ഇന്ന് ആഗസ്റ്റ് 14, ലോക ഗൗളി ദിനവും ദേശീയ സാമൂഹിക സുരക്ഷാ ദിനവും ഇന്ന്, ബി. ഉണ്ണികൃഷ്ണന്റെയും ഷീ ഫെയ്യുടെയും സുനിധി ചൗഹാന്റെയും ജന്മദിനം, പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ ‘ഫ്രീഡം’ ഫെസ്‌റ്റിവൽ’

New Update
Untitled design

   ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

.                      ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കർക്കടകം 29
രേവതി/ ഷഷ്ഠി
2025  ആഗസ്റ്റ് 14 
വ്യാഴം

ഇന്ന്;

Advertisment

*സാന്റാ മോണിക്ക' ഫ്രീഡം ഫെസ്റ്റിവൽ ! [ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലോകോത്തരമായ വിദ്യാഭ്യാസ അവസരങ്ങളിൽനിന്ന് അനുയോജ്യമായതു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം വിദ്യാർഥികൾക്കു ലഭ്യമാക്കുന്ന സാന്റാ മോണിക്കയുടെ ‘ഫ്രീഡം’ ഫെസ്‌റ്റിവൽ’ ഓഗസ്റ്റ് 14 ന് നടക്കും.]

*പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ![Pakistan Independence Day -  ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിൻ കീഴിൽ നിന്ന് പാകിസ്ഥാൻ ഉയിർത്തെഴുന്നേറ്റ ദിവസത്തിൻ്റെ ഓർമ്മയ്ക്കായി ആഘോഷിക്കുന്ന ദിനം ]

* ലോക ഗൗളി ദിനം ! [World Lizard Day - ലോകമെമ്പാടുമുള്ള പല്ലികളുടെ വ്യത്യസ്ത ആവാസവ്യവസ്ഥകളെ ക്കുറിച്ചറിയാനുള്ള ദിനം) 


*ദേശീയ സാമൂഹിക സുരക്ഷാ  ദിനം ! [National Social Security Day-  ആളുകൾ എവിടെയായിരുന്നാലും അവർ എന്തു ചെയ്താലും, എല്ലാവരും ഈ വലിയ സമൂഹത്തിൻ്റെ  ചെറിയൊരു ഭാഗമാണെന്ന  അവബോധം വളർത്തുന്നതിനും ഇത്തരമൊരു സാമൂഹിക സുരക്ഷാചിന്ത ഉണ്ടാകുന്നത് എല്ലാവർക്കും പ്രയോജനം ചെയ്യുമെന്നതിനും വേണ്ടി ആചരിയ്ക്കുന്ന ഒരു ദിനം]

*ദേശീയ ടാറ്റൂ നീക്കംചെയ്യൽ ദിനം ! [National Tattoo Removal Day - ]

*ദേശീയ ക്രീംസിക്കിൾ  ദിനം! [National Creamsicle Day - ഒരു ചൂടുള്ള ദിവസത്തിൽ സിട്രസിൻ്റെയും ക്രീമിൻ്റെയും സമ്പൂർണ്ണ മിശ്രിതം ആസ്വദിച്ചു ലോകമെമ്പാടുമുള്ള കുട്ടികൾ ചൂടിനെ ശമിപ്പിക്കാനും അടിച്ചമർത്തുന്ന വേനൽക്കാല മാസങ്ങളിൽ അവർക്ക് ഊർജ്ജം നൽകാനും കണ്ടെത്തിയ ദിനം ]

*ഫോക്ക്‌ലാൻഡ് ദിനം ! [ഫോക്ക്‌ലാൻഡിൻ്റെ പ്രകൃതിഭംഗിയും സമ്പന്നമായ സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിന് ഒരു ദിനം. ]

*എക്ക പീപ്പിൾസ്  ഡേ ! [ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ നഗരത്തെയും ഗ്രാമങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന സജീവമായ ആഘോഷമാണ് എക്ക പീപ്പിൾസ് ഡേ. എക്ക എന്നറിയപ്പെടുന്ന വലിയ റോയൽ ക്വീൻസ്‌ലാൻഡ് ഷോയുടെ ഭാഗമാണ് ഈ ഇവൻ്റ് ]

* ട്രൈസ്റ്റാൻ ഡെക്കുണ: വാർഷിക ദിനം !
* ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയേഴ്സ്‌ ഡേ !
* ഇന്തോനേഷ്യ : പ്രമുഖ ഡേ !
* ഫാൽക് ലാൻഡ് : ഫാൽക് ലാൻഡ് ഡേ !


