/sathyam/media/media_files/ZGAA5Fo0e1JrrspdZNDo.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊലവർഷം1200
കന്നി 28
ചതയം / ദ്വാദശി
2024 ഒക്ടോബര്‍ 14,
തിങ്കളാഴ്ച
ഇന്ന്;
*അന്താരാഷ്ട്ര ഇ-മാലിന്യ ദിനം! [ഇ-മാലിന്യം ഉണ്ടാവുന്നത് പഴയതോ തകർന്നതോ ഉപയോഗശൂന്യമായതോ ആയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിശിപ്പിയ്ക്കാനാവാതെ കിടക്കുന്നതു കൊണ്ടാണ്. ടെലിവിഷനുകൾ, കംപ്യൂട്ടറുകൾ, ടേപ്പ് പ്ലെയറുകൾ, പ്രിൻ്ററുകൾ, വിസിആർ, ഗെയിം കൺസോളുകൾ തുടങ്ങി നിരവധി ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ വർഷങ്ങളോളം ആരുടെയെങ്കിലും ബേസ്‌മെൻ്റിലോ ഗാരേജിലോ വെറുതെ ഇരിക്കുകയോ അതിലും മോശമായ അവസ്ഥയിലായാൽ അത് മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയോ ചെയ്യും. ഇത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ചിന്തിയ്ക്കുന്നതിനും, അതിനനുസരിച്ച് പ്രവർത്തിയ്ക്കുന്നതിനുമായി ഒരു ദിവസം."Join the E-Waste Hunt - Retrieve, Recycle, and Revive" എന്നതാണ് ഈ ദിനവുമായി ബന്ധപ്പെട്ട് 2024 ലെ തീം ]/sathyam/media/media_files/63e80649-5cb0-47e7-a2f7-427fa285bbf4.jpg)
*ലോക മാനദണ്ഡ ദിനം ![ഇന്റർനാഷണൽ സ്റ്റാന്റേഡ്സ് ഡേ ]- ലോകമെമ്പാടും, കമ്പനികളും ഓർഗനൈസേഷനുകളും വ്യവസായങ്ങളും എല്ലാം കാലാകാലം നിലനിർക്കാനായി ഒരു കൂട്ടം മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷനായ ഐഎസ്ഒയിലെ പങ്കാളിത്തത്തിൻ്റെ ഭാഗമായി ഈ ഓർഗനൈസേഷനുകൾ തമ്മിലുള്ള പരസ്പര കരാറിലൂടെയാണ് ഈ മാനദണ്ഡങ്ങൾ സ്ഥാപിച്ചത്. വ്യാവസായിക വിപ്ലവത്തെ നയിക്കാൻ സഹായിച്ചത് ഇത്തരത്തിലുള്ള മാനദണ്ഡങ്ങളാണ്, ഇന്ന് അത് ഓട്ടോമോട്ടീവ് മുതൽ ടെലികമ്മ്യൂണിക്കേഷൻ വരെയുള്ള എല്ലാ സാങ്കേതികവിദ്യകളുടെയും പുരോഗതിയിലേക്ക് നയിക്കുന്നു. ലോക സ്റ്റാൻഡേർഡ് ദിനം ഇത്തരം ഇടങ്ങളിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജോലിയെയും അവരുടെ ജോലി ലോകത്തിന് നൽകുന്ന സംഭാവനയെയും പറ്റി ഓർക്കുന്ന അവയെ ആദരിയ്ക്കുന്നു. "Our Shared Vision for a Better World". എന്നതാണീ ദിനവുമായി ബന്ധപ്പെട്ട 2024 ലെ തീം]
*തദ്ദേശവാസികളുടെ ദിനം! [തലമുറകളായി അമേരിക്കൻ മണ്ണിൽ ജീവിക്കുന്നവരുടെ സമ്പന്നമായ പൈതൃകത്തെയും വിജ്ഞാനത്തെയും പറ്റി പഠിയ്ക്കാനും ബഹുമാനിക്കാനും വേണ്ടി ഈ ദിനത്തിൽ അവർ ഒത്തുചേരുന്നു. അമേരിക്കയിൽ തന്നെ ജനിച്ചവരുടെ തനതായ പൈതൃകത്തെയും സംസ്‌കാരത്തെയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട്, തദ്ദേശീയ ജനതയ്ക്ക് ഈ ദിനം ആദരിക്കാനും പഠിക്കാനും ആഘോഷിക്കാനും അവബോധം വളർത്താനുമുള്ള അവസരം അമേരിയ്ക്ക ഈ ദിനത്തിൽ നൽകുന്നു.]/sathyam/media/media_files/1807c0e8-7ceb-47ac-9b9e-5ba7a64ddadf.jpg)
.
* ദേശീയ ഐ ലവ് യു ഡേമനുഷ്യർ തമ്മിൽ പരസ്പരമുള്ള വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്നത് അർത്ഥവത്തായ ബന്ധങ്ങൾ സൃഷ്ടിക്കുകയും അവരുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും അവർ തമ്മിലുള്ള സ്നേഹത്തിൻ്റെ ഊഷ്മളതയാൽ അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു. അതിലേയ്ക്കായി ഒരു ദിനം.
* National Dessert Day ![ദേശീയ മധുരപലഹാര ദിനം ഡെസേർട്ട് ദിനത്തിൽ കേക്കുകൾ, പേസ്ട്രികൾ, ടാർട്ടുകൾ, മിഠായികൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ മധുരപലഹാരം തയ്യാറാക്കുക, നിങ്ങളുടെ സുഹൃത്തുക്കളുമായി ഒരു ബേക്ക്-ഓഫ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടേതായ ഒരു പുതിയ രുചികരമായ വിഭവം സ്വയം കണ്ടുപിടിക്കുക. അതിനായി ഒരു ദിവസം]
/sathyam/media/media_files/6395eccc-6c3e-48c8-9134-d68817ecffeb.jpg)
*Be Bald and Free Day ![ സ്വന്തം കഷണ്ടി നഗ്നമാക്കി കാണിയ്ക്കാൻ ഒരു ദിവസം. നിങ്ങളുടെ കഷണ്ടിത്തല മറയ്ക്കാൻ നിങ്ങൾ സാധാരണയായി ഒരു വിഗ്ഗോ തൊപ്പിയോ ധരിക്കാറുണ്ടോ, കൂടുതലൊന്നുമില്ല! നിങ്ങളുടെ തൊപ്പി തലയിൽ നിന്നുമാറ്റി നിങ്ങളുടെ തലയോട്ടിയെ സ്വതന്ത്രമാക്കുക! നിങ്ങളുടെ സ്വന്തം രൂപത്തിൻ്റെ മഹത്വം തിരിച്ചറിയാനും അത് ലോകവുമായി പങ്കിടാനുമുള്ള ഒരു അവസരമാണ് കഷണ്ടിയുടെ പ്രദർശനവും അതിനു മാത്രമായുള്ള ഈ സ്വതന്ത്ര്യ ദിനവും.]
*ദേശീയ കിക്ക് ബട്ട് ദിനം!
* ബെലാറസ് : മാതൃദിനം !
* യെമൻ : രണ്ടാം വിപ്ലവ ദിനം!
* പോളണ്ട് : ദേശീയ വിദ്യാഭ്യാസ ദിനം!
* പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ ജന്മദിനാചരണം.(മഞ്ഞനിക്കരയിൽ അഖണ്ഡ പ്രാർത്ഥന)
* മാഹി പെരുന്നാൾ, ഇന്ന് ജാഗര ദിനം.! രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം !/sathyam/media/media_files/37499b2a-b938-49e0-9f51-a34aa68158b8.jpg)
ഇന്നത്തെ മൊഴിമുത്തുകൾ
''വാക്ക് നല്ലതാണെങ്കിൽ നമ്മെ അത് കീഴടക്കുന്നു. അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.' [ -ഡോ.സുകുമാര്‍ അഴീക്കോട് ]
*********
ജന്മദിനം
പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും നൂറോളം ചലച്ചിത്രഗാനങ്ങളും പാടിയിട്ടുള്ള കെ.ജി മർക്കോസിന്റെയും (1958),
മലയാളം സിനിമകളിലും ടെലിവിഷനിലും സ്റ്റേജിലും അഭിനിയിച്ചു വരുന്ന ഒരു ഇന്ത്യൻ നടനും സ്പോർട്ട്സ് പ്രേമിയും സംഘാടകനുമൊക്കെയായ ' സാജു നവോദയ' എന്ന പാപ്പാനിക്കുന്നേൽ തങ്കപ്പൻ സാജുവിന്റേയും (1973),/sathyam/media/media_files/1268ead0-7cc3-4bce-898c-84e0739ab0b6.jpg)
മലയാളചലച്ചിത്ര -സീരിയൽ രംഗത്ത് നിർമ്മാതാവ്, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ചന്ദു നായരുടേയും (1956),
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഗ്ലെൻ മാക്സ് വെല്ലിന്റെയും (1988).,
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ഓപ്പണിംഗ് ബാറ്റ്സ്മാനും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനുമായ ഗൗതം ഗംഭീറിന്റെയും. (1981),
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ തിലകരത്നെ ദിൽഷാന്റെയും (1976), ജന്മദിനം !/sathyam/media/media_files/769d4700-6b0c-4b27-a3c5-d20968832e11.jpg)
സ്മരണാഞ്ജലി !
എസ്. വരദരാജൻ നായർ മ.(1914-1989).
ടി പി കിഷോർ, മ. (1957 -1998 )
സി.ബി. മുത്തമ്മ, മ. (1924- 2009)
സുൽത്താന റസിയ മ. (1240)
ദത്തോ പന്ത് മ. (1920-2004)
ബിങ്ങ് ക്രോസ്ബി, മ. (1903-1977)
ഹരോൾഡ് റോബിൻസ്, മ. (1916-1997)
എർവിൻ റോമൽ മ. (1891-1944)
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ മ.(1788-1857)
മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്ന എസ്. വരദരാജൻ നായർ (28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989)./sathyam/media/media_files/a296465c-cd3e-411e-b8e0-cca1c0d68a81.jpg)
അഗ്നിമീളെ പുരോഹിതം - 1 എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം തന്നിട്ട് ജീവിതം സ്വയം അവസാനിപ്പിച്ച് പോയ ടി പി കിഷോർ (1957 ഫെബ്രുവരി 27-1998 ഒക്ടോബര്‍ 14),
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറും സിവിൽസർവീസിലെ ലിംഗവിവേചനത്തിനെതിരെ പോരാടുകയും ചെയ്ത കൂര്‍ഗ്കാരി സി.ബി. മുത്തമ്മ (ജനുവരി 24, 1924-ഒക്ടോബർ 14, 2009),
സ്വദേശീ ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ സംഘ്, ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളി നേതാവുമായിരുന്ന ദത്തോ പന്ത് ഠേഗ്‌ഡി (നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 ),
പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഒരു നോർവീജിയൻ ചിത്രകാരനായിരുന്ന ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ(1788 ഫെബ്രുവരി 24 - ഒക്റ്റോബർ 14,1857),
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിലെ വെർമാച്ചിൽ (ഡിഫൻസ് ഫോഴ്സ്) ഫീൽഡ് മാർഷലായും, വെയ്മർ റിപ്പബ്ലിക്കിലെ റീച്ച്സ്വെറിലും സാമ്രാജ്യ ജർമ്മനിയുടെ . സൈന്യത്തിലും സേവനമനുഷ്ടിച്ച ഒരു ജർമ്മൻ ജനറലും സൈനിക സൈദ്ധാന്തികനുമായിരുന്ന ജോഹന്നാസ് എർവിൻ യൂജൻ റോമെലി(15 നവംബർ 1891 - 14 ഒക്ടോബർ 1944)/sathyam/media/media_files/bdfff7ab-f97f-448d-befd-49387e175bc8.jpg)
32 ഭാഷകളിൽ 75 കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ 25 ഓളം കൃതികൾ രചിച്ച പ്രസിദ്ധ അമേരിക്കൻ നോവലിസ്റ്റ് ഹരോൾഡ് റോബിൻസ് (മെയ് 21, 1916 – ഒക്റ്റോബർ 14, 1997)
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാട്ടുകൾ( 100 കോടിയിൽ അധികം റെക്കോർഡും, ടേപ്പും, സി ഡി യും ) പാടിയ ഗായകനും അഭിനേതാവും ആയിരുന്ന ഹാരി ലില്ലിസ് "ബിങ്ങ് " ക്രോസ്ബി (മെയ് 3, 1903 – ഒക്റ്റോബർ 14, 1977),/sathyam/media/media_files/5681813e-672f-4f84-a309-369c39b16c34.jpg)
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !
വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ ജ (1867 -1942)
ജെ. ശശികുമാർ, ജ. (1927- 2014 )
ബഹാദുർ ഷാ, ജ. (1643- 1712)
ലാലാ ഹർദയാൽ ജ (1884-1939)
ബീരേന്ദ്രകുമാർ ഭട്ടാചാര്യ ജ. (1924-1997)
നിഖിൽ ബാനർജി, ജ. (1931–1986)
അരുൺ ഖേതർപാൽ ജ. (1950-1971)
ജോസഫ് ഡൂവീൻ ജ. (1869 -1939)
യേമൻ ഡി വലേറ ജ. (1882-1975)
ഡ്വൈറ്റ് ഡേവിഡ് ഐസൻ ഹോവർ ജ. (1890- 1969)
കാൾ റോബാഷ് ജ. (1929-2000)
/sathyam/media/media_files/0ed49769-9906-4012-945e-7180e1ad5bf1.jpg)
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിൽ കബറടക്കിയിരിക്കുന്ന മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്ന സുറിയാനി ഓർത്തഡോക്സ് സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർക്കീസ് ആയിരുന്ന വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ(14 ഒക്ടോബർ 1867 - 13 ഫെബ്രുവരി 1932)./sathyam/media/media_files/be8630e6-ffce-4e81-abf1-b933c8e970fd.jpg)
ഒരു തമിഴ് ചിത്രം ഉൾപ്പെടെ 131 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രു ആദ്യകാല മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ജെ. ശശികുമാർ (1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17)
മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളും എഴാമത്തെ മുഗൾ സമ്രാട്ടും ആയിരുന്ന ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം ( 14 ഒക്റ്റോബർ 1643- 27 ഫെബ്രുവരി 1712),/sathyam/media/media_files/5ab133db-51ee-44c0-9550-10a1ac14218c.jpg)
ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ ( ഒക്ടോബർ 14, 1884 - മാർച്ച് 4, 1939)
1978 ൽജ്ഞാനപീഠപുരസ്കാരം നേടിയ അസമിയ നോവലിസ്റ്റും കവിയും ആയ ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924 ഒക്റ്റോബർ 14-ആഗസ്റ്റ് 6,1997)/sathyam/media/media_files/e1f1db1a-7336-47ff-9385-f4db7ae387f3.jpg)
ബാബ അലൗദിൻ ഖാന്റെ ശിഷ്യനും രവി ശങ്കറിനെയും, വിലായത്ത് ഖാനെയും പോലെ സിതാർ വാദനത്തിൽ അതുല്യ കലാകാരനായി കണക്കാക്കപ്പെടുന്ന മൈഹർ ഘരാനായിലെ പ്രസിദ്ധ കലാകാരൻ നിഖിൽ രഞ്ചൻ ബാനർജി (14 ഒക്ടോബർ1931 – 27 ജനുവരി 1986) ,
1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെടുകയും,മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം നൽകി. ആദരിക്കുകയും ചെയ്ത അരുൺ ഖേതർപാൽ
(1950 ഒക്റ്റോബർ 14 -16 ഡിസംബർ 1 1971)/sathyam/media/media_files/5a56b09c-bcf3-47a3-9093-a65aa7f5a861.jpg)
ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച, ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്ന, ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്ന ജോസഫ് ഡൂവീൻ (1869 ഒക്ടോബർ 14 -1939 മേയ് 25 )
ബ്രിട്ടനെതിരായുള്ള അയർലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ഐറിഷ് രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറ (1882 ഒക്ടോബർ 14 -29 ഓഗസ്റ്റ് 1975 )/sathyam/media/media_files/4deab64c-12eb-4124-a7fd-685eda76ab72.jpg)
അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനും , രണ്ടാം ലോക മഹായുദ്ധകാലത്ത് , യൂറോപ്പിലെ അലൈഡ് എക്സ്പെഡിഷണറി ഫോഴ്സിന്റെ സുപ്രീം കമാൻഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുകയും ആർമിയുടെ ജനറൽ എന്ന നിലയിൽ പഞ്ചനക്ഷത്ര പദവി നേടുകയും ചെയ്ത പിന്നീട്അമേരിക്കയുടെ 34-ാമത് പ്രസിഡന്റുമായ ഡ്വൈറ്റ് ഡേവിഡ് ഐസൻഹോവർ (ഒക്ടോബർ 14, 1890 - മാർച്ച് 28, 1969),
അറിയപ്പെടുന്ന ഒരു സസ്യസ്നേഹിയും ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററുമായിരുന്ന കാൾ റോബാഷ് (ഒക്ടോബർ 14, 1929, –സെപ്റ്റംബർ 19,2000) /sathyam/media/media_files/3bf8de34-6c3b-4bf2-862f-6569089071b5.jpg)
ചരിത്രത്തിൽ ഇന്ന് …
1240 - ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുൽത്താന റസിയ കൊല്ലപ്പെട്ടു.
1882 - ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
1884 - ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു./sathyam/media/media_files/7c3b069b-2842-4973-8119-1d5c3d2f7a34.jpg)
1913 - ബ്രിട്ടണിലെ സൗത്ത് വേൽസ് യൂണിവേഴ്സൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 439 മരണം.
1927 - മഹാകവി വള്ളത്തോൾ തൃശ്ശൂരിൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
1933 - നാസി ജർമനി ലീഗ് ഓഫ് നാഷൻസിൽ നിന്ന് പുറത്തു വന്നു./sathyam/media/media_files/0e9909f2-b941-4918-b78c-7451321a854d.jpg)
1947 - US Aircraft Pilot Chuck yeager ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു
1956 - മൂന്നര ലക്ഷത്തിലേറെ അനുയായികളുമായി ഡോ. ബി ആർ. അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നു. മതം മാറി രണ്ട് മാസത്തിനകം ഡിസംബർ 6 ന് മരണമടയുകയും ചെയ്തു.
1964 - മാർട്ടിൻ ലൂതർ കിങ് ജൂനിയറിന് നോബൽ സമാധാന സമ്മനം ലഭിച്ചു../sathyam/media/media_files/7f3d22a1-08f6-4544-947d-92f57e58d52e.jpg)
1964 - നിഖിതാ ക്രൂഷ്ചേ വിന് പകരം ലിയോനാർഡ് ബ്രഷ്നേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി.
1968 - ആളില്ലാ ബഹിരാകാശ വാഹനം അപ്പോളോ 7 Space ൽ നിന്ന് live telecast നടത്തി.
1977 - കേരളത്തിലെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു./sathyam/media/media_files/70f8f82c-2863-4345-a056-f3b44b5cfb38.jpg)
1979 - വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.
1982 - മയക്കു മരുന്നിനെതിരെ USA ആഗോള യുദ്ധം പ്രഖ്യാപിച്ചു.
1991 - ബർമീസ് നേതാവ് ആങ്സാൻ സൂകിക്ക് സമാധാന നോബൽ സമ്മാനം ലഭിച്ചു.
1994 - യാസർ അറാഫത്ത് യിഷാക്ക് റാബിൻ, ഷമോൺ പെരസ് എന്നിവർക്ക് സംയുക്തമായി സമധാന നോബൽ ലഭിച്ചു.
/sathyam/media/media_files/464fc08d-67d0-41eb-9f84-bed5d6a1671a.jpg)
1998 - അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ചു.
2014 - ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ കാരണം നേപ്പാളിലെ ഹിമാലയത്തിൽ ഉണ്ടായ മഞ്ഞു വീഴ്ചയിലും ഹിമപാതത്തിലും 43 പേർ മരിച്ചു./sathyam/media/media_files/ddf149de-6df4-446e-aded-4a38f818b7e6.jpg)
2015 - പാകിസ്ഥാനിൽ ഒരു ചാവേർ ബോംബ് ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - സൊമാലിയയിൽ ഒരു വലിയ ട്രക്ക് ബോംബിംഗ് 358 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2021 - ജോൺ ഡീറിന്റെ ഏകദേശം 10,000 അമേരിക്കൻ ജീവനക്കാർ പണിമുടക്കി ./sathyam/media/media_files/ea52fd95-ed5d-47bb-adf4-8c504c1cad9c.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us