/sathyam/media/media_files/9LLbqD3kPo9jaON1LLxC.jpg)
1199 വൃശ്ചികം 26
അനിഴം / അമാവാസി
2023 ഡിസംബർ 12, ചൊവ്വ
(അമാവാസി ഒരിക്കൽ)
ഇന്ന്;
* അന്തഃരാഷ്ട്ര നിഷ്പക്ഷ ദിനം !
[International Day of Neutrality
എല്ലാ വർഷവും ഡിസംബർ 12 ന് ആഗോള നിഷ്പക്ഷതയുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു.]
- മാർക്കോണി ദിനം !
[ റേഡിയോ കണ്ടു പിടിച്ച ഇറ്റലിക്കാരനായ Guglieleno Marconi അറ്റ്ലാന്റിക്ക് സമുദ്രത്തിന് കുറുകെ ഇംഗ്ലണ്ടിൽ നിന്നും കാനഡയിലേക്ക് റേഡിയോ സിഗ്നൽ അയച്ചതിന്റെ ഓർമ്മ ദിനം ] /sathyam/media/media_files/t7UdnswLSXRrgKTjyUcj.jpg)
* ഇൻഡ്യ : 1851-ൽ ആദ്യമായി തീവണ്ടി യാത്ര നടന്നു.
* ജപ്പാൻ : കാഞ്ചി ദിനം!
[എല്ലാവർഷവും ഈ ദിവസം വർഷത്തെ പ്രതിനിധീകരിക്കുന്ന അക്ഷരം (കാഞ്ചി ) തിരഞ്ഞെടുക്കുന്ന ദിനം
കഴിഞ്ഞ കൊല്ലം ജാപ്പനീസ് കാലഘട്ടത്തിന്റെ പേര് റീവ (令 和, റീവ, എന്നാൽ "നല്ല പൊരുത്തം") എന്ന് മാറ്റി. കാന്റോ മേഖലയിലെ ടൈഫൂൺ ഫാക്സായിയും ടൈഫൂൺ ഹഗിബിസും മൂലമുണ്ടായ കൊടുങ്കാറ്റിനും മഴയ്ക്കും എതിരായ സുരക്ഷാ നടപടികൾ എന്ന നിലയിൽ, സർക്കാർ ("ഉത്തരവ് പുറപ്പെടുവിക്കുന്നത്" ജാപ്പനീസ് ഭാഷയിൽ "ഹാറ്റ്സുറൈ (発 令") ) ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു.]
* റഷ്യ: ഭരണഘടന ദിനം!
* ക്രോഷിയ: വായുസേന ദിനം!
* കെനിയ : ജമുഹരി ദിനം !
. [സ്വാതന്ത്ര്യ ദിനം]
* ഉക്രയിൻ: കരസേന ദിനം!
- USA ;
* ദേശീയ ഡിംഗ്-എ-ലിംഗ് ദിനം !
[National Ding-a-Ling Day
പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധം സ്ഥാപിക്കുക, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കിടുന്നതിനും ഹൃദയസ്പർശിയായ സംഭാഷണങ്ങളിൽ ഏർപ്പെടുക. ഈ ചരിത്രത്തോടൊപ്പം പോകേണ്ട രസകരമായ ഒരു വസ്തുത, നാഷണൽ ഡിംഗ്-എ-ലിംഗ് ക്ലബ് 1972-ൽ ആരംഭിച്ചു എന്നതാണ്. ചക്ക് ബെറിയുടെ "മൈ ഡിങ്ങ്-എ-ലിംഗ്" എന്ന ഗാനം ഒന്നാം സ്ഥാനം നേടിയതും ഇതേ വർഷം തന്നെയായിരുന്നു. ബിൽബോർഡ് ചാർട്ടുകൾ. ഇത് രസകരമായ ഒരു കണക്ഷനാണ്!] /sathyam/media/media_files/kSLQeDfiltkwtmfkwSUU.jpg)
* ദേശീയ പോയിൻസെറ്റിയ (പുഷ്പം) ദിനം !
[National Poinsettia Day ;പോയിൻസെറ്റിയ പുഷ്പം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് കണ്ടെത്താൻ, നമ്മൾ ഭൂതകാലത്തിലേക്ക് നോക്കേണ്ടതുണ്ട്. 1480-ൽ ആസ്ടെക് രാജാവിന്റെ മരണം വരെ, ആസ്ടെക് രാജാവ് മോണ്ടെസുമ തന്റെ കൊട്ടാരം പോയൻസെറ്റിയ അല്ലെങ്കിൽ ക്യൂറ്റ്ലാക്സോചിറ്റിൽ കൊണ്ട് അലങ്കരിച്ചു, തന്റെ ആളുകളെ കൊണ്ട് , ദൈവങ്ങളിൽ നിന്നുള്ള സമ്മാനമായി, ഈ പുഷ്പം കൃഷി ചെയ്യിപ്പിച്ചു..]
* ജിഞ്ചർബ്രെഡ് ഹൗസ് ദിനം !
[Gingerbread House Day; പുരാതന കാലം മുതൽ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഇഞ്ചി കൊണ്ട് താളിക്കുകയാണെന്ന് ഭക്ഷ്യ ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ തിരിച്ചെത്തിയ കുരിശുയുദ്ധക്കാർ മിഡിൽ ഈസ്റ്റിൽ നിന്ന് എരിവുള്ള റൊട്ടിയുടെ ആചാരം തിരികെ കൊണ്ടുവന്നപ്പോഴാണ് ജിഞ്ചർബ്രെഡ് ആദ്യമായി ചുടാൻ തുടങ്ങിയെന്ന് വിശ്വസിക്കപ്പെടുന്നു. ഇഞ്ചി രുചികരമാക്കുന്നത് മാത്രമല്ല, അപ്പം സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങളുമുണ്ടായിരുന്നു ]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല. പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.''
[ -ശ്രീബുദ്ധൻ ]
. *********
എൻ സി പി പ്രസിഡൻ്റും, മുൻ രാജ്യസഭാംഗവും, മൂന്നു പ്രാവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രിയായും കേന്ദ്ര കാർഷിക മന്ത്രിയായും, കേന്ദ്ര പ്രതിരോധ മന്ത്രിയായും രാഷ്ട്രീയ നേതാവും നാഷണൽ കോൺഗ്രസ്സ് സ്ഥാപകരിൽ ഒരാളും ആയിരുന്ന ശരദ് പവാറിന്റെയും (1940),
2010 മുതൽ 2015-വരെ ബി.ജെ.പി.യുടെ മുൻ സംസ്ഥാന പ്രസിഡണ്ടാന്റും നിലവിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ c (1958),
/sathyam/media/media_files/5g9HqacWyenV1EBpSRi1.jpg)
2000-ലെ പത്മഭൂഷൺ പുരസ്കാരം, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുക്കുകയും 2021-ൽ അറുപത്തിഏഴാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തി് അർഹനാകുകയും ചെയ്ത തമിഴ് സിനിമയിലെ ഒരു പ്രമുഖ നടനും ഇന്ത്യൻ അഭിനേതാവുമായ രജനീകാന്ത് എന്ന ശിവാജിറാവു ഗെയ്ക്ക്‌വാദ്ന്റെയും(1950 -72 വയസ്സ്),
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറി, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, എൻ.ടി.യു.സിയുടെ മുൻ കേരള ജനറൽ സെക്രട്ടറി, മുൻ വൈസ് പ്രസിഡന്റ്, മുൻ നിയമസഭ അംഗം, തുടങ്ങിയ പദവികൾ വഹിച്ച കോൺഗ്രസ്സ് നേതാവ് വർക്കല കഹാറിന്റെയും (1950),
മുൻ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രിയും പതിനാലാം കേരള നിയമസഭയിലെ അംഗവും,
ദീർഘകാലം സി.പി.ഐ(എം) ഇടുക്കി ജില്ലാസെക്രട്ടറിയും ഇപ്പോൾ. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ മുണ്ടക്കയ്ക്കൽ മാധവൻ മണി എന്ന എം എം മണിയുടേയും (1944),
കേരളത്തിലെ ഒരു സി.പി.എം. നേതാവും പതിനാലാം നിയമസഭയിൽ ആലത്തൂരിനെ പ്രതിനിധീകരിക്കുന്ന അംഗവുമായ കെ.ഡി. പ്രസേനന്റേയും (1965),
'ഫിലിപ്സ് ആന്റ് ദ മങ്കി'പെന്നിൽ അഭിനയിച്ച് പ്രേഷകരുടെ മനം കവർന്ന ബാലതാരം സനൂപ് സന്തോഷിന്റെയും ( 2003 ),
സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായ തമിഴ് സംവിധായകൻ ചേരന്റെയും (1970),
/sathyam/media/media_files/wnWgNvw0SRINkowKba23.jpg)
ശ്വാസകോശ അർബുദത്തെ കീഴ്പ്പെടുത്തി വീണ്ടും ഇൻഡ്യൻ ടീമിൽ ഇടം കണ്ടെത്തി മികച്ച കളി കാഴ്ചവച്ച ക്രിക്കറ്റ് കളിക്കാരൻ യുവരാജ് സിങ്ങ് ന്റെയും(1981),
മാസ്റ്റർഷെഫ് ജൂനിയർ, ഡ്രോപ്പ് ദി മൈക്ക്, സെലിബ്രിറ്റി ഷോ-ഓഫ്, മാച്ച് ഗെയിം, ഏറ്റവും സമീപകാലത്ത് ജിയോപാർഡി തുടങ്ങിയ ഗെയിം ഷോ പ്രോഗ്രാമുകളിൽ ഹോസ്റ്റോ ജഡ്ജിയോ ആയി പ്രധാനമായും പങ്കെടുക്കുന്ന മയീം ബിയാലിക്കിന്റെയും (1975)
വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക, ലാബ്രിന്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജെനിഫർ കോണല്ലിയുടെയും (1970) ജന്മദിനം. !
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
രാമാനന്ദ് സാഗർ മ. (1917-2005)
കസ്തൂരി രംഗ അയ്യങ്കാർ മ. (1859 -1923)
യു എ ഖാദർ മ. (1935-2020 )
എം.ജി. സോമൻ മ. (1941-1997)
മുകുന്ദൻ സി. മേനോന്‍ മ. (1948 -2005)
എന്‍.എം മോഹന്‍ മ. (1949 - 2012 )
മൈഥിലി ശരന്‍ ഗുപ്ത് മ. (1886-1964)
നിത്യാനന്ദ് സ്വാമി മ. (1927 - 2012 )
റോബര്‍ട്ട് ബ്രൌണിംഗ് മ. (1812 -1889)
ജോസഫ് ഹെല്ലര്‍ മ. (1923 -1999)
അലൻ ഷുഗാർട്ട് മ. (1930- 2006)
ഹെൻറീറ്റ സ്വാൻ ലീവിറ്റ് മ. (1868-1921)
ജോൺ സ്പാരോ ഡേവിഡ് തോംസൺ മ. (1845 - 1894)
പി.ടി തോമസ് ജ. (1950-2021)
അമ്പാടി കാര്‍ത്ത്യായനി അമ്മ ജ. (1895-1990)
എരുമേലി പരമേശ്വരൻപിള്ള ജ.
(1932 - 2014 )
മുള്‍ക്ക് രാജ് ആനന്ദ് ജ. (1905 -2004 )
ഹേമന്ത് കർകരെ ജ. (1954- 2008)
ഗോപിനാഥ് മുണ്ടെ ജ. (1949 -2014)
എഡ്വേർഡ് മങ്ക് ജ. (1863 -1944)
ആൽഫ്രെഡ് വെർണർ ജ( 1866 – 1919)
ഫ്രാങ്ക് സിനാത്ര ജ. (1915 -1998)
രാജാ ചെല്ലയ്യ ജ. (1922-2009)
ഫ്രാങ്ക് സിനാട്ര ജ. (1915 - 1998)
വില്യം ഹെൻറി ജ. (1775-1836)
വിക്തർ സുഖദ്രോവ് ജ. (1932-2014)
ഗുസ്താവ് ഫ്ലോബേർ ജ. (1821-1880)
ഇറാസ്മസ് ഡാർവിൻ ജ. (1731-1802)
/sathyam/media/media_files/hIs1nFUGEPsvo2eZ42VS.jpg)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1800 - വാഷിംങ്ടൺ ഡി സി അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു.
1851 - ഇന്ത്യയിലെ തീവണ്ടി ഗതാഗതത്തിന് തുടക്കമിട്ട് പരീക്ഷണ യാത്ര
1862 - അമേരിക്കൻ ആഭ്യന്തരയുദ്ധം: യുഎസ്എസ് കൈറോ യാസൂ നദിയിൽ മുങ്ങി.
1897 - ബ്രസീലിലെ ആദ്യ ആസൂത്രിത നഗരമായ ബെലോ ഹൊറിസോണ്ടെ സ്ഥാപിക്കപ്പെട്ടു.
1911 - ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി.
1941 - രണ്ടാം ലോക മഹായുദ്ധം; ബ്രിട്ടൻ ബൾഗേറിയയുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. ഹംഗറിയും ബൾഗേറിയയും അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
1954 - തൃശ്ശൂർ ജില്ലയിലെ മാളയിൽ കുടിയേറിയിരുന്ന ജൂതന്മാർ ഇസ്രായേലിലേക്ക് മടങ്ങിപ്പോയി.
1961 - ഗോവ പോർച്ചുഗീസുകാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയ് തുടങ്ങി.
1963 - കെനിയ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
1990 - അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയക്കുന്ന 37മത് രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു.
1991 - റഷ്യൻ ഫെഡറേഷൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1994 - ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന റെക്കാർഡിന് ഉടമയും നിലവിലും സിക്കിം മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്ന പവൻ കുമാർ ചാലിങ് ആദ്യമായി അധികാരത്തിൽ എത്തി. ( ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ 8539 ദിവസം എന്ന റിക്കാർഡാണ് ചാലിങ് തകർത്തത് )
1999 - തെൻമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/VDJ8zkm5Ga9fMECHdJS2.jpg)
2000 - കേരളത്തിലെ മിക്ക ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രഭവകേന്ദ്രം ഇടുക്കിയിലെ പൈനാവ് ആയിരുന്നു.
2010 - ഇന്ത്യയുടെ ബാഡ്മിന്റൺ വിസ്മയം സൈനാ നെഹ്‌വാളിന് മൂന്നാം സൂപ്പർ സീരീസ് കിരീടം. ഹോങ്കോങ് ഓപ്പണിലാണ് സൈന ഈ ചരിത്രനേട്ടം കൈവരിച്ചത്.
2012 - വടക്കൻ കൊറിയ വിജയകരമായി ആദ്യ ഉപഗ്രഹമായ ക്വാങ്മിയോങ് സോങ്-3 യൂണിറ്റ് 2 ഒരു അൺഹ-3 കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു,
2015 - പാരിസിൽ യോഗം ചേർന്ന 195 രാജ്യങ്ങൾ ആഗോള താപനില 2 ഡിഗ്രി കുറക്കാനുള്ള തിരുമാനം എടുത്തു.
2017 - അലബാമയിലെ 2017 അമേരിക്കൻ സെനറ്റിലെ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡഗ് ജോൺസ് വിജയിക്കുകയും 1992 മുതൽ അലബാമയിൽ സെനറ്റ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു.
************
ഇന്ന്;
മലയാള സിനിമക്ക് ഒട്ടനേകം അനശ്വര കഥാപാത്രങ്ങളെ തന്ന ഒരു പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമനെയും (ജനനം: 1941 - ഡിസംബർ 12, 1997),
മനുഷ്യവകാശ ഏകോപന സമിതി കേരളത്തിന്റെ ജനറൽ സെക്രട്ടറിയും , തേജസ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റരും ,പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനു മായിരുന്ന മുകുന്ദൻ സി. മേനോനെയും (1948 നവംബർ 21 - 2005 ഡിസംബർ 12),
കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയേയും രാജു,രാധ, ലുട്ടാപ്പി, കുട്ടൂസന്‍, ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹ കഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ച ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന എന്‍.എം മോഹന്‍നെയും ([ 31 ഒക്ടോബര്‍ 1949 -12 ഡിസംബര്‍ 2012 )
പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായ മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്ന യു.എ. ഖാദറിനെയും (16 നവംബർ 1935-ഡിസംബർ 12, 2020 )
ഒരു ഇന്ത്യൻ അഭിഭാഷകനും, സ്വാതന്ത്ര്യ സമര പ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനും, പത്രപ്രവർത്തകനും 1 ഏപ്രിൽ 1905 മുതൽ മരണം വരെ ദി ഹിന്ദുവിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന എസ്. കസ്തൂരി രംഗ അയ്യങ്കാറിനെയും (15 ഡിസംബർ 1859 - 12 ഡിസംബർ 1923)
എല്ലാവരും ബ്രജ് ഭാഷയില്‍ കവിത എഴുതിയിരുന്നപ്പോള്‍ സാധാരണക്കാരുടെ "ഖരി ബോലി"യില്‍ ഉര്‍മ്മിളയെ കേന്ദ്ര കഥപാത്രമാക്കികൊണ്ട് "സാകേതും" ബുദ്ധന്റെ പത്നിയെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് "യശോധരയും" എഴുതിയ ഹിന്ദിയിലെ പ്രശസ്ഥ കവിയും ഒരു സ്വാതന്ത്ര്യ സമര സേനാനി യുമായിരുന്ന ലാലാ മദന്‍മോഹന്‍ ജൂ എന്ന മൈഥിലി ശരൺ ഗുപ്തയേയും (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964),
/sathyam/media/media_files/feWrFPpbb2wZTiJ4NrzD.jpg)
രാമായണം (1987-1988) എന്ന ടെലിവിഷൻ ഷോ നിർമ്മിച്ചതിലൂടെ കൂടുതൽ അറിയപ്പെടുന്ന സംവിധായകനും നിർമ്മാതാവും എഴുത്തുകാരനും എഡിറ്ററുമായിരുന്ന രാമാനന്ദ് സാഗറിനെയും (ജനനം ചന്ദ്രമൗലി ചോപ്ര; 29 ഡിസംബർ 1917 - 12 ഡിസംബർ 2005)
ഉത്തരാഘണ്ട് മുൻ മുഖ്യമന്ത്രിയും അഭിഭാഷകനും ആയിരുന്ന ബി ജെ പി നേതാവ് നിത്യാനന്ദ് സ്വാമിയെയും (1927 ഡിസംബർ 27 - 2012 ഡിസംബർ 12 ),
"ഹാംലിനിലെ കുഴലൂത്തുകാരന്‍" (Pied piper of Hamlin)എന്ന വിശ്വ വിഖ്യാത കവിത സമാഹാരം എഴുതിയ റോബര്‍ട്ട് ബ്രൌനിംഗ് നെയും((7 മെയ് 1812 – 12 ഡിസംബര്‍ 1889),
കൺസർവേറ്റീവ് പാർട്ടി നേതാവും കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോൺ സ്പാരോ ഡേവിഡ് തോംസണിനെയും (1845 നവംബർ 10- 1894 ഡിസംബർ 12 ),
ലുമിനോസിറ്റിയും (luminosity) സെഫീഡ് വേരിയബിൾ നക്ഷത്രങ്ങളുടെ കാലവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ഹെൻറീറ്റ സ്വാൻ ലീവിറ്റിനെയും ( ജൂലൈ 4, 1868 - ഡിസംബർ 12, 1921).
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാഹിത്യക്യതികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ക്യാച്ച്-22 എഴുതിയ പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ആയ ജോസഫ് ഹെല്ലറിനെയും(മെയ് 1, 1923-ഡിസംബര്‍ 12, 1999,)
ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടു പിടുത്തത്തിനു നിർണായകമായ പങ്ക് വഹിക്കുകയും, സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും, ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായി അറിയപ്പെടുന്ന അലൻ ഷുഗാർട്ടിനെയും ( സെപ്റ്റംബർ 27, 1930- ഡിസംബർ 12, 2006),
/sathyam/media/media_files/Z0WPLF0vuK4YYohXpFT4.jpg)
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ പ്രവർത്തകസമിതിയിലെ അംഗവും, ആദ്യമായി ഗദ്യം എഴുതിയ ആദ്യകാല സ്ത്രീ ബിരുദധാരിയും, ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ തുടങ്ങിയ കൃതികളും, ആദ്യത്തെ ലേഖനമെഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റും ആയിരുന്ന അമ്പാടി കാര്‍ത്ത്യായനി അമ്മയെയും (1895 ഡിസംബര്‍ 12-1990 ഓഗസ്റ്റ് 1 ),
പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യചരിത്രകാരനും പുരോഗമനപ്രസ്ഥാന നേതാവും സംഘാടകനും സാംസ്ക്കാരിക സഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻപിള്ളയെയും (1932 ഡിസംബർ 12-ഫെബ്രുവരി7,2014 )
തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം (2009-2014) ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്ന പി.ടി.തോമസിനെയും (12 ഡിസംബർ 1950 - 22 ഡിസംബർ 2021)
ദി വി ല്ലജ് , ബ്ളാക്ക് വാട്ടേഴ്സ് സിക്കിള്‍ , പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ്, അൺടച്ചബിൾസ് തുടങ്ങിയ കൃതികൾ രചിച്ച ഇംഗ്ളീഷ് എഴുത്തുകാരനായ മുള്‍ക്ക് രാജ് ആനന്ദിനെയും (1905 ഡിസംബർ 12-2004 സെപ്തംബര്‍ 28 ),
ഇന്ത്യൻ സാമ്പത്തികവിദഗ്ദ്ധനും മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ സ്ഥാപകനുമായിരുന്ന രാജ ജെ. ചെല്ലയ്യെയും (ഡിസംബർ 12, 1922 - ഏപ്രിൽ 7, 2009)
2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരണപ്പെട്ട മുംബൈ ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്ന ഹേമന്ത് കർകരെയെയും (12 ഡിസംബർ 1954 – 26 നവംബർ 2008),
ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെയെയും (12 ഡിസംബർ 1949 - 03 ജൂൺ 2014),
ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു ഇറാസ്മസ് ഡാർവിനെയും (1731 ഡിസംബർ 12- ഏപ്രിൽ 18, 1802)
/sathyam/media/media_files/Oqh688KQWmpfrEilY4l0.jpg)
വ്യത്യസ്ത മർദ്ദത്തിലും, താപനിലയിലും ജലം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ അളവ് കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം ഹെൻറിയെയും (1774 ഡിസംബർ 12-2 സെപ്തംബർ 1836 )
ആദ്യം പ്രസിദ്ധീകൃതമായ നോവൽ മദാം ബോവാഹി (1857) യിലൂടെ പ്രസിദ്ധനായ ഫ്രഞ്ച് എഴുത്തുകാരൻ ഗ്യുസ്താവ് ഫ്ലോബേറിനെയും (ഡിസം: 12, 1821 –മെയ് 8, 1880)
,ആധുനിക ലോകത്തെ വൈകാരിക സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെടുകയും 1912 മെയ് 2 ന് 119,922,500 അമേരിക്കൻ ഡോളറിന് വില്കുകയുംലോകത്തിൽ തന്നെ ഏറ്റവും കൂടിയ വിലയ്ക്കു വിൽക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി നേടുകയും ചെയ്ത ദി സ്ക്രീം (The Scream-1893) എന്ന ചിത്രം വരച്ച നോർവീജിയൻ ചിത്രകാരനായ എഡ്വേർഡ് മങ്ക് (Edvard Munch) (1863 ഡിസംബർ 12 -1944 ജനുവരി 23),
സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനു നോബൽ പുരസ്ക്കാരം നേടിയ സ്വിറ്റ്സർലൻഡുകാരനായ രസതന്ത്രജ്ഞനായിരുന്ന ആൽഫ്രെഡ് വെർണറിനെയും (12 ഡിസംബർ 1866 – 15 നവംബർ 1919),
അമേരിക്കന്‍ ജാസ്/പോപ് ഗായകനും അഭിനേതാവും ഗാനരചയിതാവും , നിര്മിതാവും സംവിധായകനും 15 കോടിയില്‍ കൂടുതല്‍ റെക്കോര്‍ഡ്‌കള്‍ വിറ്റഴിച്ച് സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ച ഫ്രാന്‍സിസ് ആല്ബര്ട്ട് ഫ്രാങ്ക് സിനാത്രയെയും (12 ഡിസംബര്‍ 1915 – 14 മെയ് 1998)
സോവിയറ്റ് യൂണിയൻ നേതാക്കളുടെ ഇംഗ്ലീഷ് പരിഭാഷകനായിരുന്ന വിക്തർ മിഖൈലോവിച്ച് സുഖദ്രോവിനെയും (12 ഡിസംബർ 1932 - 16 മെയ് 2014).
ഓർമ്മിക്കാം.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us