***********
ഇന്നത്തെ മൊഴിമുത്തുകൾ ************  


''കുട്ടികൾക്ക് വേണ്ടത് ഒരു ചെറിയ സഹായവും ഒരു ചെറിയ പ്രതീക്ഷയും അവരിൽ വിശ്വസിക്കുന്ന ഒരാളുമാണ്."

"നിങ്ങൾ ഒരു പ്രതിസന്ധി നേരിടുമ്പോൾ, നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നിങ്ങൾക്കറിയാം"

"നിങ്ങൾക്ക് ഉണ്ടായിരുന്ന ജീവിതം ആഘോഷിക്കൂ, നിങ്ങൾക്ക് ലഭിച്ചിരുന്ന ജീവിതമല്ല."

           [ - മാജിക് ജോൺസൺ ]


       ************
ഇന്നത്തെ പിറന്നാളുകാർ
**********
ചലച്ചിത്രസംഘടനായ ഫെഫ്കയുടെ മുൻ ജെനറൽ സെക്രട്ടറിയും   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ   ബി. ഉണ്ണികൃഷ്ണന്റെയും (1970),

2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള   പിന്നണിഗായിക സുനിധി ചൗഹാന്റെയും (1983),

ബ്ലാക്ക് സ്നോ, വുമൺ സെസാമെ ഓയിൽ മേക്കർ, എ മംഗോളിയൻ ടെയ്ൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ   ചൈനീസ് ചലച്ചിത്ര സംവിധായകൻ   ഷീ ഫെയ് (Xie Fei) യുടെയും (1942),

ലോസ് ഏഞ്ചൽസ് ലേക്കേഴ്സിനായി കളിച്ച ബാസ്കറ്റ് ബാൾ ഇതിഹാസവുമായ മാജിക് ജോൺസൻ്റേയും ( 1959) ,

മൂന്ന് സ്പേസ് വാക്കുകൾ  പൂർത്തിയാക്കുകയും, 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്ത അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമായ ട്രേസി കാൾവെൽ ഡയസണിന്റെയും (1969),

 മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും 1996 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു വിക്രമസിംഗയുടേയും (1971) ,

അമേരിക്കൻ ബെയ്സ് ബോൾ കളിക്കാരൻ ടീം ടീബോയുടെയും (1987)

2008 ലെ റൊമാന്റിക് കോമഡി ഫോർഗെറ്റിംഗ് സാറാ മാർഷലിൽ അഭിനയിച്ച അമേരിക്കൻ അഭിനേത്രിമിലേന മാർക്കോവ്ന എന്ന  "മില" കുനിസിന്റെയും (1983),

നായികയായിട്ട് അഭിനയിച്ചതിനു 2002 ഓസ്കാർ അവാർഡ്‌ നേടിയ ആദ്യത്തെതും ഇന്നേവരെ അവസാനത്തേതും ആയ പ്രസിദ്ധ ആഫ്രോ അമേരിക്കൻ നടി ഹാലി മാരിയ ബെറിയുടെയും  (1966), 

ഇൻഡ്യൻ ഹോക്കി ടീമിന്റെ മുന്നേറ്റനിരകളിക്കാരനായിരുന്ന. പ്രബ്ജ്യോത് സിംഗിന്റേയും (1980)ജന്മദിനം !!!
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടെപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
ശ്രീ വേതാതിരി മഹാഋഷി ജ.(1911-2006)
എവി.ശ്രീകണ്ഠപ്പൊതുവാൾ ജ.(1910-1999)
എം കമലം ജ. (1926 - 2020)
ഏകലവ്യൻ(കെ.എം മാത്യു) ജ.(1934-2012)
മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി ജ.
(1926-2013)
ബിഷപ്പ്‌ ജോസഫ് പവ്വത്തിൽ ജ.(1930-2023)
കുൽദിപ് നയ്യാർ ജ. (1923-2018)
ജോൺ ഗാൾസ്‌വർത്തി ജ. (1867-1933)
ആർതർ ജെഫ്റിഡെം‌പ്‌സ്റ്റെ ജ.(1886-1950)

ചെനൈയിലെ വേൾഡ് കമ്മ്യൂണിറ്റി സെൻറ്ററിന്റെ സ്ഥാപക രക്ഷാധികാരിയും, 300 ഓളം യോഗകേന്ദ്രങ്ങൾ ലോകത്തു മുഴുവൻ തുടങ്ങുകയും, 80 ഓളം പുസ്തകങ്ങൾ എഴുതുകയും പത്തൊൻപതാം സിദ്ധൻ എന്ന് ദ്രവിഡ യൂണിവേർസിറ്റി പ്രഖ്യാപിക്കുകയും ചെയ്ത യോഗി രാജ് ശ്രീ വേതാതിരി മഹാ ഋഷി (14 ഓഗസ്റ്റ്1911 – 28 മാർച്ച് 2006),

85 വര്‍ഷം മുമ്ബ്  അദ്വൈത വേദാന്തഗാന ഗ്രന്ഥമായ'മുക്തിസോപാനം'' രചിച്ച സ്വാതന്ത്റ്യ സമരസേനാനിയും ,ആയുര്‍വേദ ആചാര്യനുമായിരുന്ന വി.പി. ശ്രീകണ്ഠപൊതുവാൾ ( 1910 ഓഗസ്റ്റ് 14-1999)

വനിതാ കമ്മിഷൻ ചെയർപേഴ്സണായും, കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയും കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ലും, പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുകയും ചെയ്ത മുൻ നിയമസഭാ അംഗവും ,മുൻ മന്ത്രിയുമായിരുന്ന എം കമലം (30 ജനുവരി 1926 - 14 ആഗസ്റ്റ് 2020),

അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം, ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങി 33 നോവലുകളും മൂന്നു ചെറുകഥ സമാഹാരങ്ങളും എഴുതി പട്ടാള ബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരൻ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യു (ഓഗസ്റ്റ് 14 1934 - മേയ് 6 2012),

ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയ കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരൻ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി (14 ഓഗസ്റ്റ് 1926 - 27 മേയ് 2013),

1986 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന 
മാർ ജോസഫ് പവ്വത്തിൽ (ഓഗസ്റ്റ് 14, 1930 - 18 മാർച്ച് 2023)

പ്രശസ്തനായ ഒരു ഇന്ത്യൻ പത്രപ്രവർത്തകനായ ,'വരികൾക്കിടയിൽ' (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ
 പ്രസിദ്ധീകരിക്കപ്പെട്ട കുൽദീപ് നയ്യർ (14 ഓഗസ്റ്റ് 1923 - 23 ഓഗസ്റ്റ് 2018).

ദ ഫോർസൈറ്റ് സാഗാ അടക്കം പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും പ്രസിദ്ധീകരിച്ച പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്ന  ജോൺ ഗാൾസ്‌വർത്തി (1867 ഓഗസ്റ്റ് 14- 1933 ജനുവരി 31),

യുറേനിയം-235 എന്ന മൂലകം കണ്ടുപിടിക്കുകയും  മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിക്കുകയും  ചെയ്ത അമേരിക്കന്‍  ഭൗതിക ശാസ്ത്രജ്ഞനായിരുന്ന 
ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെ (1886 ഓഗസ്റ്റ് 14-1950 മാർച്ച് 11),


************
ഇന്നത്തെ സ്മരണ !
*********
ചെമ്മനം ചാക്കോ മ.( 1926-2018 ).
ബിഷപ്പ് ഡോ.ജേക്കബ് അച്ചാരുപറമ്പിൽ 
മ. (1919-1995)
വള്ളംകുളം പി.ജി പിള്ള മ. (1926-1998)
ശൈഖ് മുഹമ്മദ് നിസാർ മ. (1910- 1963)
ഷമ്മി കപൂർ മ. (1931-2011)
വിലാസ്റാവ് ദേശ്മുഖ് മ. (1945 -2012 )
ഖസബ ദാദാസഹേബ് ജാദവ് മ. (1926-1984)
കിദ്ദിനു മ. (330 ബി.സി)
എറിക് അകാറിയസ് മ. (1757-1819)
മാക്സിമില്യൻ കോൾബെ .മ(1894-1941)
ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലി മ. (1894-1984)
ബെർടോൾഡ് ബ്രെഹ്ത് മ. (1898-1956)
സ്വീറ്റോസർ ഗ്ലിഗോറിച്ചിൻ മ. (1923-2012) 
ആബി ലിങ്കൻ മ. (1930-2010) 

ഒരു മലയാളകവിയും അധ്യാപകനും  വിമർശഹാസസാഹിത്യകാരനും  അൻപതിലേറെ കൃതികളുടെ രചയിതാവും  കേരള സാഹിത്യ അക്കാദമി അവാർഡ്
 ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുള്ള ചെമ്മനം ചാക്കോ 
( 1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 14  ).

കപ്പൂഷ്യൻ വൈദികനും  ദൈവ ശാസ്ത്രജ്ഞനും 34 വർഷത്തോളം വൈദികനായും 1979 ഒക്ടോബർ 7-ന് ബിഷപ്പായി അഭിഷിക്തനാകുകയും,  രൂപതയിൽ വിവിധ നവീകരണ പരിപാടികൾ  പ്രോത്സാഹിപ്പിക്കുകയും കൊണ്ടുവരികയും ചെയ്ത ആത്മീയനും വിശുദ്ധനുമായ 
ബിഷപ്പ് അച്ചാരുപറമ്പിൽ 
(1919 ഏപ്രിൽ 16- 1995 ഓഗസ്റ്റ് 14 ),

 ഉൻമാദ രാത്രി, അഴകും നിഴലും തുടങ്ങിയ നോവലുകളും അനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്ന വെള്ളംകുളം പി ജി പിള്ള
(1926- ഓഗസ്റ്റ് 14, 1998)

സ്വാതന്ത്യത്തിനു മുൻപ് ഇൻഡ്യക്ക് വേണ്ടി കളിച്ച പ്രസിദ്ധ ക്രിക്കറ്റ് ഫാസ്റ്റ് ബോളർ ശേഖ് മുഹമ്മദ് നിസാർ
(1 ഓഗസ്റ്റ് 1910- 11 മാർച്ച് 1963) ,

1950 - 60 കാലഘട്ടത്തെ മുൻ നിര ബോളിവുഡ്  നായകനും കപൂർ കുടുംബത്തിലെ അംഗവും ,ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിച്ച വ്യക്തിയും, സിനിമ സംവിധായകനും ആയിരുന്ന ഷമ്മി കപൂർ
 (ഒക്ടോബർ 21, 1931 - ഓഗസ്റ്റ് 14 2011),

ഘന വ്യവസായ, പൊതുമേഖല, ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന 
വിലാസ്റാവ് ദേശ്മുഖ്
1945 മെയ് 26-2012 ആഗസ്റ്റ് 14),

ഹെൽസിങ്കി ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീസ്‌റ്റൈൽവിഭാഗത്തിൽ ഗുസ്തിയിൽ വെങ്കലപതക്കം നേടിയ കായികതാരമായ ഖസബ ദാദാസഹേബ് ജാദവ് എന്ന കെ.ഡി .ജാദവ്
 (ജനുവരി 15, 1926 –ഓഗസ്റ്റ് 14, 1984) 

വിഷുവങ്ങളുടെ അയനചലനത്തിനു ഒരു രൂപരേഖയുണ്ടാക്കിക്കൊണ്ട് കൂടുതൽ കൃത്യമായ ഒരു പദ്ധതിക്ക് ഹിപ്പർക്കസിന് വഴി തുറന്നു കൊടുക്കുകയും, ചന്ദ്രനും മറ്റു ഗ്രഹങ്ങൾക്കും സ്ഥിര പ്രവേഗമാണെന്ന പൊതുധാരണ തിരുത്തുകയും, അവയുടെ ചലനം അസ്ഥിരമാണെന്ന് പ്രസ്താവിക്കുകയും, അതു കണ്ടുപിടിക്കാനുള്ള സങ്കീർണ്ണമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്ത ബാബിലോണിയൻ ജ്യോതിശാസ്ത്രജ്ഞൻ കിദ്ദിനു
(fl.4-ആം നൂറ്റാണ്ട് BC; -14 ഓഗസ്റ്റ് 330 BC) .

ലൈക്കനുകളെ (കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമം) (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) തരംതിരിക്കാനായി ആദ്യം ശ്രമിച്ച സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ
എറിക് അകാറിയസ്
 (10 ഒക്ടോബർ1757 -14 ആഗസ്റ്റ് 1819),

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച പോളണ്ടിലെ  വൈദികനും, ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനും ആയ മാക്സ് മില്യൻ കോൾബെ
 (1894, ജനുവരി 8 - ഓഗസ്റ്റ് 14, 1941),

ഇഗ്ലീഷ് എഴുത്തുകാരനും, നോവലിസ്റ്റും, നാടകകൃത്തും, തിരക്കഥാകൃത്തും, സാമൂഹ്യ വിമർശകനും, റേഡിയൊ പ്രക്ഷേപകനും ആയിരുന്ന ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലി
 (13 സെപ്റ്റംബർ 1894 – 14 ഓഗസ്റ്റ് 1984), '

ത്രീപെനി ഓപ്പെറാ, കോക്കേഷ്യൻ ചോക്കുവൃത്തം തുടങ്ങിയ കൃതികള്‍ രചിച്ച  എപ്പിക് തിയേറ്റർ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവും , വിഖ്യാതനായ ജർമ്മൻ നാടകക്യത്തും സംവിധായകനും കവിയും ആയിരുന്ന  ബെർടോൾഡ് ബ്രെഹ്ത്
(10ഫെബ്രുവരി 1898 –14 ആഗസ്റ്റ്‌ 1956),

1950 -60 കാലഘട്ടത്തിലേ ഏറ്റവും പ്രശസ്തരായ ചെസ്സ് കളിക്കാരിൽ ഒരാളും,   ഗ്രാൻഡ്മാസ്റ്ററുമായിരുന്ന യൂഗോസ്ലാവിയൻ- സെർബ് ചെസ്സ് കളിക്കാരൻ സ്വീറ്റോസർ ഗ്ലിഗോറിച്ച്
 ( 2ഫെബ്രുവരി1923 – 14 ഓഗസ്റ്റ് 2012) ,

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയും അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്ന പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്ന ആബി ലിങ്കൺ
( ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) ,

ചരിത്രത്തിൽ ഇന്ന് !
********
1040 - ഡങ്കൻ ഒന്നാമൻ രാജാവ് തൻ്റെ ആദ്യ കസിനും എതിരാളിയുമായ മക്ബെത്തിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടു . 

1598 - ഒമ്പത് വർഷത്തെ യുദ്ധം : യെല്ലോ ഫോർഡ് യുദ്ധം : ടൈറോൺ പ്രഭുവായ ഹഗ് ഓനീലിൻ്റെ കീഴിലുള്ള ഐറിഷ് സൈന്യം ഹെൻറി ബാഗെനലിൻ്റെ കീഴിൽ ഒരു ഇംഗ്ലീഷ് പര്യവേഷണ സേനയെ പരാജയപ്പെടുത്തി .

1720 - സ്പാനിഷ് സൈനിക വില്ലാസൂർ പര്യവേഷണം നെബ്രാസ്കയിലെ ഇന്നത്തെ കൊളംബസിനടുത്ത് പാവനി , ഒട്ടോ യോദ്ധാക്കൾ പരാജയപ്പെടുത്തി

1880 - ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെനിർമ്മാണം പൂർത്തിയായി.

1893 - ഫ്രാൻസിൽ മോട്ടോർ വാഹന രജിസ്ട്രേഷൻ ആരംഭിച്ചു.

1904 - Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ-ജപ്പാൻ യുദ്ധം തുടങ്ങി.

1908 - ചരിത്രത്തിലെ ആദ്യ സൗന്ദര്യമൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.

1941 - പോളണ്ടുകാരനായ ഫ്രാൻസിസ്കൻ സന്യാസി മാക്സിമിലിയൻ കോൾബെയെ നാസി തടങ്കൽ  പാലത്തിൽ വിഷം കുത്തിവച്ച് കൊലപ്പെടുത്തി.

1941 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റും യുദ്ധാനന്തരലക്ഷ്യങ്ങൾ പരാമർശിക്കുന്ന അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പു വച്ചു.

1945 - വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം.

1945 - രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) 'പോട് സാഡം കരാർ' ജപ്പാൻ അംഗീകരിച്ചു.

1947 - അർദ്ധരാത്രിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ കൂടിയ യോഗത്തെ  ജവഹർലാൽ നെഹ്റു അഭിസംബോധന ചെയ്തു. "വിധിയുമായുള്ള കൂടിക്കാഴ്ച" എന്നാണ് ഈ പ്രസംഗം  അറിയപ്പെടുന്നത്.

1947 - ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു.

1948 - ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ സർ ഡൊണാൾഡ് ബ്രാഡ്മാൻ കളിക്കളത്തോട് വിടപറഞ്ഞു.

1947 - ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ അംഗമായി.

1956 - ONGC (oil & natural gas Commission) നിലവിൽ വന്നു.

1959 - ഇന്ത്യയുടെ എക്സ്പ്ലോറർ 6 ൽ നിന്നും ആദ്യമായി ഭൂമിയുടെ ചിത്രം ലഭ്യമായി.

1971 - ബഹറിൻ സ്വതന്ത്ര രാഷ്ട്രമായി.

1975 - ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുർ റഹ്‌മാൻ സർക്കാരിനെതിരെ സൈനിക അട്ടിമറി.

1979 - ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി.

1980 - പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു.

1981 - കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടന പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സ്ഥാപിതമായി.

1987 - കൊളംബോയിൽ ഗാഡ് ഓഫ് ഓണർ പരിശോധനയ്ക്കിടെ ഒരു ശ്രീലങ്കൻ പട്ടാളക്കാരൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിൻ പാത്തികൊണ്ട്  ആക്രമിച്ചു. 

1995 - ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL തുടങ്ങി.

2006 - ലെബനൻ യുദ്ധത്തിന്റെ   വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു.

2009 - കിഴക്കൻ അമേരിക്കയെയും കാനഡയെയും പൂർണമായും ഇരുട്ടിലായ്ത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി മുടക്കം സംഭവിച്ചു. 

2010 - ആദ്യ സമ്മർ യൂത്ത് ഒളിമ്പിക്സ് സിംഗപ്പൂരിൽ തുടങ്ങി.

2015 - ക്യൂബ -യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ അടച്ചുപൂട്ടിയ  ക്യൂബയിലെ ഹവാനയിൽ 54 വർഷത്തിനു ശേഷം
യു.എസ് എംബസി വീണ്ടും തുറന്നു .

2017 - ഗൊരഖ്പൂരിലെ ബാബ രാഘവ്ദാസ്  സർക്കാർ മെഡിക്കൽ കോളേജിൽ നവജാതശിശുക്കൾ ഉൾപ്പെടെ  72 കുട്ടികൾ മരിച്ചു.

2021 - തെക്കുപടിഞ്ഞാറൻ ഹെയ്തിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , കുറഞ്ഞത് 2,248 പേർ കൊല്ലപ്പെടുകയും മാനുഷിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു .

2022 - അർമേനിയയിലെ ഒരു മാർക്കറ്റ് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

2023 - മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിൽ 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിന് മറ്റ് 18 പേർക്കൊപ്പം കുറ്റാരോപിതനായി , 2023 ലെ അദ്ദേഹത്തിൻ്റെ നാലാമത്തെ കുറ്റപത്രം

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************

Advertisment