/sathyam/media/media_files/2025/05/09/CSMbkxBW04HBO88uhSTc.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മേടം 26
അത്തം / ദ്വാദശി
2025, മെയ് 9,
വെള്ളി
ഇന്ന്;
* വിജയ ദിനം [ Victory day ! ][സോവിയറ്റ് യൂണിയനിലെ ഉക്രെയ്ൻ ഒഴികെ എല്ലാ രാജ്യങ്ങളും നാസി ജർമ്മനി യുടെ മേൽ ഗ്രെയ്റ്റ് പാട്രീയോട്ടിക് വാറിൽ കൈവരിച്ച വിജയം ആഘോഷിക്കുന്നത് ഇന്നേ ദിവസമാണ്.!]/sathyam/media/media_files/2025/05/09/43c3339b-cd2b-4b04-8c85-8141977e63b2-529275.jpg)
* യൂറോപ്പ് ദിനം/sathyam/media/media_files/2025/05/09/26a90337-69ed-4883-8ce0-177e9b951786-245767.jpg)
*അക്ഷരമാല കാന്തശക്തി ദിനം ![ Alphabet Magnet Day ; മെയ് 9 ആൽഫബെറ്റ് മാഗ്നറ്റ് ഡേ എന്ന പ്രത്യേക ആഘോഷത്തെ അടയാളപ്പെടുത്തുന്നുവെന്ന് നിങ്ങൾക്കറിയാമോ? നമ്മുടെ ഫ്രിഡ്ജുകളിലും മെറ്റൽ ബോർഡുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന വർണ്ണാഭമായ കാന്തിക അക്ഷരങ്ങളുടെ ചാരുതയെയും മൂല്യത്തെയും ഈ ദിവസം എടുത്തുകാണിക്കുന്നു.]
*ദേശീയ മോസ്‌കാറ്റോ ദിനം ![ National Moscato Day ; ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ചത് മുതൽ വൈനുകൾ എല്ലായിടത്തും എല്ലായ്പ്പോഴും ഒരു ജനപ്രിയ പാനീയമാണ്. ഇതിൽ ഇറ്റലിയിലെ നവോത്ഥാന കാലം മുതൽ ഉപയോഗിച്ചിരുന്ന ഒരുതരം മുന്തിരി ഉപയോഗിച്ച് നിർമ്മിച്ച മോസ്കറ്റോ ആണ് വൈൻ കുടുംബത്തിലെ പ്രധാനി];
/sathyam/media/media_files/2025/05/09/80b9315d-7ee4-4aa3-8fde-998dea139116-604053.jpg)
*ദേശീയ സൈനിക പങ്കാളി അഭിനന്ദന ദിനം![ഒരു സൈനിക പങ്കാളിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിങ്ങൾ അവർക്കൊപ്പമുണ്ടെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ അത്ഭുതകരവും ധീരരുമായ ആളുകളെ ബന്ധപ്പെടാനും, ആദരവ് പ്രകടിപ്പിക്കാനും, ഒരു കാർഡോ സമ്മാനമോ അയയ്ക്കാനും ദേശീയ സൈനിക പങ്കാളി അഭിനന്ദന ദിനം തികഞ്ഞ അവസരമാണ്!]
*ശിശു സംരക്ഷണ ദാതാക്കളുടെ ദിനം![ശിശുപരിപാലന സമർപ്പണത്തിന്റെ മേഖലയിൽ യുവമനസ്സുകളെ പിന്തുണയ്ക്കുകയും വളർച്ചയെ പരിപോഷിപ്പിക്കുകയും ശോഭനമായ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന ആത്മാക്കളെ പരിപോഷിപ്പിക്കുക.ഓരോ സമൂഹത്തിനും തങ്ങൾ പരിപാലിക്കുന്ന കുട്ടികൾക്ക് സംഭാവന നൽകാൻ അവസരം ലഭിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ചൈൽഡ് കെയർ പ്രൊവൈഡർ ദിനം. രാജ്യത്തുടനീളമുള്ള കുട്ടികളുടെ വികസനത്തിലും ക്ഷേമത്തിലും ഈ സ്നേഹനിധികളായ ദാതാക്കൾ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയാനുള്ള ഒരു മികച്ച അവസരമാണിത്.]/sathyam/media/media_files/2025/05/09/0b2f2938-519a-474b-8e67-abde7e310606-694503.jpg)
* National Sleepover Day!
* National Lost Sock Memorial Day!
* അൽഡേർണി: ദേശീയ ദിനം !
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''അമൂർത്തമല്ലാത്തവയുടെ പേരിൽ കാണിക്കുന്ന അത്യുത്സാഹം ദൗർബല്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്.''
''നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ പ്രണയിക്കുന്നുള്ളു.''
. [ - ചാൾസ് ബോദ്‌ലെയർ ]
**********
ഇന്നത്തെ പിറന്നാളുകാർ
***********
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളും പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയും ഇപ്പോൾ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായിയുടേയും (1953),
/sathyam/media/media_files/2025/05/09/26c6c1a0-7418-4b73-b459-95e05a109f6d-700551.jpg)
സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും 2006 മുതൽ കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്തിരുന്ന, നിലവിൽ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും 2019 മുതൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം വഹിക്കുകയുംചെയ്യുന്ന, വാഗ്മിയും എഴുത്തുകാരനും, 2006-11 കാലത്ത് കേരളത്തിലെ കൃഷിമന്ത്രിയുമായിരുന്നമുല്ലക്കര രത്നാകരൻ (1954) ന്റേയും,
ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മലയാളം-തമിഴ് തെലുങ്ക് ചലച്ചിത്രങ്ങളിലെ അഭിനേത്രിയായ ഹണി റോസിൻ്റെയും (1991),/sathyam/media/media_files/2025/05/09/3bef9179-0421-4583-9879-8a181ed5ebb3-222229.jpg)
200-8ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അഭിനയേത്രിയും നർത്തകിയും
2015-ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെ മലയാളസിനിമയിലും അഭിനയം ആരംഭിക്കുകയും സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സായി പല്ലവി (1992)യുടേയും,
നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വല്ലാത്ത പഹയന്‍, നീന, ലോനപ്പന്റെ മാമോദീസ, പന്ത്, ഒരേ മുഖം തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സ്‌നേഹ ശ്രീകുമാറിന്റേയും (1986), /sathyam/media/media_files/2025/05/09/0ecf422b-25c3-4075-bd47-c1562e99b08d-918263.jpg)
ഇന്ത്യയിൽ നിന്നുള്ള ഒരു മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും 1986ൽ അർജുന അവാർഡ് ജേതാവും ആയ സന്ധ്യ അഗർവാളിന്റെയും (1963) ജന്മദിനം !!
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
മേക്കൊല്ല പരമേശ്വരന്‍പിള്ള ജ. (1907-1991)
മഹാറാണ പ്രതാപ് സിംഗ് ജ. (1540 -1597)
ഗോപാലകൃഷ്ണ ഗോഖലെ ജ. (1866-1915)
റിച്ചാർഡ് ആദംസ് ജ. (1920-2016)
/sathyam/media/media_files/2025/05/09/91a45cb7-4b2f-4ced-ac7c-b0641132644f-768241.jpg)
മലയാള ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനായ മേക്കൊല്ല പരമേശ്വരന്‍പിള്ള (1907 മെയ് 9 - 1991),
മറ്റു രജപുത്ര രാജാക്കന്മാർ സാമന്ത രാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ
മുഗൾ രാജാവായിരുന്ന അക്ബറിനു യുദ്ധത്തിൽ തോൽപ്പിക്കാനാകാത്ത മേവാർ മഹാരാജാവായിരുന്ന മഹാറാണ പ്രതാപ് സിംഗ്(1540 മേയ് 09- ജനുവരി 29, 1597),/sathyam/media/media_files/2025/05/09/25869afe-822a-4dcc-ac6d-00b419ad8298-562468.jpg)
ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും,സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുക്കുകയും ചെയ്ത ഗോപാലകൃഷ്ണ ഗോഖലെ (മേയ് 9, 1866–ഫെബ്രുവരി 19, 1915),
മുയലുകളുടെ കഥപറഞ്ഞ 1974ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് ക്ലാസിക് ‘വാട്ടർഷിപ്പ് ഡൗൺ’ എഴുതിയ ബ്രിട്ടീഷ് സാഹിത്യകാരൻ റിച്ചാർഡ് ആദം സ് (മെയ് 9 1920- ഡിസംബർ 24, 2016)
********
/sathyam/media/media_files/2025/05/09/0168e211-4d99-4b2c-be81-701acde3d044-713385.jpg)
ഇന്നത്തെ സ്മരണ !!!
*********
* പ്രധാനചരമദിനങ്ങൾ !!
ടി.കെ.കൃഷ്ണ മേനോൻ മ. (1869 -1949 )
ഡോ.എം. എസ്.ജയപ്രകാശ് മ. (1950-2013)
അശോകൻ പുറനാട്ടുകര മ. (1952 -2014)
കെ. പുരുഷോത്തമൻ മ. (1930 -2014)
കർമ്മവീർ ഭാവുറാവ്പാട്ടിൽ മ.(1887-1959)
ഷേർപ്പാ ടെൻസിഗ് മ. (1914-1986)
തലത് മഹ്മൂദ് മ. (1924-1998)
ആർച്ച്ഡേൽ വിൽസൻ മ.(1803 -1874)
കെ.പി.ആർ. രയരപ്പൻ മ. (1911- 2007)
വിൻസെൻറ് ഡൗലിംഗ് മ. (1929-2013)
ജോൺ ജിംബിൾ മ. (1926-2015)
/sathyam/media/media_files/2025/05/09/984a5e91-51c8-4312-b86b-1d31584fd7f3-690155.jpg)
ചരിത്രം, മതം, ശാസ്ത്രം, ജീവചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരന്‍ മാത്രമല്ല അഭിഭാഷകൻ, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി മെംബർ, സാഹിത്യ പരിഷത്ത്, സന്മാര്‍ഗപോഷിണി സഭ, കൊച്ചി സാഹിത്യ സമാജം തുടങ്ങിയ സമിതികളുടെ നേതൃത്വം , വിദ്യാവിനോദിനി, മംഗളോദയം എന്നീ മാസികകള്‍ക്ക് വേണ്ടി പ്രവർത്തനം, കൊച്ചി നിയമസഭയുടെ സെക്രട്ടറി, തുടങ്ങിയ സേവനങ്ങൾ കേരളത്തിനു നൽകിയ 'സാഹിത്യകുശലന്‍' ടി.കെ. കൃഷ്ണ മേനോൻ (1869 ഡിസംബര്‍ 9 -1949 മെയ് 9)
/sathyam/media/media_files/2025/05/09/8778c1c1-21f1-46f9-8421-56cebc29de42-445337.jpg)
കേരള യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും കോളേജ് പ്രൊഫസറും, ചരിത്രകാരനും, സാമൂഹിക പ്രവർത്തകനും, ഗ്രന്ഥകർത്താവും ആയിരുന്ന ഡോ. എം.എസ്. ജയപ്രകാശ് (ഏപ്രിൽ 14 1950-മേയ് 9, 2013) ,
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃതമാസികയായ 'ഭാരതമുദ്ര'യുടെ സ്ഥാപകനും ദീർഘകാലപത്രാധിപരും ആയിരുന്ന പ്രമുഖനായ സംസ്കൃതപണ്ഡിതനും സംസ്കൃതഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന അശോകൻ പുറനാട്ടുകര(1952 ഡിസംബർ 10 - 2014 മേയ് 9),/sathyam/media/media_files/2025/05/09/8778c1c1-21f1-46f9-8421-56cebc29de42-445337.jpg)
കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനും അഭിഭാഷകനും സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസം ഘം ജില്ലാ വൈസ് പ്രസിഡന്റുഒ ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയുമായിരുന്ന കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014),
മഹാരാഷ്ട്രയിലെ പൊതു പ്രവർത്തകനും ദരിദ്രർക്കും കീഴാളർക്കും വിദ്യാഭ്യാസം നൽകാൻ പ്രയത്നിച്ച കർമ്മവീർ ഭാവു റാവ് പാട്ടിൽ(സെപ്റ്റംബർ 22, 1887- മെയ് 9, 1959),/sathyam/media/media_files/2025/05/09/5822e01d-3526-4578-94fd-a13c4fb4782e-222801.jpg)
തന്റെ 39 മത്തെ പിറന്നാൾ ദിവസം എഡ്മണ്ട് ഹില്ലാരിയുടെ കൂടെ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷേർപ്പാ ടെൻ സിഗ് എന്നറിയപ്പെടുന്ന നാംഗ്യാൽ വാഗ്ഡി എന്ന ടെൻസിഗ് നോർഗെ ( 29 മെയ് 1914 – 9 1986),
മലയാള ചിത്രത്തിനു വേണ്ടി '..കടലേ നീല കടലേ...' എന്ന ഗാനം മലയാളത്തിൽ ആലപിച്ച ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ, നടൻ, ഗസൽ ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ തലത് മഹ്മൂദ് (1924 ഫെബ്രുവരി 24 - 1998 മെയ് 9),/sathyam/media/media_files/2025/05/09/508f8dd9-a62d-45d7-abb4-83c83ef40643-279045.jpg)
1857-ലെ ലഹളക്കാലത്തെ ദില്ലി പിടിച്ചടക്കൽ പദ്ധതിയിൽ ബ്രിട്ടീഷ് സേനയുടെ നേതൃസ്ഥാനം വഹിക്കുകയും, ലഹളയുടെ ഭാഗമായി 1858 മാർച്ചിൽ നടന്ന ലക്നൗ പിടിച്ചടക്കൽ ദൗത്യത്തിലും പ്രധാനസ്ഥാനം വഹിക്കുകയും ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രശസ്ത സൈനികനായിരുന്ന ആർച്ച്ഡേൽ വിൽസനെയും (ഇംഗ്ലീഷ്: Archdale Wilson ), (1803 ഓഗസ്റ്റ് 3 - 1874 മേയ് 9),
'ദ ഡെഡ്', 'മിസ്റ്റിക് പിസ്സ', 'ദി വെസ്റ്റ് വിംഗ്' തുടങ്ങിയ ടിവി ഷോകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ഒരു ഐറിഷ് നടനും സംവിധായകനും നാടകകൃത്തുമായിരുന്നു വിൻസെൻ്റ് ഡൗളീംഗ് (7 സെപ്റ്റംബർ 1929 - 9 മെയ് 2013), /sathyam/media/media_files/2025/05/09/5055009a-93c5-49ab-86ae-5f350c09fe7c-566843.jpg)
'ജമ്പിൻ' കോട്ടൺ ഐഡ് ജോ', 'സ്പാനിഷ് ടു സ്റ്റെപ്പ്' തുടങ്ങിയ ഗാനങ്ങളിലൂടെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെട്ട ഒരു അമേരിക്കൻ സംഗീതജ്ഞനായിരുന്ന ജോണി ജിംബിൾ (മേയ് 30, 1926 - മേയ് 9, 2015),
സ്വാതന്ത്രസമര സേനാനിയും, പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളും പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി.ആർ. ഗോപാലന്റെ സഹോദരനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കെ.പി.ആർ. രയരപ്പൻ (ജൂൺ 15-ന് 1911- 2007 മേയ് 9 ),/sathyam/media/media_files/2025/05/09/c82f9df6-6670-4035-be24-955172362ca5-857335.jpg)
ചരിത്രത്തിൽ ഇന്ന് …
********
1502 - ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.
1766 - ബ്രിട്ടീഷ് റോയൽ നേവി ഓഫീസർ ജോസഫ് ബ്രാമ തൻ്റെ ലോകപര്യടനത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
/sathyam/media/media_files/2025/05/09/f59939dc-4a2d-40cd-8020-9ea9ed75a5c4-239583.jpg)
1788 - ബ്രിട്ടീഷ് പാർലമെൻ്റ് അടിമക്കച്ചവടത്തിൻ്റെ ഉന്മൂലനം അംഗീകരിച്ചു.
1868 - നെവാഡയിലെ റെനോ നഗരം സ്ഥാപിതമായി.
1901 - ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു.
1927 - ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു.
.
1908 - ഡിർക്ക് ഫോക്ക് സുരിനാമിൻ്റെ ഗവർണറായി./sathyam/media/media_files/2025/05/09/d94f077a-23fc-4a0d-8ffd-aa56681edb44-724324.jpg)
1914 - അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൺ മാതൃദിനം പ്രഖ്യാപിച്ചു.
1915 - ഫ്രാൻസും ജർമ്മനിയും തമ്മിൽ അർട്ടോയിസ് യുദ്ധം ആരംഭിച്ചു.
1930 - ജോർജ്ജ് അഞ്ചാമൻ രാജാവ് ജോൺ മാസ്ഫീൽഡിനെ ബ്രിട്ടീഷ് കവിയായി നിയമിച്ചു. /sathyam/media/media_files/2025/05/09/a9d76df4-59bf-4e13-b496-ec842798d8e2-702390.jpg)
1945 - നാസി ജർമ്മനിയുടെ കീഴടങ്ങൽ ഓർമിക്കുന്ന അവധി ദിവസമാണ് വിജയദിനം. റഷ്യയും, സോവിയറ്റ് യൂണിയന്റെ ചില മുൻ സംസ്ഥാനങ്ങളും, സെർബിയ, ഇസ്രയേൽ, വാർസോ ഉടമ്പടി രാജ്യങ്ങളും ഈ ദിനത്തെ ആചരിക്കുന്നു.
1958 - മിഖായേൽ ബോട്ട്വിന്നിക്ക് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ചു.
1971 - ജാക്ക് ക്ലഗ്മാനും ജീൻ സ്റ്റാപ്പിൾട്ടണും 23-ാമത് എമ്മി അവാർഡുകളിൽ കുടുംബത്തിലെ എല്ലാവർക്കും ഒരു എമ്മി അവാർഡ് നേടി. /sathyam/media/media_files/2025/05/09/e0c06301-647e-481c-9383-aab618f9915a-994208.jpg)
1980 - 'ഫ്രൈഡേ ദി 13-ആം' എന്ന ഹൊറർ ചിത്രം അമേരിക്കൻ സിനിമാശാലകളിൽ പുറത്തിറങ്ങി.
1992 - 'ഗോൾഡൻ ഗേൾസിൻ്റെ' അവസാന എപ്പിസോഡ് എൻബിസി ടിവിയിൽ സംപ്രേക്ഷണം ചെയ്തു.
2002 - ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ 38 ദിവസത്തെ തർക്കം അവസാനിച്ചു, അവരിൽ ഭീകരരെന്ന് സംശയിക്കുന്ന 13 പേരെ വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്താൻ ഉള്ളിലുള്ള ഫലസ്തീനികൾ സമ്മതിച്ചു.
2015 -120 ലക്ഷം പേർ പങ്കെടുത്ത ലോകത്തെ എറ്റവും വലിയ മിലിറ്ററി പരേട് മോസ്കോയിൽ വിജയ ദിനം കൊണ്ടാടാനായി നടന്നു./sathyam/media/media_files/2025/05/09/fdb7dc85-66f4-456e-9012-fe952d9caf89-129278.jpg)
2018 - 2018 ലെ മലേഷ്യൻ പൊതു തെരഞ്ഞെടുപ്പിൽ 1957-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം മലേഷ്യയുടെ ഭരണസഖ്യമായ ബാരിസൻ നാഷനലിന്റെ ചരിത്രപരമായ പരാജയം .
2018 - താജ്മഹലിനെ നിറവ്യത്യാസത്തിൽ നിന്നും പച്ച ചെളിയിൽ നിന്നും സംരക്ഷിക്കാൻ കഴിയാത്തതിന് ഇന്ത്യയുടെ സുപ്രീം കോടതി രാജ്യത്തെ പുരാവസ്തു സംരക്ഷണ സമിതിയെ വിമർശിച്ചു.
2020 - COVID-19 മാന്ദ്യം യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് 14.9 ശതമാനത്തിലെത്തി, മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം നിരക്ക് . /sathyam/media/media_files/2025/05/09/ad607916-2e50-4d0b-a1dc-dd2d5887e176-192743.jpg)
2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡൻ 2022 ലെ ലെൻഡ്-ലീസ് ആക്ടിൽ ഒപ്പുവച്ചു , രണ്ടാം ലോകമഹായുദ്ധ കാലത്തെ നയം റീബൂട്ട് ചെയ്തു, യുക്രെയ്നിലേക്കും മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കൻ ഉപകരണങ്ങൾ ത്വരിതപ്പെടുത്തുന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us