/sathyam/media/media_files/2025/09/27/new-project-2025-09-27-06-44-02.jpg)
.ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
കന്നി 11
അനിഴം / പഞ്ചമി
2025 / സെപ്റ്റംബര്‍ 27,
ശനി
അത്തം ഞാറ്റുവേലാരംഭം
ഇന്ന് ;
നവരാത്രി ആറാം ദിവസം
*ലോക വിനോദ സഞ്ചാര ദിനം !യാത്ര മനസ്സിനെ വിശാലമാക്കുകയും ലോകത്തെ പര്യവേക്ഷണം ചെയ്യാനുള്ള മനസ്സുണ്ടാക്കുകയും ചെയ്യും. ലോകജനത ഇതുവരെ മുന്നോട്ടുവച്ച അത്ഭുതവും വിശാലവുമായ കാഴ്ചകളും സംസ്കാരങ്ങളും നാം കാണുകയും അറിയുകയും ചെയ്യുമ്പോൾ നമ്മൾ നമ്മെത്തന്നെ നാമറിയാതെ സംസ്കരിച്ചെടുക്കുന്നു എന്നും പറയപ്പെടുന്നു. വിനോദസഞ്ചാരത്തിന് വിദേശവും ആഭ്യന്തരവുമായ യാത്രകൾ നടത്തുമ്പോൾ, ലോക വിനോദസഞ്ചാര ദിനം നിങ്ങളുടെ സ്വന്തം ലോകത്തെ അൽപ്പം വിശാലമാക്കാനും നിങ്ങൾക്കും നിങ്ങൾക്കു വേണ്ടപ്പെട്ടവരോടൊപ്പവും സന്ദർശിക്കാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്ന ഒരു സ്ഥലം സ്വയം കണ്ടെത്താനും ഒടുവിൽ അത് (ആ യാത്ര) ചെയ്യാനുള്ള സമയം കണ്ടെത്താനും നിങ്ങൾ ശ്രമിയ്ക്കും അതിനാൽ ഈ അവസരം ഒരിയ്ക്കലും നഷ്ടപ്പെടുത്താതിരിയ്ക്കുക. ]
/filters:format(webp)/sathyam/media/media_files/2025/09/27/3ab80249-459a-436f-b34d-a19b78c949f0-2025-09-27-06-29-45.jpg)
*അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം ![ ബഹിരാകാശത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വിശാലവും അത്ഭുതകരവുമായ സൗന്ദര്യം ആഘോഷിക്കാൻ നിങ്ങൾക്ക് എത്ര നക്ഷത്രരാശികൾ കണ്ടെത്താൻ കഴിയുമെന്ന് കാണുക.ചരിത്രം രേഖപ്പെടുത്തിയ കാലത്തോളം തന്നെ ബഹിരാകാശത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും നിഗൂഢതകൾ ലോകത്തെ ആകർഷിച്ചിട്ടുണ്ട്. ]
/filters:format(webp)/sathyam/media/media_files/2025/09/27/9c71d319-dc23-4a27-b421-2ae82f0640b9-2025-09-27-06-29-45.jpg)
*അന്താരാഷ്ട്ര മുയൽ ദിനം![സെപ്റ്റംബർ മാസത്തിലെ അവസാന ശനിയാഴ്ച നടക്കുന്ന ഈ വാർഷിക ആഘോഷം, പാശ്ചാത്യ ലോകമെമ്പാടും വളർത്തുമൃഗങ്ങളായി വളർത്തുന്ന ദശലക്ഷക്കണക്കിന് മുയലുകളുടെ പേരിൽ മാത്രമല്ല, മൃഗക്ഷേമത്തെക്കുറിച്ചുള്ള ഗൗരവമേറിയ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. നീണ്ട ചെവികളും കുറിയ വാലുള്ള സസ്തനികളുടെ ഈ വാർഷിക ആഘോഷം. ]
*അന്താരാഷ്ട്ര ലെയ്‌സ് ദിനം![സങ്കീർണ്ണമായ ഡിസൈനുകളും, ഒരു പ്രത്യേക ചാരുതയും - ലെയ്സ് സൂചി വർക്ക് എന്നത് തുണിത്തരങ്ങളെ സൗന്ദര്യത്തിന്റെ ഒരു മാസ്റ്റർപീസാക്കി മാറ്റുന്ന ഒരു മനോഹരമായ കലാരൂപമാണ്.പ്രകൃതിയുടെ ഫാന്റസിയുടെ ഏറ്റവും മനോഹരമായ അനുകരണങ്ങളിൽ ഒന്നായി ഞാൻ ലെയ്‌സിനെ കണക്കാക്കുന്നു. കൊക്കോ ചാനൽ നെയ്ത്തിന്റെയും സൂചിപ്പണിയുടെയും സങ്കീർണതകളുടെ ഇത്രയും സൂക്ഷ്മമായ പ്രതിനിധാനം അഭിനന്ദിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. അന്താരാഷ്ട്ര ലെയ്‌സ് ദിനം എന്നു പറയുന്നത് അതാണ്!]
/filters:format(webp)/sathyam/media/media_files/2025/09/27/4be2a615-9a8d-4745-a47a-37cbdcee6c06-2025-09-27-06-29-45.jpg)
* ഗൂഗ്ൾ ഡെ (1998) ![ ഇന്ന് 26-ാം ജന്മദിനം ആഘോഷിക്കുന്ന ഗൂഗിൾ എന്ന ഈ കമ്പനി നമ്മുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം സ്വാധീനിയ്ക്കുന്നു എന്നും നമ്മെ നാമറിയാതെ സ്വയം മാറ്റിമറിച്ചുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നതിന് ഒരു ദിനം.]
*പൂർവ്വികരുടെ സ്മരണദിനം ![Ancestor Appreciation Day -പലർക്കും അവരുടെ പൂർവ്വികരെ കുറിച്ചും ഇതിനകം കടന്നുപോയ ദശാബ്ദങ്ങളിലും നൂറ്റാണ്ടുകളിലും അവർ ജീവിച്ച ജീവിതത്തെക്കുറിച്ചും പൂർണ്ണമായി അറിയില്ല. അങ്ങനെയാണെങ്കിലും, ഈ പൂർവ്വികരുടെ ജീവിതവും അവരുടെ തീരുമാനങ്ങളും ഇന്ന് അവരുടെ കഥ പിന്തുടരുന്ന ആളുകളുടെ ശീലങ്ങളും പാരമ്പര്യങ്ങളും മൂല്യങ്ങളും രൂപപ്പെടുത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, വർഷം തോറും ആഘോഷിക്കുന്ന പൂർവികരെ സ്മരിയ്ക്കുന്നതിനുള്ള ഈ ദിനം നമുക്ക് മുമ്പെ വന്നവരെ കുറിച്ച് കൂടുതലറിയാൻ ഇന്നത്തെ ആളുകൾക്ക് ഒരു സൗകര്യമാണ്!]
/filters:format(webp)/sathyam/media/media_files/2025/09/27/1f57c195-127e-45bf-b557-ed8dbfb23ca6-2025-09-27-06-29-45.jpg)
* കോല സംരക്ഷണ ദിനം![കോലകൾ അപകടസാധ്യതയിലാണെന്നും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പോലും ഇടംപിടിച്ചിട്ടുണ്ടെന്നും ഉള്ള അവബോധം സൃഷ്ടിക്കുന്നതിന് സമയമായി എന്ന അറിവാണ് സേവ് ദ കോല ദിനം ആരംഭിയ്ക്കുന്നതിന് കാരണമായത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള സ്‌നേഹസമ്പന്നരും, ലാളിത്യവുമുള്ള ഈ ജീവികളുടെ ഭാവി വളരെ അപകടത്തിലാണ്. ]
/filters:format(webp)/sathyam/media/media_files/2025/09/27/1dd09441-6781-41c0-b980-8c2ef1bdc1e6-2025-09-27-06-29-45.jpg)
* അമേരിക്ക;
സ്വവർഗ്ഗ പ്രേമികൾക്ക് എച്ച്.ഐ.വി / ഏയ്ഡ്സ് ബോധവൽക്കരണ ദിനം !
*National Chocolate Milk Day ![പ്രഭാതഭക്ഷണത്തിനുള്ള ഒരു രുചികരമായ ട്രീറ്റ് അല്ലെങ്കിൽ ഉച്ചതിരിഞ്ഞ് പിക്ക്-മീ-അപ്പ് പോലെ ഉപയോഗിയ്ക്കുന്ന, ചോക്ലേറ്റ് മിൽക്ക് ശൂന്യമായ കലോറിയുള്ള പാനീയങ്ങൾ നൽകാത്ത ചില പോഷക ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇത് ചിലർക്ക് കുട്ടിക്കാലം മുതലുള്ള ചില ഗൃഹാതുരത്വം പ്രദാനം ചെയ്യുകയും ചെയ്യുന്നു!]
/filters:format(webp)/sathyam/media/media_files/2025/09/27/9e995dd3-e2d4-477a-bbad-36adb535b3cc-2025-09-27-06-34-16.jpg)
*നേറ്റീവ് അമേരിക്കൻ ദിനം![നിങ്ങളുടെ പ്രദേശത്തെ തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുടെ സമ്പന്നമായ സംസ്കാരങ്ങളെക്കുറിച്ച് അറിയുക. അതിനെ കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുക, അവരുടെ തനത് സാധനങ്ങൾ വാങ്ങുക, അവരുടെ പരിപാടികളിൽ പങ്കെടുക്കുക എന്നിവയിലൂടെ ആധുനിക ഗോത്രങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ]
/filters:format(webp)/sathyam/media/media_files/2025/09/27/74ab3187-fc0a-47ed-98e8-ddbbcbc6c05e-2025-09-27-06-34-16.jpg)
*Hug a vagetarian day![നിങ്ങൾക്ക് ഒരു വെജിറ്റേറിയനെ അറിയാമെങ്കിൽ, അവരെ കെട്ടിപ്പിടിക്കുക! ഒരു ദിവസം സസ്യാഹാരം കഴിക്കാൻ ശ്രമിക്കുക, ഈ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്താണെന്നറിയാൻ ശ്രമിയ്ക്കുക:]
/filters:format(webp)/sathyam/media/media_files/2025/09/27/66e7289e-e580-44f9-851b-d60732b4233c-2025-09-27-06-34-16.jpg)
*ദേശീയ ഡൂഡിൽ ദിനം ![ നിങ്ങളുടെ ചെറിയ ചെറിയ കലാസൃഷ്ടികൾ നിങ്ങൾ ഡൂഡ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അപസ്മാരത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവരെ പിന്തുണയ്ക്കുവാനും അപസ്മാര ബാധിതരെ സഹായിയ്ക്കാനും കഴിയുക എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അവർക്കത് വലിയൊരു കാര്യമല്ലെ !]
/filters:format(webp)/sathyam/media/media_files/2025/09/27/51a9795f-85d2-46c8-9b33-b0fb37a84971-2025-09-27-06-34-16.jpg)
*National No Excuses Day ![ നിങ്ങൾ നിങ്ങളുടെ ഒഴിവുകഴിവുകൾ മാറ്റിവെച്ച്, വീട്ടിൽ നിന്ന് പുറത്തിറങ്ങി നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ചേർന്ന് രസകരമായ കുറച്ച് നിമിഷങ്ങൾ പങ്കുവയ്ക്കാനുള്ള സമയമാണിത്. !കനേഡിയൻ ഓർഗനൈസേഷനായ SCENE ആണ് ആളുകൾക്കിടയിൽ സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി
ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ]
/filters:format(webp)/sathyam/media/media_files/2025/09/27/32f5ec16-e5b9-49ad-aa91-b4b6ecf042b1-2025-09-27-06-34-16.jpg)
*National Scarf Day ! [ സ്വയം പ്രദർശിപ്പിയ്ക്കാനും ഒരാളുടെ രൂപം പുതുക്കാനുമുള്ള സ്കാർഫിൻ്റെ പ്രത്യേകത തിരിച്ചറിയുന്നതിന് വേണ്ടി ഒരു ദിവസം. ]
*ചർച്ച് ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (സി.എസ്.ഐ.) ഇന്ന് 77 വയസ്സ്; ! ഏകീകരണ ദിനം (1947)
*ജർമ്മൻ ബട്ടർ ബ്രോട്ട് ദിനം !
*മോണിംഗ് ഷോ അവതാരകരുടെ ദിവസം!
*National Corned Beef Hash Day!
*National Crush a Can Day !
/filters:format(webp)/sathyam/media/media_files/2025/09/27/32f5ec16-e5b9-49ad-aa91-b4b6ecf042b1-2025-09-27-06-35-45.jpg)
/filters:format(webp)/sathyam/media/media_files/2025/09/27/79dc70f3-fdd7-451a-aa70-d3fa20abf4d0-2025-09-27-06-35-45.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്
''തെറ്റു ചെയ്യുന്നവൻ മനുഷ്യനാണ് ; അതിനെക്കുറിച്ചോർത്തു ദു:ഖിക്കുന്നവൻ മഹർഷിയാണ് ; എന്നാൽ അതിൽ അഭിമാനം കൊള്ളുന്നവൻ പിശാചാണ്.!"
[ - തോമസ് മുള്ളർ ]
**********
/filters:format(webp)/sathyam/media/media_files/2025/09/27/565e3a89-e2c7-4254-b6f1-ee144955bf13-2025-09-27-06-35-45.jpg)
ഇന്നത്തെ പിറന്നാളുകാർ
..............
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ചലച്ചിത്ര നടിയും, കാതൽ (2004) എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തി. അതിലെ അഭിനയത്തിന് തമിഴ്നാടു സർക്കാറിന്റെ ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്ത രേവതി എന്ന കാതൽ സന്ധ്യയുടെയും (1988)
/filters:format(webp)/sathyam/media/media_files/2025/09/27/6688cb6a-bcf2-43f2-9895-0fa7c7f56bd6-2025-09-27-06-35-45.jpg)
സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും 61ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുകയും
പിന്നീട് സംവിധാനം നിര്‍വ്വഹിച്ച കാമുകി എന്ന ഹൃസ്വചിത്രത്തിന് 63ാംമത് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ദേശീയ അവാര്‍ഡു കരസ്ഥമാക്കുകയും ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റോ ടോമിയുടേയും (1987),
/filters:format(webp)/sathyam/media/media_files/2025/09/27/910a01c2-67a7-4ef0-89d8-b0149a9c147d-2025-09-27-06-35-45.jpg)
"ആശ്ലേഷിക്കുന്ന വിശുദ്ധ" (Hugging Saint) എന്ന പേരിൽ ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവായ മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി ) യുടെയും (1953),
കേരളത്തിലെ മുൻ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമായ മാത്യു ടി.തോമസിന്റെയും (1961),
/filters:format(webp)/sathyam/media/media_files/2025/09/27/446a8f07-8eeb-40ac-96a5-882562c29dba-2025-09-27-06-35-45.jpg)
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ഗായത്രി ജയറാമിന്റെയും (1984),
വളരെ ചെറുപ്പത്തിലേ പ്രശസ്തയായ കനേഡിയൻ ഗായിക അവ്രിൽ ലാവിന്റേയും (Avril Lavigne-1984),
/filters:format(webp)/sathyam/media/media_files/2025/09/27/281987be-1b66-48b3-a083-a1710bb7daab-2025-09-27-06-36-53.jpg)
തന്റേതായ പ്രത്യേകരീതിയിലുള്ള സംഗീതവും സ്റ്റയിലും കൊണ്ട് അതിപ്രശസ്തനായ റാപ്പർ ലോകത്തെ ഇതിഹാസതാരം ലിൽ വെയ്ണെയുടേയും (Lil Wayne -1982),
സിംബാബ്‌വെയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായ ഡങ്കൻ ആൻഡ്രൂ ഗ്വിൻ ഫ്ലെച്ചറിന്റെയും (1948),
/filters:format(webp)/sathyam/media/media_files/2025/09/27/ae7bb2ee-1c27-4e1d-b4d3-07111d77d4cc-2025-09-27-06-36-53.jpg)
ട്വന്റി 20 ക്രിക്കറ്റ് കളിയിൽ ഏറ്റവുമധികം റൺസ് എടുത്ത വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനായ ന്യൂസ് ലാൻഡ് പ്ലേയർ ബ്രണ്ടൻ മക്കല്ലത്തിന്റെയും (1981),
ഇന്ത്യൻ അന്തരാഷ്ട്ര ക്രിക്കറ്റ് പ്ലേയറായ ലക്ഷ്മി ബാലാജിയുടെയും(1981), ജന്മദിനം!
/filters:format(webp)/sathyam/media/media_files/2025/09/27/ab6e7bb3-f8ce-4edf-b944-cd36dfdadd6a-2025-09-27-06-36-53.jpg)
......................
* ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ!
..............................
കൈനിക്കര കുമാരപിള്ള ജ. (1900-1988 )
ദേവരാജൻ മാസ്റ്റർ ജ. (1925-2006 )
പുകഴേന്തി ജ. (1929-2005)
( ടി.കെ. വേലപ്പൻ നായർ )
രവി ചോപ്ര ജ. (1946-2014)
അൽഫോൻസ് ലിഗോരി ജ. (1696-1787)
സാമുവൽ ആഡംസ് ജ. (1722 -1803 )
ഗ്രേസിയ ദേലേദ ജ. (1871-1936 )
ജിം തോംസൺ ജ. (1906 -1977)
റോബർട്ട് ജെ.എഡ്വേർട്സ് ജ.(1925-2013)
അലൻ ഷുഗാർട്ട് ജ. ( 1930- 2006)
/filters:format(webp)/sathyam/media/media_files/2025/09/27/a4cb71ce-a3df-4cbd-901e-fe140dfe881f-2025-09-27-06-36-53.jpg)
പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും, സാഹിത്യകാരനുമായിരുന്ന കൈനിക്കര കുമാരപിള്ള (1900 സെപ്തംബർ 27-1988 ഡിസംബർ 09 ),
മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4കന്നഡ ചലച്ചിത്രങ്ങൾക്കും ഈണം പകർന്ന പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ദേവരാജൻ മാസ്റ്റർ (1925 സെപ്റ്റംബർ 27 - 2006 മാർച്ച് 15),
/filters:format(webp)/sathyam/media/media_files/2025/09/27/2242709d-8700-48c2-9124-6e9776cedb65-2025-09-27-06-36-53.jpg)
സമീർ, ദ ബേണിങ് ട്രെയിൻ, മസ്ദൂർ, ബാഗ്ബാൻ, ആജ് കി ആവാസ്, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത ബോളിവുഡ് സംവിധായകനും നിർമാതാവും, ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമായ രവി (27 സെപ്റ്റംബർ 1946 – 12 നവംമ്പർ 2014),
/filters:format(webp)/sathyam/media/media_files/2025/09/27/af33e221-9c55-4ed0-9eb3-7cecf87d0093-2025-09-27-06-37-58.jpg)
കത്തോലിക്കാ പുരോഹിതനും ദൈവശാസ്‌ത്രപണ്‌ഡിതനും തത്ത്വചിന്തകനുമായിരുന്ന അൽഫോൻസ് മരിയ ലിഗോരി(സെപ്റ്റംബർ 27, 1696 – ഓഗസ്റ്റ് 1, 1787) ,
പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിർക്കുകയും, ബോസ്റ്റണിൽ സ്റ്റാമ്പു നികുതിക്കെതിരായി നടന്ന വിപ്ലവത്തിൽ സജീവമായ പങ്കു വഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന സാമുവൽ ആഡംസ് (1722 സെപ്റ്റംബർ 27-1803 ഒക്ടോബർ 2),
/filters:format(webp)/sathyam/media/media_files/2025/09/27/c61034e7-f6dc-4854-a9b2-1345a0f3aa12-2025-09-27-06-37-58.jpg)
സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇറ്റാലിയൻ സാഹിത്യകാരി ഗ്രേസിയ ലലേ ദ(1871 സെപ്റ്റംബർ 27-1936 ആഗസ്റ്റ് 15 ),
/filters:format(webp)/sathyam/media/media_files/2025/09/27/da20cde4-5552-400c-99e8-d1680bb39428-2025-09-27-06-37-58.jpg)
ദ് കില്ലർ ഇൻസൈഡ് മി, ദ് നത്തിങ് മാൻ , ദി ആൽക്കഹോളിക്ക്സ് തുടങ്ങിയ നോവലുകൾ രചിച്ച അമേരിക്കൻ നോവലിസ്റ്റായിരുന്ന ജിം തോംസണിൻ(1906 സെപ്റ്റംബർ 27-1977 ഏപ്രിൽ 7),
ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടുത്തത്തിനു നിർണായകമായ പങ്ക് വഹിക്കുകയും, സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും, ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായി അറിയപ്പെടുന്ന അലൻ ഷുഗാർട്ട് ( സെപ്റ്റംബർ 27, 1930-ഡിസംബർ 12, 2006),
.....................
/filters:format(webp)/sathyam/media/media_files/2025/09/27/be3a6b65-e7a7-4c81-b279-82d76655c565-2025-09-27-06-37-58.jpg)
സ്മരണാഞ്ജലി !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
എസ്.ആർ. രംഗനാഥൻ മ. (1892-1972)
കല്ലേൻ പൊക്കുടൻ മ. (1937-2015)
കെ ആര്‍ അരവിന്ദാക്ഷൻ മ.(1950-2017)
രാജാറാം മോഹൻ റോയ് മ. (1774 -1833)
വിശുദ്ധ വിൻസന്റ് ഡി പോൾ മ. (1581-1660)
ഉർബൻ ഏഴാമൻ മാർപ്പാപ്പ മ.(1521-1590)
പീറ്റർ ആർത്തേദി മ. (1705 -1735 )
ഹിലാരി എഡ്ഗാർ ഡെഗാ മ.(1834-1917)
ഡോ.അബ്ദുൽ അൽ ഖത്വീബ് മ.(1921-2008)
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്ന (ലൈബ്രേറിയൻ)എസ്.ആർ. രംഗനാഥൻ (ഓഗസ്റ്റ് 12, 1892 – സെപ്റ്റംബർ 27, 1972),
/filters:format(webp)/sathyam/media/media_files/2025/09/27/b4e86e7e-9af1-4ea3-9e63-aca52245dafd-2025-09-27-06-37-58.jpg)
മുപ്പത് വർഷത്തിലേറെ നീണ്ട സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നൂറോളം ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രസിദ്ധ ചലച്ചിത്രസംഗീത സംവിധായകൻ 'പുകഴേന്തി' എന്നറിയപ്പെട്ടിരുന്ന ടി.കെ. വേലപ്പൻ നായർ (സെപ്റ്റംബർ 27, 1929 - ഫെബ്രുവരി 27, 2005),
കേരള വനം വകുപ്പിന്റെ പ്രഥമ വനംമിത്ര അവാർഡ്, എൻവയോൺമെന്റ് ഫോറം, കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം, പരിസ്ഥിതി സംരക്ഷണസംഘം, ആലുവയുടെ ഭൂമിമിത്ര പുരസ്കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം , കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ച കണ്ടൽക്കാടുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായ കല്ലേൽ പൊക്കുടൻ (1937-2015 സെപ്റ്റംബർ 27 )
/filters:format(webp)/sathyam/media/media_files/2025/09/27/da95713a-10af-4315-969f-168186fefeaf-2025-09-27-06-39-08.jpg)
സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന കെ ആര്‍ അരവിന്ദാക്ഷൻ (1950-സെപ്തംബർ 27,2017),
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവും ആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹൻ റോയ്(മേയ് 22, 1774 – സെപ്റ്റംബർ 27, 1833),
/filters:format(webp)/sathyam/media/media_files/2025/09/27/eab18bcf-dcee-4695-bdf3-c646c1378c5e-2025-09-27-06-39-08.jpg)
മാർപ്പാപ്പയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം മലേറിയ പിടിപെട്ട് മരിച്ചതിനാൽ എറ്റവും കുറഞ്ഞ ദിവസം മാർപ്പാപ്പയായി ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പ
(ഓഗസ്റ്റ് 4, 1521 – സെപ്റ്റംബർ 27, 1590),
കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസി സമൂഹം സ്ഥാപിക്കുകയും, ശിശുക്കൾക്കായി ഒരു പരിചരണ കേന്ദ്രം സ്ഥാപിക്കുകയും, ഫ്രാൻസ് ആഭ്യന്തര യുദ്ധ കാലത്ത് ആതുര സേവനവുമായി പ്രവർത്തിക്കുകയും, യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും മരണശേഷം കർദ്ദിനാൾ നോയിലസിന്റെ സാന്നിദ്ധ്യത്തിൽ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെടുകയും അതിനാൽത്തന്നെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ട വിൻസെന്റ് ഡി പോൾ( 1581 ഏപ്രിൽ 24-1660 സെപ്റ്റംബർ 27,)
/filters:format(webp)/sathyam/media/media_files/2025/09/27/efa6e576-9db6-4dd4-9393-724f88077c6c-2025-09-27-06-39-08.jpg)
മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് ( 22 ഫെബ്രുവരി 1705 - 27 സെപ്തംബർ1735 ) ,
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ട ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗാ(19 ജൂലൈ 1834 -27 സെപ്റ്റംബർ 1917),
മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽ ഖത്വീബ്( 1921 മാർച്ച് 2- 2008 സെപ്റ്റംബർ27),
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1503 - പോർച്ചുഗീസുകാർ കൊച്ചിയിലെ മാനുവൽ കോട്ട നിർമാണം തുടങ്ങി.
1540 - ഇഗ്നേഷ്യസ് ലയാള സ്ഥാപിച്ച Society of Jesus (jesuits) മാർപാപ്പ അംഗീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/27/e98bcf5d-c0b2-44c5-8154-76e296c3c0c8-2025-09-27-06-39-08.jpg)
1777 - പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
1821 - മെക്സിക്കോ സ്പെയിനിൽനിന്നും സ്വതന്ത്രമായി.
1825 - ഇംഗ്ലണ്ടിൽ ആദ്യമായി യാത്രാ വണ്ടി ഓടി തുടങ്ങി. (stockton- Darlington)
1854 - 'ആർടിക് ' എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
1928 - ചൈനയെ അമേരിക്ക അംഗീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/27/f19b3aaa-f281-4f75-8595-7e68a2ed90f4-2025-09-27-06-41-15.jpg)
1905 - E=mc 2 എന്ന ഐൻസ്റ്റൈൻ സിദ്ധാന്തം ആദ്യമായി പ്രസിദ്ധീകരിച്ചു . (physics journal Annalen)
1925 - രാഷ്ട്രിയ സ്വയം സേവക് സംഘ് (RSS ) രൂപീകൃതമായി.
1937 - അവസാനത്തെ ബാലി കടുവയും മരിച്ചു.
1940 - രണ്ടാം ലോക മഹായുദ്ധം. ജർമ്മനി - ഇറ്റലി- ജപ്പാൻ യുദ്ധ സഹകരണ കരാർ ഒപ്പുവച്ചു
/filters:format(webp)/sathyam/media/media_files/2025/09/27/fa11196c-ebab-411f-a1ae-cf7de6fbcf90-2025-09-27-06-41-15.jpg)
1951 - ഡോ. ബി ആർ അംബേദ്കർ നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
1958 - മിഹിർ സെൻ ഇംഗ്ലീഷ് ചാനൽ നിന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരനായി
1962 - യെമൻ രാജാവിനെ പുറത്താക്കി കേണൽ അബ്ദുൽ നാസർ Yeman Arab Republic സ്ഥാപിച്ചു.
1983 - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നുപദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.
1996 - അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.
2002 - കിഴക്കൻ ടിമോർ ഐക്യരാഷ്ട്ര സഭയിൽ അംഗമായി.
/filters:format(webp)/sathyam/media/media_files/2025/09/27/ff91b35f-f5d3-450a-aefe-678e734af146-2025-09-27-06-41-15.jpg)
2015 – കണ്ണൂർ ജില്ലയിലെ കണ്ടൽക്കാട് പരിസ്ഥിതി സംരക്ഷകൻ കല്ലേൻ പൊക്കുടൻ UNESC0 പരാമർശം നേടി.
2018- സ്ത്രീകളോടുള്ള വിവേചനം കാരണം വ്യഭിചാരം കുറ്റകരമല്ലാതാക്കുന്ന 158 വർഷം പഴക്കമുള്ള നിയമമായ സെക്ഷൻ 497 റദ്ദാക്കി
2024 - 30 വർഷത്തിലേറെയായി ഹിസ്ബുള്ള നേതാവായിരുന്ന ഹസ്സൻ നസ്രല്ല ബെയ്റൂട്ടിലെ ഭൂഗർഭ ആസ്ഥാനത്ത് ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us