ഇന്ന് ഡിസംബര്‍ 19: ഗോവ വിമോചന ദിനം ! പ്രതിഭാ ദേവീസിംഗ് പട്ടീലിന്റേയും ദീപക് സന്ധുവിന്റെയും ജന്മദിനം: ന്യൂസിലന്‍ഡിലെ മര്‍ഡറേഴ്‌സ് ബേയില്‍ വച്ച് പര്യവേക്ഷകനായ ആബെല്‍ ടാസ്മാന്റെ സംഘത്തിലെ നാല് അംഗങ്ങളെ മാവോറി സ്വദേശികള്‍ കൊലപ്പെടുത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
dec

1199 ധനു 3
 പൂരുരുട്ടാതി  / സപ്തമി
2023 ഡിസംബർ 19, ചൊവ്വ

ഇന്ന്;
* ഗോവ വിമോചന ദിനം !
[1961 ഡിസംബർ 19-ന്, 450 വർഷത്തെ അടിച്ചമർത്തൽ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയും ദാമനും ദിയുവും മോചിപ്പിക്കപ്പെടുകയും ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.] 
.   
* ആഗ്വില : ദേശീയ നായക/  
   നായികമാരുടെ ദിനം!
* സാൻസിബാർ സ്വാതന്ത്ര്യ ദിനം !

Advertisment

0dec

* USA;
* ദേശീയ ഇമോ ദിനം !
[National Emo Day ; 1980-കളിൽ ആരംഭിച്ച ഇമോ ഉപസംസ്‌കാരവും സംഗീതത്തിന്റെ വിഭാഗവും പോസ്റ്റ്-ഹാർഡ്‌കോർ, ഇതര റോക്ക്, ഇൻഡി റോക്ക്, പങ്ക് റോക്ക് എന്നിവയിൽ നിന്നാണ് ജനിച്ചത്.  പ്രത്യേകിച്ച് വൈകാരിക സ്വഭാവത്തിലേക്ക് ചായുന്ന വരികളാണ് ഇമോയുടെ കൈയൊപ്പ്.  ജിമ്മി ഈറ്റ് വേൾഡ്, ഫാൾഔട്ട് ബോയ്, വീസർ തുടങ്ങിയ ബാൻഡുകൾ കൂടുതൽ മുഖ്യധാരാ സ്ഥലത്തേക്ക് കടന്നുവന്ന ഏറ്റവും അറിയപ്പെടുന്ന ഇമോ ഗ്രൂപ്പുകളിൽ ചിലതാണ്.]

* ഒരു നിത്യഹരിത ദിനത്തിനായി നോക്കുക  !
[Look for an Evergreen Day ;  സസ്യങ്ങളുടെ ഊർജ്ജസ്വലമായ നിറങ്ങളും അതുല്യമായ രൂപങ്ങളും ശ്രദ്ധിക്കാൻ സമയമെടുക്കൂ ! പ്രകൃതിയുമായി ബന്ധപ്പെടാനുള്ള ഒരു ലളിതമായ മാർഗം.]

* ദേശീയ ഹാർഡ് കാൻഡി ദിനം !
[National Hard Candy Day; വർണ്ണാഭമായ മധുരം, കുട്ടിക്കാലത്തെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു.  പഴം മുതൽ പുതിന വരെ, എപ്പോൾ വേണമെങ്കിലും മധുരമുള്ള പല്ലിന്റെ ആസക്തിയെ തൃപ്തിപ്പെടുത്താൻ അവ അനുയോജ്യമാണ്.]

  • ദേശീയ ഓട്ട്മീൽ മഫിൻ ദിനം !
  • 00dec
    [National Oatmeal Muffin Day ; 
    ആരോഗ്യകരമായ ധാന്യവുമായി ഒരു ക്ലാസിക് കേക്ക് സംയോജിപ്പിച്ച് രുചികരമായ ബെക്ക് ചെയ്ത ഉൽപ്പന്നം സൃഷ്ടിക്കുക, കൂടാതെ ഈ ട്രീറ്റുകൾ ഓഫീസിന് ചുറ്റും അല്ലെങ്കിൽ കളിസ്ഥലത്ത് പങ്കിടുക.]

* ടൈറ്റാനിക് സിനിമ പുറത്തിറങ്ങി.!
* ദൃശ്യം സിനിമ പുറത്തിറങ്ങി.!
.   **"*""****

1925 ലെ കക്കോരി ട്രെയിൻ കേസ്, 1918 ലെ മണിപ്പുർ കേസ് തുടങ്ങിയ കേസുകളിൽ ബ്രിട്ടിഷുകാർ പ്രതിചേർത്ത യുവ യോദ്ധാക്കളെ തൂക്കിലേറ്റിയ (1927)ദിനം !

.       ഇന്നത്തെ മൊഴിമുത്ത്
        ്്്്്്്്്്്്്്്്്്്‌്‌്‌
"നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല "

          [ - ലോറൻസ് സ്റ്റേൺ ]
 ***********
രാജസ്ഥാനിലെ ആദ്യവനിതാ ഗവർണ്ണറും രാജ്യസഭാ ഉപാദ്ധ്യക്ഷയും, യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്,   ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി  രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ വനിതയുമായ പ്രതിഭാ ദേവീസിംഗ് പട്ടീലിന്റേയും (1934),

000dec

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന ദീപക് സന്ധുവിന്റെയും (1948),

2015, 16, 17 വർഷങ്ങളിൽ യഥാക്രമം ഗോവ, വിജയവാഡ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ കാവ്യോൽസവങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും  ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള, ഒപ്പം കേരളത്തിലെ 5 സർവകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി കവിതകളുടെ രചയിതാവും 13ലധികം കൃതികളുടെ ഗ്രന്ഥ കർത്താവുമായ കവി സെബാസ്റ്റ്യന്റേയും (1961), 

ഹരിയാനയിൽ നിന്നുള്ള ബി.ജെ.പി നേതാവും മുൻ  ജൽശക്തി സഹമന്ത്രിയും പതിനാറാം ലോക്‌സഭയിലെ അംഗവുമായ രത്തൻ ലാൽ കട്ടാരിയ (1951)യുടേയും,

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിക്കുകയും കളഭം എന്ന ആദ്യ മലയാള ചിത്രത്തിലും മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലും തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടൻ ബാലയുടേയും (1983),

നടി മിയ ഫാരോയുടെയും ചലച്ചിത്ര നിർമ്മാതാവ് വുഡി അലന്റെയും മകനായ അമേരിക്കൻ പത്രപ്രവർത്തകൻ സാച്ചൽ റൊണൻ ഒ സുള്ളിവൻ ഫാരോ എന്ന റോണൻ ഫാരോയുടെയും (1987) ,

1991-ൽ സിറ്റി സ്ലിക്കേഴ്‌സ് എന്ന കോമഡി ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിക്കുകയും ,  തന്റെ പിതാവിന്റെ ചിത്രങ്ങളായ എ ഡേഞ്ചറസ് വുമൺ (1993), ഹോംഗ്രോൺ (1998) എന്നിവയിൽ അഭിനയിക്കുകയും ചെയ്ത ജേക്ക് ഗില്ലെൻഹാലിന്റെയും (1980), 

ഇംഗ്ലീഷ് അവതാരകനും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമായ റിച്ചാർഡ്‌ മാർക്ക് ഹാമൺഡിന്റെയും(1969),

2017 മുതൽ 2018 വരെ വിംബിൾഡണിൽ നടന്ന ബാക്ക് ടു ബാക്ക് വനിതാ സിംഗിൾസ് മത്സരങ്ങൾ ഉൾപ്പെടെ പത്ത് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ ഡി ഗ്രൂട്ട് വിജയിച്ച ഡച്ച് വീൽചെയർ ടെന്നീസ് താരമായ ഡീഡ് ഡി ഗ്രൂട്ട് (1996)ന്റേയും,

മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമായ റിക്കി തോമസ് പോണ്ടിങ്ങിന്റെയും (1974),

ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് ഫുട്ബോൾ താരവും ഫിഫ ബാലൺ ഡി ഓർ 2022 ജേതാവുമായ കരിം ബെൻസെമയുടേയും (1987)  ജന്മദിനം !

00000dec

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കെ.സി പിള്ള മ. ( - 2011)
സുശീല ഗോപാലൻ, മ. (1929-2001)
എ.കണാരൻ, മ. (1935-2004)
പാപ്പനംകോട്‌ പ്രഭാകരൻ, മ.(1931-2005)
എസ്‌.എസ്‌ ബാലൻ, മ. (1935-2014)
ഗീഥ സലാം മ. (1946-2018)
പി.എ. സെയ്​തുമുഹമ്മദ്​ മ. (1930-1975)
ഉമാശങ്കർ ജോഷി, മ. (1911-1988)
താക്കൂർ റോഷൻ സിംഗ്‌, മ. (1892-1927)
രാംപ്രസാദ്‌ ബിസ്മിൽ, മ. (1897-1927)
അഷ്ഫാഖുള്ള ഖാൻ, മ. (1900-1927)
അബൂഹാമിദ്  ഗസ്സാലി മ . (1058-1111)
അലിയോസ്‌ അൽഷിമർ, മ. (1864-1915)
ഡൽഹൗസി പ്രഭു മ. (1812-1860)
എമിലി ബ്രോണ്ടി, മ. (1818-1848)
ഖുർറമുറാദ്‌, മ. (1932-1996)
റോബർട്ട്‌ മില്ലിക്കൻ, മ. (1868-1953)
ജെ.എം.ഡബ്ല്യു. ടർണർ മ. (1775-1851)
വിറ്റസ് ബെറിംഗ് മ. (1681-1741)

ബി.ടി.രണദിവെ ജ(1904-1990)
ബ്രഷ്‌നേവ്‌, ജ. (1906-1982)
ഴാങ്ങ്‌ ഷെനെ, ജ. (1910-1986 )
മിഷേൽ തുർണിയ, ജ. (1924-2016)
ചാൾസ് ഗാൾട്ടൻ ഡാർവിൻ ജ. (1887-1962)
സി.ഡി. ഡാർലിങ്ടൺ ജ. (1903-1971)
ഓം പ്രകാശ് ചിബ്ബർ ജ.(1919-1998)
എഡിത്ത് പിയാഫ് ജ.(1915-1963)
ഫിലിപ്പ് വി. ജ.(1293-135)

ചരിത്രത്തിൽ ഇന്ന്…
**********
1187 - പോപ് ക്ലെമന്റ് മൂന്നാമൻ തിരഞ്ഞെടുക്കപ്പെട്ടു.

1642 - ന്യൂസിലൻഡിലെ മർഡറേഴ്സ് ബേയിൽ വച്ച് പര്യവേക്ഷകനായ ആബെൽ ടാസ്മാന്റെ സംഘത്തിലെ നാല് അംഗങ്ങളെ മാവോറി സ്വദേശികൾ കൊലപ്പെടുത്തി.

1675 - കിംഗ് ഫിലിപ്പ് യുദ്ധത്തിലെ പരമപ്രധാനമായ ഗ്രേറ്റ് സ്വാംപ് ഫൈറ്റ്, ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ കയ്പേറിയ വിജയത്തിന് ഇത് വഴിവെച്ചു.

1686 - 28 വർഷത്തെ ഏകാന്തവാസ ശേഷം റോബിൻസൺ ക്രൂസോ ദ്വീപ് വിട്ടു.

1783 - വില്യം പിറ്റ്  24 മത്തെ വയസ്സിൽ  (എക്കാലത്തേയും ഏറ്റവുംപ്രായം കുറഞ്ഞ) ബ്രിട്ടീഷ് പ്രധാനമന്ത്രി.

1843 - ചാൾസ് ഡിക്കൻസിന്റെ ഐതിഹാസിക നോവൽ 'എ ക്രിസ്മസ് കരോൾ' പ്രസിദ്ധീകരിച്ചു.

1879 - ന്യൂസിലാൻഡ് യൂണിവേഴ്സൽ പുരുഷ വോട്ടവകാശം നൽകി.

1dec

1886 - Arther conon Doyle ന്റെ Adventure of Sherlock homes എന്ന 12 പുന്നത് പരമ്പരയിലെ 11 മത് പുസ്തകം പുറത്തിറക്കി

1907 - പെൻസിൽവാനിയയിലെ ജേക്കബ്സ് ക്രീക്കിൽ ഡർ മൈൻ ഡിസാസ്റ്ററിൽ ഇരുനൂറ്റി മുപ്പത്തൊമ്പത് കൽക്കരി ഖനി ജീവനക്കാർ കൊല്ലപ്പെട്ടു.

1915 - പെരിനാട് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ കൊല്ലം പീരങ്കി മൈതാനത്തിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സമ്മേളനം നടന്നു.

1922 - ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ വിവാഹ കുറ്റ സമ്മതം.! 5 വർഷം കൊണ്ട് 3 രാജ്യങ്ങളിലെ 50 പട്ടണങ്ങളിലായി 61 വിവാഹം കഴിച്ചതായി theresa Waughn എന്ന ഇംഗ്ലണ്ട് കാരൻ.

1924 - അവസാന റോൾസ് റോയ്സ് സിൽവർ ഗോസ്റ്റ് ഇംഗ്ലണ്ടിലെ ലണ്ടനിലാണ് വിറ്റത്.

1927 - ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് കക്കോരി ട്രെയിൻ കൊള്ളയുടെ ഗൂഢാലോചന നടത്തിയവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. ഇതിൽ രാം പ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, റോഷൻ സിംഗ് എന്നിവരും ഉൾപ്പെടുന്നു.

1941 - ഹിറ്റ്ലർ ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.

1946 -  ഹോ ചി മിൻ സ്ഥാപിച്ച വിയറ്റ് മിൻ വിയറ്റ്നാമീസ് ദേശീയ സ്വാതന്ത്ര്യ സേന ഫ്രാൻസിനെതിരെ ഒന്നാം ഇന്തോ-ചൈന യുദ്ധം ആരംഭിച്ചു.

1959 - UNI സ്ഥാപിതമായി

1961 - ദാമൻ, ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേർത്തു.

1963 - സാൻസിബാർ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1972 - അപ്പോളോ പരമ്പരയിലെ അവസാന ചാന്ദ്ര ദൗത്യം അപ്പോളോ 17 പര്യടനത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി.

1980 - മാർട്ടിൻ സ്‌കോർസെസിന്റെ സ്‌പോർട്‌സ് നാടകമായ റാഗിംഗ് ബുൾ പുറത്തിറങ്ങി. ബോക്‌സർ ജെയ്‌ക്ക് ലാമോട്ടയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റോബർട്ട് ഡി നിരോയാണ് ചിത്രം നിർമ്മിച്ചത്

1984 -  ചൈനീസ് പ്രധാനമന്ത്രി ഷാവോ സിയാങ്ങും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും 1997-ൽ ഹോങ്കോങ്ങിനെ ചൈനയിലേക്ക് മാറ്റുന്നതിനുള്ള ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

1997 - ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് ചലച്ചിത്രം പുറത്തിറങ്ങി

1998 - യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനെ യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു, കള്ളസാക്ഷ്യം, നീതി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി

2000 -  റയൽ മാഡ്രിഡിന്റെയും പോർച്ചുഗലിന്റെയും മിഡ്ഫീൽഡർ ലൂയിസ് ഫിഗോ ബാലൺ ഡി ഓർ ട്രോഫി നേടിയതിന് ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

11dec

2001 - അമേരിക്കൻ ഐക്യനാടുകളിലെ ലോക വ്യാപാരസമുച്ചയത്തിനു നേരേ നടന്ന 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഫലമായി ഉണ്ടായ അഗ്നി മൂന്നു മാസത്തിനു ശേഷം കെടുത്തി

2012 - പാർക്ക്‌ ഗ്ഗുൻ ഹ്യെ ദക്ഷിണ കൊറിയയിലെ പ്രഥമ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ൽ സ്ഥാനമേറ്റു.

2016 - വീരേന്ദ്ര സേവാഗിന് ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മലയാളിയായ കരുൺ നായർ മാറി.

2020 - മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ലഭിച്ചു

.2021 - ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു, 35 വയസ്സുള്ളപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി

1187 - പോപ് ക്ലെമന്റ് മൂന്നാമൻ തിരഞ്ഞെടുക്കപ്പെട്ടു.
***********
ഇന്ന് ; 
പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്ന സുശീല ഗോപാലനെയും  (ഡിസംബർ 29, 1929 -ഡിസംബർ 19,2001),

സി.പി.ഐ.എമ്മിന്റെയും കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെയും സമുന്നത നേതാവും, എട്ടു ഒൻപതും പത്തും കേരള നിയമസഭകളിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത എ. കണാരനെയും(1935 - 19 ഡിസംബർ2004),

മുoബൈ മലയാളികൾക്ക് സുപരിചിതനായ കവിയും  സാഹിത്യകാരനും ആയിരുന്ന പാപ്പനംകോട് പ്രഭാകരനെയും (1931 മെയ് 20- ഡിസംബർ 19, 2005 ),

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.യുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയും, പ്രമുഖ വ്യവസായിയായ ബി. രവിപ്പിള്ളയുടെ അമ്മാവനുമായിരുന്ന  കെ.സി. പിള്ളയെയും ( 2011 ഡിസംബർ 19 ),

ചലച്ചിത്ര സംവിധായകഌം സ്റ്റുഡിയോ ഉടമയുമായ എസ്‌ എസ്‌ വാസന്റെ മകനും "വികടന്‍' ഗ്രൂപ്പ്‌ തമിഴ്‌ പബ്ലിക്കേഷന്‍സ്‌ ചെയര്‍മാനും തമിഴ്  സാഹിത്യകാരനും  ആയിരുന്ന  എസ്‌ ബാലസുബ്രഹ്മണ്യന്‍ എന്ന എസ് എസ് ബാലനെയും (28 ഡിസംബര്‍ 1935 – 19 ഡിസംബര്‍  2014).

മലബാർ കല്യാണം, മൈലാഞ്ചി മൊഞ്ചുള്ള വീട് (2004), ജലോൽസവം, തുടങ്ങിയ സിനിമകളിലും ടി വി സീരിയലുകളിലും അഭിനയിച്ച അബ്ദുൽ സലാം എന്ന ഗീഥ സലാമിനെയും (9 ഒക്ടോബർ 1946 - 19 ഡിസംബർ 2018),

ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ട  പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കർ ജോഷിയെയും (ജൂലൈ 12, 1911 - ഡിസംബർ 19, 1988) ,

2dec

കവിയും വിപ്ലവകാരിയുമായിരുന്ന രാം പ്രസാദ് ബിസ്മിലിനെയും (11 ജൂണ്‍ 1897 -1927 ഡിസംബർ 19), താക്കൂർ റോഷൻ സിംഗിനെയും (22 ജനുവരി 1892 - 1927 ഡിസംബർ 19), 

സ്വാതന്ത്ര്യ സമരത്തിൽ  രാജേന്ദ്ര ലഹിരിയോടൊപ്പം കകോരി തീവണ്ടിക്കൊള്ളയിൽ പങ്കെടുത്ത് തൂക്കിലേറ്റപെട്ട് രക്തസാക്ഷികളായ  വിപ്ലവകാരി രാം പ്രസാദ് ബിസ്മിലിനെയും  (1897 -1927 ഡിസംബർ 19 ),

സ്വാതന്ത്ര്യ സമരത്തിൽ  രാജേന്ദ്ര ലഹിരിയോടൊപ്പം കകോരി തീവണ്ടിക്കൊള്ളയിൽ പങ്കെടുത്ത് തൂക്കിലേറ്റപെട്ട് രക്തസാക്ഷികളായ  വിപ്ലവകാരി അഷ്‌ഫാഖുള്ള ഖാനിനെയും  (1900 ഒക്ടോബർ 22 -1927 ഡിസംബർ 19) ,

തത്വചിന്തകന്മാരുടെ അയുക്തികത എന്ന ഗ്രന്ഥത്തിലൂടെ ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്‌ലാമികതത്ത്വചിന്തയെ വേർതിരിച്ച ഇസ്ലാമിക മതപണ്ഡിതനും കർമ്മ ശാസ്ത്രജ്ഞനും ദാർശനികനും ജ്യോതിശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായിരുന്ന അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലിയെയും (1058-ഡിസംബർ 19, 1111),

റഷ്യൻ നാവികസേനയിൽ സേവനമനുഷ്ഠിക്കുകയും, ഏഷ്യയും വടക്കേ അമേരിക്കയും തമ്മിലുള്ള ബന്ധം കണ്ടെത്തുകയും ചെയ്ത ഡാനിഷ് പര്യവേക്ഷകനും കാർട്ടോഗ്രാഫറുമായ വിറ്റസ് ബെറിംഗിനെയും(5 ഓഗസ്റ്റ് 1681-1741 ഡിസംബർ 19)

തന്റെ ആവിഷ്‌കാരപരവും ഭാവനാത്മകവുമായ പ്രകൃതിദൃശ്യങ്ങൾക്കും റൊമാന്റിസിസത്തിനും പ്രശസ്തനായ ഇംഗ്ലീഷ് ചിത്രകാരനും വർണ്ണവിദഗ്‌ദ്ധനുമായിരുന്ന  ജെ.എം. ഡബ്ല്യു. ടർണറിനെയും (ഏപ്രിൽ 23, 1775, - ഡിസംബർ 19, 1851 )

1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു എന്ന ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെയെയും (1812 ഏപ്രിൽ 22 -19 ഡിസംബർ 1860)
  ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമായ  സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം (Alzheimer's disease) ആദ്യമായി രേഖപെടുത്തിയ  ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോ പാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർനെയും  (Alios Alzheimer ) (14 ജൂണ്‍ 1864 - 19 ഡിസംബര്‍ 1915) 

22dec

വുതറിംഗ് ഹൈറ്റ്സ് എന്ന വിഖ്യാത നോവല്‍ എഴുതിയ  ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയും ആയിരുന്ന എല്ലിസ് ബെൽ എന്ന തൂലികാനാമത്തിലും എഴുതിയിരുന്ന  എമിലി ബ്രോണ്ടിയെയും (ബ്രോണ്ടെ)‌ (30 ജൂലൈ 1818 - 19 ഡിസംബർ 1848 )  , 

ജമാഅത്തെ ഇസ്ലാമിയുടെ നേതാവും, 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ച പാകിസ്താൻകാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഖുർറംമുറാദിനെയും (1932 നവംബർ 3-1996 ഡിസംബർ 19),

അടിസ്ഥാന ഇലക്ട്രിക് ചാർജ്ജിന്റെ മൂല്യം കണ്ടെത്തിയതിനും ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൽ നടത്തിയ പഠനങ്ങൾക്കും 1923ൽ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ റോബർട്ട് ആൻഡ്രൂസ് മില്ലിക്കനെയും (മാർച്ച് 22, 1868 – ഡിസംബർ 19, 1953),

ഇംഗ്ലീഷ് ചിത്രകാരൻ, വർണ്ണവിദഗ്‌ദ്ധൻ,  ആവിഷ്‌കാരപരവും ഭാവനാത്മകവുമായ പ്രകൃതി ദൃശ്യങ്ങൾക്കും റൊമാന്റിസിസത്തിന്റെ തുടക്കക്കാരിലൊരാൾ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജെ.എം.ഡബ്ല്യു. ടർണറേയും (ജ. ഏപ്രിൽ 23, 1775, ലണ്ടൻ, ഇംഗ്ലണ്ട് - മ. ഡിസംബർ 19, 1851, ലണ്ടൻ), 

ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന BTR എന്നറിയപ്പെടുന്ന ഭാൽചന്ദ്ര ത്രയംബക് രണദിവെയെയും ( 19 ഡിസംബർ 1904 - 6 ഏപ്രിൽ 1990),

ഗോപി, നമക് ഹലാൽ, ഷറാബി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഇന്ത്യൻ സ്വഭാവ നടൻ ഓം പ്രകാശ് എന്ന ഓം പ്രകാശ് ചിബ്ബറിനെയും (19 ഡിസംബർ 1919 - 21 ഫെബ്രുവരി 1998)

ഫ്രാൻസിലെ ഏറ്റവും മികച്ച ജനപ്രിയ ഗായികയായും 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ പ്രകടനക്കാരിലൊരാളായും  പരക്കെ കണക്കാക്കപ്പെടുന്ന ഫ്രഞ്ച് ഗായികയും നടിയുമായ എഡിത്ത് പിയാഫ് എന്ന എഡിത്ത് ജിയോവന്ന ഗാഷനേയും (1915 ഡിസംബർ 19 -10 ഒക്ടോബർ 1963)

സ്‌പെയിനിൽ നിരവധി സുപ്രധാന പരിഷ്‌കാരങ്ങൾക്ക് പ്രേരണ നൽകുകയും പ്രത്യേകിച്ച് രാജവാഴ്ചയുടെ അധികാര കേന്ദ്രീകരണവും പ്രാദേശിക പ്രത്യേകാവകാശങ്ങളെ അടിച്ചമർത്തലും, Nueva Planta ഉത്തരവുകൾ വഴിയും സ്‌പാനിഷ് സാമ്രാജ്യത്തിന്റെ ഭരണം ഐബീരിയൻ പെനിൻസുലയിലും അതിന്റെ വിദേശ പ്രദേശങ്ങളിലും പുനഃക്രമീകരിക്കുകയും ചെയ്‌ത എറ്റവും കൂടുതൽ കാലം  (1700 മുതൽ 1746 വരെ) സ്പെയിനിലെ രാജാവായിരിക്കുകയും, ബാർബൺ രാജവംശത്തിൻറെ സ്ഥാപകനുമായ ഫിലിപ്പ് അഞ്ചാമനെയും(1293 ഡിസംബർ 19-22 ഓഗസ്റ്റ് 1350 )

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോർജ് ഡാർവിന്റെ മൂത്ത പുത്രനും, ക്ലാസിക്കൽ പ്രാകാശികം, കാന്തിക പ്രാകാശികം, ആൽഫാ കണികകളുടെ അവശോഷണവും പ്രകീർണനവും എന്നീ മേഖലകളിൽ  ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുള്ള ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ ചാൾസ് ഗാൾട്ടൻ ഡാർവിനെയും (1887 ഡിസംബർ 19-ഡിസംബർ 31, 1962)

43dec

പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്കിനെ പറ്റി ഗവേഷണം നടത്തിയ  ഇംഗ്ലീഷ് ജീവശാസ്ത്രകാരനൻ സിറിൽ ഡീൻ ഡാർലിങ്ടണെയും (1903 ഡിസംബർ 19-1981 മാർച്ച് 26)
.
ചെകോസ്ലാവസ്കിയ യിലെ"പ്രാഗ് സ്പ്രിങ്ങ് " അടിച്ചമർത്താൻ ടാങ്കുകൾ അയക്കുകയും അഫ്ഗാനിസ്ഥാനിൽ മിലട്ടറി അയക്കുകയും ചെയ്ത  കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ സെൻററൽ കമ്മിറ്റിയിടെ ജനറൽ സെക്രട്ടറിയും USSR ന്റെ പരമോന്നത നേതാവും ആയിരുന്ന ലിയോനിട് ഇല്ലിച്ച് ബ്രഷ്നേവിനെയും (19 December 1906 – 10 November 1982),

ക്രിമിനൽ വാസനയും ഹിംസാത്മകതയും സ്വവർഗ രതിയും  സ്വഭാവത്തിന്റെ ഭാഗമായിത്തീരുകയും തന്റെ അസാധാരണമായ അനുഭവങ്ങളെ ആശ്രയിച്ച് കൃതികൾ രചിക്കുകയും "ശീലങ്ങളുടെ തടവുമുറിയിൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ അരിശം കൊള്ളിക്കുകയും പേടിസ്വപ്നം പോലെ മൂല്യസംരക്ഷകരെ പരിഭ്രമിപ്പിക്കുകയും " ചെയ്ത ഒരു ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ഴാങ് ഷെനെ യെയും(ഡിസംബർ19, 1910 - ഏപ്രിൽ 15, 1986),

നോൺ, ജെ നെ റിഗ്രേറ്റ് റിയാൻ", "ലാ വി എൻ റോസ്" തുടങ്ങിയ ഐതിഹാസിക ഗാനങ്ങൾ അവതരിപ്പിച്ച ഫ്രഞ്ച് ഗായികയും നടിയുമായ എഡിത്ത് പിയാഫ് എന്ന എഡിത് ജിയൊവാന ഗാസ്സ്യോയെയും  (19 ഡിസംബർ 1915 - 10 ഒക്ടോബർ 1963) പുരാണകഥകളും പ്രാചീന കഥകളും പുതിയ വീക്ഷണത്തിൽ അവതരിപ്പിച്ച്, സാമ്പ്രദായിക ധാരണകളെ തകിടംമറിച്ച ഫ്രഞ്ച് നോവലിസ്റ്റ് മിഷേൽ തുർണിയയെയും (ഡിസംബർ 19, 1924-18 ജനുവരി 2016) ഓർമ്മിക്കാം.!!!

 By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment