ഇന്ന് ഡിസംബര്‍ 3: അന്താരാഷ്ട്ര ഭിന്നശേഷി ദിനം ഇന്ന്: എം.ആര്‍ ജയഗീതയുടേയും ഗിരീഷ് കാസറവള്ളിയുടെയും ജന്മദിനം: ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ തോമസ് ഹാരിയറ്റ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുവന്നതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
dec

1199 വൃശ്ചികം 17
 ആയില്യം / ഷഷ്ഠി
2023 ഡിസംബർ 3, ഞായർ
**********

ഇന്ന് ;
.      *അന്തഃരാഷ്ട്ര ഭിന്നശേഷി ദിനം !
.        ‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
.            [International Disability Day]

Advertisment

* ലോകത്തിലെ ആദ്യ ഹൃദയം മാറ്റി
  വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 57വയസ്

* ദേശീയ കാർഷിക വിദ്യാഭ്യാസ ദിനം! (National Agricultural Education Day) 

* ഇൻഡ്യ :  ദേശീയ അഭിഭാഷക ദിനം 
 [ National Advocates Day ; ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനം]

* സംസ്ഥാന കിഴങ്ങ് വിള ദിനം !

  • ഭോപ്പാൽ ദുരന്ത വാർഷിക ദിനം !
  • 0dec
      ************
     [ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ കണ്ണി രോർമ്മകൾ. ഭോപ്പാൽ നഗരത്തെ നടുക്കിക്കൊണ്ട് 1984 ഡിസംബർ 2 ന് അർദ്ധരാത്രി മുതൽ യൂണിയൻ കാർബൈഡ് എന്ന വ്യവസായ സ്ഥാപനത്തിൽ നിന്നും മീതൈൽ ഐസോ സൈനേറ്റ് എന്ന വിഷവാതകം പുറത്തേക്ക് ഒഴുകി ഉറക്കത്തിലായിരുന്ന 4000 ലേറെ ( ഔദ്യോഗിക കണക്ക് മാത്രം) സാധാരണ ജനങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച ദയനീയ ചിത്രത്തിന്റെ ഓർമ്മ പുതുക്കുന്ന ഭീകര ദിനം.]

* ഇന്ത്യ-പാക്ക് യുദ്ധം ആരംഭിച്ചു (1971)

* ലോക കോട്ടി ദിനം.!
*********
 [ World Coati Day ; കൗതുകകരവും അതുല്യവുമായ ഈ മൃഗത്തിന്റെ . നിലനിൽപ്പിനും സംരക്ഷണത്തിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്ന  ബോധവൽക്കരണം മാത്രമല്ല, വിലമതിക്കാനാവാത്ത ഈ ജീവിവർഗത്തിന് സംരക്ഷണം നൽകാനും കൂടിയാണ് ഈ ദിനം.
നീളമുള്ളതും വഴങ്ങുന്നതുമായ മൂക്കും വളയമുള്ള വാലും ഉള്ള ഒരു റാക്കൂൺ പോലെയുള്ള മൃഗം കൂടുതലും മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്നു.]

* ക്യൂബ : ഡോക്റ്റേഴ്സ് ഡേ !

USA;
^^^^^^^^^^
തലയ്ക്ക് മുകളിൽ മേൽക്കൂര ദിനം !
***************
[ National Roof Over Your Head Day;
ഗൃഹാതുരത്വത്തിന്റെ പരീക്ഷണങ്ങളാൽ സ്‌പർശിക്കപ്പെട്ട ജീവിതങ്ങളെ നന്നാക്കാൻ അനുകമ്പയും ഊഷ്‌മളതയും ഉൾക്കൊണ്ട്, ആവശ്യമുള്ളവർക്ക് ഒരു കൈയും അവബോധവും നീട്ടുന്നു.]

ഒരു സമ്മാനം ഉണ്ടാക്കാൻ ഒരു ദിനം !

dec
**************
 [Make A Gift Day ; അതുല്യമായ വ്യക്തിഗത സമ്മാനങ്ങൾ നൽകുന്നതിന്റെ സന്തോഷം പുഞ്ചിരിയും ഊഷ്മളതയും പകരുന്നു, ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്നു.]

* Let’s Hug Day !
*************
[ആലിംഗനം സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. സ്‌നേഹവും വിലമതിപ്പും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണിത്, അത് അതിശയകരമായി തോന്നുന്നു!]

* സാർവത്രിക മനുഷ്യാവകാശ മാസം !
**************
 [Universal Human Rights Month ; 
ചരിത്രത്തിലുടനീളം മനുഷ്യരാശിയുടെ അവകാശങ്ങളുടെയും പ്രത്യേകാവകാശങ്ങളുടെയും നഗ്നമായ ലംഘനത്തിന്റെയും  ക്രൂരതയുടെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  അത് ഒരാളുടെ ചർമ്മത്തിന്റെ നിറം, അവരുടെ ദേശീയത, മതം, അല്ലെങ്കിൽ മറ്റൊരു രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കാനുള്ള ദൗർഭാഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ആളുകൾ പതിവായി മൃഗങ്ങളെപ്പോലെ അല്ലെങ്കിൽ മോശമായ രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. 1948-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഈ ഭൂമിയിലെ ഓരോ വ്യക്തിയുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ക്രോഡീകരിച്ച ആ ദിവസം നമ്മെ ഓർമ്മിപ്പിക്കാനാണ് സാർവത്രിക മനുഷ്യാവകാശ മാസം.]

.          ഇന്നത്തെ മൊഴിമുത്ത്
.        ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
''നാം നമ്മെ എങ്ങനെ അറിയാൻ? ആത്മധ്യാനമല്ല, കർമ്മമാണതിനു വേണ്ടത്. തനിക്കു പറഞ്ഞിട്ടുള്ളതു മടിയ്ക്കാതെ ചെയ്തുതുടങ്ങൂ; എങ്കിൽ നിങ്ങളറിയും ഉള്ളിൽ നിങ്ങളെന്താണെന്നും.''

''തടി കത്തുന്നുവെങ്കിൽ കത്താനുള്ളത് അതിലുള്ളതുകൊണ്ടാണ്‌; ഒരാൾ പ്രശസ്തനാവുന്നുവെങ്കിൽ അതിനുള്ളത് അയാളിലുള്ളതു കൊണ്ടുമാണ്‌.''

00dec

 [ -യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ]
.  *********** 

മഴനൂലാടകള്‍, ഇടനാഴി ദൂരത്തില്‍ സംഭവിച്ചത് (കാവ്യസമാഹാരം), അമൃതം ചുരന്ന വഴി (കഥാ സമാഹാരം),  പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ ഹിമവാന്‍ - ടാഗോര്‍ (ജീവചരിത്രം) തുടങ്ങി നിരവധി കൃതികളുടെ രചയിതാവും, കവി, കോളമിസ്റ്റ് ചലച്ചിത്രഗാന രചയിതാവ്‌, പ്രഭാഷക എന്നീ നിലകളിൽ പ്രശസ്തയും ഗസറ്റഡ്‌ ഓഫീസറുമായ എം.ആർ ജയഗീതയുടേയും (ഡിസംബർ-3),

കന്നഡയിൽ സമാന്തര ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളിച്ചവരിൽ പ്രമുഖനും  നാലു പ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയും ചെയ്ത ഗിരീഷ് കാസറവള്ളിയുടെയും (1950),

ചലച്ചിത്രസംവിധായകയാ‍യ അപർണ്ണ സെന്നിന്റെ മകളും  രണ്ട് തവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു  ചലച്ചിത്ര അഭിനേത്രിയുമായ കൊങ്കണ സെൻ ശർമ്മയുടെയും (1979),

ഹിന്ദി ചലചിത്ര നടൻ ജിമ്മി ഷേർഗില്ലിന്റെയും (1970),

ഹരിയാനയിലെ സോനിപത്തിൽ  16 -ാം ലോക്‌സഭയിലും (2014)  2019-ലെ 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  എതിരാളിയായ ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ പഴയ റോഹ്തക് ജില്ലയിലെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തുകയും ചെയ്ത ബിജെപിയെ ഏറ്റവും സ്വാധീനിച്ച സർവ്വസമ്മതനായ നേതാവുമായ രമേഷ് കൗശിക്കിന്റേയും (1956),

വസ്ത്ര പരസ്യങ്ങളുടെയും പുസ്തക കവറുകളുടെയും മോഡലായി തന്റെ കരിയർ  ആരംഭിക്കുകയും, കൗമാരക്കാരുടെ കോമഡി മീൻ ഗേൾസിൽ അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയർന്ന അമേരിക്കൻ നടി അമാൻഡ സെയ്ഫ്രൈഡിന്റെയും (1985),

11111dec

അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കോമേഡിയനും നടിയുമായ ടിഫാനി സാറ കോർണിലിയ ഹദ്ദിഷിന്റെയും ( 1979),

ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം   ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കനേഡിയൻ ചലചിത്ര നടൻ ബ്രെൻഡൻ ജെയിംസ് ഫ്രേസറിന്റെയും (1968),

ടെസ്റ്റുകളിൽ ഏറ്റവുമധികം പുറത്താക്കലുകൾ (555) നടത്തിയ വിക്കറ്റ് കീപ്പർക്കുള്ള റെക്കോർഡ് നേടിയ    ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്  കളിക്കാരൻ മാർക്ക് ബൂഷേയുടെയും (Mark Boucher) (1976) ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
എൻ.സി. ശേഖർ മ. (1904 -1986)
ദേവാനന്ദ് മ. (1923 -2011)
ഇ.ടി. കുഞ്ഞൻ മ. (1917 -1985)
കൊച്ചുപ്രേമൻ മ.(1955-2022)
ബോബി കൊട്ടാരക്കര മ. (1952 -2001)
ഫ. എ അടപ്പൂർ മ. (1925-2022)
കെ.എം. ഗോവി മ. (1930-2013),
ധ്യാൻ ചന്ദ് മ. (1905 -1979)
കാൾ സീയൂസ് മ.(1816 - 1888).
ഫ്രാൻസിസ് സേവ്യർ മ. (1506-1552)
ആർ.എൽ. സ്റ്റീവൻസൺ മ. (1850-1894) 
പാവെൽ ബഷോവ് മ. (1879 - 1950)

ഡോ.രാജേന്ദ്രപ്രസാദ് ജ. (1884 -1963) 
പി.ആർ. ഫ്രാൻസിസ് ജ. (1924 - 2002)
യശ്വന്ത്റാവു ഹോൾക്കർ ജ. (1776-1811)
കാൾ സീയൂസ് ജ. (1816 -1888)
സ്വെൻ നിക്വിസ്റ്റ് ജ. (1952- 2006) 
ഖുദിറാം ബോസ് ജ. (1889-1908)
നന്ദ ലാൽ ബോസ് ജ. (1882-1966)

ചരിത്രത്തിൽ ഇന്ന് …
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

1580- ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ തോമസ് ഹാരിയറ്റ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുവന്നു.

1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത്‌ സംസ്ഥാനമായി ചേർന്നു.

1910 - ഫ്രഞ്ച് ശാസ്ത്രജ്ഞൻ Georgeous Cloud കണ്ടു പിടിച്ച നിയോൺ ലൈറ്റ് പാരിസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു.

1211dec

1962 - കോട്ടയം മെഡിക്കൽ കോളേജ്‌ മുഖ്യമന്ത്രി ആർ ശങ്കർ ഉത്ഘാടനം ചെയ്തു.

1967 - ദക്ഷിണാഫ്രിക്കക്കാരനായ ഡോ. കൃസ്ത്യൻ ബർനാർഡ് ലോകത്തിലെ ആദ്യ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.

1970 - ആയത്തുള്ള ഖുമൈനി ഇറാന്റെ പരമോന്നത ആദ്ധ്യാത്മിക നേതാവായി പ്രഖ്യാപിക്കപ്പെട്ടു.

1971 - ബംഗ്ലാദേശ് വിമോചനത്തിനായുള്ള ഇന്ത്യ-പാക്ക് യുദ്ധം ആരംഭിച്ചു. പാക്കിസ്ഥാൻ ഇന്ത്യയിലെ അമൃത്‌സർ, ആഗ്ര പ്രദേശങ്ങൾ ആക്രമിച്ചു.

1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ്‌ ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് നാലായിരത്തിലേറെപ്പേർ മരണമടഞ്ഞു.

1993 - കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.

2009 - സൊമാലിയയിലെ മൊഗാദിഷുവിലെ ഒരു ഹോട്ടലിൽ നടന്ന ചാവേർ ആക്രമണത്തിൽ ട്രാൻസിഷണൽ ഫെഡറൽ ഗവൺമെന്റിന്റെ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു.

2012 - ഫിലിപ്പൈൻസിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 475 പേർ കൊല്ലപ്പെട്ടു.

2018 - പോളണ്ടിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ നാഗരികതയുടെയും പ്രകൃതി ലോകത്തിന്റെയും തകർച്ച ചക്രവാളത്തിലാണെന്ന് ഡേവിഡ് ആറ്റൻബറോ  മുന്നറിയിപ്പ് നൽകി

2019 - ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും കമ്പനിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു, അവരുടെ പിൻഗാമിയായി സുന്ദർ പിച്ചൈ രണ്ട് കമ്പനികളുടെയും സിഇഒ ആയി.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

3dec
 ഇന്ന് ; 
കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഒപ്പം 
സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന നാരായണൻപിള്ള ചന്ദ്രശേഖരൻപിള്ള എന്ന എൻ.സി. ശേഖറിനെയും (2 ജൂലൈ 1904 - 3 ഡിസംബർ 1986),

ഒ ന്നാംകേരളനിയമസഭയിൽ പൊന്നാനി നിയോജക മണ്ഡലത്തേയും, മൂന്നാം കേരളനിയമസഭയിൽ തൃത്താല നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച പിൽക്കാലത്ത് സിപിഐ എം മെംബർ ആയ ഇ.ടി. കുഞ്ഞനെയും (ഒക്ടോബർ 1917 - ഡിസംബർ 3 1985),

കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച  അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കരയെയും (1952 മാർച്ച് 11-2001 ഡിസംബർ 3),

ഒല്ലൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന പി.ആർ. ഫ്രാൻസിസിനെയും (1924 നവംബർ 3  - 10 മെയ് 2002).

ഭാരതീയ ഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥ സൂചിയുടെ കർത്താവായ കെ.എം. ഗോവിയെയും(17 ജൂൺ 1930- 3 ഡിസംബർ 2013),

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാൻ ചന്ദിനെയും (1905 ഓഗസ്റ്റ് 29-ഡിസംബർ 3 1979)

റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആയ ഫ്രാൻസിസ് സേവ്യറിനെയും (7 ഏപ്രിൽ 1506 – 3 ഡിസം.1552) ,

44dec

ലോകത്തെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ 'ട്രഷർ ഐലൻഡ്' എന്ന കഥാപുസ്തകമെഴുതിയ സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനുമായിരുന്ന ആർ.എൽ. സ്റ്റീവൻസൺ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസണിനെയുo (നവംബർ 13, 1850- ഡിസംബർ 3, 1894),

റഷ്യൻ യക്ഷിക്കഥകളുടെ സമാഹാരമായ, The Malachite Casket എന്ന കൃതിയും റഷ്യൻ വിപ്ലവത്തെപ്പറ്റിയും ആഭ്യന്തര യുദ്ധത്തെപ്പറ്റിയും അനേകം കൃതികളും രചിച്ച പാവെൽ ബഷോവിനെയും( 27 ജനുവരി 1879 – 3 ഡിസംബർ 1950),

ഇന്ത്യയിലെ നെപ്പോളിയൻ എന്ന് അറിയപ്പെട്ടിരുന്നമറാഠ സാമ്രാജ്യത്തിലെ  രാജാവായിരുന്ന യശ്വന്ത്റാവു ഹോൾക്കറിനെയും (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27),

റിപബ്ലിക് ഇൻഡ്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ.  രാജേന്ദ്ര പ്രസാദിനെയും (ഡിസംബർ 3, 1884 – ഫെബ്രുവരി 28, 1963) ,

998dec

കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിക്കുകയും ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്ത ജർമ്മൻ കണ്ണടവ്യാപാരിയായിരുന്ന കാൾ സീയൂസിനെയും (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888),

120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്ര ഛായാഗ്രാഹകൻ സ്വെൻ നിക്വിസ്റ്റിനെയും (ജനനം-3 ഡിസംബർ 1952, മരണം-20 സെപ്റ്റ്ംബർ 2006) ഓർമ്മിക്കാം.!

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ 

Advertisment