/sathyam/media/media_files/2025/01/14/fxnAEWEQx3dOoSKI3RAG.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 1
പുണർതം / പ്രഥമ
2024, ജനുവരി 14,
ചൊവ്വ
ഇന്ന് മകരസംക്രമം!
*ശബരിമല മകരവിളക്ക്!
*തൈപ്പൊങ്കൽ!
* വിശുദ്ധ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം!
* ഇന്ത്യൻ സേനകളിൽ വിമുക്ത ഭടന്മാരുടെ ദിനം![ 1953 ജനുവരി 14ന് ഫീൽഡ് മാർഷൽ കെ. എം കരിയപ്പ വിരമിച്ച ദിവസത്തിന്റെ ഓർമയ്ക്ക് ! ]/sathyam/media/media_files/2025/01/14/4eaff26b-4a81-406a-87c6-991d720374df.jpeg)
* ഇന്ന് പഞ്ചാബിൽ
* ലോഹ്ഡി അഥവാ ലോഹ്രി ! [തണുപ്പുകാലത്തിന്റെ അവസാനം ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിൽ നടക്കുന്ന ഒരു ഉത്സവമാണ് ലോഹ്ഡി അഥവാ ലോഹ്രി. ചാണകവരളികൾ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാൻ സൂര്യനോട് പ്രാർത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്. സ്ത്രീകൾ ആ തീയിലേക്ക് എള്ളുവിത്തുകൾ എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. തീജ്വാലകൾ ആ പ്രാർത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതൽ സൂര്യൻ ചൂടുള്ള രശ്മികൾ വർഷിക്കുമെന്നുമാണ് വിശ്വാസം. എള്ളും ശർക്കരയും ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുത്തയക്കുന്ന ഒരു ചടങ്ങും ലോഹ്റിയിലുണ്ട്.]
ഇന്ന്
*ആസാമിൽ തുസു പൂജ, മാഘ് ബിഹു,
*ഉത്തർപ്രദേശിൽ കിച്ചേരി,
*ബംഗാളിൽ പൌഷ് സംക്രാന്തി, *ആന്ധ്രാപ്രദേശിൽ പെദ്ദാ പണ്ടുയ,
*ജമ്മു കാശ്മീരിൽ ശിശുർ സംക്രാന്ത് ]
/sathyam/media/media_files/2025/01/14/2d6c42d9-07b2-4e0f-8a50-d57d50bf795a.jpeg)
* അന്താരാഷ്ട്ര പട്ടംപറത്തൽ ദിനം ![International kite day ; ആകാശത്ത് ഉയരുന്ന പട്ടങ്ങൾ, രസകരമായ ഒരു കാഴ്ചയാണ്. 2000 വർഷത്തിലേറെ പഴക്കമുള്ള പട്ടം പറത്തൽ ചൈനയിൽ നിന്നാണ് ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു. പട്ടം പറത്തലിന്റെ ആദ്യ ലിഖിത രേഖ ബിസി 200 മുതൽ കണ്ടെത്തിയിട്ടുണ്ട്. ഒരു ചൈനീസ് ജനറൽ പട്ടം ഉപയോഗിച്ച് താൻ ആക്രമിക്കുന്ന നഗരത്തിന് മുകളിലൂടെ പറത്തി, തന്റെ സൈനികർക്ക് എത്ര ദൂരം തുരങ്കം കുഴിക്കണം എന്ന് അളന്നു എന്ന് ചൈനീസ് ചരിത്രരേഖകളിലുണ്ട്.]
*ലോക ലോജിക് ദിനം! [ഗണിതവും കമ്പ്യൂട്ടിംഗും മുതൽ തത്ത്വചിന്ത വരെ, മനുഷ്യനെ മറ്റ് മിക്ക മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അവൻ്റെ യുക്തിയാണ്. ആ യുക്തിയെക്കുറിച്ചറിയാൻ പരിശീലിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/01/14/0d16cffb-7837-4e22-a02e-2c8a70edad87.jpeg)
*മഹായാന പുതുവർഷം! [ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർക്ക് നവീകരണത്തിൻ്റെ സമയമാണിന്ന്. മഹായാന പുതുവത്സരം, കഴിഞ്ഞ വർഷത്തെ ദുരനുഭവങ്ങളെ അവഗണിയ്ക്കാനും പ്രതീക്ഷയോടെ പുതിയ വർഷത്തിനായി കാത്തിരിക്കാനുമുള്ള സമയമാണ്. ഊഷ്മളമായ പാരമ്പര്യങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണം, ഉത്സവാന്തരീക്ഷം എന്നിവയോടൊപ്പം, പുതു വർഷം നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഒരു സംഭവമാണ്.
* USA; *അംഗീകാര ദിനം ! [Ratification Day ; അമേരിക്കൻ വിപ്ലവയുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടി കോൺഫെഡറേഷൻ കോൺഗ്രസ് അംഗീകരിച്ച ദിവസമാണ് റാറ്റിഫിക്കേഷൻ ഡേ ആയി ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കുകയും ബ്രിട്ടീഷ് കോളനി എന്ന ആ രാജ്യത്തിന്റെ പദവി അവസാനിപ്പിക്കുകയും ചെയ്തതിൻ്റെ അനുസ്മരണ ദിനം കൂടിയാണ് ഇന്ന്.]/sathyam/media/media_files/2025/01/14/9a2145f0-2f9c-4fea-9c71-49a4c5fb266b.jpeg)
* നിങ്ങളുടെ വളർത്തുമൃഗത്തിനെ വസ്ത്രo ധരിപ്പിക്കാൻ ഒരു ദിനം![National Dress Up Your Pet Day
നിങ്ങളുടെ വീട് ക്രമപ്പെടുത്തുവാൻ ഒരു ദിനം ![National Organize Your Home ഡേ ]
*ഉച്ചഭക്ഷണ ദിനത്തിലേക്ക് ഒരു മിഷനറിയെ കൊണ്ടുപോകുന്നതിന് ഉചിതമായ ദിനം ! [Take a Missionary to Lunch ഡേ ;.]
*ദേശീയ ഹോട്ട് പാസ്ട്രാമി സാൻഡ്‌വിച്ച് ദിനം ! [National Hot Pastrami Sandwich Day; ]
* സിസേറിയൻ വിഭാഗം ദിവസം! [Cesarean Section Day - ഒരു സ്ത്രീയ്ക്ക് സാധാരണ പ്രസവിയ്ക്കാൻ കഴിയാതെ വരുമ്പോൾ, സിസേറിയൻ വിഭാഗങ്ങൾ വാഗ്ദാനം ചെയ്യുന്നതുപോലുള്ള ബദൽ പ്രസവ ഓപ്ഷനുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ 200 വർഷമായി ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിച്ച ഈ സുപ്രധാന ശസ്ത്രക്രിയയെക്കുറിച്ചുള്ള അവബോധം വളർത്തുക! ദേശീയ സിസേറിയൻ ദിനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്നെല്ലാം അറിയാൻ, ഒരു ദിനം.]/sathyam/media/media_files/2025/01/14/06ebe4a2-47c8-4380-b2d1-8a89d8c77ef5.jpeg)
* ഉസ്ബക്കിസ്ഥാൻ: മാതൃരാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി പോരാടുന്നവരുടെ ദിനം.!
* ജോർജ്ജിയ: പതാക ദിനം!
* തൈലാൻഡ്: ദേശീയ വന സംരക്ഷണ ദിനം!
* അബ്കാസിയ, ബെർബർ ജനത: പഴയ പുതുവത്സരം!
* മദ്ധ്യകാല ക്രിസ്ത്യാനിറ്റി:കഴുതയുടെ ഉത്സവം! [ഉണ്ണിയേശുവിനേയും കൊണ്ട് മറിയയും ഔസേപ്പും കഴുതപ്പുറത്ത് ഈജിപ്റ്റിലേക്ക് പലായനം നടത്തിയതിൻ്റെ ഓർമ്മക്ക് ഒരു ദിനം]
ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്
"ആളുകൾ മൂന്നു തരമാണ്: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ.''
[ -ലിയനാർഡോ ഡാവിഞ്ചി ]
. ***********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
********
ബാലസാഹിത്യകാരനും നോവലിസ്റ്റും ഡി.സി.ബുക്സിൽ ജനറൽ മാനേജറും ആയിരുന്ന കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായരുടെയും (1944),/sathyam/media/media_files/2025/01/14/6cb93bf8-7d63-4634-9c6d-3e942fb5157e.jpeg)
ചന്ദിഗഡ് പഞ്ചാബി സാഹിത്യ അക്കാദമിയുടെ പ്രസിഡന്റും സാഹിത്യകാരനുമായ സുർജിത് പാതറിന്റെയും (1945),
ശേഖർ കപൂർ സംവിധാനം ചെയ്ത ബൻഡീറ്റ് ക്യൂൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ച് വളരെയധികം ശ്രദ്ധേയയായ ആസാമീസ് നടി സീമ ബിശ്വാസിന്റെയും ( 1965) ,
തന്റെ കഴിവുകൊണ്ട് സ്റ്റേജിലും സ്ക്രീനിലും തിളങ്ങുന്ന ഒരു പ്രശസ്ത അമേരിക്കൻ നടി ആയ ഹോളണ്ട് ടെയ്‌ലറിന്റെയും (1943),
/sathyam/media/media_files/2025/01/14/6b6556b3-581a-4558-a99c-34d8842db56a.jpeg)
"ലിറ്റിൽ ഹൗസ് ഓൺ ദി പ്രേരി" എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ ഒരു പ്രശസ്ത നടനും സംവിധായകനുമായ ജേസൺ ബാറ്റ്മാന്റെയും (1969),
ഐക്കണിക്ക് നിർവാണ ബാൻഡിന്റെ ഡ്രമ്മറായിട്ടായിരുന്നു സംഗീത ലോകത്തെ യാത്ര ആരംഭിക്കുകയും പിന്നീട് ബാൻഡ് പിരിച്ചുവിട്ടതിനുശേഷം, ഫൂ ഫൈറ്റേഴ്‌സ് രൂപീകരിക്കുകയും ചെയ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ ഡേവ് ഗ്രോലിന്റെയും (1969),/sathyam/media/media_files/2025/01/14/0c34b1f3-12a0-482e-b643-c95254da0d27.jpeg)
ഹിപ്-ഹോപ്പ് ലോകത്തെ ട്രെയിൽ ബ്ലേസർ ആയ എൽഎൽ കൂൾ എന്ന് അറിയപ്പെടുന്ന ജെയിംസ് ടോഡ് സ്മിത്തിന്റെയും ( 1968),
സെക്സ്, ലൈസ് ആൻഡ് വീഡിയോടേപ്പ്, ഓഷ്യൻസ് 11, ട്രാഫിക്, മാജിക് മൈക്ക് തുടങ്ങിയ സിനിമകളിലൂടെ വൈദഗ്ധ്യത്തിനും മാറ്റത്തിനും പേരുകേട്ട അമേരിക്കൻ ചലച്ചിത്രകാരൻ സ്റ്റീവൻ ആൻഡ്രൂ സോഡർബർഗിനെയും (1963) ജന്മദിനം!/sathyam/media/media_files/2025/01/14/65decbdd-396a-4b3f-a124-fe6da3be74f5.jpeg)
പിയാനോ ക്യൂന്റെറ്റ് (1907), സ്ട്രിംഗ ക്വാർറ്റെറ്റ് (1911), മാർഗോറ്റ് (1914), ജാർഡിൻ ഡി ഓറിയന്റെ (1923) തുടങ്ങിയ ഒപ്പറകൾ കംപോസ് ചെയ്ത സ്പാനിഷ് സംഗീതരചയിതാവായ ജൊയാക്വിൻ ടുറിനാ (1882 ഡിസംബർ 9-1949 ജനുവരി 14),
കാസബ്ലാങ്ക, ദി മാൾട്ടീസ് ഫാൽക്കൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ , എക്കാലത്തെയും ഏറ്റവും മികച്ച പുരുഷതാരമായി കരുതപ്പെടുന്ന ഹംഫ്രി ബോഗാർട്ട് (ഡിസംബർ 25, 1899 -ജനുവരി 14, 1957),/sathyam/media/media_files/2025/01/14/47e5f182-7dd0-40ce-9ae4-bb36897932ee.jpeg)
'ദ് ഡയറി ഒഫ് അനെയ്സ് നിൻ ' എന്ന പേരിൽ പത്തുവാല്യങ്ങൾ പ്രസിദ്ധീകരിച്ച്, അനുവാചകരെ വളരെയേറെ ആകർഷിച്ച ഫ്രഞ്ച് സാഹിത്യകാരിയായിരുന്ന അനെയ്സ് നിൻ (1908 ഫെബ്രുവരി -1977 ജനുവരി 14 ) ,
കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്ട്രീയ നേതാവും മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രിയുമായിരുന്ന റൊബർട്ട് ആന്റണി ഈഡിൻ(1897 ജൂൺ 12 - 1977 ജനുവരി 14),
ലോജിക്, സെറ്റ് തിയറി എന്നിവയ്ക്ക് ഗണിത ശാസ്ത്രത്തിൽ അടിസ്ഥാനമിട്ട യുക്തിചിന്തകനും ഗണിത ശാസ്ത്രജ്ഞനും തത്ത്വ ശാസ്ത്രജ്ഞനുമായിരുന്ന കുർട്ട് ഗോഡൽ (April 28, 1906- January 14, 1978),/sathyam/media/media_files/2025/01/14/a0ca2ab9-4393-4f52-a893-2976e82ec62c.jpeg)
മക്‌ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാൾഡ് വാങ്ങി, അതിനെ ലോകത്തെ ഏറ്റവും വിജയകരമായ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികളിൽ ഒന്നാക്കി മാറ്റി പേരും പെരുമയും ഉണ്ടാക്കിയ അമേരിക്കൻ വ്യവസായിയും റെസ്റ്റോറേറ്ററുമായ റേ ക്രോക്ക് എന്ന റെയ്മണ്ട് ആൽബർട്ട് ക്രോക്ക്
(ഒക്ടോബർ 5, 1902 - ജനുവരി 14, 1984),
ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ച അർഫാ കരീം രണ്ധവ എന്ന പാകിസ്ഥാനി പെണ്‍കുട്ടി (1995 ഫെബ്രുവരി 2 -2012 ജനുവരി 14 ),/sathyam/media/media_files/2025/01/14/85c2d5f9-c77b-4e94-bee2-44873566b11e.jpeg)
ഡൈ ഹാർഡിലെ ഹാൻസ് ഗ്രുബർ, ഹാരി പോട്ടർ സീരീസിലെ സെവേറസ് സ്നേപ്പ് തുടങ്ങിയ കഥാപാത്രങ്ങളുടെ ആഴത്തിലുള്ള, ' ചിത്രീകരണത്തിന് പേരുകേട്ട ഇംഗ്ലീഷ് നടൻ അലൻ റിക്ക്മാൻ എന്ന അലൻ സിഡ്നി പാട്രിക് റിക്ക്മാൻ (21 ഫെബ്രുവരി 1946 - 14 ജനുവരി 2016),
,*******
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട 'ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരായ പ്രമുഖർ
**********
മാർതോമസ് കുര്യാളശേരി ജ. (1873-1925)
കെ സി പീറ്റര്‍ ജ. (1922 )
ഡി. പങ്കജാക്ഷക്കുറുപ്പ് ജ. (1923- 2004)
ബി.കെ. ശേഖർ ജ. (1960-2011)
ഡാനിയൽ സെൽവരാജ് ജ. (1938-2019)
മഹാശ്വേതാ ദേവി ജ. (1926 -2016)
മാർക് ആന്റണി ജ. (83 ബിസി-31 BC )
ബെനഡിക്റ്റ് അർനോൾഡ് ജ. (1741-1801)
സുൽത്താൻ മെഹമ്മദ് ആറാമൻ ജ.( 1861- 1926,)
ആൽബർട്ട് ഷ്വൈറ്റ്സർ ജ . (1875- 1965)
ജോൺ ഡോസ് പാസോഡ് ജ. (1896)
ആൽഫ്രഡ് ടാർസ്കി ജ. (1901-1983)
തോമസ് വാട്സൺ ജൂനിയർ ജ. (1914-1993)
ഗ്യൂലിയോ ആൻഡ്രിയോട്ടി ജ.(1919- 2013)
യൂക്കിയോ മിഷിമ ജ. (1925-1970)
ജൂലിയൻ ബോണ്ട് ജ. (1940-2015)
റോബ് ഹാൾ ജ. (1961-1996)
/sathyam/media/media_files/2025/01/14/ae70791f-1717-4bfe-811a-c404c1d63d54.jpeg)
നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകിയ ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി (ജനുവരി 14, 1873- ജൂൺ 2, 1925),
ആഫ്രിക്ക, ആഫ്രിക്ക ' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയ കെ സി പീറ്റർ( ജനുവരി 14 ,1922) ,
സാമൂഹിക പ്രവർത്തകനും തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത് ."ഉണ്ടല്ലോ, കൊണ്ടുപോകാം" എന്ന മുദ്രാവാക്യവുമായി അയൽക്കൂട്ടം പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയോടെ അയൽക്കൂട്ടം തുടങ്ങുകയും ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ഉണ്ടാക്കിയ ഡി. പങ്കജാക്ഷ ക്കുറുപ്പ് (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004),/sathyam/media/media_files/2025/01/14/a28db635-6136-464f-a5b7-cd53d0f7855e.jpeg)
വിദ്യാർത്ഥിമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, വൈസ് പ്രസിഡണ്ട്, യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന മീഡിയ സെൽ കൺവീനർ, സംസ്ഥാന വക്താവ്, തിരുവനന്തപുരം എയർപോർട്ട് വികസന അതോറിട്ടി ചെയർമാൻ, കേരള സർവകലാശാല സെനറ്റംഗം, കനറാബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള ബി.കെ. ശേഖർ (1960 ജനുവരി 14 - 2011 ഏപ്രിൽ 20 ),
തമിഴിൽ ഇടതുപക്ഷ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടു ബന്ധപ്പെട്ട് പ്രവർത്തിക്കു ന്ന പ്രശസ്ത സാഹിത്യകാരനായ ഡി എസ് എന്നറിയപ്പെടുന്ന ഡാനിയൽ സെൽവരാജ് (1938 ജനുവരി 14-2019 ഡിസംബർ 20),
/sathyam/media/media_files/2025/01/14/687bb25d-b228-4c02-ac2b-4ed844603c1c.jpeg)
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠവും, പദ്മവിഭൂഷണും, മാഗ്സസെ പുരസ്കാരവും, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേതാ ദേവി (ജനുവരി 14, 1926-2016 ജൂലൈ 28),
റോമൻ രാഷ്ട്രീയക്കാരനും ജൂലിയസ് സീസറിന്റെ സമകാലികനും , സീസറിന്റെ മരണശേഷം ഒക്റ്റാവിയനും, മാർക്കസ് ലെപിഡസുമായി ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ച മാർക്കസ് അന്റോണിയസ് എന്ന മാർക് ആൻ്റണി(14 ജനുവരി 83 ബിസി - 1 ഓഗസ്റ്റ് 30 ബിസി),/sathyam/media/media_files/2025/01/14/59232b3b-2423-4e02-a6d1-bdfe9a18641e.jpeg)
അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഒരു അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനും പിന്നീട് ബ്രിട്ടീഷുകാരുമായി പക്ഷം മാറിയതോടെ പേര് വഞ്ചനയുടെ പര്യായമായ ബെനഡിക്റ്റ് അർനോൾഡ്(14 ജനുവരി 1741 – ജൂൺ 14, 1801)
ഒട്ടോമൻ സാമ്രാജ്യത്തിലെ അവസാനത്തെ സുൽത്താൻ മെഹമ്മദ് ആറാമൻ( ജനുവരി 14, 1861- മെയ് 16, 1926),
ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിൽ 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബഹുമുഖ പ്രതിഭയും എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ആൽബർട്ട് ഷ്വൈറ്റ്സർ ( ജനുവരി 14 1875 - സെപ്റ്റംബർ 4 1965),/sathyam/media/media_files/2025/01/14/930aaf4d-3c12-455e-9581-38dc1d86dec3.jpeg)
തന്റെ കാലത്തെ ഏറ്റവും മഹാനായ സാഹിത്യകാരനായി ഴാങ് പോൾ സാർത്ര് വാഴ്ത്തിയ അമേരിക്കൻ നോവലിസ്റ്റ് ജോൺ ഡോസ് പാസോഡ് ( ഏപ്രിൽ 14 1896-സെപ്റ്റംബർ 28, 1970),
തർക്കശാസ്ത്രത്തിൽ സെമാന്റിക്സ് എന്ന ശാഖക്ക് തുടക്കമിട്ട പോളിഷ്-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും താർക്കികനുമായിരുന്ന ആൽഫ്രഡ് ടാർസ്കി (1901 ജനുവരി 14-1983 ഒക്റ്റോബർ 26),
ഏഴുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റ്യൻ ഡെമോക്രസി പാർട്ടിയുടെ മുഖ്യ രാഷ്ട്രീയ പ്രവർത്തകരിലൊരാളും ഗ്യൂലിയോ ആൻഡ്രിയോട്ടി(14 ജനുവരി 1919 – 6 മേയ് 2013),
ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയ തോമസ് വാട്സൺ ജൂനിയർ ( 1914 ജനുവരി 14- 1993 ഡിസംബർ 31),/sathyam/media/media_files/2025/01/14/ae9c44d3-1dff-455f-93a8-7cd16993c05f.jpeg)
നോവലിസ്റ്റ്, നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, ഉപന്യാസകാരൻ എന്നി നിലകളില്‍ മൂന്നുപ്രാവശ്യം നോബല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട പ്രമുഖ ജാപ്പനീസ് സാഹിത്യകാരന്‍ ' 'യൂക്കിയോ മിഷിമ' എന്ന പേരിലെഴുതിയിരുന്ന കിമികാക ഹിറവോക്ക (ജനുവരി 14, 1925 – നവംബർ 25, 1970),
കറുത്തവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച എൻഎഎസിപി (നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്‌വാൻസ്‌മെന്റ് ഓഫ് കളേഡ് പീപ്പിൾ ) ന്റെ അദ്ധ്യക്ഷനും, കറുത്തവർഗക്കാർക്ക് അമേരിക്കയിൽ പൗരാവകാശങ്ങൾ നേടിക്കൊടുത്ത അറുപതുകളിലെ വിദ്യാർഥിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ ജൂലിയൻ ബോണ്ട് (1940 ജനുവരി 14-2015 ഓഗസ്റ്റ് 15 ),/sathyam/media/media_files/2025/01/14/77a6bb8a-7944-45bc-88b2-d27678b79151.jpeg)
അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെങ്കിലും 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞ ന്യൂസീലൻഡിൽ നിന്നുള്ള പർവ്വതാരോഹകനായിരുന്ന റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ ( 14 ജനുവരി 1961 -11 മേയ് 1996)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
എം ആര്‍ ബാലകൃഷ്ണ വാര്യര്‍ മ. (1960)
ഗുരു മാണിമാധചാക്യാർ മ. (1899- 1990)
ടി.എച്ച്. മുസ്തഫ മ. ( 1941-2024)
ലെനിൻ രാജേന്ദ്രൻ. മ.(1951- 2019 )
കെ.കെ.രാമചന്ദ്രൻ നായർ മ. (1953-2018)
സുർജിത് സിങ് ബർണാല മ. (1925-2017)
ടിവി രാജേശ്വർ മ. (1926 - 2018 )
എഡ്മണ്ട് ഹാലി മ. (1656-1742)
അഗസ്റ്റേ ഡൊമിനിക് ആംഗ്ര മ. (1780-1867)
ലൂയി കാരൾ മ. (1832-1898)
ജൊയാക്വിൻ ടുറിനാ മ. (1882-1949)
ഹംഫ്രി ബോഗാർട്ട് മ. (1899-1957)
അനെയ്സ് നിൻ മ. (1903-1977)
റൊബർട്ട് ഈഡിൻ മ. (1897-1977 )
കുർട്ട് ഗോഡൽ മ. (1906-1978)
റേ ക്രോക്ക് മ. (1902 -1984).
അർഫാ കരീം മ. (1995-2012 )
അലൻ റിക്ക്മാൻ മ. (1946 -2016)/sathyam/media/media_files/2025/01/14/8862e56b-709e-4dc4-8a04-db8b86cae73d.jpeg)
കേരളത്തിന്റെ ഭൂതകാലത്തെപ്പറ്റി ഗവേഷണം നടത്തിയവരിൽ പ്രമുഖനും പ്രബന്ധ മഞ്ജരി എന്നചരിത്ര പുസ്തകം രചിക്കുകയും ചെയ്ത എം ആര്‍ ബാലകൃഷ്ണ വാര്യർ ( നവംബർ 22,1896- ജനുവരി 14,1960) ,
മഹാനായ ചാക്യാർകൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനും പണ്ഡിതനുമായിരുന്ന ഗുരു മാണി മാധവചാക്യാർ ( 1899 ഫെബ്രുവരി 14, - 1990 ജനുവരി 14) ,
സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി, കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ടി.എച്ച്.മുസ്തഫ (ഡിസംബർ 7, 1941-2024, ജനുവരി 14, )
ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം നൽകിയ മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തുമായിരുന്ന ലെനിൻ രാജേന്ദ്രൻ.(1951- 2019 ജനുവരി 14)/sathyam/media/media_files/2025/01/14/ec0fce2c-d87c-4e0f-b347-0cfb16741bcb.jpeg)
സി.പി.എം. ഏരിയ സെക്രട്ടറി, തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർമാൻ, ബാർ കൗൺസിൽ പ്രസിഡന്റ് എന്നി നിലകളിൽ സേവനമനുഷ്ഠിച്ച കമ്യൂണിസ്റ്റ് നേതാവും ചെങ്ങന്നൂർ നിയമസംഭാംഗവും ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ (1952 ഡിസംബർ 1- 2018 ജനുവരി 14),
ആറ് തവണ പഞ്ചാബ് നിയമസഭാംഗം, അഞ്ച് സംസ്ഥാനങ്ങളുടെ ഗവർണർ, മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന ശിരോമണി അകാലിദൾ പാർട്ടി നേതാവായിരുന്ന സുർജിത്ത് സിംഗ് ബർണാല(1925 ഒക്ടോബർ 21 - ജനുവരി 14, 2017),
ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ മേധാവിയും സിക്കിം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന 2012 ലെ പത്മവിഭൂഷൺ ജേതാവുമായ ടിവി രാജേശ്വർ(1926 ഓഗസ്റ്റ് 28, - 14 ജനുവരി 2018 )
/sathyam/media/media_files/2025/01/14/f85be63a-4a49-4f07-901f-1171e29aa82f.jpeg)
ന്യൂട്ടന്റെ ചലനനിയമങ്ങൾ ഉപയോഗിച്ച് ധൂമകേതുക്കളുടെ ആനുകാലികത കണക്കാക്കിയ ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ എഡ്മണ്ട് ഹാലി (നവംബർ 1656 – 14 ജനുവരി 1742),
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിൽ ഒരാളായി കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന അഗസ്റ്റേ ഡൊമിനിക് ആംഗ്രെ
( ഓഗസ്റ്റ് 29 1780 - ജനുവരി 14 1867),
ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് , ത്രൂ ദ് ലുക്കിങ് ഗ്ലാസ് , ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് , ദ് നഴ്സറി ആലിസ് തുടങ്ങിയ എല്ലാക്കാലത്തും എല്ലാ ദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന കഥകള്‍ രചിച്ച ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എന്ന ലൂയി കാരോൾ (Lewis Carrol) (1832 ജനുവരി 27 - 1898 ജനുവരി 14 ),/sathyam/media/media_files/2025/01/14/dfddb248-cef5-4eb9-9d75-b6c5bce6a12e.jpeg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1539 - സ്പെയിൻ ക്യൂബ കീഴടക്കി.
1641 - ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തെക്കുകിഴക്കൻ ഏഷ്യയിലെ മലാക്ക നഗരം കീഴടക്കി.
1761 - മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ അഹമ്മദ് ഷാ അബ്ദാലിയുടെ അധിനിവേശ സൈന്യത്താൽ ഇന്ത്യയിലെ മറാഠാ സാമ്രാജ്യം പരാജയപ്പെട്ടു.
1794 - ലോകത്തിലെ ആദ്യ സിസേറിയൻ ഓപ്പറേഷൻ ഡോ ജോസ് ബെനറ്റ് സ്വന്തം ഭാര്യയിൽ പരീക്ഷിച്ചു വിജയിച്ചു./sathyam/media/media_files/2025/01/14/d98833e4-5934-4187-bde6-8f0726afc7aa.jpeg)
1898 - ഓസിസ് ക്രിക്കറ്ററായ Joe Dasling ടെസ്റ്റ് ക്രിക്കറ്റിൽ ഗാലറിക്ക് പുറത്ത് സിക്സറടിക്കുന്ന ആദ്യ ക്രിക്കറ്ററായി.
1907 - ജമൈക്കയിലെ കിംഗ്സ്റ്റണിൽ ഉണ്ടായ ഭൂകമ്പത്തിൽ 1000-ത്തിലധികം പേർ മരിച്ചു.
1911 - റോൾഡ് ആമുണ്ട്സെന്റെ ദക്ഷിണധ്രുവ പര്യവേഷണം റോസ് ഐസ് ഷെൽഫിന്റെ കിഴക്കൻ അറ്റത്ത് കരകയറി .
1914 - തൃപ്പൂണിത്തുറ സംസ്കൃത കോളേജിനു തുടക്കം.
1943 - വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്, മറ്റ് സഖ്യകക്ഷി നേതാക്കൾ എന്നിവർ രണ്ടാം ലോകമഹായുദ്ധം ചർച്ച ചെയ്യുന്നതിനായി കാസബ്ലാങ്ക സമ്മേളനം ആരംഭിച്ചു./sathyam/media/media_files/2025/01/14/fbaa21e3-c15a-4488-94bf-a112b28b4057.jpeg)
1949 - ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം പെൻറഗണിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
1953 - ജനുവരി 14ന് കരസേനമേധാവി ഫീൽഡ് മാർഷൽ കെ. എം കരിയപ്പ വിരമിച്ചു. ഈ ദിനം വിമുക്ത ഭടന്മാരുടെ ദിനമായി ആചരിക്കുന്നു.
1953 - ജോസിപ് ബ്രോസ് ടിറ്റോ യുഗോസ്ലാവിയയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1961 - സെർലീന ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചു.
1969 - ദക്ഷിണേന്ത്യൻ സംസ്ഥാനമായ മദ്രാസ്, മുഖ്യമന്ത്രി അണ്ണാ ദുരയ് യുടെ നേതൃത്വത്തിൽ തമിഴ്നാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
1970 - മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി./sathyam/media/media_files/2025/01/14/b625d46d-6219-4b58-bc6c-f703a631954d.jpeg)
1973 - അമേരിക്കൻ റോക്ക് ആൻഡ് റോൾ സ്റ്റാർ എൽവിസ് പ്രെസ്ലിയുടെ "അലോഹ ഫ്രം ഹവായ്" എന്ന കച്ചേരി ഉപഗ്രഹം വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പ്രക്ഷേപണം എന്ന റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
1978 - ഐക്കണിക്ക് ബ്രിട്ടീഷ് പങ്ക് റോക്ക് ബാൻഡ് സെക്സ് പിസ്റ്റൾസ് അവരുടെ വേർപിരിയലിന് മുമ്പ് അവരുടെ അവസാന കച്ചേരി നടത്തി.
2005 - ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി./sathyam/media/media_files/2025/01/14/cb1d6676-9ed8-4c1d-a5a4-c44edea1a121.jpeg)
1993 - പോളണ്ടിലെ ഏറ്റവും മോശമായ സമാധാനകാല സമുദ്ര ദുരന്തത്തിൽ, MS ജാൻ ഹെവെലിയസ് എന്ന കടത്തുവള്ളം റൂഗൻ തീരത്ത് മുങ്ങി, 55 യാത്രക്കാരെയും ജീവനക്കാരെയും മുക്കി; ഒമ്പത് ക്രൂ അംഗങ്ങൾ രക്ഷപ്പെട്ടു.
1995 - സൂപ്പർ മിഡിൽവെയ്റ്റ് പോരാട്ടത്തിൽ പനമാനിയൻ ബോക്സിംഗ് ഇതിഹാസം റോബർട്ടോ ഡുറാൻ വിന്നി പാസിയൻസ ആധിപത്യം സ്ഥാപിച്ചു.
2004 - റിപ്പബ്ലിക് ഓഫ് ജോർജിയയുടെ ദേശീയ പതാക , " അഞ്ച് ക്രോസ് ഫ്ലാഗ് " എന്ന് വിളിക്കപ്പെടുന്ന , ഏകദേശം 500 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക ഉപയോഗത്തിലേക്ക് പുനഃസ്ഥാപിച്ചു./sathyam/media/media_files/2025/01/14/cc2a8dcc-e2e8-4e5c-bd8a-6d21e94d24d6.jpeg)
2005 - കാസിനി-ഹ്യൂജൻസ് പേടകം ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ഇറങ്ങി, ആദ്യമായി ഒരു ബഹിരാകാശ പേടകം സൗരയൂഥത്തിലെ ഒരു ഗ്രഹ ഉപരിതലത്തിൽ ഇറങ്ങി.
2007 - സുപ്രീം കോടതിയിൽ ആദ്യമായി ഒരു മലയാളി (ജ. കെ.ജി. ബാലകൃഷ്ണൻ ) ചീഫ് ജസ്റ്റിസായി അധികാരമേറ്റു.
2010 - യെമൻ ഭീകര സംഘടനയായ അൽ-ഖ്വയ്ദയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു .
2011 - അറബ് വസന്തത്തിന് തുടക്കമിട്ട ജാസ്മിൻ പ്രതിഷേധത്തെ തുടർന്ന് ടുണീഷ്യയുടെ പ്രസിഡന്റ് സൈൻ എൽ അബിദീൻ ബെൻ അലി രാജിവച്ചു. /sathyam/media/media_files/2025/01/14/b973ac8e-4cd3-4b9a-9004-f3b34ee60f4a.jpeg)
2019 - ഇറാനിലെ അൽബോർസ് പ്രവിശ്യയിലെ കരാജിന് സമീപമുള്ള ഫാത്ത് എയർ ബേസിൽ സാഹ എയർലൈൻസിന്റെ ബോയിംഗ് 707 തകർന്ന് 15 പേർ മരിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us