ഇന്ന് ഫിബ്രവരി 14: പുല്‍വാമ ദിനവും വാലൻന്റൈൻസ് ദിനവും ഇന്ന്! ദീക്ഷ സേതിന്റെയും അമ്പാട്ടു സുകുമാരന്‍ നായരുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ജന്മദിനം: അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയായി കിരീടധാരണം ചെയ്തതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project february 14

.    ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കുംഭം 2 
പൂരം / ദ്വിതീയ
2025, ഫിബ്രവരി 14, 
വെള്ളി

Advertisment

ഇന്ന്;

  *പുല്‍വാമ ദിനം.![രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ആറ് വർഷം. ]

.*വാലൻന്റൈൻസ് ദിനം !‌ [ Valentine's Day ; AD 270ൽ റോമിൻ്റെ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് രണ്ടാമന്, തൻ്റെ കീഴിൽ എന്തിനു പോന്ന ശക്തമായ ഒരു സൈന്യത്തെ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടായി എന്നാൽ  വിവാഹം കഴിഞ്ഞാൽ പൊതുവെ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നതിനാൽ അവർ യുദ്ധത്തിൽ ഒരു വീര്യവും മനസ്സുറപ്പും കാണിക്കുന്നില്ല എന്ന കാരണം കാണിച്ച റോമിൽ വിവാഹം എന്ന സമ്പ്രദായം തന്നെ അദ്ദേഹം നിരോധിച്ചു. publive-image

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ തൻ്റെ ഇടവകയിലെ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. ഈ വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനിനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. ഫെബ്രുവരി 14 ന് വലൻ്റെെൻ്റെ  തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു.  ശിരഛ്ചേദം ചെയ്തെങ്കിലും പിന്നീട് വിശുദ്ധനായി നാമകരണം ചെയ്തുകൊണ്ട് സഭ അദ്ദേഹത്തെ ആദരിച്ചു. അങ്ങനെ പ്രണയത്തിൻ്റെ വിവാഹത്തിൻ്റെ പേരിൽ രക്തസാക്ഷിയാവേണ്ടി വന്ന വാലൻ്റെെൻൻ്റെ അനുസ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ചരമദിനം പ്രണയികളായവർ വാലൻ്റെെൻസ് ദിനം ആചരിച്ചു തുടങ്ങി !.]publive-image

* ദേശീയ ലൈബ്രറി പ്രേമികളുടെ ദിനം[National Library Lover’s Day ;]

* അന്താരാഷ്ട്ര പുസ്തക ദാന ദിനം[International Book Giving Day ; പുസ്തകങ്ങൾ നൽകി വായനയുടെ സന്തോഷം പങ്കിടുന്നതിന് ഒരു ദിനം.]

* ലോക നാദചികിത്സാ ദിനം ! [World Sound Healing Day]

* ദേശീയ ഫെറിസ് വീൽ ദിനം!  [ National Ferris Wheel Day ; ഫെറിസ് ചക്രങ്ങൾ  കുട്ടിക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു;  ഉയരങ്ങളെ ഭയപ്പെടാത്ത ആളുകൾക്ക് ഫെറിസ് വീലിൽ കറങ്ങുമ്പോൾ ചക്രവാളം കാണാൻ കഴിയും, ലോകത്തെ ഉയരങ്ങളിൽ നിന്ന് അനുഭവിക്കാൻ കഴിയും ആ ഫെറിസ്ചക്രങ്ങളെ അനുസ്മരിയ്ക്കാൻ ഒരു ദിനം. ]publive-image

* ദേശീയ അവയവദാതാക്കളുടെ ദിനം![ National Organ Donor Day ; ദാനങ്ങളിൽ വച്ച് ഏറ്റവും മഹത്തായ ദാനങ്ങളിൽ ഒന്നാണ് അവയവദാനം അതിനെക്കുറിച്ചറിയാൻ അവയവദാനാക്കളെ പരിചയപ്പെടാൻ അത്തരക്കാരെ അനുമോദിയ്ക്കാൻ ഒരു ദിനം.]

* പെറ്റ് മോഷണ ബോധവൽക്കരണ ദിനം[ Pet Theft Awareness Day ; നമ്മുടെ പ്രിയപ്പെട്ട  വളർത്തുമൃഗങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ഒരു ദിനം.]publive-image

*ദേശീയ ക്രീം നിറച്ച ചോക്ലേറ്റ്  ദിനം ! [* National Cream-Filled Chocolates Day!.]

*ക്വിർക്യലോൺ ദിനം![എല്ലാ വർഷവും ഫെബ്രുവരി 14 ന്, വാലന്റൈൻസ് ദിനത്തിന്റെ അതേ ദിവസം, നടക്കുന്ന ഒരു പ്രത്യേക ആഘോഷമാണ് ക്വിർക്യലോൺ ദിനം. ഇത് അവിവാഹിതർക്ക് മാത്രമുള്ള മറ്റൊരു ദിവസമല്ല, മറിച്ച് വ്യക്തിത്വത്തെയും ആത്മസ്നേഹത്തെയും ബഹുമാനിക്കുന്ന ഒരു ദിവസമാണ്.
ഏകാന്തത അനുഭവപ്പെടാതെ ഒറ്റയ്ക്കായിരിക്കുന്നതിന്റെ സന്തോഷത്തെ അഭിനന്ദിക്കുകയും സ്വയം ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യം തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ആശയം. ഇത് സാധാരണ പ്രണയ ആഘോഷങ്ങൾക്ക് ഒരു നവോന്മേഷദായകമായ ബദൽ വാഗ്ദാനം ചെയ്യുന്നതിനും, സ്വയം സത്യസന്ധത പുലർത്തേണ്ടതിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം നമ്മെ പ്രേരിപ്പിയ്ക്കുന്നു.]publive-image

*ദേശീയ ബലഹീനതാ  ദിനം![നിരവധി പുരുഷന്മാരെ ബാധിക്കുന്ന ഒരു അവസ്ഥയായ ഉദ്ധാരണക്കുറവ് (ED) അതിനെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ദേശീയ ബലഹീനതാ ദിനത്തിന്റെ ലക്ഷ്യം. ഈ ദിവസം ED യെക്കുറിച്ചുള്ള തുറന്ന ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നു, ഇത് അപമാനം ഇല്ലാതാക്കാനും പുരുഷന്മാർക്ക് സഹായം തേടുന്നത് എളുപ്പമാക്കാനും സഹായിക്കുന്നു.പല പുരുഷന്മാർക്കും ഇതിനെക്കുറിച്ച് സംസാരിക്കാൻ ലജ്ജ തോന്നുന്നു, എന്നാൽ ഈ ബോധവൽക്കരണ ദിനം പൊതുജനങ്ങളെ ഈ അവസ്ഥയെക്കുറിച്ചും മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ബോധവൽക്കരിക്കാനുള്ള അവസരം നൽകുന്നു.]publive-image

* അരിസോണ / ഒറിഗോൺ: സംസ്ഥാന രൂപികരണ ദിനം !

             ഇന്നത്തെ മൊഴിമുത്ത് 
             ്്്്്്്്്്്്്്്്്്്്
"മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ അടിമയായി കാണരുത്, കൈവശപ്പെടുത്തരുത്. രണ്ടുമനസുകള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് സ്വന്തമാക്കാന്‍ ഒരുമിച്ച് നീങ്ങുന്ന രണ്ട് കൈകള്‍ പോലെയാണ് ഏതൊരു മനുഷ്യനും"

.               [ -ഖലീല്‍ ജിബ്രാന്‍ ]
     ***********
ഇന്നത്തെ പിറന്നാളുകാർ
'**********
തെലുഗു തമിഴ്ചലച്ചിത്രനടിയും മോഡലുമായ ദീക്ഷ സേതിന്റെയും (1990),publive-image

ഒരു ഇന്ത്യൻ എഴുത്തുകാരിയും കോളമിസ്റ്റും, കോളേജ് അദ്ധ്യാപികയുമായ നീൽ കമൽ പുരിയുടേയും (1956),

പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അമ്പാട്ടു സുകുമാരൻ നായരുടെയും (1935),

സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടിയ ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകൻ   യൂജിൻ എഫ് ഫാമയുടെയും (1939),

publive-image

 ദി വാൽക്കിംഗ് ഡെഡ് എന്ന ചലച്ചിത്രത്തിൽ മിഖോൺ എന്ന കഥാപാത്രം അഭിനയിച്ച് പ്രശസ്തയായ   സിംബാബ്വെവൻ- അമേരിക്കൻ നടിയും നാടകകൃത്തുമായ   ദാനായ് ജെകെസൈ ഗുർറയുടെയും (1978),

 അർജൻ്റീനിയൻ ഫുട്ബോൾ താരം  എയ്ഞ്ചൽ ഡി മരിയയുടെയും (1988),

 ദി സ്പൈഡർവിക്ക് ക്രോണിക്കിൾസ്, ചാർലി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി എന്നീ ചിത്രങ്ങളിൽ ബാലതാരമായി പ്രശസ്തി നേടിയ ഇംഗ്ലീഷ് നടൻഫ്രെഡി ഹൈമോറിൻ്റെയും (1992),

ഒരു വാൾസ്ട്രീറ്റ് തൊഴിലാളിയായി ജീവിതം ആരംഭിച്ച് 9630കോടി യു. എസ് ഡോളർ ആസ്തിയുള്ള ആഗോള സാമ്പത്തിക സേവന കമ്പനിയായ ബ്ലൂംബെർഗ് എൽ.പിയുടെ മേധാവിയായി വളരുകയും, 3 തവണ ന്യൂയോർക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഉദാരമതി കൂടിയായ മൈക്കൽ ബ്ലൂംബെർഗിൻ്റെയും (1942) ജന്മദിനം !

publive-image
**********
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത  നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
************
അക്കാമ്മ ചെറിയാൻ ജ. (1909-1982)
സുഷമ സ്വരാജ് ജ. (1953-2019)
കുട്ടിക്കുഞ്ഞുതങ്കച്ചി ജ. (1820-1904)
ഗുരു മാണി മാധവചാക്യാർ ജ. (1899-1914)
ബാബർ സഹീറുദ്ദീൻ ജ.(1483-1530)
രാമനാഥപുരം സി.എസ്.മുരുകഭൂപതി ജ. (1914- 1998)
മധുബാല ജ. (1933- 1969)
മഹ്മൂദ് അൽ മഫൂഹ് ജ. (1960 -2010)
ആഗ്നസ് പൊക്കെൽസ് ജ. (1862-1935)
ജിമ്മി ഹോഫ ജ. (1913-1975)
ഫ്രെഡറിക് ഡഗ്ലസ് ജ. (1818-1895)
തോമസ് മാൽത്തസ് ജ. (1766-1834)

സ്വാതന്ത്ര്യ സമരചരിത്രത്തിലെയും കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയ ചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വവും  നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുകയും ചെയ്ത ധീര വനിത അക്കാമ്മ ചെറിയാൻ (1909 ഫെബ്രുവരി 15 - 1982 മേയ് 5),

publive-image

കേവലം 25 വയസ്സിൽ  ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയാകുകയും, പിന്നീട്   ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും,    16-മത് ലോകസഭയിലെ വിദേശകാര്യ മന്ത്രിയും   ഭാരതീയ ജനതാ പാർട്ടിഅംഗവും ആയ സുഷമാ സ്വരാജ് (1953 ഫെബ്രുവരി 14- 6 ഓഗസ്റ്റ് 2019),publive-image

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളും പാർവ്വതീ സ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നീ  മൂന്നു ആട്ടക്കഥകൾ മൂന്നു കിളിപ്പാട്ടുകള്‍ കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം നല്‍കാവുന്ന  കിരാതം എഴുതിയ  കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904) ,

കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനും മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായിരുന്ന ഗുരു മാണി മാധവ ചാക്യാർ( 1899 ഫെബ്രുവരി 14,  - 1990 ജനുവരി 14),

പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളായ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബർ, യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26),publive-image

പ്രശസ്തനായ മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി ( ഫെബ്രുവരി14, 1914 — മാർച്ച് 21, 1998),

മുഗൾ എ ആജം എന്ന സിനിമയിൽ അനാർക്കലി അടക്കം പല അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിനടി  മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി എന്ന മധുബാല(ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23, 1969),

ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന മഹ്മൂദ് അൽ മഫൂഹി(ഫെബ്രുവരി14,1960 – ജനുവരി 19, 2010),publive-image

 രസതന്ത്രത്തിന്റെ ജർമ്മൻ വഴികാട്ടിയായിരുന്ന പ്രോപ്പെർട്ടി ഓഫ് ലിക്വിഡ്, സോളിഡ് സർഫേസെസ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സർഫേസ് സയൻസിന്റെ ആധുനിക അടിസ്ഥാനതത്ത്വങ്ങൾ നിലവിൽ കൊണ്ടുവന്ന ആഗ്നസ് പൊക്കെൽസ് (ഫിബ്രവരി 14,1862-1935)

 അമേരിക്കയിലെ പ്രശസ്ത തൊഴിലാളി യൂണിയൻ നേതാവും തൊഴിലാളികളുടെ അവകാശങ്ങളോടുള്ള ശക്തമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും തുടർന്ന്  നിയമപ്രശ്നങ്ങളും വിവാദങ്ങളും നേരിടേണ്ടി വരുകയും 1975-ൽ ദുരൂഹമായ സാഹചര്യത്തിൽ  തിരോധാനം സംഭവിക്കുകയും ഇപ്പോഴും അജ്ഞാതനായി തുടരുകയും ചെയ്യുന്ന ജിമ്മി ഹോഫ (ഫെബ്രുവരി 14, 1913- 1975),publive-image

അടിമയായി ജനിച്ച്, വളർന്നുവെങ്കിലും സധൈര്യം  സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയും  അടിമത്വത്തിനെതിരെ പോരാടുന്ന ശക്തനായ പ്രഭാഷകനും എഴുത്തുകാരനുമായി അമേരിക്കൻ ചരിത്രത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ ഫ്രെഡറിക് ഡഗ്ലസ്( ഫെബ്രുവരി 14, 1818-1895 ഫെബ്രുവരി 20)

ജനസംഖ്യാ വർധനവ് എല്ലായ്‌പ്പോഴും ഭക്ഷ്യ വിതരണത്തേക്കാൾ കൂടുതലായിരിക്കുമെന്നും പ്രത്യുൽപാദനത്തിൽ കർശനമായ പരിധികളാൽ പരിശോധിക്കപ്പെടണം എന്നുമുള്ള  സിദ്ധാന്തത്തിന് പേരുകേട്ട ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാ ശാസ്‌ത്രജ്ഞനുമായ തോമസ് മാൽത്തസ്( ഫിബ്രവരി14,1766-1834)

publive-image

ഇന്നത്തെ സ്മരണ!
********
ആനന്ദക്കുട്ടൻ മ. (1954- 2016)
രാജാമണി മ. (1956- 2016)
ആർ. സുഗതൻ ‌മ. (1901-1970)
സെയ്ത്താൻ ജോസഫ് മ. (1925-2011)
താള്ളപ്പാക്ക അന്നമാചാര്യ മ. (1408-1503)
വില്യം ഹീസ്  മ. (1847- 1910 )
ഡേവിഡ് ഹിൽബർട്ട് മ. (1862-1943)
ക്യാപ്റ്റൻ ജെയിംസ്കുക്ക് മ. (1728-1779)
ആലിസ് മറിയോൺ എല്ലെൻ ബെയിൽ മ. (1875–1955)
വാലൻ്റൈൻ  മ. (270)
വിസെൻ്റെ റാമോൺ  മ. (1783 -1831)

publive-image

കാര്യം നിസ്സാരം', അപ്പുണ്ണി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവ്വം, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം, സദയം, പപ്പയുടെ സ്വന്തം അപ്പൂസ് ,ആകാശദൂത്, മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ  അനിയത്തി പ്രാവ്, പഞ്ചാബി ഹൗസ്, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി  ശ്രദ്ധേയമായ 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ   ഛായാഗ്രാഹകനായിരുന്ന യു. ആർ. ആനന്ദക്കുട്ടൻ (1954 - 2016 ഫെബ്രുവരി 14),

മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ  700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിർവഹിക്കുകയും 
1997-ൽ ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 'ഇൻ ദ നെയിം ഓഫ് ബുദ്ധ' എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുള്ള സംഗീത സംവിധായകൻ രാജാമണി (1956 മേയ് 21 - 2016 ഫെബ്രുവരി 14),publive-image

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൽ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതാക്കളിൽ ഒരാളും രണ്ട് തവണ തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗവുമായിരുന്ന സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതൻ ‌(: 23 ഡിസംബർ 1901 -14 ഫെബ്രുവരി 1970), 

ബൈബിൾ നാടകങ്ങളും  കടൽ, നാദധ്വനി തുടങ്ങി ചില സാമൂഹിക നാടകങ്ങളും  സംവിധാനം ചെയ്യുകയും ആദ്യകാല മലയാള സിനിമയിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ കൈകാര്യം ചെയ്യുകയുo ചെയ്ത പ്രശസ്ത  നാടകകൃത്തും  നാടക സംവിധായകനും ആയിരുന്ന സെയ്ത്താൻ ജോസഫ് (1925 മേയ് 30 -2011 ഫെബ്രുവരി 14 ),

publive-image

സംസ്കൃതത്തിലും തെലുഗിലുമായി  32,000 കീർത്തനങ്ങളും, തെലുഗിൽ 105 ശ്ളോകങ്ങളുൾക്കൊള്ളുന്ന ഒരു ശതകവും ആന്ധ്രദേശത്ത് കുടിൽ മുതൽ കൊട്ടാരം വരെ പ്രചരിച്ചിട്ടുള്ള താരാട്ടുപാട്ടുകളും  ഭക്തിഗാനങ്ങളും ഗുരുശിഷ്യ സംവാദ രൂപത്തിലുള്ള  ദാർശനിക കവിതകളും എഴുതിയ നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും ആയിരുന്ന തെലുഗു കവി താള്ളപ്പാക്ക അന്നമാചാര്യ (22 മെയ് 1408 - ഫെബ്റുവരി 14,1503),

തോമസ് എഡിസനോടൊപ്പം  കൈനറ്റോ സ്കോപ്പിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അമേരിക്കൻ ഛായാ ഗ്രാഹകനും, നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനുമായിരുന്ന വില്യം ഹീസ് (ജനുവരി1847- :14 ഫെബ്രവരി 1910 ),

publive-image

ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert's axioms) തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത, ഹിൽബർട്ട് സ്പെയ്സ് തിയറിയുടെ ഉപജ്ഞാതാവും പത്തൊൻപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിത ശാസ്ത്രജ്ഞന്മാരിൽ ഒരാളുമായ ജർമൻ ഗണിതശാസ്ത്രജ്ഞൻ ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23,1943 ഫെബ്രുവരി 14),

1768 നും 1779 നും ഇടയിൽ പസഫിക് സമുദ്രത്തിലും പ്രത്യേകിച്ച് ന്യൂസിലൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും നടത്തിയ മൂന്ന് യാത്രകൾക്ക് പ്രശസ്തനായ ഒരു ബ്രിട്ടീഷ് പര്യവേക്ഷകനും കാർട്ടോഗ്രാഫറും നാവിക ഉദ്യോഗസ്ഥനുമായിരുന്ന ക്യാപ്റ്റൻ ജെയിംസ് കുക്ക് 
 (7 നവംബർ 1728 - 14 ഫെബ്രുവരി 1779),publive-image

ആസ്ട്രേലിയക്കാരിയായ കലാകാരിയായ ആലിസ് മറിയോൺ എല്ലെൻ ബെയിലിൻ (1875– ഫെബ്രവരി 14,1955),

റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി തന്‍റെ സൈന്യം വിപുലപ്പെടുത്താന്‍ വേണ്ടി റോമാ സാമ്രാജ്യത്തിലെ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തുകയും ഇതിന്‍റെ ഭവിഷത്ത് മനസ്സിലാക്കിയ റോമിലെ പ്രമുഖ പുരോഹിതൻ സ്നേഹിക്കുന്നവരെ തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു നല്‍കുകയും ഇതറിഞ്ഞ ചക്രവര്‍ത്തി   തലയറുത്ത് കൊലപ്പെടുത്തുകയും  പിന്നീട് സഭ വിശുദ്ധനായി വാഴ്ത്തുകയും ചെയ്ത സെയ്ൻറ് വാലന്റയിൻ (-AD 270 ഫെബ്രുവരി 14),publive-image

മെക്സിക്കൻ സ്വാതന്ത്ര്യസമരകാലത്ത് സ്പെയിനിനെതിരെ പോരാടിയ മുൻനിര ജനറൽമാരിൽ ഒരാളും രാഷ്ട്രതന്ത്രജ്ഞനും രാജ്യത്തിൻ്റെ രണ്ടാമത്തെ പ്രസിഡന്റും ആഫ്രിക്കൻ വംശജനായ ആദ്യത്തേയും ഇതുവരെയുള്ള ഒരേയൊരു മെക്‌സിക്കൻ പ്രസിഡൻ്റും വടക്കേ അമേരിക്കയിലെ ആഫ്രിക്കൻ വംശജനായ ആദ്യത്തെ പ്രസിഡന്റും ആയിരുന്ന വിസെന്റെ റാമോൺ ( Vicente Ramón Guerrero Saldaña )
( 10 ഓഗസ്റ്റ് 1782 - 14 ഫെബ്രുവരി 1831),

publive-image

ചരിത്രത്തിൽ ഇന്ന്…
*********
269 - സെയ്ൻറ് വാലന്റെൻ റോമചക്രവർത്തിയുടെ തടവറയിൽ കിടന്നു മരിച്ചു.

1349 - യൂറോപ്പിൽ ബ്ലാക് ഡെത്ത് ബ്യൂബോണിക് പ്ലേഗിൻ്റെ വ്യാപനവുമായി തെറ്റായ ബന്ധമുണ്ടെന്ന് ആരോപിച്ച് നൂറുകണക്കിന് ജൂതന്മാരെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ജീവനോടെ ചുട്ടെരിച്ചു.publive-image

1556 - അക്ബർ മുഗൾ ചക്രവർത്തിയായി കിരീടധാരണം ചെയ്തു.

1628 - ആഗ്രയിൽ വച്ച് ഷാജഹാൻ ചക്രവർത്തിയുടെ കിരീടധാരണം നടന്നു.

1743 - ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.publive-image

1797 -അഡ്മിറൽ ജോൺ ജെർവിസിൻ്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് നാവികസേന, കേപ് സെൻ്റ് വിൻസെൻ്റ് യുദ്ധത്തിൽ ഒരു വലിയ സ്പാനിഷ് കപ്പലിനെ പരാജയപ്പെടുത്തി.

1836 - ചൈനയിൽ കാൻറണിൽ തിയേറ്ററിൽ ഉണ്ടായ തീപിടുത്തത്തിൽ 1200 മരണം

1876-ൽ അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിൻ്റെ പേറ്റൻ്റിനായി അപേക്ഷിച്ചു.publive-image

1918 - സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ  അംഗീകരിച്ചു.

1919 - പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.

1924 - 1911 ൽ സ്ഥാപിതമായ ഇലക്ട്രോണിക്സ് രംഗത്തെ അതികായരായ Computing-Tabulating- Recording Company, ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ IBM എന്ന പുതിയ പേര് സ്വീകരിച്ചു.publive-image

1929 -  ഷിക്കാഗോയിൽ സെയ്ൻ്റ് വാലൻ്റൈൻസ് ഡേ കൂട്ടക്കൊല നടന്നു. അൽ കപ്പോണിൻ്റെ ഉത്തരവനുസരിച്ച് ഏഴ് എതിരാളികളായ ഗുണ്ടാസംഘങ്ങൾ കൊല്ലപ്പെട്ടു.

1945 - ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.publive-image

1946 -  എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.

1949 - ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.publive-image

1955 - തിരു കൊച്ചിയിൽ പനമ്പിള്ളി മന്ത്രിസഭ അധികാരമേറ്റു.

1961 -  അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.

1961- ശാന്തി പ്രസാദ് ജയിൻ ഭാരതീയ ജ്ഞാനപീഠം സ്ഥാപിച്ചു.publive-image

1981 - ഡബ്ലിനിൽ സെയ്ന്റ് വാലന്റെൻ ദിനാഘോഷത്തിനിടയിൽ നൃത്തശാലയ്ക്ക് തീപിടിച്ച് 49 യുവജനങ്ങൾ മരിച്ചു.

1984 - ഭോപ്പാൽ വാതകദുരന്ത കേസിൽ സുപ്രീം കോടതി വിധി പറഞ്ഞു.publive-image

1985 - വിറ്റ്നി ഹൂസ്റ്റണിൻ്റെ ആദ്യ ആൽബം "വിറ്റ്നി ഹ്യൂസ്റ്റൺ" പുറത്തിറങ്ങി, പിന്നീട് ബിൽബോർഡ് ആൽബം ഓഫ് ദ ഇയർ അവാർഡ് നേടി

1989 - 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാ ഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.

1989 - എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.publive-image

1989 - ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.

1989 - ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് സ്കൈ ഫോൺ പ്രവർത്തനക്ഷമമായി
.
1990 - വോയേജർ ഉപഗ്രഹം ആദ്യമായി സൗരയൂഥത്തിന്റെ ചിത്രം പകർത്തി.publive-image

1998 - കോയമ്പത്തൂരിലെ ആർ.എസ് പുരത്തും പരിസരങ്ങളിലുമായി പതിനെട്ടോളം ബോംബ് സ്ഫോടനങ്ങൾ നടന്നു, 58 മരണം.

2000 - നിയർ-ഷൂമാക്കർ ഉപഗ്രഹം 433 ഇറോസ് എന്ന ഛിന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ചു.

2005 - ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.

2005 - ഫിലിപ്പൈൻസിലെ   മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  അൽ ഖായ്ദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.

2005 - ഇൻറർനെറ്റിലെ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.publive-image

2010 - വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം അടൂരിനടുത്ത് മണ്ണടിയിൽ ഉദ്ഘാടനം ചെയ്തു.

2015 - ഡൽഹി മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാൾ ചുമതലയേറ്റു

2018 - ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു.publive-image

2018 - ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ നടന്ന വെടിവയ്പ്പ് 17 മരണങ്ങളും 17 പരിക്കുകളുമുള്ള ഏറ്റവും മാരകമായ സ്കൂൾ കൂട്ടക്കൊലകളിലൊന്നാണ്

2019 -  കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു.publive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment