ഇന്ന് ഡിസംബര്‍ 23: ദേശീയ കര്‍ഷക ദിനം ! ശോശ ജോസഫിന്റെയും സ്റ്റെഫാന്‍ ഹെയ്‌ലിന്റെയും ജന്മദിനം: രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
dec

1199 ധനു 7
 ഭരണി  / ഏകാദശി
2023 ഡിസംബർ 23, ശനി

ഇന്ന്;
* സ്വർഗ്ഗവാതിൽ ഏകാദശി /ഗീതാദിനം !
  ***************
*         പുതുപ്പള്ളി ഓർമ്മപെരുന്നാൾ !

Advertisment

* ദേശീയ കര്‍ഷക ദിനം !      
[Indian Farmer's Day; മുൻ ഇന്ത്യൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ ജന്മദിനം ]

  • ജപ്പാൻ: അകിഹിതൊ
      ചക്രവർത്തിയുടെ ജന്മദിനം!
    * സ്വീഡൻ: ഔദ്യോഗിക പതാകദിനം !
    * അമേരിക്ക : ഹ്യുമൻ ലൈറ്റ് - മതേതര
       മാനവികത !
    * ഈജിപ്റ്റ്: വിജയ ദിനം !
  • 0dec

* USA;
ദേശീയ കുടുംബവേരുകൾ (തേടും)ദിനം!
[National Roots Day ; കുടുംബ ചരിത്രം പര്യവേക്ഷണം ചെയ്യുന്നത് ഭൂതകാലത്തിന്റെ സമ്പന്നമായ ഒരു രേഖ അനാവരണം ചെയ്യുന്നു, വ്യക്തികളെ അവരുടെ ഐഡന്റിറ്റി രൂപപ്പെടുത്തുന്ന പാരമ്പര്യങ്ങളിലേക്കും കഥകളിലേക്കും ബന്ധിപ്പിക്കുന്നു]

* ഫെസ്റ്റിവസ്  !
[Festivus ;  ലളിതമായ ഭക്ഷണവും അലങ്കാരങ്ങളും ആസ്വദിച്ചും പരാതികളും ഗുസ്തിയും ആസ്വദിച്ചുകൊണ്ട് സീൻഫെൽഡിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ക്രിസ്മസിന് വാണിജ്യേതര, പാരഡി സ്പിൻ നടത്തുക.]

       ഇന്നത്തെ മൊഴിമുത്ത്
************
" കോൺഗ്രസ് കുറച്ചുകാലം മാന്യമായ അവശിഷ്ടമായി തുടർന്നു, എന്നാൽ ഒരു സമഗ്ര പാർട്ടിക്ക് ഒരു അവശിഷ്ടമായി അധികകാലം നിലനിൽക്കാനാവില്ല. ഒരു നിശ്ചിത സമയത്ത് അതിന്റെ വലുപ്പം ചെറുതായിരിക്കാം, പക്ഷേ അതിന്റെ ഘടന ഇപ്പോഴും സമഗ്രമായി തുടരണം. മതേതരത്വത്തിന്റെ ഏറ്റവും വിശാലമായ അർത്ഥം എന്ന് ഇതിനെ വിശേഷിപ്പിക്കാം . അതിനാൽ, യഥാർത്ഥ അർത്ഥത്തിൽ ഏറ്റവും മതേതര പാർട്ടിയാണ് കോൺഗ്രസ്."

    [ - പി.വി നരസിംഹറാവു]
     ********** 

ദ കോമൺ, ടെനാസിറ്റി ഓഫ് മൂൺ,   പഞ്ചതന്ത്ര, ഇന്റിമേറ്റ് റവലേഷൻസ്,   ഓപ്പൺ ഐഡ് ഡ്രീംസ് തുടങ്ങിയ ചിത്രങ്ങൾ വരച്ച പ്രമുഖ കേരളീയ ചിത്രകാരി ശോശ ജോസഫിന്റെയും (1971),

ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് 2014 ലെ   രസതന്ത്രത്തിനുള്ള  നോബൽ സമ്മാനം   നേടിയ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ സ്റ്റെഫാൻ ഹെയ്ലിന്റെയും   (1962),

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സ്ട്രൈക്കറായി കളിച്ച  ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ റോക്കി മൈക്കൽ ചോപ്രയുടെയും (1983),

00dec

ജപ്പാൻ ചക്രവർത്തിയായിരുന്ന ദിവംഗതനായ ഹിരോഹിതോയുടെ സീമന്തപുത്രനും 30 ഏപ്രിൽ 2019നു 1817 നു ശേഷം ആദ്യമായി സ്വമേധയാ സ്ഥാനത്യാഗം ചെയ്ത  ചക്രവർത്തി  അകിഹിതോയുടെയും (1933),

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ സജീവമായ അഭിനേത്രിയും മോഡലുമായ പിയ ബാജ്പേയിയുടെയും (1993)ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
പി വി നരസിംഹറാവു മ. (1921-2004)
കെ കരുണാകരൻ മ. (1918 -2010 )
സുഗതകുമാരി മ. (1934- 2020)
കെ.ബാലചന്ദർ മ. ‍(1930 - 2014)
രതീഷ് മ. (1954-2002)
സ്വാമി ശ്രദ്ധാനന്ദ് മ. (1856-1926)
ആനന്ദ് അഭയങ്കർ മ. (1963-2012)
നൂർ ജഹാൻ മ. (1926 -1996)
ജയാ ബെൻ ദേശായി മ. (1933-2010)
ആൻഡ്രി  ടൂപൊലെഫ്  മ. (1888-1972)
ഗ്രിഗറി ബക്ലാനോവ് മ. (1923-2009) 
മിഖായേൽ  കലഷ്‌നികോവ് മ. (1919-2013)

ആർ. സുഗതൻ ‌ ജ. ( 1901- 1970)
സി.എം. സ്റ്റീഫൻ ജ. (1918-1984)
ഇടശ്ശേരി ഗോവിന്ദൻ നായർ ജ.
(1906 -1974)
ടി.കെ.സി. വടുതല ജ. (1921-1988)
ചൗധരി ചരൺസിംഗ് ജ. (1902 -1987)
റിച്ചാർഡ് ആർക്ക് റൈറ്റ് ജ. (1732-1792)

. ചരിത്രത്തിൽ ഇന്ന്…
. ്്്്്്്്്്്്്്്്്്
1815-ൽ ഇംഗ്ലീഷ് എഴുത്തുകാരി ജെയ്ൻ ഓസ്റ്റന്റെ ക്ലാസിക് നോവൽ "എമ്മ" പ്രസിദ്ധീകരിച്ചു

1888 - മാനസിക വിഭ്രാന്തിയിലകപ്പെട്ട പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഗ് ഇടത് ചെവി സ്വയം വെട്ടിയെടുത്തു.

.1912 -  റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തിലുള്ള ഒരു ഇന്ത്യൻ വിപ്ലവ സംഘം ഇന്ത്യയുടെ വൈസ്രോയി ഹാർഡിംഗ് പ്രഭുവിനെ നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റുന്നത് അടയാളപ്പെടുത്താൻ ഹാർഡിംഗ് പ്രഭു ആനപ്പുറത്ത് എത്തിയിരുന്നു

11dec

1919 - ഗവർമെൻറ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വന്നു.

1921 - രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർ‌വ്വകലാശാല ഉദ്ഘാടനം ചെയ്തു.

1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.

1946 - ഭരണഘടനാ നിർമണ സഭയുടെ ആദ്യ യോഗം നടന്നു.

1947 -  ജോൺ ബാർഡീൻ, വാൾട്ടർ എച്ച്. ബ്രാട്ടൺ, വില്യം ഷോക്ക്ലി എന്നിവർ ചേർന്ന് ബെൽ ലാബിൽ ട്രാൻസിസ്റ്റർ കണ്ടുപിടിച്ചു.

1954 - മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള പീറ്റർ ബെന്റ് ബ്രിഗാം ഹോസ്പിറ്റലിൽ ഡോ. ജോസഫ് ഇ. മുറെ ആദ്യത്തെ മനുഷ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

1958 - 333 മീറ്റർ ഉയരമുള്ള ടോക്യോ ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.

1968 -  ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, വില്യം ആൻഡേഴ്‌സ് എന്നിവർ ചന്ദ്രനെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യരായി

1975 - അളവ് തൂക്കത്തിന് മെട്രിക്ക് രീതിയിലേക്ക് മാറാതിരുന്ന USA, ലൈബിരിയ, ബർമ എന്നിവയിൽ USA മാറാൻ തീരുമാനമെടുത്തു.

tytdec

1990 - യുഗോ സ്ലേവ്യ യയിൽ നിന്നും സ്വാതന്ത്ര്യം നേടാൻ സ്ലോവാനിയയിൽ ഹിത പരിശോധന.

1991 - സ്ലോവാനിയയിൽ പുതിയ ഭരണഘടന നിലവിൽ വന്നു.

1993 - MPLAD (പാർലമെൻറംഗങ്ങളുടെ വികസന ഫണ്ട് ) പദ്ധതിക്ക് തുടക്കമിട്ടു.

1994 -  കുപ്രസിദ്ധ അമേരിക്കൻ മോബ്സ്റ്റർ ജെയിംസ് വൈറ്റി ബൾഗർ എഫ്ബിഐയുടെ അറസ്റ്റ് ഭയന്ന് ബോസ്റ്റണിൽ നിന്ന് പലായനം ചെയ്യുകയും 16 വർഷത്തേക്ക് അവരെ വിജയകരമായി ഒഴിവാക്കുകയും ചെയ്തു

1996 - ജമൈക്കയിൽ Anglican history യുടെ ചരിത്രത്തിൽ ആദ്യമായി വനിതകളെ പുരോഹിതക ളാക്കി ഉത്തരവിറങ്ങി.

1997 - ബാഴ്‌സലോണയും ബ്രസീൽ സ്‌ട്രൈക്കർ റൊണാൾഡോയും തന്റെ ആദ്യത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടി, സിനദീൻ സിദാനെയും പ്രെഡ്രാഗ് മിജാറ്റോവിച്ചിനെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനായി

2000 - ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ 4 റൺസിന് തോൽപ്പിച്ച് ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടി

5dec

2002 - ഒരു ഡ്രോണും ഒരു യുദ്ധവിമാനവും തമ്മിലുള്ള ആദ്യത്തെ യുദ്ധ ഇടപെടൽ നടന്നു. ഇറാഖി MiG-25 ഒരു യുഎസ് MQ-1 പ്രിഡേറ്ററിനെ വെടിവച്ചു വീഴ്ത്തി

2007 - മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർ‌വ്വ സംഗമം.

2015 - തദ്ദേശിയമായി നിർമിച്ച ആദ്യ യുദ്ധക്കപ്പലായ INS ഗോദാവരി ഡീ കമ്മിഷൻ ചെയതു.
**************
ഇന്ന് ; 
ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയും ബഹുഭാഷാ പണ്ഡിതനും, എഴുത്തുകാരനും, താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ തന്ത്രശാലിയും, ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവും ആയിരുന്ന പാമൂലപാർഥി വെങ്കിട നരസിംഹറാവു എന്ന പി വി നരസിംഹറാവുവിനെയും ( 28 June 1921-23 ഡിസംബർ 2004),

നാലുതവണ കേരള മുഖ്യമന്ത്രിയും ദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്ന
കണ്ണോത്ത് കരുണാകരൻ മാരാർ എന്ന "ലീഡർ " കെ കരുണാകരനെയും (ജൂലൈ 5, 1918-ഡിസംബർ 23, 2010 ), 

150-ലേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ രതീഷിന്റെയും ((11 സെപ്റ്റംബർ 1954–2002 ഡിസംബർ 23) ,) ,

മലയാളത്തിലെ പ്രശസ്ത   കവയിത്രിയും    നാടിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെയും (1934 ജനുവരി 22- ഡിസംബർ 23, 2020),

ദയാനന്ദ സരസ്വതിയുടെ ഉപദേശങ്ങൾ പ്രചരിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും ആര്യസമാജ സന്യാസിയും  ഗുരുകുൽ കംഗ്രി സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതും 1920 കളിലെ ഹിന്ദു പരിഷ്കരണ പ്രസ്ഥാനമായ സംഗതൻ (ഏകീകരണവും സംഘടനയും), ശുദ്ധി (പുനർ പരിവർത്തനം) എന്നിവയിൽ പ്രധാന പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്ന മഹാത്മാ മുൻഷി രാം വിജ് എന്നും അറിയപ്പെടുന്ന സ്വാമി ശ്രദ്ധാനന്ദിനേയും (22 ഫെബ്രുവരി 1856 - 23 ഡിസംബർ 1926

665dec

ഹിന്ദി-ഉർദു- പഞ്ചാബി ചലച്ചിത്രങ്ങളിലെ നടിയും ഗായികയും ആയിരുന്ന നൂർ ജഹാൻ ( 1926 സെപ്റ്റംബർ 21- 23 ഡിസംബർ 1996),

ബ്രിട്ടീഷ് തൊഴിലാളി നേതാവായ ഇന്ത്യൻ വംശജയും സാരിക്കാരി നേതാവെന്ന് ലോകമെമ്പാടും അറിയപ്പെട്ടിരുന്ന
ജയാ ബെൻ ദേശായിയെയും (2 ഏപ്രിൽ 1933–23 ഡിസംബർ 2010),

 കമലഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ച ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ബാലചന്ദറിനെയും ‍(9 ജൂലൈ 1930 - 23 ഡിസംബർ 2014), 

ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമ്മിക്കാൻ മുൻകയ്യെടുത്ത റഷ്യൻ വിമാന ശില്പി ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫിനെയും (  1888 നവംബർ 10-1972 ഡിസംബർ 23),

റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതിയും ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ച മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമായ മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവിനെയും ( നവംബർ 10 1919 – ഡിസംബർ 23 2013),

ലോകമഹായുദ്ധത്തെപ്പറ്റിയുള്ള നോവലുകൾ എഴുതുകയും ഗോർബചേവിന്റെ കാലത്ത് സ്നാമ്യ എന്ന സാഹിത്യമാസികയുടെ പത്രാധിപരാകുകയും,  ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്ന ഗ്രിഗറി ബക്ലാനോവ് (സെപ്റ്റംബർ 11, 1923 – ഡിസംബർ 23, 2009) ,

സ്പന്ദൻ, ബാൽ ഗന്ധർവ, മാത്തീച്ച ചൂളി, വാസ്തവ്, ജിസ് ദേശ് മെ ഗംഗാ രഹത്തി ഹൈ തുടങ്ങിയ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും,  തിയേറ്ററിലും അഭിനയിച്ച ഒരു കാർ ആസിഡൻറ്റിൽ അകാലത്തിൽ മരിച്ച മറാത്തി അഭിനേതാവ് ആനന്ദ് അഭയങ്കറെയും (2 ജൂൺ 1963 – 23 ഡിസംബർ 20),

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗിനെയും (ഡിസംബർ 23, 1902 - മേയ് 29, 1987), 

466dec

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതനെയും ‌(ജ: 23 ഡിസംബർ 1901 മ: 14 ഫെബ്രുവരി 1970), 

പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും തുടങ്ങിയ കവിതകൾ എഴുതി കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമായിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായരെയും (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974),

ദേശീയതലത്തിൽ ശ്രദ്ധേയനായ കേരളത്തിൽനിന്നുള്ള  രാഷ്ടീയ പ്രവർത്തകനും, തൊഴിലാളി നേതാവും, ജേർണലിസ്റ്റും പാർലമെന്റേറിയനും ,  എ.ഐ.സി.സി ജനറൽ സെക്രട്ടറിയും, പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന സി.എം. സ്റ്റീഫൻ (ഡിസംബർ 23 1918 – ജനുവരി 161984),

മുൻ രാജ്യ സഭാംഗവും  മലയാള സാഹിത്യകാരനുമായിരുന്ന    ടി.കെ.ചാത്തൻ എന്ന ടി.കെ.സി. വടുതലയെയും(23 ഡിസംബർ 1921 - 1 ജൂലൈ 1988), 

സ്പിന്നിംഗ് ഫ്രെയിം കണ്ടുപിടിച്ച ഇംഗ്ലീഷ് വ്യവസായി, തുണി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയും, വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള വേഗതയേറിയതും വിലകുറഞ്ഞതുമായ മാർഗ്ഗം അവതരിപ്പിക്കുകയും ചെയ്ത സർ റിച്ചാർഡ് ആർക്ക്‌റൈറ്റ്നേയും (23 ഡിസംബർ 1732 - 3 ഓഗസ്റ്റ് 1792) ഓർമ്മിക്കാം.
 
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment