ഇന്ന് ഡിസംബര്‍ 13: ബ്രസില്‍ നാവിക ദിനം! പൂര്‍ണ്ണിമാ മോഹന്റെയും നടന്‍ വെങ്കിടേഷിന്റേയും ജന്മദിനം: ജര്‍മന്‍ ശാസ്ത്രജ്ഞന്‍ സൈമണ്‍ മാറിസ് ആന്‍ഡ്രോമീഡിയ എന്ന ഗാലക്‌സി കണ്ടെത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
dec13

1199 വൃശ്ചികം 27 
തൃക്കേട്ട/ പ്രതിപദം
2023 ഡിസംബർ 13, ബുധൻ

ഇന്ന്;

*  ബ്രസിൽ: നാവികർ ദിനം,!
*  മാൾട്ട: സ്വാതന്ത്ര്യ ദിനം!
* ചൈന: നാൻകിങ്ങ് കൂട്ടക്കൊല
   സ്മരണ ദിനം!
* പോളണ്ട്‌: പട്ടാള ഭരണത്താൽ
   പീഡിപ്പിക്കപ്പെട്ടവരുടെ ഓർമ്മ ദിനം!
* ഇൻഡോനേഷ്യ: നുസൻതാര ദിനം!
[നുസൻതാര - ദ്വീപുകളുടെ സമൂഹം ]

Advertisment
  • കുതിരയുടെ ദിവസം !
    [Day Of The Horse ; 2004 മുതൽ കുതിര ദിനം ആദരിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ഈ മൃഗത്തെ ബഹുമാനിക്കാൻ സമയമെടുക്കുകയും നമ്മുടെ രാജ്യങ്ങളെ ഇന്നത്തെ നിലയിലാക്കുന്നതിൽ കുതിരകൾ വഹിച്ച പങ്ക് പരിഗണിക്കുകയും ചെയ്യുന്നു.  ചിന്തനീയമായ അശ്വചികിത്സ മുതൽ ഗ്രാമപ്രദേശങ്ങളിൽ സാധന സാമഗ്രികളും ഭക്ഷണപദാർത്ഥങ്ങളും വിതരണം നടത്തുന്നതിനും,  വയലുകളിൽ സഹായിക്കുന്നതിനും വരെയും പിന്നെ ,  റേസ് കുതിരകൾ, പുരാതന കാലത്തെ യുദ്ധങ്ങളിൽ സൈന്യത്തോടൊപ്പം,  കുതിരകൾക്ക് നമ്മുടെ സമൂഹങ്ങളിൽ വൈവിധ്യവും ഗണ്യമായ പങ്കുണ്ട്, ഇത് നാം തീർച്ചയായും തിരിച്ചറിയേണ്ട കാര്യമാണ്]
  • dec

* ദേശീയ വയലിൻ ദിനം !
[National Violin Day ;  വയലിൻ തന്നെ ഫിഡിൽ പോലെയുള്ള മധ്യകാല ഉപകരണങ്ങളിൽ നിന്ന് പരിണമിച്ചതായി തോന്നുന്നു.  15-ആം നൂറ്റാണ്ടോടെ ഇത് അതിന്റേതായ വ്യതിരിക്തമായ രൂപത്തിലേക്ക് വന്നത്. 1660-കളോടെ ഇത് യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ വിർച്യുസോ ഉപകരണമായി മാറി.  16-ാം നൂറ്റാണ്ടിൽ വയലിൻ നിർമ്മാതാവായി സജീവമായിരുന്ന സ്ട്രാഡി വാരിയസിനോ അമതിക്കോ ശേഷമുള്ള പകർപ്പുകളാണ് ഇന്ന് നിർമ്മിച്ച മിക്ക വയലിനുകളും. ഇന്ന്, വയലിൻ പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സവിശേഷതയായി തുടരുക മാത്രമല്ല, ലോകമെമ്പാടുമുള്ള ക്ലാസിക്കൽ, നാടോടി സംഗീതത്തിന്റെ വിവിധ രൂപങ്ങളിലേക്കും മറ്റ് വിവിധ വിഭാഗങ്ങളിലേക്കും അതിന്റെ വഴി കണ്ടെത്തി.  ഇന്ന് ലോകമെമ്പാടും ധാരാളം വയലിനിസ്റ്റുകളും ഫിഡിൽ വാദകരും ഉണ്ട്, അതിനാൽ ദേശീയ വയലിൻ ദിനം എന്തിനാണ് ആഘോഷിക്കുന്നത് എന്ന് 
അറിയാൻ എളുപ്പമാണ്!]

* ദേശീയ കൊക്കോ ദിനം !
[National Cocoa Day;   സമ്പന്നമായ, ക്രീമി, മാർഷ്മാലോകൾക്കു മുകളിൽ, ചൂടുള്ള ഒരു കപ്പ് കൊക്കോ കഴിക്കുന്നത് പോലെ മറ്റൊന്നില്ല]

ഇന്നത്തെ മൊഴിമുത്ത് **********
''നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അദ്ധ്വാനിക്കേണ്ടി വരില്ല''

.             [ - കൺഫ്യൂഷ്യസ് ]
********** 

decc1

മലയാളചലച്ചിത്ര അഭിനേത്രിയായ പൂർണ്ണിമ ഇന്ദ്രജിത് അഥവാ പൂർണ്ണിമാ മോഹന്റെയും (1979),

ഒറിയ കവിയും എഴുത്തുകാരനുമായ  രമാകാന്ത് രഥിന്റെയും (1934),

തെലുങ്ക് സിനിമയിലും ബോളിവുഡ് ചിത്രങ്ങളിലും വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടന്‍ വെങ്കിടേഷിന്‍റേയും(1960),

അമേരിക്കൻ കണ്ട്രി പോപ്  സംഗീതജ്ഞയും ഗായികയും നടിയുമായ ടെയിലർ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെയിലർ അലിസൺ സ്വിഫ്റ്റിന്റെയും (1989),

ചലച്ചിത്രം, ടെലിവിഷൻ, സ്റ്റേജ് എന്നിവയിൽ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട  അവാർഡ് നേടിയ ജീവിതം നയിച്ച ഒരു അമേരിക്കൻ നടനും വിനോദ- ഹാസ്യനടനുമായിരുന്ന റിച്ചാർഡ് വെയ്ൻ വാൻ ഡൈക്കിന്റെയും (1925),

റേ (2004) എന്ന സിനിമയിലെ റേ ചാൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്  മികച്ച നടനുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ നേടിയ ഒരു അമേരിക്കൻ നടനും ഹാസ്യനടനും ഗായകനുമായ പ്രൊഫഷണലായി ജാമി ഫോക്‌സ് എന്നറിയപ്പെടുന്ന എറിക് മർലോൺ ബിഷപ്പിന്റെയും  (1967),

മുൻ ഇന്ത്യൻ ഹോക്കി ടീം അംഗവും ക്യാപ്റ്റനുമായിരുന്ന അർജുൻ ഹാലപ്പയുടെയും (1980) ജന്മദിനം !

decc2

ഇന്നത്തെ സ്മരണ !!!
**********
പ്രൊ.ജി.സോമനാഥൻ മ. (1934–2007)
അജയൻ തോപ്പിൽ, മ. (1950-2018)
മാതയിൽ  അരവിന്ദ്  മ. (1935 -2010)
ബിനോയ് കൃഷ്ണ ബസു മ. (1908  -1930 )
സ്മിത പാട്ടില്‍ മ. (1955 –1986)
ടി. ഷൺമുഖം മ. (1920 – 2012)
ഡോണറ്റെലോ മ. (1386-1466)
അൽ ബിറൂനി മ. ( 973-  1048)
സാമുവൽ ജോൺസൺ മ. ( 1709-1784)
വിക്ടർ ഗ്രിഗ്നാർഡ് മ. (1871 - 1935)
നിക്കോളായ് റോറിക് മ. ( 1874 – 1947)

മനോഹർ പരീക്കർ ജ. (1955-2029)
വലേറി ബ്രിയുസൊവ്' ജ.(1873 –1924) 
എല്ലാ ബേക്കർ . ജ /മ. ( 1903 –1986)
ജയിംസ് ഹർഗ്രീവ്സ് ജ( 1720-1778)

ചരിത്രത്തിൽ ഇന്ന്…
**********
1545 - ട്രന്റ്‌ സൂന്നഹദോസ്‌ ആരംഭിച്ചു.

1612 - ജർമൻ ശാസ്ത്രജ്ഞൻ സൈമൺ മാറിസ് ആൻഡ്രോമീഡിയ എന്ന ഗാലക്സി കണ്ടെത്തി..

1642 - ഡച്ച് പര്യവേക്ഷകൻ Abel Tasman ന്യുസിലൻഡ് കണ്ടു പിടിച്ചു..

1774 - അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് തുടക്കം.

1920 - ലീഗ് ഓഫ് നേഷൻസ് ഹേഗിൽ അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിച്ചു.

1946 - ഭരണഘടനാ നിർമാണ സഭയിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.

1959 - ആർച്ച് ബിഷപ്പ് ' മക്കാരിയോസ്-III സൈപ്രസ് രാജ്യത്തിൻറെ ആദ്യ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റു .

1962 - നാസ റിലേ-1 വിക്ഷേപിച്ചു (The first active repeater communications satellite in orbit).

1969 - ആർച്ച് ബിഷപ്പ് മക്കാരിയോസ് സൈപ്രസിന്റെ ആദ്യ പ്രസിഡണ്ടായി.

deccc3

1972 - USA യുടെ NASA യുടെ ചന്ദ്ര ദൗത്യത്തിലെ അവസാന പേടകമായ അപ്പോളോ 17 വിക്ഷേപിച്ചു.

1973 - സ്വവർഗരതി മാനസിക രോഗമല്ലെന്ന് അമേരിക്കൻ ഡോക്ടർ മാരുടെ പഠനം തെളിയിച്ചു.

1974 - കോമൺവെൽത്ത് ഓഫ് നേഷൻസിൽ മാൾട്ട ഒരു റിപ്പബ്ലിക്കായി മാറി

1996 - കോഫി അന്നാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

2001 - രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം. പാക്കിസ്ഥാൻ പിന്തുണയുള്ള ലഷ്കറെ തോയ്ബ ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. നിരവധി ഭടൻമാർ കൊല്ലപ്പെട്ടു.

2002 - യുറോപ്യൻ യൂണിയനിൽ 10 സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ധാരണയായി (സൈപ്രസ്, ചെക്ക്‌ റിപ്പബ്ലിക്, അസ്ടോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ എന്നിവയാണ് അവ)

2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖിപ്രസിഡന്റ്‌ സദ്ദാം ഹുസൈനെതികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി.

2014 - കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഇന്തോനേഷ്യ യിലെ ജാവ യിൽ 56 പേര് മരണപ്പെട്ടു.
**********
ഇന്ന് ; 
ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി  ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകളും കാർട്ടൂണുകളും വരച്ചിരുന്ന മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്ന പ്രൊഫസർ. ജി. സോമനാഥനെയും(4 മാർച്ച് 1934 – 13 ഡിസംബർ 2007)

അർഖ്യം,  അതിരക്ത,  ധൂളി,  ഖനി  തുടങ്ങിയ നോവലുകളും,  കാലൻ കോഴിയുടെ  മുട്ട, കേരളത്തിനപ്പുറം  തുടങ്ങിയ ചെറുകഥകളും അമ്മക്കിളി എന്ന  ബാലസാഹിത്യവും  രചിച്ച  മാതയിൽ  അരവിന്ദിനെയും (1935  ഫെബ്രുവരി 13 -  ഡിസംബർ 13,  2010),

decc4

തോപ്പിൽ ഭാസിയുടെ മകനും ,മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡും 1990-ൽ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും , 1990-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും , കൂടാതെ ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലെപ്പാർഡ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത "പെരുന്തച്ചൻ " എന്ന സിനിമ സംവിധാനം ചെയ്ത അജയൻ തോപ്പിലിനെയും (8 ഏപ്രിൽ 1950 - 13 ഡിസംബർ 2018)

പോലീസുമായി ഉണ്ടായ വെടിവയ്പിൽ പരുക്കേറ്റു മരിച്ച ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിനോയ് കൃഷ്ണ ബസുവിനെയും (1908 സെപ്റ്റംബർ 11 -1930 ഡിസംബർ 13 ),

ദൂരദർശനിൽ പരിപാടി അവതാരകയും, പിന്നീട് ഹിന്ദിയില്‍ കലാമൂല്യമുള്ള  സമാന്തരചിത്രങ്ങളിൽ അഭിനയിക്കുകയും ,സ്ത്രീ പുരോഗന സംഘടനകളില്‍  പ്രവർത്തിക്കുകയും ചെയ്ത അകാലത്തില്‍ ആദ്യ പ്രസവത്തോടെ പൊലിഞ്ഞുപോയ സ്മിത പാട്ടിലിനെയും (ഒക്ടോബർ 17, 1955 –13 ഡിസംബർ, 1986),

6665

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരവും 1951-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ദേശീയ ടീമിലംഗവുമായിരുന്ന  'ഒളിമ്പ്യൻ' തുളുഖാനം ഷണ്മുഖം എന്ന ടി. ഷൺമുഖത്തെയും (19 ജൂൺ 1920 – 13 ഡിസംബർ 2012),

റഷ്യയിലെ ഖീവാക്കാരനായിരുന്ന പണ്ഡിതനും, 1017-1030 കാലത്ത് ഇന്ത്യയിലും  പ്രത്യേകിച്ച്  കേരളത്തിലും വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കുകയും അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയായ  താരിഖ് അൽ-ഹിന്ദ് എന്ന കൃതി രചിക്കുകയും, നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ നിപുണനുമായിരുന്ന  അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽ ബിറൂനിയെയും (4/5  സെപ്റ്റംബർ 973- 13  ഡിസംബർ  1048),

ബാസ്സോ റിലിവെറോ ശൈലിക്ക് പ്രശസ്തനും, മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശിൽപങ്ങൾ നിർമ്മിക്കുകയും ചെയ്ത ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്ന  നിക്കോളോ ഡി ബെറ്റോ ബാർഡി എന്ന  ഡോണറ്റെലോ യെയും (1386- ഡിസംബർ 13,1466)

കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക്  നൽകിയ അക്ഷരോപാസകൻ (Man of letters) എന്നു വിശേഷിക്കപെട്ടിരുന്ന ഡോക്ടർ ജോൺസൺ എന്ന സാമുവൽ ജോൺസണിനെയും (18 സെപ്റ്റംബർ 1709 – 13 ഡിസംബർ 1784),

dec44

നോബൽ സമ്മാന ജേതാവായ ഫ്രെഞ്ചുകാരനായ രസതന്ത്ര ശാസ്ത്രജ്ഞൻ വിക്ടർ ഗ്രിഗ്നാർഡ് എന്ന ഫ്രാൻസ്വാ അഗിസ്തെ വിക്ടർ ഗ്രിഗ്നർഡിനെയും (മേയ് 6, 1871 - ഡിസംബർ 13, 1935), 

റഷ്യൻ വിപ്ളവത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലെ മിതവാദികളോടു മമത കാണിക്കുകയും രാഷ്ട്രീയത്തിൽ ആത്മീയമൂല്യങ്ങളുടെ പങ്ക് ഉയർത്തി ക്കാണിയ്ക്കുന്നതിൽ ശ്രദ്ധാലുവും,രാജ്യത്തിന്റെ തനതായ കലാരൂപങ്ങളെയും,വാസ്തുശില്പങ്ങളെയും സംരക്ഷിയ്ക്കുന്നതിനും അവയെ നാശത്തിൽ നിന്നും ശിഥീലീകരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതിനുമുള്ള ശ്രമങ്ങളിൽ മുഴുകുകയും, രാമകൃഷ്ണന്റേയും, വിവേകാനന്ദന്റേയും, ടാഗോറിന്റേയും ദർശനങ്ങളിൽ താത്പര്യവും  പൗരസ്ത്യതത്വ ചിന്തയിൽ അവഗാഹവും ഭാരതത്തിൽ ഹിമാലയൻ റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുകയും ചെയ്ത ചിത്രകാരനും, എഴുത്തുകാരനുമായ കലാ പണ്ഡിത,നുമായ നിക്കോളായ് റോറികിനെയും (ഒക്ടോ:9, 1874 – ഡിസം  : 13, 1947)

ഭാരതീയ ജനതാ പാർട്ടി  നേതാവും മുൻ പ്രതിരോധ മന്ത്രിയും  ഗോവ മുഖ്യമന്ത്രിയുമായിരുന്ന   മനോഹർ പരീഖറെയും (1955 ഡിസംബർ 13-17 മാർച്ച് 2019)

റഷ്യൻ കവിയും പ്രബന്ധരചയിതാവും നാടകകൃത്തും വിവർത്തകനും വിമർശകനും ചരിത്രകാരനുമായിരുന്ന  വലേറി ബ്രിയുസൊവ്' എന്ന വലേറി യാക്കോവ്ലെവിച്ച് ബ്രിയുസൊവിനെയും( 13 ഡിസംബർ 1873 – 9 ഒക്റ്റോബർ 1924)

ഇരുപതാം നൂറ്റാണ്ടിലെ, ആഫ്രിക്കൻ അമേരിക്കൻ നേതാക്കളിലൊരാളും, പൗരാവകാശപ്രവകർക്കിടയിലെ ഏറ്റവും സ്വാധീനമുള്ള വനിതയുമായിരുന്ന എല്ല ജോസഫൈൻ ബേക്കറിനെയും (13 ഡിസംബർ 1903 –13 ഡിസംബർ 1986)
ഓർമ്മിക്കുന്നു.!!!
**************
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment