ഇന്ന് സെപ്റ്റംബര്‍ 8: പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളും അന്തര്‍ദേശീയ സാക്ഷരതാ ദിനവും ഇന്ന്, അനശ്വര രാജന്റേയും ശ്രുതി ലക്ഷ്മിയുടേയും പ്രശാന്ത് പിള്ളയുടേയും ജന്മദിനം, ജർമ്മനി ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടിയതും കേരളത്തിൽ അവിശ്വാസപ്രമേയം വഴി പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിസഭയായി ആർ. ശങ്കർ മന്ത്രിസഭമാറിയതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
New Project


  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                ' JYOTHIRGAMAYA '
.                    °°°°°°°°°°°°°°°°°°°
.                🌅ജ്യോതിർഗ്ഗമയ🌅

. കൊല്ലവർഷം I201   
ചിങ്ങം 23
പൂരുരുട്ടാതി / പ്രഥമ
2025 സെപ്റ്റംബർ 8, 
തിങ്കൾ

ഇന്ന് ;

Advertisment

*പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാൾ ( എട്ടുനോമ്പ്‌ വീടൽ)![ മണർകാട്‌ പള്ളി പെരുന്നാൾ]
.        
 *  അന്തഃദേശീയ സാക്ഷരതാ ദിനം ! [ International Literacy Day ]; പ്രബുദ്ധതയുടെയും സാങ്കേതികവിദ്യയുടെയും ആധുനിക ജീവിതത്തിൻ്റെയും യുഗത്തിൽ, ലോകമെമ്പാടുമുള്ള ഏകദേശം 800 ദശലക്ഷം മുതിർന്നവർക്ക് ഏറ്റവും അടിസ്ഥാന സാക്ഷരതാ വൈദഗ്ദ്ധ്യം പോലുമില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുമ്പോൾ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമുള്ള സാഹിത്യ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും മൂല്യവും ഉയർത്തിക്കാട്ടുന്നതിനും വിശാലമായ ആഗോള സംസ്കാരത്തിന് ആനുകൂല്യങ്ങൾ ലഭിയ്ക്കുന്നതിനുമാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു.]

3e2f76fa-8071-4376-bf7b-8a5f9b8c966f

*  അഭിനേതാക്കളുടെ  ദിനം !    [Actors’ Day ];  ദശലക്ഷക്കണക്കിന് ആളുകളുടെ ഭാവനകളെ പ്രചോദിപ്പിച്ച്, എല്ലാത്തരം വ്യക്തികൾക്കു മുന്നിലും പ്രണയത്തിൻ്റെയും ദുരന്തത്തിൻ്റെയും കഥകൾ പറയുവാൻ പണിപ്പെടുന്ന അഭിനേതാക്കൾ മനുഷ്യരാശിയുടെ ചരിത്രത്തിൻ്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. മനുഷ്യജീവിതകഥകളുടെ ആഖ്യാതാക്കൾ എന്ന നിലയിൽ, അഭിനേതാക്കൾ ആ കരകൗശലത്തിൻ്റെ കലാകാരന്മാരാണ്, അഭിനേതാക്കളുടെ ചരിത്രവും അവർ ആളുകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതും പ്രദർശിപ്പിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലെ അഭിനേതാക്കളോടുള്ള വിലമതിപ്പ് പ്രകടമാക്കാനാണ് അഭിനേതാക്കളുടെ ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്..]

9efc5ce1-89ed-455b-8b15-1b3c2cec36c8

*ഔഷധേതരമായ ശാരീരികചികിത്സ ദിനം![World Physical Therapy Day) -1951-ലെ വേൾഡ് ഫിസിയോതെറാപ്പി ഫൗണ്ടേഷൻ്റെ സ്മരണയ്ക്കായി 1996 മുതൽ എല്ലാ വർഷവും സെപ്തംബർ 8-ന് ആഘോഷിക്കുന്ന ഒരു ആഗോള ആരോഗ്യ സംരക്ഷണ പരിപാടിയാണ് ലോക ഫിസിയോതെറാപ്പി ദിനം.എല്ലാ ഫിസിയോതെറാപ്പിസ്റ്റുകൾക്കും അവർ നൽകുന്ന സേവനങ്ങൾക്കും ഈ ദിവസം ആദരവർപ്പിക്കുന്നു, രോഗികളിലും ആരോഗ്യമുള്ളവരിലും അടിസ്ഥാനപരമായ സങ്കീർണ്ണ ശാരീരിക പ്രവർത്തനങ്ങൾ മുതൽ രോഗലക്ഷണ രഹിത ചലനം എന്ന ആത്യന്തിക ലക്ഷ്യം ഇതിനാൽ കൈവരിക്കുന്നു]

* Pardon Day  (മാപ്പ്‌' ദിനം) ]![മറക്കാനും പൊറുക്കാനും ക്ഷമിക്കാനും ക്ഷമചോദിക്കാനും ഒരു ദിവസം .
മര്യാദയുള്ളവരായിരിക്കുക, ആവശ്യമുള്ളപ്പോൾ "ക്ഷമിക്കുക" എന്നും ; "ക്ഷമിക്കണം" എന്നും നിങ്ങൾ സ്വയം പറയുന്നുണ്ടെന്ന് എല്ലായിപ്പോഴും ഉറപ്പാക്കുക, എന്നാൽ അതിലും പ്രധാനമായി ഇന്ന് നിങ്ങൾ പുലർത്തുന്ന നിങ്ങളുടെ പകകൾ സ്വയം പരിശോധിക്കുകയും അവയിൽ നിന്ന് നിങ്ങൾ ആരോടാെക്കെയാണ് ക്ഷമിക്കേണ്ടത് എന്നും തീരുമാനിയ്ക്കുവാൻ വേണ്ടി ഒരു ദിവസം ]

08b7ddc0-b22c-4c42-86e8-3930bb4dc571

*ദേശീയ ഇഗ്വാന അവബോധ  ദിനം![ഇഗ്വാനകൾ എന്നറിയപ്പെടുന്ന അതിമനോഹരമായ ജീവികളെ എങ്ങനെ ശരിയായി പരിപാലിക്കണം, സ്നേഹിയ്ക്കണം, കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിയുക, അവ നിങ്ങളുടെ വീടിന് അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ദിനം ]

*ദേശീയ ഡോഗ് വാക്കർ അഭിനന്ദന  ദിനം![ നമ്മുടെ വളർത്തുമൃഗങ്ങളുടെ ജീവിതത്തിൽ നായ നടത്തക്കാർ വഹിക്കുന്ന പ്രധാന പങ്കിലേക്ക് വെളിച്ചം വീശുന്നു.ഈ ആളുകൾ നായ്ക്കളെ ലീഷിൽ നയിക്കുന്നതിനേക്കാൾ അവയോടെ അവയുടെ ജീവിതത്തോട് വളരെയധികം ചെയ്യുന്നു എന്ന് വെളിവാക്കാൻ ഒരു ദിവസം. ]

*നാഷണൽ പീഡിയാട്രിക് ഹെമറ്റോളജി/ഓങ്കോളജി നഴ്‌സസ്  ദിനം![ക്യാൻസറും രക്ത വൈകല്യങ്ങളും ഉള്ള കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരെ പരിചരിക്കുന്ന സമർപ്പിതരായ നഴ്‌സുമാരെ ദേശീയ പീഡിയാട്രിക് ഹെമറ്റോളജി/ഓങ്കോളജി നഴ്‌സസ് ദിനം ആദരിക്കുന്നു. ഈ നഴ്‌സുമാർ അവരുടെ യുവ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈദ്യശാസ്ത്രപരവും വൈകാരികവുമായ പിന്തുണ നൽകുന്നതിന് അശ്രാന്തമായി പ്രവർത്തിക്കുന്നു. ]

6daa3dfc-7ccb-418e-9ee4-520bcba47103

*ദേശീയ ഹഗ് യുവർ ഹൗണ്ട്  ദിനം![ചരിത്രത്തിൻ്റെ ഉദയം മുതൽ നായ്ക്കൾ തങ്ങളുടെ മനുഷ്യരുടെ അരികിൽ വിശ്വസ്തതയോടെ നിൽക്കുകയാണ്, എപ്പോഴെങ്കിലും വളർത്തിയെടുക്കപ്പെട്ട മൃഗങ്ങളിൽ ആദ്യത്തേത്, ആദ്യത്തേത് അല്ലെങ്കിലും. അതിനുശേഷം അവർ ഊഷ്മളവും സ്നേഹവുമുള്ള കൂട്ടാളികളും വിശ്വസ്തരായ തൊഴിലാളികളും അവരുടെ ഉടമസ്ഥരുടെ വീടുകളുടെയും കുടുംബങ്ങളുടെയും ശക്തരായ സംരക്ഷകരുമാണ്.ദേശീയ ഹഗ് യുവർ ഹൗണ്ട് ദിനം ആളുകളെ അവരുടെ നാല് കാലുകളുള്ള കൂട്ടാളികൾ അംഗീകാരത്തിനും സ്നേഹനിർഭരമായ ശ്രദ്ധയ്ക്കും അർഹരാണെന്ന് ഓർമ്മിപ്പിക്കുന്നു. നാല് കാലുകളുടെ വീക്ഷണകോണിൽ നിന്ന് അനുഭവിക്കുമ്പോൾ ജീവിതം എങ്ങനെയാണെന്ന് മനസിലാക്കിക്കൊണ്ട് മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിക്കാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു]

*സ്റ്റാർ ട്രെക്ക്  ദിനം ![Binge Star Trek: The Original Series, അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരീസ്, 1960-കളിൽ Gene Roddenberry സൃഷ്ടിച്ച പുരോഗമനപരമായ സാംസ്കാരിക ടച്ച്‌സ്റ്റോണിനെ ബഹുമാനിക്കാനുള്ള ദിനം]

5ae26e4b-e303-4a55-8eb5-da9ef3b77cfe

*ദേശീയ മുത്തശ്ശി  ദിനം![ഭൂതകാലത്തിൻ്റെ കഥകൾ പങ്കുവെയ്ക്കുകയും വിലപ്പെട്ട ജീവിതപാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന, തങ്ങളുടെ പേരക്കുട്ടികളെ സ്‌നേഹിക്കുന്ന ജ്ഞാനികളും പരിചയസമ്പന്നരുമായ മുതിർന്നവർക്കായി ഇത് കേൾക്കാം.]

*ഇന്നത്തെ മൊഴിമുത്ത്
  ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
നിങ്ങളുടെ ആത്മസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക ജ്ഞാനവും ഭക്തിയും സേവയും ഉള്ളവനാണ് സാധു, പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപം നിസ്സഹായത്വമാണ്, ആത്മവിശ്വാസം ഉള്ളവനാണ് ശക്തൻ. "

      [അഭേദാനന്ദസ്വാമി ]

30dd73c6-5515-421e-aa9b-282a00f0094d

ജന്മദിനം
................

ആദ്യ ചിത്രമായ 'ഉദാഹരണം സുജാത'യിലൂടെ പ്രേക്ഷകരുടെ മനം കവരുകയും  തുടർന്ന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത നടി അനശ്വര രാജന്റേയും  (2002),

നിഴലുകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുകയും തുടർന്ന് 2000ത്തില്‍ പ്രദര്‍ശനത്തിനെത്തിയ വര്‍ണ്ണക്കാഴ്ചകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായും 2007ല്‍ റോമിയോ 
2008ല്‍ കോളേജ് കുമാരന്‍ 2009ല്‍ ലവ് ഇന്‍ സിംഗ്പപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദലമര്‍മരങ്ങള്‍ എന്നീ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ച ശ്രുതി ലക്ഷ്മിയുടേയും(1990),

89a86dc5-4113-42c7-8e6b-ab93d5638df7

ആമേൻ, സക്കറിയയുടെ ഗർഭിണികൾ, നായകൻ, സിറ്റി ഓഫ്‌ ഗോഡ്‌, നിദ്ര, നീ കൊ ഞാ ചാ, ചന്ദ്രേട്ടൻ എവിടെയാ, അനുരാഗ കരിക്കിൻ വെള്ളം, അങ്കമാലി ഡയറീസ്‌, സഖാവ്‌,സോളൊ, ഈ യൗ, പടയോട്ടം, ജെല്ലിക്കെട്ട്‌, ഉണ്ട, മറിയം വന്നു വിളക്കൂതി, റീക്ക്‌ സ്റ്റാർ, ഏഴു സുന്ദര രാത്രികൾ തുടങ്ങി നിരവധി ചിത്രങ്ങൾക്ക്‌ സംഗീതം നൽകിയിട്ടുള്ള ഇന്ത്യൻ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയുടേയും (1981),

ബംഗാളി അഭിനേതാവും മോഡലുമായ   ഇന്ദ്രനീൽ സെൻഗുപ്തയുടെയും   (1974),

ഹിന്ദി സിനിമാ പിന്നണി ഗായികയും ലതാ മങ്കഷ്കറിന്റെ സഹോദരിയും 2000 ൽ ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം നേടുകയും ചെയ്ത ആശാ ഭോസ്‌ലെയുടേയും (1933),

77d4a393-7921-4395-8765-b908c9b50573

മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും നിലവിൽ  രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ അംഗവുമായ  കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭന്റേയും(1969),

ഒരു ഇന്ത്യൻ സംരംഭകനും 'യു ടി വി ' സ്ഥാപകനും എസ്ക്വയറിന്റെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 75 ആളുകളുടെ പട്ടികയിൽ  ഇടം നേടിയിട്ടുള്ള, ഒപ്പം ഫോർച്യൂൺ മാഗസിൻ ഏഷ്യയിലെ ഏറ്റവും ശക്തരായ 25 പേരുടെ പട്ടികയിലും  ഉൾപ്പെടുത്തിയിട്ടുള്ള റോഹിന്റൺ സോളി "റോണി സ്ക്രൂവാലയുടേയും (1956) ,

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ, പ്രൊഫഷണലായി പിങ്ക്  എന്നറിയപ്പെടുന്ന അലീസിയ ബെത്ത് മൂർ ഹാർട്ടിൻ്റേയും ( 1979),

76ad6051-a314-4f8e-8d61-ac496ce043f2

ഒരു അമേരിക്കൻ നടനും മുൻ പ്രൊഫഷണൽ ഗുസ്തിക്കാരനുമായ  ടീൻ ചോയ്‌സ് അവാർഡും രണ്ട് ബ്ലോക്ക്ബസ്റ്റർ എന്റർടൈൻമെന്റ് അവാർഡുകളും  നേടിയ ഡേവിഡ് ആർക്വെറ്റിൻ്റെയും ( 1971),

 ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും പ്രവർത്തകനുമായ ബെർണാഡ് സാണ്ടേഴ്‌സിൻ്റേയും ( 1941),

ഒരു അമേരിക്കൻ വ്യവസായിയും പൗൺ സ്റ്റാർസ് എന്ന പേരിൽ അമേരിക്കൻ ടെലിവിഷനിൽ ഓടി കൊണ്ടിരിക്കുന്ന റിയാൽറ്റി ഷോയിലൂടെ പ്രസിദ്ധനായ ചുംലീ എന്ന പേരിൽ അറിയപ്പെടുന്ന ആസ്റ്റിൻ ലീ റസ്സലിന്റെയും (1982) ,

54f5e9f7-c22c-4efb-add3-a883706f9ea1

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും വെള്ളക്കാർ മാത്രം പഠിക്കുന്ന സ്ക്കൂളിൽ പഠിച്ച ആദ്യത്തെ ആഫ്രോ അമേരിക്കൻ പെൺകുട്ടിയും ആയിരുന്ന റ്യൂബി നെൽ ബ്രിഡ്ജസിന്റെയും ( 1954 ) ,

അമേരിക്കൻ പാട്ടുകാരനും റാപ്പറും, ഗാനരചയിതാവുമായ കാമെറോൺ ജിബ്രിൽ തോമാസ് എന്ന വിസ് ഖലീഫയുടെയും (1987),

ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും പ്രവർത്തകനുമായ ബെർണാഡ് സാണ്ടേഴ്‌സിൻ്റേയും (1941), ജന്മദിനം!
++++++ ++++++++++
 ഇന്ന് ജന്മദിനമാചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളായിരുന്നവരിൽ പ്രമുഖർ
.......................

92a9ede3-3157-44ee-b1a5-61868c93131f

പുളിമാന പരമേശ്വരൻപിള്ള ജ. (1915-1948)
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ ജ. (1917-2002)
ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ ജ. (1918-2011 )
ത്രിപുരനേനി ഗോപിചന്ദ് ജ. (1910-1962)
ഭൂപെൻ ഹസാരിക ജ. (1926-2011)
വിശുദ്ധ ബെർണാർദിൻ ജ. (1380-1444)
ലുഡോവിക്കോ അരിസ്റ്റോ ജ.(1474-1533)
ആനി കാതറീൻ എമ്മറിച്ച് ജ.(1774-1824)
ഫ്രെഡറിക് മിസ്ട്രൽ ജ. (1830 -1914)
വെൻഡെൽ  ഫോർഡ് ജ. (1924-2015)
അലൻ ഡൻഡിസ് ജ. (1935-2005)

1441e8e7-f948-498f-aa62-d28994fa9a48

സമത്വവാദി എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷണിസ്റ്റ് നാടക മടക്കം നാടകങ്ങളും ഏകാങ്കങ്ങളും കവിതകളും എഴുതിയ പുളിമാന പരമേശ്വരൻപിള്ള (സെപ്റ്റംബർ 8, 1915-ഫെബ്രുവരി 22, 1948)

വയനാട് ഡി.സി.സി. പ്രസിഡന്റ്, തലശ്ശേരി ഭൂപണയ ബാങ്കിന്റെ ഡയറക്ടർ, കെ.പി.സി.സി. അംഗം, സർവോദയ എയ്ഡഡ് എലിമെന്ററി സ്കൂളിന്റെ മാനേജർ, സേവാദൾ ബോർഡ് ചെയർമാൻ, സ്വാതന്ത്ര്യ സമരസേനാനി  എ ഒന്നാം കേരളനിയമസഭ അംഗം എന്നി നിലകളിൽ പ്രവർത്തിച്ച എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ (08 സെപ്റ്റംബർ 1917- 03 ഒക്ടോബർ2002),

991c5295-a507-4a01-b7ac-1106a8770ff6

എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും കോട്ടയം ജില്ലയിലെ വിജയപുരം രൂപതയുടെ ആദ്യ ഭാരതീയ മെത്രാനുമായിരുന്ന ആർച്ച് ബിഷപ്പ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ (സെപ്റ്റംബർ 8,1918-2011ഓഗസ്റ്റ് 7 ),

ഭൌതികവാദം, യുക്തിവാദം, അസ്തിത്വവാദം, യാഥാര്ഥ്യവാദം, മാനുഷികവാദം എന്നീ ആശയങ്ങൾ എഴുത്തിൽ ഉപയോഗിക്കുകയും തെലുഗിലെ ആദ്യത്തെ സൈക്കലോജിക്കല് നോവല് ആയി പരിഗണിക്കപ്പെടുന്ന അയോഗ്യന്റെ ജീവിതയാത്ര’ (അസമര്ധുനി ജീവിതയാത്ര) , പണ്ഠിത പരമേശ്രവ ശാസ്ത്രി വീലുനാമ, തുടങിയ കൃതികൾ എഴുതിയ,  ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഡിറ്റർ , പ്രബന്ധകാരൻ , നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളില് പ്രവർത്തിച്ചിരുന്ന ത്രിപുരനേനി ഗോപിചന്ദ് (8 സെപ്റ്റംബര് 1910 – 2 നവമ്പര് 1962),

830d85e5-d3f8-4948-8cef-930ae0c36ef0

ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്ന ഭൂപെൻ ഹസാരിക (8 സെപ്റ്റംബർ 1926-5 നവംബർ 2011),

ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്ന റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ സിയന്നായിലെ വിശുദ്ധ ബെർണാർദി നിനെ(8 സെപ്റ്റംബർ 1380 – 20 മേയ് 1444),

ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായ വിഖ്യാതനായ  ഇറ്റാലിയൻ കവി ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബർ 8, 1474 – ജൂലൈ 6, 1533),

152a53ee-6232-46c9-9ece-2f9085fc977d

യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അറിയപ്പെടുന്ന ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും (stigmatist) ആയിരുന്ന ആനി കാതറീൻ എമ്മറിച്ചിൻ(8 സെപ്റ്റംബർ 1774- ഫെബ്രുവരി 9, 1824),

ea3172ca-7700-4fb1-b7ca-5ccb1b1a91e4

ഓക്സിറ്റാൻ ഭാഷയിൽ  സാഹിത്യരചനകൾ നടത്തിയ 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ (8 സെപ്തംബർ 1830 – 25 മാർച്ച് 1914),

കെന്റക്കിയിൽ ആദ്യമായി ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ, സെനറ്റർ തുടങ്ങിയ പദവികൾ തുടരെ വഹിക്കുന്ന ആദ്യത്തെ ആളായ രാഷ്ട്രീയപ്രവർത്തകൻ വെൻഡെൽ ഹാംറ്റൺ ഫോർഡ് (സെപ്റ്റംബർ 8,1924-22 ജനുവരി 2015),

5972fba8-123a-4060-856f-4e8867eec4cf

നാട്ടറിവ് (folklore) വിഷയങ്ങളിൽ  പഠനങ്ങൾ നടത്തുകയും ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കുകയും, 12 ഗ്രന്ഥങ്ങൾ രചിക്കുകയും അത്ര തന്നെ പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിക്കുകയും ചെയ്ത കാലിഫോർണി‍യ യൂണിവേഴ്സിറ്റിയിലെ നാട്ടറിവു പ്രൊഫസറായിരുന്ന അലൻ ഡൻഡിസ്(സെപ്റ്റംബർ 8, 1935 - മാർച്ച് 30, 2005),

 സ്മരണാഞ്ജലി !!!
******
ഇ.ഗോപാലകൃഷ്ണമേനോൻ മ. (1919-1996)
ആർ. പ്രകാശം മ. (1927-2012 )
അഭേദാനന്ദ സ്വാമികൾ മ. (1866-1939 )
കുന്നക്കുടി വൈദ്യനാഥന്‍ മ. (1935-2008)
രമേഷ് ഭണ്ഡാരി മ. (1928-2013 )
ഫിറോസ് ഗാന്ധി മ. (1912-1960 )
റാം ജത്‌മലാനി  മ. (1923-2019)
ഷേക്ക്‌ അബ്ദുള്ള മ. (1905-1982)
പീറ്റർ ക്ലാവർ മ. (1581-1654)
മാരിമുത്തു - (1966 - 2023)

64940564-819d-4eb5-af38-83d6450dc12d

കൊച്ചിൻ കർഷകസഭാ സെക്രട്ടറി, തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി, കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീക രിക്കുകയും ചെയ്ത ഇ. ഗോപാല കൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996),

ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്ന ആർ. പ്രകാശം( 1927 മാർച്ച് 22- 2012 സെപ്റ്റംബർ 8 )

3323675a-f748-4676-8967-c65351f66570

രാമകൃഷ്ണവേദാന്തസൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്,  ഡാർജീലിങ്ങിലും സാൽക്കിയിലും മുസഫർ പൂരിലും ഉള്ള രാമകൃഷ്ണവേദാന്താശ്രമങ്ങളുടെ പ്രസിഡന്റും ,ബേലൂർ മഠം, രാമകൃഷ്ണാമിഷൻ എന്നിവയുടെ ട്രസ്റ്റിയും, രാമകൃഷ്ണവേദാന്തസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന വിശ്വവാണി (Biswa-bani) എന്ന സചിത്രബംഗാളിമാസികയുടെ സ്ഥാപകനും പത്രാധിപരും, പുനർജന്മം,യോഗിയാകുന്നതെങ്ങിനെ?, മനുഷ്യന്റെ ദൈവികപാരമ്പര്യം തുടങ്ങി നിരവധി കൃതികളും ബംഗാളിയിലും ഇംഗ്ളീഷിലും വളരെയേറെ ലഘുലേഖകളും പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവ് അഭേദാനന്ദ സ്വാമികൾ(1866 ഒക്ടോബർ 2- 1939 സെപ്റ്റംബർ 8 )

54401ad3-6e17-40cc-8b24-20519eaa396f

ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ  വയലിൻ കച്ചേരി നടത്തുകയും . ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ  സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത പ്രശസ്‌തനായ വയലിൻ വിദ്വാന്‍  കുന്നക്കുടി വൈദ്യനാഥനെയും   (മാർച്ച് 2, 1935 -സെപ്റ്റംബർ 8, 2008), ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്ന രമേഷ് ഭണ്ഡാരി(1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8)

അടിമത്തത്തിനെതിരെ പ്രവർത്തിക്കുകയും, അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ  ഇറങ്ങിത്തിരിക്കുകയും അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പ്രയത്നിച്ച കത്തോലിക്കാസഭയിലെ  വിശുദ്ധൻ പീറ്റർ ക്ലാവർ (26 ജൂൺ 1581–8 സെപ്റ്റംബർ 1654) ,

91563382-4fdf-4108-b0df-80d9d90bf997

പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്ന ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ  സംഗീത സംവിധാനം നിർവഹിച്ച കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).

1950 നും 1952 നും ഇടയിൽ ബ്രിട്ടീഷ് ഇന്ത്യാ പ്രവിശ്യാ പാർലമെൻ്റ് അംഗമായും പിന്നീട് ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്‌സഭാംഗമായും സേവനമനുഷ്ഠിച്ച  ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും  . നാഷണൽ ഹെറാൾഡ് , നവജീവന് എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ച  വ്യക്തിയുംമുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭർത്താവും ആയ ഫിറോസ് ജഹാംഗീർ ഗാന്ധി
(12സെപ്റ്റംബർ1912-8സെപ്റ്റംബർ1960)b3445614-bd73-452c-b234-5a5967403eb6

 ഒരു ഇന്ത്യൻ നിയമജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്ന,  കേന്ദ്രസർക്കാരിൽ നിയമമന്ത്രിയായും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും  സേവനമനുഷ്ടിച്ചിട്ടുള്ള റാം ബൂൽചന്ദ് ജത് മലാനി (14സെപ്റ്റംബർ1923-8സെപ്റ്റംബർ2019)

 ജമ്മു കശ്മീരിലെ രാഷ്ട്രീയത്തിൽ കേന്ദ്ര പങ്ക് വഹിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായ.
ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള(5ഡിസംബർ1905-8 സെപ്റ്റംബർ1982),

c16a2231-f6d4-4012-bf6b-3ec2a437459a

2008 ൽ കണ്ണും കണ്ണും എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനും, 2014 ൽ പുലിവാൽ എന്ന സിനിമയിലൂടെ ചലച്ചിത്രനടനും, എതിർനീച്ചൽ എന്ന ടിവി പരമ്പരയിലൂടെ ഒരു ടി.വി ആർട്ടിസ്റ്റുമായി അരങ്ങേറി   ഏകദേശം മൂന്ന് പതിറ്റാണ്ടോളം കാലം തമിഴ് ചലച്ചിത്ര ടിവി മേഖലയിൽ പ്രവർത്തിച്ചു വന്ന നടനും സംവിധായകനുമായ മാരിമുത്തു (12 ജൂലൈ 1966 - 8 സെപ്റ്റംബർ 2023)  
..................
ചരിത്രത്തിൽ ഇന്ന്…
*********

1276 - പോപ്പ് ജോൺ XXI പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

1331- സ്റ്റെഫാൻ ദുഷാൻ  സ്വയം സെർബിയയുടെ രാജാവായി പ്രഖ്യാപിക്കുന്നു.

b2461462-6ba0-4723-ba90-fb2bcd60f3ea

1504 - മൈക്കലാഞ്ചലോയുടെ 'ഡേവിഡ് 'ഫ്ലോറൻസിലെ പിയാസ ഡെല്ല സിഗ്നോറിയയിൽ അനാച്ഛാദനം ചെയ്തു. ( 1501-നും 1504-നും ഇടയിൽ ഇറ്റാലിയൻ കലാകാരനായ മൈക്കലാഞ്ചലോ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ ഒരു മാസ്റ്റർപീസ് ആണ് ഡേവിഡ്.   ഡേവിഡ് എന്ന ബൈബിൾ വ്യക്തിത്വത്തിന്റെ 5.17 മീറ്റർ മാർബിൾ പ്രതിമയാണ് ഡേവിഡ്.)

1514 - ഓർഷ യുദ്ധം: നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിൽ, ലിത്വാനിയക്കാരും പോൾസും റഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തി.

b120d842-132f-438e-a7b5-ee14b697b307

1655 - പ്രളയകാലത്ത് സ്വീഡനിലെ ചാൾസ് X ഗുസ്താവിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഒരു ചെറിയ സേനയെ ചെറുത്തു നിൽക്കാതെ വാർസോ വീഴുന്നു, ഇത് ആദ്യമായി നഗരം ഒരു വിദേശ സൈന്യം പിടിച്ചെടുക്കുന്നു.

1727 - ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറിലെ ബർവെൽ ഗ്രാമത്തിൽ ഒരു 'പാവ ഷോ'യ്‌ക്കിടെ ഒരു കളപ്പുരക്ക് തീപിടിച്ച് 78 പേർ മരിച്ചു, അവരിൽ പലരും കുട്ടികളായിരുന്നു

cab702e7-6bcd-483f-90cc-d1a9d732e4f9

1761 - യുണൈറ്റഡ് കിംഗ്‌ഡത്തിലെ  ജോർജ് മൂന്നാമൻ രാജാവും  ഷാർലറ്റ്‌ രാജകുമാരിയും വിവാഹിതരായി

1776 - United clonies എന്ന പഴയ പേര് അമേരിക്കൻ കോൺഗ്രസ് United States of America എന്നാക്കി മാറ്റി അംഗീകരിച്ചു.

e2eaa255-a005-4759-b1f9-1e5eb9e399f5

1925 - റിഫ് യുദ്ധം: കേണൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കീഴിലുള്ള ഫോറിൻ ലെജിയനിൽ നിന്നുള്ള സൈനികർ ഉൾപ്പെടെയുള്ള സ്പാനിഷ് സേന മൊറോക്കോയിലെ അൽ ഹൊസീമയിൽ ഇറങ്ങുന്നു.

1926 -  ജർമ്മനി ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടി.

1933 - ഗാസി ബിൻ ഫൈസൽ ഇറാഖിന്റെ രാജാവായി.

d8982720-94df-4eb4-b34c-2f88c153ff73

1941 - നാസിപ്പട സോവിയറ്റ് യൂണിയന്റെ രണ്ടാം വൻ‌നഗരമായ ലെനിൻ‌ഗ്രാഡ് ഉപരോധം ആരംഭിച്ചു.

1943 - ചെക്ക്‌ മാധ്യമപ്രവർത്തകനും കമ്മ്യൂണിസ്റ്റും നാസിവിരുദ്ധ പോരാളിയുമായിരുന്ന ജൂലിയസ് ഫ്യൂസിക്കിനെ  നാസികൾ ക്രൂരമായി വധിച്ചു.

1952 - ജനിവയിൽ 35 രാജ്യങ്ങൾ ഒപ്പുവച്ച convention of copy right act കരാർ നിലവിൽ വന്നു.

d8bf5781-69aa-476f-8b06-950acc2181ce

1962 - ചൈന ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കടന്നു. യുദ്ധ സാദ്ധ്യതയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

1964 - കേരളത്തിൽ അവിശ്വാസപ്രമേയം വഴി പുറത്താക്കപ്പെടുന്ന ആദ്യ മന്ത്രിസഭയായി ആർ. ശങ്കർ മന്ത്രിസഭ

1970 - ട്രാൻസ് ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 863  ന്യൂയോർക്ക് സിറ്റിയിലെ  ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്  ടേക്ക്ഓഫിനിടെ തകർന്നു, വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു.

cb21742e-7214-4f49-a06b-849ece492fa4

1974 - 38മത് USA പ്രസിഡണ്ട് Gerald R Ford തന്റെ മുൻഗാമി കാലാവധി തീരും മുമ്പ് രാജിവച്ച ഏക അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സന്റെ എല്ലാ തെറ്റുകളും മാപ്പാക്കുന്നു.

1978 - ബ്ലാക്ക് ഫ്രൈഡേ, ടെഹ്‌റാനിൽ പ്രതിഷേധക്കാർക്കെതിരെ പട്ടാളക്കാർ നടത്തിയ കൂട്ടക്കൊലയിൽ 88 പേർ മരിച്ചു, ഇത് ഇറാനിലെ രാജവാഴ്ചയുടെ അവസാനത്തിന്റെ തുടക്കമായി.j

eca41422-2479-4f1a-a1f8-a3a71a6e0bf4

1991- മർസിഡോണിയ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1994 - യുഎസ്എയർ ഫ്ലൈറ്റ് 427, പിറ്റ്സ്ബർഗ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അടുക്കുമ്പോൾ, തെളിഞ്ഞ കാലാവസ്ഥയിൽ പെട്ടെന്ന് തകർന്നുവീണ് വിമാനത്തിൽ ഉണ്ടായിരുന്ന 132 പേരും മരിച്ചു, ഇത് ലോക ചരിത്രത്തിലെ ഏറ്റവും വിപുലമായ വ്യോമയാന അന്വേഷണത്തിനും വ്യവസായത്തിലെ ഉൽപ്പാദന രീതികൾക്കും മാറ്റം വരുത്തി.

f957bd96-5951-4546-b55b-7eae42e71f87

1998- വിജയ് സിംഘാനിയ ലണ്ടനിൽ നിന്ന് അഹമ്മദാബാദിലേക്ക് ഒറ്റയാൾ വിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ചു.

2016 - ജി എസ്‌ ടി ബില്ലിന്‌ രാഷ്ട്രപതിയുടെ അംഗീകാരം

f8e102b4-4d2b-4e98-b9c2-869e9cab3bf1

2017 - സിറിയൻ ആഭ്യന്തരയുദ്ധം : യൂഫ്രട്ടീസിന്റെ വടക്കും കിഴക്കുമുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ദേർ എസ്-സോർ പ്രചാരണത്തിന്റെ തുടക്കം പ്രഖ്യാപിച്ചു . 

2022 - യുണൈറ്റഡ് കിംഗ്ഡത്തിലെ എലിസബത്ത് രാജ്ഞി 70 വർഷം ഭരിച്ച ശേഷം സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ വച്ച് അന്തരിച്ചു . അവരുടെ മകൻ ചാൾസ്, വെയിൽസ് രാജകുമാരൻ,  ചാൾസ് മൂന്നാമനായി സിംഹാസനത്തിൽ കയറുന്നു . 

f2fbfd9f-4824-4599-8bc8-ead1554b21d6

2023 - മൊറോക്കോയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെടുകയും മാരാകേഷിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment