ഇന്ന് ജനുവരി 18: ശൂരനാട് സംഭവത്തിന് 76 വയസ് : എം.പി. പരമേശ്വരന്റെയും കാര്‍ത്തിക മുരളീധരന്റേയും മ‌അ്ദനിയുടെയും ജന്മദിനം: ജെയിംസ് കുക്ക് ഹവായിയൻ ദ്വീപ് സമൂഹം കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ആയതും ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരണം തുടങ്ങിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project january 18

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200  
മകരം 5
പൂരം  / പഞ്ചമി
2025 ജനുവരി 18, 
ശനി

ഇന്ന്,

* കേരളത്തിൻ്റെ മണ്ണില്‍ വിപ്ലവത്തിന്റെ വിത്തു പാകിയ ശൂരനാട് സംഭവത്തിന് ഇന്ന് 76 വയസ്. ജന്മിത്വത്തിന്‌ എതിരായ പോരാട്ട സമര ചരിത്രത്തിൽ ആദ്യത്തെ രക്തസാക്ഷി തണ്ടാശ്ശേരി രാഘവന്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഇന്ന് 

*ദേശാഭിമാനി ദിനപത്രം തുടങ്ങി ഇന്നേയ്ക്ക് 79 വർഷം (1946)

* 'മാതൃഭൂമി ആഴ്ചപ്പതിപ്പ് 'വാർഷികദിനം !
  
* പ്രജാപിതാ ബ്രഹ്മകുമാരീസ്‌ സ്മൃതി ദിനം !

* അനശ്വരഗായകൻ കുന്ദൻ ലാൽ സൈഗാളിന്റെ ചരമദിനം !

* ക്രിസ്തുമതം : ക്രിസ്ത്യാനിറ്റിയുടെ ഐക്യത്തിനു വേണ്ടി പ്രാർത്ഥന വാരം!

* ടുണീഷ്യ: വിപ്ലവത്തിന്റെ   യുവതയുടെയും ദിനം!

* തൈലാൻഡ്: റോയൽ തായ്‌  സശസ്ത്രദിനം!291eef71-d6bf-482c-a27b-efaf4c58c5b3

* USA;*ദേശീയ സ്വാദിഷ്ട കോഫി ദിനം ! [National Gourmet Coffee Day ; സമ്പുഷ്ടമായ രുചിയോ കഫീൻ ൻ്റെ ആധിക്യമോ എന്തോ ആകട്ടെ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ദിവസത്തിന്റെ തുടക്കത്തിൽ (അല്ലെങ്കിൽ മധ്യത്തിലൊ അന്ത്യത്തിലോ) ഒരു കാപ്പി അത് പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുന്നു അതിനെക്കുറിച്ച് സംസാരിയ്ക്കാൻ അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം]

*ദേശീയ പെക്കിംഗ് താറാവ് ദിനം ![National Peking Duck Day ; രസകരവും, സ്വാദുള്ളതും, നാവിൽ രുചിയൂറുന്നതുമായ  പീക്കിംഗ് താറാവ് കറി നിങ്ങളുടെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഒരു ചൈനീസ് വിഭവമാണ്.  700 വർഷം പഴക്കമുള്ള ഈ വിഭവത്തിന് ചൈനയുടെ വടക്കൻ ഭാഗങ്ങളിൽ നിന്നുള്ള സമ്പന്നമായ ഒരു ചരിത്രമുണ്ട്, അത് ഇന്നും ബെയ്ജിംഗ് (പീക്കിംഗ് ) നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിനെക്കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിനം]07766d13-f2ad-4661-ba47-5b32dc10914f

*ദേശീയ തുലിപ്  ദിനം ![ദേശീയ തുലിപ് ദിനം നിറത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും കാര്യത്തിൽ സമ്പുഷ്ടമായ തൂലിപ് (ട്യൂലിപ് ) പൂക്കളാൽ സമൃദ്ധമായ കാലം. ഇത് യൂറോപ്പിലും ആസ്ട്രേലിയയിലുമെല്ലാം ഉത്സവകാലമാണ്  നെതർലൻഡ്‌സിലും ആംസ്ട്രഡാമിലുമെല്ലാം ആഹ്ലാദ കാലമാണ്.
നഗരചത്വരങ്ങൾ മുഴുവൻ ആയിരക്കണക്കിന് ലക്ഷക്കണക്കിന് ട്യൂലിപ് പൂക്കളാൽ നിറഞ്ഞു കവിഞ്ഞ് ആ കാഴ്ചകാണാൻ ഇരമ്പിയെത്തുന്ന ജനക്കൂട്ടത്തെ ആകർഷിയ്ക്കത്തക്ക വിധത്തിൽ ഒരു ദൃശ്യ വിരുന്ന് സംഘടിപ്പിയ്ക്കപ്പെടുന്നു അതാണ് നാഷണൽ ട്യൂലിപ് ഡേ. ഈ ഇവൻ്റ് ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ ശൈത്യകാല ദിനത്തെ പോലും വളരെ ഊഷ്മളവും ചടുലവുമായ ഒരു അനുഭവമാക്കി മാറ്റുന്നു, ടൂലിപ്പിൻ്റെ ശാശ്വതമായ ചാരുത ഇവിടെ പ്രദർശിപ്പിയ്ക്കപ്പെടുന്നു എന്നത് മാത്രമല്ല ഈ പൂക്കൾ ഈ ചുറ്റുപാടുകളെ അവിടത്തെ മനുഷ്യരെ അവരുടെ ജീവിതത്തെ എങ്ങിനെയെല്ലാം ബാധിയ്ക്കുന്നു എന്നതു കൂടിയാണ് ഈ ദിനാചരണം കൊണ്ട് ദൃശ്യമാവുന്നത് വ്യക്തമാവുന്നത്. അതിനെക്കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ എല്ലാവരും തയ്യാറാവുക.]291747df-d053-488b-b128-c131a6b5fe30

*സ്ത്രീകളുടെ ആരോഗ്യകരമായ ശരീരഭാര ദിനം ![Women’s Healthy Weight Day ; 
അവനവനെ സ്വയം സ്നേഹിക്കുക, അവനവൻ്റെ ഉള്ളിലെയും പുറത്തെയും സൗന്ദര്യം ആസ്വദിക്കുക, അതുവഴി അവനവനിലും അവനവനെ ചുറ്റിപ്പറ്റി നിൽക്കുന്നവരിലും അവനവൻ്റെ സാമീപ്യം ലഭിയ്ക്കുന്നവരിലും ആത്മവിശ്വാസം പകരുക, അതിനായി നിങ്ങൾ  സ്വതസിദ്ധമായ രീതിയിൽ പുഞ്ചിരിയ്ക്കാനും പെരുമാറാനും ശ്രമിയ്ക്കുക നിങ്ങളുടെ ശരീരഭാരം കുറയും ഉറപ്പ് ഇതറിയാനും അനുഭവിയ്ക്കാനും ഒരു ദിനം !]

*ദേശീയ ശബ്ദകോശ ദിനം ![National Thesaurus Day ; നിറയെ പര്യായപദങ്ങൾ നിറഞ്ഞ സുലഭമായ ശബ്ദകോശ പുസ്തകങ്ങൾ,(Thesaurus )എപ്പോഴും ഏതൊരു ഭാഷയ്ക്കും  വൈവിധ്യവും അറിവും നൽകുന്നതിന് ഒരു പാട് ഉപകാരപ്രദമാണ്, ഭാഷാപരമായ തിരഞ്ഞെടുക്കലുകൾക്ക് അവ നിധി കുംഭങ്ങൾ പോലെയാണ് അതിനെക്കുറിച്ചറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം ]5f32ab4d-6d0c-47ab-b996-0da211d331ae

*ദേശീയ മിഷിഗൺ ദിനം ![National Michigan Day : 1837-ൽ 26-ാമത്തെ സംസ്ഥാനമായി അമേരിയ്ക്കൻ യൂണിയനിൽ അംഗത്വമെടുത്ത മിഷിഗൺ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രേറ്റ് ലേക്ക്സ് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.  "മിഷിഗൺ" എന്ന പേര് ഒജിബ്‌വെ പദമായ "മിഷിഗാമി" എന്നതിൽ നിന്ന് വന്നതാണ്, "വലിയ വെള്ളം" അല്ലെങ്കിൽ "വലിയ തടാകം" എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്, ഈ സ്ഥലം വലിയ തടാകങ്ങൾ ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതി വിസ്മയങ്ങൾക്ക് പേരുകേട്ടതാണ്.  വിവിധ തരത്തിലുള്ള സസ്യങ്ങളാലും മൃഗങ്ങളാലും.  ഓട്ടോമൊബൈൽ വ്യവസായത്തിലെ സമ്പന്നമായ ചരിത്രത്തിന് പേരുകേട്ട ഡെട്രോയിറ്റ് പോലെയുള്ള നിരവധി വ്യാവസായിക സംരംഭങ്ങളാലും ശ്രദ്ധേയമായ മിഷിഗൺ ഇന്ന് ശക്തമായ സമ്പദ്‌ വ്യവസ്ഥയാലും തിരക്കേറിയ കലാ- സാംസ്‌കാരിക രംഗങ്ങളാലും ശ്രദ്ധേയമായ ഒരു സംസ്ഥാനം കൂടിയാണ്  അതിനെ കുറിച്ചറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം.]

*ദേശീയ വിന്നി ദി പൂഹ് ഡേ ![National Winnie the Pooh Day ; നാഷണൽ വിന്നി ദി പൂഹ് ഡേ1882-ൽ എഴുത്തുകാരനായ എഎ മിൽനെയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ജനുവരി 18-ന് നാഷണൽ വിന്നി ദി പൂഹ് ദിനം ആചരിക്കുന്നു. എ എ മിൽനെ തൻ്റെ കഥകളിൽ  തേനിനെ സ്നേഹിക്കുന്നതും സ്നേഹമയിയുമായ ഒരു കരടിയെ വരച്ചു വച്ചിട്ടിട്ടുണ്ട്, അതിൽ അദ്ദേഹത്തിൻ്റെ മകൻ ക്രിസ്റ്റഫർ റോബിനും ഒരു കഥാപാത്രമാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് ലണ്ടൻ മൃഗശാലയിലുണ്ടായിരുന്ന വിന്നി എന്ന കറുത്ത കരടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സാങ്കൽപ്പിക കരടിയാണ് മിൽനെയുടെ എഴുത്തുകളിലൂടെ വായനക്കാർക്ക് പ്രിയപ്പെട്ട പൂഹ് ബിയർ.7ea25387-a67b-499e-b9ca-27cbce743e00 (1)

ആ കരടിയെക്കുറിച്ചും മിൽനെയുടെ കഥകളെ കുറിച്ചും മിൽനെ എന്ന കഥാകാരനെക്കുറിച്ചും അറിയാനും ആസ്വദിയ്ക്കാനും ഒരു ദിവസം. ]

          ഇന്നത്തെ മൊഴിമുത്ത്
         ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''വിജയിക്കുന്നവരുടെ സംഗീതത്തെക്കാള്‍ സാന്ദ്രതയും ആഴവും  പരാജിതരുടെ ശോക ഗാനത്തിനാണ് ''

"... താൻ ജീവിതം എന്ന് വിളിക്കുന്ന ഇതിന്റെ പൊള്ളത്തരം ഒരു നിർഭയമായ വെളിച്ചത്തിന്റെ പ്രഭയിൽ ആവരണമൊക്കെ നീങ്ങി ഒരു നിമിഷത്തിൽ വ്യക്തമായി കണ്ടു എന്നോ? ഇന്നലെകളുടെ വേദന, ഇന്നിന്റെ വ്യർത്ഥത, നാളെകളുടെ അർത്ഥശൂന്യത - ഇതെല്ലാം ആ ഒരു ഞൊടി നേരത്തേയ്ക്ക് മറയില്ലാതെ കണ്ടു എന്നോ?  "
എന്താണെന്നെ തളർത്തുന്നത് ?
എന്താണെന്നെ ഉയർത്തുന്നത് ?

  - [ ടി .എ. രാജലക്ഷ്മി ]   
*************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
**********
പരിസ്ഥിതി, മാലിന്യ സംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തുകയും  ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്ര പ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനും ആയ എം.പി. പരമേശ്വരന്റെയും (1935),8f9fd4ce-90aa-4936-bf27-baacd5dfa442

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിഐഎ എന്ന ആദ്യ  ചിത്രത്തിനുശേഷം മമ്മൂട്ടി നായകനായി എത്തിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്ര നടി കാര്‍ത്തിക മുരളീധരന്റേയും (1997),

 " മെല്ലെ നീ മെല്ലെ വരൂ (ധീര), ആ മുഖം കണ്ടനാൾ (യുവജനോത്സവം), മുത്തുക്കുട ചൂടി നീ വാ (ഒന്നാനാം കുന്നിൽ ഓരടികുന്നിൽ), മഴവിൽക്കൊടിപോലെ (ഇത്രമാത്രം), ദേവദുന്ദുഭി (എന്നെന്നും കണ്ണേട്ടന്റെ), ശിശിരമേ നീ ഇതിലെ വാ (പട്ടണപ്രവേശം)തുടങ്ങി 25ലധികം സിനിമകളിലായി 28ലധികം ഗാനങ്ങളിലൂടെ, ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ സതീഷ് ബാബുവിന്റെയും (1953),25a801d2-7594-4dac-8c62-5d48afadbaa3 (1)

രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവും 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായും 2008 ലെ ബംഗളൂരു സ്ഫോടന പരമ്പരയുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് കർണാടക ജയിലിൽ കഴിയുന്ന അബ്ദുന്നാസർ മ‌അ്ദനിയുടെയും (1966),

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
********
മഹാദേവ ഹരിഹരശാസ്ത്രികൾ ജ.(1911-2012)
കെ.എം. ജോർജ്ജ്  ജ.(1919-1976)
മഹാദേവ് ഗോവിന്ദ റാനഡെ ജ. (1842-1901)
സാദത് ഹസൻ മൻതോ ജ. (1912-1955)
മോണ്ടെസ്ക്യൂ ജ (1689 - 1755),
അന്നാ ബുനീന ജ. (1774 -1829)
വാറൻ ഡി ലാ റു  ജ. (1815-1889) 
ഹെൻട്രി ഡോബ്സൻ ജ. (1840-1921)
കാരി ഗ്രാന്റ് ജ. (1904 – 1986)
ഗില്ലെസ് ഡെല്യൂസ് ജ. (1925-1995)
റേ ഡോൾബി ജ.  (1933-2013).

പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്ന എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ  (ജനനം : 18 ജനുവരി 1911),0f88a74a-43a4-425d-a87f-f7324f6b10f9 (1)

കേരളാ കോണ്ഗ്രസിന്റെ  സ്ഥാപകനേതാവും  നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസ്സിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ സാധിച്ചിരുന്ന  ഗതാഗത വകുപ്പ് മന്ത്രി യായിരുന്ന കെ.എം. ജോർജ്ജ്  (1919 ജനുവരി 18 - 1976 ഡിസംബർ 11),

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്താപകനേതാക്കളിൽ ഒരാളും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര സമരസേനാനിയും, ബോംബേ ഹൈക്കോടതി ജഡ്ജിയും, നിയമനിർമ്മാണ സഭാംഗവുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ. (18 ജനുവരി 1842 -1901 ജനുവരി 16)

തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ  ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോയെ(11 മെയ് 1912 – 18 ജനുവരി1955) ,6a544bda-51a8-42c7-a663-27831bf16db0

ജ്ഞാനോദയകാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു രാഷ്ട്രീയചിന്തകനും , ലോകത്തിലെ പല ഭരണഘടനകളിലും അധികാര വിഭജന സിദ്ധാന്തം നടപ്പിലാക്കുകയും ചെയ്ത മോണ്ടെസ്ക്യൂ(18 ജനുവരി 1689 -10 ഫെബ്രുവരി 1755),

ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവി അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന (ജനുവരി 18, 1774 – ഡിസംബർ 16, 1829),

ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും, സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടു പിടിക്കുകയും ചെയ്ത ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ വാറൻ ഡി ലാ റുവ് (1815 ജനുവരി 18-1889 ഏപ്രിൽ 19 )34af4ab4-e573-41dd-92a1-2d3765ef5136 (1)

പ്രസിദ്ധിയാർജിച്ച നിരവധി കവിതകളും, വിമർശനാത്മകവും ജീവചരിത്രപരവുമായ ഗദ്യരചനകളും നടത്തിയ ഹെൻട്രി ഓസ്റ്റിൻ ഡോബ്സൺ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ,

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നോർത്ത് ബൈ നോർത്ത് വെസ്റ്റ്, ചാരേഡ്, ടു ക്യാച്ച് എ കള്ളൻ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച  ഇംഗ്ലീഷ്-അമേരിക്കൻ നടനും ജനപ്രിയ ഹോളിവുഡ് താരവുമായിരുന്ന കാരി ഗ്രാന്റ് എന്ന ആർക്കിബാൾഡ് അലക് ലീച്ച് (ജനുവരി 18, 1904 – നവംബർ 29, 1986),
  
കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നി ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലെസ് ഡെല്യൂസി (18 ജനുവരി 1925 – 4 നവംബർ 1995),45ee022d-1d65-4e1a-aa03-08e49995b40d

ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവും, ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദ സംവിധാനത്തിന്റെ ഉപജ്ഞാതാവുമായ റേ ഡോൾബി (ജനുവരി 18, 1933 – സെപ്തംബർ 2013),

മുൻ സി പി ഐ എം എൽ ലിബറേഷൻ പോളിറ്റ്ബ്യൂറോ മെമ്പറും AlPWA ദേശീയ ജനറൽ സെക്രട്ടറിയും പ്രമുഖ ആക്റ്റിവിസ്റ്റുമായ കവിത കൃഷ്ണൻ്റേയും (1973)92f3f615-06e8-4d73-bf89-998773224338 (1)

ക്വാസാർ, തമോഗർത്തം തുടങ്ങിയ നിരവധി അതിവിദൂര ജ്യോതിർ വസ്തുക്കൾ  കണ്ടെത്തിയ   അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞയായ ആമി ബാർജറുടെയും (1971),

റഷ്യൻ ഗ്രാൻഡ്മാസ്റ്ററൂം മുൻ ലോക ചെസ്സ്ചാമ്പ്യനുമായ (ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മന്റെയും (1966),

വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യ പ്രവർത്തകയുമായ നഫീസ അലിയുടെയും (1957),

ബോളിവുഡ് അഭിനേത്രി മിനീഷ ലാംബയുടെയും (1985),

ബോളിവുഡ് അഭിനേത്രി മോണിക്ക ബേഡിയുടെയും (1975),

മുൻ ക്രിക്കറ്റ് താരം വിനോദ് ഗൺപത് കാംബ്ളിയുടെയും (1972) ,827f97fc-b1dc-4f81-809f-89ca649e6a49

ഡാൻസ് വിത്ത് വോൾവ്സ്, യെല്ലോസ്റ്റോൺ തുടങ്ങിയ പാശ്ചാത്യ സിനിമകൾക്കും ടിവി ഷോകൾക്കും പേരുകേട്ട മുതിർന്ന അമേരിക്കൻ നടനും ചലച്ചിത്രസംവിധായകനുമായ കെവിൻ കോസ്റ്റ്നറിന്റെയും (1955) ,

ഗാർഡിയൻസ് ഓഫ് ഗാലക്സി, ഡ്യൂൺ, ബ്ലേഡ് റണ്ണർ 2049 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ നാടകീയവും ഹാസ്യപരവുമായ വേഷങ്ങൾക്ക് പേരുകേട്ട അമേരിക്കൻ നടനും മുൻ പ്രൊഫഷണൽ ഗുസ്തിക്കാരനുമായ ഡേവ് ബൗട്ടിസ്റ്റയുടെയും (1969) ,827684a0-9e42-4f58-98b7-a784c466c1e7

മുൻ സ്പാനിഷ് ഫുട്ബോൾ താരവും ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ച മാനേജറുമായ പെപ് ഗാർഡിയോളയുടെയും ,(1971) ജന്മദിനം  !!!

സ്മരണാഞ്ജലി
********
മഹാദേവ ഹരിഹരശാസ്ത്രികൾ ജ.(1911-2012)
കെ.എം. ജോർജ്ജ്  ജ.(1919-1976)
മഹാദേവ് ഗോവിന്ദ റാനഡെ ജ. (1842-1901)
സാദത് ഹസൻ മൻതോ ജ. (1912-1955)
മോണ്ടെസ്ക്യൂ ജ (1689 - 1755),
അന്നാ ബുനീന ജ. (1774 -1829)
വാറൻ ഡി ലാ റു  ജ. (1815-1889) 
ഹെൻട്രി ഡോബ്സൻ ജ. (1840-1921)
കാരി ഗ്രാന്റ് ജ. (1904 – 1986)
ഗില്ലെസ് ഡെല്യൂസ് ജ. (1925-1995)
റേ ഡോൾബി ജ.  (1933-2013).

പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്ന എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ  (ജനനം : 18 ജനുവരി 1911),

കേരളാ കോണ്ഗ്രസിന്റെ  സ്ഥാപകനേതാവും  നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസ്സിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ സാധിച്ചിരുന്ന  ഗതാഗത വകുപ്പ് മന്ത്രി യായിരുന്ന കെ.എം. ജോർജ്ജ് 
 (1919 ജനുവരി 18 - 1976 ഡിസംബർ 11),

ad787f15-baa7-4741-b560-f30630c76a18

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്താപകനേതാക്കളിൽ ഒരാളും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര സമരസേനാനിയും, ബോംബേ ഹൈക്കോടതി ജഡ്ജിയും, നിയമനിർമ്മാണ സഭാംഗവുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ. (18 ജനുവരി 1842 -1901 ജനുവരി 16)

തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ  ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോയെ(11 മെയ് 1912 – 18 ജനുവരി1955) ,adfd7e9b-331e-4a56-b0a7-0a456719d416

ജ്ഞാനോദയകാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു രാഷ്ട്രീയചിന്തകനും , ലോകത്തിലെ പല ഭരണഘടനകളിലും അധികാര വിഭജന സിദ്ധാന്തം നടപ്പിലാക്കുകയും ചെയ്ത മോണ്ടെസ്ക്യൂ(18 ജനുവരി 1689 -10 ഫെബ്രുവരി 1755),

ആദ്യമായി സാഹിത്യപ്രവർത്തനം കൊണ്ടു മാത്രം ജീവിച്ച റഷ്യയുടെ കവി അന്നാ ബുനീന എന്ന അന്നാ പെട്രോവ്ന ബുനീന (ജനുവരി 18, 1774 – ഡിസംബർ 16, 1829),

ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും, സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടു പിടിക്കുകയും ചെയ്ത ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ വാറൻ ഡി ലാ റുവ് (1815 ജനുവരി 18-1889 ഏപ്രിൽ 19 )

പ്രസിദ്ധിയാർജിച്ച നിരവധി കവിതകളും, വിമർശനാത്മകവും ജീവചരിത്രപരവുമായ ഗദ്യരചനകളും നടത്തിയ ഹെൻട്രി ഓസ്റ്റിൻ ഡോബ്സൺ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ,af478610-997c-4229-85fa-f3bd212fdbbe

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നോർത്ത് ബൈ നോർത്ത് വെസ്റ്റ്, ചാരേഡ്, ടു ക്യാച്ച് എ കള്ളൻ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച  ഇംഗ്ലീഷ്-അമേരിക്കൻ നടനും ജനപ്രിയ ഹോളിവുഡ് താരവുമായിരുന്ന കാരി ഗ്രാന്റ് എന്ന ആർക്കിബാൾഡ് അലക് ലീച്ച് (ജനുവരി 18, 1904 – നവംബർ 29, 1986),
  
കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നി ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലെസ് ഡെല്യൂസി (18 ജനുവരി 1925 – 4 നവംബർ 1995),

ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവും, ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദ സംവിധാനത്തിന്റെ ഉപജ്ഞാതാവുമായ റേ ഡോൾബി (ജനുവരി 18, 1933 – സെപ്തംബർ 2013),

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ടി എ രാജലക്ഷ്മി മ.  (1930-1965)
ആർട്ടിസ്റ്റ്‌ ഷെവലിയര്‍ പി.ജെ. ചെറിയാൻ മ. (2891-1981)
കെ. എൽ. സൈഗാൾ മ. (1904-1947)
എൻ.ടി.ആർ  മ. (1923-1996)
ഹരിവംശ്റായ് ബച്ചൻ മ. (1907- 2003)
വീരപ്പൻ മ. (1952– 2004) 
ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് മ.  (1865-1936)
ചാൾസ് പോൻസി മ (1882 - 1949)

c65bb387-917d-4000-8a4c-38f92e400aff

 ജീവിതം തന്നെ തൻ്റെ രചനയ്ക്കുള്ള ഉപാധിയാക്കി ക്കൊണ്ടു  നടത്തിയ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുവാൻ കാരണമായതിനാല്‍ അകാലത്തില്‍ ജീവന്‍ ഒടുക്കേണ്ടി വന്ന കഥാകാരിയും നോവലിസ്റ്റുമായ ടി എ രാജലക്ഷ്മി (1930 ജൂൺ2 - 1965 ജനുവരി 18),

മലയാളിയായ ആദ്യ മലയാളചലച്ചിത്ര (നിര്‍മ്മല) നിർമ്മാതാവും , ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനും, കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ആർട്ടിസ്റ്റും ആയിരുന്ന ഷെവലിയര്‍ പി.ജെ. ചെറിയാൻ ( 1891 നവംബര്‍ 18 - 1981 ജനുവരി 18),

ബാബുൽ മോറ", "ഏക്‌ ബങ്കള ബനേ ന്യാര", "ജബ് ദില്‍ ഹി ടൂട് ഗയ" തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ആലപിച്ച  പ്രതിഭാശാലിയായ  നടനും ഗായകനുമായിരുന്ന കുന്ദൻലാൽ സൈഗാൾ  എന്ന കെ. എൽ. സൈഗാൾ ( 1904 ഏപ്രിൽ 11-1947- ജനുവരി 18) ,

നടനും, സംവിധായകനും, നിർമ്മാതാവും  തെലുഗുദേശം പാർട്ടിയുടെ  സ്ഥാപകനും  ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന  നന്ദമുറി തരക രാമ റാവു  എന്ന   എൻ.ടി.ആർ  (28 മേയ് 1923–18 ജനുവരി 1996),

'മധുശാല ' എന്ന കൃതിയുടെ . കര്‍ത്താവും    അമിതാഭ് ബച്ചന്റെ  പിതാവും പ്രശസ്ത ഹിന്ദി കവിയും ആയിരുന്ന  ഹരിവംശ്റായ് ബച്ചൻ  (നവംബർ 27, 1907– ജനുവരി 18, 2003),

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ (ജനുവരി 18, 1952– ഒക്ടോബർ 18, 2004) ,dc9cc00d-9dce-42b4-8530-f7bde2508f15

സാഹിത്യത്തിനുള്ള നോബൽ സമ്മാനം  ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനും   ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയും ജംഗിൾ ബുക്ക് എന്ന എക്കാലത്തെയും പ്രശസ്ഥ പുസ്തകം രചിച്ച   ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്( 1865 ഡിസംബർ 30 - 1936 ജനുവരി 18),

പിൽക്കാലത്ത് ഇത്തരം തട്ടിപ്പിന് പോൺസി സ്കീം എന്നറിയപ്പെടുന്ന, യൂ.എസിലും കാനഡയിലും പ്രവർത്തിച്ചിരുന്ന ഒരു ഇറ്റാലിയൻ തട്ടിപ്പുകാരനും വഞ്ചകനുമായിരുന്ന  ചാൾസ് പോൻസി (മാർച്ച് 3, 1882 - ജനുവരി 18, 1949)
 
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1586 - ജപ്പാനിലെ ഹോൺഷുവിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 8,000 പേരെ കൊല്ലുകയും ഒരു വലിയ സുനാമിക്ക് കാരണമാവുകയും ചെയ്തു

1778 - ഇംഗ്ലീഷ് പര്യവേക്ഷകനും നാവികസേനാ ക്യാപ്റ്റനുമായ ജെയിംസ് കുക്ക് ഹവായിയൻ ദ്വീപസമൂഹം കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ആയി

1806 - ഗുഡ് ഹോപ്പ് മുനമ്പിൽ ബ്രിട്ടൻ ആധിപത്യം സ്ഥാപിച്ചു.e9405a99-96ff-4a7e-a2a5-0a4e1a7f4112

1871 - ജർമ്മൻ സാമ്രാജ്യം സ്ഥാപിതമായി, ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം അവസാനിച്ചതിന് ശേഷം വിൽഹെം ഒന്നാമൻ കൈസർ വിൽഹെം ആയി പ്രഖ്യാപിക്കപ്പെട്ടു.

1886 - ഇംഗ്ലണ്ടിലെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചതോടെയാണ് ആധുനിക ഫീൽഡ് ഹോക്കി പിറന്നത്.

1896 -  ഹെൻറി ലൂയിസ് സ്മിത്ത് ആദ്യമായി എക്സ്-റേ ജനറേറ്റിംഗ് മെഷീൻ പ്രദർശിപ്പിച്ചു.e689177f-d3a2-4203-ab97-360d05ec3986 (1)

1911 -  അമേരിക്കൻ പൈലറ്റ് യൂജിൻ എലി, പെൻസിൽവാനിയ എന്ന യുദ്ധക്കപ്പലിൽ കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ ആദ്യത്തെ വിമാനം ഇറക്കി.

1919 - രണ്ടാം ലോകമഹായുദ്ധം ഔപചാരികമായി അവസാനിപ്പിക്കുന്നതിനും പരാജയപ്പെട്ട അച്ചുതണ്ട് ശക്തികൾക്കുള്ള നിബന്ധനകൾ ചർച്ച ചെയ്യുന്നതിനുമായി ഫ്രാൻസിലെ വെർസൈൽസിൽ പാരീസ് സമാധാന സമ്മേളനം ആരംഭിച്ചു.

1919 - ലണ്ടനിൽ വാൾട്ടർ ഓവൻ ബെന്റ്‌ലിയാണ് ലക്ഷ്വറി ഓട്ടോമൊബൈൽ കമ്പനിയായ ബെന്റ്‌ലി മോട്ടോഴ്‌സ് ലിമിറ്റഡ് സ്ഥാപിച്ചത്

1932 - മാതൃഭുമി ആഴ്ചപതിപ്പ് പ്രസിദ്ധികരണം തുടങ്ങി. "In Search of truth"  എന്ന പേരിൽ പ്രശസ്തമായ ഗാന്ധിജിയുടെ ചിത്രമായിരുന്നു ആദ്യ മുഖചിത്രം.

1942 - രണ്ടാം ലോക മഹായുദ്ധം. ജപ്പാൻ ബർമ പിടിച്ചടക്കി.ed48ac4c-4ad7-4812-a6c9-a1a5d662713c

1946 -  വാരികയായി പ്രസിദ്ധികരണം ആരംഭിച്ച ദേശാഭിമാനി ദിനപത്രമായി.

1967 - ആൽബർട്ട് ഡിസാൽവോ, "ബോസ്റ്റൺ സ്ട്രാംഗ്ലർ", ഒന്നിലധികം സ്ത്രീകളെ കൊന്നതിന്  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു

1974 - ലീ മേജേഴ്‌സ് അഭിനയിച്ച "$6 മില്യൺ മാൻ" എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര എബിസി ടിവിയിൽ പ്രദർശിപ്പിച്ചു

1983 - ഇന്റർനാഷണൽ ഒളിമ്പിക് അതോറിറ്റി (IOC) അമേരിക്കൻ അത്‌ലറ്റ് ജിം തോർപ്പിന്റെ ഒളിമ്പിക് മെഡലുകൾ "അമേച്വറിസം നിയമങ്ങൾ ലംഘിച്ചതിന്" 1913 -  നീക്കം ചെയ്തതിന് ശേഷം പുനഃസ്ഥാപിച്ചു.

1983 - Butcher of Lyon എന്നറിയപ്പെടുന്ന നാസി കുറ്റവാളി Klaus Barbie യെ ബൊളിവിയയിൽ അറസ്റ്റ് ചെയ്തു.

1993 - മാർടിൻ ലൂഥർ കിങ് ദിനം അവധിയായി 50 US സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു.f4f8438f-689f-4ba5-851c-cd9d4df3c7d6

1997 - നോർവേക്കാരനായ പര്യവേക്ഷകൻ ജോർജ് എസ് ലാൻഡ് അന്റാർട്ടിക്കയിൽ ഏകാംഗ പര്യടനം നടത്തി

1998 -  ബിൽ ക്ലിന്റൺ- മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.

2002 - ഒരു ദശാബ്ദം നീണ്ട സിയറ ലിയോൺ ആഭ്യന്തരയുദ്ധം അവസാനിച്ചുf1dad1a5-f72f-487a-a383-5977b74f46d8

2008 - പ്രശസ്ത ഹോളിവുഡ് സെലിബ്രിറ്റി ജോർജ്ജ് ക്ലൂണിയെ യുഎൻ സമാധാന സന്ദേശവാഹകനായി പ്രഖ്യാപിച്ചു.

2015 - ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 31 പന്തിൽ സെഞ്ച്വറി നേടി, ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment