Advertisment

ഇന്ന് ജനുവരി 6: യുദ്ധങ്ങളില്‍ ഒറ്റപ്പെട്ട അനാഥര്‍ക്കായുള്ള ദിനം ! എ.ആര്‍ റഹ് മാന്റെയും അസ്‌ക്കര്‍ അലിയുടേയും ജന്മദിനം: ഹരോള്‍ഡ് രണ്ടാമന്‍ തന്റെ ഭാര്യാസഹോദരനായ എഡ്വേര്‍ഡ് ദി കണ്‍ഫസറുടെ മരണശേഷം ഇംഗ്ലണ്ടിലെ രാജാവായതും കൊച്ചി രാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റിന്ത്യാ കമ്പനിയുമായി കരാർ ഉണ്ടാക്കിയതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project january 6

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅

കൊവർഷം 1200 
ധനു 22
ഉത്രട്ടാതി / സപ്തമി
2025 ജനുവരി 6, 
തിങ്കൾ

ഇന്ന്;

 *യുദ്ധങ്ങളിൽ ഒറ്റപ്പെട്ട അനാഥർക്കായുള്ള ദിനം !   [World Day for War Orphans -ഓരോ വർഷവും, യുദ്ധം ലോകമെമ്പാടുമുള്ള നിരവധി കുട്ടികളെ അനാഥരാക്കുന്നു. വാസ്തവത്തിൽ, യുണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) കണക്കാക്കുന്നത് ലോകമെമ്പാടുമുള്ള ഏകദേശം 150 ദശലക്ഷം കുട്ടികൾ അനാഥരാണെന്നും ഇവയിൽ പലതിനും കാരണം യുദ്ധമാണെന്നുമാണ് .
ഈ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ ആഘാതത്തെ മറികടക്കാൻ അവർക്ക് വിഭവങ്ങൾ നൽകുന്നതിനുമുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനുമായി എല്ലാ വർഷവും യുദ്ധത്താൽ അനാഥരാക്കപ്പെട്ടവർക്കായുള്ള ഈ ദിനം  ആചരിക്കുന്നു.]publive-image

*അജ്മീർ ഉറൂസ്!
*വെളിപാട് പെരുന്നാൾ ! [ജോര്‍ദാന്‍ നദിയിലെ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മയിൽ വിശ്വാസികള്‍ ആ വെളിപാടു പെരുന്നാളിന്റെ ഭാഗമായി നദികളിലും തടാകങ്ങളിലും സ്നാനം ചെയ്യുന്നു. പൗരസ്ത്യ കൽദായ സഭയിൽ പിണ്ടി പെരുന്നാൾ ]                                  
.         
* മൂന്ന് രാജാക്കന്മാരുടെ ദിനം !
'ദനഹ'പ്പെരുന്നാൾ / പിണ്ടിപ്പെരുന്നാൾ  [Three Kings Day ; എപ്പിഫാനി അല്ലെങ്കിൽ തിയോഫനി എന്നും അറിയപ്പെടുന്നു, ത്രീ കിംഗ്സ് ഡേ; യേശുക്രിസ്തുവെ  തന്റെ പുത്രനായി ദൈവം വെളിപ്പെടുത്തിയതിനെ ഈ ദിനം ആഘോഷിക്കുന്നു.]

publive-image

* ദേശീയ ബീൻ ദിനം ![National Bean Day; ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനമായി കരുതപ്പെടുന്ന; സ്വന്തം തോട്ടത്തിലെ പയറുചെടികളുടെ പ്രജനനത്തിൽ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് പ്രശസ്തനായ ജനിതക ശാസ്ത്രജ്ഞൻ ഗ്രിഗർ മെൻഡലിന്റെ ചരമദിനമാണ് ഇന്ന്. അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അതു വഴി ജനിതക ശാസ്ത്രത്തെ അറിയാൻ ഒരു ദിനം.]

* ദേശീയ സ്മിത്ത് ദിനം  ![National Smith Day ;  "സ്മിത്ത്" എന്നാൽ ലോഹത്തിൽ പണിയെടുക്കുന്നവൻ എന്നാണർത്ഥം. ഇന്നീ കാണുന്ന ലോകത്തെ ഈ വിധത്തിൽ പണിക്കുറ്റം തീർത്ത് ഒരുക്കിയതിൽ ഈ ലോഹ പണിക്കാർക്കുള്ള പങ്ക് നിസ്തുലമാണ് അത് ഇരുമ്പാവട്ടെ, ചെമ്പാവട്ടെ, പിച്ചളയാവട്ടെ, വെള്ളിയാവട്ടെ, സ്വർണ്ണമാവട്ടെ, അവരെ അറിയാൻ, അവരുടെ പണിയുടെ മികവിൻ്റെ വഴികളെ അറിയാൻ ഒരു ദിവസം.]publive-image

* അർമേനിയൻ ക്രിസ്മസ് ![Armenian Christmas; സ്വാദിഷ്ടമായ വിരുന്ന് മുതൽ സജീവമായ കരോൾ ഗാനം വരെ, വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ ആഘോഷമാണ്. ആ ആലോഹത്തെക്കുറിച്ചറിയാൻ ഒരു ദിവസം] 

* ഇറാക്ക്: ശസ്ത്ര സേന ദിനം!
* USA;* ആപ്പിൾ ട്രീ ദിനം  !
[Apple Tree Day; ആപ്പിൾ മരം ഒരു ഇലപൊഴിയും വൃക്ഷമാണ്,  അതിശയകരമെന്നു പറയട്ടെ, റോസാപ്പൂവിന്റെ അതേ കുടുംബത്തിൽ നിന്നാണ് അതിന്റെ പൂർവ്വികൻ(Malus sieversii), 
 മദ്ധ്യേഷ്യയിൽ നിന്ന് വന്ന ആപ്പിൾ പിന്നീട് യൂറോപ്പിലേക്ക് പോയി, പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യൻ കോളനിക്കാർ വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയി. ആപ്പിളിൻ്റെ ഈ ചരിത്രമറിയാൻ ഒരു ദിനം.]publive-image

* ദേശീയ ഷോർട്ട് ബ്രെഡ് ദിനം  ![National Shortbread Day ;  രുചികരമായ വെണ്ണ ബിസ്‌ക്കറ്റുകൾ, ഏത് അവസരത്തിനും അനുയോജ്യമാണ്, നിങ്ങളുടെ വായിൽ അലിഞ്ഞുചേരുന്ന ഈ മധുരത്തെ കുറിച്ച് അറിയാൻ അനുഭവിയ്ക്കാൻ ഒരു ദിവസം.]

* ദേശീയ ക്രിസ്മസ് ട്രീ ഡൌൺ ദിനം ![National Take Down the Christmas Tree Day ; ഒടുവിൽ ക്രിസ്മസ് ട്രീയോട് വിടപറയാനുള്ള സമയം; അലങ്കാരങ്ങൾ അഴിച്ച് അടുത്ത വർഷത്തേയ്ക്ക് വീട്ടുമുറ്റത്തേയ്ക്ക് വീണ്ടും കൊണ്ടുവരും വരെ ഹൃദയത്തിൽ സൂക്ഷിയ്ക്കാൻ ഒരു ദിവസം.]publive-image

* ദേശീയ ആലിംഗന ദിനം ![National Cuddle Up Day ;  ആലിംഗനം ഓക്സിടോസിൻ എന്ന ഹോർമോൺ മനുഷ്യ ശരീരത്തിൽ പുറപ്പെടുവിയ്ക്കുന്നതിന് സഹായിയ്ക്കുന്നു.  ഈ ഹോർമോണിനു മാത്രമെ മനുഷ്യൻ്റെ വേദന കുറയ്ക്കുവാനും സന്തോഷം പ്രദാനം ചെയ്യാനും കഴിയുകയുള്ളു. പേശികൾക്കും സന്ധികൾക്കും വേദനയുണ്ടാകുമ്പോൾ, ആലിംഗനം ചെയ്യുന്നത്  ആ വേദനകളെ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗം രക്തസമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. ആലിംഗനം ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുകയും ചെയ്യും. ശാരീരിക സ്പർശനത്തിലൂടെ വിശ്വാസം, പ്രതിബദ്ധത, സുരക്ഷ, ഉറപ്പ് എന്നീ ആശയവിനിമയം നടത്താൻ കഴിയും.  ഇത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പർക്കത്തിലും മനുഷ്യനുമായുള്ള വളർത്തുമൃഗ സമ്പർക്കത്തിലും ബാധകമാണ്.  കൂടാതെ ആനന്ദം തേടാൻ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഡോപാമൈൻ പുറത്തുവിടുന്നതിനും ആലിംഗനം കൊണ്ട് സാധിയ്ക്കും, അതിനെ കുറിച്ചറിയാൻ ആ ആനന്ദം അനുഭവിച്ചറിയാൻ ഒരു ദിവസം.]
    
.        ഇന്നത്തെ മൊഴിമുത്ത്
.       ്്്്്്്്്്്്്്്്്‌്‌്‌്‌്‌
''ഒരരുവിപോലെ രാവിനോട് കിന്നാരം ചൊല്ലി ഒഴുകുക. മൃദുലമായിരിക്കുന്നതിന്‍റെ നൊമ്പരമറിയുക. പ്രണയത്തിന്‍റെ ആത്മപാഠങ്ങളില്‍ പരിക്കേല്‍ക്കുക. അവബോധത്തോടും ആനന്ദത്തോടും ചോര പൊടിയുക. വിരിഞ്ഞ മനസ്സോടെ പുലരിയില്‍ ഉണരുക. പ്രണയ സുഗന്ധമുള്ള മറ്റൊരു ദിനത്തിന് കൃതജ്ഞത പറയുക. മധ്യാഹ്നത്തില്‍ വെറുതെയിരുന്ന് പ്രണയസമാധിയെ ധ്യാനിക്കാനും, അന്തിയില്‍ നമ്രതയോടെ വീടണയാനും, പ്രിയമുള്ളൊരാള്‍ക്ക് ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി മിഴിപൂട്ടാനും.''
 
           [ -ഖലീല്‍ ജിബ്രാന്‍ ]
                    (പ്രണയം)  
*************     
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
********** 
ക്രോസ്ബെൽറ്റ് മണിയുടെ 'പെൺപട' എന്ന ചിത്രത്തിനു വേണ്ടി പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ച് തുടങ്ങുകയും പിന്നീട് ഹോളിവുഡ് സിനിമകളയടക്കം പല സിനിമകളിലും സംഗീതം നൽകുകയും ഓസ്ക്കാർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി തുടങ്ങിയ പല അന്തർ രാഷ്ട്ര പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്ത   സം‌ഗീത സം‌വിധായകൻ, ഗായകൻ,  നിർമാതാവ്, ഉപകരണ സംഗീത വിദഗ്ദ്ധൻ എന്നീ മേഖലകളിൽ തിളങ്ങുന്ന എ എസ് ദിലീപ് കുമാർ എന്ന എ.ആർ റഹ് മാന്റെയും (1966),publive-image

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന, പ്രശസ്ത ചലച്ചിത്രതാരം അസീഫ് അലിയുടെ സഹോദരനും കൂടിയായ അസ്‌ക്കര്‍  അലിയുടേയും (1993),

ബംഗാളി അഭിനേത്രി ഇന്ദ്രാണി ഹൽദാറിന്റെയും (1971),

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന പ്രശസ്ത ആൾറൌണ്ടർ  കപിൽ ദേവ് എന്ന കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ്ന്റെയും(1959),publive-image

ഒരു അമേരിക്കൻ സ്വയംസംരംഭകനും, രാഷ്ട്രീയനേതാവും, ഗ്രന്ഥകർത്താവും        മുൻ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ദി മൂച്ച്  എന്നറിയപ്പെടുന്ന ആന്തണി സ്കാരമൂച്ചിയുടെയും(1964),

മിസ്റ്റർ ബീൻ എന്ന ഹാസ്യപ്രധാനമായ ടെലിവിഷൻ പരിപാടിയിലൂടെ പ്രസിദ്ധനായ   ബ്രിട്ടീഷ് ഹാസ്യനടനും തിരക്കഥാകൃത്തുമായ റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസണിന്റെയും  (1955) ,publive-image

ഹിറ്റ് എ‌എം‌സി സീരീസായ “ദി വാക്കിംഗ് ഡെഡ്” എന്നതിലെ പ്രകടനത്തിലൂടെ അറിയപ്പെടുന്ന പ്രതിഭാധനനായ നടനും മോഡലുമായ നോർമൻ റീഡസിന്റെയും (1969) ,publive-image

ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയൻ എന്ന നിലയിലുള്ള ആദ്യ നാളുകൾ മുതൽ ഹോളിവുഡിലെ ഒരു മുൻനിര അഭിനേത്രിയായി പേരെടുത്ത  കേറ്റ് മക്കിന്നന്റെയും(1984) ,

ദി തിയറി ഓഫ് എവരിതിംഗ് എന്ന ചിത്രത്തിലെ സ്റ്റീഫൻ ഹോക്കിംഗായി അഭിനയിച്ചതിന് അക്കാദമി അവാർഡ് നേടിയ ഇംഗ്ലീഷ് നടൻ എഡ്ഡി റെഡ്മെയ്നിന്റെയും (1982) ,

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാമത്തെ മകനും , വ്യവസായിയും ടെലിവിഷൻ രംഗത്തെ പ്രമുഖനുമായ എറിക് ട്രംപിന്റെയും (1984) ജന്മദിനം !publive-image
****
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട  ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
എം.സി. ജോസഫ് ജ. (1887-1981)
എൻ.എഫ് വർഗിസ് ജ. (2002-1949)
വിജയ് ടെണ്ടുൽക്കർ. ജ. (1928-2008)
ആവിലായിലെ വിശുദ്ധ യോഹന്നാൻ, ജ. (1500-1569)
ഗുസ്താവ് ദൊറെ ജ.(1832- 1883)
ഖലീൽ ജിബ്രാൻ ജ.(1883- 1931)
ഫ്രെഡ് കിൽഗർ ജ.(1914-2006)
ഓഫ് ആർക്ക് ജ. (1412-1431)

publive-image

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളും  മതനിയമങ്ങളെ ധിക്കരിക്കുകയും  ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കുകയും ചെയ്ത  ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന  മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887-26 ഒക്ടോബർ 1981),

ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാള സിനിമയിൽ ചുരുങ്ങിയ കാലം ശ്രദ്ധിക്കപ്പെട്ട പല വേഷങ്ങളും ചെയ്ത എൻ എഫ് വർഗ്ഗീസ് (1949 ജനുവരി 6 -2002 ജൂൺ 19 ),publive-image

അൻപതോളം കൃതികളുടെ കർത്താവും ഇന്ത്യൻ തിയേറ്റർ പ്രസ്ഥാനത്തിനും  ന്യൂവേവ് സിനിമയ്ക്കും പുതിയ മാനം നൽകിയിട്ടുള്ള പ്രമുഖ മറാഠി നാടകകൃത്തും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമായിരുന്ന പത്മഭൂഷൺ വിജയ് ടെണ്ടുൽക്കർ(6ജനുവരി 1928 - 19 മ്മയ്‌ 2008),

കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതൻ സ്പെയ്ൻകാരൻ ആവിലായിലെ വിശുദ്ധ യോഹന്നാൻ(6 ജനുവരി 1500 – 10 മേയ് 1569),

publive-image

ബൈറൺ, ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ സാഹിത്യ സൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർത്ത ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്ന  പോൾ ഗുസ്താവ് ദൊറെ (ജനുവരി 6, 1832 – ജനുവരി 23, 1883),

ലോകപ്രശസ്തനായ കവിയും ചിത്രകാരനും, പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലോരാളായിരുന്ന  ലെബനനിൽ ജനിച്ച ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931), publive-image

ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഒ.സി.എൽ.സി.യുടെ  (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്ന  അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡ് കിൽഗർ എന്ന ഫ്രെ‍ഡെറിക് ഗ്രിഡ്ലി കിൽഗർ (1914 ജനുവരി 6- ജൂലൈ 31, 2006),

publive-image

യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകുകയും,  ശത്രുക്കൾ പിടിച്ച് ദുർമന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊല്ലുകയും ചെയ്ത യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത ജോൻ ഓഫ് ആർക്ക്(ജനുവരി 6, 1412 – 1431 മേയ് 30) 
publive-image
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
ഭവത്രാതൻ നമ്പൂതിരിപ്പാട് മ. (1901-1943 ) 
എൻ.എൻ. കക്കാട് മ. (1927-1987)
ത്യാഗരാജ സ്വാമികൾ മ. (1767-1847)
മയിലമ്മ, മ. (1937-2006)
കുഞ്ഞാണ്ടി മ. (1919-2002 )
ഓംപുരി (ഹിന്ദി നടൻ) മ. (1950-2017) 
ലൂയിസ് ബ്രെയിൽ മ.(1809-1852)
ഗ്രിഗർ  മെൻഡൽ മ.(1822-1884)
തിയോഡോർ റൂസ്‌വെൽറ്റ് മ.(1858-1919)
എ ജെ ക്രോണിൻ മ. (1896-1981)
സിഡ്നി പോയിറ്റർ മ .(1927-2022)

publive-image

ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെസാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായ അപ്ഫന്റെ മകൾ എന്ന സാമൂഹികനോവല്‍ രചിച്ച മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് (1901, ഫെബ്രുവരി 12- ജനുവരി 6,1943 ),

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്ര എന്ന കവിത സംഗ്രഹം രചിച്ച പ്രമുഖ കവിയും ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്ന എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട്(ജൂലൈ 14 1927- ജനുവരി 6 1987),publive-image

കർണ്ണാടക സംഗീതത്തിലെ  ത്രിമൂർത്തികളില്‍ ഏറ്റവും പ്രമുഖനായ  വാഗ്ഗേയകാരനും  നാട്ട, ഗൌള,  ആരഭി, വരാളി, ശ്രീരാഗം എന്നി  ഘന രാഗങ്ങളില്‍  ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു  എന്നി  പഞ്ചരത്ന കീർത്തനങ്ങള്‍ രചിച്ച ത്യാഗരാജ സ്വാമികൾ(1767 മേയ് 4- 1847 ജനുവരി 6 ),

publive-image

സ്കൂൾ വിദ്യാഭ്യാസം പോലുമില്ലെങ്കിലും  കോക്കകോള വിരുദ്ധ സമിതി സ്ഥാപിക്കുകയും, പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിക്കുകയും ചെയ്ത ആദിവാസി സ്ത്രീ  മയിലമ്മ(1937 ഓഗസ്റ്റ് 10- 2006 ജനുവരി 6 ),publive-image

നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും അഭിനയിച്ച മലയാള സിനിമാ നാടക രംഗങ്ങളിൽ സ്വഭവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാനിധ്യമായിരുന്ന കുഞ്ഞാണ്ടി (07 സെപ്റ്റംബർ 1919 -6 ജനുവരി 2002),

ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലുo അഭിനയിക്കുകയും, കച്ചവട സിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്ന ഓം പുരി ( ഒക്ടോബർ 18, 1950 - ജനുവരി 6, 2017),publive-image

അന്ധർക്കും കാഴ്ച വൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലി( 1809 ജനുവരി 4-1852 ജനുവരി 6) , 

പയറുചെടികളിൽ ചില സ്വഭാവ വിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തുകയും ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് തെളിയിക്കുകയും ഈ നിയമങ്ങൾ പിന്നീട്   "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങുകയും ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെടുകയും
ചെയ്ത ഓസ്ട്രിയക്കാരനായ അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്ന ഗ്രിഗർ ജോഹാൻ മെൻഡൽ ( ജൂലൈ 20, 1822-1884 ജനുവരി 6 ),publive-image

എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളില്‍ പ്രശസ്തനും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ പ്രസിഡന്റ്റ്  തിയോഡോർ റൂസ്‌വെൽറ്റ് (ഒക്ടോബർ 27, 1858 – ജനുവരി 6, 1919) 

മെഡിക്കൽ എത്തിക്സിനെ പ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തിക്കുവാൻ കാരണമായ ലോകപ്രശസ്തമായ ദ സിറ്റാഡൽ എന്ന നോവല്‍  എഴുതിയ ആർച്ചിബാൾഡ് ജോസഫ് ക്രോനിൻഎന്ന എ ജെ ക്രോണിൻ(1896 ജൂലൈ 19 – 1981 ജനുവരി 6),publive-image

1964-ൽ, ലിലീസ് ഓഫ് ദി ഫീൽഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനും ആദ്യത്തെ ബഹാമിയക്കാരനും, നടനും ചലച്ചിത്ര സംവിധായകനും അംബാസഡറുമായിരുന്ന സിഡ്നി പോയിറ്റർ( ഫെബ്രുവരി 20, 1927 - ജനുവരി 6, 2022),
********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1066-ൽ ഹരോൾഡ് രണ്ടാമൻ തന്റെ ഭാര്യാസഹോദരനായ എഡ്വേർഡ് ദി കൺഫസറുടെ മരണശേഷം ഇംഗ്ലണ്ടിലെ രാജാവായി.

publive-image

1681 - ചരിത്രത്തിലെ ആദ്യത്തെ റെക്കോർഡ് ബോക്സിംഗ് മത്സരം നടന്നത് അൽബെമാർലെയിലെ രണ്ടാമത്തെ ഡ്യൂക്ക് ക്രിസ്റ്റഫർ മോങ്കിന്റെ ബട്ട്ലറും കശാപ്പുകാരനും തമ്മിൽ ബ്രിട്ടനിലാണ്.

 1791- കൊച്ചി രാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റിന്ത്യാ കമ്പനിയുമായി കരാർ ഉണ്ടാക്കി. publive-image

1838 - അമേരിക്കൻ കണ്ടുപിടുത്തക്കാരായ സാമുവൽ മോഴ്‌സും ആൽഫ്രഡ് വെയിലും തങ്ങളുടെ വിപ്ലവകരമായ ടെലിഗ്രാഫ് യന്ത്രം ആദ്യമായി പ്രദർശിപ്പിച്ചു.

1907 - മറിയ മോണ്ടിസോറി തന്റെ ആദ്യ സ്കൂൾ റോമിൽ തുടങ്ങി.publive-image

1912 -  ജർമ്മൻ ജിയോഫിസിസ്റ്റായ ആൽഫ്രഡ് വെഗെനർ തന്റെ വിവാദമായ കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചു.

1929 - കത്തോലിക്കാ മിഷനറിയായ മദർ തെരേസ പാവപ്പെട്ടവരെ സഹായിക്കാൻ ഇന്ത്യയിലെ കൽക്കട്ടയിലെത്തി

publive-image

1950 - ഫ്രഞ്ച്അധീന പ്രദേശങ്ങളായ പോണ്ടിച്ചേരി, യാനം, മയ്യഴി, കാരയ്ക്കൽ എന്നിവ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

1950 - ഗ്രേറ്റ് ബ്രിട്ടൻ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അംഗീകാരം പ്രഖ്യാപിച്ചു.publive-image

1975 - അമേരിക്കൻ ഗെയിം ഷോ വീൽ ഓഫ് ഫോർച്യൂൺ എൻബിസി-ടിവിയിൽ അരങ്ങേറി

1984 - സോഷ്യലിസ്റ്റ് നേതാവ് ( പിന്നിട് ഇന്ത്യൻ പ്രധാനമന്ത്രി) എസ്. ചന്ദ്രശേഖറിന്റെ കന്യാകുമാരിയിൽ നിന്നും രാജ്ഘട്ടിലേക്കുള്ള 4260 കി മീ പദയാത്ര (ഭാരത യാത്ര) സമാരംഭിച്ചു.publive-image

1989 - ആൻഡമാൻ നിക്കോബാർ ദ്വീപിലെ ബയോ സ്ഥിയർ റിസർവ് നിലവിൽ വന്നു.

1989 - ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്‌വന്ത്‌ സിംഗിനേയും കേഹാർ സിംഗിനേയും ഒരേ ദിവസം വധശിക്ഷയ്ക്ക് വിധിക്കുകയും വധിക്കുകയും ചെയ്തു.

2000 -  പൈറേനിയൻ ഐബെക്സ് വംശനാശം സംഭവിച്ചു.publive-image

2021 -  ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ വാഷിംഗ്ടൺ ഡി.സിയിലെ ക്യാപിറ്റോളിൽ അതിക്രമിച്ച് കയറിയതിന് ശേഷം ഒരു കലാപം സൃഷ്ടിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment