Advertisment

ഇന്ന് ജനുവരി 10: ലോക ഹിന്ദി ദിനം. യേശുദാസിന്റെയും ഋത്വിക് റോഷന്റെയും ജന്മദിനം: ഫ്രാന്‍സ് ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project january 10

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
ധനു 26
കാർത്തിക  / ഏകാദശി
2025, ജനുവരി 10, 
വെള്ളി

ഇന്ന്;
  
*ലോക ഹിന്ദി ദിനം ! [എല്ലാ വർഷവും ജനുവരി 10 ന് ആഘോഷിക്കുന്ന ലോക ഹിന്ദി ദിനം ലോകമെമ്പാടുമുള്ള ഭാഷകൾക്കിടയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. 1975-ൽ ഇന്ത്യയിലെ നാഗ്പൂരിൽ നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിൻ്റെ ഓർമ്മയ്ക്കാണ് 2006-ൽ ഈ ദിനം ആദ്യമായി ആചരിയ്ക്കാൻ ആരംഭിച്ചത്. ഹിന്ദിയെ ആഗോള ഭാഷയായി മാറ്റാൻ പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ അതിൻ്റെ ഉപയോഗം വർദ്ധിപ്പിയ്ക്കാൻ പ്രയത്നിയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശ ലക്ഷ്യം. ]publive-image

*വൈകുണ്ഠ ഏകാദശി!
*എരുമേലി ചന്ദനക്കുടം | 
* ബെനിൻ : ഫെയ്റ്റ് ഡി വൊഡൂൺ !
[ ഒരുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യ ത്തെ പാരമ്പര്യ ഉത്സവം ]

USA ;
* നാഷണൽ സേവ് ദി ഈഗിൾസ് ഡേ ![National Save the Eagles Day ;  ആകാശത്തിന്റെ കാവൽക്കാർ എന്ന പേരിൽ അറിയപ്പെടുന്ന കഴുകന്മാർ പ്രതിരോധശേഷിയുടെയും കൃപയുടെയും പ്രതീകമായാണ് അമേരിയ്ക്കക്കാർ കരുതുന്നത്, അവയുടെ വംശസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് അമേരിയ്ക്കയിൽ ഈ ദിനം ആചരിയ്ക്കുന്നത്.
 വടക്കേ അമേരിക്കയിലെ 'കഷണ്ടി കഴുകൻ' പതിറ്റാണ്ടുകളായി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉണ്ടായിരുന്നു, എന്നാൽ, അവയെ സംരക്ഷിക്കുകയും 2007-ൽ അവയെ ആ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.]publive-image

* അസാമാന്യന്മാരുടെ ദിനം  ![Peculiar People Day ; മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ കാണുന്നവരെയും ചെയ്യുന്നവരെയും സമൂഹം 'വിചിത്രർ, അസാധാരണം' എന്ന് വിളിക്കുന്നു. ഇത് ഒരു നെഗറ്റീവ് ടാഗ് ആകുന്നതിനുപകരം, അതിനെ പോസിറ്റീവ് ആയിക്കണ്ട് അവരെ ബഹുമാനിയ്ക്കാൻ വേണ്ടി ശ്രമിയ്ക്കുന്നതിനായാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. 

 വ്യത്യസ്തനാകുന്നത് ധൈര്യവും സാഹസികവും അന്വേഷണാത്മകവുമായ സ്വഭാവം കൊണ്ടാണ്. സ്ഥിരമായ മാർഗ്ഗത്തിലും രീതിയിലുമല്ലാതെ ജീവിതത്തിൽ ഉടനീളം നീന്തുന്നത് മാറ്റത്തിന് കാരണമാകുന്നു, കൂടാതെ ഇത്തരം പ്രത്യേക വ്യക്തികൾ കഠിനവും ന്യായവും അന്യായവുമായ സംവിധാനങ്ങൾ സ്വീകരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുമുണ്ട്. publive-image

ഇപ്രകാരം സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കണമെന്ന് ചിന്തിയ്ക്കുന്ന ഇത്തരം ആളുകളുടെ സഹിഷ്ണുതയുടെയും ശക്തിയുടെയും ഭാഗമാണ് തങ്ങളോടുതന്നെ വിശ്വസ്തത പുലർത്താനും അനുരൂപപ്പെടാതിരിക്കാനുമുള്ള അവരുടെ നിലപാടുകൾ.  അങ്ങനെയുള്ളവിചിത്രവും അസാധാരണവുമായ ആളുകളെ അറിയാനും അറിയിയ്ക്കാനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്.]

* ദേശീയ മുത്തുച്ചിപ്പി റോക്ക്ഫെല്ലർ ദിനം ![National Oysters Rockefeller Day;ബ്രെഡ്‌ ക്രംബ്‌സും ഔഷധസസ്യങ്ങളും കൊണ്ട് നിറച്ചു സമ്പന്നവും ക്രീം നിറഞ്ഞതുമായ സോസ് ഉള്ള ഈ വിഭവം സീഫുഡ് പ്രേമികൾക്ക് ഒരു ആർഭാടകരമായ ട്രീറ്റാണ്. ഇതിനെക്കുറിച്ച് അറിയാനും ആസ്വദിയ്ക്കാനും ഒരു ദിനം ]publive-image

* ഊർജ്ജ ചെലവ്  കുറയ്ക്കുവാൻ ഒരു ദിനം ![National Cut Your Energy Costs ഡേ ; താമസസ്ഥലത്ത് സുഖമായിരിയ്ക്കാൻ വേണ്ടി യൂട്ടിലിറ്റി ബില്ലുകൾ കുറയ്ക്കുന്നതിനുള്ള സമർത്ഥമായ വഴികൾ കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ പഴ്സിന് ഒരു ആശ്വാസം നൽകുവാൻ ഒരു ദിനം.]

* ദേശീയ ബിറ്റർസ്വീറ്റ് ചോക്കലേറ്റ് ദിനം ! [National Bittersweet Chocolate Dayഈ ഇരുണ്ട, സമ്പന്നമായ മിഠായി കഴിയ്ക്കുവാൻ, അതിൻറെ വിവിധ ആരോഗ്യ ഗുണങ്ങൾ സഹിതം ചില ചോക്ലേറ്റ് ചിപ്പ് കുക്കികൾ ബെയ്ക് ചെയ്യുവാൻ ഒരു ദിനം ]

publive-image

ദേശീയ പൊണ്ണത്തടി ബോധവൽക്കരണ വാരം! [ 2024 ജനുവരി 10 - 16 ][National Obesity Awareness week ;
സമൂഹത്തിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക, ജീവിതശൈലി ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിയ്ക്കുക.

 പൊണ്ണത്തടിയുടെ ആരോഗ്യപരമായ അപകടസാധ്യതകൾ, അതിനെ ആരോഗ്യപരമായി പ്രതിരോധിക്കാൻ നമുക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം നടത്താനും ഒരു ദിവസം ]

*ദേശീയ വീട്ടുചെടി അഭിനന്ദന ദിനം![Houseplant Appreciation Day ; 2000-കളുടെ തുടക്കം മുതൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു, വീടിന്നകത്ത് വളർത്തുന്ന സസ്യങ്ങളുടെ  സൗന്ദര്യവും ഗുണഗണങ്ങളും തിരിച്ചറിയാൻ വേണ്ടി ഒരു ദിനം. വീട്ടുചെടികൾ കാഴ്ചയിൽ നിറം പകരാൻ മാത്രമല്ല, വീടിന്നകത്തെ വായു ശുദ്ധീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും വരണ്ട ഗൃഹാന്തർ ഭാഗത്തെ ചുറ്റുപാടുകളിൽ ഈർപ്പം വർദ്ധിപ്പിക്കാനും (നിങ്ങളുടെ വീട് പോലെ) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാനും വേണ്ടി ഒരു ദിവസം.]

publive-image

.      ഇന്നത്തെ മൊഴിമുത്ത്
.        ്്്്്്്്്്്്്്്്്്്
''നാടായ നാടെല്ലാം കണ്ടുവെന്നാകിലും വീടായ വീടാണ് വലിയ ലോകം''

                   [ - ഒളപ്പമണ്ണ ]

[തിരക്കുകൾക്കിടയിലും കവി കുടുംബത്തിനു നൽകിയിരുന്ന സമയം ഏറെ വലുതായിരുന്നു. മുറിയടച്ച് ഒറ്റക്കിരുന്നു എഴുതുക കവിയുടെ  ശൈലിയായിരുന്നില്ല.എല്ലാവർക്കുമൊപ്പം ഉരിയാടികൊണ്ടാണ്  അദ്ദേഹം മഹത്തായ കാലാതിവർത്തിയായ കവിതകളെഴുതിയത്.]
   **********
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*********
അരനൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവവും  അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുള്ള  ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസിന്റെയും (1940),publive-image

ബോളിവുഡ് ചലച്ചിത്ര രംഗത്തെ നായക നടൻ  ഋത്വിക് റോഷന്റെയും (1974),

സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായി അഭിനയിച്ച ചലച്ചിത്ര നടനും മോഡലുമായ ദേവ് മോഹന്റെയും (1993),

മുൻ പ്രൊഫഷണൽ ബോക്സറും , സംരംഭകനും, മന്ത്രിയും എഴുത്തുകാരനുമായ, ബോക്‌സിംഗിൽ, " ബിഗ് ജോർജ് " എന്ന് വിളിപ്പേരുള്ള ജോർജ് ഫോർമാൻ്റെയും(1949),publive-image

ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവായ  ഡൊണാൾഡ് എർവിൻ ക്നൂത്തിന്റെയും (1938) 
ജന്മദിനം !     
****
ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*******
ഒളപ്പമണ്ണ ജ.(1923 -2000)
(സുബ്രഹ്മണ്യൻ നമ്പൂതിരി )
എം.ഐ. മാർക്കോസ്  ജ. 1923 -2012
പുതുപ്പള്ളി രാഘവൻ  ജ.1910 -2000
പി വി കൃഷ്ണൻ നായർ ജ.1911 
ആർ എം മനയ്ക്കലാത്ത് ജ. (1920-2018)
ബിനോദ് ബിഹാരിചൗധരി ജ.(1911-2013)
ഗുർദയാൽ സിങ് ജ. (1933 -2016)
മാനുവൽ അസാന ജ. (1880- 1940)
ജോൺ മത്തായി ജ.(1886-1959)publive-image

മലയാ‍ളത്തിലെ പ്രശസ്തനായ കവി ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്( 1923 ജനുവരി 10 - 2000 ഏപ്രിൽ 10),

സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയും ,  ധനമന്ത്രിയും 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത ജോൺ മത്തായി (1886 ജനുവരി 10- ഫെബ്രുവരി 1959),

 നാലാം കേരള നിയമസഭയിൽ  കോതമംഗലംനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  എം.ഐ. മാർക്കോസ്  (10 ജനുവരി 1923 - 20 ജനുവരി 2012)publive-image

 സ്വാതന്ത്ര്യസമരസേനാനിയും  കമ്മ്യൂണിസ്റ്റ് നേതാവും, കേരള പത്രപ്രവർത്തന ചരിത്രം, എന്‍റെ  വിപ്ലവ സ്മരണകൾ  (4 ഭാഗം), മോപ്പസാങിന്റെ ചെറുകഥകൾ,  ടോൾസ്റ്റോയിയുടെ ചെറുകഥകൾ, പാസ്പോർട്ടില്ലാത്ത പാന്ഥൻ, ഗോഖലെ (ജീവചരിത്രം),തിലകൻ (ജീവചരിത്രം) തുടങ്ങിയ കൃതികള്‍ രചിച്ച  സാഹിത്യകാരനുമായിരുന്ന പുതുപ്പള്ളി രാഘവൻ (10 ജനുവരി 1910 - 27 ഏപ്രിൽ 2000),

മഹാരാജാസ് കോളേജ് അദ്ധ്യാപകനും നീരുപകനും സാഹിത്യകാരനും ആയിരുന്ന പി വി കൃഷ്ണൻ നായർ
 (ജനുവരി 10, 1911-ഓഗസ്റ്റ്‌ 20, 1973)

 publive-image

പത്രപവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്യവാഗ്മിയും   താമ്രപത്രത്തിനർഹനായ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ആർ എം മനയ്ക്കലാത്ത് എന്ന രാമൻകുട്ടി മേനോൻ (10 ജനുവരി 1920 --12 ഏപ്രിൽ 1997),

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ  ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ  നായകരിൽ ഒരാളും വിപ്ലവകാരി യുമായിരുന്ന ബെന്ഗ്ല ദേശിലെ   ബിനോദ് ബിഹാരി ചൗധരി
 (10 ജനുവരി 1911 - 10 ഏപ്രിൽ 2013),

publive-image

പതിനഞ്ചു നോവലുകൾ, പത്തു ബാലസാഹിത്യകൃതികൾ, ഒരു നാടകം, ഒരു ഏകാങ്ക നാടകം എന്നിവ രചിച്ചിച്ച ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ പഞ്ചാബി സാഹിത്യകാരൻ ഗുർദയാൽ സിങ്
 (1933 ജനുവരി 10-2016 ആഗസ്ത് 16), 

തമിഴ് ഹിന്ദി ചിത്രത്തിലും താഴ്വാരം, ഉടയോൻ എന്നി മലയാളം ചിത്രങ്ങളിലും അഭിനയിച്ച നടൻ സലിം ഘൗസ് (ജനുവരി 10,1952 - 2022 ഏപ്രിൽ 28) ,

publive-image

ഒരു സാഹിത്യകാരനായി ജീവിതം ആരംഭിക്കുകയും,  പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയും മാഡ്രിഡിലെ ഒരു സാഹിത്യ-രാഷ്ട്രീയ സംഘടനയായ അറ്റിനിയൊയുടെ അധ്യക്ഷനായി  തെരഞ്ഞെടുക്കപ്പെടുകയും ആ സംഘടന കേന്ദ്രമാക്കി ഒരു  റിപ്പബ്ലിക്കൻ ഭരണം സ്പെയിനിൽ സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവസമിതിയുമായി  ബന്ധപ്പെടുകയും  ഈ സമിതിയുടെ പ്രവർത്തനഫലമായി നിലവിൽ വന്ന താത്കാലിക റിപ്പബ്ലിക്കൻ  ഭരണകൂടത്തിൽ യുദ്ധകാര്യ മന്ത്രിയാകുകയും പുതിയ ഭരണഘടനയിൽ ചില പ്രധാന വകുപ്പുകൾ (മതസംഘടനകളുടെ പ്രാതിനിധ്യം കുറയ്ക്കുക; സൊസൈറ്റി ഒഫ് ജീസസിനെ (ട.ഖ.) ഇല്ലാതാക്കാനുള്ള അനുവാദം കൊടുക്കുക തുടങ്ങിയവ) ഉൾപ്പെടുത്തുംകയും  ചെയ്ത സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന മാനുവൽ അസാന ( 1880 ജനുവരി10 - 1940 നവംബർ 4) publive-image

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
പരവൂർ വി. കേശവനാശാൻ മ.(1859-1917)
കണ്ടത്തിൽ മാർ ആഗസ്തീനോസ് മ. (1874-1956 )
കെ പി ജി നമ്പൂതിരി മ. (1917-1973)
ഡോ.കെ.എം.പ്രഭാകരവാരിയർ മ. (1933-2010)
പി. സുബ്ബയ്യാപിള്ള മ. (1891-2015)
(പി.എസ്. നടരാജപിള്ള ) 
ഡോ. കെ. രാജഗോപാൽ മ.(1932-2015)
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ മ.(1939-1994)
ഹഫ്സ (കെ. മുഹമ്മദ് ഹാശിം) മ.(1949-2015)
തേജാ സിംഹൻ മ. (1894-1958)
ഗബ്രിയേലാ മിസ്ത്രെൽ മ. (1889-1957)
ബാരൺ ടോഡ് മ. (1907-1997)
ഡോ. സമ്പൂർണ്ണനന്ദ് മ. (1891-1969)

publive-image

 കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട്  തുടങ്ങിയ കൃതികൾ രചിക്കുകയും,  സുജനാനന്ദിനി എന്ന പത്രം ആരംഭിക്കുകയും ചെയ്ത ,  സമുദായ പരിഷ്കർത്താവും പണ്ഡിതകവിയും, ചികിത്സകനും, പത്രപ്രവർത്തകനും ആയിരുന്ന  പരവൂർ വി. കേശവനാശാൻ
 (1859-1917 ജനുവരി 10),

ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ    മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ ആദ്യത്തെ വ്യക്തി ആയിരുന്ന കണ്ടത്തിൽ മാർ ആഗസ്തീനോസ് (1874 ആഗസ്റ്റ് 25-1956 ജനുവരി 10),publive-image

മലയാള കാവ്യമണ്ഡലത്തില്‍ തൊഴിലാളിവര്‍ഗ ബോധത്തിന്റെ ഉണര്‍ത്തുതോറ്റങ്ങള്‍ മുഴങ്ങി ക്കേള്‍പ്പിച്ച കവി കെ പി ജി നമ്പൂതിരി (മെയ് 1, 1917- ജനുവരി 10, 1973),

ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയും,വിവിധ സർവകലാ ശാലകളുടെ വിദഗ്ദ്ധസമിതികളിലും   യു.ജി.സി., യു.പി.എസ്.സി.എന്നീ  അഖിലേന്ത്യാ സമിതികളിലും  മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിലും  അംഗവുമായിരുന്ന  ഡോ.കെ. എം. പ്രഭാകര വാരിയർ(17 ഡിസംബർ 1933 - 10 ജനുവരി 2010), 

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രീയ ചിന്തകനും ധനകാര്യവിദഗ്ദ്ധനും  ധനകാര്യമന്ത്രിയും  എം.പി യും,   ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യവും  ഉണ്ടായിരുന്ന   പി.എസ്.നടരാജപിള്ള  (മാർച്ച് 10, 1891 - ജനുവരി 10, 1966),publive-image

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ ഭിഷഗ്വരനും നിരവധി റിസർച് ജേണലുകളുടെ എഡിറ്ററും ആയുർവേദ ലേഖനങ്ങളുടെ രചയിതാവുമായിരുന്ന  ഡോ. കെ. രാജഗോപാൽ (17 നവംബർ 1932 - 10 ജനുവരി 2015),

മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനരചന നിർവ്വഹിച്ചിട്ടുള്ള 
ഗാനരചയിതാവും തിരക്കഥാ കൃത്തുമായിരുന്ന  ചിറയിൻകീഴ് രാമകൃഷ്ണൻ നായർ(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) [1] 

 മാ , സാരസ്വതം, സ്വപന ജീവിയുടെ ആത്മകഥ, സ്ത്രീക്കനൽ, ദാന്തൻ  തുടങ്ങിയ നോവലുകള്‍ രചിച്ച  മലയാളത്തിലെ  ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഹാശിം എന്ന  ഹഫ്സ (1949-2015 ജനുവരി 10)

publive-image

കൗതുകവാർത്തകൾ വന്ദനം ,   ചക്കിക്കൊത്ത ചങ്കരൻ , ചെപ്പ് ,  ധീം തരികിട തോം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതുകയും,  കാക്ക ത്തൊള്ളായിരം, ഭാര്യ, കാഴ്ച്ചയ്ക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത മലയാള ചലച്ചിത്രസംവിധായകനും തിരക്കഥാ കൃത്തുമായിരുന്ന വി.ആർ. ഗോപാലകൃഷ്ണൻ (  മരണം, ജനുവരി 10, 2016).
 
 ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും, സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ  മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്ത  പഞ്ചാബി സാഹിത്യകാരനും,സിഖ് മതപണ്ഡിതനും ആയിരുന്ന തേജാസിംഹ് ( 1894 ജൂൺ 2-1958 ജനുവരി 10),

publive-image

ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്ന ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ(1889 ഏപ്രിൽ 7-1957 ജനുവരി 10),

ന്യൂക്ലിയോടൈഡ്സ് , ന്യൂക്ലിയൊ സൈഡ്‌സ്, തുടങ്ങിയവയുടെ രൂപഘടനയും നിർമ്മാണ പ്രക്രീയയും പഠിക്കാൻ ഗവേഷണം നടത്തുകയും നോബൽ പുരസ്ക്കാരം നേടുകയും ചെയ്ത ബ്രിട്ടീഷ് ബയോകെമിസ്റ്റ് അലക്സാണ്ടർ റോബെർട്ടസ് ടോഡ് എന്ന ബാരൺ ടോഡ് (2 ഒക്റ്റോബർ 1907 – 10 ജനുവരി 1997) ,publive-image
********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1582 - ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങി.

1768 - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

1809 - വേലുതമ്പി ദളവ 'കുണ്ടറ വിളമ്പരം നടത്തി 

1891- ചരിത്രപ്രസിദ്ധമായ 'മലയാളി മെമോറിയൽ ' സമർപ്പണം  1891 ലെ ഇതേ ദിനത്തിൽ ആയിരുന്നു.
(തിരുവിതാംകൂർ സിവിൽ സർവ്വീസിൽ നിലനിന്നിരുന്ന തമിഴ്‌ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ മഹാരാജ ശ്രീമൂലം തിരുനാളിനു സർവ്വമതസ്ഥർ ചേർന്നു നൽകിയ പരാതി. )publive-image

1898 - സ്പെയിനിലെയും അമേരിക്കയിലെയും ഗവൺമെന്റുകളുടെ പ്രതിനിധികൾ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചു, സ്പാനിഷ്-അമേരിക്കൻ യുദ്ധം അവസാനിപ്പിച്ചു.

1901- ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്ജെന് എക്സ്-റേ കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേൽ സമ്മാനം ലഭിച്ചുpublive-image

1908 - ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ട് ലംഘിച്ചതിന് ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു, ആദ്യ ജയിൽവാസം തുടങ്ങി, സത്യഗ്രഹം എന്ന വാക്ക് ഗാന്ധിജി ആദ്യമായി ഉപയോഗിച്ചു.

1909 - സ്വീഡിഷ് എഴുത്തുകാരി സെൽമ ലാഗർലോഫ് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ വനിതയായി

1913 - ഇന്ത്യൻ എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോർ തന്റെ 'ഗീതാഞ്ജലി' എന്ന കൃതിക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ യൂറോപ്യൻ ഇതര വ്യക്തിയായി.

1920 - varsellas treaty നിലവിൽ വന്നു. ഒന്നാം ലോക മഹായുദ്ധം സമാപിച്ചു.publive-image

1920 - ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി

1922 -  ഡാനിഷ് ഭൗതിക ശാസ്ത്രജ്ഞനായ നീൽസ് ബോറിന് ആറ്റങ്ങളുടെ ഘടനയെക്കുറിച്ചുള്ള പരീക്ഷണത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു

1929 - ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.

1930 - ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖര വെങ്കിട രാമന് പ്രകാശ വിസരണം സംബന്ധിച്ച ഗവേഷണത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ശാസ്ത്ര നൊബേൽ നേടുന്ന ആദ്യ ഏഷ്യക്കാരനും വെള്ളക്കാരനും അല്ലാത്ത വ്യക്തിയായി.publive-image

1934- ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാൻ ഗാന്ധിജിയുടെ നാലാംവട്ട കേരള സന്ദർശനം തുടങ്ങി

1935 - ന്യൂട്രോൺ കണ്ടുപിടിച്ചതിന് ജെയിംസ് ചാഡ്വിക്കിന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു

1938-ൽ ഇറ്റാലിയൻ-അമേരിക്കൻ ശാസ്ത്രജ്ഞനായ എൻറിക്കോ ഫെർമിക്ക് റേഡിയോ ആക്ടിവിറ്റി കുറയ്ക്കുന്നതിനുള്ള തന്റെ പ്രവർത്തനത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

1946 - യു.എൻ ജനറൽ അസംബ്ലിയുടെ പ്രഥമ യോഗം.publive-image

1947 - അമേരിക്കൻ ഫിസിയോളജിസ്റ്റുമാരായ ജോസഫ് എർലാംഗറിനും ഹെർബർട്ട് ഗാസറിനും നാഡീ പ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ശരീര ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

1948 -  ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചു.

1948 - ഗാന്ധി വധത്തിനായുള്ള ഗൂഢാലോചന മുംബൈയിൽ നടന്നു.

1949 - അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ   ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനം   ലണ്ടനിൽ ആരംഭിച്ചു.

1949 - മഞ്ഞിന്റെ അളവ് ലോസ് ആഞ്ചലസിൽ ആദ്യമായി രേഖപ്പെടുത്തി.publive-image

1950 - ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ മധ്യസ്ഥനായി പ്രവർത്തിച്ചതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരനായി റാൽഫ് ബഞ്ചെ മാറി.

1951- യു എൻ ഹെഡ്ക്വാർട്ടേഴ്സ് മൻഹാട്ടനിൽ പ്രവർത്തിച്ചു തുടങ്ങി.

1954 - അമേരിക്കൻ രസതന്ത്രജ്ഞനായ ലിനസ് പോളിങ്ങ് കെമിക്കൽ ബോണ്ടുകളെക്കുറിച്ചും അവയുടെ പ്രയോഗങ്ങളെക്കുറിച്ചും നടത്തിയ പ്രവർത്തനത്തിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി

1960 - അമേരിക്കൻ രസതന്ത്രജ്ഞനായ വില്ലാർഡ് ലിബി, പുരാവസ്തു, പാലിയന്റോളജി മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച റേഡിയോകാർബൺ ഡേറ്റിംഗിന്റെ തുടക്കക്കാരന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി

1962 - പീറ്റർ ഒ ടൂൾ അഭിനയിച്ച ബ്രിട്ടീഷ് ചരിത്ര ഇതിഹാസമായ ലോറൻസ് ഓഫ് അറേബ്യ പ്രദർശിപ്പിച്ചു.

1964 - സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പൗരാവകാശ പ്രവർത്തകനായ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന് സമ്മാനിച്ചു

1966 - ഇന്ത്യയും പാകിസ്ഥാനും താഷ്കെന്റ് കരാറിൽ ഒപ്പു വച്ചു.

1968 - അമേരിക്കൻ ബോക്സർ ജോ ഫ്രേസിയർ ഓസ്കാർ ബൊനവേനയെ തോൽപ്പിച്ച് ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം നേടി.

1978 - ഇസ്രായേൽ പ്രധാനമന്ത്രി മനാചെം ബെഗിനും ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും ഓസ്ലോയിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വീകരിച്ചു

1989 - അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.

1990 - ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണർ രൂപീകൃതമായി.publive-image

1993 - തകർപ്പൻ ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ വീഡിയോ ഗെയിം ഡൂം ഐഡി സോഫ്റ്റ്‌വെയർ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തു.

1997 - കേരളയുക്തിവാദി സംഘത്തിന്റെ നവോത്ഥാന ജാഥ കാസറഗോഡ് നിന്നും ആരംഭിച്ചു.

1998 -  ഇന്ത്യൻ പ്രൊഫസറായ അമർത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

2000 - അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.

2007 -  ഇന്ത്യയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു. നാല് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചു.

2009 - യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, അന്താരാഷ്ട്ര നയതന്ത്രവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വീകരിച്ചു

2012 -  റഷ്യൻ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 13 വർഷത്തെ എലോ റേറ്റിംഗ് റെക്കോർഡ് നോർവീജിയൻ മാഗ്നസ് കാൾസൺ തകർത്തു.

2016 - ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അദ്ദേഹം പങ്കെടുക്കാത്ത ഒരു ചടങ്ങായിരുന്നു അത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment