/sathyam/media/media_files/RM8F0I7VUIOv4gHKX2yM.jpg)
1199 ധനു 1
അവിട്ടം / പഞ്ചമി
2023 ഡിസംബർ 17,ഞായർ
ഇന്ന്;
* മലയാള കവിതാദിനം (ധനു 1)
[മലയാള ഭാഷയില്‍നിന്നും സാഹിത്യത്തില്‍നിന്നും ജനങ്ങള്‍ പ്രത്യേകിച്ച് പുതിയ തലമുറ അകന്നുപോവുകയാണിന്ന്. നവ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഭാഷയിലേക്കും, സാഹിത്യത്തിലേക്കും അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമായി നടക്കുന്നു. ഇതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി മലയാള കവിതയില്‍ യുഗ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ച 'വീണപൂവ് ' പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് കവിതാ ദിനമായി ഈ ദിനം തിരഞ്ഞെടുത്തത്
/sathyam/media/media_files/HrHaRMjzP9RSfSNxGU4p.jpg)
*ലൈംഗീക തൊഴിലാളികൾക്ക് എതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള
ബോധവൽക്കരണ ദിനം !
* കുർദിഷ് :പതാക ദിനം !
* ഭൂട്ടാൻ : ദേശീയ ദിനം !
* ബഹ്റിൻ: സ്ഥാനാരോഹണ ദിനം !
* അമേരിക്ക: റൈറ്റ് ബദേഴ്സ് ഡേ !
[ Wright Brothers Day, 1903 ൽ റൈറ്റ് സഹോദരൻമാർ അവർ നിർമിച്ച വിമാനം ആദ്യമായി പറത്തിയതിന്റെ ഓർമ്മ .ഗുരുത്വാകർഷണത്തെ ധിക്കരിക്കുകയും മാനുഷിക സാധ്യതകളെ അൺലോക്ക് ചെയ്യുകയും ആകാശത്തേക്കും അതിനപ്പുറവും എത്താൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത രണ്ട് വ്യോമയാന പയനിയർമാർ.]
- ദേശീയ മാപ്പിൾ സിറപ്പ് ദിനം !
[ National Maple Syrup Day ; നിങ്ങളുടെ പാൻകേക്കുകളിൽ ശുദ്ധമായ മാന്ത്രികതയുള്ള മധുരവും കട്ടിയുള്ളതും ആമ്പർ നിറമുള്ളതുമായ ദ്രാവകം. അതിന്റെ വ്യതിരിക്തമായ ഫ്ലേവർ . ഭൂമിയിലെ മറ്റെന്തിനെയും പോലെയല്ല. - പലർക്കും, ഈ സ്വാദിഷ്ടമായ ദ്രവസ്വർണ്ണത്തെ സ്നേഹിക്കുന്നവർക്ക് പോലും, മേപ്പിൾ സിറപ്പിനെ കുറിച്ച് പഠിക്കാനും ആഘോഷിക്കാനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ദിവസമുണ്ടെന്ന് അറിയില്ല. ]
/sathyam/media/media_files/fWFkTvD838ACNYX38HNv.jpg)
* ശീതകാല നടത്തത്തിന്റെ ഉത്സവം !
[Festival Of Winter Walks ; ഡിസംബറിലെ മൂന്നാം ശനിയാഴ്ച മുതൽ ജനുവരി ആദ്യ ഞായർ വരെയുള്ള അവധിക്കാലത്താണ് വിന്റർ വാക്കിന്റെ ഉത്സവം വർഷം തോറും ആഘോഷിക്കുന്നത്. ശാന്തമായ വായുവിനെ ആശ്ലേഷിച്ചുകൊണ്ട്, പാദത്തിനടിയിൽ മഞ്ഞുവീഴ്ച, ശാന്തതയ്ക്കിടയിലുള്ള പ്രകൃതിയുടെ ശാന്തമായ സൌന്ദര്യം വെളിപ്പെടുത്തുന്ന ഒരു ശീതകാല സഞ്ചാരം മനസ്സിനെ ഉത്തേജിപ്പിക്കുന്നു. ഈ വർഷം, ഇത് ഡിസംബർ 17 മുതൽ ജനുവരി 1 വരെ നടക്കുന്നു.]
ഇന്നത്തെ മൊഴിമുത്ത്
**************
''അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ, വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.''
[ - റൂമി ]
*********
ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പയായ ഫ്രാൻസിസ് എന്ന ഹോസെ മരിയോ ബെർഗോളിയോയുടെയും (1936),
സ്പിരിറ്റ്, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിൽ നല്ല നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ചലച്ചിത്രഗാനരചയിതാവും, മലയാളകവിയും, നോവലിസ്റ്റും ആയ റഫീക്ക് അഹമ്മദിന്റെയും (1961),
മലയാളം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമായ ഇന്ദ്രജിത്ത് സുകുമാരന്റേയും (1979),
ഭാരതീയ ജനതാ പാർട്ടിയുടെ കർണാടകത്തിലെ മുതിർന്ന നേതാവും, കർണാടകത്തിന്റെ 27-ആമത്തെ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടർഎന്ന ജഗദീഷ് ശിവപ്പ ഷെട്ടറുടെയും(1955),
ബോളിവുഡ് നടനും നിർമ്മാതാവും മോഡലുമായ ജോൺ എബ്രഹാമിന്റെയും (1972),
/sathyam/media/media_files/wnjKRN1ZFiw5FG4EKOLO.jpg)
ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായികയും സംഗീത് ശിവന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ 'സ്‌നേഹപൂര്‍വ്വം അന്ന' എന്ന ആദ്യ മലയാള ചിത്രത്തിലൂടെ സുപരിചിതയുമായ അഭിനേത്രി വൈഭവി മര്‍ച്ചന്റിന്റേയും (1975),
മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി വിലാസ് റാവ് ദേശ്മുഖിന്റെ പുത്രനും ചലചിത്ര അഭിനേതാവുമായ റിതേഷ് ദേശ്മുഖിന്റെയും (1978),
ബോളിവുഡ് നടിയായ സമീര റെഡ്ഡിയുടെയും (1982),
മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുള്ള ഹിന്ദി നടൻ സുരേഷ് ഓബ്രോയിയുടെയും (1946),
ദക്ഷിണ ആഫ്രിക്കക്കു വേണ്ടി കളിക്കുന്ന ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ക്രിക്കറ്റ് കളിക്കാരൻ ക്വിന്റൺ ഡി കോക്കിന്റെയും (1992) ജന്മദിനം.!
ഇന്നത്തെ സ്മരണ!!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
സി.എൻ ശ്രീകണ്ഠൻ നായർ മ. (1928-1976)
എ. ബാലകൃഷ്ണ വാര്യർ മ. (1917-1997 )
എൻ എസ് പരമേശ്വരൻ പിള്ള മ.
(1931-2010)
രാജേന്ദ്ര ലഹിരി മ. (1901-1927)
പാപ്പാ ഉമാനാഥ് മ. (1931-2010)
തിലകം ഗോപാൽ മ. (2012)
പട്ടാഭി സിതാരാമയ്യ മ. (1880-1957)
റൂമി മ. (1207-1273)
സൈമൺ ദെ ബൊളിവർ മ. (1783-1830)
ലോർഡ് കെൽവിൻ മ. (1824 -1907)
വിക്ടർ ഹെസ് മ. (1883 -1964)
കിം ജോങ് ഇൽ മ. (1942 -2011)
ലൂയിസ് ഹെൻറി മോർഗൻ മ. (1818-1881)
പതിമൂന്നാമത് ദലൈലാമ മ. (1876-1933)
പി. ഭാസ്കരനുണ്ണി ജ. (1926 -1994)
ഡോ.കെ. എം. പ്രഭാകരവാര്യർ ജ. (1933-2010)
ഹിദായത്തുള്ള ജ. (1905 -1992)
ഏകനാഥ് ഈശ്വരൻ ജ. (1910-1999)
മുഷ്താക്ക് അലി ജ. (1914 -2005)
കെറി പാക്കർ ജ. (1937 -2005 )
ഹംഫ്രി ഡേവി ജ. (1778 -1829
/sathyam/media/media_files/OyvkDq6ojaSVWAbeAKuB.jpg)
ചരിത്രത്തിൽ ഇന്ന്..
**************
497 BC - ആദ്യത്തെ സാറ്റർനാലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.
1398 - തുർക്കിക്കാരനായ തിമൂർ ഡൽഹി പിടിച്ചടക്കുന്നു.
1837 - സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിൽ ഉണ്ടായ തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.
1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാരൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
1928 - ഭഗത് സിങ്ങും കൂട്ടരും സാന്റേഴ്സണിനെ വധിച്ചു. ലാലാജിയുടെ ഘാതകനായ ജയിംസ് സ്കോട്ടിനെയായിരുന്നു വിപ്ലവകാരികൾ ലക്ഷ്യം വച്ചിരുന്നത്.
1960 - മ്യൂണിക്കിൽ C-131 അപകടം: വിമാനത്തിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
1965 - ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പത്രമായി (946 പേജിൽ) ഒരു ദിവസത്തെ പത്രം ഇറക്കി ന്യൂയോർക്ക് ടൈംസ് ചരിത്രം സൃഷ്ടിച്ചു.
1970 - നെവാദ ടെസ്റ്റ് സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം.
1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
/sathyam/media/media_files/zZ7IgQ4oCqIiSUzfJDoO.jpg)
1980 - നെവാദ ടെസ്റ്റ് സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
1993 - എഴുത്തുകാരി തസ്ലിമ നസ്റീനെതിരെ ബംഗ്ലാദേശിൽ തീവ്രവാദികൾ ഫത്വ പുറപ്പെടുവിച്ചു.
2005 - ഭൂട്ടാൻ രാജാവ് ആയിരുന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് സ്ഥാനത്യാഗം ചെയ്തു.
2009 - എം.വി. ഡാനി എഫ് II ലെബനാൻ തീരത്ത് മുങ്ങി. അതിലുണ്ടായിരുന്ന 44 ആൾക്കാരും 28,000 മൃഗങ്ങളും കൊല്ലപ്പെട്ടു.
2010 – മുഹമ്മദ് ബൂഅസിസി സ്വയം തീകൊളുത്തി. ഈ പ്രവൃത്തി തുണീഷ്യൻ വിപ്ലവത്തിനും വ്യാപകമായ അറബ് വസന്തത്തിനും ഉത്തേജകമായി.
2012 - നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി
2014 – യുണൈറ്റഡ് സ്റ്റേറ്റ്‌സും ക്യൂബയും 1961-ൽ വിച്ഛേദിച്ചതിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.
/sathyam/media/media_files/2NiiN3QUTnMp7eiGTYb9.jpg)
**************
ഇന്ന് ;
വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും , കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരും ജില്ലാ ഇൻഫർമേഷൻ ഓഫീസറും, സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ നാടകത്രയങ്ങൾ അടക്കം പല നാടകങ്ങളും എഴുതിയ പ്രശസ്തനായ നാടകകൃത്ത് ആയിരുന്ന സി.എൻ. ശ്രീകണ്ഠൻ നായരെയും (1928 മാർച്ച് 31 -1976 ഡിസംബർ 17),
സാഹിത്യസംബന്ധിയായി നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും കവിതാനിരൂപണത്തിൽ കൂടുതല്‍ താല്പര്യം കാണിക്കുകയും, തന്റെ നിരൂപണങ്ങളില്‍ ക്രാന്തദര്‍ശിയായ പണ്ഡിതനെ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും സൗമ്യവാക്കായ മികച്ച സഹൃദയത്വം കാണിക്കുകയും ചെയ്ത അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണ വാര്യരെയും (1917 നവംബര്‍ 23-1997 ഡിസംബര്‍ 17),
ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയും കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രമായ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതുക യും ചെയ്തനടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന എൻ എസ് പരമേശ്വരൻ പിള്ളയെയും (1931 മെയ് 25-2010 ഡിസംബർ 17) ,
ദക്ഷിനെശ്വര്‍ ബോംബ് കേസിലും കാകോരി ട്രെയിന്‍ റോബറിയിലും പങ്കെടുത്തതിനു ഗൂഡാലോചനയിലും പങ്കെടുത്തതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കികൊന്ന സ്വാതന്ത്ര സമര സേനാനി രാജേന്ദ്ര ലഹിരി യെയും (29 ജൂണ്‍ 1901 -ഡിസംബര്‍ 17, 1927)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും ആയിരുന്ന ഭോഗരാജു പട്ടാഭി സീതാരാമയ്യയെയും (നവംബർ 24, 1880 - ഡിസംബർ 17, 1959)
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും, തിരുവെരുമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും ചെയ്ത, തമിഴ്നാട്ടിലെ രാഷ്ട്രീയ, വനിതാവകാശ പ്രവർത്തക പാപ്പാ ഉമാനാഥിനെയും ( 5 ആഗസ്റ്റ് 1931 – 17 ഡിസംബർ 2010),
മുൻ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനും മികച്ച വോളിബോൾ താരങ്ങളിലൊരാളുമായിരുന്ന തിലകം ഗോപാലിനെയും (മരണം:17 ഡിസംബർ 2012),
/sathyam/media/media_files/TIDLqxEPp6eEFSF3RDOA.jpg)
പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്ന മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമിയെയും (1207- ഡിസംബര്‍ 17, 1273)
ബൊളിവർ യുദ്ധങ്ങൾഎന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിക്കുകയും, കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്റും, വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും ആയിരുന്ന സൈമൺ ദെ ബൊളിവറിനെയും (ജൂലൈ 24, 1783-ഡിസംബർ 17, 1830),
സമൂഹങ്ങളെ ഒന്നിച്ചുനിർത്തുന്നതിൽ താൽപ്പര്യമുള്ളയാളും, ആദ്യകാല മാനുഷിക ഗാർഹിക സ്ഥാപനം മാതൃവംശകുലമാണ്, പിതൃാധിപത്യ കുടുംബമല്ല എന്ന ആശയം മുന്നോട്ടുവയ്ക്കുകയും,
ബന്ധുത്വവും സാമൂഹിക ഘടനയും, സാമൂഹിക പരിണാമ സിദ്ധാന്തങ്ങൾ, ഇറോക്വോയിസിന്റെ നരവംശശാസ്ത്രം എന്നിവയെ കുറിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ
റെയിൽറോഡ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന ഒരു പയനിയർ അമേരിക്കൻ നരവംശശാസ്ത്രജ്ഞനും സാമൂഹിക സൈദ്ധാന്തികനുമായിരുന്ന ലൂയിസ് ഹെൻറി മോർഗനെയും (നവംബർ 21, 1818 - ഡിസംബർ 17, 1881),
വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങളും കണ്ടു പിടിച്ച ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന വില്യം തോംസൺ എന്ന ലോർഡ് കെൽവിനെയും(26 ജൂൺ 1824 – 17 ഡിസംബർ 1907),
ടിബറ്റ് ബ്രിട്ടിഷുകാരുടെയും റഷ്യക്കാരുടെയും മത്സരത്തിന്റെ വേദിയായപ്പോൾ ഒരു ഇരുത്തം വന്ന രാഷ്ട്ര തന്ത്രജ്ഞനായി പ്രവർത്തിക്കുകയും ടിബറ്റിലേയ്ക്കുള്ള ബ്രിട്ടീഷ് കടന്നു കയറ്റത്തെ തടയുകയും ചെയ്ത ടിബറ്റിലെ പതിമൂന്നാമത് ദലായ് ലാമ ആയിരുന്ന തുബ്ടെൻ ഗ്യാറ്റ്സോയെയും (1876 ഫെബ്രുവരി 12 – 1933 ഡിസംബർ 17),
കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും ഭൗതികശാസ്ത്രത്തിനുള്ള നോബൽ വിജേതാവുമായ വിക്ടർ ഫ്രാൻസിസ് ഹെസിനെയും (24 ജൂൺ 1883 - 17 ഡിസംബർ 1964),
കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിച്ചിരുന്ന ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിനെയും ( 1942 ഫെബ്രുവരി 16 -2011 ഡിസംബർ 17),
സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായിരുന്നു പി. ഭാസ്കരനുണ്ണിയെയും (17 ഡിസംബർ 1926 - 8 ഏപ്രിൽ 1994),
/sathyam/media/media_files/o5zCiKmSz3bm3hv0aCyl.jpg)
ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.കെ. എം. പ്രഭാകരവാരിയരെയും (17 ഡിസംബർ 1933 - 10 ജനുവരി 2010),
സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച ഉപരാഷ്ട്രപതിയും സുപ്രീം കോടതിയിലെ പതിനൊന്നാമത്തെതും ആദ്യ മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന മുഖ്യന്യായാധിപനും (ചീഫ് ജസ്റ്റിസും) ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ളയെയും (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992),
പാലക്കാട് സ്വദേശിയും അമേരിക്കയില്‍ ബെര്‍കിലിയില്‍ വിസിറ്റംഗ് പ്രൊഫസറും കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുകയും അമേരിക്കയില്‍ ഗാന്ധിയെകുറിച്ച് പുസ്തകങ്ങള്‍ രചിച്ച് സ്വന്തം നീലഗിരി പ്രസ്സില്‍ പ്രസിദ്ധീകരിക്കുകയും രാമഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ഏകനാഥ് ഈശ്വരനെയും (ഡിസംബര്‍ 17, 1910 – ഒക്ടോബര്‍ 26, 1999),
ഇന്ത്യക്കു വേണ്ടി ആദ്യമായി വിദേശത്ത് സെഞ്ചുറി എടുത്ത ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനും ആദ്യമായി വേൾഡ് 11 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഇൻഡ്യക്കാരനും ആയ സൈയദ് മുഷ്താക്ക് അലിയെയും (17 ഡിസംബർ 1914 – 18 ജൂൺ 2005),
/sathyam/media/media_files/aBhTwPvnlK1MBKolD1j1.jpg)
സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർതിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തനായ ബ്രിട്ടിഷ് രസതന്ത്രജ്ഞൻ സർ ഹംഫ്രി ഡേവിയെയും (17 ഡിസംബർ 1778-29 മേയ് 1829 ),
ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിക്കുകയും, വർണ വസ്ത്രങ്ങൾ, രാത്രി മത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കുകയും ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ മാധ്യമങ്ങളുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാനുമായിരുന്ന കെറി പാക്കർ എന്ന കെറി ഫ്രാൻസിസ് ബുൾമോർ പാക്കറെയും (1937 ഡിസംബർ 17 - 2005 ഡിസംബർ 26) ഓർമ്മിക്കാം.!!!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us