്കുകൾ പറഞ്ഞ
 സർദാർ അജിത് സിങ്
 (1881 ഫെബ്രുവരി 23 –1947 ഓഗസ്റ്റ് 15).,

rajani thiranagama

എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ  വെടിവെച്ചു കൊന്ന ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്ന ഡോക്ടർ.രജിനി തിരണഗാമ. ( ടി ഡി രാമകൃഷ്ണന്റെ പ്രശസ്ത നോവൽ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി "യിൽ സുഗന്ധി എന്ന സങ്കൽപ്പ കഥാപാത്രവും, ചരിത്ര കഥാപാത്രമായ ദേവനായകിയും, ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രി രജനിയെയും കഥാപാത്ര മാക്കിയിട്ടുണ്ട് ),
 (1954 ഫെബ്രുവരി 23-1989 സെപ്റ്റംബർ 21 )

web doo boys

ഈടുറ്റ പുസ്തകങ്ങൾ,  തുല്യ അവകാശങ്ങൾക്കായുള്ള പോരാട്ടം, പ്രധാനപ്പെട്ട സംഘടനകൾ ആരംഭിക്കാൻ പ്രചോദനം, പീസ് ആക്ടിവിസ്റ്റ്, ആണവായുധങ്ങളുടെ ഒരു വിമർശകൻ, ആഗോള നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനം ഇങ്ങനെ കഥ, ധൈര്യം, ബുദ്ധി, അചഞ്ചലമായ സമർപ്പണം എന്നിവയാൽ ശ്രദ്ധേയനും തകർപ്പൻ നേട്ടങ്ങൾക്ക് ഉടമയുമായിരുന്ന   അമേരിക്കൻ ആക്റ്റീവിസ്റ്റ് ഡബ്ല്യു.ഇ.ബി.ഡു ബോയിസ്
  ( ഫെബ്രുവരി 23, 1868 -  ആഗസ്റ്റ് 27, 1963),

ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്ന മാർഗരറ്റ് ഡെലാൻ (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ)  
( ഫെബ്രുവരി 23, 1857 – ജനുവരി 13, 1945),

george frideric handel

മൊസാർട്ട്, ബീത്തൊവൻ തുടങ്ങിയ സംഗീതഞ്ജരെ സ്വാധീനിച്ച ജർമ്മൻ-ബ്രിട്ടീഷ് സംഗീതരചയിതാവായിരുന്ന ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ
 (23 ഫെബ്രുവരി 1685 – 14 ഏപ്രിൽ 1759),

casmir funk

ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുക്കുകയും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിക്കുകയും ചെയ്ത പോളിഷ് ജൈവരസ തന്ത്രജ്ഞനായിരിന്ന കാസിമർ ഫങ്ക്
 (1884 ഫെബ്രുവരി 23 -1967 നവംബർ 19),

അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ  നടത്തിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക് ഹാം
 (ഫെബ്രുവരി 23, 1928-നവംബർ 4 2010) 
+++++++++++++++++++
ഇന്നത്തെ സ്മരണ !!!
********
വെൺ‌മണി അച്ഛൻ നമ്പൂതിരി മ. (1817-1891) 
കെ ബാലകൃഷ്ണ കുറുപ്പ് മ.(1927- 2000)
എം കൃഷ്ണൻ നായർ മ.(1923- 2006)
മധുബാല മ. (1933- 1969)
സിക്കന്തർ ഭക്ത് മ. (1918-2004) 
ഫ്രാൻസ്വാ വീറ്റ മ.( 1540- 1603)
ജോൺ കീറ്റ്സ്: മ. (1795-1821)
കാൾ ഫ്രെഡറിക് ഗോസ്സ് മ. (1777 -1855)

venmani achan namboothiru

ലളിത മലയാളത്തിന് ഭാഷാകവിതയിൽ സ്ഥാനം നല്കാൻ സഹായിച്ച വെൺമണി പ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാള കവിയായിരുന്ന വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട്
 (1817 - ഫിബ്രവരി 23 ,1891) ,

തന്ത്രവിദ്യയിലൂടെ ആത്മ സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്ന  ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങള്‍, കാവ്യശില്‍പ്പത്തിന്‍റെ മനഃശാസ്ത്രം, വാത്സ്യായായന കാമസൂത്രം (വ്യാഖ്യാനം) തുടങ്ങിയ  കൃതികള്‍  എഴുതിയ പ്രഗല്‍ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും സംസ്‌കാര പഠിതാവുമായിരുന്ന  പരേതനായ കുനിയേടത്ത്‌ ബാലകൃഷ്‌ണകുറുപ്പ്‌ എന്ന കെ ബാലകൃഷ്ണ കുറുപ്പ്
  (1927  ജനുവരി 20- 2000 ഫെബ്രുവരി 23),

മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്ന 36 വർഷത്തോളം തുടർച്ചയായി   (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം എഴുതിയ സാഹിത്യ രംഗത്തെ സേവനങ്ങൾക്ക്  ജി.കെ.ഗോയെങ്ക പുരസ്കാരം നേടിയ (കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.) സാഹിത്യ നിരൂപകൻ എം കൃഷ്ണൻ നായർ
(മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) ,

madhubala

മുഗൾ എ ആജം എന്ന സിനിമയിൽ അനാർക്കലി അടക്കം പല അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിനടി  മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി എന്ന മധുബാല
 (ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23 1969),

 2002-2004-ലെ കേരള ഗവണ്ണർ ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും, ജനതാപാർട്ടിയുടെയും അവസാനം ഭാരതീയ ജനതാ പാർട്ടിയുടെയും നേതാവായിരുന്ന സിഖന്തർ ഭക്ത്
(24 ഓഗസ്റ്റ് 1918 – 23 ഫെബ്രുവരി 2004) 

franswa weeta

ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ഫ്രാൻസ്വാ വീറ്റ
 (1540 – ഫെബ്രുവരി 23, 1603),

തന്റെ 25 വർഷത്തെ ഹൃസ്വമായ ജീവിതകാലത്ത് മുന്നു വർഷം മാത്രം കവിതകൾ പ്രസിദ്ധപ്പെടുത്തി ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്ന ജോൺ കീറ്റ്സ്
 ( 31 ഒക്ടോബർ 1795 - 23 ഫെബ്രുവരി 1821),

michael tinkham

ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായ  ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്ന്  അറിയപ്പെടുന്ന,കാൾ ഫ്രെഡറിക് ഗോസ്സ്
 ( 30 ഏപ്രിൽ 1777 -  23 ഫെബ്രുവരി 1855),

ചരിത്രത്തിൽ ഇന്ന്…
********* 
1455 - ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.

1660 - ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി..

1792 - ശ്രീരംഗപട്ടണം ഉടമ്പടിയെ തുടർന്ന് ടിപ്പുവിന്റെ അധീനതയിലായിരുന്ന മലബാർ പ്രദേശങ്ങൾ ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

margaratt delant

1847 - മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.

1854 - ഓറഞ്ച് സ്വതന്ത്ര സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1883 - വിശ്വാസ വിരുദ്ധ നിയമം നടപ്പിലാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായി അലബാമ മാറി .

1886  - ലണ്ടനിലെ "ടൈംസ്" ദിനപ്പത്രം ലോകത്തിലെ ആദ്യത്തെ ക്ലാസിഫൈഡ് പരസ്യം പ്രസിദ്ധീകരിക്കുന്നു.

1903 - ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.

1904 - പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന്‌ അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.

sardar ajith sing

1910 - തിബത്തിന്റെ ലാസയിലേക്കു ചൈനീസ് പട്ടാളം പ്രവേശിച്ചതിനെ തുടർന്ന് ദലൈലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്തു.

1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.

1918 - കൈസറുടെ ജർമ്മൻ സേന ക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.

1919 - ബെനിറ്റോ മുസ്സോളിനി   ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.

1934 - ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.

1938 - തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടു.

pamman

1940  - വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് സിനിമ "പിനോച്ചിയോ" പുറത്തിറങ്ങി.

1941 - ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.

1941 - ഗ്ലെൻ ടി. സീബോർഗ്,  പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.

1945 - ജപ്പാനിലെ ഇവോ ജിമ പോരാട്ടത്തിനിടയില്‍ സുരിബാച്ചി കൊടുമുടിയുടെ മുകളില്‍ യുഎസ് പതാക ഉയര്‍ത്തി.

1947 - ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.

1954 - ലോകത്തിൽ ആദ്യമായി പോളിയോ വാക്സിൻ നൽകി. അമേരിക്കയിലെ പിറ്റ്സ്ബർഗിലുള്ള ആഴ്സണൽ എലിമെന്ററി സ്കൂൾ വിദ്യാർഥികളാണ് സ്വീകരിച്ചത്.

1955 - ദക്ഷിണപൂർ‌വേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ‍ (സീറ്റോ) ആദ്യ സമ്മേളനം.

1958 - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.

vattasseril divannasiyos

1966 - സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.

1975 - ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.

1991 - തായ്‌ലന്റിൽ ഒരു രക്തരഹിത വിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോം‌പോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻ‌ഹവാനിനെ അധികാരഭ്രഷ്ടനഅക്കി.

1994 - ദേവികുളം എഫ് എം റേഡിയോ നിലയം പ്രക്ഷേപണം ആരംഭിച്ചു.

sickandar bakt

1997 - റഷ്യൻ ശൂന്യാകാശ നിലയമായ   മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.

1998 - എല്ലാ ജൂതന്മാർക്കും കുരിശു യുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്തുന്നതിന്‌ ഒസാമ ബിൻ ലാദൻ  ഒരു ഫത്വ  പുറപ്പെടുവിച്ചു.

1999 - ഓസ്ട്രിയൻ ഗ്രാമമായ ഗാൽറ്റർ ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.

2007 - ജപ്പാൻ തങ്ങളുടെ നാലാമത്   ചാരഉപഗ്രഹം വിക്ഷേപിച്ചു.

2017 - ട്രാപിസ്റ്റ്-1 എന്ന അതിശീത കുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment