/sathyam/media/media_files/2025/10/21/new-project-2025-10-21-07-36-48.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
തുലാം 4
ചിത്തിര / അമാവസി
2025 / ഒക്ടോബര്‍ 21,
ചൊവ്വ
ഇന്ന് ;
*തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം കൊടിയേറ്റ്!
* ആസാദ് ഹിന്ദ് ദിനം / Azad Hind Day ![1943-ൽ ഇന്നേ ദിവസമാണ് നേതാജി സിങ്കപ്പുരിൽ ആസാദ് ഹിന്ദ് ഗവർമെന്റ് ൻ്റെ സ്ഥാപന പ്രഖ്യാപനം നടത്തിയത്]
*ആഗോള അയഡിൻ അപര്യാപ്തതാ ദിനം ![ Global Iodine Deficiency Disorders Prevention Day - അയോഡിൻ ഉപഭോഗത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അയോഡിൻ്റെ അഭാവം ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിവസം ആചരിയ്ക്കുന്നു, ലോകാരോഗ്യ സംഘടനയും (WHO), യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടും (UNICEF) ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക, ദേശീയ, അന്തർദേശീയ ആരോഗ്യ സംരക്ഷണ സംഘടനകൾ ഇതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി പരിപാടികളും പ്രചാരണങ്ങളും വിദ്യാഭ്യാസ പരിപാടികളും ശിൽപശാലകളും ഈ ദിനത്തിൽ നടത്തുന്നു. ഹൃദയമിടിപ്പ്, ഉപാപചയം, ശരീര താപനില, പേശികളുടെ സങ്കോചങ്ങൾ തുടങ്ങി നിരവധി ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്ന തൈറോയിഡിന് ശരീരത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയൻ്റാണ് അയോഡിൻ. ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും അയോഡിൻറെ അഭാവം പ്രത്യേകിച്ച് ദോഷകരമാണ്, കാരണം ഇത് പഠന ശേഷി, ബുദ്ധിമാന്ദ്യം, പ്രസവം, ഗർഭം അലസൽ എന്നിവയ്ക്ക് കാരണമാകും]
* ഇഴജന്തു ബോധവൽക്കരണ ദിനം !.[Reptile Awareness Day -പാമ്പുകൾ, ആമകൾ, പല്ലികൾ, മുതലകൾ എന്നിവ ഉൾപ്പെടുന്ന ഉരഗങ്ങൾ ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന ആകർഷകമായ ജീവികളാണ്. ഈ തരം മൃഗങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ പ്രാധാന്യത്തെ കുറിച്ച് പഠിയ്ക്കാനും അവയുടെ ആവാസ വ്യവസ്ഥകളും ജനസംഖ്യയും സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കാനും ഈ ദിനം ആചരിയ്ക്കുന്നു. ഉരഗങ്ങൾ, ആവാസവ്യവസ്ഥയിൽ അവയുടെ പ്രാധാന്യം, അവയുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണീ ദിനാചരണത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ]
* International Day of the Nacho ![വലിയ കായിക കളി കാണുകയാണെങ്കിലോ അല്ലെങ്കിൽ ഒരു മൂവി നൈറ്റ് ആസ്വദിക്കുമ്പോഴോ, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ് നാച്ചോ അതിനെ കുറിച്ചറിയാനോ ആസ്വദിയ്ക്കാനോ മാത്രമായി ഒരു ദിനം ]
* പോലീസ് അനുസ്മരണ ദിനം ![ Police Commemoration Day ]- 1959 ൽ ഇന്നേ ദിവസം നടന്ന ചൈനീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട പോലീസുകാരുടെ സ്മരണാർഥമാണ് ചെെനയിൽ ഈ ദിനം ആചരിയ്ക്കുന്നത്. ]
*ദേശീയ ഊഷ്മളത പങ്കിടൽ ദിനം ![ National Share the Warmth day -ഔദാര്യത്തിലൂടെയും കരുതലിലൂടെയും, നാഷണൽ ഷെയർ ദി വാംത്ത് ഡേ എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്ക് കോട്ടുകൾ ആവശ്യമുള്ളവർക്ക് നൽകുന്നു.രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കോട്ട് ഡ്രൈവുകളെ പിന്തുണയ്ക്കുന്ന ഈ ദിനം, പരസ്പരം പിന്തുണയ്ക്കുന്നതിനായി സമൂഹം ഒത്തുചേരുന്നതിന്റെ ഒരു ബോധത്തെ പ്രോത്സാഹിപ്പിക്കുന്നു - ഇതെല്ലാം വൃത്താകൃതിയും തുണി മാലിന്യങ്ങൾ കുറയ്ക്കലും പ്രോത്സാഹിപ്പിക്കുന്നു. ]
*മനസ്സിന്റെ ദിനാഘോഷം![Celebration of the Mind Day -മനസ്സിന്റെ ദിനാഘോഷം ചിന്തയുടെ രസകരമായ വശത്തെക്കുറിച്ചാണ്. പസിലുകൾ പരിഹരിക്കുന്ന, ഗണിത തന്ത്രങ്ങൾ പരീക്ഷിക്കുന്ന, അല്ലെങ്കിൽ ഒരുതരം മാന്ത്രികതയിൽ അത്ഭുതപ്പെടുന്ന ആളുകളാൽ നിറഞ്ഞ ഒരു മുറി സങ്കൽപ്പിക്കുക. ]
*Trafalgar Day ![ചരിത്രപരമായി കടലിൽ നടന്ന ഒരു ഏറ്റുമുട്ടലിനെയും ആ ഏറ്റുമുട്ടൽ കൊണ്ട് ഒരു രാജ്യത്തിന്റെ വിധിയുടെ ഗതി തന്നെ മാറ്റിമറിച്ച ധീരരായ വ്യക്തികളെയും ഈ ദിനം അനുസ്മരിക്കുന്നു. ഫ്രഞ്ച്, സ്പാനിഷ് കപ്പലുകൾക്ക് മേൽ ബ്രിട്ടിഷ്റോയൽ നേവി നേടിയ വിജയത്തിന്റെ ബ്രിട്ടീഷ് അനുസ്മരണമാണ് 'ട്രാഫൽഗർ' ദിനം. ]
*Count Your Buttons Day ![ഏതൊരു ആധുനികവസ്ത്രത്തിലും അത്യന്താപേക്ഷിതമായും പൊതുവായും കാണപ്പെടുന്ന ബട്ടണുകൾക്കും ഒരു ദിവസം. എല്ലാവരുടെയും ഷർട്ടുകളിലും ജാക്കറ്റുകളിലും പാൻ്റുകളിലും പോക്കറ്റുകളിലും അവ കാണപ്പെടുന്നു.]
.
*ദേശീയ ക്ലീൻ നിങ്ങളുടെ വെർച്വൽ ഡെസ്ക്ടോപ്പ് ദിനം ![ഹാർഡ് ഡ്രൈവുകളിൽ നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകളും ഫോട്ടോകളും ബാക്കപ്പ് ചെയ്യുക, ഫോൾഡറുകൾ സജ്ജീകരിക്കുക, നിങ്ങളുടെ വെർച്വൽ ഡെസ്‌ക്‌ടോപ്പ് കാര്യക്ഷമമാക്കുകയും നന്നായി ക്രമീകരിക്കുകയും ചെയ്യുന്നതിനുമായി ഒരു ദിനം]
* ചെക്ക് യുവർ മെഡ്‌സ് ഡേ ![എല്ലാ ഒക്ടോബർ 21-നും, ദേശീയ ചെക്ക് യുവർ മെഡ്‌സ് ദിനം ആചരിയ്ക്കുന്നു. ഇത് നിർണായകമായ ഒരു ആരോഗ്യ ദിനചര്യ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു, ഒപ്പം എല്ലാവരും അവരവരുടെ മരുന്നുകളുമായി ശരിയായ ജീവിത രീതിയിലാണെന്നും ഉറപ്പാക്കുന്നു.
*National Pumpkin Cheesecake Day !
*National Apple Day!
* ഈജിപ്ത് : ഈജിപ്ഷ്യൻ നാവിക ദിനം!
* തായ്ലാൻഡ് : ദേശീയ നേഴ്സ്സ് ദിനം !
* US;*Back To The Future Day !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
'പരിചയത്തിന്റെ നേർത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു് പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"
[- കോൾറിഡ്ജ് ]
**********
ഇന്നത്തെ പിറന്നാളുകാർ
******
പ്രമുഖ ചലചിത്ര നിർമ്മാതാവും മോഹൻലാലിന്റെ പാർട്ട്ണറുമായ ആൻ്റണി പെരുമ്പാവൂരിന്റെയും (1968),
40 വർഷമായിട്ട് കഥകളി രംഗത്ത് പ്രവർത്തിച്ചു വരുകയും പ്രധാനപ്പെട്ട എല്ലാ നായകവേഷങ്ങളും അവതരിപ്പിക്കുകയും 2012 ൽ ഹൈദരാലി പുരസ്കാരം നേടുകയും കൊച്ചി ദേവസ്വം ബോർഡിലും പിന്നീട് ഫോറസ്റ്റർ ആയുമുള്ള ജോലിക്കിടയിലും കഥകളി എന്ന സപര്യ തുടരുന്ന പ്രശസ്ത കഥകളി നടനും അധ്യാപകനുമായ ( കോട്ടയം, കല്ലറ സ്വദേശി) കലാമണ്ഡലം ശശിധരൻ നായരുടേയും,
ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പാർളമന്റ് അംഗവും ബിജെപി കിസാൻ മോർച്ചയുടെ ദേശീയ പ്രസിഡന്റുമായ വീരേന്ദ്രസിങ് മാസ്റ്റ്ന്റേയും (1956),
തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും 2013-ല്‍ ബാങ്കിള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും മോഡലുമായ പൂനം കൗറിന്റേയും (1986),
ഒളിംബിക് കായിക താരവും കന്നടസിനിമ താരവുമായ അശ്വിനി നാച്ചപ്പയുടെയും (1967),
ഇസ്രയേലിന്റെ നിലവിലുള്ള പ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനു ശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന്റെയും (1949) ,
അമേരിക്കൻ നടിയും എഴുത്തുകാരിയുമായ കാരി ഫ്രാൻസെസ് ഫിഷറിന്റെയും (1956),
ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയും വ്യവസായിയുമായ കിംബെർലി നോയൽ കർദാഷിയാൻ എന്ന കിം കർദാഷിയാന്റെയും (1980),ജന്മദിനം!
*******
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ!
****"
ജി. ഗോപിനാഥൻ പിള്ള ജ (1921- 2002)
ടി എസ് ജോൺ ജ (1939- 2016)
വി.എസ്. സുബ്രഹ്മണ്യ അയ്യർ ജ. (1877)
ഷമ്മി കപൂർ ജ. (1931- 2011)
ശ്രീകൃഷ്ണ സിങ്ങ് ജ. (1887-1961)
ഡൊമിനിചിനോ സാംപിയെറി ജ. (1581-1641)
ഹെർമൻ വില്ലം ഡാൻഡൽസ് ജ. (1762-1818)
സാമുവൽ കോൾറിഡ്ജ് ജ. (1772-1834)
ആൽഫ്രഡ് നൊബേൽ ജ. (1833 - 1896)
ഡി.എസ്.സേനാനായകെ ജ.(1883-1952)
ആൽബർട്ടിന സിസുലു ജ. (1918 -2011)
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മാവേലിക്കര നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിലും ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് നാലാം കേരളനിയമസഭയിലും അംഗമായ
ജി. ഗോപിനാഥൻ പിള്ള (21 ഒക്ടോബർ 1921 - 23 നവംബർ 2002)
കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയർമാനുമായിരുന്ന കേരള സർക്കാരിൽ എ കെ ആന്റണിയുടെ മന്ത്രിസഭയിൽ ഭക്ഷ്യ മന്ത്രിയും തുടർന്ന് പി കെ വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ ഭരിച്ച, കേരള നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചിരുന്ന ടി എസ് ജോൺ (ഒക്‌ടോബർ 21, 1939 - ജൂൺ 9, 2016). .
1929 മുതൽ 1932 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനായിരുന്ന ദിവാൻ ബഹാദൂർ വി.എസ്. സുബ്രഹ്മണ്യ അയ്യർ ( 1877 ഒക്ടോബർ 21),
1950 - 60 കാലഘട്ടത്തെ മുൻ നിര ബോളിവുഡ് നായകനും കപൂർ കുടുംബത്തിലെ അംഗവും ,ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിച്ച വ്യക്തിയും, സിനിമ സംവിധായകനും ആയിരുന്ന ഷമ്മി കപൂർ (ഒക്ടോബർ 21, 1931 - ഓഗസ്റ്റ് 14 2011),
ശ്രീ ബാബു എന്നും അറിയപ്പെടുന്നു , ഇന്ത്യൻ സംസ്ഥാനമായ ആധുനിക ബീഹാറിൻ്റെ ശില്പിയായ ശ്രീ കൃഷ്ണ സിംഗ് (സിൻഹ)( 21 ഒക്ടോബർ 1887 - 31 ജനുവരി 1961),
റോമൻ ചിത്രകാരനായിരുന്നു ഡൊമിനിചിനോ സാംപിയെറി.(ഒക്ടോബർ 21, 1581-ഏപ്രിൽ 6, 1641)
മുൻ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്ന ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹെർമൻ വില്ലം ഡാൻഡൽസ് (ഒക്ടോബർ 21, 1762 -മേയ് 2, 1818)
റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ തുടങ്ങിയ കവിതകൾ എഴുതുകയും, വേഡ്സ്‌വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനു ആയിരുന്ന സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്(21 ഒക്ടോബർ1772- 25 ജൂലൈ 1834),
പ്രശസ്തനായ രസതന്ത്രജ്ഞനും, എഞ്ചിനീയറും, ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിക്കുകയും. ബോഫോഴ്സ് എന്ന ആയുധനിർമ്മാണ കമ്പനി തുടങ്ങുകയും, വിവിധ മേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ(1833ഒക്ടോബർ 21 - 1896 ഡിസംബർ 10),
ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ (1883 ഒക്ടോബർ 21 – 1952 മാർച്ച് 22).
ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരേ സമരം ചെയ്ത, വനിതയും ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന മാ സിസുലു എന്ന് വിളിക്കുകയും ചെയ്തിരുന്ന ആൽബർട്ടിന സിസുലു( 21 ഒക്ടോബർ 1918 – 2 ജൂൺ 2011)
******
ഇന്നത്തെ സ്മരണ !!!
*********
ആനി തയ്യിൽ മ. (1918 -1993 )
പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ മ. (1945-2016)
എ അയ്യപ്പൻ മ. (1949-2010).
മുത്തുസ്വാമി ദീക്ഷിതർ മ. (1775 -1835)
കോടീശ്വരയ്യർ മ. (1869-1938)
ദത്താത്രേയ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ മ. (1896-1981)
ഹർഭജൻ സിങ് മ. (1920 - 2002)
അലക്സി ചാപൈഗിൻ മ. (1870-1937)
ഫ്രാൻസിസ് ചാൾസ് ഫ്രേസർ മ. (1903-1978)
ഫ്രാൻസ്വാ ത്രൂഫോ മ. (1932 -1984)
സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തിയ കവിയും, ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ പ്രമുഖനായ കവി .എ അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21).
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കേരള കോൺഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിക്കുകയും തൃശൂരിൽ നിന്നു കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച് തിരുകൊച്ചി നിയമസഭയിൽ അംഗമാകുകയും, കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗം, സമസ്തകേരള സാഹിത്യപരിഷത്തിന്റെ കാര്യദർശിനി,, സാഹിത്യ അക്കാദമിയിലെ നിർവാഹകസമിതി അംഗം, എന്നി നിലകളിൽ സേവനം അനുഷ്ഠിക്കുകയും, തോമസ് ഹാർഡിയുടെ ടെസ്സ്, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാൾസ് ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികൾ എന്നീ കൃതികൾ വിവർത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോൻ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകൾ നിനക്കുള്ളതാണ് (നാലു ഭാഗങ്ങൾ), മൗലികാവകാശങ്ങൾ തുടങ്ങി തൊണ്ണൂറോളം കൃതികൾ രചിച്ച് മലയാള ഭാഷയിൽ ഏറ്റവുമധികം കൃതികൾ രചിച്ചിട്ടുള്ള വനിതയാകുകയും. പ്രജാമിത്രം എന്ന പേരിൽ ഒരു പത്രവും,ശ്രീമതി എന്ന പേരിൽ ഒരു വനിതാമാസികയും ആരംഭിയ്ക്കുകയും, മലയാളത്തിൽ ഏറ്റവുമധികം ബൈബിൾ കഥകൾ രചിക്കുകയും ചെയ്ത ആനി തയ്യിൽ (1918 നവംബർ 11-1993 ഒക്ടോബർ 21 ),
25 ൽ പരം കൃതികൾ രചിച്ച മലയാള കവിയും സാഹിത്യ നിരൂപകനുമായിരുന്ന പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ (1945- ഒക്റ്റോബർ 21, 2016),
ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേ എന്ന കീർത്തനം ഉള്‍പ്പടെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലർത്തുന്ന പല കൃതികളും ചിട്ടപ്പെടുത്തിയ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതർ( 1775 മാർച്ച് 24 - 1835ഒക്ടോബർ 21).,
കർണാടക സംഗീതത്തിലെ എല്ലാ 72 മേളകർത്താരാഗങ്ങളിലും കൃതികൾ രചിച്ച ആദ്യത്തെ വാഗ്ഗേയകാരനാണ് കോടീശ്വരയ്യർ (Koteeswara Iyer) (1869 - 1938 - ഒക്ടോബർ 21)
കന്നഡ സാഹിത്യത്തിൽ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുംരസവേ ജനന, വിരസവേ മരണ, സമരസവേ ജീവന" (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം) എന്ന്‍ എഴുതിയ അംബികതനയദത്ത എന്ന ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ (ജനുവരി 31, 1896 - 21 ഒക്ടോബർ 1981)
.
17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും ഹിന്ദിയിലും , ഇഗ്ലീഷിലും പഞ്ചാബിയിലും രചിച്ച പഞ്ചാബി കവിയും വിമർശകനുമായിരുന്ന ഹർഭജൻ സിങ് (18 ആഗസ്റ്റ് 1920 – 21 ഒക്ടോബർ 2002)
റഷ്യയിലെ ഒരു എഴുത്തുകാരനും സോവിയറ്റ് ചരിത്രനോവൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന അലക്സി പാവ്ലോവിച്ച് ചാപൈഗിൻ(17 ഒക്ടോബർ 1870 - 21 ഒക്ടോബർ 1937)
തിമിംഗിലങ്ങളെയും ഡോൾഫിനുകളെയും പറ്റിയുള്ള പഠനത്തിൽ ലോകത്തെ പ്രമുഖനായ ഒരു വിദഗ്ദ്ധനായിരുന്ന ഫ്രാൻസിസ് ചാൾസ് ഫ്രേസർ (Francis Charles Fraser). ( 16 ജൂൺ 1903 - 21 ഒക്ടോബർ 1978).
ചലച്ചിത്രസംവിധായകൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ ഫ്രാൻസ്വാ ത്രൂഫോ ( François Roland Truffaut; (6 ഫെബ്രുവരി 1932 – 21 ഒക്ടോബർ 1984)
****
ചരിത്രത്തിൽ ഇന്ന്…
********
1520 - ഫെർഡിനാൻഡ് മഗല്ലൻ ചിലിക്കു സമീപത്തു കൂടി നാവിക സഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെൻ കടലിടുക്ക് എന്നറിയപ്പെടുന്നു.
1805 - ട്രഫാൽഗർ യുദ്ധത്തിൽ, അഡ്മിറൽ ലോഡ് നെത്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് റോയൽ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോൽപ്പിച്ചു.
1824 - Joseph Aspdin ന് portland cement കണ്ടു പിടിച്ചതിന്റെ patent ലഭിച്ചു.
1854 - ഫ്ലോറൻസ് നൈറ്റിംഗേൽ 38 നഴ്സ് മാരോടു കൂടി ക്രിമിയൻ യുദ്ധക്കളത്തിലേക്ക് യാത്ര തിരിച്ചു.
1878 - ജർമനിയിൽ സോഷ്യലിസം അവസാനിച്ചതായി ചാൻസലർ ബിസ് മാർക്ക്.
1879 - കാർബൺ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബൾബ് എഡിസൺ പരീക്ഷിച്ചു.
1918 - ഒരു മിനിറ്റിൽ 170 വാക്ക് ടൈപ്പ് ചെയ്ത് മാർഗരറ്റ് ഓവൻ ലോക റിക്കാർഡ് സൃഷ്ടിച്ചു.
1923 - ലോകത്തിലെ ആദ്യ പ്ലാനറ്റോറിയം ജർമനിയിലെ മ്യൂണിച്ചിൽ തുടങ്ങി.
1931 - കണ്ണൂരിൽ നിന്ന് കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള ഒരു ജാഥ ഗുരുവായൂരിലേക്ക് തിരിച്ചു.
1943 - നേതാജി സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരിൽവെച്ച് ആസാദ് ഹിന്ദ് ഗവൺമെൻറ് പ്രഖ്യാപിച്ചു.
1944 - രണ്ടാം ലോക മഹായുദ്ധം. US സൈന്യം ജർമൻ നഗരമായ Aachen പിടിച്ചെടുത്തു.
1945 - ഫ്രാൻസിലെ വനിതകൾക്ക് വോട്ടവകാശം അനുവദിച്ചു
1948 - അണ്വായുധങ്ങൾ നശിപ്പിക്കാനുള്ള റഷ്യൻ നിർദ്ദേശം UN നിരാകരിച്ചു.
1948 - മയ്യഴിയുടെ ഭാവി സംബന്ധിച്ച് ഹിത പരിശേധന.
1950 - ബൽജിയത്തിൽ വധശിക്ഷ റദ്ദാക്കി.
1950 - ചൈനീസ് പട്ടാളം ടിബറ്റ് പിടിച്ചെടുത്തു.
1959 - ലഡാക്ക് അതിർത്തിയിൽ പോലീസ് ഇന്റലിജൻസ് ഓഫീസർ കരംസിംഗിന്റെ നേതൃത്വത്തിലുള്ള 20 അംഗ പോലീസ് സേനയെ ചൈനീസ് സേന വെടിവെച്ചു.
1964 - എത്യോപ്യയുടെ Abela bikila ഒളിമ്പിക്സ് മരത്തണിൽ റിക്കാർഡ് സൃഷ്ടിച്ചു.
1971 - പാബ്ലോ നെരൂദക്ക് സാഹിത്യ നോബൽ ലഭിച്ചു
1983 - ജനറൽ കോൺഫറൻസ് ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ്, ഒരു മീറ്റർ എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299, 792, 458 അംശമായി നിജപ്പെടുത്തി.
2013 - മലാലാ യുസുഫ് സഹായിക്ക് കാനഡയുടെ വിശിഷ്ട പൗരത്വം ലഭിക്കുന്നു.
2014 - കാമുകി റീവ സ്റ്റീൻകാമ്പിനെ കൊലപ്പെടുത്തിയതിന് ഓസ്‌കാർ പിസ്റ്റോറിയസിന് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചു.
2019 - ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പത്രങ്ങളെല്ലാം പത്ര നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഒന്നാം പേജുകൾ ശൂന്യമാക്കി.
2020 - നാസയുടെ ഒസിരിസ്-റെക്സ് ബഹിരാകാശ പേടകം പൊടി ശേഖരിക്കാനുള്ള ദൗത്യത്തിൽ ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ഹ്രസ്വമായി ഇറങ്ങുന്നു, അപ്പോളോയ്ക്ക് ശേഷമുള്ള ബഹിരാകാശത്തു നിന്നുള്ള ഏറ്റവും വലിയ സാമ്പിൾ.
2020 - "ഫ്രാൻസെസ്കോ" എന്ന ഡോക്യുമെന്ററി സിനിമയിലെ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ സ്വവർഗ സിവിൽ യൂണിയനുകളെ പിന്തുണച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya