/sathyam/media/media_files/2025/04/01/EL1jBpkY0bA0OWbGGzbb.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മീനം 18
ഭരണി / ചതുർത്ഥി
2025, ഏപ്രിൽ1,
ചൊവ്വ
മീനഭരണി
ഇന്ന്;
*ലോക വിഡ്ഡിദിനം !April Fools’ Day ; വിഡ്ഢികൾക്കും വിഡ്ഢിത്തങ്ങൾക്കും മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതിന്നും ഒരുദിനം.എന്നാൽ എങ്ങനെയാണ് ഏപ്രിൽ ഫൂൾസ് ദിനം ഉണ്ടായത്? ഇതിനെ കുറിച്ച് ഒരുപാട് ഊഹങ്ങളുണ്ട്. അതുവരെ ഏഷ്യയിലും അതുവഴി യൂറോപ്പിലും പ്രചാരത്തിൽ ഉണ്ടായിരുന്ന ഏപ്രിൽ 1 ന് പുതുവർഷമായി കണ്ട് ആചരിച്ചിരുന്ന ജൂലിയൻ കലണ്ടറിൽ നിന്ന് ജനുവരി 1 ന് പുതുവർഷമായി കണ്ട് ഇന്നും ആചരിച്ചു വരുന്ന ഗ്രിഗോറിയൻ കലണ്ടറിലേക്ക്
1852 ൽ ഫ്രാൻസ് മാറിയതു മുതലാണ് ഏപ്രിൽ 1 നെ വിഡ്ഢികളുടെ ദിനമായി കൊണ്ടാടപ്പെട്ടു വരുന്നത്. കാലം മാറുന്നതിനനുസരിച്ച് പഴയ ആചാരത്തെ മുറുകെ പിടിച്ച് ജീവിയ്ക്കുന്നവരെ വിഡ്ഢി എന്നു വിളിയ്ക്കാനും അവരെ കളിയാക്കാനും വേണ്ടി ഉണ്ടാക്കിയതാണ് ഈ ദിനം എന്നതാണ് ഇതിൽ പ്രബലമായ ഒരു ഊഹം.]
* തൊഴിലിടങ്ങളിലെ തമാശ ദിനം![ International Fun at Work Day ; ഓഫീസ് തമാശകൾ മുതൽ ടീം ഔട്ടിംഗുകൾ വരെ, നിങ്ങളുടെ ദിവസത്തിൽ ചില വിനോദങ്ങൾ കുത്തിവയ്ക്കുന്നത് സർഗ്ഗാത്മകതയും ഉൽപ്പാദനക്ഷമതയും മനോവീര്യവും വർദ്ധിപ്പിക്കും.]
* ആരോഗ്യ സമന്വയ ദിനം![ Harmonize Your Health Day ; ശരീരത്തിനും മനസ്സിനും ആത്മാവിനുമിടയിൽ യോജിപ്പുള്ള ജീവിതം ഉറപ്പാക്കുന്ന, ചൈതന്യത്തെ, ഘടകങ്ങളെ തിരഞ്ഞെടുത്ത് ക്ഷേമത്തെ സന്തുലിതമാക്കുന്നു.]
*ഫോസിൽ (അശ്മകം) ഫൂൾസ് ഡേ! [ Fossil Fools Day ; പുനരുപയോഗ ഊർജ്ജ സ്രോതസുകളെ പറ്റി ബോധവൽക്കരണം നടത്താൻ ഒരു ദിനം]
*വായന തമാശയുള്ള ദിവസമാണ് ![Reading Is Funny Day; കടങ്കഥകൾ, തമാശകൾ, ഹാസ്യങ്ങൾ എന്നിവയുടെ പുസ്‌തകങ്ങൾ വായിക്കുന്നതിലൂടെ, വീഡിയോ ഗെയിമുകൾ, ടിവി അല്ലെങ്കിൽ ഇൻ്റർനെറ്റ് എന്നിവ പോലെ വായന എങ്ങനെ രസകരവും രസകരവുമാകുമെന്ന് (അല്ലെങ്കിൽ) കാണാൻ കുട്ടികളെ സഹായിക്കുക]
*ദേശീയ ഒരു സെൻ്റ് ദിനം ![National One Cent Day; ഏറ്റവും ചെറിയ മൂല്യമുള്ള യുഎസ് നാണയത്തിൻ്റെ ചരിത്രം പര്യവേക്ഷണം ചെയ്യുക, 1793-ൽ അതിൻ്റെ ഉത്ഭവം മുതൽ ഇന്ന് ദേശീയ ഒരു സെൻ്റ് ദിനത്തിൽ നാം തിരിച്ചറിയുന്ന എബ്രഹാം ലിങ്കൻ്റെ ചിത്രം വരെ.]
*ദേശീയ സോർഡോഗ് ബ്രെഡ് ഡേ ![National Sourdough Bread Day; ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുളിപ്പുള്ള ബ്രെഡുകളിലൊന്നായി ഏപ്രിൽ 1-ന് ദേശീയ സോർഡോഫ് ബ്രെഡ് ദിനം ആചരിക്കുന്നു]
*അന്താരാഷ്ട്ര ടാറ്റിംഗ് ദിനം![സങ്കീർണ്ണമായ കെട്ടുകളും ലൂപ്പുകളും ഉൾപ്പെടുന്ന ലെയ്‌സ് നിർമ്മാണത്തിന്റെ സൂക്ഷ്മമായ ഒരു രൂപമായ ടാറ്റിംഗ് കലയെ അന്താരാഷ്ട്ര ടാറ്റിംഗ് ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ടാറ്റിംഗ് പ്രേമികൾ അവരുടെ അഭിനിവേശം പങ്കിടാനും, അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും, പുതിയ ആളുകളെ ഈ കരകൗശലത്തിലേക്ക് പരിചയപ്പെടുത്താനും ഒത്തുചേരുന്നു. ]
*രസകരമായ ദിവസം ![Fun Day ;നിങ്ങൾക്ക് സന്തോഷവും ആനന്ദവും നൽകുന്ന എന്തെങ്കിലും ചെയ്‌ത് ചിരിക്കാനും കളിക്കാനും ദൈനംദിന ജീവിതത്തിലെ അതിവേഗ സമ്മർദ്ദത്തിൽ നിന്ന് വിശ്രമിക്കാനും കുറച്ച് സമയം കണ്ടെത്തുക.]
*ടേക്ക് ഡൗൺ ടുബാക്കോ ദേശീയ പ്രവർത്തന ദിനം ![പുകയിലയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നത് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കുന്നു, അറിവ് ശാക്തീകരണത്തിലൂടെ ആസക്തി നിറഞ്ഞ കെണികളിൽ നിന്ന് ഭാവിയെ സംരക്ഷിക്കുന്നു. ]
*സാം പ്രവർത്തന ദിനം![ലൈംഗിക അതിക്രമങ്ങളും ദുരുപയോഗങ്ങളും ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വ്യാപകമായ പ്രശ്‌നങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്താനും SAAM പ്രവർത്തന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിലൂടെ ഭാവിയിൽ മാറ്റമുണ്ടാക്കാനുമുള്ള സമയമാണിത്! ]
*ഇറാൻ: ഇസ്ലാമിക് റിപ്പബ്ലിക് ദിനം !
*തൈലാൻഡ്: സിവിൽ സർവീസസ് ഡേ !
* സൈപ്രസ്: ദേശീയ ദിനം !
* ടാൻസാനിയ: ആർബർ ഡേ (മരം നടൽ ദിനം) !
* ഭക്ഷണ യോഗ്യമായ പുസ്തകങ്ങളുടെ ലോക ദിനം !
* അസീരിയ : ഖാബ് നിസാൻ (പുതുവത്സരദിനം)!
- ഒഡിഷ : ഒഡീഷ ഡേ !
ഇന്നത്തെ മൊഴിമുത്ത് ്്്്്്്്്്്്്്്്്്്്്‌്‌്
''ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്‍
ഇഹപര സുകൃതം ഏകിടും ആര്‍ക്കും
ഇത് സംസാര വിമോചന മാര്‍ഗ്ഗം
കണ്ണില്‍ കാണ്മതു കളിയായ് മറയും
കാണാത്തത് നാം എങ്ങനെ അറിയും
ഒന്ന് നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാ നാടകരംഗം
പത്തു ലഭിച്ചാല്‍ നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാന്‍ മോഹം
ആയിരമോ പതിനായിരം ആകണം
ആശയ്ക്കുലകിതില്‍ അളവുണ്ടാമോ
കിട്ടും വകയില്‍ തൃപ്തിയെഴാതെ
കിട്ടാത്തതിനായ് കൈ നീട്ടാതെ
കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം
കര്‍മ്മഫലം തരും ഈശ്വരനല്ലോ''.
[-തിരുനയിനാർകുറിച്ചി മാധവൻ നായർ]
*************
ഇന്നത്തെ പിറന്നാളുകാർ
**********
'ഏഴുനിലപ്പന്തൽ' ദേവദാസി, ഇന്ദ്രിയം, കാക്കിനക്ഷത്രം 'ജോക്കര്‍' തുടങി മുപ്പതിലധികം ചിത്രങ്ങളിൽ ഉപനായക, വില്ലൻ, നായക വേഷങ്ങൾ ചെയ്തിട്ടുള്ള മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത നടൻ നിശാന്ത് സാഗറിന്റേയും (1980),
ആദ്യ നോവലായ 'ഡിക്ക്' ഡി സി ബുക്ക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് ഇടശ്ശേരി അവാര്‍ഡ്, അങ്കണം, ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, പ്രൊഫ വി രമേഷ് ചന്ദ്രന്‍ കഥാപുരസ്‌ക്കാരം എന്നിവ നേടിയിറ്റ്റ്റുള്ള എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശ്‌സതനായ സുസ്‌മേഷ് ചന്ദ്രോത്തിന്റേയും (1977),
പ്രമുഖ മാധ്യമപ്രവർത്തകനും കേരള മീഡിയ അക്കാദമി അംഗവും സത്യം ഓൺലൈൻ എഡിറ്ററുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്റെയും (1972),
ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷനും, നയതന്ത്രജ്ഞനും, പണ്ഡിതനും, അലീഗഢ് സർവകലാശാലയുടെ മുൻ വൈസ്-ചാൻസലറും ഭാരതത്തിന്റെ മുൻ ഉപരാഷ്ട്രപതിയും ആയിരുന്ന മുഹമ്മദ് ഹമീദ് അൻസാരിയുടെയും (1937),
മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമനും ലോകത്തിലെ ഏറ്റവും സമ്പന്നരിൽ 219 സ്ഥാനവും ഉള്ള " എ.കെ " എന്ന വിളിപ്പേരുള്ള മലേഷ്യൻ വ്യവസായി ടാറ്റാപരാനന്ദം അനന്തകൃഷ്ണന്റെയും (1938),
വലം കൈയ്യൻ ഓപ്പണർ ബാറ്റ്സ്മാൻ ആയ ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ മുരളി വിജയ് യുടെയും (1984),
ഭാരത ഫുട്ബാൾ റ്റീമിന്റെയും കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇന്ത്യൻ സൂപ്പർ റ്റീമിന്റെയും മദ്ധ്യനിരതാരമായ സഹൽ അബ്ദുൾ സമദിന്റെയും (1997),ജന്മദിനം.!
ഇന്ന് പിറന്നാൾ ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രിയങ്കരരായ പൂർവ്വികരിൽ ചിലർ
**********
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ ജ. (1910-1984 )
പ്രൊഫസർ ഹൈമവതി തായാട്ട് ജ. (1925-2007 )
തെങ്ങമം ബാലകൃഷ്ണൻ ജ. (1927-2013)
ഗുരു തേഗ് ബഹാദൂർ സിംഗ് ജ. (1621-1675)
ടി.കെ. ഗോവിന്ദറാവു ജ. (1929-2011)
ഡോ ഹെഡ്ഗേവാർ ജ. (1889-1940).
അജിത് വഡേക്കർ ജ. (1941-2018)
തരുൺ ഗൊഗൊയ് ജ. (1936-2020)
മിലൻ കുന്ദേര ജ. (1929-2023)
വില്ല്യം ഹാർവി ജ. (1578-1657 )
ബിസ് മാർക്ക് ജ. (1815 -1898)
തൊഷീരോ മിഫൂൻ ജ. (1920-1997)
വങ്കാരി മാത്തായി ജ ( 1940 – 2011)
സിബിസിഐ പ്രസിഡൻറ്റും ,കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ ജോസഫ് പറേക്കാട്ടിലിൽ ( 1910-1984 ഫെബ്റുവരി 20),
വിവിധ കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം തലശ്ശേരി ഗവ. ബി.എഡ്. കോളേജില്‍ നിന്ന് മലയാളവിഭാഗം മേധാവിയാകുകയും പിന്നീട് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകുകയും , പേരില്ലാത്ത പ്രേതം, വിവര്‍ത്തനഗ്രന്ഥമായ ഇരുട്ടിന്‍റെ ആത്മാവ് എന്നീ പുസ്തകങ്ങള്‍ രചിക്കുകയും , ഇടതുപക്ഷചിന്തകനും സാഹിത്യ വിമര്‍ശകനുമായ തായാട്ട് ശങ്കരന്‍റെ ഭാര്യയും ആയിരുന്ന പ്രൊഫസർ ഹൈമവതി തായാട്ട് ( 1925 ഏപ്രില്‍ 1-2007 )
കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നാലാം കേരള നിയമ സഭയിൽ സി പി ഐ യെ പ്രതിനിധീകരിച്ച പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന തെങ്ങമം ബാലകൃഷ്ണൻ (01 ഏപ്രിൽ 1927 -03 ജൂലൈ 2013),
ചക്രവർത്തിക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം തടങ്കലിലാക്കപ്പെടുകയും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പീഡനങ്ങൾക്കിരയായ ശേഷം ഡൽഹിയിൽ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത സിക്ക് മതത്തിന്റെ ഒൻപതാം ഗുരു തേജ് ബഹാദൂർ സിങ്ങ് സാഹബ് (ഏപ്രിൽ 1, 1621- 11 നവംബർ 1675)
ആകാശവാണി ഡൽഹി നിലയത്തിൽ ചീഫ് പ്രൊഡ്യൂസറായും മദ്രാസ് നിലത്തിൽ പ്രൊഡ്യൂസറായും പ്രവർത്തിക്കുകയും, ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികളെല്ലാം സമാഹരിച്ച് അതിന്റെ അർത്ഥത്തോടുകൂടി ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുകയും, സ്വാതിതിരുനാളിന്റെ നാനൂറോളം കൃതികളും സംഗീത ലോകത്തിനായി തയ്യാറാക്കുകയും കർണാടക സംഗീതം അതിന്റെ സാഹിത്യം മനസ്സിലാക്കി പാടുവാൻ വേണ്ടി ഗാനമന്ദിർ എന്ന ട്രസ്റ്റിനും രൂപം നൽകുകയും ചെയ്ത ആദ്യ മലയാളി ചലച്ചിത്രപിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനും ആയിരുന്ന ടി.കെ. ഗോവിന്ദറാവു (1 ഏപ്രിൽ 1929 - 17 സെപ്റ്റംബർ 2011),
ഭാരതീയ ദർശനങ്ങളിലും, ജീവിത മൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ ആർ.എസ്.എസ്. എന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് സ്ഥാപിച്ച ആദ്യത്തെ സർസംഘചാലകൻ ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ കേശവ ബലിറാം ഹെഡ്ഗേവാർ (ഏപ്രിൽ 1, 1889 – ജൂൺ 21, 1940).
മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന അജിത് വഡേക്കറെയും (1941- 2018)
അസമിലെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായിരുന്നു തരുൺ കുമാർ ഗൊഗൊയി എന്ന തരുൺ ഗൊഗൊയി ( 1936 ഏപ്രിൽ 1, 2020 നവംബർ 23 ),
ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ, പക്ഷേ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും 1981-ൽ ഫ്രഞ്ച് പൗരത്വം നേടുകയും ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിക്കുകയും 'ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക്' തുടങ്ങിയ കൃതികളിലൂടെ പ്രശസ്തി നേടുകയും ചെയ്ത മിലാൻ കുന്ദേരയേയും (Milan Kundera) ( 1 ഏപ്രിൽ 1929 – 11 ജൂലൈ 2023),
ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനും, രക്തചംക്രമണം കണ്ടുപിടിക്കുകയും , ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള ഒരു പുസ്തകം ലാറ്റിൻ ഭാഷയിലെഴുതുകയും, ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി 'പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം എഴുതുകയും ചെയ്ത ഇംഗ്ലിഷ് വൈദ്യ ശാസ്ത്രജ്ഞൻ വില്ല്യം ഹാർവി(1 ഏപ്രിൽ 1578 -1657 ജൂൺ 3 ),
പ്രഷ്യയുടെപ്രധാനമന്ത്രിയും, ജർമ്മനിയുടെ ഏകീകരണം നടപ്പിലാക്കുകയും, വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ ചാൻസലറും, ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആകുകയും, "ഇരുമ്പ് ചാൻസലർ" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്- ഷൂൻഹൌസെൻ എന്ന ബിസ്മാർക്ക് (ഏപ്രിൽ 1, 1815 – ജൂലൈ 30 1898),
ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വരികയും വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജപ്പാൻകാരനായ ചലച്ചിത്രനടൻ തൊഷീരോ മിഫൂ നിൻ
ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997),
പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ഗ്രീൻ ബെൽറ്റ് എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയും സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും, മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതി വിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, എന്നി നിലകളിൽ പ്രസിദ്ധ ആയ കെനിയൻ നേതാവ് വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ് (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011)
ഇന്നത്തെ സ്മരണ !!
്്്്്്്്്്്്്്്്്്്
തിരുനയിനാർകുറിച്ചി മാധവൻ നായർ മ (1913-1965)
എം.എം. മത്തായി മ. (1914-1997)
ലാറി ബേക്കർ മ. (1917- 2007)
സി. ശരത്ചന്ദ്രൻ മ. (1958-2010)
കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ മ. (1927-2011)
ഭാരതീദാസൻ മ. (1891-1964)
അഗ്നിയ ബാർട്ടോ മ. (1906-1981)
യേവ്ജനി യേവ് തുഷെങ്കോ മ. (1933-2017)
കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നി നിലകളില്‍ മാത്രമല്ല, ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ , ആത്മവിദ്യാലയമേ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്ന തിരുനയിനാർകുറിച്ചി മാധവൻ നായർ (1913മാർച്ച് 16-1965_ഏപ്രിൽ 1),
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന എം.എം. മത്തായി(24 ഏപ്രിൽ 1914 - ഏപ്രിൽ 1, 1997),
ചെലവു കുറഞ്ഞ വീട്“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയും കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇന്ഗ്ലീഷുകാരനും കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റുകയും ചെയ്ത ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ( 1917മാർച്ച് 2 - 2007ഏപ്രിൽ 1),
കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ ആക്ടിവിസ്റ്റുമായിരുന്ന സി. ശരത്ചന്ദ്രൻ (ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010),
എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ്പും, സീറോ മലബാർ കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പും ആയിരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ (1927 മേയ് 29 - 2011ഏപ്രിൽ 1),
തമിഴ് സാഹിത്യത്തിൽ കാല്പനിക കവിതയുടെ യുഗത്തിന് അടിസ്ഥാനമിടുകയും, ദേശീയബോധം വളർത്തുന്ന, അസമത്വത്തെയും അനീതിയേയും എതിർക്കുന്ന , കവിതകൾ എഴുതിയ ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തനും പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്ത കനകസുബ്ബുരത്തിനം എന്ന ഭാരതീദാസൻ (ഏപ്രിൽ 29, 1891 - ഏപ്രിൽ 1, 1964) ,
സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ച് കവിതകൾ രചിച്ച സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആയിരുന്ന അഗ്നിയ ബാർട്ടോ (17ഫെബ്രുവരി 1906- ഏപ്രിൽ 1, 1981 ) ,
ഒരു സോവിയറ്റ്, റഷ്യൻ കവി നോവലിസ്റ്റ്, ഉപന്യാസകാരൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, പ്രസാധകൻ, നടൻ, എഡിറ്റർ, യൂണിവേഴ്‌സിറ്റി പ്രൊഫസർ, നിരവധി സിനിമകളുടെ സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന യേവ്ജനി യേവ് തുഷെങ്കോ (Evgeny Aleksandrovich Yevtushenko (18 ജൂലൈ 1933 - 1 ഏപ്രിൽ 2017),
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്്്്
1826 - സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി.
1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ.
1946 - മലേഷ്യയുടെ മുൻരൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു.
1948 - ഫറവോ ദ്വീപുകൾഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി.
1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി.
1958 - എറണാകുളം ജില്ല രൂപവത്കരിച്ചു.
1965 - കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി.
1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു.
1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു.
1979 - ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി.
1996 - കേരളത്തിൽ ചാരായം നിരോധിച്ചു.
2001 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി.
2004 - ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജിമെയിൽ പുറത്തിറക്കി
2006 - യുണൈറ്റഡ് കിംഗ്ഡം ഗവൺമെൻ്റിൻ്റെ സീരിയസ് ഓർഗനൈസ്ഡ് ക്രൈം ഏജൻസി (SOCA) നടപ്പിലാക്കി, എന്നാൽ പിന്നീട് 2013 ഒക്ടോബർ 7-ന് നാഷണൽ ക്രൈം ഏജൻസിയിൽ ലയിച്ചു .
2011 - ഖുറാൻ കത്തിച്ചതിനെതിരായ പ്രതിഷേധം അക്രമാസക്തമായി, അഫ്ഗാനിസ്ഥാനിലെ മസാർ-ഇ-ഷെരീഫിൽ ഒരു ജനക്കൂട്ടം ഐക്യരാഷ്ട്രസഭയുടെ കോമ്പൗണ്ടിൽ ആക്രമണം നടത്തി , എട്ട് വിദേശ തൊഴിലാളികൾ ഉൾപ്പെടെ പതിമൂന്ന് പേരുടെ മരണത്തിന് കാരണമായി.
2016 - 2016 നഗോർണോ-കറാബാഖ് സംഘർഷം നാഗോർണോ-കറാബാക്ക് കോൺടാക്റ്റ് ലൈനിലൂടെ ആരംഭിക്കുന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya