ഇന്ന് ഒക്ടോബര്‍ 27: പുന്നപ്ര - വയലാര്‍ രക്തസാക്ഷി ദിനവും വയലാര്‍ രാമവര്‍മ്മയുടെ ചരമദിനവും ഇന്ന്: സാനു മാസ്റ്ററുടെയും അനുരാധ പൊതുവാളിന്റെയും ദിലീപിന്റെയും പൂജ ബത്രയുടെയും ജന്മദിനം: ആംസ്റ്റര്‍ഡാം നഗരം സ്ഥാപിതമായതും വില്യം പെന്‍ ഫിലാഡെല്‍ഫിയ നഗരം സ്ഥാപിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                 ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
 തുലാം 10
മൂലം  / ഷഷ്ഠി
2024 / ഒക്ടോബര്‍ 27,
 തിങ്കൾ

Advertisment

ഇന്ന് ;

*സ്കന്ദഷഷ്ഠി ![സ്കന്ദൻ്റെ (സുബ്രഹ്മണ്യൻ്റെ) ഓർമ്മയ്ക്കായി നടത്തുന്ന വ്രതമാണ് ഷഷ്ഠിവ്രതം. തുലാമാസത്തിലെ ഷഷ്ഠി തിഥിയിലാണ് സാധരണ ഇതാഘോഷിക്കുന്നത്.  പ്രഥമ തിഥിയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതം കൂടിയാണ് ഷഷ്ഠി വ്രതം]

* പുന്നപ്ര-വയലാര്‍ രക്തസാക്ഷി  ദിനം!
      
* വയലാർ രാമവർമ്മയുടെ ചരമദിനം !

0aa84046-1cdf-47ee-b833-f4a38ee3671f

* ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷന്‍ (കോഴിക്കോട്‌) സ്ഥാപിച്ചിട്ട് ഇന്നേക്ക് 52വര്‍ഷം !
  
* ഭാരതം : കാലാൾപ്പട ദിനം (Infantry Day)![ 1947 - ഒക്ടോബർ 26ന്‌ കാശ്മിർ  രാജാവ്  ഹരിസിംഗ്‌ ജമ്മു-കാശ്മീർ ഇന്ത്യയിൽ ലയിക്കുന്ന രേഖയിൽ ഒപ്പുവെച്ച നടപടി ഇഷ്ടപ്പെടാത്തതിനാൽ അവിടേയ്ക്ക് അതിക്രമിച്ചുകയറിയ പാകിസ്താൻ പട്ടാളത്തെ ഇന്ത്യൻ സൈനികർ തുരത്തിയോടിച്ചു. ഇതിൽ  ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരുടെ സ്മരണക്കായി ഈ ദിനം സമർപ്പിക്കപ്പെട്ടു.]

6c756c8a-3e30-4681-93b8-675dec412cf2

* ലോക ദൃശ്യ ശ്രവ്യ പൈതൃക ദിനം ![ World Day for Audiovisual Heritage; UNESCO- പൈതൃകമായി നമുക്ക് പകർന്നു കിട്ടിയിട്ടുള്ള നമ്മുടെ ദൃശ്യ ശ്രവ്യ കൃതികൾ സംരക്ഷിക്കുന്നതിനെ പറ്റി അറിയാനും  ബോധവൽക്കരിക്കാനും ഓർക്കാനും ഒരു ദിനം."Your Window to the World എന്നതാണ് 2024 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം ]

ദേശീയ പാർമിജിയാനോ റെഗ്ഗിയാനോ ദിനം[പാൽക്കട്ടകളുടെ രാജാവിനെയും" അതിന്റെ ചീസ് നിർമ്മാതാക്കളുടെ പാരമ്പര്യത്തെയും ആദരിക്കുന്നതിനായി. 2012-ൽ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ സഹായിക്കുന്നതിനുള്ള സമൂഹം നയിച്ച ശ്രമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചീസ് ഉപയോഗിച്ച് പാചകം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ആധികാരിക ഉൽ‌പാദനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി പാർമിജിയാനോ റെഗ്ഗിയാനോ കൺസോർഷ്യം ഈ ദിനം സ്ഥാപിച്ചു. ]

5e3366bf-638c-442f-9807-1aea1040f670

* Cranky Co-Workers Day ![തലതിരിഞ്ഞ സഹപ്രവർത്തകരുടെ ദിനം. ഓഫീസിൽ എപ്പോഴും മോശം മാനസികാവസ്ഥയിലായിരിക്കുന്ന ഒരു ദേഷ്യക്കാരനായ സഹപ്രവർത്തകനുണ്ട്, അതിനാൽ ഒക്ടോബർ 27-നെ ആ സഹപ്രവർത്തകന്റെ മനോഭാവത്തെ കളിയാക്കാൻ ക്രാങ്കി സഹപ്രവർത്തക ദിനം ആഘോഷിച്ച് അവരോടൊപ്പം ചേരൂ. അതെ, അതിനൊരു ദിവസമുണ്ട്, നമുക്ക് ഒരു തമാശ ആസ്വദിക്കാനുള്ള ദിവസം ആവശ്യമുള്ളതുകൊണ്ട് മാത്രമല്ല, നമ്മുടെ ദൈനംദിന അധ്വാനത്തിന് ഒരു പതിവ് ബ്രേക്കർ ആവശ്യമുള്ളതുകൊണ്ടു ]

*ന്യൂപോർട്ട് വെയിൽസ്  മാരത്തൺ !

2ee100fe-4db0-45a5-aeae-b6bcf66cf019

* USA : Navy Day ![നേവി ദിനം - സ്വന്തം സമുദ്രാതിർത്തികളെ സംരക്ഷിക്കുകയും അതു വഴി സ്വാതന്ത്ര്യം സംരക്ഷിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ധീരരായ നാവികരെ ആദരിക്കുന്നതിനായി ഒരു ദിനം.]

3b3106cc-449e-4de3-8ca2-51240a5f79dd

*National American Beer Day![ദേശീയ അമേരിക്കൻ ബിയർ ദിനം]

*National Mentoring Day!ദേശീയ മാർഗനിർദേശ ദിനം[മിക്കവാറും എല്ലാവർക്കും അവർ അന്വേഷിക്കുന്ന അവരെ അന്വേഷിയ്ക്കുന്ന മാതൃകയായ ഒരാളുണ്ടാവും! സ്വന്തം യാത്രയിൽ അവരെ കണ്ടെത്തി അവർക്കു വേണ്ടി സ്വന്തം സമയവും ഊർജവും ചിലവഴിയ്ക്കാൻ ആ വ്യക്തി തയ്യാറാണെങ്കിൽ, ആ ബന്ധം വളരെ ഊഷ്മളമാവും. അതിനാൽ സ്വന്തം ജീവിതത്തിൽ ഇത്തരം  ഉപദേഷ്ടാക്കളും മാതൃകകളും ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിവുണ്ടാവുന്നതിനാണ് ദേശീയ മാർഗനിർദേശ ദിനം ആഘോഷിക്കുന്നത്'!]

*National Black Cat Day![ചില സംസ്കാരങ്ങളിലെ അന്ധവിശ്വാസങ്ങൾ കാരണം, കറുത്ത പൂച്ചകൾ ചിലപ്പോൾ ദൗർഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടു വരാറുണ്ട്, അതിനാൽ. ഒരു കറുത്ത പൂച്ച എല്ലാവർക്കും അനുയോജ്യമായ പൂച്ചയായിരിക്കുമെന്നും അവയ്ക്കും ദൗർഭാഗ്യത്തിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ആളുകളെ കാണിക്കുന്നതിനും മനസ്സിലാക്കിയ്ക്കുന്നതിനും കറുത്ത പൂച്ചകളെക്കുറിച്ച് പൊതുവെ ഒരു അവബോധം വളർത്തുന്നതിനും  വേണ്ടിയാണ് ദേശീയ കറുത്ത പൂച്ച ദിനം ആരംഭിച്ചത്.]

9bf721d9-bb56-4013-8730-3ff78c9684cd

*ഗ്രനഡിയൻസ്: സ്വാതന്ത്ര്യ ദിനം
* ഗ്രീസ്: പതാക ദിനം!
* യു.കെ : കറുത്ത പൂച്ച ആസ്വാദന ദിനം!
* കാറ്റലോണിയ, സ്‌ർക്ക്മനിസ്ഥാൻ
, * സെയ്ന്റ് വിൻസന്റ് ഗ്രനഡിയൻസ്:  സ്വാതന്ത്ര്യ ദിനം!

  ഇന്നത്തെ മൊഴിമുത്ത്
  ്്്്്്്്്്്്്്്്്്്്
 ''കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ
പകുതിയും കൊണ്ടുപോയി
ലഹരിയുടെ പക്ഷികള്‍''

    [- എ അയ്യപ്പൻ]
     **********

77a2543a-a0ed-4bd4-8ac7-80411dd798d2
ഇന്നത്തെ പിറന്നാളുകാർ
*********
ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ പാട്ടുകൾ പാടിയിട്ടുള്ള അനുരാധ പൊതുവാളിന്റെയും (1952),

മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും   മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും   ജയറാമിനൊപ്പം   ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും അഭിനയിച്ച ഹിന്ദി സിനിമ താരം പൂജ ബത്രയുടെയും (1976),

മാധ്യമങ്ങളിൽ ഇക്കാലത്ത് നിറഞ്ഞു നിൽക്കുന്ന മലയാള വിവാദനായക നടൻ ദിലീപ് എന്ന ഗോപാലകൃഷ്ണന്റെയും (1968),

49e0c613-4763-4c04-b746-4a49460b9948

പത്രപ്രവർത്തകൻ, പ്രഭാഷകൻ, മതപണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന  ഒ. അബ്ദു റഹ്‌മാന്റെയും (1944),

ഇടം കയ്യൻ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയർ തുടങ്ങി പിന്നീട് ആൾറൌണ്ടർ കളിക്കാരനായ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ ഖാൻ പഠാന്റെയും (1984) ,

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായ കുമാർ സംഗക്കാരയുടെയും (1977),

214b9070-d77d-4c55-a7ea-f14099f9117d

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദിന്റെയും (1928) 

അമേരിക്കൻ നടിയും, ടെലിവിഷൻ താരവും, മോഡലും, ഗായികയും, അവതാരകയും, ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ ഭാര്യയുമായിരുന്ന മാർല ആൻ മാപ്പിൾസിന്റെയും (1963), ജന്മദിനം!
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
***"****"

114637a5-c1a8-478c-a4bf-4dd3f5aa048c

കെ.ആർ. നാരായണൻ ജ. (1920-2005 )
എ. അയ്യപ്പൻ ജ. (1949 - 2010)
ബന്ദ സിംഗ് ബഹാദുർ ജ.(1670-1716)
ജതിന്ദ്രദാസ് ജ. (1904-1929)
ജ്യോതി വെങ്കിടാചലം ജ. (1916 -1992)
തിയോഡോർ റൂസ്‌വെൽറ്റ് ജ(1858-1919)
ഒലിവർ ടാംബോ ജ. ( 1917 -1993)
സിൽവിയ പ്ലാത്ത് ജ. (1932-1963)
അമാൻഡ ജൂലിയ എസ്റ്റിൽ (1882 - 1965), 
പ്രൊഫ. എം. കെ. സാനു (1928 - 2025). 

6646d3d6-de82-4e11-9606-e5a38eb4aeb0

രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച  നിശ്ചയദാർഢ്യമുള്ള  പത്താമത്തെ രാഷ്ട്രപതിയും പിന്നോക്ക സമുദായത്തിൽനിന്നും  പ്രഥമ പൗരനായ ആദ്യത്തെ വ്യക്തിയും, നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27-2005 നവംബർ 9)

പ്രശസ്ത സാഹിത്യ വിമർശകനും,, വാഗ്മിയും,വിവിധങ്ങളായ വിഷയങ്ങളിൽ 36 ഓളം പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരനും ചിന്തകനും ആയ പ്രൊഫ. എം.കെ. സാനു എന്ന സാനു മാസ്റ്റർ(27 ഒക്ടോബർ1928- 2 ഓഗസ്റ്റ് 2025),

530b54c4-92ae-429b-9fe7-4af4dbf0850f

സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തിയ കവിയും,  ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ  പ്രമുഖനായ കവി എ. അയ്യപ്പൻ(1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21),

ഗുരു ഗോവിന്ദ് സിംഹിന്റെ മുഗളന്മാരോട് വിജയകരമായി യുദ്ധം ചെയ്യുകയും ബാറ്റിൽ ഓഫ് ചപ്പർചിരിയിൽ വച്ച് ഗോവിന്ദ് സിംഗിന്റെ മക്കളുടെ രക്തസാക്ഷിത്വത്തിനു കാരണക്കാരായ ഗവർണർ വസീർ ഖാനെയും, ദിവാൻ സുച്ചാനന്ദിനെയും സിഖുകാരുടെ സേന നയിച്ച് കൊല്ലുകയും ചെയ്ത ലച്ച് മൻദാസ് എന്നും മാധോദാസ് എന്നും പുർവാശ്രമത്തിൽ പേരുണ്ടായിരുന്ന ബന്ദ സിംഗ് ബഹാദുർ(27 ഒക്ടോബർ 1670 – 9 ജൂൺ 1716),

489ddf67-2f8a-407b-bd4b-65fa515571b7

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, വിപ്ലവകാരിയും ആയിരുന്ന 63 ദിവസം നീണ്ടുനിന്ന നിരാഹാര സമരം കഴിഞ്ഞ് ലാഹോർ ജയിലിൽ  അന്തരിച്ചജതിൻദാസ് എന്നറിയപ്പെട്ടിരുന്ന ജതീന്ദ്രനാഥ് ദാസ്  (ഒക്ടോബർ 27, 1904 - സെപ്റ്റംബർ 13, 1929). 

1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ഗവർണറായിരുന്നു ജ്യോതി വെങ്കിടാചലം ( 1917 ഒക്ടോബർ 27-1992 നവംബർ 28)

88789922-2e62-439d-a238-4c5e65376cc4

എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളില്‍ പ്രശസ്തനും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ്(ഒക്ടോബർ 27, 1858 – ജനുവരി 6, 1919) ,

1985 ഡിസംബറിൽ ഗാംബിനോ ബോസ് പോൾ കാസ്റ്റെല്ലാനോയുടെ കൊലപാതകം നടത്താൻ ഉത്തരവിടുകയും സഹായിക്കുകയും ചെയ്യുകയും , താമസിയാതെ ന്യൂയോർക്ക് സിറ്റിയിലെ ഗാംബിനോ ക്രൈം ഫാമിലി ഏറ്റെടുക്കുകയും ,  അമേരിക്കയിലെ ഏറ്റവും ശക്തമായ ക്രൈം സിൻഡിക്കേറ്റിന്റെ തലവനാക്കുകയും ചെയ്ത ജോൺ ജോസഫ് ഗോട്ടി ജൂനിയർ(ഒക്ടോബർ 27, 1940 - ജൂൺ 10, 2002),

ce8ad4ef-d963-4bfb-8d6a-496399701fd9

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവായിരുന്ന ഒലിവർ റെജിനാൾഡ് ടാംബോ എന്ന ഒലിവർ ടാംബോ (27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993).

ബെൽ ജാർ, ഏരിയൽ, അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന സിൽവിയ പ്ലാത്ത് (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963) .

 ഒരു അമേരിക്കൻ അദ്ധ്യാപികയും എഴുത്തുകാരിയും നാടോടിക്കഥാകാരിയുമായിരുന്ന അമാൻഡ ജൂലിയ എസ്റ്റിൽ.(27 ഒക്ടോബർ 1882- 1 ജൂലൈ1965)

c44bbe37-8e26-497d-9b97-0849146483e7

അധ്യാപകൻ, വാഗ്മി, നിരൂപകൻ, പത്രപ്രവർത്തകൻ എഴുത്തുകാരൻ, ചിന്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനും. 36ൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുള്ള വ്യക്തിത്വവും
കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പ്രശസ്ത സാഹിത്യ വിമർശകൻ എം.കെ. സാനു മാസ്റ്ററുടെയും ജന്മദിനം(27 ഒക്ടോബർ 1928 - 2 ഓഗസ്റ്റ് 2025)

*******
സ്മരണാഞ്ജലി !!!
*******
മാത്യു എം കുഴിവേലി മ. (1905 -1974)
ആബേലച്ചൻ മ. (1920 -2001 )
വി.വി രാഘവൻ മ. (1923-2004)
വയലാർ രാമവർമ്മ മ. (1928-1975)
ഓച്ചിറ രാമചന്ദ്രൻ മ. (1932-1997)
പുനത്തിൽ കുഞ്ഞബ്ദുള്ള മ.(1940-2017)
യശ്വന്ത്റാവു ഹോൾക്കർ മ. (1776 -1811)
സ്വാമി രാം തീരത്ഥ് മ. (1873 -1906)
സി.പി രാമാനുജം മ. (1938-1974 )
ഡേവിഡ് ഷെപ്പേർഡ് മ. (2009-1940)

a6c7cf86-4c9b-4bbb-b25a-06cbf399aa3c

പ്രസിദ്ധ ശാസ്ത്ര സാഹിത്യകാരനും, യുക്തിവാദിയും, വിജ്ഞാനം മലയാളം എന്‍സൈക്ലോപീഡിയയുടെ എഡിറ്ററും, ബാലസാഹിത്യം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ആദ്യമായി ബാലന്‍ പബ്ലിക്കേഷന്‍ എന്ന സ്ഥാപനം തുടങ്ങികയും ആധുനിക കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രരശ്മികള്‍, ആധുനിക പിടിത്തങ്ങള്‍, ആകാശ സഞ്ചാരം, ശിശുവിദ്യാഭ്യാസം, ബുദ്ധി പരിശോധന (അഥവാ അഭിനവ പരീക്ഷാമാര്‍ഗ്ഗങ്ങള്‍), ബേസിക്കു വിദ്യാഭ്യാസം (അഥവാ വാര്‍ദ്ധാവിദ്യാഭ്യാസ പദ്ധതി), തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്ത  മാത്യു എം കുഴിവേലി(1905 മെയ് 20- ഒക്ടോബർ 27, 1974),

ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിക്കുകയും   ജയറാം കലാഭവന്‍ മണി തുടങ്ങിയ ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്ത കൊച്ചിൻ കലാഭവന്റെ സ്ഥാപകനും , പത്രപ്രവർത്തകനും , ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തിയും ആയിരുന്ന  സി.എം.ഐ. സന്യാസ സമൂഹത്തിലെ വൈദികനായിരുന്ന ആബേലച്ചൻ ( 1920 ജനുവരി 19 -  2001 ഒക്ടോബർ 27)

d54edc66-4fbd-4657-a479-dbeb9fc2d1af

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവും 1996-ലും 1998-ലും  തൃശൂരിൽ  നിന്നുള്ള ലോകസഭാംഗവും 1987 മുതൽ 91 വരെ കേരളത്തിലെ കൃഷി മന്ത്രിയുമായിരുന്ന വി.വി. രാഘവൻ (1923 ജൂൺ 23-2004 ഒക്റ്റോബർ 27) 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും, പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചെങ്കിലും കവി എന്നതിലുപരി, സിനിമാ ഗാനരചയിതാവ് എന്ന നിലയിൽ കൂടുതൽ പ്രസിദ്ധനായ വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975),

e7094b9c-6fb9-4ead-a07e-de3d96a3cb08

 നാലുപതിറ്റാണ്ടിലേറെക്കാലം 30ലധികം കഥകള്‍ ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ച് മലയാളികളുടെ പ്രിയകാഥികനായി മാറിയ കലാകാരനും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പത്തോളം നാടകങ്ങളുടെ സംവിധായകനും  നാടകഗാനങ്ങളുടെ രചയിതാവും. ഓച്ചിറ അമൃത എന്ന  ഒരു നാടക സമതിയുടെ അമരക്കാരനും രാഗം താനം പല്ലവി എന്ന സിനിമയുടെ നിര്‍മാതാവും സർവ്വോപരി അദ്ധ്യാപകനും ആയിരുന്ന കാഥികൻ ഓച്ചിറ രാമചന്ദ്രൻ
 (1932 ഏപ്രിൽ 10 - 1997 ഒക്ടോബർ 27)

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. (1940 ഏപ്രിൽ 3-27 ഒക്ടോബർ 2017)

ഇന്ത്യയിലെ നെപ്പോളിയൻ എന്ന് അറിയപ്പെട്ടിരുന്നമറാഠ സാമ്രാജ്യത്തിലെ രാജാവായിരുന്ന യശ്വന്ത്റാവു ഹോൾക്കർ( 1776 ഡിസംബർ 3 -  1811 ഒക്ടോബർ 27),

ഇന്ത്യയിൽ നിന്നുള്ള ഒരു തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്നു സ്വാമി രാമതീർത്ഥ ( ഒക്ടോബർ 22,1873 – 27 ഒക്ടോബർ 1906)

സംഖ്യാസിദ്ധാന്തം,ബീജഗണിത ജ്യാമിതി എന്നീ മേഖലകളിൽ വലിയ സംഭാവന നൽകിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ സി.പി രാമാനുജം എന്ന ചക്രവർത്തി പത്മനാഭൻ രാമാനുജം( 9 ജനുവരി 1938- 27 ഒക്റ്റോബർ1974 )

df26e2fb-fc0b-4eca-92f6-29fc2f3d8746

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ അമ്പയർമാരിൽ ഒരാളായിരുന്നു ഡേവിഡ് ഷെപ്പേർഡ്. (  1940 ഡിസംബർ 27 - 2009 ഒക്ടോബർ 27)
******
ചരിത്രത്തിൽ ഇന്ന്
********
1275 - ആംസ്റ്റർഡാം നഗരം സ്ഥാപിതമായി.

1682 - വില്യം പെൻ ഫിലാഡെൽഫിയ നഗരം സ്ഥാപിച്ചു.

df00a236-3ea1-4359-9726-ee8487246ed3

1726 - ജോ നാഥൻ സ്വിഫ്റ്റിന്റെ ഗളിവേഴ്സ് ട്രാവൽസ് പ്രസിദ്ധീകരിച്ചു.

1881 - ആഫ്രോ അമേരിക്കൻ ശാസ്ത്രജ്ഞനായ ഫിലിപ്പ് ബിഡൗണിങിന് പൊതുസ്ഥലത്ത് വയ്ക്കത്തയ്ക്ക പോസ്റ്റ് ബോക്സ് കണ്ടുപിടിച്ചതിന് പേറ്റന്റ് ലഭിച്ചു.

1928 - സൈമൺ കമീഷൻ വിരുദ്ധ സമരത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പഞ്ചാബ് സിംഹം ലാലാ ലജ്പത് റായിക്ക് മരണകാരണമായ ഗുരുതര പരുക്ക് (നവം 17 ന് മരണപ്പെട്ടു )

d768d0a6-8991-4f42-87ba-89d06fd6f7f8

1938 - Dupont announces its new synthetical polymate fibre will be called nylon.

1946 - പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ അവസാന ഏറ്റുമുട്ടൽ വയലാറിൽ നടന്നു. വയലാറിലെ കമ്മ്യൂണിസ്റ്റ് ക്യാമ്പിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 130 തൊഴിലാളികൾ കൊല്ലപ്പെട്ടു.

1947- കാശ് മിർ രാജാവ് ഹരിസിങ്ങിന്റെ രക്ഷക്കായി ഇന്ത്യൻ പട്ടാളം കാശ്മീരിൽ.

ec9c6260-fbd9-427a-94ac-accddc60c501

1947 - ഒക്റ്റൊബർ 26ന്‌ കാശ്മിർ  രാജാവ്  ഹരിസിംഗ്‌ ജമ്മു-കാശ്മീർ ഇന്ത്യയിൽ ലയിക്കുന്ന രേഖയിൽ ഒപ്പുവെച്ച നടപടി ഇഷ്ടപ്പെടാതെ അതിക്രമിച്ചുകയറിയ പാകിസ്താൻ പട്ടാളത്തെ ഇന്ത്യൻ സൈനികർ
തുരത്തിയോടിച്ചു.

1954 - സാഹിത്യ നോബൽ ഏണസ്റ്റ് ഹെമിങ്ങ് വേക്ക്.

1962 - Black Saturday. ക്യൂബയിലെ റഷ്യൻ ന്യൂക്ലിയർ മിസൈൽ സംബന്ധിച്ച് USA. USSR പ്രശ്നം രൂക്ഷമാകുന്നു.

1973 - ഇന്ത്യയിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ആരംഭിച്ചു.

ec805169-71e5-41a3-9233-30d5b7cdf7e1

1986 - ഇൻലാൻഡ്‌ വാട്ടർവയ്സ്‌ ഔതൊരിറ്റി ഒഫ്‌ ഇന്ത്യ സ്ഥാപിതമായി.

1991 - തുർക്ക് മെനിസ്ഥാൻഴിക്കോട് ആരംഭിച്ചു.

1986 - Inland waterways authority of India സ്ഥാപിതമായി.

1991 - തുർക്ക്മെനിസ്ഥാൻ USSR ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

f1e04b23-b2fb-4976-8ccb-339fa178cf1b

1998 - ജെറാഡ് ഷ്രോഡർ   ജർമ്മനിയുടെ ചാൻസലറായി

1999 - അർമേനിയൻ പാർലമെൻറിൽ ആക്രമണം. പ്രധാനമന്ത്രി അടക്കം 9 പേർ കൊല്ലപ്പെട്ടു.

1999 - ജോൺ എഫ് കെന്നഡിക്ക്‌ ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഗാനമാലപിച്ച വേദിയിൽ മെർലിൻ മൺറോ ധരിച്ചിരുന്ന വസ്ത്രങ്ങൾ റിക്കാർഡ്‌ വിലയ്ക്ക് (1267500) ലേലത്തിൽ പോയി.

2005 - ഇറാൻ ആദ്യ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു.

2009 - IT Act ൽ നിരവധി ഭേദഗതികൾ പാർലമെന്റ് പാസാക്കി.

2010 - നക്സൽ വർഗീസ് വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഐ.ജി ലക്ഷ്മണയെ കോടതി ശിക്ഷിച്ചു.

f630390e-dac7-4fe9-a949-b4ce9d4917c4

2015 - ലോകത്തിൽ ഏറ്റവും കൂടുതൽ മരണകാരണമാകുന്ന രോഗം ക്ഷയരോഗം (T B) യാണെന്ന് WHO സ്ഥിരീകരിച്ചു.

2017 - സ്പെയിനിന്റെ സ്വയം ഭരണ പ്രദേശമായ കാറ്റലോണിയ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

2022- എലോൺ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഏറ്റെടുക്കുന്നു

fc09a000-a903-4aa4-9538-a325a669892d

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment