ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കന്നി 14
മകം / ത്രയോദശി
2023 / സെപ്റ്റംബര് 30,
തിങ്കൾ
ഇന്ന് ;
* തേക്കടി ബോട്ട് ദുരന്തത്തിന് 14 വയസ്സ്!
* കല്ലറ-പാങ്ങോട് സമരത്തിന് 85 വയസ്സ്!
* ലോക റൂമി ദിനം ! (ജ.1207)! [ചരിത്രത്തിലെ ഏറ്റവും മികച്ച വാഗ്മികളിൽ ഒരാളായ, പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവി റൂമി, ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും ഏറ്റവും പഴയതുമായ എഴുത്തുകാരൻ ഒരാളുമായ, ജലാൽ അദ്-ദിൻ മുഹമ്മദ് റൂമി അല്ലെങ്കിൽ റൂമിയുടെ ജീവിതത്തെയും കലാ-സാഹിത്യ പ്രവർത്തനങ്ങളെയും ഓർമ്മിയക്കുന്നതിനായി ഒരു ദിനം.]
*അന്തഃരാഷ്ട്ര മൊഴിമാറ്റ ദിനം ! [ International Translation Day ] - അന്താരാഷ്ട്ര യാത്രയ്ക്കും, അന്താരാഷ്ട്ര വ്യാപാര വിപണികളുടെ ആഗോളവൽക്കരണത്തിനുമുള്ള വർദ്ധിച്ചുവരുന്ന അവസരങ്ങൾ കാരണം വിവർത്തകരുടെ പ്രവർത്തനങ്ങൾക്ക് പ്രധാന്യം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, കൂടുതൽ ആളുകൾ അവരുടെ പ്രാദേശികവും അന്തർദ്ദേശീയവുമായ രചനകൾ വിവർത്തനം ചെയ്യപ്പെടുന്നതിന്, വിവർത്തകരെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടി ഒരു ദിനം ]
* International Thunderbirds Day[A classic British puppet - അന്താരാഷ്ട്ര തണ്ടർബേർഡ്സ് ദിനം , ഒരു നിശ്ചിത പ്രായത്തിലുള്ള എല്ലാ ബ്രിട്ടീഷുകാരും (അക്കാലത്ത് ഒരു ടെലിവിഷൻ ഉണ്ടായിരുന്നു!) തണ്ടർബേർഡ്സിനെ അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടാകും. 1960-കളിൽ സംപ്രേഷണം ചെയ്ത ഒരു സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായിരുന്നു തണ്ടർ ബേഡ്സ്. എന്നാൽ ഈ പരമ്പര 100 വർഷം മുൻപേ കണ്ട് ഭാവിയിൽ-2060-കളിൽ സംഭവിയ്ക്കുന്നതായാണ് ചിത്രീകരിച്ചിരുന്നത് എന്നതായിരുന്നു ആ രചനയുടെ പ്രത്യേകത അതുകൊണ്ടാണ് ആ പരമ്പര അത്ര മാത്രം ജനപ്രിയമാവാനും കാരണം !.]
*ലോക സ്ട്രോപ്വാഫെൽ ദിനം! [നെതർലാൻഡ്സിൻ്റെ ഏറ്റവും പ്രിയപ്പെട്ട ട്രീറ്റുകളിലൊന്നായ സ്ട്രോപ്പ്വാഫെൽ ആസ്വദിക്കാൻ ആളുകളെ ഒരുമിച്ച് ഒരു വേദിയ്ക്കുമുന്നിൽ കൊണ്ടുവരുന്ന ഒരു ആഘോഷമാണ് വേൾഡ് സ്ട്രോപ്പ്വാഫെൽ ദിനം. ലോകമെമ്പാടുമുള്ള വ്യക്തികളെ ആകർഷിച്ച ഈ ഭക്ഷണം പുതിയ പുതിയ വ്യക്തികളിലെത്തിയ്ക്കാനും പഴയ ആസ്വാദകർക്ക് വീണ്ടുമത് രുചിച്ചു നോക്കാനുമുള്ള ഒരവസരം അതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ]
* ബോർഡിംഗ് സ്കൂളുകൾക്കായുള്ള ദേശീയ അനുസ്മരണ ദിനം ! [നേറ്റീവ് അമേരിക്കൻ വിദ്യാഭ്യാസത്തിലേക്കുള്ള ചരിത്രപരമായ പര്യവേക്ഷണം നടത്തുന്നതാണ് ഈ അനുസ്മരണം.
150 വർഷത്തിലേറെയായി വടക്കേ അമേരിക്കയിൽ നടക്കുന്ന, കുട്ടികളെ വിദ്യാഭ്യാസത്തിനായി അവരുടെ സ്വന്തം വീടുകളിൽ നിന്ന് സ്കൂൾ ഹോസ്റ്റലുകളിലേയ്ക്ക് മാറ്റി പാർപ്പിയ്ക്കുന്ന ക്രൂരമായ ഒരു സമ്പ്രദായത്താൽ ബാധിയ്ക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസത്തിൻ്റെയും പരിഹാരത്തിൻ്റെയും പാഠം പഠിപ്പിയ്ക്കുന്നതിനായി തുടങ്ങിയ ഈ ദിനാചരണം; ഇന്ത്യൻ ബോർഡിംഗ് സ്കൂളുകൾക്കു കൂടി ബാധകമാക്കിയതിനുള്ള അനുസ്മരണമാണ്]
* കാനഡ : റിക്കവറി ഡേ ! (എല്ലാ ലഹരികളിൽ നിന്നും വിമുക്തരാകണമെന്നതിനുള്ള ബോധവൽക്കരണ ദിനം)
* Canada : Orange Shirt Day ! [സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ദേശീയ ദിനം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ദിവസം, 19-ാം നൂറ്റാണ്ടിൽ സ്വന്തം കുടുംബത്തിൽ നിന്ന് എടുത്ത് റസിഡൻഷ്യൽ സ്കൂളുകളിലേക്ക് നിർദ്ദയം അയച്ചിരുന്ന കാനഡയിലെ തദ്ദേശീയരായ കുട്ടികളെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനുള്ള ഒരു ദിനം. ]
* in USA; *National Extra Virgin Olive Oil Day ! [എല്ലാ എണ്ണകളുടെയും സുവർണ്ണ നിലവാരമാണ് ഒലീവ് ഓയിൽ. ആൻ്റിഓക്സിഡൻ്റുകളാൽ നിറഞ്ഞ ഇത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് നിറഞ്ഞതാണ് - ഇത് എല്ലാവർക്കും അവരുടെ ഭക്ഷണത്തിൽ ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്ന ഒന്നാണ്. മെഡിറ്ററേനിയൻ ഡയറ്റ് എന്ന ഈ ഡയറ്റ് ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. മെഡിറ്ററേനിയൻ ഡയറ്റിൻ്റെ മൂലക്കല്ലും അടിസ്ഥാനവും അധിക വെർജിൻ ഒലിവ് ഓയിൽ ആണ് ]
*National Hot Mulled Cider Day ! [സിട്രസ് ഓറഞ്ച്, ജാതിക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുൾപ്പെടെ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ചൂടാക്കി ആപ്പിൾ സിഡെർ ഒഴിച്ച് കഴിയ്ക്കേണ്ട ഒരു പരമ്പരാഗത പാനീയമായ ചൂടുള്ള മൾഡ് സൈഡർ എന്ന സ്വാദിഷ്ടമായ പാനീയത്തെ തണുത്ത ഋതുവിൽ ഒറ്റയ്ക്കോ കൂട്ടായോ ഇരുന്ന് ആസ്വദിച്ച് നുണയുന്നതിന് ഒരു ദിവസം. ]
*National Love People Day! പങ്കിട്ട അനുഭവങ്ങളിലൂടെയും പരസ്പര പരിചരണത്തിലൂടെയും സ്നേഹം ഒരു ഐക്യബോധം വളർത്തുന്നു. ദുഷ്കരമായ സമയങ്ങളിൽ പോലും ബന്ധങ്ങളെ ശക്തമായി നിലനിർത്തുന്നത് പശയാണ് സ്നേഹം. പരസ്പരം പിന്തുണയ്ക്കാനും കൈപിടിച്ചുയർത്താനും സ്നേഹം നമ്മെ സഹായിയ്ക്കുന്നു, അത് വെറുമൊരു വികാരം മാത്രമല്ല, നമ്മെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ഒരു ശക്തിയാണതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആഘോഷിക്കുന്ന ഈ ദിനം ( നാഷണൽ ലവ് പീപ്പിൾ ദിനം). ആരോടും അവഗണനയില്ലാതെ എല്ലാവരോടും സ്നേഹവും ദയയും പ്രകടിപ്പിയ്ക്കാൻ നമ്മെ പ്രേരിപ്പിയ്ക്കുന്ന ഒരു സമയമാണിന്ന്. പ്രണയത്തിന് അതിരുകളുണ്ടാകരുതെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ]
*National Chewing Gum Day ! [ദേശീയ ച്യൂയിംഗ് ഗം ദിനം - ദേശീയ ച്യൂയിംഗ് ഗം ദിനത്തിൽ സമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും അല്ലെങ്കിൽ നിങ്ങളുടെ വായിലെ രുചി ആസ്വദിക്കാനും ഒരു ച്യൂയിംഗ് ഗം എങ്കിലും ഉപയോഗിക്കുക!]
*National Mud Pack Day ! [നമ്മുടെ ചർമ്മത്തിന്മേൽ മഡ് പായ്ക്കുകളുടെ അത്ഭുതങ്ങളെയും ഗുണങ്ങളെയും അനുഭവിപ്പിയ്ക്കുന്നതിനുള്ള ഒരു ദിവസമാണിന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള രസകരമായ ചരിത്രവും ആചാരങ്ങളും ഈ ദിവസം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു , ഈ ദിനം ചർമ്മസംരക്ഷണത്തിലും ആരോഗ്യത്തിലും ചെളിയുടെ പങ്ക് പ്രകടമാക്കുന്നു . ]
National Ghost Hunting Day
*National Pet Tricks Day [ദേശീയ പെറ്റ് ട്രിക്സ് ദിനം -ബുദ്ധിയുള്ള വളർത്തുമൃഗങ്ങൾ അത്ഭുതകരമായ പ്രവൃത്തികൾ കാണിയ്ക്കുന്നതും അത് കാണുന്നതും എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നാണ്, അവയുടെ ബുദ്ധിയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അവിശ്വസനീയമായ ബന്ധം കാണിയ്ക്കുവാനും.
സോക്കർ കളിക്കാൻ കഴിവുള്ള മിടുക്കരായ നായ്ക്കുട്ടികൾ മുതൽ കൈ കുലുക്കാൻ കഴിയുന്ന പൂച്ചക്കുട്ടികൾ വരെ എല്ലാം ഓർക്കാനും കാണാനും ഓർത്തുവയ്ക്കാനും ഒരു ദിവസം!]
* International Podcast Day !
* ബോട്സ്വാന : സ്വാതന്ത്ര്യ ദിനം !
ഇന്നത്തെ മൊഴിമുത്ത്
''കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?
അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,
മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.''[ -ജലാൽ അദ്ദീൻ മുഹമ്മദ് റൂമി ]
ജന്മദിനം
ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്ന, സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റും പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയുടേയും(1955),
മുൻ വനിത കോൺഗ്രസ്സ് അദ്ധ്യക്ഷയും നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്സണും കവിയും എഴുത്തുകാരിയുമായ ലതിക സുഭാഷിന്റേയും (1964),
ഹിന്ദി ചലച്ചിത്രമായ മൻ, തെലുങ്ക് ചലച്ചിത്രമായ പെല്ലി സന്തതി, ഹോളിവുഡ് ചലച്ചിത്രമായ ഇൻഫെർണോ എന്നിവയിൽ അഭിനയിച്ച നടിയും മോഡലുമായ ദീപ്തി ഭട്നഗറിന്റെയും (1967 ),
1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ടെന്നീസ് കളിക്കാരിയായ സ്വിറ്റ്സർലാന്റ്കാരി മാർട്ടിന ഹിൻഗിസ് (1980 ),
2009 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓക്ലാൻഡിൽ നടന്ന ഏകദിന മൽസരത്തിൽ ന്യൂസിലന്റിനായി അരങ്ങേറ്റം നടത്തിയ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് താരം മാർട്ടിൻ ജെയിംസ് ഗപ്ടിൽ എന്ന മാർട്ടിൻ ഗപ്റ്റിലിന്റേയും (1986) ജന്മദിനം !
സ്മരണഞ്ജലി !!!
സുകുമാർ(1932 - 2023),
മേലങ്ങത്ത് അച്യുതമേനോൻ മ.(1887-1968)
കാരൂർ നീലകണ്ഠപ്പിള്ള മ. (1898-1975)
ആർ.കെ. ശേഖർ മ. (1933 -1976 )
ശിവജി (നടൻ) മ. (1957-2004)
മാധവറാവു സിന്ധ്യ മ. (1945-2001)
രാമാനന്ദ ചാറ്റർജി മ. (1865 -1943)
ചാൾസ് റിക്ടർ മ. (1900 - 1985)
ടിസന്റ് ജെറോം മ. (ബി സി. 347-420)
ഒരു ഇന്ത്യൻ ആക്ഷേപഹാസ്യകാരനും കേരളത്തിൽ നിന്നുള്ള കാർട്ടൂണിസ്റ്റുമായിരുന്ന സുകുമാർ എന്നറിയപ്പെടുന്ന എസ്. സുകുമാരൻ പോറ്റി (9 ജൂലൈ 1932 - 30 സെപ്റ്റംബർ 2023),
ചെറുപുഷ്പഹാരം,മേലങ്ങൻ കവിതകൾ, വഞ്ചിരാജീയം, രസാലങ്കാരശതകം, ഹസ്തരത്നാവലി, തുടങ്ങിയ കവിതാ സംഗ്രഹങ്ങളും, നാടകവും, ചെറുകഥകളും എഴുതിയ സാഹിത്യകാരൻ മേലങ്ങത്ത് അച്യുതമേനോൻ ( 1887 മെയ് 24 - 1968 സെപ്റ്റംബർ 30 )
സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയും, അദ്ധ്യാപകനും പ്രശസ്തനായ ചെറുകഥാകൃത്തും ആയിരുന്ന കാരൂർ എന്ന കാരൂർ നീലകണ്ഠപ്പിള്ള (ഫെബ്രുവരി 22 1898 -സെപ്റ്റംബർ 30 1975) ,
23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും ഈണം പകരുകയും നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിക്കുകയും,, ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്മാന്റെ അച്ഛനും മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനും ആയ രാജഗോപാൽ കുലശേഖർ എന്ന ആർ.കെ. ശേഖർ (1933 ജൂൺ 21 – 1976 സെപ്റ്റംബർ 30)
ഒട്ടേറെ സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മലയാള നടൻ ശിവജി
1957- 30 സെപ്തംബർ 2004 )
കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും, ജഗദീഷ് ചന്ദ്ര ബോസുമായി ചേർന്ന് കുട്ടികളുടെ മാഗസിനായ മുകുൾ സ്ഥാപിക്കുകയും, പിന്നീട്, ബംഗാളി സാഹിത്യ മാസികയായ പ്രദീപിന്റെ ചീഫ് എഡിറ്ററാകുകയും, പ്രബാസിമാസികയും, ഇഗ്ലീഷ് മാസികയായ മോഡേൺ റിവ്യൂവും ആരംഭിക്കുകയും പത്രങ്ങളിലെ വാർത്തകൾ, ചിന്തകൾ, കാരണങ്ങൾ ലോകത്തിലെ സംഭവങ്ങൾ രാഷ്ട്രീയം എന്നിവയിലൂടെ പത്രങ്ങൾക്ക് രാഷ്ട്രത്തെ മുന്നോട്ട് നയിക്കൻ സാധിക്കുമെന്ന് ഒരു കുട്ടം യുവാക്കളെ ബോധ്യമാക്കുകയും ചെയ്ത ഇന്ത്യൻ ജേർണലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന രാമാനന്ദ ചാറ്റർജി (29 മേയ് 1865 – 30 സെപ്റ്റംബർ 1943),
ഭൂകമ്പതീവ്രത അളക്കുന്ന റിക്ടർ മാനകം അഥവാ റിക്ടർ സ്കെയിലിനു രൂപം നല്കിയ പ്രശസ്ത അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ ചാൾസ് ഫ്രാൻസിസ് റിക്ടർ ( ഏപ്രിൽ 26, 1900 – സെപ്റ്റംബർ 30, 1985),
ഇന്ന് ജന്മദിനമാചരിക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ
വി.പി. മേനോൻ ജ. (1894-1966
നാലാങ്കൽ കൃഷ്ണപിള്ള ജ. (1910-1991)
ആർ. ശങ്കരനാരായണൻ തമ്പി ജ.(1911-1989)
പി.ആർ. കുറുപ്പ് ജ. (1915 -2001)
ലാഹിരി മഹാശയൻ ജ. (1828 -1895 )
അണ്ണാമലച്ചെട്ടിയാർ ജ. (1881-1948)
Elie Wiesel ജ. (1928- 2016)
ഋഷികേശ് മുഖർജി ജ. (1922 -2006)
ജലാലുദ്ദീന് റൂമി ജ.(1207-1273)
മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയ ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളായ വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1894 സെപ്റ്റംബർ 30 -1966 ജനുവരി 1 ),
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിയെന്ന് വെണ്ണിക്കുളം പ്രശംസിച്ച ഭാവഗീതങ്ങൾ എഴുതിയ കവി ക്ഷേത്രചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാള സാഹിത്യകാരൻ നാലാങ്കൽ കൃഷ്ണപിള്ള (സെപ്റ്റംബർ 30, 1910- ജൂലൈ 2, 1991),
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക് വരുകയും, നിരവധി തവണ ജയിൽ വാസമനുഷ്ഠിക്കുകയും ഒന്നാം കേരളനിയമ സഭയിൽ സി.പി.ഐ.യുടെ പ്രതിനിധിയായി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആദ്യത്തെ സ്പീക്കറും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി(30 സെപ്റ്റംബർ 1911 - 2 നവംബർ 1989),
മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി.ആർ. കുറുപ്പ്
(30 സെപ്റ്റംബർ 1915 - 17 ജനുവരി 2001),
ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്യുകയും, മദ്രാസ് ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമാകുകയും,ധനപരമായ കാര്യങ്ങളിൽ ഒരു ക്രാന്തദർശിയും, ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും, 1921-ൽ ഇമ്പീരിയൽ ബാങ്ക് ആരംഭിച്ചപ്പോൾ അതിന്റെ ഒരു ഗവർണറായും, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുകയും, മദ്രാസിൽ ലേഡീസ്ക്ളബ് സ്ഥാപിക്കുകയും, പിൽക്കാലത്ത് അണ്ണാമലൈ സർവകലാശാലയായ മീനാക്ഷി കോളേജ് സ്ഥാപിക്കുകയും അതിന്റെ പ്രൊ വൈസ് ചാൻസിലർ ആകുകയും ചെയ്ത ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ (1881 സെപ്റ്റംബർ 29 - ജൂൺ 15,1948),
വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ ജാതിമതഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകി തന്റെ ശിഷ്യരെ പഠിപ്പിച്ച ശ്യാമ ചരണ ലാഹിരി എന്ന ലാഹിരി മഹാശയൻ ( 1828 സെപ്തംബർ 30 -1895 സെപ്തംബർ 26),
ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് തുടങ്ങി ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മലയാളത്തിൽ ചെമ്മീൻ, നെല്ല് അടക്കം15 ചിത്രങ്ങളുടെ ചിത്രസംയോജകനായും പ്രവർത്തിച്ച ഋഷികേശ് മുഖർജി (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006)
പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്ന മൗലാന ജലാൽ ഉദ്ദീൻ മുഹമ്മദ് റൂമി(1207 സെപ്റ്റംബർ 30- 17 ഡിസംബർ 1273)
ചരിത്രത്തിൽ ഇന്ന് …
1846 - വേദനസംഹാരിക്ക് അനസ്തേഷ്യ അമേരിക്കൻ ദന്തഡോക്ടർ Dr William Morton ആദ്യമായി ഉപയോഗിച്ചു.
1862 - ജർമൻ ഏകാധിപതി ഓട്ടോമൻ ബിസ്മാർക്കിന്റെ Blood & Iron പ്രസംഗം
1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ - എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
1938 - ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി കല്ലറ-പാങ്ങോട് വിപ്ലവം. സെപ്റ്റംബർ 30ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു. സമരത്തിന് നേതൃത്വം നൽകിയിരുന്ന കൊച്ചപ്പി പിള്ളയേയും, പട്ടാളം കൃഷ്ണനേയും തോക്കുകൊണ്ട് അടിച്ച് ജീപ്പിൽ കയറ്റി പാങ്ങോട് സ്റ്റേഷനിൽ ഇട്ട് തല്ലി അവശരാക്കി.
1946 - ന്യൂറം ബർഗ് കൂട്ടക്കൊല.. 22 നാസി നേതാക്കളെ കുറ്റക്കാരായി കണ്ട് വധശിക്ഷ വിധിച്ചു.
1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
1965 - ജനറൽ സുഹാർതോ ഇൻഡോനീഷ്യയിൽ അധികാരത്തിലേറി.
1966 - ബോട്സ്വാന ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി
1993 - മഹാരാഷ്ട്രയിലെ ലാത്തൂരിൽ കനത്ത നാശനഷ്ടം വിതച്ച വൻ ഭൂകമ്പം
1996 - മദ്രാസ് നഗരം വീണ്ടും ചെന്നൈ ആയി മാറി.
2000 - പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2009 - തേക്കടി തടാകത്തിൽ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു.
2009 - ദക്ഷിണ പസഫിക്കിലെ സമോവ ദ്വീപുസമൂഹത്തിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ 1100ലധികം മരണം.
2010 - അയോദ്ധ്യയിലെ രാമജന്മഭൂമി- ബാബറി മസ്ജിദ് സമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശത്തെ ചൊല്ലി 60 വർഷമായി നടന്നുവന്ന നിയമയുദ്ധത്തിന് അന്ത്യമായി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya